പ്രണയാർദ്രമായി 💕 ഭാഗം 56

pranayardramay

രചന: മാളുട്ടി

അത്രെയും പറഞ്ഞുകൊണ്ട് ചരണിന്റെ ഫോട്ടോ അവൻ ദേഷ്യത്തിൽ വലിച്ചെറിഞ്ഞു.... ********* ഓഫീസിൽ നിന്നും തിരിച്ചു വീട്ടിലേക്ക് വരുവായിരുന്നു കാശി..ഒപ്പം ഹരിയും ഉണ്ട്...കുറച്ചു നേരമായി ഒരു ബ്ലാക്ക് ബൊലേറോ അവനെ ഫോളോ ചെയുന്നത് അവൻ കണ്ടിരുന്നു... "ഹരി.. നിനക്ക് നമ്മളെ ആരേലും ഫോളോ ചെയ്യുന്നതായി തോന്നുന്നുണ്ടോ.... " "ഉണ്ടടാ... ആ ബ്ലാക്ക് ബൊലേറോ അല്ലെ.. നമ്മൾ ഓഫീസിൽ നിന്നും ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തുടങ്ങിയതാ... "

"അപ്പഴേ ഉണ്ടായിരുന്നോ..." മിററോറിലൂടെ ആ വണ്ടിയെ നോക്കി കാശി പറഞ്ഞു... "ഡാ കാശി വണ്ടി..... " പെട്ടന്ന് ഒരു വണ്ടി കുറുകെ ചാടിയത് കണ്ട് ഹരി പറഞ്ഞു... കാശി പെട്ടന്ന് വണ്ടി ചവിട്ടി... "ഏതവനാടാ... അത്... " കാശി വണ്ടിയിൽ നിന്നും ചാടി ഇറങ്ങി...അപ്പോൾ തന്നെ പുറകിലെ ആ ബൊലേറയും നിർത്തി.. അതിൽ നിന്നും സിദ്ധാർഥ് ഇറങ്ങി... കാശി മുന്നിലുള്ള വണ്ടിയുടെ നേരെ ചെന്നു.. എന്നാൽ അതിൽ നിന്നും ഇറങ്ങിയാ ശരണിനെ കണ്ടതും കാശി ഒന്നു പകച്ചു.. ഒപ്പം ഹരിയും...

"എന്താണ് കാശി ഒരു ഞെട്ടൽ... ഇത് സാക്ഷാൽ ശരൺ തന്നെയാ... നീയും ഇവനും കൂടെ ചേർന്ന് എന്നെ അങ് പൂട്ടിയാൽ ഞാൻ കാല കാലം ജയിലിൽ കിടക്കുമെന്നു വിചാരിച്ചോ...നടക്കില്ലടാ നിന്റെ ആ മോഹം അതിനു ഈ ശരൺ സമ്മതിക്കില്ല.... " ശരൺ ഒരു അട്ടഹാസത്തോടെ പറഞ്ഞു കാശിയെ നോക്കി... കാശിയുടെ മുഖത്തെ പുച്ഛം കണ്ടതും അവനു ചൊറിഞ്ഞു കേറി... "അറിയായിരുന്നെടാ എത്ര പൂട്ടിയാലും ഒരിക്കൽ നി പുറത്ത് വരുമെന്ന്...

അത് പ്രതീക്ഷിച്ചു തന്നെയാ ഈ കാശി ഇത്രെയും കാലം ജീവിച്ചത്....എന്നാലും നിന്റെ ഇങ്ങനത്തെ ഒരു എൻട്രി അല്ല ഞാൻ പ്രതീക്ഷിച്ചത്... ഇത് കുറഞ്ഞുപോയി ശരൺ സേതുമാധവ്.... " "അപ്പൊ എങ്ങനെയാ കാശി ലൈഫ് ഓക്കെ ഹാപ്പി ആണോ... മറ്റേ ബാംഗ്ലൂരിൽ നിന്നും വന്ന ആ പെണ്ണില്ലേ എന്തായിരുന്നു അവളുടെ പേര്.... "ശരൺ ഒന്നു തല കുടഞ്ഞു... "മാളവിക... മാളവിക കാശിനാഥ്‌...." ശരണിന്റെ ബാക്കി എന്നോണം സിദ്ധാർഥ് പറഞ്ഞു.... "ആ അതന്നെ...പറയാതെ പറ്റില്ലല്ലോ... ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് അങ് ബോധിച്ചു... സിദ്ധാർത്തെ പറയാതെ വയ്യല്ലോ ഇവന്റെ സെലെക്ഷൻ അടിപൊളിയാ... " ശരൺ ഒരു വഷളൻ ചിരിയോടെ പറഞ്ഞു..

**ട്ടേ....* അവൻ പറഞ്ഞുകഴിഞ്ഞതും കാശി കൈ അവന്റെ മുഖത്തു പതിഞ്ഞു... "എന്റെ പെണ്ണിനെ കുറിച് എന്റെ മുഖത്തു നോക്കി അനാവശ്യം പറയുന്നോടാ #&മോനെ... " അടിയുടെ ആകാതത്തിൽ വീഴാൻ പോയ ശരണിനെ സിദ്ധാർഥ് പിടിച്ചു നിർത്തി...ഹരിയുടെ മുഖത്തു ഇതുകണ്ട് ചിരി വന്നു... "ഡാ കാശി... ഇതിനൊക്കെ ഈ ശരൺ പകരം തന്നിരിക്കും.. നോക്കിക്കോ.. കുറെ ആയി നിനക്ക് വേണ്ടി ഞാൻ ഓങ്ങി ഇരിക്കുന്നു... " ചുണ്ട്പൊട്ടി വന്ന ചോര തുടച്ചുകൊണ്ട് ശരൺ പറഞ്ഞു... "വന്നോ ശരൺ i am waiting...."കാശി ഒരു പുച്ഛത്തോടെ അവനെ നോക്കി... "നി പുച്ഛിക്കണ്ട കാശി നിന്റെ നാശം കണ്ടിട്ടേ ഈ ശരൺ പോകു..

.പിന്നെ എന്നോടുള്ള നിന്റെ ഈ കളി അത് അത്ര നല്ലതല്ല... ചിലപ്പോ അത് കാരണം നീനയെ പ്രിയപെട്ടവരെ വരെ നഷ്ടമായേക്കാം.... നന്ദുവിനെ പോലെ...." "നന്ദുവിനെ പോലെ... "ആ വാക്കുകൾ കാശിയുടെ കാതിൽ മുഴങ്ങി കൊണ്ടിരുന്നു... "ഡാ അപ്പൊ എന്റെ നന്ദു... അവളെ നി കൊന്നതാണോ...." ശരണിന്റെ കോളറിൽ പിടിച്ചു കാശി ചോദിച്ചു... "വല്യ പോലീസല്ലേ പോയി അന്യോഷിക്കടാ.... " കാശിയെ തള്ളി മാറ്റി ശരണും സിദ്ധാർത്തും അവിടുന്ന് പോയി.... എന്നാൽ കാശിയുടെ തലയിൽ ആകെ ഒരു മരവിപ്പായിരുന്നു... നന്ദു മരിച്ചതല്ല എന്ന് അറിഞ്ഞതും അവൻ ഷോക്ക് ആയി പോയിരുന്നു... "കാശി ഡാ.. നിനക്ക് എന്താ പറ്റിയെ.... "

ഒന്നും മിണ്ടാതെ നിൽക്കുന്ന കാശിയെ കണ്ട് ഹരി ചോദിച്ചു... "ഡാ നന്ദുവിന്റെ മരണം അപ്പൊ ആക്‌സിഡന്റ് അല്ലായിരുന്നോ... എന്താ അവിടെ സംഭവിച്ചേ... എനിക്ക് ഒന്നും മനസിലാവുന്നില്ല... " "അത് അവൻ വെറുതെ പറഞ്ഞതാവും... നിന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ.... " ഹരി കാശിയെ സമാധാനിപ്പിക്കാനായി പറഞ്ഞു.... "അല്ലടാ അവൻ അങ്ങനെ വെറുതെ പറയില്ല.... അവൻ ആണ് നന്ദുവിനെ കൊന്നതെങ്കിൽ അവൻ എന്റെ മാളുവിനെയും കൊല്ലുവോട..." കാശി ആദ്ധിയോടെ ചോദിച്ചു...

. "നി ചുമ്മാ പേടിക്കാതെ.. നി പറഞ്ഞത് ശെരിയാണേൽ മറ്റെന്തൊക്കെയോ നടന്നിട്ടുണ്ട്... എവിടെ നിക്കാതെ നി വന്നേ അന്ന് നന്ദുവിനെ കൊണ്ടുപോയ hospital വരെ നമ്മുക്ക് ഒന്നു പോയി നോക്കാം.... " ഹരി അത് പറഞ്ഞു വണ്ടി എടുത്തു... കാശി കമ്പനി ഡ്രൈവർ സ്ഥാനത് ഇരുന്നു വണ്ടി മുന്നോട്ട് നിങ്ങി.... ********** ബാംഗ്ലൂർ നഗരം കണ്ട് ആസ്വദിക്കുകയാണ് കിച്ചുവും മനുവും... രാത്രി നഗരത്തിന്റെ മനോഹാരിത കൂടുതൽ എടുത്തു കാണിക്കുന്നുണ്ട്....

അവനോട് ചേർന്ന് ഒരു കൈ അവന്റെ കൈയിൽ പിടിച്ചാണ് കിച്ചു നടക്കുന്നത്.... മറ്റു കാഴ്ചകളിൽ മുഴുകി നിൽക്കുന്ന കിച്ചുവിന്റെ സൗന്ദര്യം ആസ്വദിക്കുകയാണ് മനു.... "കിച്ചു..... "വളരെ നേർത്ത അവന്റെ സ്വരം കാതിൽ പതിഞ്ഞതും അവൾ അവനെ നോക്കി.... "നമ്മുക്ക് എന്തെങ്കിലും കഴിക്കണ്ടേ...." അവൻ ചോദിച്ചതും വേണം എന്നാ രീതിയിൽ അവൾ തല ആട്ടി... അവൻ അവളുമായി ഒരു ഹോട്ടലിൽ കേറി.... ഒരു കത്തിച്ചു വെച്ച മെഴുകു തിരിയുടെ മുന്നിലായി മുഖത്തോട് മുഖം നോക്കി അവർ ഇരുന്നു.... ഇരുവരുടെയും കണ്ണുകൾ ഒരായിരം കഥകൾ പറയുന്നുണ്ടായിരുന്നു... *********

ബാൽകാണിയിലൂടെ പുറത്തേക്ക് കണ്ണും നട്ട് ഇരിക്കുന്ന മാളുവിനെ കണ്ട് ദക്ഷ അവളുടെ അടുത്തേക്ക് ചെന്നു ഒപ്പം ഇഷയും ഉണ്ടായിരുന്നു... "എന്താ മാളുച്ചേ എവിടെ ഇരിക്കുന്നെ കിടക്കുന്നില്ലേ.... "ദക്ഷ മാളുവിന്റെ മുന്നിലായി നിന്നുകൊണ്ട് ചോദിച്ചു... "ഒന്നുമില്ലടാ ഞാൻ എവിടെ വെറുതെ ഇരുന്നതാ...." "ആണോ..." "ദക്ഷകുട്ടീടെ അമ്മാ എന്തിയെ.... " "അമ്മാ എന്തോ പണിയിലാ... അവിടെ കമ്പ്യൂട്ടറും നോക്കി ഇരിക്കുന്നുണ്ട്.... അപ്പൊ ഞാൻ ഇഷചേച്ചിടെ കൂടെ പോന്നതാ.... " "ആണോ....എന്നാ മോള്‌ പോയി വാവാവോ വെച്ചോ.... "അവളുടെ കുഞ്ഞി കവിളിൽ പിടിച്ചുകൊണ്ടു മാളു പറഞ്ഞു....

"എന്റെ മാളു... എവിടെ തണുപ്പും അടിച്ച് ഇരിക്കാതെ പോയി കിടക്ക്..." ഇഷ അവളോട് പറഞ്ഞു... "അത് കുഴപ്പമില്ലടാ... ഞാൻ കുറച്ചു കഴിയുമ്പോ പൊക്കോളാം.... " "എന്റെ ഇഷേ നി ആ കൊച്ചിനെയും കൊണ്ട് ഇങ്ങോട്ട് വന്നേ അവൾ കാശി വന്നാലേ ഇനി ഇവിടുന്ന് പോകു... നിനക്ക് അറിയില്ലേ.. നി വാ... "അങ്ങോട്ട് വന്നുകൊണ്ട് ഋഷിപറഞ്ഞു.. "പോടാ..."മാളു "ഉവ്വേ... "ഋഷി രക്ഷയും ഇഷയുമായി അവിടുന്ന് പോയി... മാളുവിന്റെ കണ്ണുകൾ വീണ്ടും പുറത്തേക്ക് നീണ്ടു... കാശി ഇത്രെയും താമസിച്ചതിനാൽ അവളുടെ മുഖത്തു വിഷമം പ്രകടമായിരുന്നു... "ഇത് എവിടെ പോയതാണോ... വിളിച്ചിട്ടാണേൽ ഫോണും എടുക്കുന്നില്ല...

എന്റെ കണ്ണാ കുഴപ്പം ഒന്നും കൂടാതെ എത്തിച്ചേക്കണേ...'' അവൾ മുകളിലേക്ക് നോക്കി അരോടെന്നില്ലാതെ പറഞ്ഞു.... ****** റൂമിൽ എത്തി ചുറ്റും കാശി കണ്ണോടിച്ചു...എന്നാൽ റൂമിൽ മാളുവിനെ കാണാനേ സാധിച്ചില്ല.... അവൻ റൂമിൽ നിന്നുള്ള ബാൽകാനിയിലും ഓക്കെ നോക്കി എവിടെയും കണ്ടില്ല.... പുറത്തെ ബാൽകാണിയിലോട്ടുള്ള വാതിൽ തുറന്നു കിടക്കുന്നത് കണ്ട് അവൻ സംശയത്തോടെ പുറത്തേക്ക് ഇറങ്ങി.... അവിടെ തൂണും ശരി phone കൈയിൽ പിടിച്ചു ഉറങ്ങുന്ന മാളുവിനെ കണ്ടതും അവൻ ഓടി അവളുടെ അടുത്തേക്ക് ചെന്നു.... അവളെ കൈകളിൽ കോരി എടുത്തു റൂമിലേക്ക് കൊണ്ടുപോയി ബെഡിൽ കിടത്തി....

ബാൽകാണിയിലെ സോപാന തിണ്ണയിൽ ഉണ്ടായിരുന്ന അവളുടെ ഫോണും അവൻ എടുത്തിരുന്നു... Phone ലോക്ക് തുറന്നതും കാണുന്നത് അവന്റെ ഫോട്ടോ ആയിരുന്നു... അവൻ phone ടേബിളിൽ വെച്ച് അവളൾ കിടക്കുന്നതിനടുത്തു ചെന്നിരുന്നു... മുഖത്തേക്ക് വീണു കിടന്ന അവളുടെ കുഞ്ഞി മുടികൾ അവൻ ഒതുക്കി വെച്ചു.. അവളുടെ മുഖത്തു പതിയെ തലോടി.... "എന്തിനാടി നി എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ....തോറ്റു പോകുവാ പെണ്ണെ ഞാൻ.. നിന്റെ ഈ സ്നേഹത്തിനു മുന്നിൽ... " അവൻ അവളുടെ നെറ്റിയിൽ അമർത്തി മുത്തി... ഒന്നു ചിണുങ്ങി കൊണ്ട് അവൾ അവന്റെ വയറിലൂടെ അവളുടെ കൈകൾ ചുറ്റി പിടിച്ചു.... ***********

രാവിലെ വെളിച്ചം കണ്ണിൽ അടിച്ചപ്പോൾ ആണ് മാളു എണീറ്റത്... കണ്ണുകൾ ബെഡ് മുഴുവൻ പായിച്ചിട്ടും അവനെ കാണാതായപ്പോൾ അവളുടെ മുഖത്തെ സന്തോഷം വീണ്ടും മാഞ്ഞു... എണീറ്റ് മുഖം കഴുകി അവൾ അടുക്കളയിലോട്ട് ചെന്നു... "അമ്മേ കിച്ചേട്ടൻ ചായ കുടിച്ചോ.... " അവൾ ഒരു സംശയത്തോടെ ചോദിച്ചു... "എന്ത്‌ ചോദ്യവാ മോളെ അവൻ എപ്പഴേ ചായ കുടിച്ചു.. ഇപ്പൊ ഓഫീസിൽ എത്തിക്കാണും... ഇന്ന് നേരത്തെ പോകുന്നത് കണ്ടിരുന്നു.. മോളോട് ഒന്നും പറഞ്ഞില്ലേ...

"ദേവി "ഹാ ഇന്നലെ പറഞ്ഞായിരുന്നു നേരത്തെ പോകുമെന്ന് ഞാൻ മറന്നുപോയി..." മാളു അവരോട് ഒരു കള്ളം പറഞ്ഞു.. ദേവി കൊടുത്ത ചായ കപ്പുമായി അവൾ ഉമ്മറത്തേക്ക് നടന്നു... "അഹ്... നി ഇത് എവിടെ നോക്കിയ നടക്കുന്നെ... "മായ എന്തോ ആലോചിച്ച് തന്നെ വന്നു തട്ടിയ മാളുവിനോട് ചോദിച്ചു... "സോറി... ഞാൻ പെട്ടന്ന് എന്തോ ആലോചിച്ചു നടന്നപ്പോൾ പറ്റിയതാ..." മാളു അത്രെയും പറഞ്ഞു അവിടുന്ന് പോയി.. "ഇവൾക് ഇത് എന്താ പറ്റിയെ 🤔...ആ.. എന്തേലും ആട്ടെ.. 😌"മായ സ്വയം പിറുപിറുത് റൂമിലേക്ക് പോയി... *********

കാശിയും ഹരിയും കൂടി വീണ്ടും ഹോസ്പിറ്റലിൽ പോയി കാര്യങ്ങൾ അന്യോഷിച്ചു... ഡോക്ടറുടെ കേബിനിൽ നിന്നും ഇറങ്ങി കുറച്ചു നടന്നുകഴിഞ്ഞപ്പോൾ ആരോ തന്നെ ഫോളോ ചെയ്യുന്നതായി... കാശിക്ക് തോന്നി... തിരിഞ്ഞു നോക്കിയപ്പോൾ ഒരു നഴ്സിനെ ആണ് കണ്ടത്... അവൻ അത് മൈൻഡ് ആക്കാതെ മുന്നോട്ട് പോയി... കുറച്ചു പേരോട് ഓക്കെ സംസാരിച്ചു... സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വീണ്ടും ആ നേഴ്സ് അതിലുടെ പോവുന്നതായി അവൻ കണ്ടതും.. അവൻ അവരെ ഫോളോ ചെയ്തു... കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ആ നേഴ്സ് ഒരിടത് നിന്നു... "താങ്കൾ ആരാണ് എന്തിനാ ഞങ്ങളെ ഫോളോ ചെയ്തത്..." കാശി അവരോട് ചോദിച്ചു...

"നിങ്ങൾ എന്തിനാ എവിടെ വന്നത് ഇന്ന് എനിക്ക് അറിയാം... പക്ഷെ ആരും നിങ്ങളോട് സത്യം പറയാൻ പോവുന്നില്ല...നിങ്ങളെ അന്ന് ഞാൻ ആ കുട്ടിയെ അഡ്മിറ്റ് ആക്കിയപ്പോൾ കണ്ടിട്ടുണ്ട്....നിങ്ങൾ കരുതും പോലെ ആ കുട്ടി ആക്‌സിഡന്റ് കാരണം മരിച്ചതല്ല...നിങ്ങൾ അന്ന് icu വിൽ നിന്നും ഇറങ്ങിയ ശേഷം രണ്ടുപേർ ആ icu വിൽ കേറിയിരുന്നു... അതിനു ശേഷം ആണ് ആ കുട്ടി മരിക്കുന്നത്.... ഇവിടുത്തെ ഡോക്ടറിനു പൈസ കൊടുത്ത്.. അവർ അത് ആക്‌സിഡന്റ് മരണം ആക്കി തീർത്തതാണ്... " "നിങ്ങൾ ഈ പറയുന്നത് എല്ലാം സത്യം ആണോ...." "അതെ സർ... ഇന്ന് നിങ്ങൾ എവിടെ വീണ്ടും വന്നപ്പോൾ പറയണം ഇന്ന് തോന്നി അതാ പറഞ്ഞത്...

" അത്രെയും പറഞ്ഞു ആ നേഴ്സ് അവിടുന്ന് പോയി.. കേട്ട കാര്യങ്ങൾ ഒന്നും അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല... എന്നാലും നന്ദു എന്തിനു വേണ്ടി കൊല്ലപ്പെട്ടു.. അവന്റെ മനസ്സിൽ അതിനൊരു ഉത്തരം കണ്ടത്താൻ ആയില്ല... ഹരി അവന്റെ അടുത്തേക്ക് വന്നത്. അവൻ കാര്യങ്ങൾ എല്ലാം ഹരിയോടെ പറഞ്ഞു... ഹരിയും എല്ലാം കേട്ടതിന്റെ സ്കോക്കിൽ ആയിരുന്നു... കാശിയുടെ phone റിംഗ് ചെയ്തു.. അവൻ എടുത്തു നോക്കിയപ്പോൾ *𝓜𝓲𝓴𝓪💕* എന്ന് സേവ് ചെയ്ത നമ്പർ കണ്ടതും അവൻ കട്ടാക്കി... വീണ്ടും phone റിംഗ് ചെയ്തതും അവൻ phone സ്വിച്ച് ഓഫ്‌ ആക്കി വെച്ചു... ******** മാളു വീണ്ടും അവനെ വിളിച്ചു.. എന്നാൽ phone സ്വിച്ച് ഓഫ്‌ ആണെന്നാണ് പറയുന്നത്... അവളുടെ മിഴികൾ നിറഞ്ഞു വന്നു.... സിദ്ധാർഥ് അന്ന് പറഞ്ഞത് വാക്കുകൾ ഓരോന്നും ഒരു അസ്ത്രം കണക്കെ അവളുടെ ഹൃദയത്തിൽ തുളച്ചു കയറി...

**അവന്റെ മനസ്സിൽ എന്നും നന്ദുവേ ഉള്ളൂ... നിനക്ക് അവിടെ ഒരു സ്ഥാനവും ഇല്ല... *** അവന്റെ വാക്കുകൾ വീണ്ടും വീണ്ടും ചെവിയിലേക്ക് തുളച്ചു കയറിയതും അവൾ ചെവി പൊത്തി പിടിച്ചു.... കണ്ണുനീർ ധാരയായി അവളുടെ കവിളുകളെ ചുംബിച്ചു ഒഴുകി ഇറങ്ങി.... താൻ ഇത്രെയും നാളും പറ്റിക്ക പെടുകയായിരുന്നു എന്ന് അവളുടെ ബുദ്ധി വിളിച്ചു പറഞ്ഞു... "നിന്റെ കിച്ചൻ അങ്ങനെ നിന്നെ മറക്കില്ല മാളു.. അതെല്ലാം നിന്റെ തോന്നലുകൾ മാത്രം ആണ്... നി അവനു ഇത്ര വലുതാണെന്നു നിനക്ക് അറിയില്ലേ.... " എന്നാൽ മനസ് അത് വിശ്വസിക്കാൻ തയാറാവാത്തത് പോലെ അവളോട് പറഞ്ഞുകൊണ്ടിരുന്നു.... എന്ത്‌ വിശ്വസിക്കണം ഇന്ന് പോലും അറിയാതെ അവൾ റൂമിൽ കയറി വാതിൽ അടച്ചു...ഒപ്പം അവളുടെ തേങ്ങലുകളും ഉയർന്നു...........തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story