പ്രണയാർദ്രമായി 💕 ഭാഗം 50

pranayardramay

രചന: മാളുട്ടി

 "അത്..." മാളുവിന്റെ ഓർമ്മകൾ കുറച്ചു കാലം പിന്നിലോട്ട് സഞ്ചരിച്ചു.... കിച്ചേട്ടന്റെയും നന്ദുവിന്റെയും കല്യാണം ഉറപ്പിച്ചപ്പോൾ കണ്ടു നില്കാൻ ഉള്ള ത്രാണി ഇല്ലാത്തതുകൊണ്ട് വീണ്ടും ബാംഗ്ലൂരിലേക്ക് പോയി ... അവിടെ പഠിച്ചിരുന്ന ഹോസ്പിറ്റലിൽ തന്നെ വർക്ക്‌ ചെയ്യാൻ തുടങ്ങി...അവിടെ എന്റെ സീനിയർ ആയിരുന്നു മായയുടെ ഹസ്ബൻഡ് അലക്സ്‌ ഇച്ചായൻ... രണ്ടു പേരുടെയും വീട്ടുകാർ അവരുടെ പ്രണയത്തെ എതിർത്തത്കൊണ്ട് രണ്ടുപേരും കൂടി രജിസ്റ്റർ മാര്യേജ് ചെയ്ത് പോന്നതാണ്...

അവൾ എന്നോട് ഹോസ്റ്റലിൽ നിൽക്കണ്ട എന്നും പറഞ്ഞു വീട്ടിലേക്ക് കൊണ്ടുപോയി.. ഞാൻ ഒത്തിരി എതിർത്തെങ്കിലും മായയും അലക്സ്‌ ചേട്ടായിയും സമ്മതിച്ചില്ല... എന്റെ മുഖം എപ്പോൾ വാടിയാലും മായയും ചേട്ടായിയും അടുത്ത് ഓടി വരുമായിരുന്നു... പിന്നെ എനിക്ക് അവിടെ ഏറ്റവും സന്തോഷം തന്നത് ദക്ഷ കുട്ടിയായിരുന്നു.. മാളു എന്നും മാളു ആന്റി എന്നും വിളിച്ചു അവൾ എപ്പഴും കൂടെ ഉണ്ടാകുമായിരുന്നു...

എന്റെ ഏതൊരു ആവശ്യത്തിനും ചേട്ടായി എപ്പഴും ഉണ്ടാകുമായിരുന്നു... ശെരിക്കും എനിക്ക് മായയുടെ ഹസ്ബൻഡ് അല്ലായിരുന്നു അലക്സ്‌ ചേട്ടായി.. എന്റെ സ്വന്തം ചേട്ടായി ആയിരുന്നു ചേട്ടായി.. മോൾ വിഷമിക്കണ്ട... കഴിഞ്ഞത് കഴിഞ്ഞു.. അതൊക്കെ വിട്ട് എന്റെ അനിയത്തികുട്ടി ചിരിച്ചേ.. ആ വാക്കുകൾ മാത്രം മതിയായിരുന്നു എന്റെ മനസിലെ ദുഃഖത്തിന്റെ സങ്കർഷം കുറക്കാൻ... അങ്ങനെ സന്തോഷമായി കടന്നു പോകുന്ന ജീവിതത്തിലേക്കാണ് ഒരു കരട് പോലെ അത് കടന്നു വന്നത്.. . .

"അപ്പായി... "അലക്സ്‌ വീട്ടിലേക്ക് വന്നതും ദക്ഷ അലക്സിനെ വിളിച്ചു... എന്നും കുഞ്ഞിനെ എടുത്തു കൊഞ്ചിക്കുന്ന അലക്സ്‌ എന്ന് നേരെ പോയത് വാഷ് റൂമിലേക്കായിരുന്നു... അവന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് മായയും മാളുവും കണ്ടിരുന്നു... "ഇച്ചായ... എന്താ പറ്റിയെ..."വാഷ് റൂമിൽ നിന്നും ഇറങ്ങിയ അലക്സിനോട് മായ ചോദിച്ചു... അവൻ ഒന്നും മിണ്ടിയില്ല.. ബാഗ് തുറന്നു ഒരു ചോക്ലേറ്റ് എടുത്തു ദക്ഷക്ക് കൊടുത്തു.. അതോടെ മുഖം വീർപ്പിച്ചിരുന്ന ദക്ഷ ഹാപ്പി ആയി.. അവൾ ചോക്ലേറ്റ് നുണഞ്ഞു ടിവിയുടെ മുന്നിൽ പോയിരുന്നു...

"ഇച്ചായ..."മായ വിളിച്ചതും അവൻ അവളെ കൂട്ടി പുറത്തേ ബാൽകാണിയിലോട്ട് പോയി... "എന്താ ഇച്ചയാ കാര്യം പറയ്.." "ഇന്ന് ഹോസ്പിറ്റലിൽ ഒരു കേസ് ഉണ്ടായിരുന്നു... ഒരു റേപ്പ് കേസ്.. ആ പെൺകുട്ടിയെ കണ്ടപ്പോൾ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞു പോയെടി.. ഏകദേശം നിന്റെയും മാളുവിന്റെയും ഓക്കെ പ്രായം.. ആ പാവം ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിൽ കിടന്നു പുളയുന്നത് കണ്ട് എനിക്ക് സഹിക്കാൻ ആയില്ല...

അവളെ icu ൽ ആക്കി ട്രീറ്റ്മെന്റ് കൊടുത്ത് പുറത്തിറങ്ങിയപ്പോൾ കാണുന്നത് ഒരു പാവം ചെറുപ്പക്കാരനെ ആടി... അവൻ ആകെ കരഞ്ഞു തളർന്ന ഇരുന്നത്... എന്തോ എന്റെ സകല കണ്ട്രോളും പോയി.. രണ്ടുപേരും ദേ ഇപ്പഴും എന്റെ കണ്മുന്നിൽ ഉള്ളത് പോലെ..."അവന്റെ വാക്കുകൾ ഓരോന്നും ഇടറിയിരുന്നു.. "എന്താ ഇച്ചായ.. ഇച്ചായൻ ഇങ്ങനെ തളർന്നാലോ.. ഇച്ചായൻ അല്ലെ അവർക്ക് ശക്തി പകരാൻ ആ ഇച്ചായൻ ഇങ്ങനെ ഇരുന്നാലോ..."

"അറിയില്ലടോ.. തളർന്നു പോവ്വാ ഞാൻ എനിക്ക് കഴിയണില്ല... " മായ അവനെ തന്നോട് ചേർത്തു... അവനു അത് വലിയ ഒരു ആശ്വാസം ആയിരുന്നു...ആ രാത്രി അങ്ങനെ കടന്നു പോയി... ************** പിറ്റേ ദിവസം അവൻ രാവിലെ ഹോസ്പിറ്റലിലേക്ക് പോയി...മായ ഓഫീസിലേക്കും.. പിന്നെ മാളുവും ദക്ഷയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു.... വാതിലിൽ ഒരു മുട്ട് കേട്ട് മാളു തുറന്നു നോക്കുമ്പോൾ കാണുന്നത്... കിതച്ചുകൊണ്ട് മുന്നിൽ നിൽക്കുന്ന മായയെ ആണ്...

"എന്താ മായ എന്താ പറ്റിയെ... "മാളു മായക്ക് നേരെ വെള്ളം നീട്ടികൊണ്ട് ചോദിച്ചു...മായ ഒന്നും പറയാതെ വെള്ളം കുറച്ചു കുടിച്ചു.. "മാളു...ഇച്ചായൻ വന്നോ..." "ഇല്ലല്ലോ... ഉച്ച ആവുന്നതല്ലേ ഉള്ളൂ... " ഉടനെ മായ തന്റെ കൈയിൽ ഇരുന്നത് മാളുവിന്‌ നേരെ നീട്ടി...അലക്സിന്റെ ഫോട്ടോ ഒരു റെഡ് മാർക്കർ ഉപയോഗിച്ച് ക്രോസ്സ് വെട്ടിയിരിക്കുന്നതാണ്..അതിന്റെ പിന്നിലായി ""സോറി mrs മായ അലക്സ്‌... അലക്സ്‌ is no more...pray for him... Ha.. Ha...

***by charan....... മാളു ഒരു ഞെട്ടലോടെ ആണ് അത് വായിച്ചത്..അവൾ നേരെ നോക്കിയത് മായയെ ആയിരുന്നു... അവളിൽ മാളു ആ സമയം കണ്ടത് ഒരു തരം നിർവികരത ആയിരുന്നു.. പെട്ടന്ന് മായയുടെ നമ്പറിലേക്ക് ഒരു കാൾ വന്നു... എന്നാൽ അത് ഒന്നു എടുക്കാൻ പോലും മായക്ക് ആയില്ല.. കാൾ അറ്റൻഡ് ചെയ്തത് മാളു ആയിരുന്നു... "ഹലോ... അലക്സിന്റെ വൈഫ്‌ അല്ലെ.. അലക്സിനു ഒരു ആക്‌സിഡന്റ് പറ്റി.. കുറച്ചധികം സീരീസ് ആയിരുന്നു... ഞങ്ങൾ ഞങ്ങളുടെ ബെസ്റ്റ് ട്രീറ്റ്മെന്റ് കൊടുത്തു പക്ഷെ... സോറി ഞങ്ങൾക് രക്ഷിക്കാനായില്ല..."മാളു phone കട്ട്‌ ചെയ്തു..

മാളുവിന്റെ മുഖത്തെ ഭാവത്തിൽ നിന്നും തന്നെ മായക്ക് കാര്യങ്ങൾ മനസിലായി... "മാളു.. വേണ്ട... എനിക്ക് കേൾക്കണ്ട..."മായ വേദനയോടെ പറഞ്ഞു... എങ്ങനെ മായയെ സമാധിപ്പിക്കണം എന്ന് മാളുവിന്‌ അറിയില്ലായിരുന്നു... ഇതെല്ലാം കണ്ട് ഒന്നും മനസിലാവാതെ ദക്ഷ രണ്ടുപേരെയും മാറി മാറി നോക്കി... "ഒന്നുമില്ലടാ മോൾ ടീവി കണ്ടോ..."മാളു ദക്ഷയെ പറഞ്ഞുവിട്ടു... "വിടില്ല മാളു.. അവൻ ആരായാലും ഞാൻ വിടില്ല... ഈ ചരൺ ആരായാലും ഞാൻ വിടില്ല..."അത്രെയും പറഞ്ഞുകൊണ്ട് അവൾ ഭീത്തിയിലൂടെ ഉർന്നു നിലത്തേക്ക് ഇരുന്നു... . . അലക്സിന്റെ അടക്കും മറ്റും കഴിഞ്ഞു.. പിന്നെ കുറച്ചു നാൾ എടുത്തു.. മായ ഒന്നു റെഡി ആയി വരാൻ...........തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story