പ്രണയവർണ്ണങ്ങൾ: ഭാഗം 16

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"ഹാ രാമേട്ടനോ വാ.... സുജാത അയാളെ അകത്തേക്ക് ക്ഷെണിച്ചു.... "വിനയനും കുഞ്ഞുങ്ങളും ഒക്കെ എവിടെ പോയി... അകത്തേക്ക് കേറിക്കൊണ്ട് അയാൾ ചോദിച്ചതും സിദ്ധു അയാൾക്കരികിലേക്ക് ഓടി വന്നു.... "രാമേട്ടൻ വന്നോ.... മെനഞ്ഞാന്ന് അച്ഛൻ വിളിച്ചു പറഞ്ഞായിരുന്നു വരുമെന്ന്... "ഇത്തിരി വൈകിപ്പോയി നേരത്തെ എത്തേണ്ടതാ ബസ് ഒക്കെ കുറവാ ഇപ്പോൾ.... ലെച്ചുമോളെ സുഖല്ലേ മോൾക്ക് ഓർമ്മയുണ്ടോ.... എങ്ങനെ ലെ കൊറേ ആയില്ലെ അങ്ങോട്ട് വന്നിട്ട് മല്ലികാമ്മ എന്നും സങ്കടം പറയും നിങ്ങളുടെ കാര്യം.... സോഫയിൽ ഒന്ന് നിവർന്നിരുന്നു.... "ഹാ ആരിത് രാമേട്ടനോ സുഖല്ലേ.... വിനയൻ അടുത്തിരുന്നോണ്ട് ചോദിച്ചതും അയാൾ ഒന്ന് ചിരിച്ചു... "തിരക്കുണ്ടേൽ പൊക്കോട്ടോ.... നിക്ക് വേണ്ടി സമയം കളയണ്ട... ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞതും വിനയൻ സിദ്ധുനെ ഒന്ന് നോക്കി... "ഒൻപത് മണിയായി.....

സിദ്ധു വാച്ചിൽ നോക്കിക്കൊണ്ട് പറഞ്ഞതും വിനയൻ എണീറ്റു...... "രാമേട്ടൻ ഇവിടുണ്ടാവില്ലേ..... "ഇല്ല... നിക്കിഇപ്പോൾ തന്നെ പോണം.... ഞാൻ ഇല്ലന്ച്ചാൽ തൊടിയിലെ കാര്യങ്ങൾ അവതാളത്തിൽ ആവും... പണ്ടത്തെ പോലെ അല്ല പണിക്കാർക്ക് ഒക്കെ മടിയ കണ്ണ് തെറ്റിയാൽ മതി എന്തേലും കട്ടോണ്ട് പോവും ഇല്ലേൽ വെറുതെ ഇരിക്കും.... രാമൻ പറഞ്ഞതും വിനയൻ ഒന്ന് ചിരിച്ചു.... "എന്നാൽ ഞങ്ങൾ ഇറങ്ങാ സമയം വൈകി... സുജാതെ ഞാൻ ഇറങ്ങാട്ടോ.... അടുക്കളയിലേക്ക് നീട്ടി വിളിച്ചു പറഞ്ഞുക്കൊണ്ട് സിദ്ധുവും വിനയനും ഉമ്മറത്തേക്ക് നടന്നു.... "വിനയനിപ്പോഴും ഒരു മാറ്റോം ഇല്ല.... ആട്ടെ ലെച്ചു മോള് വരില്ലെ തറവാട്ടിലേക്ക്..... അയാൾ ലെച്ചുനെ നോക്കിയതും അവളൊരു വിളറിയ ചിരി ചിരിച്ചു.... "ഇല്ല.... എക്സാം ഉണ്ട്... ചിരിച്ചുകൊണ്ട് പറഞ്ഞു.... "ദ രാമേട്ടാ ചായ എടുക്ക്...... ചായ അയാൾക്ക് നേരെ നീട്ടിയതും കയ്യിൽ എടുത്തു....

"എവിടെ രുക്ഷ്മോൻ.... അകത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.... "അവനൊരു തലവേദന.... കിടക്കാ... "ആണോ.... പനിടെ ലക്ഷണം ആയിരിക്കും.... കാണിച്ചു കള... ന്നാൽ ഞാൻ ഇറങ്ങട്ടെ... നാളെ തന്നെ അങ്ങോട്ടേക്ക് പുറപ്പെടാൻ പറ പറ്റുങ്കിൽ ഇന്ന് തന്നെ.... നിക്ക് ഇത്തിരി തിരക്കുണ്ട് വേഗം പോണം.... ഞാൻ മോനെ ശല്യപ്പെടുത്തുന്നില്ല..... ചായ ഒന്ന് ചുണ്ടോട് വെച്ചുകൊണ്ട് അത് തിരിച്ച് വെച്ചു.... "നീതു മോൾക്ക് വിശേഷം വല്ലതും ആയോ... സുജാത ചോദിച്ചതും അയാൾ കുറച്ച് നേരം മൗനം പാലിച്ചു.... "അതിന്റെ കാര്യം വല്യ കഷ്ട്ടാ... ആ ചെക്കൻ ഇപ്പോഴും ആ തമിഴത്തി പെണ്ണിന്റെ വീട്ടില വെപ്പും കുടിയും ഒക്കെ... അതൊരു പാവം ആയോണ്ട് ആർക്കും എന്ത് വേണേലും ആവാലോ.... ഇതുവരെ ഒന്നും ആയില്ല എന്നാ പറയുന്നത്.. എനിക്ക് വിശ്വസിക്കാൻ കഴിയില്ല... ഇടയ്ക്കിടെ ആ രാധാകൃഷ്ണൻ ഡോക്ടറെ കാണാൻ പോവുന്നത് കാണാം അയാൾ ഒരു കള്ളൻ ആണ് ഇച്ചിരി പൈസ കയ്യിൽ കിട്ടിയാൽ ആളെ വരെ കൊല്ലും..... എല്ലാം അതിന്റെ വിധി അല്ലാതെ എന്ത് പറയാൻ....സുജാത സങ്കടത്തോടെ അയാളെ നോക്കി....

കാലൻ കുട കയ്യിൽ മുറുക്കി പിടിച്ചു.... "ഊണ് കഴിച്ചിട്ട് പോയാൽ പോരെ... രാമേട്ടന് എപ്പോഴും തിരക്കാ....മോളെ ഒന്ന് കാണാതെ പോവാണോ... "പോണം അവിടെ പണി ഇണ്ട്... മോളെ അവിടെ എത്തിട്ട് കാണാം മല്ലികമ്മയുടെ കൂടെ.... ഇല്ലേൽ എന്നോട് ഓരോന്നും ചോദിക്കും ഇതാവുമ്പോ കണ്ടില്ലെന്ന് കള്ളവും പറയേണ്ട ആവശ്യം ഇല്ല.... ഒന്ന് ചിരിച്ചുകൊണ്ട് ഉമ്മറത്തേക്ക് ഇറങ്ങി... പുറകെ സുജാതയും ലെച്ചുവും പോയി... "എന്നാൽ ശെരി വൈകാതെ അങ്ങ് എത്താൻ പറയണം.... ഇപ്പോൾ പോയാൽ ബസ് കിട്ടും..... അപ്പോൾ ഇറങ്ങട്ടെ.... അയാൾ നടന്നകലുന്ന വരെ നോക്കി നിന്നു.... "പാവം നീതുചേച്ചി.... "അതിന്റെ വിധി അല്ലാതെന്ത് പറയാൻ... ലെച്ചു പറഞ്ഞതും സുജാത ഒന്ന് നേടുവിർപ്പ് ഇട്ടോണ്ട് പറഞ്ഞു.... "ഏട്ടനോട് പറയണ്ടെ..... "ഇപ്പോൾ പറയണ്ട വിനയേട്ടൻ തന്നെ പറഞ്ഞോട്ടെ..... അത്രയും പറഞ്ഞുക്കൊണ്ട് അകത്തേക്ക് നടന്നു പുറകെ ലെച്ചുവും...... "അ.... അതെ.... എനിക്ക് പുറം വേദനിക്കുന്നു..... ചന്തുന്റെ ശബ്ദം കേട്ടതും അതുവരെ അവളുടെ മാറിലായ് പറ്റികിടന്ന രുക്ഷ് ഞെട്ടി എണീറ്റു....

അപ്പോഴും ചെവിയിൽ അവളുടെ ഹൃദയമിടിപ്പിന്റെ താളം മുഴങ്ങികേൾക്കുന്നുണ്ടായിരുന്നു.... "ഇപ്പോൾ കുറവുണ്ടോ..... തലയിൽ കൈ തൊട്ടോണ്ട് ചന്തു ചോദിച്ചു... "ഹാ കുറവുണ്ട് ഞാൻ ഒന്ന് കിടക്കട്ടെ.... രുക്ഷ് ബെഡിലേക്ക് ഊർന്നു കിടന്നു.... "അപ്പോൾ ഇത്രേം നേരം ഇരുന്നതാണോ.... ചന്തു ചോദിച്ചതും രുക്ഷ് പല്ല് ഞെരിച്ചു... "ഡിസ്റ്റർബ് ചെയ്യാതെ ഒന്ന് പോയിത്തരുവോ..... പുതപ്പെടുത്തു തലയിലൂടെ ഇട്ടു..... "കള്ള പന്നി ആ താടിടെയും മീശേടെയും കടി കൊണ്ടത് മിച്ചം.... ചന്തു ഒരുക്കൊടെ പില്ലോ എടുത്ത് രുക്ഷിന് ദേഹത്തേക്ക് എറിഞ്ഞു.... "അഹ്.... ഡീ.... അപ്പോയെക്കും ചന്തു റൂമിന് വെളിയിൽ ഇറങ്ങിയിരുന്നു..... മീശക്കും താടിക്കും ഇടയിൽ ഞെരുങ്ങി നിന്ന ആ ചുണ്ട് ഇപ്പോഴും ചിരിക്കുന്നുണ്ടായിരുന്നു.... ആരും കാണാതെ..... കുറച്ച് മുൻപ് നടന്ന കാര്യങ്ങൾ ഓർക്കും തോറും നെഞ്ചിൽ ഒരു കുളിർമ്മ.... ഒന്നുകൂടി ആ മാറിൽ പറ്റി കിടക്കാൻ തോന്നുന്നു....

ആ ചൂടിലായ് തന്റെ ജീവൻ തുടിക്കും പോലെ.... "ശേ... രുക്ഷ് നീ എന്തൊക്കെയാ ചിന്തിക്കുന്നെ വൃത്തികേട്.... സ്വയം തലക്കിട്ട് ഒന്ന് കൊട്ടി പില്ലോയിലായ് മുഖം അമർത്തി..... ചുണ്ടിലെ പുഞ്ചിരി അപ്പോഴും മാഞ്ഞിട്ടില്ല.... അടുക്കളയിൽ സ്ലാബിന് മുകളിൽ ഇരുന്ന് ക്യാരറ്റ് തിന്നാണ് ചന്തു.... ഇടയ്ക്കിടെ ചുണ്ടിൽ ഒരു നറു പുഞ്ചിരി വിരിയുന്നുണ്ട്....... ഇടയ്ക്കിടെ അവളെ നോക്കി ഇരിപ്പാണ് ലെച്ചു....സുജാത തിരക്കിട്ട പണിയിൽ ആണ്.... "അതെ എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്ക..... ഈ കല്യാണം കഴിച്ചവർ ഒക്കെ ഇങ്ങനെ ആണോ ഇടയ്ക്കിടെ ചിരിക്കുന്നു... കരയുന്നു.... ന്തോന്നിത്..... ലെച്ചുന്റെ സംസാരം കേട്ടതും ചന്തു ദേഷ്യത്തോടെ അവളെ നോക്കി... "എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്ക നീ എന്താ cctv ആണോ ഇരുപതിനാല് മണിക്കൂറും എന്റെ മുഖത്തെ എക്സ്പ്രഷൻ ഒപ്പാൻ....... ചന്തു ചോദിച്ചതും ലെച്ചു നല്ലോണം ഒന്നിളിച്ചുകൊടുത്തു....

"ഇല്ലേലും കാര്യം ഇല്ലാത്ത കാര്യത്തിൽ ഇടപെടാൻ ഇവൾക്ക് ഭയങ്കര ഇന്ട്രെസ്റ് ആണ്..... സുജാത ലെച്ചുന്റെ തലക്കിട്ടൊന്ന് കൊട്ടി.... "ഈ... ചെറിയൊരു കൈ അബത്തം നാറ്റിക്കരുത്..... "നാളെ എക്സാം ഉള്ളതല്ലേ പോയി പടിക്കെടി.... സുജാതെടെ ഓർഡർ കിട്ടിയതും പതിയെ അവിടെ നിന്നും വലിഞ്ഞു.... "മോള് ഇത് കൊണ്ടകൊടുക്ക്.... ഇത്തിരി കഞ്ഞിയാ... ചൂട് കഞ്ഞി പത്രത്തിലേക്ക് ഒഴിച്ചുകൊണ്ട് ചന്തുന്റെ കയ്യിലേക്ക് കൊടുത്തു..... "ആഹാ... നല്ല ചൂടുണ്ടല്ലോ... പത്രത്തിന്റെ ഒരറ്റം പിടിച്ചു.... "പിന്നെ അവനോട് പ്രതേകം പറയണം ചൂടുണ്ടെന്ന്....... സുജാത പറഞ്ഞതും തലആട്ടിക്കൊണ്ട് നടന്നു.... റൂമിലേക്ക് കേറിയതും മുഖം കഴുകി വരുന്ന രുക്ഷിനെ ആണ് കാണുന്നത്... കഞ്ഞി ടേബിളിൽ വെച്ചോണ്ട് അവനെ മൈൻഡ് ചെയ്യാതെ കണ്ണാടിക്ക് മുന്നിൽ പോയി നിന്നു.....രുക്ഷും ചന്തുനെ നോക്കാതെ ബെഡിൽ ഇരുന്നു കഞ്ഞി കയ്യിൽ എടുത്തു.....

"ആഹാ..... ആർത്തുള്ള വിളി കേട്ടാണ് ചന്തു തിരിഞ്ഞു നോക്കുന്നത്.... "നാവ് പൊള്ളി..... കഞ്ഞിക്ക് ചൂടുണ്ടെന്ന് പറഞ്ഞൂടെ.... ദേഷ്യത്തോടെ ചന്തുന് നേരെ തിരിഞ്ഞു.... "അതിന് കഞ്ഞി കണ്ട പാടെ അണ്ണാക്കിലോട്ട് ഒഴിക്കാൻ ഞാൻ പറഞ്ഞോ..... ചന്തു രുക്ഷിനെ നോക്കി കണ്ണുരുട്ടി.... രുക്ഷപ്പോഴും നാക്ക് പുറത്തേക്കിട്ട് നാക്കിലേക്ക് നോക്കുന്നുണ്ട്.... "അയ്യോ ജിമ്മൻ ആണ് കൊമ്മൻ ആണ് കലിപ്പൻ ആണ് എന്നൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല.... നാക്ക് പൊള്ളിയപ്പോൾ കണ്ടില്ലെ.... ചന്തു മുഖം പൊത്തി ചിരിച്ചതും അവൾക്ക് നേരെ ചെന്ന് നിന്നു... "നിനക്കിത്തിരി കൂടുന്നുണ്ട് ഞാഞ്ഞൂളും തല പൊക്കിയോ... ചവിട്ടി താഴ്തും ഞാൻ... പിന്നെ ഞാനും മനുഷ്യനാ എനിക്കും ഉണ്ട് വികാരങ്ങളും വിചാരങ്ങളും....

നാക്ക് പൊള്ളിയാൽ എനിക്കും വേദനിക്കും കേട്ടോടി ഞാഞ്ഞൂലെ.... കാബോർഡിന് ഒരുവശത്തേക്ക് കൈ ഊന്നി നിന്ന് ചന്തുനെ നോക്കി പേടിപ്പിച്ചു.... "വികാരങ്ങൾ ഒക്കെ ഉണ്ടോ.... അതെനിക്ക് കുറച്ച് മുൻപ് മനസിലായി നിങ്ങൾ ഒരു വികാരജീവി ആണെന്ന് ഒന്ന് പോയെ.... ഒരു രുക്ഷിത്ത് വന്നിരിക്കുന്നു... നിങ്ങൾ മനുഷ്യൻ ഒന്നും അല്ല മൃഗം എങ്ങാനും ആണ്.... ആരുടെയും സ്നേഹം കാണാൻ നിങ്ങൾക്ക് കഴിയുന്നില്ല അല്ലെങ്കിൽ നിങ്ങൾ കാണാൻ ശ്രെമിക്കുന്നില്ല....... "അതേടി ഞാൻ ഒരു മൃഗo ആണ് നിനക്കെന്താ... ഹേ.... എന്താന്ന്.... ചുമ്മാ മനുഷ്യനെ ദേഷ്യം പിടിപ്പിക്കാൻ വന്നേക്കുവാ... രുക്ഷ് പല്ല് ഞെരിച്ചോണ്ട് പറഞ്ഞു.... "ഇപ്പോയേലും സമ്മേച്ചല്ലോ.... കേറി കടിക്കാതിരുന്നാൽ മതി....

ചന്തു മുഖം കൊട്ടി പറഞ്ഞു.... "നീന്നെ കടിക്കല്ല ഇങ്ങനെ പോയാൽ കൊല്ലും ഞാൻ..... ചുമ്മാ മെക്കിട്ട് കേറാൻ വരാതെ..... "ഞാൻ കേറാൻ വരും... ഇനി ഞാൻ മിണ്ടാതിരുന്നിട്ട് എന്തിനാ എന്റെ മെക്കിട്ട് കേറാൻ അല്ലെ.... ചന്തു രുക്ഷിനെ ഒന്ന് കൂർപ്പിച്ചു നോക്കി.... "നിന്നെ..... കൈ അടിക്കാൻ ഊന്നിയതും ചന്തു കണ്ണടച്ചു നിന്നു.... "നിന്നെ അടിച്ചിട്ട് ഒരു കാര്യവും ഇല്ല ചുമ്മാ ഒരു നാണോം മാനോം ഇല്ലാതെ മേടിക്കാനായിട്ട് വീണ്ടും കേറി വരും.... ഇനി എന്റെ പണിഷ്മെന്റിന്റെ രീതി ഞാൻ ഒന്ന് മാറ്റി പിടിക്ക അതാവുമ്പോ എനിക്കും ലാഭം ആണ്..... രുക്ഷ് മീശ പിരിച്ചോണ്ട് പറഞ്ഞതും ചന്തു നെറ്റി ചുളുക്കി.... രുക്ഷിന്റെ മുഖത്ത് പ്രേത്യേകം മാറ്റം ഒന്നും ഇല്ല..... ഒരു ചിരി പോലും ഇല്ല.... എന്താ ചെയ്യാൻ പോവുന്നത് എന്ന് അറിയാനായി ചന്തു രുക്ഷിനെ തന്നെ നോക്കി നിക്കാണ്.... മറുത്തൊന്ന് ചെയ്യാൻ സമയം കൊടുക്കാതെ രുക്ഷ് ചന്തുന്റെ അരയിലൂടെ കൈ ഇട്ട് ചേർത്ത് പിടിച്ചുകൊണ്ട് അവളുടെ കീഴ്ചുണ്ട് കടിച്ചെടുത്തു.... ചന്തു നിന്ന നിൽപ്പിൽ ഒന്ന് ഉയർന്നു പൊങ്ങി ആ ഉണ്ടക്കണ്ണുകൾ പുറത്തേക്കുന്തി.....

കൈ അവന്റെ ഷർട്ടിൽ പിടിത്തമിട്ടു.... അവളുടെ കീഴ് ചുണ്ട് മതിവരാത്ത പോലെ വായ്ക്കുള്ളിലാക്കി നുണഞ്ഞു.... ചന്തുവിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലായിരുന്നു ആ ബലിഷ്ടമായ കയ്യിൽ അമർന്നു നിന്നു..... ചന്തുവിനെ ഒന്ന് പേടിപ്പിക്കാൻ ചെയ്തതാണേലും രുക്ഷത്തിന്റെ ലഹരിയിൽ അലിഞ്ഞു പോയിരുന്നു.... കീഴ്ച്ചുണ്ടിൽ നിന്നും മേൽച്ചുണ്ടിലേക്ക് ചുണ്ടുകൾ രണ്ടും ഗതി മാറി.... പല്ലുകൾ ആ നനുത്ത ചുണ്ടിലായ് അമർന്നു.... ചന്തുന്റെ കണ്ണുകൾ നിറഞ്ഞു... നഖം കൊണ്ട് അവന്റെ ദേഹത്ത് പോറൽ ഉണ്ടാക്കി... ആദ്യ ചുംബനത്തിന്റെ ലഹരിയിൽ രുക്ഷിതൊന്നും അറിഞ്ഞതെ ഇല്ല..... ഉമിനീരിൽ ഇരുമ്പിന്റെ ചുവ വന്നതും രുക്ഷ് ചന്തുവിൽ നിന്നും പിടഞ്ഞുമാറി.... കണ്ണുകൾ നിറച്ചുകൊണ്ട് ചുണ്ട് പിളർത്തി അവനെ നോക്കുന്നുണ്ട് ചന്തു..... ചുണ്ട് രണ്ടും നന്നായി പൊട്ടിയിട്ടുണ്ട്... വീണ്ടും വീണ്ടും രക്തം പൊടിയുന്നുണ്ട്.....

ഒരു നിമിഷം അവളെ നോക്കി ആ മനോഹരമായ ചിരി വിരിയിച്ചു..... താടിക്കും മീശക്കും ഇടയിൽ നിന്ന് ആ കുഞ്ഞി ചുണ്ട് ചിരി പൊഴിക്കുമ്പോൾ കാണാൻ ഒരു പ്രത്യേക ചേലാണ്... ചന്തു ഇത്തിരി നേരം സ്വയം മറന്ന് കൊണ്ട് ആ പുഞ്ചിരിയിൽ മയങ്ങി നിന്നു.... രുക്ഷിന്റെ കണ്ണ് ചന്തുവിന്റെ മുഖമാകെ ഓടി നടക്കുന്നുണ്ട്.... ഒരു നിമിഷം സ്വയം മറന്ന് കൊണ്ട് നോക്കി നിന്ന് പോയി.... അവിടെ ദേഷ്യത്തിനോ പരിഭവത്തിനോ സ്ഥാനം ഇല്ല..... പ്രണയം മാത്രം....ചുണ്ടിൽ നീറ്റലുണ്ട് രക്തം വീണ്ടും വീണ്ടും കിനിയുന്നുണ്ട് ചന്തു ഇതൊന്നും അറിയുന്നേ ഇല്ല... ആ പുഞ്ചിരിയാകുന്ന ലഹരിയിൽ മുഴുകി നിന്നു..... രുക്ഷിന്റെ കണ്ണുകൾ എത്തി നിന്നത് കഴുത്തിലായുള്ള ആ കറുത്ത കുഞ്ഞ് മറുകിലാണ്....പൊടുന്നനെ ഫോൺ ബെല്ലടിച്ചതും രണ്ട് പേരും ഞെട്ടി.... പൊടുന്നനെ ചന്തുന്റെ മുഖത്ത് ദേഷ്യവും രുക്ഷിന്റെ മുഖത്ത് പുച്ഛവും നിറഞ്ഞു.....

"എന്നോട് കളിച്ചാൽ ഇനി ഇങ്ങനെ ഇരിക്കും... ചന്തുനെ പുച്ഛിച്ചുകൊണ്ട് ചുണ്ട് നാക്കുക്കൊണ്ട് ഉഴിഞുക്കൊണ്ട് ഫോൺ എടുത്ത് ബാൽക്കണിയിലേക്ക് നടന്നു..... "വൃത്തികെട്ടവൻ.... ചന്തു തിരിഞ്ഞു നിന്നോണ്ട് കണ്ണാടിയിലേക്ക് നോക്കി... "വവ്വാൽ ചപ്പിയ പോലത്തെ ചുണ്ട് എന്ന് കെട്ടിട്ടെ ഉള്ളു ദുഷ്ട്ടൻ എന്റെ ചുണ്ട്.. അയ്യേ.... ചന്തു ദേഷ്യത്തോടെ മുഖം തിരിച്ചു....വാഷ്റൂമിലേക്ക് കേറി.....ചുണ്ട് കഴുകുമ്പോൾ നോവേറുന്നുണ്ടായിരുന്നു. അതെ സമയം ചുണ്ടിൽ ഒരു പുഞ്ചിരിയുo നിറഞ്ഞു നിന്നു.... "ഇതിന് പണി തരും ഞാൻ നോക്കിക്കോ... കള്ള ചട്ടമ്പി... ഒരു ചെറു പുഞ്ചിരിയാലെ പറഞ്ഞു.... പുറത്തേക്കിറങ്ങിയതും എവിടേക്കോ പോവാൻ റെഡി ആയി ഇറങ്ങുന്ന രുക്ഷിനെ ആണ് കാണുന്നത്.. അവളെ ഒന്ന് ശ്രെദ്ധിക്കുക പോലും ചെയ്യാതെ പുറത്തേക്കിറങ്ങി പോയി... ചന്തു മുഖം കൊട്ടി ബെഡിലേക്ക് ഇരുന്നു... ചുണ്ട് നീറുന്നതിനോടൊപ്പം ചിരിയും നിറഞ്ഞു നിന്നിരുന്നു....

പക്ഷെ വിട്ട് കൊടുക്കാൻ ചന്തുവും തീരുമാനിച്ചിട്ടില്ല.... "ഇനി ഈ ചന്തുവിന്റെ കളി രുക്ഷ് കാണാൻ കിടക്കുന്നെ ഉള്ളു.... മുഖം കൊട്ടിക്കൊണ്ട് സ്വയം പറഞ്ഞു... സമയം ആരെയും നോക്കാതെ കടന്ന് പോയി.... നേരം വളരെ ഇരുട്ടിയിട്ടുണ്ട്... രുക്ഷിന്റെ വരവും കാത്തിരിക്കാണ് വിനയനും സുജാതയും... സുജാതയുടെ തോളിൽ ചാരി ചന്തുവും ഉണ്ട്... സിദ്ധുവും ലെച്ചുവും ഫോണിൽ കളിക്കാണ്... കാറിന്റെ ശബ്ദം കേട്ടതും വിനയൻ സുജാതയെ ഒന്ന് നോക്കി... "നിങ്ങൾ തന്നെ പറഞ്ഞോ.... സുജാത പറഞ്ഞതും വിനയൻ തലയാട്ടി... രുക്ഷ് ഹാളിലേക്ക് കേറിയതും എല്ലാരും അവിടെ ഉണ്ട്.... അവരെ ശ്രെദ്ധിക്കാതെ മേളിലേക്ക് കേറാൻ നോക്കിയതും വിനയന്റെ വിളി വന്നു.... ഗൗരവത്തോടെ ഒന്ന് തിരിഞ്ഞു നോക്കി... "രുക്ഷ് നീയും ചന്തുവും നാളെ തന്നെ തറവാട്ടിലേക്ക് പോവണം.... നിന്റെ അച്ഛമ്മ നിങ്ങളെ കാത്തിരിക്ക... നാളെ പുലർച്ചെ പുറപ്പെടണം.... വിനയൻ പറഞ്ഞതും രുക്ഷ് ഒന്ന് നെടുവിർപ്പ് ഇട്ടു... "ഞാൻ എവിടേക്കും പോവുന്നില്ല... കൈ രണ്ടും മാറിൽ പിണഞ്ഞു കെട്ടി ഒരു ഭാവവെത്യാസവും ഇല്ലാതെ രുക്ഷ് പറഞ്ഞതും വിനയൻ സുജാതയെ ഒന്ന് നോക്കി.................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story