പ്രണയവർണ്ണങ്ങൾ: ഭാഗം 10

pranayavarnangal

എഴുത്തുകാരി: കുറുമ്പി

രുക്ഷ് കണ്ണ് തുറന്ന് അടുത്തേക്ക് നോക്കിയതും ചന്തു അരികിൽ ഇല്ല.... പതിയെ എണീറ്റു ബാത്‌റൂമിലേക്ക് നടന്നു...... "🎶🎶പുതു വെള്ളൈ മഴൈ , ഇങ്ക് പൊഴിഗിന്ത്രതു ഇന്ത കൊള്ളൈ നിലാ, ഉടൽ നനയിഗിന്ത്രതു ഇങ്ക് സൊള്ളാദ ഇടം കൂടാ കുളിർഗിന്ത്രതു മാനം സൂടാന ഇടം തേടി അലൈഗിന്ത്രതു..... 🎶..ദോശക്കുള്ള മാവ് കുഴക്കേണ്ട തന്ത്രപ്പാടിലാണ് ചന്തു അതിനിടക്ക് ചുണ്ടിൽ പാട്ടും താളം തുള്ളുന്നുണ്ട്.... "ഹോ എന്തൊക്കെ ആഗ്രഹങ്ങൾ ആയിരുന്നു.... അടുക്കളയിൽ പണി എടുക്കുന്ന ഞാൻ പുറകിലൂടെ സാരിയുടെ വിടവിലൂടെ കൈ ഇട്ട് ചേർത്തു പിടിച്ചുകൊണ്ട് കഴുത്തിൽ മുഖം പൂഴ്ത്തുന്ന ഭർത്താവ്..... ഇതൊക്കെ വെറും സ്വപ്നം.... പുറകിൽ വരാൻ പോയിട്ട് മുന്നിൽ പോലും വരുന്നില്ല ഇവിടുത്തെ ആൾ.... ഞാൻ ഇങ്ങനെ മൂത്തു നരക്കത്തെ ഉള്ളു... അല്ലെങ്കിലും ഈ സിനിമയിൽ കാണുന്നതൊന്നും അല്ലല്ലോ ജീവിതം... ഹാ... അങ്ങനെ ആശ്വസിക്കാം...... ചന്തുന്റെ പിറുപിറുക്കൽ കേട്ടതും രുക്ഷിന് ചിരിയാണ് വന്നത്.... കൂടെ ഒരു കുറുമ്പും തോന്നി...രുക്ഷ് മീശ ഒന്ന് പിരിച്ച് വച്ചുകൊണ്ട്.... ഒച്ച ഇടാതെ പുറകിലൂടെ നടന്നു ചെന്നു...

സാരിക്ക് വിടവിലൂടെ കൈ കടത്തിയതും ചന്തു ഒന്ന് പിടഞ്ഞു.... "സ്വപ്നം പോലും കൊതിപ്പിക്കാണല്ലോ ഈശ്വരാ... ഈ ചതി ഈ എന്നോട് വേണോ... പിറുപിറുത്തോണ്ട് അനങ്ങാതെ അങ്ങനെ നിന്നു...ഒന്ന് ഇക്കിളി ഇട്ടുക്കൊണ്ട് അരയിലൂടെ കൈ കോർത്തു പിടിച്ചു.... പതിയെ കഴുത്തിലെ മറുകിലേക്ക് മുഖം പൂഴ്ത്തി..... ചന്തു ഒന്ന് പിടഞ്ഞു എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കും മുൻപ് മറുകിലേക്ക് രുക്ഷ് പല്ലുകൾ ആഴ്ത്തി... ചന്തു എരിവ് വലിച്ചോണ്ട് പിടഞ്ഞുമാറി... "അപ്പോൾ സ്വപ്നം അല്ലായിരുന്നോ.... ചന്തു നെഞ്ചത്ത് കൈ വെച്ചോണ്ട് രുക്ഷിനെ തുറിച്ചു നോക്കി.... "ഇങ്ങനെ വല്ല സ്വപ്നവും ഉണ്ടേൽ.... ഈ ചോരയും നീരും ഉള്ള ഈ ഭർത്തു ഇവിടെ ഇല്ലേ..... എന്നോട് പറയണ്ടെ..... രുക്ഷ് ഒരു കള്ള ചിരിയോടെ സ്ലാബിന് മുകളിൽ കേറി ഇരുന്നു.... "അല്ല ഇനി വല്ല സ്വപ്നവും ഉണ്ടോ..... നടത്തിത്തരാം.... എനിക്ക് ഇങ്ങനത്തെ കാര്യത്തിൽ ഭയങ്കര intrest ആണ്....

നിനക്കുണ്ടോ.... ഊറി വന്ന ചിരിയോടെ ചന്തുനെ നോക്കിയതും കണ്ണ് ഇപ്പോൾ വെളിയിൽ വരും എന്ന പോലെ തുറിച്ചു നോക്കുന്നുണ്ട്.... "നീ സ്വപ്നം കാണണോ.... രുക്ഷ് ചന്തുനെ നോക്കിയതും അവൾ ഒരു അന്യഗ്രഹ ജീവിയെ പോലെ നോക്കുന്നുണ്ട്..... "ഇങ്ങനെ നോക്കിനിൽക്കാതെ വല്ലോം ഉണ്ടാക്കെടി.... രുക്ഷിന്റെ അലറൽ കേട്ടതും മാവിലേക്ക് തിരിഞ്ഞു..... "ഇതിപ്പോൾ ഇവിടെ ആർക്കാ ഭ്രാന്ത് എനിക്കണോ അതോ.... സ്വയം ആലോചിച്ചുകൊണ്ട് നിന്നു... ദോശക്കല്ല് ചൂടായതും അതിലേക്ക് മാവ് ഒഴിച്ചു... മാവ് ശെരിയാവാത്തത് കൊണ്ട് തന്നെ ദോശയും മര്യാദക്ക് വന്നില്ല..... "ഒരു ദോശ ചുടാൻ പോലും അറിയില്ലെ... മുഖം ചുളിച്ചുകൊണ്ട് ചന്തുനെ നോക്കി രുക്ഷ് ചോദിച്ചതും അവൾ മുഖം കൊട്ടി... "വേണേൽ ചുട്ടോ.... അറിയാവുന്ന ആൾ അല്ലെ...... ചന്തു മാവ് അവിടെ വെച്ചുകൊണ്ട് തേങ്ങമുറി എടുത്തു..... "പിന്നെ നിന്റെ ദോശ ചുടാൻ നിൽക്കല്ലെ ഞാൻ ഇവിടെ..... മര്യാദക്ക് എന്തേലും ഉണ്ടാക്കി താ... അലസമായി പറഞ്ഞുക്കൊണ്ട് ഫോണിലേക്ക് കണ്ണ് നട്ടു.... "ദുഷ്ട്ടൻ...... എനിക്കൊറ്റക്കൊന്നും വയ്യ....

ഞാൻ ചമ്മന്തി അരക്കാ ആ ദോശ ഒന്ന് ചുട്..... ചന്തു രുക്ഷിനെ നോക്കിയതും തുറിച്ചു നോക്കുന്നുണ്ടവൻ.... "ദോശ ചുടാൻ നിന്റെ തന്തപ്പടി ഇല്ലേ സുരേന്ദ്രൻ അങ്ങേരെ പോയി വിളിയെടി... രൂക്ഷമായി നോക്കിക്കൊണ്ട് വീണ്ടും ഫോണിലേക്ക് നോക്കി ഇരുന്നു... "വിളിച്ചാൽ വരുവായിരുന്നു ഇല്ലാണ്ടാക്കി കളഞ്ഞില്ലേ നിങ്ങൾ.... ചന്തു മെല്ലെ പിറുപിറുത്തു.... "അതെ ചമ്മന്തിയിൽ വെള്ളം ഒഴിക്കുവോ.... ചന്തു സംശയത്തോടെ രുക്ഷിനെ നോക്കിയതും അവൻ ഒന്ന് തല പൊക്കി നോക്കി.... "അതൊന്നും അറിയില്ലെ.... ഏതായാലും ഒരു ഗ്ലാസ്സ് വെള്ളം ഒഴിച്ചോ..... "ഒരു ഗ്ലാസോ നമ്മൾ രണ്ട് പേരില്ലേ അപ്പോൾ രണ്ട് ഗ്ലാസ്സ് ഒഴിക്കണ്ടേ.... ചന്തു സംശയത്തോടെ രുക്ഷിനെ നോക്കി.... "നിന്നെ നിന്റെ അമ്മ ഇതൊന്നും പഠിപ്പിച്ചിട്ടില്ലേ... ഒരു പെണ്ണായാൽ അത്യാവശ്യം പാചകം ഒക്കെ അറിയണം അതെങ്ങനെ കണ്ട ചെക്കന്മ്മാരുടെ തോളിൽ കൈ ഇട്ട് നടന്നാൽ പാചകം പഠിക്കാൻ പറ്റില്ലാ വെറും വാചകമേ ഉണ്ടാവു.... രുക്ഷ് വെറുപ്പോടെ മുഖം തിരിച്ചു... മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് ആകാശ് ആണ്.... "ഇതെന്തോന്ന്.... ചന്തു കെർവോടെ മുഖം തിരിച്ചു....

. എന്നിട്ട് ജാറിലേക്ക് ചിരകിയ തേങ്ങയും മറ്റും ഇട്ടു കൂടെ രണ്ട് ഗ്ലാസ്സ് വെള്ളവും ഒഴിച്ചു.... ജാറിന്റെ മൂടി ഇടാൻ മറന്നുക്കൊണ്ട് മിക്സിക്ക് മുകളിൽ ജർ വെച്ചു..... മിക്സി ഓൺ ചെയ്തതും എല്ലാം കൂടി തെറിച്ചു ദാ കിടക്കുന്നു ചന്തുവിന്റെ മുഖത്ത്.... ചുണ്ട് പിളർത്തി മുഖത്ത് മുഴുവൻ ചമ്മന്തിയുമായി നിൽക്കുന്ന ചന്തുനെ കണ്ടതും രുക്ഷിന് ചിരി പൊട്ടി..... ചന്തുവിന്റെ മുഖത്തേക്ക് നോക്ക ജാറിൽ നോക്ക ചിരിക്ക അത് തന്നെ പണി.... ഇതൊക്കെ കൂടി കണ്ടതും ചന്തുന്റെ കണ്ണ് കലങ്ങി.... "അയ്യോ..... ഇതിലും ബേധം നീ ആ ജാറിൽ കേറി ഇരിക്കുന്നതായിരുന്നു... ജാറിൽ മുളക് പൊടി ഇടാൻ മറന്നത് നന്നായി ഇല്ലേൽ.... കാണായിരുന്നു..... രുക്ഷ് പത്രത്തിൽ ചുട്ടു വെച്ച ഒരു ദോശയുടെ കഷ്ണം മുറിച്ചുകൊണ്ട് ചന്തുന്റെ കവിളിലായുള്ള ചമ്മന്തി അതിലോപ്പി..... "ഇതൊന്ന് തിന്ന് നോക്ക് കൊള്ളാവോന്ന് നോക്കാലോ..... ചുണ്ട് കൂട്ടി പിടിച്ച് ചിരി അടക്കാൻ ശ്രെമിച്ചുകൊണ്ട് അത് ചന്തുവിന് നേരെ നീട്ടിയതും അവൾ അവനെ ദേഷ്യത്തോടെ ചുണ്ട് പിളർത്തി നോക്കി അതെ നിൽപ്പാണ്..... "ഞാൻ നോക്കട്ടെ കൊള്ളാവോന്ന്....

. തുഫ്.... എന്തോന്ന് ഇത് പഞ്ചാര ദോശയോ.... വായിൽ വെച്ചത് അതെ പടി നിലത്തേക്ക് തുപ്പിക്കൊണ്ട് രുക്ഷ് പറഞ്ഞതും ചന്തു മുഖം ചുളിച്ചോണ്ട് ദോശ എടുത്ത് വായിൽ വെച്ചതും അവളും അതെ പടി അത് തപ്പി കളഞ്ഞു... "നീ ഇതിൽ സോൾട്ടിന് പകരം ശുകർ ആണോ ഇട്ടേ.... രുക്ഷ് സംശയത്തോടെ ചന്തുനെ നോക്കി.... "സോറി ബൗൾ മാറിപ്പോയി.... പഞ്ചാരയും ഉപ്പും ഇട്ട് വെച്ച രണ്ട് ബൗളും മാറി മാറി നോക്കിക്കൊണ്ട് ചന്തു ഇളിച്ചോണ്ട് രുക്ഷിനെ നോക്കി.... "ഇതെനി എന്ത് ചെയ്യണം.... ദോശമാവ് നോക്കി രുക്ഷ് ചോദിച്ചു.... "അതെടുത്തെന്റെ തലേൽ ഒഴിക്ക് അല്ലപിന്നെ.... പറഞ്ഞു തീരും മുൻപ് രുക്ഷ് അതെടുത്ത് ചന്തുന്റെ തല വഴി ഒഴിച്ചു.... മുഖത്തുകൂടി ഒഴുകുന്ന ദോഷമാവ് കൈ കൊണ്ട് മാറ്റികൊണ്ട് ദയനീയമായി ചന്തു രുക്ഷിനെ നോക്കി.... "പോയി കുളിച്ചിട്ട് വാടി.... ഊറി വന്ന ചിരി പിടിച്ച് കെട്ടിക്കൊണ്ട് രുക്ഷ് ചന്തുനെ അടിമുടി നോക്കിക്കൊണ്ട് പറഞ്ഞു....

അതും കൂടി ആയതും ചവിട്ടി തുള്ളി പുറത്തേക്കിറങ്ങി..... രുക്ഷ് അതിന് ശ്രെദ്ധ കൊടുക്കാതെ ചായക്ക് വെള്ളം വെച്ചു.... പുറത്ത് നിന്നും ഒരു ബക്കറ്റ് വെള്ളം തല വഴി ഒഴിച്ചു ദേഹത്തെ മാവ് പൊക്കിക്കൊണ്ട് അകത്തേക്ക് നടന്നു.... കുളിച്ചു വന്നതും കണ്ടു ഡൈനിംഗ് ടേബിളിൽ ഇരുന്ന് സാൻവിച്ച് തിന്നുന്ന രുക്ഷിനെ.... അടുത്തായി അവളിരുന്നതും ചായയും സാൻവിച്ചും അവൾക്ക് നേരെ വെച്ചുകൊടുത്തു.... "അയ്യേ ഇതെന്തോന്ന്.... ചന്തു ഒരു കടി കടിച്ചോണ്ട് അത് തിരികെ വെച്ചു... "വേണേൽ കഴിച്ചേണിച്ചു പോടി....രുക്ഷ് പുച്ഛത്തോടെ ചന്തുനെ നോക്കിക്കൊണ്ട് കഴിച്ചു.... ചന്തു മുഖം കെർവിച്ചുകൊണ്ട് അടുക്കളയിലേക്ക് കേറി.... "ഇനി എന്താണാവോ ഇളക്കി മറിച്ചിടാൻ ഉള്ളത്...... പിറുപിറുത്തോണ്ട് ചായ ഊതി കുടിച്ചു.... അടുക്കളയിൽ നിന്നും ബിസ്കറ്റിന്റെ ഒരു പാക്കും എടുത്ത് അവനറികിലായ് ഇരുന്നു..... രുക്ഷ് ചന്തു അറിയാതെ ഇടം കണ്ണാൽ അവളെ നോക്കുന്നുണ്ട്...ചായയിൽ ബിസ്കറ്റ് നനച്ചു തിന്നുന്ന ചന്തുനെ മുഖം ചുളിച്ചോണ്ട് നോക്കി....

"നീ എന്താ ഇള്ളാകുഞ്ഞാണോ.... കണ്ണുരുട്ടി രുക്ഷ് ചന്തുനെ നോക്കിയതും ഇതൊന്നും തന്നെ ബാധിക്കില്ല എന്ന മട്ടിൽ അങ്ങനെ തിന്നുന്നത് തുടർന്നു.... ചായയിൽ വീണ ബിസ്കറ്റിനെ ഒരു കൈ വിരലിട്ട് പിടിക്കാൻ നോക്കിയതും ചായയുടെ ചൂട് കൊണ്ട് കൈ പൊള്ളി പിടഞ്ഞു..... പതിയെ ഇടം കണ്ണിട്ട് രുക്ഷിനെ നോക്കി.... നോക്കുന്നില്ലന്ന് കണ്ടതും പതിയെ കൈ ഊതാൻ തുടങ്ങി... എന്നാൽ ഇതൊക്കെ ഒളികണ്ണാൽ കണ്ട് കൊണ്ട് ചുണ്ട് കൂട്ടി പിടിച്ച് ഫോണിൽ ശ്രെദ്ധിക്കുന്നത് പോലെ ഇരിക്കാണ് രുക്ഷ്....... "ഹലോ.... ഹാ.... ഒക്കെ... അത് അവളുടെ കയ്യിൽ തന്നെ കൊടുക്കണം... നിങ്ങൾ സ്റ്റാഫിന്റെ വക ആണെന്ന് പറഞ്ഞാൽ മതി.... ഒരു ഡൗട്ടും തോന്നരുത്...... ഒക്കെ...... ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ട് ഫോൺ വെക്കുന്ന രുക്ഷിനെ സംശയത്തോടെ നോക്കി.... "ആരാ അത്.... "നിന്നോട് പറയണം എന്നുണ്ടോ.... ഫോൺ അവിടെ വെച്ചുകൊണ്ട് ചന്തുനെ നോക്കി ഒന്ന് പുച്ഛിച്ചും.... റൂമിലേക്ക് കേറി പോവുന്ന രുക്ഷിനെ ഒന്ന് നോക്കി അവന്റെ ഫോൺ കയ്യിൽ എടുത്തു.....

"ലോക്ക് ആണല്ലോ..ശോ... ആരെയായിരിക്കും വിളിച്ചത്.... ഇനി ചിലപ്പോൾ.... ആ എന്തേലും ആവട്ടെ... ഫോൺ അവിടെ വെച്ചുകൊണ്ട് രണ്ട് ഗ്ലാസും എടുത്ത് കിച്ചണിലേക്ക് നടന്നു... "ഞാൻ പോവാണ്... ആര് വന്നാലും ഡോർ തുറക്കേണ്ട കേട്ടോ.... ഇവിടെ ഉള്ളോർ അത്ര നല്ലവർ ഒന്നും അല്ല..... സംസാരത്തിൽ നിന്നും മനസിലായി അത് ആകാശിനെ കൊള്ളിച്ചാണെന്ന് ചന്തു ഒന്നും മിണ്ടില്ല.... "നീ കേട്ടോ.... മറുപടി കിട്ടാതായപ്പോൾ കുറച്ചു ഗൗരവത്തോടെ ഒന്നുകൂടി ചോദിച്ചു.... "ഹാ കേട്ടു.... ഇനി പൊക്കോ.... അലസമായി പറഞ്ഞുക്കൊണ്ട് നിലം തുടക്കുന്ന ജോലിയിലാണ് ചന്തു.... രുക്ഷ് ചന്തുനെ ഒന്നുകൂടി നോക്കി വീടിനു വെളിയിലേക്ക് ഇറങ്ങി.... അവൻ പോയെന്ന് ഉറപ്പായതും ഉമ്മറത്തെ ഡോർ ലോക്ക് ആക്കി..... ചുമ്മാ ഇരുന്നതും പലതും മനസ്സിലേക്ക് ഓടി വന്നു..... മുൻപന്തിയിൽ തന്നെ രുക്ഷായിരുന്നു... "

ഇത്രയൊക്കെ എന്നോട് ചെയ്തിട്ടും നിങ്ങളോട് ഇത്തിരി പോലും ദേഷ്യമോ വെറുപ്പോ എനിക്ക് തോന്നാത്തതെന്താ... ഒന്നും മനസിലാവുന്നേ ഇല്ല.... ഇത്തിരി എങ്കിലും സ്നേഹം ആ മനസ്സിൽ എനിക്ക് വേണ്ടി ഉണ്ടാവോ..... ഈ മനസ്സിൽ ഇന്നും ആ സ്നേഹത്തിനു ഒരു കോട്ടവും തട്ടിട്ടില്ല ഒരുപക്ഷെ അന്ന് അയാളെ കല്യാണം കഴിക്കേണ്ടി വന്നാലുള്ള അവസ്ഥ ആലോചിക്കാൻ വയ്യ.... ഒന്നും ഒന്നും മനസിലാവുന്നില്ല.... സോഫമേലേക്ക് ഒന്ന് ചാഞ്ഞു.... അറിയാതെ കണ്ണുകൾ ഉറക്കം പിടിച്ചു......... കൊറേ നേരത്തിനു ശേഷം നിർത്താതെ ഉള്ള ക്യാളിങ് ബെൽ കേട്ടാണ് ചന്തു ഉണരുന്നത്..... "ഹോ ഇപ്പോൾ തുടങ്ങും ദേഷ്യം.... അഴിഞ്ഞു വീണ മുടി പൊക്കി കെട്ടിക്കൊണ്ട് മാറിൽ ഉലഞ്ഞു കിടക്കുന്ന സാരി നേരെ ആക്കി വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ആദ്യം ഒന്ന് ഞെട്ടി എങ്കിലും ആശ്വാസം നിറഞ്ഞു.... "ആകാശേട്ടനോ.... അകത്തേക്ക് വാ.... തന്നെ നോക്കുന്ന വശ്യമായ കണ്ണുകളെ ചന്തു കണ്ടതെ ഇല്ല................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story