പ്രണയാർദ്രമായി 💕 ഭാഗം 52

pranayardramay

രചന: മാളുട്ടി

ദിവസങ്ങൾ ഓരോന്നും കടന്നു പോയികൊണ്ടിരുന്നു... "മക്കളെ ഇതു കുടിച്ചേ... "ഒരു ട്രെയിൽ ജ്യൂസ്‌ നിറച്ച ഗ്ലാസുമായി ഉമ്മറത്ത് നിന്നും എല്ലാവരെയും വിളിക്കുവാണ് ദേവി... കാശിയും സത്യയും ഋഷിയും ഹരിയും ചേർന്ന് കല്യാണത്തിന്റെ പന്തൽ കേറ്റുവാണ്... കൈയിലിയും ബനിയനും ആണ് എല്ലാത്തിന്റെയും വേഷം... പണി നിർത്തി അവർ ജ്യൂസ്‌ കുടിച്ചു.... "എന്തിനാ മക്കളെ നിങ്ങൾ എങ്ങനെ കഷ്ട്ടപെടുന്നേ... ഇത് ഇവന്റ് മാനേജ്മെന്റിനെ എങ്ങനും ഏൽപ്പിച്ചാൽ പോരായിരുന്നോ..."ദേവി.. "എന്റെ പൊന്നു അമ്മേ... ഇത് ഞങ്ങളുടെ അനിയന്റെയും അനിയത്തിയുടെയും കല്യാണം അല്ലെ..

അപ്പോൾ ഇതൊക്കെ ഞങ്ങൾ തന്നെ ചെയ്തോളാം ഇതൊക്കെ അല്ലെ ഞങ്ങൾക്ക് ഒരു സന്തോഷം..."കാശി ദേവിയുടെ കവിളിൽ പിടിച്ചു വലിച്ചു... "ഓഹ് സ്നേഹം ഉള്ള ഒരു ഏട്ടന്മാർ നിങ്ങൾ എന്താന്ന് വെച്ച കാട്ട് ഞാൻ അടുക്കളയിലോട്ട് പോട്ടെ...." ദേവി ഗ്ലാസും വാങ്ങി അടുക്കളയിലോട്ട് പോയി.. ഒരു കാറ്‌ വന്നു മുറ്റത്ത് നിന്നതും വന്നിറങ്ങിയവരെ കണ്ട് അവർ ചിരിച്ചു... "എങ്ങനെ ഉണ്ടായിരുന്നു ചെറിയച്ഛ യാത്ര ഓക്കെ... "കാശി ദേവനോട് (മാളുവിന്റെയും മനുവിന്റെയും അച്ഛൻ )ചോദിച്ചു...

"കുഴപ്പമില്ലായിരുന്നു മോനെ.. അല്ല നിങ്ങൾ ആണോ ഫുൾ പണി ഏറ്റെടുത്തിരിക്കുന്നത്..." "പിന്നല്ലാതെ.. "സത്യ.. മാളു ഓടി വന്നു കല്യാണിയെയും ദേവനെയും കെട്ടി പിടിച്ചു... അവർ അവളുടെ തലയിൽ വാത്സല്യത്തോടെ തലോടി... അവരുടെ ബാഗുമായി അവൾ ഉള്ളിലേക്ക് ഓരോ വിശേഷങ്ങളും തിരക്കി പോയി... ഇവിടേം വരെ വന്നിട്ട് പെണ്ണിന് ഒരു മൈൻഡും ഇല്ലല്ലേ... ഇനി കിച്ചേട്ടാ എന്ന് വിളിച്ചോണ്ട് വാ അപ്പൊ ഞാൻ പറയാം.. കാശി മനസ്സിൽ പറഞ്ഞുകൊണ്ട് പണി തുടർന്നു.. **************

മുകളിലെ ഹാളിൽ സോഫയിൽ ഇരുന്നു ഓരോ ഫങ്ക്ഷനും ഉള്ള കിച്ചുവിന്റെ ഓർണമെൻറ്സ് സെറ്റ് ചെയ്തു വെക്കുവാണ് പെൺപടകൾ എല്ലാം.. കിച്ചുവിനെ നടുക്ക് ഇരുത്തി കൊണ്ടാണ് പരിപാടി... കാശി പണി ഓക്കെ കഴിഞ്ഞു റൂമിലേക്ക്‌ പോയി.. "ഞാൻ ഇപ്പൊ വരാട്ടോ..."കാശി പോകുന്നത് കണ്ടതും മാളു അവിടുന്ന് എണീറ്റു... "മ്മ്.. വേഗം വിട്ടോ... മനസ്സിലാവുന്നുണ്ട്..."ദേവു.. മാളു ഒരു ഇളി അവർക്ക് കൊടുത്തുകൊണ്ട് റൂമിലേക്ക് പോയി.. മാളു നേരെ പോയത് ബാൽകാണിയിലോട്ട് ആയിരുന്നു...

അവിടെ അവളെ പ്രതീക്ഷിച്ചെന്ന പോലെ അവനും നിൽപുണ്ടായിരുന്നു... മാളു വരുന്നത് കണ്ടതും ദൃഷ്ട്ടി ദൂരേക്ക് പായിച്ചു അവൻ നിന്നു... മാളു നേരെ പോയി അവനെ കെട്ടി പിടിച്ചു... അവന്റെ നെഞ്ചിലേയ്ക്ക് മുഖം പുഴ്ത്തി... അവൻ എന്നിട്ടും അവളെ ചേർത്ത് പിടിച്ചില്ല... "ഓഹോ അപ്പൊ പരിഭവം ആണല്ലേ.. ശെരിയാക്കി തരാം..."അവൾ മനസ്സിൽ പറഞ്ഞുകൊണ്ട് അവന്റെ കവിളിൽ ഉമ്മ വെച്ചു... കാശി ഒന്നു ചിരിച്ചുകൊണ്ട് അവളെ വീണ്ടും തിരിച്ചു കെട്ടിപിടിച്ചു...

"ഇപ്പൊ എന്റെ കെട്ടിയോന്റെ പിണക്കം തീർന്നോ...."അവന്റെ താടിയിൽ പിടിച്ചു അവൾ ചോദിച്ചു... അവൻ ഒന്നും മിണ്ടാതെ അവളുടെ തിരുനെറ്റിയിൽ ഒരു ചുംബനം കൊടുത്തു... "അതെ... അച്ഛനെയും അമ്മയെയും കണ്ടപ്പോൾ പെട്ടന്ന് മൈൻഡ് ചെയ്യാൻ മറന്നതാ..."അവന്റെ മനസ് മനസിലാക്കിയപോലെ അവൾ പറഞ്ഞു.. അവൻ ഒന്നു ചിരിച്ചുകൊണ്ട് അവളുടെ എടുപ്പിയുടെ കൈയിട്ട് അവളെ തന്നോട് ചേർത്തു... "ഡാ... ഇവിടെ താഴെ ആൾകാർ ഉണ്ടെന്നു കെട്ടിയോനും കെട്ടിയോളും ഓർത്താൽ കൊള്ളാം..." താഴെ നിന്നു സത്യ പറഞ്ഞതും രണ്ടുപേരും ചമ്മിയ പോലെ പെട്ടന്ന് അടർന്നു മാറി...അവൾ നേരെ റൂമിലോട്ട് പോയി.. "കിച്ചേട്ടാ... " "എന്താടി..."

"വേറെ ഒന്നും അല്ല.. എന്ന് ഷോപ്പിംഗിന് പോകുന്ന കാര്യം മറക്കണ്ട... ഞങ്ങൾ എല്ലാരും വൈകുനേരം ആവുമ്പോഴേക്കും റെഡി ആവും നിങ്ങളും അപ്പൊ റെഡി ആയി ഇറങ്ങിക്കോണം കേട്ടല്ലോ... " "ഓ ആയിക്കോട്ടെ തമ്പ്രാട്ടി.."കാശി ഒരു താളത്തിൽ പറഞ്ഞു... അവൾ അവനെ നന്നായി ഒന്നു പുച്ഛിച്ചു പുറത്തേക്ക് പോയി... ************ ഇന്നാണ് കല്യാണ തലേന്ന്.. എല്ലാവരും ഭയങ്കര തിരക്കിൽ ആണ്... വീട്ടിലേക്ക് വരുന്ന ഓരോടുത്തരോടും വർത്തമാനം പറഞ്ഞു ഇരിക്കുവാണ് മുത്തശ്ശനും മുത്തശ്ശിയും... "അല്ല ശേഖര നിനക്ക് കൃഷ്ണയെ അവളുടെ വീട്ടിൽ നിർത്തിയാൽ പോരായിരുന്നോ..."ഒരു കാർന്നൊരുടെ വക ആയിരുന്നു ആ ചോദ്യം...

"അതിനെന്താടോ രണ്ടു പേരും എന്റെ പേര കുട്ടിയോൾ അല്ലെ... കൃഷ്ണ അവിടെ നിന്നാൽ എനിക്ക് എങ്ങനാടോ എന്റെ കൊച്ചുമോളെ കാണാൻ പറ്റുന്നെ... അതാ അവരെയും ഇങ്ങോട്ട് വിളിച്ചേ.. അതാവുമ്പോ എല്ലാവർക്കും സൗകര്യം അല്ലെ..." "എന്നാലും ശേഖര... " "ഒന്നു പോടോ.. രണ്ടു കുട്ടികളും ഒരു വീട്ടിൽ നിന്നല്ലേ.. പിന്നെ എന്തിനാ.. പിന്നെ വിശ്വനും അച്ഛനും അമ്മയും ഓക്കെ ഞങ്ങൾ അല്ലെ... " പിന്നീട് അയാൾ കൂടുതൽ ഒന്നും മിണ്ടാൻ പോയില്ല...അപ്പോഴാണ് കിച്ചു അങ്ങോട്ടേക്ക് വന്നത്... "എന്താണ് എല്ലാവരും കൂടെ ഇവിടെ ഒരു ചർച്ച... "അവൾ ചിരിച്ചുകൊണ്ട് ഒരു കൈ എളിയിൽ കുത്തി ചോദിച്ചു.

. "ഞങ്ങൾ പറയുവായിരുന്നു രണ്ടു പേരും ഒരു വീട്ടിൽ ആയത്കൊണ്ട് രണ്ടെടുത്തേക്ക് ഓടി നടക്കണ്ടല്ലോ എന്ന്..."ആ കാർന്നൊരു കിച്ചുവിനോട് പറയുന്നത് കേട്ടിട്ട് കിളി പോയിരിക്കുവാണ് ശേഖർ... "എന്നാ നിങ്ങൾ continue... മുത്തശ്ശ ഞാൻ ഒന്നു പുറത്ത് പോവാണേ... എന്റെ ഡ്രസ്സ്‌ ഒന്നു ഷേപ്പ് ചെയ്യാൻ കൊടുത്തിരുന്നു.. അത് ഒന്നു വാങ്ങണം..." "ആ മോൾ പോയിട്ട് വാ ഒറ്റക്ക് പോവണ്ടാട്ടോ... " "ഒറ്റക്കല്ല മുത്തശ്ശ മാളുവെച്ചിയും ഉണ്ട്...

ചേച്ചിടെ ഡ്രെസ്സും വാങ്ങാൻ ഉണ്ടെന്നു പറഞ്ഞു.... ഏട്ടന്മാർ വരുമ്പോൾ ഒന്നു പറഞ്ഞേക്കണേ.. അവരെ നോക്കിട്ട് കണ്ടില്ല... " കിച്ചു അവരോട് പറഞ്ഞു പുറത്തേക്ക് ഇറങ്ങി.. കുറച്ചു കഴിഞ്ഞപ്പോൾ മാളു സ്കൂട്ടിയുടെ ചാവിയുമായി വന്നു... "വേഗം പോയിട്ട് വാ മക്കളെ..ഒരുപാട് ലേറ്റ് ആവല്ലേ.. " വിശ്വൻ അവരോട് പറഞ്ഞു... മാളു സ്കൂട്ടി സറ്റാർട്ട് ചെയ്തു കിച്ചുവിനെയും കേറ്റി അവിടുന്ന് പോയി... ************* "മിക... മിക..ഇവൾ ഇത് എവിടെ പോയി കിടക്കുവാ... "ഉമ്മറത്തു നിന്നും വിളിച്ചു കൂവുവാണ് കാശി... ഒപ്പം ഋഷിയും ഉണ്ട്... "മാളുവേച്ചി പുറത്ത് പോയതാ ഏട്ടാ.." ഇഷ അവരോട് പറഞ്ഞു...

ഇഷ പറഞ്ഞു കഴിഞ്ഞതും ഋഷിയും കാശിയും മുഖത്തോട് മുഖം നോക്കി... "എങ്ങോട്ടാ പോയത്... "കാശി അവളോട് ചോദിച്ചു... "കിച്ചുവിന്റെ എന്തോ ഡ്രസ്സ്‌ ഷേപ്പ് ചെയ്യാൻ കൊടുത്തത് വാങ്ങാൻ ഉണ്ടെന്നു പറഞ്ഞു ടൈലറിങ് ഷോപ്പിലേക്ക് ആണ് പോയത്..." "ഇത് അങ്ങോട്ട് എടുത്തു വെച്ചോ.. മാളു വാങ്ങാൻ പറഞ്ഞതാ.. "ഋഷി അവൾക്കു കൈയിൽ ഉണ്ടായിരുന്ന കവർ കൊടുത്തു.. ഇഷ അത് വാങ്ങി ഉള്ളിലേക്ക് പോയി... "കാശി... അവർ രണ്ടു പേരും കൂടെയാണ്.. പോയേക്കുന്നത്.. നി ഒന്നു പോയി നോക്ക്.. ആ സേതുവും സിദ്ധാർത്തും ഓക്കെ ഒരു അവസരത്തിനായി കത്ത് ഇരിക്കുവാണ്... നി വേഗം ചെല്ല്..." കാശി വേഗം അവന്റെ താറും എടുത്തു പുറത്തേക്ക് പോയി..........തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story