പ്രണയാർദ്രമായി 💕 ഭാഗം 58

pranayardramay

രചന: മാളുട്ടി

"അത് മാളുവിനെ ആരോ വീട്ടിൽ നിന്നും കൊണ്ടുപോയെന്ന്.... " പെട്ടന്ന് ചരൺ പുറത്തേക്ക് ഓടി വണ്ടി സ്റ്റാർട്ട്‌ ചെയ്തു... "മായ ഇഷ വേഗം വാ വന്നു വണ്ടിയിൽ കേറ്.. ആലോചിച്ച് നിൽക്കണ്ട സമയം അല്ല..." രണ്ടുപേരും വേഗം വന്നു വണ്ടിയിൽ കേറി.... വണ്ടി നേരെ ശ്രീമംഗലത്തേക്ക് കുതിച്ചു.... ********* ഹരി പറഞ്ഞത് പോലെ മാളുവിനോട് ഒന്നു മനസ് തുറന്നു സംസാരിക്കാം എന്ന് കരുതി കാശിയും ഹരിയും ശ്രീമംഗലത്ത് എത്തിയത്... വണ്ടിയിൽ നിന്നും അവർ ഇറങ്ങിയപ്പോഴേ കാണുന്നത് പേടിച്ചു ഉമ്മറപ്പടിയിൽ ഇരിക്കുന്ന അനുവിനെ ആണ്.. ദക്ഷയെയും കണ്ണനെയും ചേർത്ത് പിടിച്ചാണ് അവൾ ഇരിക്കുന്നത്...

കാശിയെയും ഹരിയെയും കണ്ടതും അവൾ എണീറ്റ് അവർക്ക് അടുത്തേക്ക് ചെന്നു... "കാശി... ആരൊക്കെയോ ചേർന്ന് നമ്മുടെ മാളുവിനെ പിടിച്ചോണ്ട് പോയി... " അനുവിന്റെ വാക്കുകൾ അമ്പു പോലെ കാശിയുടെ മനസ്സിൽ തറച്ചു... കാശി വേഗം phone എടുത്തു... അപ്പോഴേക്കും അനു മാളുവിന്റെ phone അവനു നേരെ നീട്ടി.... തടയാൻ ശ്രമിച്ചതിന്റെ ഭാഗം ആയിട്ടാണെന്നു തോന്നുന്നു അനുവിന്റെ മുഖം കല്ലച്ചു കിടപ്പുണ്ടായിരുന്നു... അതുപോലെ കൈയിലും ചെറുതായി മുറിവ് ഉണ്ട്....ദക്ഷ ആകെ പേടിച്ചു ഇരിക്കുവാണ്... കാശി ദക്ഷയുടെ അടുത്തേക്ക് ചെന്നു... "അങ്കിലെ മാളൂനെ തന്നെ ആക്കിട്ട് എന്തിനാ പോയെ...

അതൊക്കെയോ എന്റെ മാളൂനെ കൊണ്ടുപോയി.... "ദക്ഷ കരഞ്ഞുകൊണ്ട് അവന്റെ തോളിലേക്ക് തല ചായ്ച്ചു...ദക്ഷയെ താഴെ ഇറക്കി അവൻ ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി.... റൂം തുറന്നതും മാളു അവനെ ഓടി വന്നു കേറ്റി പിടിക്കും പോലെ അവനു തോന്നി.... ടേബിളിൽ ഇരിക്കുന്ന തങ്ങളുടെ കല്യാണ ഫ്രമിലേക്ക് അവന്റെ കണ്ണുകൾ എത്തി.... അവന്റെ കൈകൾ അവളുടെ ചിത്രത്തിലൂടെ ഓടി നടന്നു.... "എന്നെ ഒറ്റക്കാക്കി പോവില്ലെന്നു പറഞ്ഞിട്ട് എന്തിനാ പോയെ....."അവൻ ആരോടെന്നില്ലാതെ പറഞ്ഞു.... അപ്പോഴാണ് ഫ്രെമിന്റെ കുറച്ചു മാറി ഒരു പ്രെഗ്നൻസി കിറ്റ് അവൻ കണ്ടു.. വിറക്കുന്ന കൈകളോടെ കാശി അത് എടുത്തു...

അതിൽ തെളിഞ്ഞു നിന്നെ രണ്ടു ചുവന്ന വരകൾ കണ്ടതും അവന്റെ ഉള്ളൊന്നു പിടഞ്ഞു... താൻ ഒരു അച്ഛൻ ആവാൻ പോകുന്നു എന്നറിഞ്ഞിട്ടും അവനു സന്തോഷിക്കാൻ ആയില്ല... അവൻ തളർന്നു നിലത്തു ഇരുന്നു.... റൂമിലേക്ക് വന്ന ഹരി കാണുന്നത്.. നിർവികരതയോടെ ഇരിക്കുന്ന കാശിയെ ആണ്... ഹരി അവന്റെ തോളിൽ പിടിച്ചു... കാശി തല ഉയർത്തി അവനെ നോക്കി... നിറഞ്ഞു നിൽക്കുന്ന കാശിയുടെ കണ്ണുകൾ കണ്ടതും ഹരിയിലും നോവ് പടർന്നു.... "ഡാ....നോക്കെടാ... അവൾ ഇത് പറയാൻ ആവില്ലേ എന്നെ വിളിച്ചേ.. എന്നിട്ട് ഞാൻ... എനിക്ക് സഹിക്കാൻ ആവുന്നില്ലടാ.... ചങ്ക് പറിഞ്ഞു പോവും പോലെ തോന്നാ....

എന്റെ....എന്റെ മിക അവൾക്കു എന്തെങ്കിലും സംഭവിക്കോ... അവർ അവളെ എന്തെങ്കിലും ചെയ്യോ.... എനിക്ക് പറ്റുന്നില്ലടാ......"ഉള്ളിലെ വിഷമം കൊണ്ട് കാശി പറയുന്നത് പലതും മുറിഞ്ഞു പോവുന്നുണ്ടായിരുന്നു... അവനെ എന്ത്‌ പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് ഹരിക്കും അറിയില്ല..... അനു വിളിച്ചിട്ട് അങ്ങോട്ട് വന്ന ഋഷിയും സത്യയും അനുവും ഓക്കെ കാണുന്നത്... പ്രേഗ്നെൻസി കിറ്റും കൈയിൽ പിടിച്ചു തളർന്ന മുഖവുമായി ഇരിക്കുന്ന കാശിയെ ആണ്... ******* വണ്ടി ശ്രീമംഗലത്ത് നിർത്തിയതും മായ ഇറങ്ങി ഒരു ഓട്ടം ആയിരുന്നു... അത് ചെന്നു അവസാനിച്ചത് കാശിയുടെ അടുത്തും.... "അനു... എവിടെ... എവിടെ എന്റെ മാളു....

അവൾ എവിടെ...."മായ അലറുവായിരുന്നു... അവിടെ ഇരിക്കുന്ന കാശിയെ കണ്ടതും അവൾ ദേഷ്യത്തോടെ അവന്റെ അടുത്തേക്ക് ചെന്നു... "ഡാ നിനക്ക് അവളെ മടുത്തെങ്കിൽ പറഞ്ഞാമതിയായിരുന്നു... ഞാൻ കൊണ്ടുപോകുമായിരുന്നു ആ പാവത്തെ.... എന്തിനാടാ അവളെ നി വേദനിപ്പിച്ചേ.... അവൾ നിന്നെ സ്നേഹിച്ചിട്ടല്ലേ ഉള്ളൂ.....'' മായ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു... എന്തിനും തന്റെ ഒപ്പം ഉണ്ടായിരുന്നവൾ... കൂട്ടുകാരിയല്ലായിരുന്നു കൂടെ പിറക്കാത്ത കൂടാ പിറപ്പ് തന്നെ ആയിരുന്നു മായക്ക് മാളു... ****** "ഹ്ഹ്മ്.... മ്മ്.. മ്...."തന്നെ വലിച്ചോണ്ട് പോകുന്നവരുടെ കൈയിൽ നിന്നും കുതറി മാറാൻ മാളു ശ്രമിക്കുന്നുണ്ട്...

അവളുടെ വാ ഒരു പ്ലാസ്റ്റർ വെച്ച് കവർ ചെയ്തകൊണ്ട് ഒച്ച പുറത്തേക്ക് ഇത്ര ശ്രമിച്ചിട്ടും അവൾക്കു വരുത്താൻ കഴിഞ്ഞില്ല.... അവർ അവളെ ഒരു കാസരയിൽ ഇരുത്തി.. കെട്ടിയിട്ടു.... മുന്നിൽ തന്നെ നോക്കി ഇരിക്കുന്ന ശരണിനെയും സിദ്ധാർഥ്വിനെയും കണ്ടപ്പോൾ അവൾ പുച്ഛത്തോടെ മുഖം തിരിച്ചു.... അപ്പോഴും അവളുടെ കൈ കെട്ടിയിരിക്കുന്ന കയർ അഴിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുവായിരുന്നു.... "എന്തിനാ മാളവിക വെറുതെ ആരോഗ്യം കളയുന്നത്... നിന്നെ ഞങ്ങൾ ഇവിടെ കൊണ്ടുവന്നത് എന്തിനാണെന്ന് അറിയുവോ...."ശരൺ അവളുടെ മുഖം മുന്നോട്ട് ആക്കി കൊണ്ട് പറഞ്ഞു... അവൾ കണ്ണുകളിൽ തീ നിറച്ചു അവനെ നോക്കി....

"ഇങ്ങനെ നോക്കാതെ... ഞങ്ങൾ അങ് ഉരുകി പോയാലോ...."സിദ്ധാർഥ് അവളെ കളിയാക്കി... അവൾ അതിനു മറുപടിയായി എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട് എങ്കിലും അവൾക്കു കഴിഞ്ഞില്ല...അവരുടെ തന്നിലേക്കുള്ള നോട്ടം കാണാൻ ആവാതെ അവൾ മുഖം തിരിച്ചു... ********** "ഡാ ഇങ്ങനെ ഇരിക്കാണ് ആണോ നിന്റെ ഭാവം അവളെ അന്യോഷിക്കണ്ടേ..."സത്യ അവനോട് ചോദിച്ചു... "വേണം പക്ഷെ എവിടെ നിന്ന്.. എനിക്ക് ഒരു പിടിയും കിട്ടുന്നില്ല... എനിക്ക് ഒന്നിനും കഴിയുന്നില്ല....." "ഡാ.... നി തന്നെ ഇങ്ങനെ ഇരുന്നാലോ കാശി.... നി ഒരു പോലീസ് ആണ്.... നി ആ രീതിയിൽ ചിന്തിക്ക്....

"സത്യ അവനെ നിലത്തു നിന്നും എണീപ്പിച്ചു.... ഇനിയും താൻ ഇങ്ങനെ തളർന്നു നിന്നാൽ ശെരിയാവില്ല എന്നവന് തോന്നി... "ഹരി...."കാശി അവനെ വിളിച്ചു... "ഞാൻ ശരണിന്റെ നമ്പർ ട്രാക്ക് ചെയ്തിട്ടുണ്ട്..."ഹരി അവനു മറുപടിയായി പറഞ്ഞു... പെട്ടന്ന് കാശിയുടെ phone റിംഗ് ചെയ്തു.... "എന്താ കാശിനാഥ്‌ ഭാര്യയെ കാണാതെ അന്യോഷിക്കുകയാണോ... ഹാ... ഹാ.... വേറെ ആരും അല്ലടാ ഈ ഞാൻ തന്നെയാ പൊക്കിയെ... ഇവടെ അവൾ സേഫ് ആയിട്ടുണ്ട്... പിന്നെ വണ്ടി ഓടിച്ചു വരുമ്പോൾ ശ്രദ്ധിക്കണ്ടായിരുന്നോ നിന്റെ വണ്ടിയുടെ മുന്നിലൂടെ തന്നെയാ അവളെ കൊണ്ടുവന്നെ.... അപ്പോ എങ്ങനെയാണ് കാശി lets start over war.... ഞാനും നീയും തമ്മിലുള്ള യുദ്ധം.... The War....."

അത്രെയും പറഞ്ഞുകൊണ്ട് ശരൺ phone കട്ട്‌ ചെയ്തു.... ************* മാളു മിഴികൾ തുറന്നു ചുറ്റും നോക്കി... ഇരുട്ട് മാത്രമേ കാണാൻ സാധിക്കുന്നുള്ളു... കൈകളും കാലുകളും കെട്ടിയതിനാൽ ഒന്നു അനങ്ങാൻ പോലും അവൾക്കു കഴിഞ്ഞില്ല.... എന്നിട്ടും തന്നാൽ ആവും വിധം കൈകളുടെ കെട്ടുകൾ ഇരു കൈകൊണ്ടും അവൾ അഴിക്കാൻ ശ്രമിക്കുന്നുണ്ട്.... അതിനിടയിൽ ആണ് നിലത്തു കിടക്കുന്ന ഒരു ബ്ലൈഡ് അവൾ കണ്ടത്... പതിയെ കാസര അനക്കി അവൾ അതിനടുത്തേക്ക് നിങ്ങാൻ ശ്രമിച്ചു... അതിന്റെ പ്രതിഫലനം എന്നോണം അവൾ നിലത്തോട്ട് വീണു..... പെട്ടന്ന് വാതിൽ തുറന്നു... വെളിച്ചം അവളുടെ കണ്ണിലേക്ക് തുളച്ചു കയറി.....

"നി എന്തൊക്കെ ചെയ്താലും ഇവിടുന്ന് രക്ഷപെടാൻ പോകുന്നില്ല... നിനക്ക് അറിയുവോ നിന്നെ എന്തിനാ ഇവിടെ പിടിച്ചു വെച്ചിരിക്കുന്നത് എന്ന്... അവൻ അവനില്ലേ ആ കാശിനാഥ്‌ അവനു വേദനിക്കാൻ.. നിനക്ക് അറിയുവോ അവൻ വേദനിക്കുന്നതാണ് എന്റെ ജയം... അവൻ കാരണം എനിക്ക് എന്റെ എത്ര ബിസിനസ്‌ പാർട്ണർസിനെ ആണ് എന്നറിയുമോ നഷ്ടമായത്.. എത്ര പണം... എല്ലാം എല്ലാം അവൻ നശിപ്പിച്ചു... അങ്ങനെ ഉള്ള അവനെ എനിക്ക് ഇഞ്ച് ഇഞ്ചായി കൊല്ലണം...

അതിനു നി വേണം അവന്റെ എല്ലാം എല്ലാം ആയ നീ... ഹ.. ഹ . "ശരൺ ഒരു വശ്യമായ ചിരിയോടെ പറഞ്ഞു.....കാസരയിൽ നിന്നും മാറ്റി അവളെ അവിടെ ഉള്ള ഒരു കമ്പിയിലേക്ക് പിടിച്ചു കെട്ടി.... അവിടുന്ന് പുറത്തേക്ക് പോയി... കയ്മുട്ടിനു ചെറിയ ഒരു നിറ്റൽ അവൾക്കു അനുഭവപ്പെട്ടു.... വീണപ്പോൾ നെറ്റി പൊട്ടിയതിനാൽ ചോര പൊടിയുന്നുണ്ട്... "ഇല്ല കിച്ചേട്ടന് ഒന്നും സംഭവിക്കാൻ ഈ മാളു സമ്മതിക്കില്ല.... "അവൾ മനസ്സിൽ ഉറപ്പിച്ചു ചുറ്റും നോക്കി... ************

ശരണിന്റെ phone ട്രാക്ക് ചെയ്ത് അവർ ഒരു പഴയ ഗോഡൗണിൽ എത്തി... വളരെ സൂഷ്മതയോടെ കാശിയും ഹരിയും സത്യയും ഋഷിയും ഉള്ളിലേക്കു കേറി.... "ഓഹ് എത്തിയോ കാശി.. എനിക്ക് അറിയാമായിരുന്നു.. നി ഇവിടെ വരുമെന്ന്..." കാശി ഒരു റൂമിലേക്ക് കേറിയതും കാണുന്നത് റൂമിൽ ഇരുന്ന് പ്ലേ ആയ ഒരു വോയിസ്‌ ആണ്... അത് ശരണിന്റെ phone ആയിരുന്നു... അവൻ ചുറ്റും കണ്ണുകൾ പായിച്ചു... പെട്ടന്ന് ആ ഫോണിലേക്ക് ഒരു വീഡിയോ വന്നു....

"ഹലോ കാശി... നിനക്ക് നിന്റെ ഭാര്യയെ കാണണ്ടേ... " ശരൺ phone മാളുവിന്‌ നേർക്കു പിടിച്ചു... സിദ്ധാർഥ് അവളുടെ അടുത്തേക്ക് ചെന്നു അവളുടെ ഇടത്തെ കൈ വലിച്ചു.... സിദ്ധാർഥ്വിന്റെ കൈയിലെ മൂർച്ചയുള്ള കത്തി കണ്ടതും അവൾ പേടിയോടെ അവനെ നോക്കി.... "പ്ലീസ് ഒന്നും ചെയ്യരുത് പ്ലീസ്....."അവൾ കെഞ്ചി.... എന്നാൽ അവളുടെ കരച്ചിൽ വക വെക്കാതെ അവൻ അവളുടെ കൈപതിക്ക് താഴെയായി സിദ്ധാർഥ് കത്തികൊണ്ട് വരഞ്ഞു... അവളുടെ കൈയിൽ നിന്നും ചോര പൊടിയാൻ തുടങ്ങി...ഒപ്പം അവൻ ശക്തിയായി വലിച്ചു അവളുടെ വലതുകൈ കയറിൽ കെട്ടിയിട്ടു "No....."കാശി അലറി....

വീഡിയോയുടെ ഒപ്പം തന്നെ ഒരു വോയിസ്‌ മെസ്സേജും ആ ഫോണിലേക്ക് വന്നു.... "ഹലോ കാശി... ഇതാണ് നിന്റെ പ്രിയതമയുടെ ഇപ്പോഴത്തെ അവസ്ഥ...വേഗം നി ഇവിടെ എത്തിയാൽ ഇവളെ രക്ഷിക്കാൻ കഴിയും ഇല്ലെല്ലെങ്കിൽ ഇവൾ ഇവിടെ കിടന്നു മരിക്കും..അല്ലേലും നിന്റെ വിധി ഒന്നു നോക്ക് കാശി നന്ദുവോ മരിച്ചു ഇപ്പൊ ദേ മാളുവും... നി ആരെ സ്നേഹിച്ചാലും ഇതാണല്ലോടാ നിന്റെ വിധി..."ഒരു പൊട്ടിച്ചിരിയോടെ ആ വോയിസ്‌ നിന്നു... "ഹരി വണ്ടി എടുക്ക്..." കാശി അവിടുന്ന് പുറത്തേക്ക് ഇറങ്ങി... ഹരി വേഗം വണ്ടി സ്റ്റാർട്ട്‌ ചെയ്തു... കാശിയുടെ മനസ് നിറയെ ആകെ തകർന്ന് ഇരിക്കുന്ന മാളുവായിരുന്നു...

അവളുടെ കൈയിൽ നിന്നും ചോര കിനിഞ്ഞപ്പോൾ അത് വന്നു പതിച്ചത് അവന്റെ നെഞ്ചിൽ ആയിരുന്നു.... എവിടെ ആണ് അവൾ എന്നുപോലും അറിയില്ല...അവന്റെ ഉള്ളിൽ കുറ്റബോധം നിറഞ്ഞു... "നീ ശ്രദ്ധിക്കാതിരുന്നിട്ടല്ലേ.... അവളെ അവർ കൊണ്ടുപോയത്... "അവന്റെ മനസ് മന്ത്രിച്ചു കൊണ്ടിരുന്നു... ********* ഇതേ സമയം കാശി തന്നെ രക്ഷിക്കാൻ വരും എന്നാ പ്രതീക്ഷയിൽ തളർന്നു കിടക്കുവായിരുന്നു മാളു............തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story