പ്രണയവർണ്ണങ്ങൾ: ഭാഗം 2

pranayavarnangal

എഴുത്തുകാരി: കുറുമ്പി

അരയിലായ് എന്തോ ഇഴയുന്ന പോലെ തോന്നിയതും കണ്ണുകൾ വലിച്ച് തുറന്നു...... ബെഡിലാണ് താനിപ്പോൾ എങ്ങനെ.... കണ്ണുകൾ നേരെ ചെന്നെത്തിയത് സാരിക്കുള്ളിലൂടെ തന്നെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന കൈകളിൽ ആണ്...... ചന്തു ഞെട്ടി എണീറ്റു.... നെഞ്ചിൽ കൈ വെച്ച് ഒന്ന് ആഞ്ഞു ശ്വസിച്ചു.... ബെഡിലായി കിടക്കുന്ന രുക്ഷിനെ കണ്ടതും ദേഷ്യം വന്നു.... ഇത്രയൊക്കെ ചെയ്തിട്ടും എന്തൊരു ധൈര്യ..... "എന്താ ചന്തു പേടിച്ചു പോയോ.... നിന്റെ രുക്ഷേട്ടൻ അല്ലെ പേടിക്കണ്ടാട്ടൊ ഇവിടെ കിടക്ക് ബാ... രുക്ഷ് പറഞ്ഞതും ചന്തു മുഖം കൊട്ടി..... "ഒരു പ്രാവിശ്യം ദേഹത്ത് തൊട്ടപ്പോൾ എന്റെ കൈ ചൂട് അറിഞ്ഞതല്ലേ എന്തെ ഇനിയും വേണോ mr. രുക്ഷിത്ത് വിശ്വനാഥിന്...... ചന്തു പുച്ഛത്തോടെ മുഖം കൊട്ടി.... "എന്താ ഈ കളിക്കുന്ന പ്രേമ നാടകം ഒന്നും എനിക്ക് മനസിലാവില്ലന്ന് വിചാരിച്ചോ ഹേ...... ചന്തു ചോദിച്ചതും രുക്ഷ് പൊട്ടി ചിരിച്ചു..... "അപ്പോ നിനക്ക് മനസിലായി അല്ലേടി %&*&%%#മോളെ.... ചുണ്ടിലൊരു ക്രൂരത നിറച്ചുകൊണ്ട് രുക്ഷ് പറഞ്ഞു..... "ദേ എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ.... ചന്തു ദേഷ്യത്തോടെ രുക്ഷിനെ നോക്കി... "നീ എന്തോ ചെയ്യും ഹേ... പറടി..... രുക്ഷ് ചന്തുന് നേരെ പാഞ്ഞാടുത്തു..... ഭിത്തിയോട് മുട്ടിച്ചു കൈ ചുമരോട് ചേർത്ത് പിടിച്ചു.... വേദനയാൽ ചന്തുന്റെ കണ്ണ് നിറഞ്ഞു തൂകി.... "നിന്നെ രണ്ട് ദിവസം ഇങ്ങനെ പ്രേമനാടകം കളിച്ചു വശത്താക്കാം എന്ന് ഞാൻ വിചാരിച്ചു പക്ഷെ അതിന് മുൻപ് നീ എന്റെ കള്ള കളി അങ്ങ് കണ്ടു പിടിച്ചു...... എങ്കിൽ നീ കേട്ടോ നിന്നെ വേദനിപ്പിക്കാൻ വേണ്ടി തന്നെയാ കെട്ടിയെ..... ഇപ്പോൾ നിനക്ക് എന്ത് ചെയ്യാൻ പറ്റും സുരേന്ദ്രൻ ഉള്ളതല്ലായിരുന്നോ നിന്റെ ബലം അങ്ങേർക്കിപ്പോൾ നിന്നോട് ഒരേ ഒരു വികാരമേ ഉണ്ടാവു വെറുപ്പ്.... മനസ്സറിഞ് ശപിക്കുന്നുണ്ടാവും നിന്നെ.....വാക്കുകൾ അഗ്നിപോലെ നെഞ്ചിൽ തറച്ചു.....

"അന്നെല്ലാവരുടെയും മുന്നിൽ വെച്ച് നീ എന്നെ അടിച്ചപ്പോൾ ഞാൻ എങ്ങനെ ആണോ അഭമാനഭാരത്താൽ തല താഴ്ത്തി നിന്നത് അതിലും വലിയ സങ്കടത്തോടെ ആണ് നിന്റെ അച്ഛൻ നിന്നത് കണ്ടില്ലെ നീ.... ഹേ..... ഈ ഒരു വർഷക്കാലം എന്റെ മനസ്സിൽ പക ആയിരുന്നെടി പക..... അടങ്ങാത്ത പക... നീയും നിന്റെ ആ മച്ചമ്പി ഇല്ലേ ആകാശ്.... നിനക്ക് കൊണ്ടാൽ അവന് കൊള്ളും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു...... അവനും കൂടി ഉള്ളത് നീ ഒറ്റക്ക് അനുഭവിച്ചോ കേട്ടോടി... ഇനി എന്റെ ദിവസം ആണ് വരുന്നത് എന്റെ ദിവസം.... ചന്തുനെ നിലത്തേക്ക് തള്ളിക്കൊണ്ട് രുക്ഷ് പുറത്തേക്കിറങ്ങി.... "പിന്നെ.... നീയും ഞാനും തമ്മിലുള്ള പ്രശ്നം ആരേലും അറിഞ്ഞാൽ അന്ന് അന്ന് നിന്റെ അല്ല നിന്റെ ആ ആകാശില്ലേ ലാവന്റെ അന്ത്യo ആയിരിക്കും കേട്ടോടി.... രുക്ഷ് ഡോറിനരികിൽ നിന്നുകൊണ്ട് വിളിച്ചു പറഞ്ഞതും ചന്തു മുഖം പൊത്തി കരഞ്ഞു...... അച്ഛൻ അച്ഛൻ മാത്രമായിരുന്നു മനസ്സിൽ..... _____❤️ ഗ്ലാസിലുള്ള മദ്യം ഒറ്റയടിക്ക് ആകാശ് വായിലേക്ക് കമഴ്ത്തി..... "എടാ ഒന്ന് പതുക്കെ.... കരൾ വാടി പോവും...... സനു പറഞ്ഞതും ആകാശ് അവനെ ഒന്ന് പുച്ഛിച്ചു..... "വാടട്ടെ എല്ലാം എന്നിട്ടങ് ചത്തു പോവട്ടെ..... എന്നും ഇന്നും അവന് മുന്നിൽ തോൽക്കാനാ എന്റെ വിധി...... ആദ്യായിട്ട് ആഗ്രഹിച്ച പെണ്ണിനെ പോലും കിട്ടിയില്ല.... എല്ലാം അവന്.... ഷിറ്റ്... കയ്യിലുള്ള ഗ്ലാസ്സ് നിലത്തേക്ക് എറിഞ്ഞോടിച്ചു.... "നിനക്കവളെ ഇഷ്ട്ടം ആയിട്ടെന്ത് കാര്യം അവൾക്ക് അവനോടെല്ലായിരുന്നോ ഇഷ്ട്ടം....... പിന്നെ... നീ.... "ചീ നിർത്തെടാ..... നീ എന്റെ ഫ്രണ്ട് ആണോ അതോ അവന്റെ യോ.... ആകാശ് ദേഷ്യത്തോടെ അവന്റെ കോളറക്ക് പിടിച്ചു......

"അങ്ങനെ പറഞ്ഞതല്ല.... ഇപ്പോൾ അവൾക്ക് അവനോട് ആ ഇഷ്ട്ടം ഇല്ലല്ലോ.... ഈ അവസാന നിമിഷം അവൻ കേറി വരും എന്ന് ഞാൻ കരുതിയോ.... "കല്യാണം മുടക്കാൻ എല്ലാം സെറ്റ് ആക്കി വെച്ചിട്ട് അവൻ അവളെയും കൊണ്ട് പോയിരിക്കുന്നു.... ഷിറ്റ്.... എന്നും അവൻ ആ രുക്ഷ് എന്റെ വഴി മുടക്കാനായി മുന്നിൽ വരും..... ആകാശ് ദേഷ്യത്തോടെ വിറച്ചു.... "നീ പേടിക്കാതിരിക്ക്.... അവൾക്കിപ്പോൾ അവനോട് ദേഷ്യം മാത്രവേ ഉള്ളു അവന് തിരിച്ചും.... അവസാനം അവൾ നിന്റെ കയ്യിൽ തന്നെ എത്തും..... "അവന്റെ എച്ചിൽ ചുമക്കാൻ നിൽക്കാണോ ഞാൻ..... സനുവിനെ പിടിച്ചു കുലുക്കിക്കൊണ്ട് ആകാശ് ചോദിച്ചു..... "അതിന് നീ അല്ല രുക്ഷ്......നീ ഒന്ന് ശ്രെമിച്ചാൽ ചന്തു നിന്റെ കൈ പിടിയിൽ ഒതുങ്ങും..... നീ ഒന്ന് വെയ്റ്റ് ചെയ്യ് എന്താ ചെയ്യേണ്ടതെന്ന് പറഞ്ഞു തരണ്ടല്ലോ.... സനു പറഞ്ഞതും ആകാശിന്റെ മുഖം ക്രൂരതയാൽ കോടി...... _____❤️ "ഏട്ടത്തി.... ആരുടെയോ ശബ്‌ദം കേട്ടതും ചന്തു തല പൊക്കി നോക്കി..... മുന്നിൽ ചിരിതൂകി നിൽക്കുന്ന ഒരു പെൺകുട്ടി.... "ഞാൻ ലക്ഷ്മി.... രുക്ഷേട്ടന്റെ അനിയത്തിയ ഡിഗ്രിക്ക് പഠിക്ക.... സ്വന്തം അല്ലാട്ടോ.... വിനയന്റെയും സുജാതടെയും മോള്.... അതാരാന്ന് അറിയില്ലല്ലോ.... രുക്ഷേട്ടന്റെ അച്ഛന്റെ പെങ്ങൾ ആണ് സുജാത അതായത് എന്റെ അമ്മ.... ആ സുജാതെടെ ഭർത്താവ് വിനയൻ അതായത് എന്റെ അച്ഛൻ...... ഇപ്പോൾ മനസ്സിലായോ... ലച്ചു പറഞ്ഞതും ചന്തു ഒന്ന് ചിരിച്ചു.... "ഇനി സങ്കടപ്പെടണ്ടാട്ടോ...... ഞാൻ ഇല്ലേ കൂട്ടിന്.....ഏട്ടൻ അങ്ങേനെയാ എപ്പോഴും വെറുപ്പും ദേഷ്യവും അതുകൊണ്ട് പേടിക്കണ്ട ചേച്ചിയെ ഭയങ്കര ഇഷ്ട്ടാ.... ലെച്ചു പറഞ്ഞതും ചന്തു ഒന്ന് പുച്ഛത്തോടെ ചിരിച്ചു....

"ഏട്ടത്തിയെ എനിക്ക് മനസിലാവും.... ഒരു പെൺകുട്ടീടെ ലൈഫിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ആൾ തന്നെയാ അച്ഛൻ.... ആ അച്ഛനെ വിഷമിപ്പിച്ച ഏട്ടൻ എട്ടതിയെ കൂട്ടികൊണ്ട് വന്നത്.... എന്ന് വെച്ച് എന്റെ ഏട്ടൻ ദുഷ്ട്ടൻ ഒന്നും അല്ലാട്ടോ പാവ...... ലെച്ചുനെ കാണും തോറും സ്നേഹം തോന്നി.... രുക്ഷിനെ ഓർക്കും തോറും ദേഷ്യവും..... "ഏട്ടത്തി വാ നമ്മക്ക് അത്തായം കഴിച്ചു കിടക്കാ ഇന്ന് ഫസ്റ്റ് നൈറ്റ് അല്ലെ.... ലെച്ചു കളിയാലെ പറഞ്ഞതും ചന്തു അവളെ ദേഷ്യത്തോടെ നോക്കി.... "ഈ.... ചുമ്മാ..... ലെച്ചു ഇളിച്ചോണ്ട് പറഞ്ഞതും ചന്തുന് ചിരി വന്നു.... "ഏയ്യ് ഏട്ടത്തി ചിരിച്ചേ..... ലെച്ചു ഉച്ചത്തിൽ പറഞ്ഞതും ചന്തു അവളുടെ വാ പൊത്തി... "മിണ്ടാതിരി പെണ്ണെ.... ചന്തു കളിയാലേ പറഞ്ഞതും ലെച്ചു ഒന്ന് ചിരിച്ചു..... "ബാ ഏട്ടത്തി ഇനി ഞാൻ പൊക്കി കൊണ്ടുപോവാണോ.... ഏട്ടന്റെ അത്ര ശക്തി ഇല്ലേലും ജിമ്മ് ആണ് ഞാനും..... കയ്യ് ഒന്ന് പൊക്കിക്കൊണ്ട് ലെച്ചു ചന്തുന്റെ കൈ പിടിച്ചു വലിച്ചെണിപ്പിച്ചു... രണ്ട് പേരും താഴത്തേക്ക് ഇറങ്ങിയതും കണ്ടു ഗൗരവത്തോടെ ഡൈനിംഗ് ഏരിയയിൽ ഇരിക്കുന്ന രുക്ഷിനെ... ചന്തുവിനെ കണ്ടതും മുഖത്ത് പുച്ഛം നിറഞ്ഞു ചന്തുവിനും മറിച്ചല്ലായിരുന്നു... രുക്ഷിന് അടുത്തായി തന്നെ ചന്തുവും ഇരുന്നു പരസ്പ്പരം രണ്ടും നോക്കിയെ ഇല്ല.....ചന്തു എന്തൊക്കെയോ നുള്ളി പെറുക്കി ഇരുന്നു.... അച്ഛൻ വല്ലോം കഴിച്ചിട്ടുണ്ടാകുമോ എന്ന ചിന്തയായിരുന്നു മനസ്സാകെ..... "മോളെ ഉച്ചക്കെ ഒന്നും കഴിച്ചില്ലല്ലോ.... ഒന്നും ആലോചിക്കാതെ കഴിക്ക് എല്ലാം വിനയച്ഛൻ ശെരിയാക്കി തരും കേട്ടോ.... വിനയൻ പറഞ്ഞതും ചന്തു ഒന്ന് ചിരിക്കാൻ ശ്രെമിച്ചു.... അതിന് രുക്ഷ് അവളെ നോക്കി ഒന്ന് കെർവിച്ചു.... ചന്തു അത് കാണാത്ത പോലെ കഴിക്കാൻ തുടങ്ങി..... "ഇത്തിരി കൂടി കഴിക്ക് മോളെ.... സുജാത ചന്തുന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞതും രുക്ഷിന് ദേഷ്യം വന്നു...

"എനിക്ക് വല്ലോം തരുന്നുണ്ടോ.... രുക്ഷ് ദേഷ്യത്തോടെ വിളിച്ചു പറഞ്ഞതും ചന്തുന് ചിരിയാണ് വന്നത്..... സുജാത ചിരിയോടെ അവന് വിളമ്പി..... "എത്രയൊക്കെ വലുതായാലും ചിലർടെ കുശുമ്പിന് മാറ്റം ഒന്നും ഇല്ല അല്ലെ അച്ഛാ..... ലെച്ചു കളിയോടെ പറഞ്ഞതും രുക്ഷവളെ ദോഷിച്ചു ഒന്ന് നോക്കി.... രുക്ഷ് കഴിപ്പ് മതിയാക്കി ദേഷ്യത്തോടെ എണീറ്റു പോയി..... "ദേ പെണ്ണെ ഞാൻ പറപ്പോഴും പറഞ്ഞിട്ടുണ്ട് അവൻ വല്ലോം കഴിക്കുമ്പോൾ തരികിട പറയരുതെന്ന്.... സുജാത ദേഷ്യത്തോടെ പറഞ്ഞതും ലെച്ചു കൊഞ്ഞനം കുത്തി....... "ഇന്നാ മോളെ... ചടങ്ങ് ഒന്നും തെറ്റിക്കണ്ട..... കൈ കഴുകി വന്ന ചന്തുന്റെ കയ്യിൽ ഒരു ഗ്ലാസ്സ് പാൽ കൊടുത്തോണ്ട് സുജാത പറഞ്ഞതും ചന്തു അന്തിച്ചുനിന്നു.....നെഞ്ചിലൂടെ ഒരു ആന്തൽ കടന്നു പോവും പോലെ.... ചന്തു എന്തോ ആലോചിച്ചു നിക്കുന്നത് കണ്ടതും സുജാതക്ക് ചിരി വന്നു... "എന്തിനാ സുജാതമ്മ ചിരിക്കുന്നെ... ചന്തു സംശയത്തോടെ അവരെ നോക്കി.... "ഞാനും നിന്റെ പ്രായം ഒക്കെ കഴിഞ്ഞ മോളെ വന്നെ.... ദേ ഇത് പിടിച്ചെ.... കയ്യിൽ പാൽ കൊടുത്ത് ചിരിയോടെ സുജാത പറഞ്ഞതും ചന്തു മുഖം ചുളിച്ചോണ്ട് അവരെ നോക്കി.... "അയ്യേ അങ്ങനെ അല്ല ഞാ..... ചന്തു എന്തോ പറയാൻ വന്നതും സുജാത അവളെ തടഞ്ഞു.... "നീ വന്നെ സമയം പോവുന്നു.... സുജാത ചന്തുനെയും കൂട്ടി മുകളിലേക്ക് നടന്നു.... "ഞാനും വരാം കൂടെ....ലെച്ചു പറഞ്ഞതും സുജാതാ അവളെ ഒന്ന് ഇരുത്തി നോക്കി... "ഗ്രൂപ്പ്‌ ഡാൻസിന് പോവല്ല.,. പോയി കിടന്ന് ഉറങ്‌ കൊച്ചെ..... സുജാത പറഞ്ഞതും ലെച്ചു ചന്തുനെ നോക്കി.... " അമ്മ ഗുഡ്‌ നൈറ്റ്....ചേച്ചിക്ക് ഗുഡ്‌ നൈറ്റ് വേണ്ടലോ..... ലെച്ചു ഇളിച്ചോണ്ട് റൂമിലേക്ക് ഓടി.... "ഈ പെണ്ണിന്റെ ഒരു കാര്യം മോള് വാ..... സുജാതെടെ കൂടെ നടക്കുമ്പോൾ ഹൃദയം പതിൽ മടങ്‌ വേഗത്തിൽ മിടിച്ചോണ്ടിരുന്നു..... പേടിയായിരുന്നു മനസ്സാകെ..... "മോള് കേറിക്കോട്ടോ...... സുജാത പറഞ്ഞതും എന്തും നേരിടാൻ എന്ന ധൈര്യത്തോടെ റൂമിലേക്ക് കേറി.... വാതിലടച്ചു..... നന്നെ വിയർക്കുന്നുണ്ടായിരുന്നു.................. തുടരും...........

പ്രണയവര്‍ണ്ണങ്ങള്‍ : ഭാഗം 1

Share this story