പ്രണയാർദ്രമായി 💕 ഭാഗം 51

pranayardramay

രചന: മാളുട്ടി

"കണ്ണൻ ദക്ഷചേച്ചിടെ ഒപ്പം കളിക്കുവാണോ... ദക്ഷചേച്ചിയെ കണ്ണന് ഇഷ്ട്ടായോടാ... "മായ അവരോട് സംസാരിക്കുന്ന ഒച്ച കേട്ടതും മാളുവും അനുവും ഓക്കെ വിഷയം മാറ്റി... ഇത്രെയും വിഷമങ്ങൾ ഉള്ളിൽ ഇട്ടു കൊണ്ടുനടക്കുന്ന ഒരാളാണ് മായ എന്ന് അവർക്ക് മനസിലായത്... മായേച്ചിയുടെയും മാളുവിന്റെയും ഓക്കെ മുമ്പിൽ തെറ്റു ചെയ്യാതെ തെറ്റുകാരൻ ആവേണ്ടി വന്ന തന്റെ ഏട്ടനെ കുറിച്ചുള്ള വിഷമം ആയിരുന്നു ഇഷയുടെ ഉള്ള് നിറയെ..... ***************

കാശി വണ്ടിയിൽ നിന്നും ഇറങ്ങി ഉമ്മറത്തേക്ക് എത്തി... അവിടെ മുത്തച്ഛന്റെ അടുത്തിരുന്നു ഇൻവിറ്റേഷൻ ലെറ്ററിന്റെ പുറകിലെ കവറിൽ മുത്തശ്ശൻ പറയുന്ന പേരുകൾ ഓരോന്നും കുറിക്കുവാണ് ദേവു... അടുത്തായി ഓരോ ദേവു എഴുതിയ കവറിൽ ലെറ്ററുകൾ ഇടുവാൻ ഇഷ... അവൻ അവർക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു ഉള്ളിലേക്ക് കേറിയതും അവന്റെ കൈയിലെ വിരലിൽ ഒരു കുഞ്ഞി കൈ പിടിത്തമിട്ടു... കാശി ഒരു ചിരിയാലേ അവളെ കൈകളിൽ എടുത്തു..

പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു ചോക്ലേറ്റ് എടുത്തു അവൾക്കു നേരെ നീട്ടി... അവൾ അത് വാങ്ങി കാശിയുടെ കവിളിൽ ഉമ്മ വെച്ചു... "കാശി.. ഇത് സ്ഥിരം ആക്കണ്ടാട്ടോ... അവളുടെ പല്ലുകൾ എല്ലാം കേടാവും..."കൈയിൽ കുറുക്കുമായി വന്ന മായ കാശിയോട് പറഞ്ഞു... ""അവൾ കുഞ്ഞല്ലേ...""അവൻ അവളുടെ കവിളുകളിൽ പിടിച്ചു പറഞ്ഞു... അതിനു ദക്ഷ ഒന്നു ചിരിച്ചു.. മായ കുറുക്കുമായി നേരെ അനുവിന്റെ റൂമിലേക്ക് പോയി... അവിടെ കണ്ണൻ കരയുന്ന ശബ്‌ദം നല്ല തെളിവോടെ ഹാളിലേക്ക് കേൾക്കാം..

മുത്തശ്ശി അവനോട് ഏതൊക്കെയോ പറയുന്നും ഉണ്ട്... ദക്ഷ പെട്ടന്ന് കാശിയുടെ കൈയിൽ നിന്നും ചാടി കണ്ണന്റെ അടുത്തേക്ക് ഓടി... റൂമിലെത്തിയോ കാശി കാണുന്നത്.. ഒരു കസേരയും ഇട്ട്.. ബെർതിനു മുകളിൽ ഉള്ള എന്തോ സാധനം എടുക്കാനായി കഷ്ടപ്പെടുന്ന മാളുവിനെ ആണ്... എന്തി വലിഞ്ഞാണ് കക്ഷി നോക്കുന്നത്... ഇടക്ക് പൊടി മുക്കിൽ പോകുന്നതുകൊണ്ടാണെന്നു തോന്നുന്നു ഇടക്ക് തുമ്മുന്നും ഉണ്ട്... "നി അവിടെ എന്ത്‌ കാണിക്കുവാ മിക..

."കാശി ഷർട്ടിന്റെ ബട്ടൺ അഴിച്ചു കഴുകാനായി ഇട്ടുകൊണ്ട് ചോദിച്ചു... "അത്.. ഇവിടെ ഒരു നിലവിളക്ക് വെച്ചിട്ടുണ്ട് എന്ന് അമ്മ പറഞ്ഞു.. പിന്നെ അത് ഇത്തിരി ഉള്ളിലേക്ക് കേറി ഇരിക്കുന്ന കാരണം എനിക്ക് എടുക്കാനും. പറ്റുന്നില്ല ... കിച്ചേട്ടൻ ഒന്നു എടുത്തു തരുവോ ..." "ഒന്നു പോയെ എനിക്ക് അത് അല്ലെ പണി... വേണെങ്കിൽ എടുക്ക്... " കാശി അങ്ങനെ പറഞ്ഞതും അവൾക്കു ദേഷ്യം വന്നു... "അല്ലേലും നിങ്ങളുടെ സഹായം ഒന്നും എനിക്ക് വേണ്ട 😏..

ഞാൻ തന്നെ എടുത്തോളാം... " കാശിയോടുള്ള വാശിക്ക് അവൾ കാസരയിൽ നിന്നും ഉപ്പുറ്റി ഉയർത്തി ഒന്നുംകൂടെ പൊന്തി.. എപ്പോൾ അവൾക്കു അത് ഏകദേശം എടുക്കാൻ പാകത്തിനായി... ഒരു കൈ ബെർതിന്റെ പടിയിൽ പിടിച്ചു മറു കൈകൊണ്ട് അവൾ നിലവിളക്കും പിടുത്തമിട്ടു... അത് അവളുടെ അടുത്തേക്കായി വലിച്ചു.. കസാരയുടെ തുമ്പത് ആയിരുന്നു അവൾ നിന്നത് പെട്ടന്ന് കാലിന്റെ ഉപ്പുറ്റി പതിപ്പിക്കാൻ നോക്കിയതും അവളുടെ കാൽ തെന്നി പോയി...

കസേരയും കൊണ്ട് അവൾ പിന്നിലേക്ക് ആഞ്ഞു...പെട്ടന്ന് അവൾ തന്റെ ഇരുമിഴികളും കൂട്ടി അടച്ചു... ഇതുകണ്ടതും കാശി തോർത്ത്‌ താഴെ ഇട്ട് അവളെ ഓടി പോയി പിടിച്ചു... കുറച്ചുകഴിഞ്ഞിട്ടും താൻ താഴെ വീണില്ല എന്ന് തോന്നിയതും അവൾ കണ്ണുകൾ തുറന്നു...കണ്ണുകൾ തുറന്നതും കാണുന്നത് ദേഷ്യത്തിൽ നിൽക്കുന്ന കാശിയെ ആണ്... അവൾ അവനു ഒരുമാതിരി അളിഞ്ഞ ചിരി സമ്മാനിച്ചു... "വീഴാൻ പോകുമ്പോ കണ്ണും അടച്ചു നിക്കുവാണോടി വേണ്ടത്.. എവിടേലും കേറി പിടിച്ചുടെ... "

അവൻ ദേഷ്യത്തിൽ പറഞ്ഞതും അവൾ ഒരു ചിരിയോടെ താഴേക്ക് നിന്നു... "എന്തിനടി ഇളിക്കുന്നെ.. 😡" മാളു അവളുടെ കൈകൾ അവന്റെ ഇരു കവിളിലും പിടിച്ചു... "എന്താ എവിടെയും ഞാൻ പിടിക്കാതിരുന്നെന്നോ... അത് വേറെ ഒന്നും കൊണ്ടല്ലേ.. ഈ കൈകൾ എന്നെ താങ്ങും എന്ന് ഉറപ്പുള്ളത്കൊണ്ടാണെന്നെ..." "അയ്യെടാ അവളുടെ ഒരു കൊഞ്ചൽ.. ഞാൻ പിടിച്ചിലായിരുന്നെങ്കിലോ... 🤨" "പിടികൂലോ... അത് എനിക്ക് അറിയാമെല്ലോ..."

അവൾ അവന്റെ മീശയിൽ പിടിച്ചു വലിച്ചു... "അയ്യോ എന്റെ വിളക്ക്... "മാളു പെട്ടന്ന് ബോധം വന്നതുപോലെ തലയിൽ കൈ വെച്ച് പറഞ്ഞു... "ഇനി അതും പറഞ്ഞു.. വീണ്ടും മുകളിൽ വലിഞ്ഞു കേറണ്ട.. ഞാൻ എടുത്തു തരാം..." കാശി കാസരയിൽ കേറി അവൾക്കു അത് എടുത്തു കൊടുത്തു.. നിലത്തേക്ക് ഇറങ്ങി.. "ഈ മാളുവിനോടാണോ കളി.. എടുക്കുല എന്ന് പറയിപ്പിച്ചു ആളെ കൊണ്ട് തന്നെ എടുപ്പിച്ചില്ലേ.. 😜" "നിന്റെ വാ അടച്ചുവെച്ചില്ലെങ്കിൽ ഞാൻ എടുത്തു വെള്ള തൊട്ടിലും ഏറിയും.. എടുത്തു പോടി ഇത്...

കാശി കലിപ്പായതും കൂടുതൽ ഒന്നും പറയാതെ അവൾ പുറത്തേക്ക് പോയി...തോർത്ത്‌ എടുത്തു കാശി തിരിഞ്ഞതും മാളു ഓടി വന്നു അവന്റെ കവിളിനിട്ട് ഒരു കടി കൊടുത്തു പോയി.. "പെണ്ണിന് ഈ ഇടയായി ഉപദ്രവം കൂടുന്നുണ്ട്... "കവിളും തിരുമ്മി കൊണ്ട് അവൻ വഷ്‌റൂമിലേക്ക് പോയി.. **************** കല്യാണത്തിന്റെ തീയതി തീരുമാനിച്ചതുമുതൽ മനുവിനെ ഒന്നു കണി കാണാൻ പോലും കിച്ചുവിന് കിട്ടാറില്ല... എപ്പഴും അവൻ എവിടെ എങ്കിലും ഓക്കെ പോയതാവും...

കിച്ചു phone എടുത്തു നേരെ മനുവിനെ വിളിച്ചു... രണ്ടാമത്തെ റിംഗ് കഴിഞ്ഞപ്പോൾ തന്നെ അവൻ phone എടുത്തു.... "എന്താടി..." "ഇവിടെ പോയി കിടക്ക മനുഷ്യ നിങ്ങൾ... ഇപ്പൊ നോക്കിയാലും തിരക്കാ.. എനിക്ക് ഒന്നു കണി കാണാൻ പറ്റുവോ..." "ഇപ്പൊ എന്ത്‌ പറ്റി എന്നെ കാണാൻ തോന്നാൻ... കാല എന്ന് പറഞ്ഞു ചൊറിയാൻ നിനക്ക് വേറെ ആരെയും കിട്ടി കാണില്ല അല്ലെ... 😌" "ഓഹ് ഈ മനുഷ്യനെ കൊണ്ട്...ഡോ തന്നോട് മിണ്ടാൻ വേണ്ടിയാ വിളിച്ചേ അപ്പൊ ചൊറിയുന്നോ 😡.." "

എന്ത്‌ വെള്ളപ്പറ്റെ... ചുടാവല്ലേ..." "എടാ മണ്ണുണ്ണി... ക്ഷെമിക്കുന്നതിനും പരുത്തി ഉണ്ട്.. തന്നെ വിളിച്ചേ എന്നെ വേണം തല്ലാൻ.. ഞാൻ പോവാ.." "അങ്ങനെ അങ് പോവാതെ...എന്റെ വെള്ളപ്പാറ്റെ " "പോടാ കാല.. Bye ഗുഡ് bye..."

കിച്ചു ദേഷ്യത്തോടെ phone കട്ട്‌ ചെയ്തു... എങ്കിലും അവളുടെ ഉള്ളിൽ എവിടെയോ ഒരു സന്തോഷം ഉണ്ടായിരുന്നു.. അതിന്റെ ഭാഗമായി അവളുടെ ചുണ്ടുകളിലും നറു പുഞ്ചിരി വിരിഞ്ഞു... ഇതേ അവസ്ഥ ആയിരുന്നു മനുവിലും.. ശെരിയാണ് താൻ അവളോട് ഒന്നു മര്യതക്ക് മിണ്ടിട്ട് ദിവസങ്ങൾ ആയി.. പക്ഷെ പെണ്ണ് ഇപ്പൊ വിളിച്ചാലും എങ്ങനെ ചൊറിയാന തോന്നുന്നത്... തമ്മിലുള്ള അടി തന്നെയാണ് തങ്ങളുടെ ഇടയിലെ പ്രണയവും എന്ന് അവർ ഇരുവരും തിരിച്ചറിയുകയായിരുന്നു........തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story