പ്രണയാർദ്രമായി 💕 ഭാഗം 53

pranayardramay

രചന: മാളുട്ടി

 "മാളുവേച്ചി നമ്മുക്ക് പോയാലോ... " "മ്മ്.. എന്നാ നി വന്നു വണ്ടിയിൽ കേറ്... " കിച്ചു കൈയിൽ ഉള്ള കവറുമായി വണ്ടിയിലേക്ക് കേറി...വണ്ടി മുന്നോട്ട് നിങ്ങി...കുറച്ചു കഴിഞ്ഞതും ഒരു വണ്ടി തങ്ങളെ ഫോളോ ചെയ്യുന്നതായി മാളുവിന്‌ തോന്നി... ആദ്യം വിചാരിച്ചത് തോന്നൽ ആവും എന്നാണ്. പിന്നെയും ഫോളോ ചെയുന്നത് കണ്ടപ്പോൾ അവൾ വണ്ടി നിർത്തി... "എന്താ ചേച്ചി വണ്ടി നിർത്തിയെ.. 🙄" പെട്ടന്ന് വണ്ടി നിർത്തിയതും കിച്ചു മാളുവിനോട് ചോദിച്ചു... "ഒന്നുമില്ലടാ... ഞാൻ ഇരുന്നത് ശെരിയായില്ല.. അതൊന്ന് റെഡി ആക്കാനാ നിർത്തിയെ... " മാളു അങ്ങനെ പറഞ്ഞത് കിച്ചുവിനെ വെറുതെ പേടിപ്പിക്കേണ്ട എന്ന് കരുതിയാണ്..

നാളെ കല്യാണം നടക്കണ്ടവളാണ് വെറുതെ ഓരോന്നും പറഞ്ഞു അവളുടെ സന്തോഷം കളയാൻ മാളുവിന്‌ തോന്നിയില്ല... മാളു കിച്ചുവിനെ കാട്ടാനായി.. ഒന്നു ഇറങ്ങി നേരെ ഇരുന്നു... വീണ്ടും വണ്ടി സ്റ്റാർട്ട്‌ ചെയ്തു...പിന്നാലെ നിർത്തിയിട്ടിരുന്ന ആ വണ്ടി വരുന്നത് കണ്ടതും അവളുടെ ധൈര്യം ചോരാൻ തുടങ്ങി... "എന്റെ ഈശ്വരാ കുഴപ്പം ഒന്നും കൂടാതെ വീട്ടിൽ എത്തിച്ചേക്കണേ... "അവൾ മനസ്സിൽ പ്രാത്ഥിച്ചു... കിച്ചു ഇതൊന്നും ശ്രദ്ധിക്കാതെ വേറെ എന്തോ ആലോചനയിൽ ആണ്...

വണ്ടി താങ്ങളോട് അടുക്കുംതോറും അവളുടെ പേടി കൂടി വന്നു.. അവൾ കഴിയുന്ന സ്പീഡിൽ അവൾ വണ്ടി ഓടിച്ചു..ഇടക്ക് അവൾ കണ്ണുകൾ സൈഡ് മിറർ വഴി നോക്കിയപ്പോൾ ഒരു ഇട വഴിയിൽ നിന്നും മറ്റൊരു വണ്ടി പുറകിൽ വന്നത് അവൾ കണ്ടു... ശ്രദ്ധിച്ചു നോക്കിയപ്പോൾ അത് കാശിയുടെ വണ്ടി ആണെന്ന് അവൾക്കു മനസിലായി... അപ്പോഴാണ് മാളുവിന്റെ ജീവൻ ശെരിക്കും തിരിച്ചു കിട്ടിയത്....സ്കൂട്ടി ഗേറ്റിനു മുന്നിൽ എത്തിയതും കാശി അവന്റെ താറുമായി തിരിച്ചു പോയി... സ്കൂട്ടി നിർത്തി തിരിഞ്ഞു നോക്കിയപ്പോൾ അവൾ കാശിയേയോ അവന്റെ വണ്ടിയെയോ കണ്ടില്ല... "ഇതെവിടെ പോയി...

ഇത്രെയും നേരം പുറകിൽ ഉണ്ടായിരുന്ന ആൾ പെട്ടന്ന് ഇതെവിടെക്കാണ് പോയത്... 🤔🤔"അവൾ ഒന്നു ആത്മഗതിച്ചു... "അച്ഛാ കിച്ചേട്ടൻ എന്തിയെ.. ഇങ്ങോട്ട് വന്നായിരുന്നോ..." അവൾ അതിഥികളെ സൽക്കരിക്കുന്ന വിശ്വനോടായി ചോദിച്ചു... "ഇല്ലല്ലോ.. അവൻ എന്തോ ആവശ്യത്തിന് പുറത്ത് പോയതാ മോളെ... " "എന്താ മാളു കാശിയെ കാണാതെ പറ്റില്ലെന്നായോ... "സത്യ ഒരു ചിരിയോടെ ചോദിച്ചു... "അതല്ല സത്യേട്ടാ.. ഞാൻ കിച്ചേട്ടനോട് കുറച്ചു സാധനങ്ങൾ വാങ്ങാൻ പറഞ്ഞിരുന്നു വാങ്ങിയോന്ന് അറിയാനായിരുന്നു ..." "അതൊക്കെ അവിടെ ഉണ്ട്.. നി അകത്തേക്ക് ചെല്ല് അവിടെ എല്ലാവരും ഉണ്ട്.. " സത്യ അവളെ പറഞ്ഞു വിട്ടു... *************

"മോൾ വന്നോ... ഇപ്പൊ ദേവി മോളെ പറ്റി പറഞ്ഞതെ ഉള്ളൂ... കല്യാണ പെണ്ണ് എന്തിയെ അവളെ കണ്ടേ ഇല്ലല്ലോ... " ദേവിയുടെ ഒരു കൂട്ടുകാരി മാളുവിനോട് ചോദിച്ചു... ദേവിയും പിന്നെ കുറച്ചു പേരും അവിടെ സംസാരിച്ചു നിൽക്കുവായിരുന്നു.. മാളു അടുക്കളയിലോട്ട് ചെന്നപ്പോഴാണ് ഈ ചോദ്യം... "കിച്ചു മുകളിൽ ഉണ്ട് ചേച്ചി... അവൾ കല്യാണത്തിന്റെ തിരക്കിലാ.. ഇന്ന് വൈകുനേരം ഫങ്ക്ഷന് ഉള്ളതല്ലേ.. " "ഞാൻ അത് മറന്നു... " "കല്യാണം കഴിഞ്ഞിട്ട് ആറെഴു മാസം ആയില്ലേ മോളെ ഇതുവരെയും വിശേഷം ഒന്നും ആയില്ലേ..." അത് അയല്പക്കത്തെ ചേച്ചിയുടെ വക ആയിരുന്നു...

"അല്ല രമണി ചേച്ചി.. ചേച്ചിയുടെ മോള് വീട്ടിൽ വന്നു നിൽക്കാൻ തുടങ്ങിട്ട് കുറെ ദിവസം ആയല്ലോ... എന്ത്‌ പറ്റി..." മാളുവിന്റെ മറു ചോദ്യത്തോടെ അവരുടെ വാ അടഞ്ഞു... ദേവിക്ക് ചിരി വന്നെങ്കിലും ഒരു വിധം അത് കണ്ട്രോൾ ചെയ്ത് നിന്നു... ************* മാളു പല തവണ കാശിയെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല.. ഒന്നെങ്കിൽ അവളെ ആരേലും വിളിച്ചോണ്ട് പോവും അല്ലെങ്കിൽ അവനെ... വൈകുനേരം ആവും തോറും ആൾക്കാരുടെ എണ്ണം കൂടി വന്നു... കിച്ചുവിന്റെയും മനുവിന്റെയും കൂറേ കുട്ടുകാർ ഓക്കെ വന്നിരുന്നു... വൈകുന്നേരം ഒരു ചെറിയ ഹൽഡി ഉണ്ടായിരുന്നു... മാളുവും ദേവൂവും ഇഷയും അനുവും ചേർന്ന് കിച്ചുവിനെ മുറ്റത്ത് അറേഞ്ച് ചെയ്തിരിക്കുന്ന സ്റ്റേജിലേക്ക് കൊണ്ടുപോയി...

ഒരു യെൽലോ കളർ സാരിയായിരുന്നു കിച്ചുവിന്റെ വേഷം.. അതിനുചേരുന്ന മാലയും കമ്മലും ഓക്കെ അവർ അവളെ ഇടിപ്പിച്ചിരുന്നു... മൂടി വെറുതെ അഴിച്ചിട്ടു... മുഖത്തു ഒരുപാട് ചമയങ്ങൾ ഒന്നും ഇല്ല... ഓരോരുത്തർ ആയി വന്നു കിച്ചുവിന്റെ മുഖത്തു മഞ്ഞൾ തേച്ചു.. വായിൽ മധുരവും നൽകി...അവളുടെ ചുറ്റും തന്നെ ബാക്കി പെൺപടകളും ഉണ്ടായിരുന്നു... കാശിയുടെ ഊഴം വന്നതും അവൻ കിച്ചുവിന്റെ അടുത്തായി ഇരുന്നു... അവൻ ഒരു കൈക്കൊണ്ട് അവളെ തന്റെ നെഞ്ചോരം ചേർത്തു....

കണ്ണുകൾ ഓക്കെ നിറഞ്ഞു വരുന്നുണ്ടെങ്കിലും അവൻ അത് ആകുംപോലെ തങ്കു നിർത്തി... കിച്ചു അവനെ രണ്ടു കൈകൾ കൊണ്ടും ഇറുകെ പുണർന്നു... അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി... തനിക്കു ഏറ്റവും പ്രിയപ്പെട്ടതെന്തിനെയോ വിട്ടും പിരിയാൻ പോകുന്ന പോലെ അവൾക്കു തോന്നി... ചെറുപ്പം മുതൽ തന്റെ ഇല്ല വാശികൾക്കും കുറുമ്പുകൾക്കും കൂടെ നിന്നവൻ... കുരുത്തക്കേട് കാട്ടി അച്ഛൻ തല്ലാൻ വരുമ്പോൾ തനിക്കു പകരം അടികൊണ്ട തന്റെ ഏട്ടൻ... തന്നെ ഇത് ഒരു സന്ദർഭത്തിലും കൂടെ ചേർത്തു നിർത്തിയവൻ.. ആ വിരൽത്തുമ്പാൽ ആണ് താൻ നടന്നത്...

തന്റെ ചേട്ടൻ മാത്രവല്ലായിരുന്നു.. തന്റെ ബെസ്റ്റ് ഫ്രണ്ടും കൂടെ ആയിരുന്നു... ഓരോന്ന് ആലോചിക്കും തോറും അവളുടെ കൈകൾ അവനെ കൂടുതൽ മുറുകി... കാശിയുടെ കണ്ണുകളും എന്തിനോ വേണ്ടി നിറഞ്ഞു... പെട്ടന്ന് കണ്ണുകൾ തുടച്ചു അവൻ അവളെ തന്നിൽ നിന്നും വേർപെടുത്തി... "അയ്യേ ചേട്ടന്റെ കുറുമ്പി കരയുവാണോ... നിന്റെ മുഖത്തിന്‌ ഇതു തീരെ ചേരുന്നില്ലടാ.. കിച്ചുട്ടാ... " "ഞാനോ കരയുന്നോ.. ഒന്നു പോടാ.. എനിക്ക് സന്തോഷം അല്ലെ..

ഇനി എന്നെ ഭരിക്കാൻ നി വരില്ലല്ലോ..."കിച്ചു ഒഴുകി ഇറങ്ങുന്ന കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു... "ശെരിക്കും..."കാശി ചിരിച്ചുകൊണ്ട് ചോദിച്ചതും അവളും അതിനു ചിരിച്ചു.. ഇതു കണ്ടതും അവിടെ ഉള്ള എല്ലാവരുടെയും ഉള്ളിൽ ചിരി നിറഞ്ഞു... ഒപ്പം മാളുവിന്റെ കണ്ണുകൾ മനുവിനെ തേടി എത്തി... അതുപോലെ മനുവിന്റെ കണ്ണുകൾ മാളുവിലും.. ************* കണ്ണാടിക്ക് മുന്നിൽ നിന്നും മേക്കപ്പ് ചെയുകയാണ് മാളു... ഒരു ബ്ലൂ സാരിയാണ് അവൾ ധരിച്ചിരിക്കുന്നത്...

അതിൽ സിൽവർ കളറിൽ ഡിസൈൻ ചെയ്തിട്ടുണ്ട്.. ഒരു പിങ്ക് കളർ ആണ് ബ്ലൗസ്... "കിച്ചേട്ടാ ഞാൻ ഡ്രസ്സ്‌ ബെഡിൽ എടുത്തു വെച്ചിട്ടുണ്ടെ.... ഇത് എത്ര നേരായി മനുഷ്യ കുളിക്കാൻ കേറീട്ടു... പെട്ടന്ന് ഇറങ്ങ് ഇല്ലെങ്കിൽ ലേറ്റ് ആവും..." ഓർണമെൻറ്സ് ഇടുന്നതിനിടയിൽ അവൾ പറഞ്ഞു.... "ദാ ഇറങ്ങി.നി കിടന്നു കറണ്ട .."അവൻ ഒരു തോർട്ടും ഉടുത്ത് ഇറങ്ങി... "എന്റെ കിച്ചേട്ടാ ഒന്നു വേഗം ഡ്രസ്സ്‌ മാറ്റ്.. നിങ്ങൾ എന്താ എങ്ങനെ ആടി തൂങ്ങി നിൽകുന്നെ... അനിയത്തിയുടെ കല്യാണത്തിന് ലേറ്റ് ആയല്ലേ എന്നോട് എല്ലാരും ചോദിക്കു..." കണ്ണാടിയിൽ നോക്കി ഒരുങ്ങികൊണ്ട് ആണ് മാളുവിന്റെ പറച്ചിൽ...

പറഞ്ഞു കഴിഞ്ഞതും അവൻ കാടറ്റുപോലെ വന്നു അവളെ പൊതിഞ്ഞു... "എന്താ കിച്ചേട്ടാ... "പെട്ടന്നുള്ള അവന്റെ പ്രവർത്തിയിൽ അവൾ ഞെട്ടികൊണ്ട് ചോദിച്ചു... "ഇന്നലെ എന്തായിരുന്നു നിനക്ക് ചോദിക്കാൻ ഉണ്ടായിരുന്നെ..." "അപ്പൊ മനസിലായയിരുന്നോ... എനിക്ക് എന്തോ ചോദിക്കാൻ ഉണ്ടെന്നു.... "അവൾ ഒരു സംശയത്തോടെ ചോദിച്ചു... "പിന്നെ എന്റെ ഭാര്യയെ എനിക്ക് അറിയില്ലേ.. നി കാര്യം പറയ്..." "അത്.. ഇന്നലെ ഞങ്ങൾ ഡ്രസ്സ്‌ തയ്ച്ചത് വാങ്ങാൻ പോയി തിരിച്ചു വന്നപ്പോൾ കിച്ചേട്ടൻ ഞങ്ങളുടെ പുറകെ വന്നിരുന്നോ... " "എനിക്ക് തോന്നിയിരുന്നു.. നി അതാ ചോദിക്കുക എന്ന്.... വന്നിരുന്നു..."

"ഞങ്ങളെ അതിനുമുൻപ് ഫോളോ ചെയ്തത് ആരാ.. ഞാൻ അപ്പൊ വല്ലാണ്ട് പേടിച്ചുപോയി.." "നി അത് ആരോടേലും പറഞ്ഞോ... ഞാൻ നിന്റെ കൂടെ ഉള്ളപ്പോൾ എന്തിനാ പെണ്ണെ നി പേടിക്കുന്നെ... നിനക്ക് ഒന്നും പറ്റാതിരിക്കാൻ നിനക്ക് കൂട്ടായി നിന്റെ നിഴലായി ഞാൻ എപ്പഴും ഇല്ലേ..." "സത്യായിട്ടും.... " അതിനു മറുപടിയായി അവൻ അവളുടെ ചുണ്ടുകളിൽ ഒന്നു ചുംബിച്ചു... "അതെ ഇങ്ങനെ നിക്കാതെ പോയി ഡ്രസ്സ്‌ മാറി വന്നേ അവിടെ എല്ലാവരും വെയിറ്റ് ചെയുന്നുണ്ടാവും.... " അവൾ അവനെ പുറകിലേക്ക് തള്ളി...പിന്നെ ഡ്രെസ്സും മാറ്റി അവൻ അവളുടെ ഒപ്പം ഇറങ്ങി... **********

അപകടം പതുങ്ങി ഇരിക്കുന്നതിനാൽ കിച്ചുവിന് വേണ്ടി ബ്യൂട്ടിഷനെ വീട്ടിലേക്ക് കൊണ്ടുവരുവാണ് ചെയ്തത്.... കിച്ചുവും ഒരുങ്ങി വന്നതും എല്ലാവരും കാറിൽ കേറി മണ്ഡപത്തിലേക്ക് പോയി... കാശിയുടെയും ഋഷിയുടെയും ഹരിയുടെയും സത്യയുടെയും കണ്ണ് എപ്പഴും നാലു ചുറ്റും ഉണ്ടായിരുന്നു... കല്യാണം ഒരു കുഴപ്പവും കൂടാതെ നടക്കാൻ അവർ കഴിയുന്ന രീതിയിൽ എല്ലാം എല്ലാവർക്കും സംരക്ഷണ കവചം നൽകി.. മനു മണ്ഡപത്തിൽ ഇരുന്നു...കുറച്ചു കഴിഞ്ഞതും മാളുവിന്റെയും ദേവുവിന്റെയും ഓക്കെ ഒപ്പം കിച്ചു മണ്ഡപത്തിലേക്ക് വന്നു... ഒരു മജന്താ കളർ സാരീ ആയിരുന്നു അവൾ ദരിച്ചിരുന്നത്..

. മിതമായ രീതിയിൽ സ്വർണഭരണങ്ങൾ അവൾ ധരിച്ചു..കണ്ണുകൾ വലിട്ടെഴുതിയിട്ടുണ്ട്.. മുഖത്തിന്‌ കൂടുതൽ സൗന്ദര്യം നൽകാൻ എന്നോണം ഒരു കുഞ്ഞു പൊട്ടും കുത്തി... കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നില്കുവാണ് മനു... അവന്റെ അടുത്ത് വന്നിരുന്നതും അവൾ അവനു ഒരു പുഞ്ചിരി സമ്മാനിച്ചു... പൂജാരി 𝓜𝓪𝓷𝓪𝓿 എന്നെഴുതിയ താലി അവനു നേരെ നീട്ടി... അവൻ അത് വാങ്ങി അവളുടെ കഴുത്തിൽ ചാർത്തി...അവൾ കണ്ണുകൾ അടച്ചു ഈശ്വരനോട് പ്രാർത്ഥിച്ചു... വിരലിൽ ഒരൽപ്പം സിന്ദൂരം എടുത്തു അവൻ അവളുടെ സീമന്ത രേഖ ചുവപ്പിച്ചു.... യാതൊരു വിധ കുഴപ്പങ്ങളും കൂടാതെ കല്യാണം നടത്തിയതിന്റെ ഓർത്തു കാശി ഈശ്വരനോട് നന്ദി പറഞ്ഞു.... ***********

"ദക്ഷ ഡി അവിടെ നിന്നെ... നിന്നോടാ പറഞ്ഞത് നിക്കാൻ.. മാളുവിന്‌ ഓടാൻ വയ്യാട്ടോ.. നിക്കടി അവിടെ... " മാളുവിനെ ഇട്ടു കൊടുക്കുവാൻ ദക്ഷ... അടങ്ങി നിക്കാൻ പറഞ്ഞിട്ട് നിക്കാതെ ഇറങ്ങി കളിയാണ് ദക്ഷ...കുറച്ചു മാറി ദേവു അവളുടെ കൂട്ടുകാരികളോട് വർത്താനം പറഞ്ഞു നില്കുന്നത് കണ്ടതും ദക്ഷ അവളുടെ അടുത്തേക്ക് ഓടി... "ഈ പെണ്ണിനെ കൊണ്ട്.. വെറുതെ ഇട്ടു എന്നെ ഓടിച്ചു😬.... " "മാളുവേച്ചി... ഞാൻ ഇവളെ നോക്കിക്കൊള്ളാം ചേച്ചി അങ്ങോട്ട് പൊക്കോ.... "

ദക്ഷയെ കൈകളിൽ കോരി എടുത്തു ദേവു മാളുവിനോട് പറഞ്ഞു... "നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി കാന്താരി... "മാളു അവളുടെ കുഞ്ഞി കവിളിൽ പിടിച്ചു വലിച്ചു... !നി പൊടി മാളു..."എന്നും പറഞ്ഞു ദക്ഷ മാളുവിനെ കൊഞ്ഞനം കുത്തി... മാളു പിന്നെ അതികം കളിക്കാതെ സ്റ്റേജിന്റെ അടുത്തേക്ക് പോയി... പോകുന്ന വഴിയിൽ പുറത്ത് ഒരു കാൽപെരുമാറ്റം കണ്ടതും അവൾ ഹാളിന് പുറത്തേക്ക് ഇറങ്ങി...കുറച്ചു മാറി ഒരു ബ്ലാക്ക് ബൊലേറോ കിടക്കുന്നത് കണ്ടതും അവൾ അങ്ങോട്ട് പോയി... പുക ചുരുളുകൾ മുകളിലേക്ക് പോകുന്നത് അവൾക്കു കാണാമായിരുന്നു... അടുത്തേക്ക് ചെല്ലും തോറും അവളിൽ ഭയം നിറഞ്ഞു...

ഇനിയും മുന്നോട്ട് പോവണ്ട എന്ന് കരുതി അവൾ തിരിഞ്ഞതും അവളുടെ കൈയിൽ ആരോ പിടുത്തമിട്ടു... തിരിഞ്ഞു നോക്കിയതും അവളുടെ കണ്ണുകളിൽ ഭയം നിഴലിച്ചു... """സിദ്ധാർഥ്..""അവളുടെ നാവുകൾ മന്ത്രിച്ചു... "അതെ താൻ പേടിക്കുവൊന്നും വേണ്ട... ഒരു കാര്യം പറയാൻ ഉണ്ട് അത് പറഞ്ഞിട്ട് അങ് വിട്ടേക്കാം..." കൈ വിടുവിക്കാൻ ശ്രമിക്കുന്ന മാളുവിനോടായി അവൻ പറഞ്ഞു... "എനിക്ക് കേൾക്കണ്ട... "പേടിയെ മറച്ചു അവൾ പറഞ്ഞു...സിദ്ധാർഥ് അവളുടെ കൈ അപ്പോഴേക്കും മോചിപ്പിച്ചു... "കാശിയുടെ കാര്യം തന്നെ ആണ്..." അവൾ തിരിഞ്ഞു നോക്കി... "നി എന്താ മാളവിക വിചാരിച്ചിരിക്കുന്നത്...

അവൻ നന്ദുവിനെ മറന്നു നിന്നെ പൂർണമായി സ്നേഹിക്കുന്നുണ്ടെന്നോ.. അത് നിന്റെ വെറും തോന്നൽ മാത്രം ആണ്...അവന്റെ മനസ്സിൽ ഒരിക്കലും നിനക്ക് നന്ദുവിന്റെ അത്ര സ്ഥാനം ഇല്ല... ഈ നിന്നെ അവൻ കേട്ടിയത് പോലും ശരണിനു നിന്നെ ഒരു നോട്ടം ഉണ്ടെന്നു അറിഞ്ഞിട്ടാണ്.. ശരണിനെ ജയ്ക്കാൻ..പിന്നെ നിന്റെ മുത്തശ്ശൻ നിർബന്ധിച്ചിട്ടും... അവന്റെ മനസ്സിൽ എന്നും നന്ദുവേ ഉള്ളൂ... നിനക്ക് അവിടെ ഒരു സ്ഥാനവും ഇല്ല... ഞാൻ പറഞ്ഞത് നിനക്ക് വിശ്വസിക്കുവോ വിശ്വസിക്കാതിരിക്കുകയോ ചെയാം.നി വിശ്വസിക്കില്ലെന്നും അറിയാം .. പക്ഷെ പോകെ പോകെ നിനക്ക് മനസിലാവും ഞാൻ പറഞ്ഞതിൽ സത്യം ഉണ്ടെന്നു..." മാളു അവനെ പുച്ഛിച്ചു അവിടെ നിന്നും കടന്നു പോയി... എങ്കിലും അവളുടെ ഉള്ളിൽ എവിടെയോ അവൻ പറഞ്ഞ വാക്കുകൾ കൊളുത്തി നിന്നു.........തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story