പ്രണയവർണ്ണങ്ങൾ: ഭാഗം 13

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"എ... എന്നോടെന്തേലും ദേഷ്യം ഉണ്ടോ.... കണ്ണാടിയിൽ നോക്കി മുടി ചീകുന്ന രുക്ഷിനെ നോക്കിക്കൊണ്ട് ചന്തു ചോദിച്ചതും അവൻ അവൾക്ക് നേരെ തിരിഞ്ഞു നിന്നു..... മറുപടി കൊടുക്കാതെ അവളെ ഒന്ന് അടിമുടി നോക്കി... "ഞാൻ നിന്നോട് സംസാരിക്കാതിരിക്കുന്നതായിരിക്കും നിനക്ക് നല്ലത്.ഇവിടെ വെച്ച് ഒരു സീൻ ക്രീയേറ്റ് ചെയ്യാൻ തീരെ താല്പര്യം ഇല്ല... സോ ഡോണ്ട് ഡിസ്റ്റർബ് മീ.... അത്രയും പറഞ്ഞുക്കൊണ്ട് ചന്തുനെ ഒന്ന് നോക്കുകകൂടി ചെയ്യാതെ റൂമിന് വെളിയിലേക്ക് പോയി. "ഞാൻ ഡിസ്റ്റർബൻസ് ആണോ... സങ്കടത്തോടെ ചുണ്ടുകൾ പിളർത്തി.... സാരി ഒന്നുകൂടി നേരെ ആക്കി താഴെക്ക് ചെന്നു.... "ഇനി സമയം കിട്ടുമ്പോൾ വരണേ മോനെ..... രുക്ഷിന്റെ കൈ കൈപ്പിടിയിൽ ഒതുക്കിക്കൊണ്ട് സുരേന്ദ്രൻ പറഞ്ഞതും അവൻ ഒന്ന് ചിരിതൂകി... "പോട്ടെ.... എല്ലാവരെയും നോക്കി ഒരു ചിരിയാലെ മുറ്റത്തേക്ക് ഇറങ്ങി....

"പോയിട്ട് വാ... ചന്തുവിന്റെ നെറ്റിയിൽ ഒന്ന് മുത്തിക്കൊണ്ട് സുരേന്ദ്രൻ പറഞ്ഞതും രണ്ട് പേരുടെയും കണ്ണുകൾ നിറഞ്ഞു... "അമ്മ.... സുനിത ചന്തുനെ ഇറുകെ പുണർന്നു.... കൂടെ പിഞ്ചുവും... അവരെ തിരിഞ്ഞോന്ന് നോക്കി.... കാറിലേക്ക് കേറി.... പുറത്തേക്ക് കൈ വീശി കാണിച്ചു.... കാർ അകലും വരെ മുറ്റത്ത് നിന്ന് നോക്കി എല്ലാരും.... "എന്നോട് എന്തേലും ഒന്ന് മിണ്ടിക്കൂടെ... ചന്തു സഹിക്കെട്ട് രുക്ഷിനെ നോക്കി... അവിടെ നോ മൈൻഡ്... "അറ്ലിസ്റ്റ് എന്നെ ഒന്ന് വഴക്ക് പറയുക എങ്കിലും ചെയ്യ് ഇങ്ങനെ മിണ്ടാതിരുന്നിട്ട് ഭ്രാന്തു പിടിക്കുന്നു.... ചന്തു പറഞ്ഞതും രുക്ഷ് ബ്രേക്ക്‌ ചവിട്ടി... കാർ നിന്നതും ചന്തു രുക്ഷിനെ നോക്കി... "എനിക്ക് നിന്നോട് മിണ്ടാൻ പോയിട്ട് ഒന്ന് കാണാൻ പോലും താല്പര്യം ഇല്ല... പിന്നെന്തിനു നിന്നോട് ദേഷ്യപ്പെടണം ഹേ... ഭർത്താവ് വീട്ടിൽ ഇല്ലാത്തപ്പോൾ കണ്ടവനെ വിളിച്ചു കയറ്റുന്ന നിന്നെ പോലുള്ളവളോട് വെറുപ്പ് മാത്രേ എനിക്ക് ഉണ്ടാവു... അതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട..... "ഹോ അപ്പോൾ അതാണ് കാര്യം... അല്ല ഞാൻ ആരെ വിളിച്ച് കയറ്റിയാലും നിങ്ങൾക്കെന്താ ഹേ...

എന്നെ കാണുന്നതോ മിണ്ടുന്നതോ ഒന്നും ഇഷ്ട്ടം അല്ലല്ലോ.... ചന്തു പറഞ്ഞതും രുക്ഷ് ദേഷ്യത്തോടെ മുഖം തിരിച്ചു... കൈ സ്റ്റിയറിങ്ങിൽ മുറുകി.... "ഞാൻ ഇനിയും ആകാശേട്ടനെ വിളിച്ചു കയറ്റിന്നും ഇരിക്കും.... പറഞ്ഞു തീരും മുൻപ് കവിളിൽ കുത്തി പിടിച്ചുകൊണ്ട് സീറ്റോട് അടുപ്പിച്ചു നിർത്തി. "ഇനി നിന്റെ വായിൽ നിന്നും അവന്റെ പേര് എങ്ങാനും ഉച്ചരിക്കുന്നത് കേട്ടാൽ ആ നാവ് ഞാൻ പിഴുതെറിയും... കേട്ടോടി.... ദേഷ്യത്തോടെ കവിളിൽ നിന്നും കൈ പിൻവലിച്ചു.... അവനെ നോക്കി ഒന്ന് മുഖം കെർവിച്ചുകൊണ്ട് പുറത്തേക്ക് നോക്കി ഇരുന്നു.... വേദനയാലേ കണ്ണ് നിറഞ്ഞിരുന്നു.... "അവളുടെ അമ്മൂമ്മേടെ ആകാശേട്ടൻ... പല്ല് ഞെരിച്ചോണ്ട് കാർ സ്റ്റാർട്ട്‌ ആക്കി.... വീട്ടിൽ എത്തും വരെ ചന്തു ഒന്നും മിണ്ടീല്ല തിരിച്ച് രുക്ഷും....കാർ മുറ്റത്തേക്ക് കടന്നതും കണ്ടു ഉമ്മറത്തിരിക്കുന്ന വിനയനെയും സിദ്ധുനെയും..... "ദേണ്ടേ വിനയച്ച.... അവർ വന്ന് നമ്മൾ ഒന്നും അറിഞ്ഞതായി ഭാവിക്കണ്ടാട്ടോ.... സിദ്ധു മെല്ലെ പറഞ്ഞതും വിനയൻ കയ്യിലുള്ള പത്രം മടക്കി വെച്ചു.... "നിങ്ങൾ എപ്പോ വന്നു..... ചന്തു ചോദിച്ചതും വിനയൻ ഒന്ന് ചിരിച്ചു....

"ഞങ്ങൾ ഇപ്പം വന്ന് കേറിയാതെ ഉള്ളു... അവിടെ ഉള്ളോർക്ക് സുഖം അല്ലെ... "ഹാ എല്ലാരും സുഖായി ഇരിക്കുന്നു..... ചന്തു ഒരു പുഞ്ചിരിയാലെ അകത്തേക്ക് കേറി.... "ഇവിടുന്നാരോ ഭാര്യയുടെ സങ്കടം കാണാൻ വയ്യാതെ.... അമ്മായിയച്ഛനോട് വക്കാലത്തിന് പോയതൊക്കെ ഞങ്ങൾ അറിഞ്ഞില്ലെന്ന് ആരും കരുതേണ്ട അല്ലെ വിനയച്ച..... രുക്ഷ് ഉമ്മറത്തേക്ക് കേറാൻ നേരം ആയിരുന്നു സിദ്ധുവിന്റെ കമന്റ്‌ സിദ്ധുവിനെ ഒന്ന് രൂക്ഷമായി നോക്കി അകത്തേക്ക് കേറി... "അവൻ ഇന്നും ശുണ്ഠിയിൽ തന്നെയാ നീയായിട്ട് കൂട്ടാൻ നിൽക്കണ്ട.... "കൂട്ടാൻ ഒന്നും ഇല്ല അതെപ്പോഴും ഹൈ ടെമ്പറെച്ചുവർ ആണ്....സിദ്ധു ഒന്ന് നിശ്വസിച്ചുകൊണ്ട് രുക്ഷ് പോവുന്നത് നോക്കി..... "സുജാതമ്മേ.... ചന്തു സുജാതയെ പുറകിലൂടെ വട്ടമിട്ടു പിടിച്ചു. "ഹാ മോള് വന്നോ..... അങ്ങനെ നിന്ന് കൊണ്ട് കൈ അവളുടെ കവിളിലായ് ചേർത്തതും ചന്തു എരിവ് വലിച്ചു....

"അയ്യോ ഇതെന്ത് പറ്റിയതാ ഈ കവിളിൽ... രണ്ട് കവിളിലുമായി തിണിർത്തു കിടക്കുന്ന പാടിൽ കൈ ചേർത്തുക്കൊണ്ട് ചോദിച്ചതും ചന്തു അതിനൊന്ന് കണ്ണ് ചിമ്മി... "അമ്മക്ക് ഊഹിച്ചൂടെ ഇതമ്മേടെ മോന്റെ പരിപാടി ആണെന്ന്... ഒരു ക്യാരറ്റ് എടുത്ത് കടിച്ചോണ്ട് ലെച്ചു പറഞ്ഞതും സുജാത ആണോ എന്നുള്ള അർത്ഥത്തിൽ ചന്തുനെ നോക്കി.... "ഏയ്‌ അല്ല... ഇത് എന്നെ സ്നേഹിക്കാൻ നോക്കിയതാ ഇത്തിരി വീര്യം കൂടി പോയി..... സ്നേഹിക്കാൻ അറിയില്ലല്ലോ ദേഷ്യപ്പെടാനല്ലേ അറിയൂ.... സുജാതയുടെ കവിളിൽ പിച്ചിക്കൊണ്ട് പറഞ്ഞതും അവരൊന്നു ചിരിച്ചു.... "ചന്തു നീ അറിയോ.... നിന്റെ ആകാശേട്ടന് ആക്‌സിഡന്റ് പറ്റിയത്.... ലെച്ചുനരികിൽ സ്ലാബിന് മുകളിൽ കേറി ഇരുന്നുക്കൊണ്ട് സിദ്ധു ചോദിച്ചതും ചന്തു നെറ്റി ചുളുക്കി... "കാല് രണ്ടും ഒടിഞ്ഞിട്ടുണ്ട്.... രണ്ട് പല്ലും അടിച്ചു കൊഴിച്ചിട്ടുണ്ട്...... ഇപ്പോൾ കണ്ടാൽ പാടത്തു കോലം വെച്ച പോലെ ഉണ്ട്.... ഇനി ഒന്ന് രണ്ട് മാസത്തേക്ക് എഴുനേറ്റ് നടക്കാൻ പറ്റും എന്ന് തോന്നുന്നില്ല..... "അയ്യോ ഞാൻ അറിയില്ല ഒന്ന് പോയി കാണണ്ടേ...

ചന്തു വെപ്രാളത്തോടെ പറഞ്ഞതും സിദ്ധു സ്ലാബിൽ നിന്നും ചാടി ഇറങ്ങി.. "എന്റെ പൊന്ന് ചന്തു.... ഞങ്ങൾ ഒക്കെ മനഃസമാദാനമായി ഉറങ്ങുന്നത് നിനക്ക് പിടിക്കുന്നില്ലേ..... ഇങ്ങനെ പോയാൽ കവിളിൽ ഇനിയും പാടും വരും എന്തിനാ ഈ സുന്ദരമായ മുഖം വൃത്തികേടാക്കുന്നെ...... സിദ്ധു പറഞ്ഞതും ചന്തു അവനെ സംശയത്തോടെ നോക്കി... "അത് വിട് എത്രേം പെട്ടെന്ന് ഒരു യാത്ര പോവാൻ തയ്യാറായിക്കോ.... "എവിടേക്ക്.... ചന്തു സംശയത്തോടെ സിദ്ധുനെ നോക്കി.... "കാപ്പുശേരി തറവാട്ടിലേക്ക്...... സിദ്ധു പറയുമ്പോൾ സുജാതയുടെ ചുണ്ടിൽ നിറ പുഞ്ചിരിയായിരുന്നു.... "കേരള തമിഴ്നാട് ബോർഡറിൽ അടുത്തായുള്ള ഒരു കുഞ്ഞ് ഗ്രാമം.... നിറയെ വയലുകളും പുഴകളും തൊടുകളും കുന്നുകളും ആനയും മയിലും ഒക്കെ ഉള്ള ചെറിയ ഗ്രാമം..... അവിടെ പേരെടുത്തൊരു തറവാട് കാപ്പുശേരി തറവാട്.......സിദ്ധു വർണ്ണിച്ചു പറഞ്ഞതും ചുണ്ടിൽ ഒരു പുഞ്ചിരി താനേ വിരിഞ്ഞു.... "ഇനി അവിടെ ആരൊക്കെ ഉണ്ടെന്ന് പറയാം ദിവാകരൻ ദിവകരന്റെ ഭാര്യ വത്സല രണ്ട് മക്കൾ മൂത്തത് ജീവ കല്യാണം കഴിഞ്ഞു ഭാര്യ നീതു രണ്ടാമത്തെ മകൻ സിദ്ധാർഥ് അതായത് ഈ ഞാൻ....

ഈ ദിവാക്കാരന് ഒരു അനിയൻ ഉണ്ട് ദിനേശൻ അതായത് എന്റെ ചെറിയച്ഛൻ അവരുടെ ഭാര്യ ചന്ദ്രിക.... അവർക്കും രണ്ട് മക്കൾ ഒന്ന് അഭിലാഷ് എന്ന കുട്ടനും അവന്തികയും അവന്തിക ഇവിടെ ഇല്ല അവൾ അങ്ങ് അമേരിക്കയിൽ ആണ് അവിടെ നിന്ന പഠിക്കുന്നെ.... പിന്നെ ഉള്ളതാണ് നമ്മടെ സ്വന്തം അച്ഛമ്മ.... മല്ലിക... ദിവകാരന്റെയും ദിനേശന്റെയും അച്ഛന്റെ അനിയന്റെ ഭാര്യ ആണ്....അതായത് ഇളയമ്മ. "ഇതെന്തോന്ന് ഈ പറയുന്നെ.... സുജാത സിദ്ധുനെ കണ്ണും മിഴിച്ചു നോക്കി... "ചന്തുവിന് മനസ്സിലാവണം എങ്കിൽ ഇങ്ങനെ പറയണം മനസ്സിലായോ ചന്തു ഇത്ര പേരാണ് ആ വീട്ടിൽ ഉള്ളത്.... ഇവിടുന്ന് രണ്ട് ദിവസത്തെ യാത്ര ഉണ്ട് അവിടേക്ക് അതായത് നിങ്ങൾ നാളെ രാവിലെ ഇവിടുന്ന് പുറപ്പെട്ടാൽ മറ്റന്നാൾ രാവിലെ അവിടെ എത്തും.... "ഒരു ദിവസത്തെ യാത്ര അല്ലെ ഉള്ളു അതെങ്ങനെ രണ്ടാവും...ലെച്ചു സoശയത്തോടെ സിദ്ധുനെ നോക്കി.

"രുക്ഷല്ലേ ഡ്രൈവ് ചെയ്യുന്നേ.... ചന്തുവും കൂടെ ഉണ്ടല്ലോ..... അപ്പോൾ അങ്ങ് ഊഹിച്ചാൽ മതി.. പിന്നെ ഞാൻ ഇതറിയും എന്നുള്ള കാര്യം രുക്ഷിനോട് പറയണ്ട അച്ഛൻ വിളിച്ചു പറഞ്ഞതാ.... രാമേട്ടൻ അവിടുന്ന് പുറപ്പെട്ടിട്ടുണ്ട് നാളെ രാവിലെ എത്തും അപ്പോൾ അറിഞ്ഞാൽ മതി അവൻ ഇല്ലേൽ അത് മതി ഈ വീട് മറിച്ചിടാൻ..... അത്രയും പറഞ്ഞുക്കൊണ്ട് ഒന്ന് ആഞ്ഞു ശ്വാസം വിട്ടുക്കൊണ്ട് അടുക്കളയിൽ നിന്നും നടന്നകന്നു. "മോൾക്ക് ഒന്നും മനസിലായിക്കാണില്ല അല്ലെ അവിടെ എത്തുമ്പോ എല്ലാരേയും മനസിലാവും ഇപ്പോൾ ഈ ഡ്രസ്സ്‌ മാറി വാ അവർക്ക് പോവണ്ടെ ഞാൻ ഈ ദോശ ഒന്ന് ചുടട്ടെ... അടുപ്പത്തു വെച്ച ദോശ കണ്ടതും ചന്തു ഒരു ചിരിയാലെ കീഴ്ച്ചുണ്ട് കടിച്ചു പിടിച്ചു... പതിയെ കഴുത്തിലെ മറുകിലേക്ക് കൈ തടഞ്ഞു.... ചൂണ്ടിൽ നാണത്തിന്റെ ഒരു ചെറു പുഞ്ചിരി നിറഞ്ഞു..... ഇതേ സമയം ചന്തുവിനെ ആകപ്പാടെ സ്കാൻ ചെയ്യേണ്ട തിരക്കിലായിരുന്നു ലെച്ചു....

"ഏട്ടത്തി സ്വപ്നം വല്ലതും കാണാണോ.... ലെച്ചുന്റെ ശബ്ദം ചെവിയിൽ പതിഞ്ഞതും ഒന്ന് ചമ്മി ചിരിച്ചുകൊണ്ട് അവിടുന്ന് വലിഞ്ഞു.... "യ്യോ ആകെ ചമ്മി പോയല്ലോ.. ചമ്മാൻ എന്റെ ജീവിതം ഇനിയും ബാക്കി.... ശോ... സ്വയം തലക്കിട്ട് ഒന്ന് കിഴുക്കി അകത്തേക്ക് കേറിയതും ആരോ ആയി കൂട്ടി ഇടിച്ചതും ഒരുമിച്ചായിരുന്നു.... "നിന്റെ കണ്ണ് എവിടെയാടി.... രുക്ഷിന്റെ ദേഷ്യത്തിലുള്ള സംസാരം കേട്ടതും മുഖം കൊട്ടി.... "എനിക്ക് മാത്രം അല്ല നിങ്ങൾക്കും ഇല്ലേ കണ്ണ്.... "ഡീ..... തലക്കുത്തരം പറയാൻ മാത്രം ആയോ നീ അതും ഈ എന്നോട്....ദേഷ്യത്തോടെ ചന്തുവിന് നേരെ ചീറി.... "ദേഷ്യപ്പെടാനും മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ..... ഞാൻ ഉള്ള കാര്യം അല്ലെ പറഞ്ഞുള്ളു..... "ചുമ്മാ എന്നെ ചൊറിയാൻ നിൽക്കാതെ നീ പോ.....രുക്ഷ് ചന്തുനെ മറികടന്നു പോവാൻ നോക്കിയതും ചന്തു അവന്റെ കയ്യിൽ കേറി പിടിച്ചു.... "ആകാശേട്ടനെ അടിച്ചത് നിങ്ങളാണോ....

ചന്തുവിന്റെ ചോദ്യം കേട്ടതും അവളെ ഒന്ന് പുച്ഛിച്ചുകൊണ്ട് കൈ തട്ടിതെറിപ്പിച്ചു... "ഞാൻ വേണേൽ തല്ലും കൊല്ലും നിനക്കെന്താ ഹേ.... ചന്തുവിന് നേരെ തിരിഞ്ഞുക്കൊണ്ട് രുക്ഷ് പറഞ്ഞു... "എന്തിനാ ആ പാവത്തിനെ തല്ലിയത് ഹേ... കുറച്ച് കൂടുന്നുണ്ട്.... ഇത്തിരി കുറുമ്പും ദേഷ്യവും കലർത്തിക്കൊണ്ട് ചന്തു പറഞ്ഞതും രുക്ഷ് ദേഷ്യത്തോടെ അവളെ ചുമരോട് ചേർത്ത് നിർത്തി കവിളിൽ കുത്തി പിടിച്ചു..... "ഞാൻ ചിലപ്പോൾ തല്ലിന്നും വരും കൊന്നെന്നും വരും നീയാരാടി ചോദിക്കാൻ ഹേ നിനക്ക് നോവുമല്ലോ നിന്റെ ആകാശേട്ടനെ അല്ലെ തല്ലിയെ ഹേ..... കവിളിൽ പിടിച്ച കൈ ഒന്നുകൂടി മുറുകി അപ്പോഴും ചന്തു ചിരിച്ചുകൊണ്ട് നിൽക്കാണ് അത് കൂടി കണ്ടതും ഒന്ന് പൊട്ടിക്കാൻ തോന്നി.... ദേഷ്യത്തോടെ കൈ പിൻവലിച്ചു. "ചോദിക്കാൻ ഞാൻ വരും... ഞാൻ നിങ്ങളുടെ ഭാര്യ ആണ് ഭാര്യ.... കൈ കവിളിൽ തലോടിക്കൊണ്ട് ചന്തു പറഞ്ഞതും രുക്ഷ് ദേഷ്യത്തോടെ രൂക്ഷമായി ഒന്ന് നോക്കി... "ഭാര്യ പട്ടം ചമയാൻ നോക്കാണോ... പുച്ഛത്തോടെ ചന്തുനെ ഒന്ന് നോക്കി... "ചമയാൻ എന്തിരിക്കുന്നു..... ഈ ഒരു താലി മാത്രം മതി എനിക്ക്....

കഴുത്തിലെ താലി മാല അവന് നേരെ ഉയർത്തി പിടിച്ചുകൊണ്ട് പറയുമ്പോൾ സിന്ദൂരം ആ വിരി നെറ്റിയിൽ ഒന്നുകൂടി തിളങ്ങി നിന്നു... "ഇതിവിടെ ഉണ്ടെങ്കിൽ അല്ലെ... രുക്ഷ് താലിയിൽ പിടിത്തം ഇട്ടതും ചന്തു രണ്ട് കയ്യും മാറിൽ പിണഞ്ഞു കെട്ടി അവനെ നോക്കി...രുക്ഷ് താലിയെയും ചന്തുനെയും മാറി മാറി നോക്കി.. "പൊട്ടിക്കുന്നില്ലെ.... ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയാലെ ചന്തു ചോദിച്ചതും രുക്ഷ് പല്ല് ഞെരിച്ചോണ്ട് താലിയിൽ നിന്നും പിടി വിട്ടു... "നിങ്ങൾക്ക് അതിന് കഴിയില്ല കാരണം... നിങ്ങളെന്നെ പ്രണയിക്കുന്നുണ്ട്.... പറഞ്ഞു തീരും മുൻപ് താലി രുക്ഷ് വലിച്ച് പൊട്ടിച്ചു... താലി കാണുംതോറും തൊണ്ടയിൽ തേങ്ങൽ നിറഞ്ഞു ... കണ്ണുകൾ അതിവേഗം നിറഞ്ഞു തുളുമ്പി.... "എനിക്ക് ആരോടും പ്രണയവും ഇല്ല സ്നേഹവും ഇല്ല ഇനിയിട്ട് ഉണ്ടാവുകേം ഇല്ല നിന്റെ അച്ഛനും അമ്മയും ഞാൻ കാരണം വേദനിച്ചു എന്ന തോന്നൽ കൊണ്ട നിന്റെയുo അവരുടെയും പ്രശ്നം തീർക്കാൻ നിന്നത് അല്ലാതെ നിന്നോടുള്ള പ്രണയവും സ്നേഹവും കൊണ്ടൊന്നും അല്ല ഇനിയിട്ട് ഉണ്ടാവേം ഇല്ല.

സ്നേഹം അതെനിക്ക് എന്നോട് മാത്രേ ഉള്ളു ഈ എന്നോട് മാത്രം.... വേറെ ആരോടും ഈ ജന്മം എനിക്കി ഫീലിംഗ്സ് തോന്നില്ല.... കയ്യിലുള്ള താലി നിലത്തേക്ക് വലിച്ചെറിഞ്ഞുക്കൊണ്ട് ദേഷ്യത്തോടെ പുറത്തേക്കിറങ്ങി.ചന്തു കണ്ണീരോടെ നിലത്ത് കിടക്കുന്ന താലിയിലേക്ക് ഒന്ന് നോക്കി വേണ്ടായിരുന്നു ഒന്നും.. മുഖം ചുവന്നു തുടുത്തു. "ഇത്രക്കും ദേഷ്യം ഉണ്ടോ എന്നോട്... എന്തിനാ... ഒരു... ദിവസം കൊണ്ട് നെഴ്തെടുത്ത മുഴുവൻ സ്വപ്നവും ഒരു നിമിഷംക്കൊണ്ട് ഉടച്ചു കളഞ്ഞില്ലെ.... പൊട്ടി കിടക്കുന്ന താലിയിൽ കണ്ണീരോടെ നോക്കി.ഒഴിഞ്ഞു കിടക്കുന്ന കഴുത്തിലേക്ക് ഒന്ന് നോക്കി തൊണ്ടയിൽ തേങ്ങൽ കുരുങ്ങി പിടഞ്ഞു അത് തന്നെ ശ്വാസം മുട്ടിക്കും പോലെ................................. തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story