പ്രണയവർണ്ണങ്ങൾ: ഭാഗം 14

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"ഇത്രക്കും ദേഷ്യം ഉണ്ടോ എന്നോട്... എന്തിനാ... ഒരു... ദിവസം കൊണ്ട് നെഴ്തെടുത്ത മുഴുവൻ സ്വപ്നവും ഒരു നിമിഷംക്കൊണ്ട് ഉടച്ചു കളഞ്ഞില്ലെ.... പൊട്ടി കിടക്കുന്ന താലിയിൽ കണ്ണീരോടെ നോക്കി.ഒഴിഞ്ഞു കിടക്കുന്ന കഴുത്തിലേക്ക് ഒന്ന് നോക്കി തൊണ്ടയിൽ തേങ്ങൽ കുരുങ്ങി പിടഞ്ഞു അത് തന്നെ ശ്വാസം മുട്ടിക്കും പോലെ.... "ഇവനിത് എന്താ പറ്റിയെ.... കാറ്റുപോലെ പുറത്തേക്ക് പോവുന്ന രുക്ഷിനെ നോക്കിക്കൊണ്ട് വിനയൻ സിദ്ധുനെ നോക്കി....സിദ്ധു ഇതൊക്കെ എത്ര കണ്ടതാ എന്നുള്ള എക്സ്പ്രഷൻ ഇട്ടിരിക്കാണ്.... "സിദ്ധു നീ പോവുന്നില്ലെ ഇന്ന് ഓഫീസിലേക്ക്... "അയ്യോ മറന്നു അവൻ എന്നെ കൂട്ടാതെ പോയോ...സിദ്ധു ഓടി എത്തുമ്പോയേക്കും രുക്ഷ് കാറും എടുത്ത് പോയിരുന്നു.... "കേറഞ്ഞത് നന്നായി ഇന്നും നല്ല സ്പീഡ് ഉണ്ട്... മുള്ളിപ്പോയാനെ.... ഇനി ഓട്ടോ തന്നെ ശരണം.... സിദ്ധു റോഡിലേക്ക് ഇറങ്ങി നിന്നു.... ഒരു ഓട്ടോ കിട്ടിയതും അതിലേക്ക് കേറി....

"ഇതെന്താ ഇതെന്ത് പറ്റി ഓഫീസിൽ ഭൂകമ്പം ഉണ്ടായോ....ഓട്ടോയിൽ നിന്നും ഇറങ്ങിയതും സിദ്ധു കാണുന്നത് പുറത്തിറങ്ങി നിൽക്കുന്ന സ്റ്റാഫ്സിനെ ആണ്.... "ഭൂകമ്പം ആണേൽ സഹിച്ചാനെ... ഇത് രുക്ഷ് സാറ കേറിയപ്പോയേ ക്യാബിനിലിരിപ്പുള്ള ഫ്‌ളവർവേസും മറ്റും പൊട്ടിച്ചു..... എന്തൊക്കെയോ പറഞ്ഞു ചുമ്മാ ഞങ്ങളോട് എല്ലാവരോടും ദേഷ്യപ്പെട്ടു.... നാളെ ചെയ്ത് തീർക്കേണ്ട വർക്‌സ് ഇന്ന് ചോതിച്ചാൽ ഞങ്ങൾ എന്ത് പറയാനാ..... എല്ലാരേയും ഗെറ്റ്ഔട്ട്‌ അടിച്ചു.... ബാക്കി വായിൽ ഉള്ളത് കേൾക്കാൻ ശേഷിഇല്ല അതാ പുറത്തിറങ്ങി നിന്നെ....സ്റ്റാഫ്‌ പറഞ്ഞതും സിദ്ധു ഒന്ന് നെടുവിറപ്പിട്ടു.... "ഞാൻ ഒന്ന് കേറി നോക്കാം നിങ്ങൾ ഇവിടെ നിന്നോ ഇല്ലേൽ എനിക്ക് അടി എങ്ങാനും കിട്ടി നിങ്ങളുടെ മുന്നിൽ ചമ്മിയാലോ.... കയ്യിലുള്ള ഫയൽ അയാളുടെ കയ്യിൽ കൊടുത്ത് കൊണ്ട് ടൈറ്റ് ആയി കിടക്കുന്ന ടൈ ഒന്ന് ലൂസ് ആക്കി.....

"ഇതെന്തോന്ന് ആന കരിമ്പിൽ കട്ടിൽ കേറിയതോ.... ഡോർ തുറന്നതും രുക്ഷിന്റെ ക്യാബിൻ ആകെ അലങ്കോലമായിരുന്നു...സിദ്ധു നോക്കിയതും തലക്ക് കൈ കൊടുത്ത് ഇരിപ്പുണ്ട്..... "രുക്ഷേ ഡാ എന്താടാ ഇതൊക്കെ ഇങ്ങനെ കോമരം തുള്ളാനും മാത്രം എന്താപ്പോ ഉണ്ടായെ..... സിദ്ധു പതിഞ്ഞ സ്വരത്തിൽ ചോദിച്ചതും അവനെ ഒന്ന് രൂക്ഷമായി നോക്കി വീണ്ടും അങ്ങനെ ഇരുന്നു.... "എടാ എന്താ കാര്യം എന്ന് പറ എനിക്ക് പരിഹരിക്കാൻ പറ്റുന്നതാണേൽ പരിഹരിച്ചു തരാം.... സിദ്ധു വീണ്ടും കാര്യം അറിയാനായി രുക്ഷിനെ നോക്കി.... "Don't bother me..........സിദ്ധുനെ ശ്രെദ്ധിക്കാതെ വീണ്ടും അതെ ഇരുപ്പ് തുടർന്നു ഇടയ്ക്കിടെ കൈ നെറ്റിയിൽ തടവുന്നുണ്ട്..... "രുക്ഷ് ന്തെലും ഉണ്ടേൽ എന്നോട് പറയടാ.... നിന്റെ ഈ ഇരുപ്പ് കണ്ടാൽ അറിയാം എന്തോ വല്യ പ്രോബ്ലം ആണെന്ന്..... ചന്തു അവളുമായി എന്തേലും പ്രോബ്ലം....സിദ്ധു വീണ്ടും രുക്ഷിനെതിരെ മിഴി എറിഞ്ഞു....

"Get out..... അതെ ഇരിപ്പിൽ ശാന്തതയോടെ പറഞ്ഞു.... "എടാ ഞാൻ..... "I say get out...... ചെയറിൽ നിന്നും എഴുനേറ്റുക്കൊണ്ട് സിദ്ധുനു നേരെ ചീറിയതും വേറൊന്നും നോക്കാതെ പുറത്തേക്ക് ഓടി....... രുക്ഷ് പതിയെ വിൻടോയെ പൊതിഞ്ഞ കാർട്ടൻ മാറ്റി പുറത്തേക്ക് നോക്കി നിന്നു.... പൊക്കറ്റിൽ നിന്നും സിഗരറ്റ് എടുത്ത് പുകച്ചു..... "ചെയ്തത് വല്യ തെറ്റാ...... മനസ്സ് പലഉറവി ഉരുവിടുന്നുണ്ട്..... "എന്ത് ദേഷ്യം വന്നിട്ടാണേലും.... താലി പൊട്ടിച്ചെറിഞ്ഞത് ശെരിയായില്ല.... ഛെ.... നെറ്റിയിൽ കൈ തടവി.....ചുണ്ടുകൾ ദേഷ്യത്തോടെ വിറകൊണ്ടു...... മനസ്സിലാകെ ചന്തുന്റെ കഴുത്തിലേക്ക് താലികെട്ടുന്ന രംഗമായിരുന്നു.... മുഷ്ട്ടി ചുരുട്ടി പിടിച്ചു.... തന്നോട് തന്നെയുള്ള ദേഷ്യം ക്ഷെമിപ്പിക്കാൻ ശ്രെമിക്കുവായിരുന്നു...... "സാർ....... "Come.... "Sir... ഇത് പുതിയ പ്രൊജക്റ്റ്‌ ആണ് ഇതിന്റെ ഡീറ്റെയിൽസ് ഇന്ന് തന്നെ മെയിൽ ചെയ്ത് അയക്കണം എന്ന് പറഞ്ഞു .....

കയ്യിലുള്ള ഫയൽ രുക്ഷിന് കൈമാറി.... "Ok you can go....... രുക്ഷ് പറഞ്ഞതും അവനെ നോക്കി തലയാട്ടിക്കൊണ്ട് തിരിഞ്ഞു നടന്നു..... "ഇതിന് കുറെ ടൈം പിടിക്കുവല്ലോ... ഇത് കമ്പ്ളിറ് ആവാതെ എങ്ങനെ..... ഹോ.... ഷിറ്റ്.... ദേഷ്യത്തോടെ ടേബിളിന് മുകളിലേക്ക് ഫയൽ എറിഞ്ഞു...... _____❤️ "🎶🎶Akalayo nee akalayo vidatharath enthe poyi nee oru vaakinum akale nee enkilum arikil njan innum maru vaakin kothiyumaayi nilkayaan piriyathae azhake vaa...arike vaa...malare vaa...thirike vaa akalayo nee akalayo vidatharath enthe poyi nee🎶🎶 FMലൂടെ ഒഴുകിയെത്തിയ പാട്ട് മനസ്സിലെന്തോ വിരഹം നിറച്ചു..... ആരെയോ വല്ലാതെ മിസ്സ്‌ ചെയ്യുന്നപോലെ..... പുറത്ത് നല്ല മഴയുണ്ട് സമയം നല്ല പോലെ ഇരുട്ടിയിട്ടുണ്ട്..... ഡ്രൈവ് ചെയ്യുമ്പോഴും എത്രയും പെട്ടെന്ന് വീട്ടിലെത്തണം എന്നുള്ള ചിന്തയെ ഉള്ളു....വീട്ടിലെത്തിയതും ഒരു തരം വെപ്രാളം ആയിരുന്നു.... "ചന്തുമോള് എവിടെ..... വിനയന്റെ സംസാരം കേട്ടോണ്ട് ആണ് രുക്ഷ് അകത്തേക്ക് കേറുന്നത്....

"മോക്ക് ചെറിയ തലവേദന.... ഉറങ്ങാൻ വേണ്ടി ലെച്ചുന്റെ കയ്യിൽ നിന്നും സ്ലീപ്പിങ് ടാബ്‌ലറ്റ് വാങ്ങി കുടിച്ചു ഇപ്പോൾ അതിന്റെ മയക്കത്തിലാ.... സുജാത കയ്യിലുള്ള മെഡിസിൻ വിനയന് കൊടുത്തു..... രുക്ഷ് അവർ പറയുന്നതിന് ചെവി കൊടുത്തോണ്ട് സ്റ്റെയർ കേറി.... റൂമിന്റെ ഡോർ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു....റൂമിലേക്ക് കേറിയതും കണ്ടു ബെഡിൽ കിടക്കുന്ന ചന്തുവിനെ... പതിയെ അവളുടെ അടുത്തേക്ക് നടന്നു ചെന്നു.... ചുരുട്ടി പിടിച്ച കയ്യിലേക്ക് ഒന്ന് നോക്കി.... ആ വെളുത്ത കയ്യിൽ വിളങ്ങി നിൽക്കുന്ന താലിമാല.... കൈവെള്ളയിൽ നിന്നും അത് കയ്യിലേക്ക് എടുത്തു...... കരഞ്ഞതിന്റെ തെളിവായി മുഖവും മൂക്കും ചുവന്നു തുടുത്തിട്ടുണ്ട്.... വേഗം തന്നെ അത് കയ്യിൽ എടുത്തോണ്ട് പുറത്തേക്കിറങ്ങി..... "മോനെ ഈ രാത്രി നീ എവിടെ പോവാ.... സുജാത വിളിച്ചു ചോദിക്കുന്നുണ്ടേലും മറുപടി കൊടുക്കാതെ വേഗം പുറത്തേക്കിറങ്ങി.....

കാറിലേക്ക് വേഗം കേറി.... "ജ്വല്ലറി ക്ലോസ് ആയി കാണോ....ഓ.... ഷിറ്റ് ഏത് നേരത്താണോ.... ദേഷ്യത്തോടെ സ്റ്റിയറിങ്ങിൽ അടിച്ചു.... ഡ്രൈവ് ചെയ്യുമ്പോഴും ഓരോ ജ്വല്ലറിയിലേക്കും കണ്ണുകൾ പാഞ്ഞു.... എല്ലാം ക്ലോസ് ആയി കഴിഞ്ഞിരുന്നു.... വീണ്ടും എങ്ങോട്ടെന്നില്ലാതെ ഡ്രൈവ് ചെയ്തു... ഒരു ചെറിയ ജ്വല്ലറി കണ്ടതും കാർ നിർത്തി...... കാർ പാർക്ക്‌ ചെയ്ത് റോഡ് ക്രോസ്സ് ചെയ്തു..... "ഡാ വേഗം നോക്കടാ.... സമയം പോയി ക്ലോസ് ചെയ്യേണ്ടതാണ്.....ആ കല്യാണക്കാർ വന്ന് എത്ര സമയ പോയെ..... ജ്വല്ലറിക്കാരുടെ വർത്താനം കേട്ടോണ്ടാണ് ഉള്ളിലേക്ക് കയറുന്നത്... "ഈ ഓർണമെന്റ് റിപ്പർ ചെയ്യണം..... താലിമാല അവർക്ക് നേരെ നീട്ടിക്കൊണ്ട് രുക്ഷ് പറഞ്ഞതും കടക്കാരൻ താലിയെയും രുക്ഷിനെയും മാറി മാറി നോക്കി.... "സോറി സാർ വർക്കിംഗ്‌ ടൈം കഴിഞ്ഞു ഞങ്ങൾ ക്ലോസ് ചെയ്യാൻ പോവാ.... ഇനിയും വൈകിക്കൂടാ....

"ഇത് ഇപ്പോൾ നന്നാക്കി തന്നെ പറ്റു.... നോട്ട്കെട്ട് നീട്ടിക്കൊണ്ട് പറഞ്ഞതും അയാൾ ഓണറെ ഒന്ന് നോക്കി.... "ഏതായാലും ഇത്രേം വൈകി അത് കൂടി നന്നാക്കി കൊടുക്ക്.... ഓണർ പറഞ്ഞതും അയാൾ താലിയും എടുത്ത് ഉള്ളിലേക്ക് പോയി..... "ഭാര്യക്ക് സങ്കടം ആയി കാണും ലെ മോനെ..... ഒരു വയസ്സായ സ്ത്രിയുടെ ശബ്ദം കേട്ടതും രുക്ഷ് അങ്ങോട്ടേക്ക് മിഴി എറിഞ്ഞു... "എന്റെ അമ്മയാ.... ഇതടച്ചിട്ട് വേണം ഒരുമിച്ച് വീട്ടിൽ പോവാൻ... ഓണറുടെ സംസാരത്തിനു കാതോർത്തു കൊണ്ട് ആ സ്ത്രിയെ നോക്കി.... "ഈ താലി മോൻ തന്നെ മോൾടെ കഴുത്തിൽ അണിയിച്ചു കൊടുക്കണം കേട്ടോ മോനെ.... ഒരു സുമംഗലി ആയ സ്ത്രിയുടെ പ്രതിരൂപമാണ് താലി.... ഭർത്താവ് കഴിഞ്ഞാൽ ഒരു വലിയ പങ്കു തന്നെ അത് വഹിക്കുന്നുണ്ട്..... തള്ളിക്കളയാൻ പാടില്ല..... ഇത് പൊട്ടിപോയത് മുതൽ മോക്ക് നല്ലോണം നൊന്ത് കാണും..... മോൻ അറിഞ്ഞോണ്ട് പൊട്ടിച്ചതൊന്നും അല്ലല്ലോ ലെ...

അല്ല നല്ല എടുപ്പുള്ള താലിമാലയാ ചുമ്മാ ഒന്നും പൊട്ടില്ല...... മോൻ അറിഞ്ഞോണ്ട് പൊട്ടിച്ചതാണേൽ വല്യ തെറ്റാ ചെയ്തെ.... "അമ്മേ ഒന്ന് മിണ്ടാതിരിക്ക്.... സോറി സാർ അമ്മ ഇങ്ങനെയാ ആവശ്യം ഇല്ലാത്ത കാര്യത്തിൽ ചുമ്മാ കേറി ഇടപെടും...അവരുടെ സംസാരം കേട്ടതും രുക്ഷ് ശെരിക്കും ചൂളി പോയി..... ഒന്നും മിണ്ടാതെ അങ്ങനെ നിന്നു.... "സാർ ശെരിയാക്കി.... താലി മാല കയ്യിൽ കിട്ടിയതും രുക്ഷ് ആ സ്ത്രിയെ ഒന്ന് നോക്കി..... "ഞാൻ തന്നെ അവളുടെ കഴുത്തിൽ അണിയിച്ചു കൊടുക്കും.... ഒന്ന് ചിരിക്കാൻ ശ്രെമിച്ചുകൊണ്ട് പറഞ്ഞതും ആ സ്ത്രീ ഒരു പുഞ്ചിരി തൂകി..... അവിടെ നിന്നും സമയം കളയാതെ നേരെ കാറിനടുത്തേക്ക് നടന്നു.... താലി മാല കയ്യിൽ മുറുക്കി പിടിച്ചുരുന്നു... കാറിൽ നിന്നും ഒരു കുപ്പി വെള്ളം എടുത്ത് മാലയെ ഒന്ന് കഴുകിതുടച്ചു....കുപ്പി പുറകിലെ സീറ്റിലേക്ക് ഇട്ടുക്കൊണ്ട് കാറിലേക്ക് കേറി...

തിരിച്ച് പോവുമ്പോ വേഗത കൂടുതലായിരുന്നു ഒരു ആശ്വാസം കിട്ടിയ പോലെ..... വീട്ടിലേക്ക് എത്തിയതും ഒട്ടുമിക്ക ലൈറ്റും അണഞ്ഞിരുന്നു.... ഡോർ ലോക്ക് ചെയ്യാത്തത് കൊണ്ട് അകത്തേക്ക് കേറി തന്നെ പ്രതീക്ഷിച്ച പോലെ സുജാത സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു.... കണ്ണുകൾ പതിയെ അടഞ്ഞു വരുന്നുണ്ട്... പൊടുന്നനെ അവനെ കണ്ടതും എഴുനേറ്റു.... "എവിടെ പോയതാ നിയ്യ് ഞാൻ ഫുഡ്എടുത്ത് വെച്ച് കൊറേ നേരായി കാത്തിരിക്കുന്നു.... ഡോർ അടച്ചോണ്ട് സുജാത തിരിഞ്ഞതും രുക്ഷ് സ്റ്റെയർ കയറിയിരുന്നു... "നിനക്ക് വേണ്ടെ.... നിരാശയോടെ വിളിച്ചു ചോദിച്ചു..... "എനിക്കൊന്നും വേണ്ട.... അത്രമാത്രം പറഞ്ഞുക്കൊണ്ട് റൂമിലേക്ക് കയറി ഡോർ അടച്ചു.... ചൂടാക്കി വെച്ച ഭക്ഷണം ഒന്ന് നോക്കി.... കഴിക്കാതെ കാത്തിരുന്നതാണ് ആർക്ക് വേണ്ടി..... മിഴികൾ ഈറനായി.... രുക്ഷ് ഡോർ അടച്ചോണ്ട് മാല ടേബിളിന് മുകളിലേക്ക് വെച്ചു.... ഡ്രോ തുറന്ന് ഒരു ബോട്ടിൽ മദ്യം കയ്യിലേക്ക് എടുത്തു.... അപ്പടി അത് വായിലേക്ക് കമഴ്ത്തി.... നെഞ്ചിൽ ഒരു വിങ്ങൽ നിറഞ്ഞു നിൽക്കും പോലെ.... കണ്ണുകൾ അതിവേഗം ചുവന്നു....

മീശക്കും താടിക്കും മുകളിലൂടെ മദ്യം നിലത്തേക്ക് ഇറ്റ് ഇറ്റ് വീഴുന്നുണ്ടായിരുന്നു.... ഒരു നിമിഷം കൊണ്ട് ആ റൂം ആകെ മദ്യത്തിന്റെ രൂക്ഷഗന്ധം നിറഞ്ഞു..... ബോട്ടിൽ ടേബിളിന് മുകളിൽ വെച്ചോണ്ട് ആടി ആടി ചന്തുന് നേർക്ക് നടന്നു.... അവൾ കിടക്കുന്നതിനു മറു വശം നിലത്തേക്ക് ഇരുന്നു.... കണ്ണ് നന്നെ കുഴയുന്നുണ്ടായിരുന്നു...... "ഞ.... ഞാൻ അറി.... അറിയാതെ ചെയ്തതാ ചന്തു... റിയാലി.... റിയലി സോറി..... ഞ... ഞാൻ അറിയാത്ത... അറിയാതെ ചെയ്തതാ... പേ... പേടിയാ എ.. എനിക്ക്.... സ്നേഹിക്കാൻ പേടിയാ... സ്നേഹിച്ചോർ ഒക്കെ ഒറ്റക്കാക്കി... ഒറ്റക്കാക്കി.... പോയി.... അമ്മ.... അച്ഛാ.... ഒത്തിരി.... ഒത്തിരി ഇഷ്ട്ടായിരുന്നു.... നിക്ക്.... എന്നിട്ട് മ... മരിക്കാൻ നേ... നേരം കൂട്ടില്ല.... എ... എന്നെ ഓർത്തില്ല... ഓർത്തില്ലല്ലോ..... ഇനി... ഇനിയും... ആരെയും സ്നേ.... സ്നേഹിക്കാൻ പേടിയാ... ഇ.... ഇട്ടേച് പോ.... പോയാൽ ചങ്ക്... ചങ്ക് പൊട്ടിപ്പോകും.... പേടി... പേടിയാ..... നിന്നെ ഒത്തിരി... ഒത്തിരി ഇഷ്ട്ടാ ചന്തു... ഒത്തി.. ഒത്തിരി... എനിക്ക്... എനിക്കിഷ്ടം ഇല്ല നിയ്യ്... നിയ്യ് അവന്റെ പേര് പറേന്നത്... ഇഷ്ട്ടം അല്ല... അവൻ...

അവൻ ആരാ നിന്റെ.... ഹേ.. അവനെ... അവനെ നീ ആകാശേട്ടന്ന് വി... വിളിക്കും ഈ.. എന്നെ... എന്നെയോ... അയാൾ ഇയാൾ... ഇഷ്ട്ടം അല്ലെനിക്ക്.... ഇഷ്ട്ടം അല്ല..... അത്രയും പറയുമ്പോയേക്കും കണ്ണുകൾ വീണ്ടും മങ്ങി തുടങ്ങിയിരുന്നു.....എങ്ങനെയോ കുഴഞ് എഴുനേറ്റ് കൊണ്ട് ടേബിളിന്റെ മുകളിൽ നിന്നും താലി കയ്യിലെടുത്തു... "സോ... സോറി... ചന്തുവിന്റെ കഴുത്തിലൂടെ മാല ഇട്ടുകൊടുത്തു... കൊളുത്ത് കടിച്ചിടാൻ നോക്കിയതും അവന്റെ താടി രോമങ്ങൾ കഴുത്തിലായി ഇക്കിളി കൂട്ടിയതും ചന്തു ഒന്ന് പിടഞ്ഞു.... "അട.... അടങ്ങി കിടക്കെടി... നാക്കും ശരീരവും നന്നായി കുഴയുന്നുണ്ടായിരുന്നു.... താലി ലോക്കെറ്റിൻ മേൽ മുത്തിക്കൊണ്ട് മാറിലെ സാരിവിടവിലൂടെ അത് നെഞ്ചിലായ് ഇട്ടുകൊടുത്തു.... "ഇത്... എന്നും... നിന്റെ നെഞ്... നെഞ്ചോട് ഒട്ടി... ഒട്ടികിടക്കണം... പതിയെ സിന്ദൂരരേഖയിൽ ഒന്ന് മുത്തി.... "I lo...Love you ചന്തു... രണ്ട് കണ്ണുകളിലും അരുമയായി മുത്തി... ബോധം മറഞ്ഞുക്കൊണ്ട് നിലത്തേക്ക് ഊർന്നു വീണു.... "Love..You ചന്തു...Love You..ചുണ്ടുകൾ മൊഴിഞ്ഞുകൊണ്ടിരുന്നു ബോധം മറയും വരെ................................. തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story