പ്രണയശ്രാവണാസുരം: ഭാഗം 42

pranayashravanasuram

എഴുത്തുകാരി: അമീന

ശിവയുടെ ശ്രാവൺ രൂപം തനിക്ക് മുന്നിലായി കണ്ട ഡെവി തറഞ്ഞു നിന്നുപോയി.... ഡെവി തന്നെ ഈ വേഷത്തിൽ കണ്ടെന്നു മനസ്സിലാക്കിയ ശിവ പെട്ടെന്ന് വെട്ടിത്തിരിഞ്ഞു അവനെതിരെയായി മുന്നോട്ടു നടന്നു...... വേഗത്തിൽ തന്നിൽ നിന്നും നടന്ന് നീങ്ങുന്ന ശിവയെ കണ്ട് ഡെവി ഉച്ചത്തിൽ..... "ശിവ....... " ന്ന് വിളിച്ചു കൊണ്ട് അവൾക്ക് പുറകെയായി അതിവേഗത്തിൽ നടന്നു...... ഈ വേഷത്തിൽ അവനുമുന്നിൽ പെടുന്നത് ശരിയാവില്ലെന്ന് കണക്ക് കൂട്ടിയ ശിവ തനിക്ക് മുന്നിലായുള്ള ചില്ല് ഗ്ലാസ്‌ വഴി തൊട്ടുപുറകേയായി അതിവേഗതത്തിൽ നടന്ന് വരുന്ന ഡെവിയെ കണ്ട് പെട്ടെന്ന് വലതുഭാഗത്ത് കൂടെയുള്ള ആൾക്കൂട്ടത്തിനിടയിലേകായി ഒളിച്ചു..... തന്റെ തൊട്ടു മുന്നിൽ നിന്ന് ശിവയെ പെട്ടെന്ന് കാണാതയായതും അവന്റെ മിഴികൾ അവൾക്കായി ചുറ്റുപാടും തിരഞ്ഞു കൊണ്ടിരുന്നു..... എന്നാൽ ആൾക്കൂട്ടത്തിനിടയിലേക്ക് കയറിയ ശിവ ദൂരെ നിക്കുന്ന ഡെവിയെ ഒരു തൂണിനു മറവിൽ നിന്ന് വീക്ഷിച്ചു കൊണ്ടിരുന്നു.......

ചുറ്റുപാടും നോക്കി കൊണ്ട് നിന്ന ഡെവി ശിവ മറഞ്ഞു നിക്കുന്ന ഫ്ലോറിലൂടെ മുന്നോട്ടു നടന്ന് വരുന്നത് കണ്ട്.....അവൻ തൊട്ടടുത്തത്തും മുന്നേ പൊടുന്നനെ കുനിഞ്ഞ് പാന്റ് സ്ലീവ് മടക്കി വെക്കുന്നത് പോലെ അനുകരിച്ചു..... ആ സമയം ഡെവി അവളെയും മറികടന്ന് മുന്നോട്ടു പോയി....... അവൻ മുന്നോട്ട് കുറച്ചെത്തിയതും... അവളെണീറ്റു കൊണ്ട് അവനെതിരെയായി നടന്നു.....എന്തോ ഉൾപ്രേരണയാൽ പുറകിലേക്ക് ഡെവി തിരിഞ്ഞു നോക്കും മുന്നേ അടുത്തുള്ള വാഷ്റൂമിലേക്ക് ശിവ കയറി കഴിഞ്ഞിരുന്നു.... അതിനുള്ളിലേക്ക് കയറി ശ്വാസം ആഞ്ഞു വലിച്ചു വിട്ട്..... ഇനിയും നോക്കി നിൽക്കുന്നത് ശരിയാവില്ലെന്ന് മനസിലാക്കി പെട്ടെന്ന് തന്നെ ബാഗിൽ നിന്നും തന്റെ ഡ്രസ്സ് എടുത്തു..... ശ്രാവൺ വേഷം ചേഞ്ച് ചെയ്തു.... അഴിച്ചെടുത്ത വേഷം കവറിലാക്കി വാഷ് റൂമിലുള്ള ഒത്തിരി അറകളിലൊന്നിൽ ആ കവർ വെച് ഡോർ അടച്ചു........ധരിച്ച വേഷം ഒന്നൂടെ ഉറപ്പുവരുത്തി അവൾ ബാഗ് കൈയ്യിലെടുത്തു കൊണ്ട് വാഷ്റൂമിൽ നിന്നും പുറത്തിറങ്ങി....... ******************

(എബി ) എക്സ്ക്ലവേറ്ററി ലൂടെ വീണയേയും ചേർത്തുപിടിച്ചുകൊണ്ട് എബി മുന്നോട്ടു നീങ്ങി കൊണ്ടിരുന്നു..... സ്റ്റെയർ കയറി മുകളിലെത്തിയിട്ടും വീണയിൽ നിന്നുള്ള പിടിവിടാതെ എബി അവളെയും ചേർത്തു പിടിച്ചു കൊണ്ട് ആ ഫ്ലോറിലായി നിന്നു....... ആദ്യമായി കയറുന്നത് കൊണ്ട് തന്നെ വീണ കണ്ണുകൾ ഇറുകെയടച് പേടിയോടെ എബിയുടെ ഷർട്ടിൽ പിടി മുറുക്കി നെഞ്ചിലായി മുഖമൊളിപ്പിച്ചു നിന്നു.....അതുകൊണ്ടുതന്നെ മുകളിൽ എത്തിയിട്ടും കൊച്ചതറിയാതെ അവനിലേക്ക് ചേർന്ന് നിന്നു...... ഒരനക്കവും ഇല്ലാതെ നിൽക്കുന്നത് മനസിലാക്കാക്കിയ വീണ മുറുകെ അടച്ച കൺപോളകൾ പതിയെ തുറന്നു......മിഴികൾ തുറന്നു കൊണ്ട് ചുറ്റുപാടും വീക്ഷിക്കവേ സ്റ്റെയർ കയറി എപ്പഴേ മുകളിലെത്തിയെന്നുള്ള സത്യം മനസിലാക്കി പെട്ടെന്ന് തന്നെ അവനിൽ നിന്നും പിടഞ്ഞു മാറി......

അവൾ തന്നിൽ നിന്നും പിടഞ്ഞു മാറും മുന്നേ എബി പിന്നെയും അവളെ ചേർത്തുപിടിച്ചുകൊണ്ട്...... "കൊച്ചിങ്ങനെ നിന്നോ....എനിക്ക് കുഴപ്പല്ല..... യൂ നോ..... പെട്ടെന്ന് സ്റ്റെയർ കയറി വന്നാൽ തല ചുറ്റും.....സോ.....എന്നെ വിടാതെ മുറുകെ പിടിചോ..യൂ ഡോണ്ട് വറി.. ഞാനില്ലേ....😁 ഒന്നുമില്ലെലും ശിവയുടെ അനിയത്തിയല്ലേ.....അങ്ങനെയുള്ള നിനക്ക് തലചുറ്റാതെ നോക്കേണ്ടത് എന്റെ ഉത്തരവാദിത്തമല്ലേ........ കുട്ടി ഒന്നൂടെ ചേർന്ന് നിന്നോള്ളൂ......"😌 ന്നൊക്കെ വല്ല്യ കാര്യത്തിൽ ഡയലോഗടിച്ചു കൊണ്ട് നിന്നു..... അവന്റെ സംസാരത്തിൽ പ്രയാസപ്പെട്ട് ചിരിച്ചുകൊണ്ടവൾ.... "അ.....അത് വേണ്ട... ഞാൻ.... ഞാൻ ഒറ്റയ്ക്ക് നിന്നോളാം നിക്ക് കുഴപ്പമൊന്നുo തോന്നണില്ല........" ന്നു പറഞ്ഞ് അവനിൽ നിന്നും ഒഴിഞ്ഞു മാറി......അവന്റെ മുഖത്തേക്കു നോക്കാനുള്ള ചമ്മൽ കാരണം അവളുടെ മിഴികൾ ചുറ്റുപാടും അലഞ്ഞു...... എന്നാൽ എബി.....അവൾ വിട്ട് നിന്നത് കാരണം..... യെക്സക്ലവറ്ററിൽ കുറഞ്ഞ സ്റ്റെപ്പുകൾ മാത്രം ഉണ്ടാക്കിയവനെ മനസറിഞ്ഞു പ്രാകുകയായിരുന്നു......

അലവലാതിസ്.....കുറച്ചുകൂടെ സ്റ്റെപ്പുകൾ ഉണ്ടാക്കിയാൽ എന്ന ഇവർക്ക്..... അതുവരെ അവളെയും ചേർത്തു പിടിച് ഒരു മിനി ടൈറ്റാനിക് ഉണ്ടാക്കാമായിരുന്നല്ലോ ഞാൻ.......... ഇത് ആരുടെ മാളാണാവോ......😏 ഞങ്ങടെ മാളിൽ ഇതിലും കൂടുതൽ സ്റ്റെപ്സ് ഉണ്ടാക്കാൻ ഡെവിയോട് റകമന്റ് ചെയ്യണം........😏 ന്നൊക്കെ ചിന്തിച്ചു കൊണ്ടുനിന്നതും.......വീണ... "സാർ......ശിവേച്ചി വരുവായിരിക്കും...,. നിങ്ങൾ ഇനി പൊയ്ക്കോളൂട്ടോ........." ന്നുള്ള വീണയുടെ വക്കിൽ ചിന്തയിൽ നിന്ന് ചാടിയുണർന്ന് കൊണ്ട്...... "അത് വേണ്ട അത് വേണ്ട...... നിന്നെ സുരക്ഷിതമായ കൈകളിൽ എത്തിചിട്ടെ ഇനി എനിക്കൊരു വിശ്രമമുള്ളൂ കൊച്ചെ........അതുകൊണ്ട് നി ഇങ്ങോട്ടൊന്നും പണയണ്ട...... ഞാൻ പറയുന്നത് അങ്ങട് കേക്ക് ഓക്കേ..... കേക്ക് ന്ന് പറഞ്ഞപ്പഴാ......ബൈ ദ ബൈ കുട്ടിക്ക് കഴിക്കാൻ എന്തെങ്കിലും വേണോ......"😁 "അയ്യോ......നിക്കൊന്നും വേ......." ന്ന് പറഞ്ഞു മുഴുമിപ്പിക്കും മുന്നേ എബി ഇടിച്ചുകയറി കൊണ്ട്...... "കുട്ടിക്ക് ഒരു ബർഗർ പറയട്ടെ.....

അല്ലെൽ വേണ്ട ഒരു ചിക്കൻ സമൂസ.....അല്ലേൽ ഒരു സതീഷ്..... അല്ല രതീഷ്..😁.... അതുമല്ലേൽ ഒരു ജ്യൂസ് പറയാം.....ഏത് ജ്യൂസ ഇഷ്ട്ടം.... മുന്തിരി,പൈനാപ്പിൾ, ഓറഞ്ച്,ആപ്പിൾ,......." ന്നൊക്കെയവൻ വെയിറ്റർ മെനു കാർഡ് പറയുന്ന കണക്ക് വാതോരാതെ പറയുന്നത് കേട്ട് വീണ മിഴിച്ചു കൊണ്ട് പെട്ടന്ന് ഇടയിൽ കയറി...... "സർ നിക്കൊന്നും വേണ്ട......നിക്ക് ഒന്നും വേണ്ടായിട്ട......." ഇന്ന് പറഞ്ഞു കഴിയവേ അവരുടെ കാതിലായി.... "വീണ......." ന്നുള്ള ശബ്ദം മുഴങ്ങി..... ആ വിളിയുടെ ഉത്ഭവ സ്ഥാനത്തേക്ക് അവരുടെ മിഴികൾ പതിഞ്ഞതും കണ്ടത് അവർക്ക് നേരെ പുഞ്ചിരിയോടെ നടന്നടുക്കുന്ന അഭിയെ ആയിരുന്നു...... അഭി ചിരിച്ചു കൊണ്ടു വീണയുടെ അടുത്തേക്ക് നിന്നു കൊണ്ട്...... ചെറുപുഞ്ചിരിയോടെ അവളെ ചേർത്തു പിടിച്ചു.......... ഡ്ടോ 💔....

നോക്കണ്ട എബിയുടെ ഹൃദയം രണ്ട് കഷണമായി പൊട്ടിയ സത്തമാണത്.....😬 എന്നാൽ അഭിയെ സംബന്ധിച്ചിടത്തോളം ശിവ അവന് സുഹൃത്തും പെങ്ങളും കൂടെ ആണെങ്കിൽ വീണ അവന്ക്ക് ചെറിയ കുഞ്ഞുപെങ്ങളെ പോലെയായിരുന്നു...... നമ്മുടെ എബിയുണ്ടോ ഇത് വല്ലോം അറിയുന്നു.......അഭി വീണയോട് സംസാരിക്കുന്നത് കണ്ട് തൊട്ടടുത്തുനിന്ന എബി പല്ല് കടിച് അവരുടെ സംസാരം നോക്കി നിന്നു..... എന്റെ കഞ്ഞിയിൽ പാറ്റ ഇടാനാണോ കർത്താവേ ഈ അലവലാതിയെ ഇങ്ങോട്ട് കെട്ടിയെടുത്തേക്കുന്നെ........ നൈസായിട്ട് ഒരു വഴി വെട്ടിത്തെളിച്ചപ്പോ ആ വഴിയിൽ തന്നെ ഓരോ കുരിശുകളെ കൊണ്ടിടുന്നത് എന്തൊരു ധ്രാവിടാണ് ഹേ....... അവരുടെ സംസാരത്തിനിടയിൽ അഭിയുടെ മിഴി അടുത്ത് നിൽക്കുന്ന എബിയിൽ പതിഞ്ഞതും....അവൻ ചിരിയോടെ എബിക്കായി കൈ കൊടുത്തു കൊണ്ട് സംസാരിച്ചു തുടങ്ങി...... "ഹായ് എബിൻ....താനും ഇവിടെ ഉണ്ടായിരുന്നല്ലേ.... ഞാൻ വീണയോട് സംസാരിക്കുന്നതിനിടയിൽ തന്നെ ശ്രദ്ധിച്ചില്ലഡോ......

ശിവയോട് സംസാരിച്ചിരുന്നെങ്കിലും ഇവളോട് എനിക്ക് അന്നേരം സംസാരിക്കാൻ പറ്റിയില്ല........" ന്ന് പറഞ്ഞു വീണയുടെ കവിളിൽ കൈ ചേർത്ത് വച്ചു........ അത്‌ കണ്ട് അടിമുടി എരിഞ്ഞു കയറിയ എബി അവനെ മനസ്സിൽ പ്രാകി കൊണ്ടിരുന്നു...... എബിയുടെ നവരസ ഭാവം ഒരു പുഞ്ചിരിയായി കണക്ക് കൂട്ടി അഭി വീണയിലേക്ക് തിരിഞ്ഞു കൊണ്ട്..... "അല്ല.... നീയെന്താ ഇവിടെ ഈ നേരത്ത്....." "അത്‌ അഭിയേട്ട..... ശിവേച്ചി ഇങ്ങോട്ട് വരാമെന്ന് പറഞ്ഞിരുന്നു......ഹോസ്റ്റൽ അടച്ചിരിക്കുവാ.....നാട്ടിലോട്ടു പോവാൻ വേണ്ടി ശിവേച്ചി വരാമെന്നു പറഞ്ഞു.....അല്ല അഭിയേട്ടൻ എന്താ ഇവിടെ........" "ഞാനും രണ്ട് ദിവസം കഴിഞ് നാട്ടിലോട്ടു പോകുവാ....അമ്മയ്ക്ക് എന്തെങ്കിലും മേടിക്കാൻ കയറിയത.... തിരക്കിൽ അത്‌ വിട്ട് പോകും..ഏതായാലും... നീയും വാ... നിനക്ക് ഡ്രസ്സ്‌ വല്ലതും മേടിച്ചു തരാം......"

"അയ്യോ വേണ്ട അഭിയേട്ട... നിക്ക് ശിവേച്ചി മേടിച്ചു തന്നത് ഉണ്ട്.......ഇനി വേണ്ട......" "വാ പെണ്ണെ......." ന്ന് പറഞ്ഞു വീണയുടെ കയ്യിൽ പിടിച്ചതും..... എബി അവരുടെ കയ്യിലേക്ക് ദയനീയമായി നോക്കി കൊണ്ട്...... അലവലാതി....അവൾക്കല്ലേടാ വേണ്ടാ വേണ്ടാന്ന് പറയുന്നേ.... കൈ വിടാടാ നാറി......😬😬....കർത്താവേ ഇതിനെ ഇവിടെ നിന്ന് പറഞ്ഞു വിട് കർത്താവേ....😬 നുള്ളാലെ പറയവേ അഭിയുടെ ഫോൺ ബെൽ മുഴങ്ങിയതിന് പുറകെ കാൾ അറ്റൻഡ് ചെയ്ത് കാതോട് ചേർത്ത് വെച്ചു...... "വാട്ട്‌.... എവിടെ....ഞാൻ ധാ വരുന്നു...." ന്ന് പറഞ്ഞു കാൾ ഓഫ്‌ ചെയ്ത് വീണയോടായി..... "അര്ജന്റ് കാൾ ആണ്..... എബി.... ന്നാൽ ശരി പിന്നെ ഒരിക്കൽ കാണാം......." ന്ന് പറഞ്ഞു എബിക്ക് കൈ കൊടുത്ത് വീണയുടെ കവിളിൽ കൈ ചേർത്ത് വെച്.... "പോയിട്ട് വരാം..... ശിവയോട് പറഞ്ഞേക്ക്...." "ശരി അഭിയേട്ട...."

ന്ന് മറുപടി പറഞ്ഞതും അഭി അവിടെന്നു പോകുന്നത് നോക്കി പുഞ്ചിരിയോടെ നിന്ന വീണയെ കണ്ട എബിക്ക് അത്‌ ദഹിക്കാതിരുന്നതും....അടുത്ത നിമിഷം വീണയുടെ കയ്യിലായി എബിയുടെ പിടി മുറുകിയതോടൊപ്പം അവളെയും വലിച്ചു കൊണ്ട് ഒഴിഞ്ഞ കോർണറിൽ കൊണ്ട് പോയി ചുമരോട് ചേർത്തു....... അവന്റെ പെട്ടന്നുള്ള പ്രവർത്തിയിൽ അന്താളിച്ചു പോയ വീണ തന്റെ തൊട്ട് മുന്നിലായി നിക്കുന്ന എബിയെ കണ്ട് പതറി...... "സാർ.... സാർ.... എന്താ ചെയ്യണേ....." "എന്ന ചെയ്‌തെന്ന.....എന്നെ കൊണ്ടൊന്നും ചെയ്യിക്കരുത് നീ.... ഇതുവരെ അവനോട് സംസാരിച്ചപ്പോ വിടർന്ന ചിരി എന്നാ...എന്നെ കാണുബോൾ വെള്ളം കോരിയൊഴിച്ച കണക്ക് അണഞ്ഞു കിടക്കുന്നെ.......ഹേ....." "നിക്കൊന്നും മനസിലാവാണില്ല..... സാർ എന്തൊക്കെയാ ഈ പറയണേ......" ന്ന് വിറയലോടെ ചോദിച്ചതും..... "മനസിലാവില്ല.... നിനക്കൊന്നും മനസിലാവില്ല.... അതാ എന്റെ പ്രശ്നം..... മനുഷ്യൻ ബുദ്ധിമുട്ടി ഓരോന്ന് ഒപ്പിച്ചേച്ചും വന്ന് പറയുമ്പോ.... നിനക്ക് ഒന്നും മനസ്സിലാവില്ല..... ഒന്ന് ചിന്തിച്ചു മനസ്സിലാക്ക് കുട്ടി......."😬

"നിക്ക് മനസിലാവാഞ്ഞിട്ടല്ലേ.....ഞാൻ അഭിയേട്ടനോട് ചിരിച്ചതിൽ ആണോ....." ന്ന് പറഞ്ഞു മുഴുവനാക്കും മുന്നേ..... "ശ്.... മിണ്ടരുത്... അവന്റെ കാര്യം ഇവിടെ പറയരുത്..... ഞാൻ പറയും അത്‌ നീ കേൾക്കും.... കുറെ ആയി മനുഷ്യനിവിടെ ട്രൈ ചെയ്യുന്നു....." "നിക്കൊന്നും... മനസിലാവണി....." ന്ന് നിഷ്കളങ്കമായി പറഞ്ഞു മുഴുവനാക്കും മുന്നേ എബിയുടെ കൈ അവളുടെ അരയിലായി ചുറ്റി വരിഞ്ഞു അവനിലേക്കായി ചേർത്ത് പിടിച് കവിളിലായി അമർത്തി മുത്തി അവളിൽ നിന്നും മുഖം മാറ്റി...... അവന്റെ പ്രവർത്തിയിൽ തറഞ്ഞു പോയ വീണയുടെ കണ്ണുകൾ നിമിഷനേരം കൊണ്ട് നിറഞ്ഞു വന്നതും എബി...... "ഇനിയെങ്കിലും കൊച് കൂടുതൽ മനസിലാക്കിയേക്ക്.....കണ്ണ് നിറയ്ക്കാൻ ചുമ്മാ കയറി ദേ ഇവിടെ ഉമ്മിച്ചതല്ല ഞാൻ..... മനസിൽ എന്നോ നിന്നെ എന്റെ പെണ്ണായി കണ്ടത് കൊണ്ട് തന്നെയാ...... ചെവി തുറന്ന് കേട്ടോ.....ജീവിതകാലം മുഴുവൻ....... ഈ വീണ മീട്ടാൻ എബിൻ തരകൻ മാത്രം മതി....... ഇനിയും കൊച്ചിന് മനസിലായില്ലേൽ......

ഇതാ..... എനിക്ക് തന്നെ ഒത്തിരി ഇഷ്ടാവാണെന്ന്..... ഇനി നിന്റെ മനസ്സിൽ ആ അഭിയെങ്ങാൻ ഉണ്ടേൽ കളഞ്ഞേക്ക്...... നിന്നെ ഞാൻ തന്നെ മിന്ന് കേട്ടുള്ളൂ.....ന്റെ കൊച്ചുങ്ങളുടെ അമ്മച്ചിയായി നീ മതി എനിക്ക്..... ന്ന് പറഞ്ഞു മുഴുവൻ ആക്കി അവളുടെ അരയിൽ നിന്ന് കൈ അയച്ചതും.... കേട്ട വാക്കിന്റെ നടുക്കത്തോടെ അവള് ചുമരിലേക്കായി പതിഞ്ഞു നിന്നു...... മിഴികൾ നിറഞ്ഞു വരുന്നത് കണ്ട് എബി മനസ്സിൽ..... കർത്താവേ.... പണി പാളിയോ....വല്ല്യ ഡയലോഗ് അടിച്ചന്നേയുള്ളൂ..... ഇനി പ്രശ്നമാകുവോ..... ന്ന് ആത്മയടിച് അവൾക്ക് അരികിലേക്കായി ചേർന്ന് നിന്ന്.... "വീണു.... ഞാൻ......" ന്ന് പറയും മുന്നേ.... അവള് തേങ്ങി കൊണ്ട്..... "അ.. അഭിയേട്ടൻ നിക്ക് ഏട്ടനെ പോലെയാ.... ഏട്ടന് ഞാൻ കുഞ്ഞു പെങ്ങള......." ന്ന് കണ്ണ് നിറച്ചു തല താഴ്ത്തി പറഞ്ഞതും..... ഇത് വരെ ടെൻഷനടിച്ചു നിന്ന എബിയുടെ മനസിൽ പൂത്തിരി കത്തിച്ച കണക്ക് ആയതും.....അവന്റെ റൂട്ട് ക്ലിയർ ആയ പൊലീവിൽ അവളിലേക്കായി ഒന്നൂടെ ചേർന്ന് കൊണ്ട്..... "അപ്പൊ ന്നോട് പറ ഐ ലബ് യൂ ന്ന്......"😁

ന്ന് പറഞ്ഞു വലത് കൈ അവളുടെ അരയിലായി ചേർത്ത് വെച്ചതും....ഞെട്ടി മുഖം ഉയർത്തിയ വീണ അവന്റെ കൈ തട്ടി മാറ്റി ഒന്നൂടെ ചുമരിലേക്ക് ചേർന്ന് കൊണ്ട് വിറയലോടെ.... "നി.... നിക്കിഷ്ടവല്ല..... ന്റെ പുറകെ വരണ്ട നിക്ക് പേടിയാ........" ന്ന് പറഞ്ഞു അവനെ തള്ളി മാറ്റി മുന്നിലേക്ക് വേഗത്തിൽ നടന്ന് പോയി...... "ഹേയ്... അവിടെ നിക്ക് കൊച്ചെ....." ന്ന് പറഞ്ഞു അവൾക്ക് പുറകെ പോയി മുന്നിൽ തടഞ്ഞു നിർത്തി കൊണ്ട്...... "എന്നാ പേടിയാ നിനക്ക്....." ന്ന് പറഞ്ഞു അവൾക്കടുത്തേക്കായി നീങ്ങിയതും.....വീണ വിറയലോടെ ഷാളിൽ തെറുത്ത്‌ പിടിച് പിന്നിലേക്ക് നീങ്ങിയവളുടെ കണ്ണിലായി തങ്ങൾക്കടുത്തേക്കായി നടന്ന് വരുന്ന ശിവയെ കണ്ട് വീണ..... "ശിവേച്ചി......." ന്ന് മൊഴിഞ്ഞത് കേട്ട എബിയുടെ മിഴികൾ അവളിലേക്കായി പതിഞ്ഞു...... ******************

(ശിവ) വാഷ്‌റൂമിൽ നിന്നിറങ്ങിയ ശിവ ചുറ്റുപാടും നോക്കി മുന്നോട്ടു നടന്നതും..... അവളുടെ മിഴികളിലുടക്കിയത് കുറച്ചു മുന്നിലായി നിൽക്കുന്ന എബിയിലും വീണയിലുമായിരുന്നു..... അപ്പോൾ തന്നെ ശിവ അവരുടെ അടുക്കലേക്ക് നടന്ന് ചെന്നു......അവരുടെ അടുത്തെത്തിയതും വീണയുടെ ചുമന്ന മുഖഭാവം കണ്ട് ശിവ എബി രൂക്ശമായി നോക്കി....... അവളുടെ നോട്ടത്തിൽ പതറിപ്പോയ എബി ശിവയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടുപോയി....... വീണയിൽ നിന്നും കുറച്ച് മാറി നിന്ന് ശിവയോട് പതിഞ്ഞ ശബ്ദത്തിൽ "പെങ്ങളെ കയ്യബദ്ധം നാറ്റിക്കരുത്...... ഒരു ദുർബല നിമിഷത്തിൽ പറ്റിപ്പോയി....വേണ്ട വേണ്ട എന്ന് പറഞ്ഞതാ കേൾക്കണ്ടേ.... "എന്ത് കൈയബദ്ധം..... അവള് കരഞ്ഞോ... കണ്ണ് കലങ്ങിയേക്കുന്നലോ.....കരയിപ്പിച്ചോ അവളെ......" ന്ന് ചോദിച്ചതും.......എബി ഇളിച്ചുകൊണ്ട്... "കരയിച്ചില്ല.....ഞാൻ ചെറുതായി ഒന്ന് ഐ ഡബ്ലിയു ന്ന് പറഞ്ഞു 😁......വേറെ ഒന്നും പറഞ്ഞില്ല........സത്യം.....😌 മനസ്സിൽ പതിഞ്ഞു പോയി പെങ്ങളെ...... കാര്യം അവൾ നിന്റെ അനിയത്തിയൊക്കെ തന്നെയാ......

.അത്‌ കരുതി പാവം എന്റെ കുടുംബ ജീവിതം ഇല്ലാതാക്കരുത്...... മനക്കോട്ട കെട്ടിപ്പോയി......." "ആഹാ.....കുടുംബജീവിതം വരെ മനക്കോട്ട കെട്ടിയാണോ ഇരുപ്പ്.......അത്‌ ഏട്ടൻ മാത്രം അങ്ങ് തീരുമാനിച്ചാൽ മതിയോ....." ന്ന് ചോദിച് പിരികം പൊക്കിയതും..... "അത് പിന്നെ..... ഉള്ളത് പറയാല്ലോ അവളെ എനിക്ക് ഒത്തിരി ഇഷ്ടവാടോ......തന്നൂടെ എനിക്ക്......." " എനിക്കറിയില്ല... അവൾക്ക് ഇഷ്ടമാണേൽ എതിർപ്പ് കാണില്ല ആർക്കും.... അവളുടെ സന്തോഷം മാത്രവേ ആഗ്രഹിക്കാറുള്ളൂ....." "മതി ഇത് കേട്ടാൽ മതി.... ഇനി ഞാൻ ഏറ്റു......"😁 "ന്റെ വീണയെ ഭീഷണിപ്പെടുത്താനാണ് ഉദ്ദേശിക്കുന്നേൽ ന്നെ....." "അങ്ങനെ അല്ല.....ഇത് വേറെ വഴി.....എന്റെ വാക്കുകളിൽ അവൾ മൂക്കും കുത്തി വീഴും.... അതും തെന്നിയടിച്...... നോക്കിക്കോ.....പെങ്ങൾ ഇങ്ങ് വാ....." ന്ന് പറഞ് ശിവയേം വലിച്ചോണ്ട് വീണയുടെ അടുത്തേക്ക് പോയപ്പോഴാണ് അവൾക്കരികിലായി സംസാരിച്ചു നിൽക്കുന്ന ഡെവിയെ കണ്ടത്..... കൃഷ്ണ...... ആരുടെ മുന്നിൽ നിന്നാണോ എസ്‌കേപ്പടിച്ചത് അങ്ങേരുടെ മുന്നിലേക്ക് തന്നെയാണല്ലോ എന്നെക്കൊണ്ട് ഇട്ടത......

എന്റെ ശ്രാവൺ വേഷം അങ്ങേര് കണ്ടന്നുറപ്പാണ് അങ്ങനെയാണേൽ ചോദ്യം വരും.....ഒന്നും നോക്കണ്ട ശിവ നി ഈ നാട്ടുകാരനല്ലന്നഭാവത്തിൽ അങ്ങനെയങ് നിന്നേക്ക്........നിന്നെക്കൊണ്ട് കഴിയും അഭിനയിക്കാൻ നിന്നെ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ....... അല്ലേൽ അങ്ങേരെടുത്തിട്ട് കുടയും..... തിരിച്ചു നീയും.... അത്‌ പിന്നെ ഇന്ജുരിയസ് ടു ഹെൽത്തിൽ കലാഷിക്കും..... മൈന്ന്റണ്ട...... ന്നൊക്കെ സ്വയം മോട്ടിവേഷൻ കൊടുത്തുകൊണ്ട് എബിയോടൊപ്പം അവർക്കരികിലേക്കായി നടന്നു....... അവർ നടന്നു വരുന്നത് കണ്ട ഡേവി അവിടെ കൈകൾ മാറിലായി പിണച്ചു കെട്ടി ശിവയെ തന്നെ ഇമ ചിമ്മാതെ നോക്കിക്കൊണ്ടിരുന്നു..... അവന്റെ നോട്ടം പാടെ അവഗണിച്ചുകൊണ്ട് അങ്ങനെ ഒരാൾ അവിടെ നിൽക്കുന്നത് ഗൗനിക്കാതെ ശിവ നേരെ വീണയുടെ അടുത്തേക്ക് ചെന്ന് സംസാരിക്കാൻ തുടങ്ങി.......

എബി അസുരനോട് സംസാരിക്കുന്നുണ്ടെങ്കിലും അവന്റെ നോട്ടം ശിവയിലേക്ക് പാറി കൊണ്ടിരുന്നു...... വീണയോട് സംസാരിച്ച് ഒടുവിൽ ശിവ അവളെ ബസ് കയറ്റി കൊടുക്കാമെന്നുള്ള തീരുമാനത്തിലെത്തി കൊണ്ട് എബിയിലേക്ക് തിരിഞ്........ "ഏട്ടാ..... ഞാനെന്നാൽ വീണയെ ബസ് കയറ്റി വിട്ട് നേരെ വീട്ടിലോട്ടു പോകുവാ......" ന്ന് പറഞ് ശിവ ഡെവിക്ക് മുഖം കൊടുക്കാതെ വീണയേയും കൊണ്ട് സ്റ്റെയർ ഇറങ്ങി മാളിന് പുറത്തേക്ക് നടന്നു.......അവർക്ക് പുറകെയായി എബിയും ഡെവിയും പുറത്തേക്ക് നടന്നു..... തൊട്ടടുത്ത് ഉണ്ടായിട്ടും അവളുടർ ഒരു നോട്ടം പോലും തനിക്ക് നേരെ ഇല്ലാതിരുന്നത് ഡെവിയെ ചൊടിപ്പിച്ചെങ്കിലും...... എബിയോടുള്ള അവളുടെ ഏട്ടാ എന്ന വിളിയിൽ ഡെവി മനസ്സിലായി....... ഏട്ടനോ..... ഇവനെയിതെപ്പോ ഏട്ടനാക്കി...... തന്നെ ഒന്നിച്ചായാന്നു വിളിക്കാനവൾക്ക് പറ്റുവേല.......

നേരത്തെ ആ വേഷത്തിൽ വന്നത് ഇവൾ ആണെന്ന് എനിക്കറിയാം...... അതിന്റെ ഏതെങ്കിലും ഒരു ഭാവം ഉണ്ടെന്നു നോക്ക് ആ മുഖത്ത്......നിനക്ക് വെച്ചിട്ടുണ്ടെടി അഹങ്കാരി.......ഈ മണുകൊണാഞ്ചനെ ഏട്ടൻ.......അവളുടെ വായിൽനിന്നും ഇച്ചായ എന്നു വരുത്താൻ എനിക്കറിയാം......ഇച്ചായന്റെ റൗഡി കൊച്ചെ....... ന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്......അവർ പാർക്കിംഗ് ഏരിയയിൽ എത്തി...... ശിവ അവളുടെ സൈകിളെടുത്ത് അവർക്കടുത്തേക്കായി ഉരുട്ടി കൊണ്ട് പോയി......പുറകെയായി എബിയിൽ നിന്ന് മറഞ്ഞു കൊണ്ട് വീണയും....... ശിവയെ ഒന്ന് ഉറ്റു നോക്കിയ ഡെവി....... നിനക്കുള്ളത് ഞാൻ തന്നേക്കാം മോളെ..... ന്ന് മനസ്സിൽ മൊഴിഞ് എബിയോടായി....... "എബി നീയൊരു കാര്യം ചെയ്യ്..... വീണയേം വിളിച്ചു വീട്ടിലോട്ട് ചെല്ല്.......രണ്ടു ദിവസത്തെ കാര്യമല്ലേയുള്ളൂ..... അത്‌ വരെ അവൾ വീട്ടിൽ നിന്നോളും........." ന്ന് പറഞ്ഞത് കേട്ടശിവ സൈക്കിൾ സ്റ്റാൻഡിൽ വെച് കണ്ണും മിഴിച്ചു ഡെവിയെ നോക്കി..... അതുവരെ എബിയുടെ മുഖത്ത് നോക്കാൻ കഴിയാതെ നിന്ന വീണ പെട്ടെന്ന് മുഖം ഉയർത്തിക്കൊണ്ട് ഡെവിയോടായി.... "അ... അത്‌ വേണ്ട സാർ.... ഞാൻ വീട്ടിലോട്ട്........" "വീണ.....ഈ സമയത്ത് ബസിൽ പോകണ്ട..... നാട്ടിലെത്തുമ്പോൾ ഒത്തിരി നൈറ്റ് ആവും....."

"അത്‌ സാർ......" "ഡൂ.... വാട്ട്‌ ഐ സെ... വീണ......" ന്ന് താക്കീതോടെ പറഞ്ഞതും...... അവൾ മൗനം പാലിച്ചു നിന്നു......ഇത് കണ്ട് ശിവക്ക് വീണ കൂടെ ഉണ്ടാവുന്നതിൽ ചെറു സന്തോഷമുണ്ടാക്കി.....ആ സന്തോഷത്തോടെ ഡെവിയെ നോക്കിയ ശിവയുടെ മുഖത്തെ പൂന്നിലാവ് ഡെവിയുടെ അടുത്ത ഡയലോഗിൽ കണ്ടം വഴി ഇറങ്ങി ഓടി........ "എബി വീണയെ വിളിച്ചോണ്ട് നി വീട്ടിലോട്ട് ചെല്ല്...... ഈ റൗടിയെ ഞാൻ അങ്ങ് കൊണ്ട് വന്നേക്കാം........" ന്ന് ശിവയെ നോക്കി പറഞ്ഞതും.... അവള്... "ഞാൻ എങ്ങും ഇല്ല.... ഇയാളൊന്ന് പോയെ.....നിക്ക് പോകാൻ സൈക്കിൾ ഉണ്ട്......." ന്ന് പറഞ്ഞു പെട്ടന്ന് സൈക്കിൾ സ്റ്റാൻഡിൽ നിന്ന് തട്ടാൻ ഒരുങ്ങവെ......ഡെവി..... "എബി നിങ്ങൾ വിട്ടോ...... വീണേ അവന്റെ കൂടെ ചെല്ല്...... ഇവളെ ഞാൻ എത്തിച്ചേക്കാം......" ന്ന് പറഞ്ഞു ശിവയെ കയ്യിൽ പിടിച്ചു വലിച്ചു തൊട്ടടുത്ത ഡെവിയുടെ ലാംബർഗ്ഗനി ഡോർ തുറന്ന് അതിലേക്ക് പിടിച്ചു കയറ്റി ഡോർ വലിച്ചടച്ചു...... അവന്റെ പ്രവർത്തിയിൽ പകച്ചു പോയ ശിവ തിരിഞ്ഞു ഡോർ തുറക്കും മുന്നേ...... ഡെവി ഡ്രൈവർ സീറ്റിലേക്ക് കയറി..... ഞൊടിയിടയിൽ പാർക്കിംഗ് ഏരിയയിൽ നിന്നും അവന്റെ വാഹനം ഇരമ്പലോടെ പുറത്ത് കടന്നിരുന്നു...................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story