പ്രണയാർദ്രമായി 💕 ഭാഗം 61 || അവസാനിച്ചു

pranayardramay

രചന: മാളുട്ടി

അവൻ മായയെയും ചരണിനെയും ശരണിനെയും സിദ്ധാർഥ്വിനെയും ഏൽപ്പിച്ചു പുറത്തേക്ക് പെട്ടന്ന് താർ സ്റ്റാർട്ട്‌ ചെയ്തു.... ******** "എന്താ അമ്മേ എന്താ പറ്റിയെ....''കാശി പേടിയോടെ ദേവിയോട് ചോദിച്ചു... "നി പേടിക്കാൻ ഒന്നുവില്ല... നിന്നെ കാണണം എന്ന് പറഞ്ഞു മാളു ബോധം വന്നപ്പോൾ മുതൽ ഒരേ വാശി.. അതാ പെട്ടന്ന് വിളിച്ചു വരുത്തിയത്...."ദേവി ഒരു ചിരിയോടെ പറഞ്ഞു... കാശി മാളുവിന്റെ അടുത്തേക്ക് ചെന്നു... Icu വിന്റെ ഡോർ തുറക്കുന്ന ഒച്ച കേട്ടതും അതുവരെയും ഡോറിലേക്ക് നോക്കി പ്രതീക്ഷയോടെ നിന്നെ മാളു പെട്ടന്ന് മുഖം തിരിച്ചു... ഒപ്പം അവളുടെ ചുണ്ടുകളിൽ ഒരു ചെറു പുഞ്ചിരിയും ഉണ്ടായിരുന്നു...

കാശിയുടെ സാനിധ്യം അറിഞ്ഞതും അവളുടെ ഹൃദയതാളം തെറ്റുന്നത് അവൾ അറിഞ്ഞു... ഹൃദയം അവനായി ഇടിക്കും പോലെ തോന്നി... മറു വശത്തേക്ക് തിരിഞ്ഞു കിടക്കുന്ന മാളുവിനെ കണ്ടതും അവൾക്കു തന്നോട് പരിഭവം ആകും എന്നവന് തോന്നി... വ്വൻ അവളുടെ അടുത്തായി ഇരുന്നു അവളുടെ വയറിലേക്ക് മുഖം പുഴ്ത്തി... അവൾ ഒരു ഞെട്ടലോടെ അവനെ നോക്കി... മിഴികൾ എന്തിനോ വേണ്ടി നിറയുന്നത് അവൾ അറിഞ്ഞു....

"എന്തിനാ എന്നെ അവോയ്ഡ് ചെയ്തേ.. എനിക്ക് എന്ത്‌ വിഷമായി എന്നറിയുമോ....''കാശിയുടെ തലമുടി ഈഴയിലൂടെ വിരലുകൾ ഓടിച്ചു അവൾ ചോദിച്ചു.... "നിന്നെ നഷ്ടമാവാതിരിക്കാൻ തന്നെയാ... ഞാൻ നന്ദുവിനെ പറ്റി ഇനിയും അന്യോഷിച്ചു പോവുന്നത് എന്റെ പെണ്ണിന് സഹിക്കില്ല എന്ന് തോന്നി അതാ... പിന്നെ നിന്നോട് അടുത്താൽ ഞാൻ നന്ദുവിനെ പറ്റി അന്യോഷിക്കില്ല എന്ന് എനിക്ക് പൂർണ ബോദ്യം ഉണ്ടായിരുന്നു... സത്യം പറഞ്ഞാൽ നിന്നെ വേദനിപ്പിക്കാൻ എനിക്ക് ആവില്ല പെണ്ണെ...." മാളു അവന്റെ മുഖം കൈയിൽ എടുത്തു... "ഇങ് അടുത്ത് വാ....''അവൾ അവനെ അടുത്തേക്ക് വിളിച്ചു...

കാശി അവളുടെ അടുത്തേക്ക് ചേർന്നിരുന്നു.. മാളു അവന്റെ മുഖം ആകെ ചുംബനങ്ങൾ കൊണ്ട് മൂടി.... "എന്നെ അത്രക്ക് ഇഷ്ടണോ....'' "എന്റെ ജീവന നീ... നീയില്ലാതെ ഞാൻ ഇല്ല പെണ്ണെ... എന്റെ ജീവനും പ്രണയവും പ്രാണനും എല്ലാം നീയാണ്..നീയില്ലാതെ ഞാൻ പൂർണനാവില്ല.... ❤️"ഏറെ പ്രണയാർദ്രമായി 💕അവളുടെ മിഴികളിലേക്ക് നോക്കി അവൻ പറഞ്ഞു.... "കിച്ചേട്ടാ ദാ ഇവിടെ ഒരാളും കൂടി നമ്മുടെ ഇടയിലേക്ക് വരുന്നുണ്ട്.... "മാളു അവന്റെ മുഖത്തേക്ക് നോക്കി സന്തോഷത്തോടെ പറഞ്ഞു...അവൻ ഒരു ചിരിയോടെ അവളുടെ നെറ്റിയിലും അതിനുശേഷം അവളുടെ വയറിലുമായി മുത്തി...

അവളുടെ വയറിൽ തലചായ്ച്ചു അവൻ കണ്ണുകൾ അടച്ചു.... ഡോറിന്റെ വിടവിലൂടെ ഇതെല്ലാം കണ്ട ദേവിയുടെ മുഖം സന്തോഷത്താൽ നിറഞ്ഞു... ************ നാലു വർഷങ്ങൾക് ശേഷം... 🥀 "നച്ചു.... നേരെ ഇരിക്ക്.. അല്ലേൽ അമ്മേടെ കയ്യിന്നു അടിവാങ്ങും...." കാറിന്റെ co ഡ്രൈവർ സീറ്റിൽ ഇരുന്നു ചാടി കളിക്കുവാണ്... നക്ഷത്ര കാശിനാഥ്‌ എന്ന നച്ചു... മാളുവിന്റെയും കാശിയുടെയും പുന്നാര പുത്രി... ഡ്രൈവ് ചെയുന്നതിനിടവയിൽ മാളുവിനെ ശല്യപെടുത്തുവാണ്.. നാലു വയസായ നച്ചൂട്ടി... "അമ്മ പോ... അല്ലേലും നച്ചു എന്ത്‌ ചെയ്താലും അമ്മക്ക് ഇത്താവില്ല... നച്ചു അമ്മയോട് പിണക്ക....

''മുഖം വീർപ്പിച്ചു മാളുവിനോട് പിണങ്ങി പുറത്തേക്കും നോക്കി അവൾ ഇരുന്നു.... അവളുടെ പിണക്കം കണ്ട് മാളുവിന്‌ ചിരി വന്നു... "നാച്ചുട്ടാ.... അമ്മയോട് പിണക്കണോ....''മാളു നാച്ചുവിന്റെ കവിളിൽ പിടിച്ചുകൊണ്ട് ചോദിച്ചു... "ഹും...."നച്ചു മാളുവിന്റെ കൈ തട്ടി മാറ്റി... പെട്ടന്ന് ഒരു ബേക്കറി കണ്ടതും മാളു അവിടെ വണ്ടി നിർത്തി... നച്ചു ആണേൽ മാളുവിനെ മൈൻഡ് ആകുന്നെ ഇല്ല.... മാളു വണ്ടിയിൽ നിന്നും ഇറങ്ങി കടയിൽ നിന്നും ഐസ് ക്രീം വാങ്ങി... വണ്ടിയിലേക്ക് വന്നു...നാച്ചുവിന്റെ കണ്ണുകൾ തിളങ്ങി... മാളു കവർ പൊളിച്ചതും നച്ചുവിന്റെ സകല കണ്ട്രോളും പോയി.. "അമ്മേ എനച്ചും...."കുഞ്ഞി പല്ലുകൾ കാട്ടി ഇളിച്ചുകൊണ്ട് നച്ചു പറഞ്ഞു...

"അതിനു നച്ചൂട്ടി അമ്മയോട് പിണക്കല്ലെ... അമ്മയോട് പിണ്ണാക്കൊള്ള ആർക്കും അമ്മ ഐസ് ക്രീം തരൂല...." "ആരാ പതഞ്ഞേ നച്ചു അമ്മയോട് പിന്നാകന്ന്... നച്ചൂന് ഒരു പിണക്കവും ഇല്ല... എനിക്കും താ അമ്മേ.... "മാളു നാച്ചുവിന് നേരെ ഐസ് ക്രീം നീട്ടി... ഐസ് ക്രീം കിട്ടിയതും മാളുവിന്റെ കവിളിൽ ഉമ്മ കൊടുത്ത് അവൾ ഐസ് ക്രീം നുണഞ്ഞു... കാർ തറവാട്ടിൽ എത്തിയതും നച്ചു പുറത്തേക്ക് ചാടി... "നാച്ചുട്ടാ... പതുക്കെ.."മാളു പറഞ്ഞത് ഒന്നും കേൾക്കാതെ അവൾ ഉള്ളിലേക്ക് ഓടി... വാങ്ങിയ സാധനങ്ങളും എടുത്തുകൊണ്ടു മാളു ഉള്ളിലേക്ക് വന്നു.... "ചേച്ചി ഞാൻ പറഞ്ഞത് സാധനം വാങ്ങിയോ...."മാളു വന്നതും കിച്ചു അവളോട് ചോദിച്ചു...

മാളു ഒരു ചിരിയോടെ അവൾക്കു കൈയിൽ ഉണ്ടായിരുന്ന മസാല ദോശ കൊടുത്തു... "അപ്പൊ എനിക്കോ..."കിച്ചുവിന് മസാല ദോശ കൊടുക്കുന്നത് കണ്ട് ഇഷ ചോദിച്ചു... "ദാ നിനക്കും ഉണ്ട്....''ഇഷകും കൊടുത്തതും അവളും കിച്ചുവിന്റെ ഒപ്പം പോയി കഴിക്കാൻ തുടങ്ങി... ഇഷ്‍ക്കും കിച്ചുവിനും ഇപ്പൊ എട്ടാം മാസം ആണ്... അനുവിന് കണ്ണനെ കൂടാതെ ഒരു കുറുമ്പനും കൂടെ ഉണ്ടായിട്ടുണ്ട്... അക്ഷയ് സത്യദേവ് എന്നാ എല്ലാവരുടെയും അച്ചു... രണ്ടിന്റെയും അടി തീർക്കൽ ആണ് ഇപ്പോൾ അനുവിന്റെ പ്രധാന പരിപാടി... ഈ നാലുവർഷത്തിനിടയിലെ സന്തോഷങ്ങൾക് ചെറിയ ഒരു ദുഃഖം എന്നോണം മുത്തശ്ശനും മുത്തശ്ശിയും അവരെ വിട്ട് അകന്നു പോയി...

"ചേച്ചികുട്ടി....."മാളുവിന്റെ പിന്നിൽ വന്നു കെട്ടി പിടിച്ചുകൊണ്ട് ദേവു വിളിച്ചു... "ആ നീ വന്നോ... ഹരിയേട്ടൻ എന്തിയെ...'' ''അല്ലേലും നമ്മളെ ഒന്നും ആർക്കും വേണ്ടലോ..."ദേവു ഇല്ലാത്ത സങ്കടം ഓക്കെ വരുത്തി പറഞ്ഞു... "അങ്ങനെ അല്ലടാ... നിന്റെ കൂടെ ചേട്ടനെ കാണാത്തതുകൊണ്ട് ചോദിച്ചതാ..." "ഹാ അങ്ങേര് പിറകെ വരുന്നുണ്ട്... എവിടെ എന്റെ പിള്ളേർ നച്ചു കണ്ണാ അച്ചു... എവിടാടാ പിള്ളേരെ.... " ദേവുവിന്റെ കാര്യം പറയാൻ വിട്ടുപോയി...കഴിഞ്ഞ വർഷം ആയിരുന്നു ഹരിയുടെയും ദേവുവിന്റെയും കല്യാണം...

രണ്ടിന്റെയും ഒളിച്ചുകളി കയ്യോടെ പൊക്കി ദേവുവിന്റെ പിജി കഴിഞ്ഞതും പിടിച്ചു കെട്ടിച്ചു.. ഇപ്പം പരസ്പരം ചൊറിഞ്ഞും വഴക്കിട്ടു പ്രണയിച്ചു രണ്ടും സുഖമായി ജീവിക്കുന്നു... *********** "മാളു... നീ കൊച്ചിന്റെ പുറകെ ഇങ്ങനെ ഓടാതെ ഒന്നുവില്ലേലും നീ 6 മാസം കരിയിഗ് അല്ലെ.... " നച്ചുവിന്റെ പുറകെ ഓടുന്ന മാളുവിനെ കണ്ട് അനു ശകാരത്തോടെ പറഞ്ഞു..മാളു അതിനൊന്നു ചിരിച്ചു... "മോളെ നീ ഇത് കൂടിച്ചേ.... "ദേവി മാളുവിന്‌ നേരെ ജ്യൂസ്‌ നീട്ടി...മാളു സന്തോഷത്തോടെ ദേവി നീട്ടിയ ഗ്ലാസ്സിലെ ജ്യൂസ്‌ കൂടിച്ചു... "എവിടെ എന്റെ പെങ്ങൾസ്...."കൈയിൽ ഒരു പ്ലേറ്റും പിടിച്ചു ഹാളിലേക്ക് വന്നുകൊണ്ട് സത്യ ചോദിച്ചു...

അപ്പോഴേക്കും കിച്ചുവും ഇഷയും മാളുവും ദേവൂവും അവിടെ വന്നു... "ദാ... നല്ല പൊള്ളിച്ച കരിമീൻ...''സത്യ പ്ലേറ്റ് അവർക്ക് നേരെ നീട്ടി.. കിട്ടേണ്ട താമസം നാലു തീറ്റ തുടങ്ങി... "ഡോ മനുഷ്യ... പെങ്ങൾ മാർക്ക്‌ മാത്രമേ ഉള്ളോ... ഇങ്ങനെ ഒരു കെട്ടിയോൾ എവിടെ നികുന്നുണ്ടെന്ന വിചാരം വല്ലതും ഉണ്ടോ....''അനു കേറുവോടെ ചോദിച്ചു... "തത്കാലം അത് നിനക്ക് ഇല്ല.. ഇത് പിടിച്ചോ..."സത്യ അവളുടെ കവിളിൽ ഒരു മുത്തം കൊടുത്തു... അവൾ നാണത്തോടെ മുഖം തിരിച്ചു... "ഞങ്ങളൊന്നും കണ്ടില്ലേ... 😌അല്ലെ ഋഷിയേട്ടാ..."മനു സത്യയെ ഒന്നു ആക്കി പറഞ്ഞു... "അതെ അതെ... 😜"ഋഷിയും ഒരു ചിരിയോടെ പറഞ്ഞു... ************

"So സോറി ശരൺ... ഞങ്ങൾ ഇത്ര ശ്രമിച്ചിട്ടും തന്നെ ഒന്നു നടത്താൻ കഴിയുന്നില്ല... ഞഗളർ കൊണ്ട് കഴിയുന്നതിന്റെ പരമാവധി ഞങ്ങൾ ചെയ്തു... ഇനി കൂടുതലായി ഞങ്ങൾക് ഒന്നും ചെയ്യാൻ ആവില്ല... സോറി...."ഡോക്ടർ ശരണിന്റെ റിപ്പോർട്ട്‌ അവനു നേരെ നീട്ടി പറഞ്ഞു... സേതു ഇതെല്ലാം കേട്ട് ആകെ തളർന്നു... അയാൾ വീൽ ചെയറിൽ ഇരിക്കുന്ന ശരണിനെ അവിടുന്ന് ഉണ്ടികൊണ്ട് പോയി... ആ വഴി വന്ന കാശി ഇത് കണ്ടു... "അവിടെ ശരൺ... നിന്റെ പണം.. പണത്തിനു രക്ഷിക്കാൻ ആയിലല്ലേ... ഹ്.. നീ ഇത്രയൊക്കെ ചെയ്തിട്ടും നിന്നെ നോക്കുന്ന ആ ചരൻ ഇല്ലേ ഈ ഹോസ്പിറ്റലിന്റെ ഉടമ നീ അവനോടാടാ കടപ്പെട്ടിരിക്കുന്നത്...

എന്റെ അനിയത്തിയും കെട്ടിയോനും ഓക്കെ സുഖവായി ഇരിക്കുന്നുണ്ടേ... നീ അവരെ കൊള്ളാം ശ്രമിക്കും എന്ന് അറിയായിരുന്നു... അവസാനം നിന്റെ ചിറി കണ്ടപ്പോൾ എനിക്ക് തിന്നുകയും ചെയ്തു... പക്ഷെ മനുവിന്റെ രക്ഷ കവച്ചതിൽ നിന്നും നിനക്ക് അവരെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലേ.. പോട്ടെ.. ഇനിയെങ്കിലും നല്ല മനുഷ്യൻ ആയി ജീവിക്കാൻ നോക്ക്... നിന്റെ ഓപ്പം ഉണ്ടായിരുന്ന ആ സിദ്ധാർഥ്വിന്റെ അവസ്ഥ കണ്ടില്ലേ ഇപ്പൊ ജയിലിലാണ്... ആ ചരൻ കാല് പിടിച്ചത് കൊണ്ട് മാത്രവ മായ നിന്നെ ഒന്നു ചെയ്യാതിരുന്നത്...പോയി നന്നായി ജീവിക്കട..." അത്രെയും പറഞ്ഞു കാശി അവിടുന്ന് പോയി... ശരണിന്റെ തല കുറ്റ ബോധത്താൽ താഴ്ന്നു... ************

കാശിയുടെ വണ്ടി വന്നു നിൽക്കുന്ന ഒച്ച കേട്ടപ്പോഴേ നച്ചു പുറത്തേക്ക് ചാടി... കാശി വണ്ടിയിൽ നിന്നും ഇറങ്ങി നാച്ചുവിനെ എടുത്തു കറക്കി... അവൾ കുഞ്ഞി പല്ലുകൾ കാട്ടി കിടുകിട ചിരിക്കാൻ തുടങ്ങി... ''അച്ഛേടെ നച്ചൂട്ടിയെ..... " "എന്തോ അച്ചേ... " "അച്ചേടെ മുത്ത് എന്തെടുക്കുവായിരുന്നു... " "നച്ചു കണ്ണേട്ടന്റെയും അച്ചുവിന്റെയും കൂടെ കളിക്കായിരുന്നു...'' "ആണോ... നച്ചുട്ടീടെ അമ്മ എന്തിയെ..." "ആ എനക്ക് അറിയില്ല.... " "എന്നാ വാ... "കാശി നാച്ചുവിനെയും എടുത്ത്കൊണ്ട് ഉള്ളിലേക്ക് കേറി... അവളെ റൂമിൽ ഇരുത്തി കാശി കുളിച്ചു വന്നു... കാശി വന്നതും നച്ചു കളിനിർത്തി അവനെ നോക്കി.. "അച്ചേ നമ്മുക്ക് പുറത്ത് പോവാ..."

കാശി നാച്ചുവും ആയി ബാൽകാണിയിലോട്ട് പോയി... അവിടെ ഇരുന്നു കാശി പറയുന്ന കുഞ്ഞി കഥകൾ കേൾക്കാൻ നച്ചുവിന് ഭയങ്കര ഇഷ്ട്ടമാണ്... ''നച്ചു...നച്ചു....'' മാളു നച്ചുവിനെ വിളിച്ചുകൊണ്ടു വരുവാണ്... "അച്ചേ നമ്മുക്ക് അമ്മയെ പേടിപ്പിച്ചാലോ..."നച്ചു കുറുമ്പോടെ പറഞ്ഞു... "വേണ്ട നച്ചൂട്ടിയെ...അമ്മയെ ഇപ്പൊ നമ്മൾ പേടിപ്പിച്ചാൽ അത് അമ്മേടെ ഉള്ളിൽ ഉള്ള കുഞ്ഞാവക്ക് കുഴപ്പവും...'' "ആണോ... എന്നാ വേണ്ട...." "ഹാ ഇവിടെ ഇരിക്കയിരുന്നോ... നച്ചു നമ്മുക്ക് മാമം ഉണ്ണാം...ഭാ താഴേക്ക് പോവാം.." "നച്ചു താഴേക്ക് വരില്ല... നച്ചൂന് ഇവിടുന്ന് മതി... " "മ്മ്... എന്നാ നച്ചുട്ടൻ വാ പൊളിക്ക്.... " നച്ചു അനുസരണയോടെ വാ പൊളിച്ചു...

"നച്ചു നിന്റെ അമ്മക്ക് അച്ചയോട് സ്നേഹം ഇല്ല... നച്ചൂന് മാത്രം അല്ലെ തരുന്നുള്ളു... " കാശിയുടെ പരിഭവം പറച്ചിൽ കേട്ട് മാളു അവന്റെ വായിലേക്കും ചോറ് വെച്ച് കൊടുത്തു.. അവൻ അവളുടെ കൈയിൽ ഒരു ചെറിയ കടി കൊടുത്തു.. അവൾ ഉണ്ടകണ്ണ് ഉരുട്ടി അവനെ പേടിപ്പിച്ചു... "ഇങ്ങനെ നോക്കല്ലെടി... ഞാൻ ഉരുകി പോകും...''പ്രണയാർദ്രമായ അവന്റെ സ്വരം കാതിൽ പതിഞ്ഞതും നാണത്താൽ അവളുടെ മുഖം ചുവന്നു... "നച്ചു... വന്നേ വാവയോട് എന്ന് മിണ്ടില്ലല്ലോ...''കാശി മുട്ടുകുത്തി മാളുവിന്റെ വയറിനടുത്തേക്ക് നിന്നു ഒപ്പം നച്ചുവും... രണ്ടു പേരും വാവയോട് വിശേഷം പറയുന്ന തിരക്കിൽ ആണ്.. ഒരു ചിരിയോടെ ഇരുവരെയും തന്നോട് ചേർത്ത് മാളുവും നിന്നു.. 💕💕💕 അവസാനിച്ചു... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story