പ്രണയാർദ്രമായി 💕 ഭാഗം 54

pranayardramay

രചന: മാളുട്ടി

മാളു അവനെ പുച്ഛിച്ചു അവിടെ നിന്നും കടന്നു പോയി... എങ്കിലും അവളുടെ ഉള്ളിൽ എവിടെയോ അവൻ പറഞ്ഞ വാക്കുകൾ കൊളുത്തി നിന്നു... ***** "കാശി.....മാളു എന്തിയെ..." കുറച്ചു പേരോട് സംസാരിച്ചു നിൽക്കുന്ന കാശിയുടെ അടുത്ത് വന്നു സത്യ ചോദിച്ചു.. "അവൾ മായയുടെ അടുത്ത് ഉണ്ടായിരുന്നല്ലോ... " "ഞാൻ അവളെ ഇവിടെ ഹാളിൽ ഓക്കെ നോക്കി എവിടെയും കണ്ടില്ല... അനുവിന്റെയോ ഇഷയുടെയോ ദേവുവിന്റെയോ ഒന്നും കൂടെ ഇല്ല.... "

കാശിയുടെ മുഖത്തു ഒരു നിമിഷം പേടി നിറഞ്ഞു... എല്ലാവരുടെയും മേൽ കണ്ണെത്തിച്ചപ്പോൾ താൻ അവളെ മറന്നോ.. അവന്റെ മനസ് അവനോട് ചോദിച്ചു... ഇല്ല തനിക്കു അതിനൊരിക്കലും കഴിയില്ല... "ഞാൻ ഒന്നു നോക്കട്ടെ... നി പൊക്കോ.. അവൾ എവിടെ എവിടെയേലും ഉണ്ടാവും... " അത്രെയും പറഞ്ഞു അവൻ സത്യയെ പറഞ്ഞുവിട്ടു... കാശി മുത്തശ്ശന്റെയും അച്ഛന്റെയും അമ്മയുടെയും എല്ലാം അടുത്ത് നോക്കി അവിടെ എവിടെയും അവളെ കണ്ടില്ല...

അവന്റെ ഹൃദയം താളം തെറ്റി ഇടിക്കാൻ തുടങ്ങി...അവസാനം ഹാളിന്റെ പുറത്തേക്ക് അവൻ ഇറങ്ങാൻ നിന്നതും അവൻ കാണുന്നത് ഹാളിലേക്ക് വരുന്ന മാളുവിനെ ആണ്... "മിക... നി ഇത് എവിടെ പോയതാ... ദക്ഷ ദേവുവിന്റെ കൂടെ ഉണ്ടല്ലോ എന്നിട്ട് നി എവിടെയാ പോയെ പെണ്ണെ.." പുറത്തു നിന്നും നടന്നു വരുന്ന മാളുവിനെ കണ്ട് കാശി ആതിയോടെ ചോദിച്ചു... "ഞാൻ ഒന്നു വെറുതെ പുറത്തേക്ക് പോയതാ കിച്ചേട്ടാ..." അവൾ അവന്റെ മുഖത്തേക്ക് നോക്കി..

ഇത്രെയും നേരം ടെൻഷൻ അടിച്ചു നിൽക്കുവായിരുന്നു എന്ന് ആ മുഖം കണ്ടാൽ അറിയാം... തന്നെ കണ്ടപ്പോൾ ആ മുഖത്ത് ഉണ്ടായിരുന്ന തിളക്കവും ശ്രദ്ധിച്ചിരുന്നു... പെട്ടന്ന് കാശി അവളെ തന്റെ നെഞ്ചോട് ചേർത്തു... അവന്റെ ഹൃദയമിടിപ്പിന്റെ വേഗത അവൾ കേട്ടു... തന്നെ ഒന്നു കാണാത്തപ്പോൾ ആ ഉള്ള് എത്ര വിഷമിച്ചിട്ടുണ്ട് എന്ന് മനസിലാക്കാൻ അവന്റെ ഹൃദയമിടിപ്പും കണ്ണുകളും തന്നെ അവൾക്കു ധാരാളം മതിയായിരുന്നു.... "വാ.... "

കാശി അവളുടെ കൈകളിൽ അവന്റെ കൈകൾ കോർത്തു അവളുമായി മുന്നോട്ട് നടന്നു... "ഹലോ കാശി... എന്തൊക്കെ ഉണ്ട്.. സുഖല്ലേ... " ഒരു പെൺകുട്ടി അവന്റെ അടുത്ത് വന്നു അവനോടായി ചോദിച്ചു... "അതെ മീര.. സുഖയിട്ട് ഇരിക്കുന്നു... താന്റെ ജോലി ഓക്കെ എങ്ങനെ പോകുന്നു.." അവർ രണ്ടുപേരും സംസാരിക്കാൻ തുടങ്ങിയതും മാളു അവർക്ക് ഒരു തടസം ആവണ്ട എന്ന് കരുതി.. മായയുടെ അടുത്തേക്ക് നടക്കാനായി തിരിഞ്ഞു...

പെട്ടന്ന് കാശി അവളുടെ കൈകളിൽ ഉള്ള അവന്റെ പിടി മുറുക്കി... അവൾ അവനെ ഒരു സംശയത്തോടെ നോക്കി... "മീര ഇത് എന്റെ വൈഫ്‌ മാളവിക.. മാളവിക കാശിനാഥ്‌... ആളൊരു ഡോക്ടർ ആണുട്ടോ.. പിന്നെ മാനവിന്റെ ചേച്ചിയും.." "ഹായ്‌.. മാളവിക ഞാൻ മീര കാശിയുടെ ഫ്രണ്ട് ആണ്.. ഞങ്ങൾ ഒരുമിച്ച് ട്രെയിനിങ് ക്യാമ്പിൽ ഉണ്ടായിരുന്നു... പിന്നെ കാശിയുടെ കല്യാണത്തിന് എനിക്ക് വരാൻ കഴിഞ്ഞില്ല കുറച്ചു തിരക്കായിരുന്നു...

വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇവൻ അനിയത്തിയുടെ കല്യാണം വിളിച്ചപ്പോ അനിയത്തിയുടെ എങ്കിൽ അനിയത്തിയുടെ കല്യാണം കൂടാം എന്ന് കരുതി വന്നതാ... " മീര പറഞ്ഞു തുടങ്ങിയത് മാളുവിന്റെ മുഖത്തു നോക്കി ആണെങ്കിലും അവസാനിപ്പിച്ചത് കാശിയുടെ മുഖത്തു നോക്കി ആയിരുന്നു... മീരയുടെ നോട്ടം കണ്ടതും മാളുവിന്‌ ചൊറിഞ്ഞു കേറി.. പിന്നെ അവൾ ഒരു വിധം കണ്ട്രോൾ ചെയ്ത് നിന്നു... "ഹായ്‌ മീര... കുറച്ചു തിരക്കുണ്ടെ ഞാൻ ഒന്നു അങ്ങോട്ട് പോവാണേ... "

മാളു മീരയുടെ അടുത്ത് നിന്നും കുറച്ചു മുന്നോട്ട് നടന്നു... തിരിഞ്ഞു നോക്കുമ്പോൾ കാശി മീരയുടെ മിണ്ടികൊണ്ട് നില്കുന്നതാണ് അവൾ കണ്ടത്.. "വീട്ടിലേക്ക് വാ മനുഷ്യ നിങ്ങളെ ഞാൻ കാട്ടി തരാം... " അവൾ പിറുപിറുത്തുകൊണ്ട് കിച്ചുവിന്റെയും മനുവിന്റെയും അടുത്തേക്ക് പോയി.. ************* ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞു... വീട്ടിലേക്ക് പോവണ്ട സമയമായി... തറവാട്ടിലേക്ക് തന്നെ പോകുന്നത്കൊണ്ട് വല്യ കരഞ്ഞു സീൻ ഉണ്ടാക്കേണ്ട ആവശ്യം ഒന്നും കിച്ചുവിന് ഇല്ലായിരുന്നു...

അവൾ കൂൾ ആയി വണ്ടിയിൽ കേറി.... തറവാട്ടിൽ എത്തിയതും നിലവിളക്കുമായി കല്യാണി മുന്നവശത്തു നിൽപുണ്ടായിരുന്നു.. ഒപ്പം മാളുവും... കല്യാണിറ്റുടെ കൈയിൽ നിന്നും നിലവിളക്ക് വാങ്ങി അവൾ വീട്ടിലേക്ക് കേറി... ഒരു ചടങ്ങിന്റെ ഭാഗമായി ഇതെല്ലാം നടത്താൻ മുത്തശ്ശൻ ആയിരുന്നു പറഞ്ഞെ... തറവാട്ടിൽ എത്തിയപ്പോഴേക്കും കിച്ചു ആകെ ക്ഷിണിച്ചിരുന്നു..ആൾകാർ വീട്ടിൽ നിന്നും പോയി തുടങ്ങിയതും മാളുവും ഇഷയും കൂടെ അവളുടെ ഓർണമന്റ്സും സാരിയും ഓക്കെ മാറ്റി കൊടുത്തു...

വാഷ്റൂമിൽ കേറി ഷവറിൽ നിന്നും തണുത്ത വെള്ളം ശരീരത്തിൽ പതിച്ചതും അവൾക്കു വല്ലാത്ത ആശ്വാസം തോന്നി...കുറച്ചു നേരം അങ്ങനെ നിന്നു.. പിന്നെ വേഗം കുളിച്ചു ഇറങ്ങി... താഴോട്ട് പോയി... അവിടെ വീണ്ടും തന്നെ കാണാൻ വന്നവരെ ഓക്കെ കണ്ടു... വൈകുന്നേരം ആയപ്പോഴേക്കും എല്ലാവരും തളർന്നിരുന്നു... രാത്രി ഭക്ഷണം ഓക്കെ കഴിച്ചു.. ഇനി എന്ത്‌ ചെയ്യണം എന്നറിയാതെ അടുക്കളയിൽ തട്ടിയും മുട്ടിയും നിൽപ്പാണ് കിച്ചു...

മാളു അവളുടെ കൈയിൽ പാൽ നിറച്ച ഒരു ഗ്ലാസും കൊടുത്ത് അവളെ മനുവിന്റെ റൂമിലേക്ക് പറഞ്ഞു വിട്ടു... കിച്ചു റൂമിൽ ചെന്നപ്പോൾ കാണുന്നത്... മാനത്തോട്ട് നോക്കി നിൽക്കുന്ന മനുവിനെ ആണ്... "ഡോ കാല.. അവിടെ എന്നടുക്കുവാ.... " കൈയിലുള്ള ഗ്ലാസ്‌ ടേബിളിൽ വെച്ച് കിച്ചു അവന്റെ അടുത്തേക്ക് നടന്നു... "ഡി വെള്ളപ്പാറ്റേ നിന്റെ ഈ കാല വിളി ഇനി നിർത്തിക്കോണം.. ഞാൻ നിന്റെ ഹസ്ബൻഡ് ആണ്... " "ആദ്യം താൻ ദേ ഈ വെള്ളപ്പാറ്റ വിളി നിർത്ത് എന്നിട്ട് ഞാൻ ആലോചിക്കാം.. കാല വിളി നിർത്താണോന്ന് 😌.."

"ഡി..." "നി പോടാ..." പെട്ടന്നവൻ അവളെ വലിച്ചു അവന്റെ നെഞ്ചിലേക്ക് ചേർത്തു... "ഇന്ന് നല്ലയൊരു ദിവസായിട്ട്.. നമ്മുക്ക് ഈ വഴക്ക് വേണോ... " "അത് ഞാനും പറയാൻ ഇരിക്കയിരുന്നു... ഞാൻ ആകെ മടുത്തു.. കല്യാണവും ഫോട്ടോ എടുപ്പും ഹോ എന്നാ മടുപ്പാന്നെ... ഇനി ഒന്നു ഉറങ്ങണം.. അതെ ഞാൻ ഈ പാൽ കുടിക്കുവാണെ... " കിച്ചു അവൾ കൊണ്ടുവന്ന പാൽ മുഴുവൻ ഒറ്റവാലിക്ക് കൂടിച്ചു തീർത്തു.... "ഡി.. അത് മുഴുവൻ തിർത്തോ... എനിക്ക് കുറച്ചു തരാമായിരുന്നു... "

"അത് പിന്നെ ഒരു ആവേശത്തിൽ... സാരവില്ല പോട്ടെ ഞാൻ അല്ലെ കൂടിച്ചേ... " ബെഡിൽ ഇരിക്കുന്ന മനുവിന്റെ കവിളിൽ പിടിച്ചു വലിച്ച് അവൾ പറഞ്ഞു... "എന്നാ വാ കിടക്കണ്ടേ... " അവളെ അവനോട് ചേർത്ത് കള്ളാ ചിരിയോടെ ചോദിച്ചതും അവൾ അവനിൽ നിന്നും കുതറി മാറി... "എന്റെ പൊന്നു മോന് അങ്ങോട്ട് നിങ്ങി കിടന്നേ... എന്നിട്ട് ഉറങ്ങിക്കോട്ടോ..ചേച്ചി ഇപ്പൊ ഭയങ്കര ടയർഡ് ആണ്..." അതും പറഞ്ഞു അവൾ ബെഡിലേക്ക് മറിഞ്ഞു...

"അല്ലെങ്കിലും ഇവളുടെ ഒപ്പം എന്ന് first നൈറ്റ്‌ ആഘോഷിക്കാൻ നിന്നാൽ എന്നെ തല്ലണം... ഇനി എന്ത്‌ നോക്കിയിരിക്കാ.. കിടക്കാം... " കിച്ചുവിനെ ഒന്നു നോക്കി സ്വയം തലക് അടിച്ചുകൊണ്ട് അവൻ ബെഡിലേക്ക് കിടന്നു... ************ ബാൽകണിയിൽ നിന്നു ചർച്ചയിൽ ആണ് സത്യയും ഋഷിയും കാശിയും... "കാശി.. നിനക്ക് തോന്നുന്നുണ്ടോ... നമ്മൾ അവനെ വിരട്ടിയതുകൊണ്ടാണ് കല്യാണത്തിന് സിദ്ധാർഥ് പ്രശ്നം ഉണ്ടാക്കാൻ വരാതിരുന്നത് എന്ന്... "

"ഇല്ല... അവൻ മറ്റെന്തോ.. തീരുമാനിച്ചിട്ടുണ്ട്... എന്ന് ഭംഗിയായി ഈ കല്യാണം നടന്നിട്ടുണ്ടെങ്കിൽ സിദ്ധാർത്തും ശരണും മറ്റെന്തോ തീരുമാനിച്ചു ഉറപ്പിച്ചിട്ടുണ്ട്... എന്തും ചെയ്യാൻ മടിയില്ലാത്ത രണ്ടു പേരാണ് അവർ.. ഏതു നിമിഷവും അവരുടെ ഒരു അപ്രതീക്ഷിതമായ ഒരു നീക്കം.. നമ്മുക്ക് പ്രതീക്ഷിക്കാം... "കാശി "നി ഒന്നു സൂക്ഷിക്കുന്നത് നല്ലതാ കാശി... അവന്റെ പക ഏറ്റവും കൂടുതൽ ഉള്ളത് നിന്നോട് തന്നെയാ..."ഋഷി "അവൻ മാത്രം അല്ല ഋഷി നീയും സൂക്ഷിക്കണം...

കാരണം അവന്റെ അനിയത്തിയാണ് നിന്റെ ഭാര്യ അവൻ തീരുമാനിച്ച കല്യാണം നി കാരണം ആണ് മുടങ്ങിയത്..." "നമ്മുക്ക് നോക്കാം അവൻ ഏതറ്റം വരെ പോകുമെന്ന്... "കാശി... മൂന്നുപേർക്കും ക്ഷീണം ഉണ്ടായിരുന്നതിനാൽ അവർ അതികം സംസാരിക്കാതെ കിടക്കാൻ പോയി... **** ഫോണും നോക്കി ഡോർ തുറന്നു റൂമിലേക്ക് കേറിയ കാശിയുടെ തലക് നേരെ ഒരു തലവേണ്ണ വന്നു വീണു... മുഖം ഉയർത്തി നോക്കിയതും കാണുന്നത് ഒരു കോട്ട കണക്കിന് മുഖവും വീർപ്പിച്ചു ബാൽകാണിയിലേക്ക് പോകുന്ന മാളുവിനെ ആണ്...........തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story