പ്രണയവർണ്ണങ്ങൾ: ഭാഗം 20

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"മോള് ഇങ് വന്നെ അമ്മായിമാരെ പരിചയപ്പെട്ടില്ലല്ലോ.... മനസ്സിൽ ഒളിപ്പിച്ചു വെച്ച കുടിലതയാലേ ചന്തുനെ നോക്കി... അവളൊന്ന് പുഞ്ചിരിച്ചുകൊണ്ട് അവർക്ക് നേരെ നടന്നു.... എന്തോ കണക്ക് കൂട്ടിയപോലെ രണ്ട് പേരും പരസ്പരം ഒന്ന് നോക്കി..... "പേരെക്കൊ ചോദിക്കാൻ വിട്ട് പോയി... എന്താ മോൾടെ പേര്... മുടിയിൽ തലോടിക്കൊണ്ട് വത്സല ചോദിച്ചു... "ചന്ദന... പുഞ്ചിരിയാലെ മറുപടി പറഞ്ഞു... "ഹാ ഹ... നല്ല പേരാണല്ലോ... ചന്ദന മോള്... ചന്ദ്രികയായിരുന്നു പറഞ്ഞത്... "മോള് ഈ അടുക്കളയിൽ ഒക്കെ കയറാറുണ്ടോ.... വത്സല ചോദിച്ചതും ചന്തു ഓന്ന് വിളറി ചിരിച്ചു.... "ചെറുതായി.... "ഇന്നിവിടെ പാടത്തും മറ്റും കൊറേ പണിക്കാർ ഉണ്ട്... മോൾക്ക് ബുദ്ധിമുട്ടാവില്ലെൽ....

"ഓ അതിനെന്താ.... എന്താ ചെയ്യണ്ടത് എന്ന് പറഞ്ഞാൽ മതി.... ചന്ദ്രിക പറഞ്ഞു തീരും മുൻപ് ആവേശത്തോടെ പറഞ്ഞു.. "ഏയ്യ് ഭാരപ്പെട്ട പണി ഒന്നും ഇല്ല ഈ പച്ചക്കറി അരിഞ്ഞിട്ടാൽ മാത്രം മതി... അതിൽ കൂടുതൽ ഒന്നും ഞങ്ങളുടെ കണ്ണന്റെ പെണ്ണിനെ കൊണ്ട് ചെയ്യിപ്പിക്കില്ല..... "കണ്ണനോ അതാരാ.... ചന്തു സംശയത്തോടെ വത്സലയെ നോക്കി.... "അറിയില്ലെ പെണ്ണെ നിന്റെ ഭർത്താവിന്റെ ചെല്ലപ്പേരാ.... വിശ്വനും മാലതിയും അടക്കം എല്ലാരും അവനെ അങ്ങനെയാ വിളിച്ചിരുന്നെ.... അവർ പോയതിൽ പിന്നെ അങ്ങനെ വിളിക്കുന്നതവന് ഇഷ്ട്ടല്ല അതുക്കൊണ്ടല്ലേ അച്ഛമ്മ അടക്കം അവനെ രുക്ഷ് മോനെന്ന് വിളിക്കുന്നെ.... പിന്നെ വേറൊരു പേര് കൂടി ഉണ്ട് പാലുണ്ണി.....

അവന്റെ കുഞ്ഞു നാളിൽ ഒരു ദിവസം സന്ധ്യ നേരം ആയപ്പോയെക്കും അവനെ കാണുന്നില്ല എല്ലായിടത്തും തിരഞ്ഞു എവിടേം ഇല്ല.... തൊഴുത്തിൽ പോയി നോക്കിയപ്പോൾ അവിടെ നിൽക്കുന്നു ഒരു പശുകിടാവ് പാല് കുടിക്കുന്നതും നോക്കി..... പയ്യെ പമ്മി പോയി പയ്യിന്റെ അകിടിൽ പോയി കടിച്ചു... ആരുടെയോ ഭാഗ്യത്തിന് ചവിട്ടൊന്നും കിട്ടിയില്ല..... അന്ന് മുതൽ വിശ്വൻ കളിയാക്കി വിളിക്ക അങ്ങനെയാ പാലുണ്ണി....എപ്പോയോ ഒരിക്കൽ അറിയാതെ കുട്ടൻ ഒന്ന് വിളിച്ചു പോയതിന് അവന്റെ മൂക്കിന്റെ പാലം അടിച്ചു പൊട്ടിച്ചു..... അതിൽ പിന്നെ കുട്ടനും രുക്ഷ്മോനും മിണ്ടുന്നത് ഞാൻ കണ്ടിട്ടില്ല...... ചെക്കന്റെ വീരകഥ പറയാണെങ്കിൽ ഇനിയും ഉണ്ട്.....

ഒരു ചിരിയാലെ വത്സല പറഞ്ഞവസാനിപ്പിച്ചതും ചന്തുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിച്ചു പ്രണയത്തിന്റെ അതിലുപരി കുറുമ്പിന്റെ... "*കണ്ണേട്ടൻ....... മനസ്സ് പതിയെ ഉരുവിടുന്നുണ്ടായിരുന്നു.... "ഹാ ന്നാൽ മോള് ഇത് മുറിച്ചിട്ടോ.... ഞങ്ങൾ വയ്യപ്പറത്തുണ്ട്...നെല്ല് കുത്തണം കഞ്ഞിണ്ടാക്കണം... മോള് കുടിക്കില്ലേ.... ചന്ദ്രിക ചോദിച്ചതും തലയാട്ടിക്കൊണ്ട് കത്തി കയ്യിൽ എടുത്തു.... ഒന്ന് ചിരിച്ചുകൊണ്ട് രണ്ടും വയ്യപ്പറത്തേക്ക് നടന്നു.... "എന്റെ ഭഗവാനെ... ഇതൊക്കെ എങ്ങനെയാ മുറിച്ചിടാ.... എന്റെ കണ്ണേട്ടാ..... ചുണ്ടിലൊരു നേർത്ത പുഞ്ചിരി അപ്പോഴും ഉണ്ടായിരുന്നു.... മറക്കാതിരിക്കാൻ പല ഉറവിടി ആ രണ്ട് പേരും മനസ്സ് ഉരുവിട്ടുക്കൊണ്ടിരുന്നു.....

"എടി നീ ഇനി നിന്റെ പരിപാടി തുടങ്ങിക്കോ.... കൈ നല്ലോണം മുറിയണം..... എന്റെ കൊച്ചിനെ തല്ലിയതിന് ആ പെണ്ണ് കരയണം..... വത്സല പറഞ്ഞതും ചന്ദ്രികയൊന്ന് ചിരിച്ചു.... പതിയെ അടുക്കളയിലേക്ക് എത്തി നോക്കി.... "തുടങ്ങിയെ ഉള്ളു.... ഏട്ടത്തി ആ നെല്ല് കുത്ത്.... അവളുടെ കാര്യം ഞാൻ നോക്കിക്കോളാം.... ഇത് തുടക്കം ഇതിലും വലുത് അവൾക്കും അവനും കൊടുക്കലോ അവർ ഇവിടെ തന്നെ ഇല്ലേ.... ചന്ദ്രിക ഒളികണ്ണിട്ട് ചന്തുനെ ഒന്ന് നോക്കി.... "സവാള ഗിരിഗിരി... ന്തോന്നിത് വെള്ളച്ചാട്ടോ അതിൽ പോലും ഇത്രേം വെള്ളം ഉണ്ടാവൂല... ഉള്ളിയരിയുന്നിടയിൽ ഓരോന്ന് പിറുപിറുത്തു കണ്ണിൽ നിന്നും വെള്ളം ഒഴുകുന്നുണ്ട്..... ചന്ദ്രിക ഒച്ച ഇടാതെ അവളുടെ പുറകിൽ വന്ന് നിന്നു....

വീയാൻ പോവുന്ന പോലെ ചന്തുന്റെ ദേഹത്തേക്ക് വീണു.... "ആഹാ...കത്തി ഉള്ളം കയ്യിൽ കൊണ്ടു രക്തം നിർത്താതെ ചാടി.....ചന്തുന്റെ കണ്ണൊക്കെ നിറഞ്ഞു തുളുമ്പി.... "അയ്യോ... മോളെ നന്നായി മുറിഞ്ഞൊ..... അയ്യോ..... ചന്ദ്രിക ഒരുക്കൊടെ മുറിവിൽ അമർത്തി പിടിച്ചു.... വേദനയാൽ ചന്തു ഒന്ന് പിടഞ്ഞു.... "ആഹാ.... അമ്മ.... ആഹാ... രക്തം കാണും തോറും തൊണ്ടയിലെ വെള്ളം വറ്റും പോലെ തോന്നി ചന്തുവിന്.... ചന്ദ്രിക മനസ്സിലൊന്ന് ഊറിചിരിച്ചുകൊണ്ട് ഒരു ബൗളിൽ നിന്നും ഇത്തിരി മുളക് പൊടി മുറിവിലേക്ക് വിതറി.... "ഹാ.... അമ്മാ.. ... വേദനയാലേ ഒന്ന് പിടഞ്ഞു...... "മുറുക്കി പിടിച്ചോ രക്തം നിൽക്കും....

നല്ലതാ. വീണ്ടും അറിഞ്ഞോണ്ട് കൈകൾ മുറിവിലായ് അമർത്തി കണ്ണീരാൽ കണ്ണ് മറയപ്പെട്ടു..... വേദനയാലെ പിടഞ്ഞു... "യ്യോ എന്ത് പറ്റി..... ഇതെങ്ങനെ മുറിഞ്ഞു.... ഒച്ച കേട്ട് കുട്ടൻ ഓടി വന്നു.... ചന്ദ്രിക അവനെ നോക്കിയൊന്ന് ഉമിനീര് ഇറക്കി.... "ഇതെന്തോന്ന്... മുറിവിൽ മുളക് പൊടിയോ.... കുട്ടൻ ദേഷ്യത്തോടെ ചന്ദ്രികയെ നോക്കി... "അത് മോനെ മഞ്ഞപ്പൊടി.... മാറി പോയി... മുളക്പൊടി.. പേടി.... "മാറങ്ങോട്ട്... ചന്ദ്രിക വിക്കുന്നത് കണ്ടതും അവരുടെ പണിയാണെന്ന് കണ്ടോണ്ട് കുട്ടൻ അവരെ മാറ്റി.... ചന്തുന്റെ കൈ കൈപിടിയിൽ ഒതുക്കി..... പയ്പ്പിൽ ചോട്ടിൽ പിടിച്ചു കൊടുത്തു..... "ആഹാ.... നീറ്റലോടെ ചന്തു ഏങ്ങി.... വേദന മുഖം എടുത്ത് കാട്ടുന്നുണ്ട്....

പതിയെ കയ്യിൽ ഒന്ന് ഊതിക്കൊടുത്തു... "വാ ഞാൻ മരുന്ന് വെച്ച് കെട്ടിത്തരാം... കുട്ടൻ ചന്തുന്റെ കയ്യിൽ പിടിച്ചു പതിയെ നടന്നു..... ചന്തുനെ അന്വേഷിച്ചു വന്ന രുക്ഷ് കാണുന്നത് കണ്ണീരോടെ നിൽക്കുന്ന ചന്തുനെ ആണ്.... "എന്ത്.. പറ്റി... ഹേ.... ചന്തു are you ok... രുക്ഷ് വെപ്രാളത്തോടെ ചന്തുനെ നോക്കി..... കുട്ടന്റെ കയ്യിലുള്ള അവളുടെ കൈ കണ്ടതും നെഞ്ചോന്ന് പിടഞ്ഞു.... ഉള്ളം കൈ നന്നായി മുറിഞ്ഞിട്ടുണ്ട് രക്തം നിർത്താതെ ഒഴുകുന്നു..... ദേഷ്യത്തോടെ കുട്ടനെ തള്ളി മാറ്റി കൈ അവന്റെ കൈവെള്ളയിൽ എടുത്തു.... പതിയെ ഊതികൊടുത്തു.... കണ്ണും ചെറുതായി നിറഞ്ഞിരുന്നു.... "ഒന്നുല്ലാട്ടോ.... ഇത് ചെറിയ മുറിവാ വേഗം മാറും....

ചന്തു രുക്ഷിനെ കൗതുകത്തോടെ നോക്കി ആ നിമിഷം ആ കണ്ണുകളിൽ താൻ കാണാൻ ആഗ്രഹിച്ച ഭാവം തന്നെയായിരുന്നു.. കൈ നീറുമ്പോഴും കണ്ണ് ചിമ്മാതെ അവനെ നോക്കി.... "ഞ... ഞാൻ ഫസ്റ്റേഡ് ചെയ്ത് തരാം വേഗം മാറും..... ചന്തുനെ ചേർത്ത് പിടിച്ചുകൊണ്ട് പടികൾ കയറി അപ്പോഴും ഇമചിമ്മാതെ അവനെ നോക്കുന്നുണ്ട് ചന്തു.... ഇവിടിരിക്ക്.... കയ്യിലൊന്ന് ഊതി കിടക്കയിലേക്ക് ഇരുത്തി... "ഈ ഫസ്റ്റേഡ് എവിടെ പോയി..... ഷിറ്റ്.... ഹോ..... ദേഷ്യത്തോടെ കാബോർഡിലുള്ള മുഴുവൻ സാധനങ്ങളും വലിച്ചിട്ടു.... അവന്റെ വെപ്രാളം കണ്ടതും ചന്തുന് ചിരി വന്നു...... "ഓരോന്ന് ഒപ്പിച്ചു വെച്ചിട്ട് ചിരിക്കുന്നത് കണ്ടില്ലെ.... രുക്ഷിന്റെ മുഖത്തെ ദേഷ്യം കണ്ടതും ചിരി സ്വിച്ച് ഇട്ടപോലെ നിന്നു...

"നിനക്ക് ഇത്തിരി പോലും ശ്രെദ്ധ ഇല്ലേ ഹേ.... കത്തി പിടിക്കാൻ അറിയില്ലേൽ പിടിക്കരുത് മനുഷ്യനെ വെറുതെ ടെൻഷൻ ആക്കാനായിട്ട്..... "എന്റെ കൈ മുറിഞ്ഞതിന് എന്തിനാ ഇങ്ങനെ ടെൻഷൻ ആവുന്നേ.... പ്രണയത്തോടെ അതിലുപരി കുറുമ്പോടെ ചോദിച്ചു.... അത് കേട്ടതും രുക്ഷ് ഒന്ന് സ്റ്റെക് ആയി.... ചോദിച്ചതിന്റെ ദേഷ്യത്തിൽ കയ്യിലിരുന്ന ഓല്മെന്റ് ഒരു ഊക്കൊടെ മുറിവിൽ ചാലിച്ചു..... "സ്സ്....... ചന്തു എരിവ് വലിച്ചു.... നീറ്റലോടെ കണ്ണ് ഒന്ന്കൂടി നിറഞ്ഞു തൂകി... "ഹോ സോറി സോറി.... നീ എന്തിനാ ഇങ്ങനെ എന്നെ ദേഷ്യം പിടിപ്പിക്കുന്നത്..... മുറിവിൽ പതിയെ ഊതി കൊടുത്തു.... അവളെക്കാൾ വേദന അവനാണെന്ന് തോന്നിപോയി....

"എങ്ങനെയാ മുറിഞ്ഞത്.... കൈ ശ്രെദ്ധയോടെ കെട്ടുന്നതിനിടക്ക് രുക്ഷ് ചോദിച്ചതും ചന്തു പേടിയോടെ ഉമിനീര് ഇറക്കി ഒന്നവനെ നോക്കി.... "അത്.... അത്.... ചന്തു കിടന്ന് വിക്കാൻ തുടങ്ങി എത്ര ആലോചിച്ചിട്ടും ഒരു കള്ളവും മനസ്സിൽ വന്നില്ല.... അമ്മായിമ്മാരോട് രുക്ഷ് ദേഷ്യപ്പെട്ടാലോ എന്നൊരു ചിന്ത ഉള്ളിൽ നീറി പുകഞ്ഞു... "Answer me..... മുറിവ് കെട്ടുന്നതിനിടക്ക് രുക്ഷ് തല പൊക്കി നോക്കി.... "കിച്ചണിലേക്ക് നീ എന്തിന് പോയതാ....മറുപടി ഒന്നും കേൾക്കാതായപ്പോൾ വീണ്ടും ചോദിച്ചു... "അ... അത് ഞാൻ വെള്ളം കുടിക്കാൻ പോയതാ.... അപ്പോൾ അവിടെ പച്ചക്കറി ഇരിക്കുന്നത് കണ്ടു.... അപ്പോൾ ഞാൻ വിചാരിച്ചു ആ പച്ചക്കറി അരിഞ്ഞവരെ സഹായിക്കാന്ന്...

അപ്പോൾ കൈ മുറിഞ്ഞു അത്രയേ ഉള്ളു... വായിൽ തോന്നിയ കള്ളം വിളിച്ചങ് പറഞ്ഞു... അത് മനസിലാക്കിയപോലെ രുക്ഷ് ചന്തു ദേഷ്യത്തോടെ നോക്കി..... "സത്യം പറയുന്നോ അതോ എന്റെ കൈ ചൂട് ഒന്നുകൂടി അറിയണോ.... എനിക്കൊന്നാമത് ഈ കള്ളം പറയുന്നവരെയും ചെയ്യുന്നവരെയും തീരെ ഇഷ്ട്ടല്ല you know it..... രുക്ഷ് ചോദിച്ചതും ചന്തു തലയാട്ടി..... "അത് പച്ചക്കറി മുറിച്ചിടാൻ വിളിച്ചതാ... മുറിച്ചിട്ടോണ്ടിരിക്കുമ്പോൾ അമ്മായി വീയാൻ പോയി എന്റെ ദേഹത്ത് വീണു... കൈ മുറിഞ്ഞു അത്രെ ഉണ്ടായുള്ളൂ.... ചന്തു പറഞ്ഞൊപ്പിച്ചതും രുക്ഷിന്റെ മുഖം ദേഷ്യത്തോടെ വലിഞ്ഞു മുറുകി.... "ആ തള്ളകൾ ഈ പണി ഇന്നും ഇന്നലെയും തുടങ്ങിയതല്ല.... എന്റെ... അമ്മ....

നീ ഇനി എന്റെ സമ്മതം ഇല്ലാതെ ഈ റൂമിന് വെളിയിൽ ഇറങ്ങിയാൽ..... കണ്ണിലൊരു പ്രത്യേക ഭാവം ഇതുവരെ ഇത്ര ദേഷ്യത്തിൽ കണ്ടിട്ടേ ഇല്ല... കേട്ടോ നീ.... രുക്ഷ് ചോദിച്ചതും ചന്തു ഞെട്ടിക്കൊണ്ട് തലയാട്ടി..... "ഏത് നേരം ആണാവോ... ഇങ്ങോട്ട് കെട്ടിയെടിക്കാൻ തോന്നിയത്....... ദേഷ്യത്തോടെ മേശക്ക് മുകളിലിരുന്ന ബുക്ക്സ് തട്ടി തെറിപ്പിച്ചു..... "അവർ പാവ അറിയാ..... "Shut up ചന്തു..... നിന്റെ ഈ നോൺസെൻസ് നിർത്ത്...... എനിക്കറിയാവുന്നതിലും കൂടുതൽ ഒന്നും നിനക്ക് അറിയില്ലല്ലോ..... വീണ്ടും ചന്തുന് നേരെ ചീറിക്കൊണ്ട് മേശക്ക് മുകളിലുള്ള ജഗ്ഗ് തട്ടി തെറിപ്പിച്ചു... പേടിയോടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി..... ആ ഉണ്ടക്കണ്ണുകൾ നിറയുന്നത് കണ്ടതും രുക്ഷ് ഒന്നടങ്ങി...

കുറച്ച് നേരം ഒന്നും മിണ്ടാതെ ജനലയിക്കുള്ളിലൂടെ ആ ഇരഞ്ഞി മരത്തെ നോക്കി നിന്നു.... ഇടക്ക് രുക്ഷിന്റെ കണ്ണ് ചന്തുവിലേക്ക് ചാഞ്ഞു... തല താഴ്ത്തി ഏങ്ങി കരയുന്നുണ്ട്... ചൊടിയിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു.... ആ മീശയും താടിയും വരെ ചിരിക്കും പോലെ..... അവളെ കാണുമ്പോളുള്ള തന്നിലുള്ള മാറ്റം അവന് മനസിലാവുന്നേ ഇല്ലായിരുന്നു... രുക്ഷ് ചന്തുനെ ഒന്നുകൂടി നോക്കി റൂമിന് പുറത്തേക്ക് നടന്നു... "എവിടെ പോവാ.... ചന്തു തല പൊക്കി നോക്കിക്കൊണ്ട് ചോദിച്ചു.... "നിന്നോട് പറഞ്ഞെ പോവാവു എന്നുണ്ടോ..... ദേഷ്യത്തോടെ ചോദിച്ചതും തല താഴ്ത്തി ഇരുന്നു.. "ഇവിടെ ഒരു ഫാം ഉണ്ട്.... അവിടേക്ക്.... രുക്ഷ് അലക്ഷ്യമായി പറഞ്ഞു....

ഫാം എന്ന് കേട്ടതും ചന്തുവിന് ചിരി വന്നു പാലുണ്ണി എന്നുള്ള പേരും.... കൂടെ പോവണം എന്നുണ്ടായിരുന്നു ചോദിക്കാൻ മടിച്ചു.... "പോരുന്നോ.... ചോദ്യം കേൾക്കേണ്ട താമസം ചാടി എണീറ്റു.... ആ തിരു വാ അടച്ചു വെക്കാമെങ്കിൽ മാത്രം... രുക്ഷ് പറഞ്ഞതും ചുണ്ട് പിളർത്തി ഒന്നവനെ നോക്കി..... രുക്ഷവളെ നോക്കാതെ മുന്നിൽ നടന്നു പുറകെ ചന്തുവും.... "ഇവിടെ എത്ര പശുക്കൾ ഉണ്ടാവും..... ഫാം ചുറ്റികാണുകയാണ് രണ്ടാളും.... ചന്തുന്റെ ചോദ്യം കേട്ടതും പശുവിന് കാടി കൊടുക്കുന്നതിനിടയിൽ രാമൻ ഒന്ന് തലയുയർത്തി നോക്കി.... "ഏകദേശം പശുക്കളും കിടങ്ങളും അടക്കം അമ്പത് അറുപത് എണ്ണം ഉണ്ടാവും.... അയാൾ പറഞ്ഞതും ചന്തു വാ തുറന്ന് ആകെ ഒന്ന് വീക്ഷിച്ചു....

"ഈ പാലുണ്ണി എന്ന് വെച്ചാൽ എന്താ രാമേട്ടാ.... രുക്ഷിനെ ഇടം കണ്ണിട്ട് നോക്കിക്കൊണ്ട് ചന്തു ചോദിച്ചതും രാമൻ ഉമിനിരിറക്കി രുക്ഷിനെ നോക്കി..... മുഖം കടന്നൽ കുത്തിയപോലെ വീർത്തിരിക്കുന്നുണ്ട്..... രാമൻ ചന്തുനെ നോക്കി പറയല്ലെന്നു ചുണ്ട് കൊട്ടി....... ചന്തു ഇടം കണ്ണിട്ട് രുക്ഷിനെ നോക്കിയതും ദേഷ്യത്താൽ മുഖം വലിഞ്ഞു മുറുകിയിട്ടുണ്ട് ചന്തു അമളി പറ്റിയ പോലെ നാവ് കടിച്ചു...... "അല്ല രാമേട്ടാ ഈ സ്ഥലം ഒക്കെ ആരുടേതാ ആണോ.... ചന്തു വിഷയം മാറ്റാൻ പറഞ്ഞതാണെന്ന് മനസിലായതും രാമൻ ഒന്ന് ചിരിച്ചു..... "കണ്ടോ.... വന്ന് കേറില്ല എല്ലാത്തിന്റെയും കണക്ക് എടുക്കാ.... തോട്ടത്തിൽ നിന്നും ഫാമിലേക്ക് നോക്കിക്കൊണ്ട് ദിവാകരൻ പറഞ്ഞതും ദിനേശൻ ഒന്ന് ചിരിച്ചു....

"കണക്കെടുത്തിട്ട് എന്ത് കാര്യം... അനുഭവിക്കാൻ യോഗം നമുക്കല്ലേ ഉള്ളു.... വാഴക്ക് തടം എടുത്തോണ്ട് ദിനേശൻ പറഞ്ഞത് പിടിക്കാത്തത് പോലെ അവനെ നോക്കി... "ഒന്നിനും പറ്റില്ലേൽ രണ്ടിനെയും തട്ടണം.... ദിനേശൻ ദിവാകാരനെ ഉറ്റു നോക്കി.... "അവന്റെ അച്ഛനെ കൊല്ലാൻ നോക്കിട്ട് നടന്നില്ല പിന്നെ ആണ് ഇവനെ.... അവന്റെ ശരീരം കണ്ടോ ഉരുക്ക ഉരുക്ക്... ദിനേശൻ ദിവാകാരനെ ഉറ്റു നോക്കിക്കൊണ്ട് പറഞ്ഞു..... "എന്നിട്ട് വിശ്വൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ ഇല്ലല്ലോ.... ഇവർക്കൊക്കെ ഉള്ള ദൗർബല്യം എന്താന്ന് അറിയോ.... ഒരാളെ ജീവന് തുല്യം സ്നേഹിച്ചാൽ പിന്നെ അന്ധന്മാരായിരിക്കും... വിശ്വനും പറ്റിയത് അത് തന്നെ അല്ലെ.... അവന്റെ സ്ഥാനത്ത് ഞാൻ ആണേൽ ഒരിക്കലും അങ്ങനെ ചെയ്യില്ല.. ..

ദിനേശൻ ശെരിയാണെന്ന തോതിൽ ഒന്ന് തലയാട്ടി.... "നമുക്ക് നോക്കാം ഇതെവിടെ വരെ പോവും എന്ന്.... എന്നിട്ട് തീരുമാനിക്കാം മുക്കി കൊല്ലണോ തൂക്കി കൊല്ലണോ എന്ന്.... പുച്ഛിച്ചോണ്ട് രണ്ട് പേരും പരസ്പരം ഒന്ന് നോക്കി.... "ഇതെങ്ങോട്ടാ പോവുന്നെ... ചന്തു ചോദിക്കും മുൻപ് മുന്നിലുള്ള കാണിയുടെ മറു സൈഡിലേക്ക് രുക്ഷ് ചാടി കടന്നു... "വയലിലൂടെ നടക്കാൻ വേണേൽ വന്നാൽ മതി ഇല്ലേൽ തിരിച്ചു പൊയ്ക്കോ... താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു.... "ഞാനും വരുന്ന്... എന്നെ ഒന്ന് സഹായിക്ക്... ചന്തു ചുണ്ട് പിളർത്തി രുക്ഷിനെ നോക്കി..... "അതങ്ങ് ചാടി കടന്നോ.... അതിനെന്തിനാ സഹായം... രുക്ഷ് ചോദിച്ചതും ചന്തു മുറിവ് കെട്ടിയ കയ്യിലേക്ക് ഒന്ന് നോക്കി....

"ഈ വയ്യാത്ത കയ്യും വെച്ചിട്ട് ഞാൻ എങ്ങനെയാ ചാടി കടക്കാ.... ചന്തു ചോദിച്ചതും രുക്ഷ് പല്ല് ഞെരിച്ചു...... "നീ കൈ കൊണ്ടാണോ ചാടുന്നെ മര്യാദക്ക് വരുന്നുണ്ടേൽ വാടി... "അല്ലേലും എന്നോട് ആർക്കും സ്നേഹമൊന്നും ഇല്ലല്ലോ എന്നെ സഹായിക്കാൻ ഒക്കെ ആരാ.... ചന്തു ഇല്ലാത്ത സങ്കടം വരുത്തി പറഞ്ഞതും രുക്ഷ് അപ്പുറം ചാടി അവളെ കൈകളിൽ കോരി എടുത്തു.... അവന്റെ സ്പർശം ഏറ്റതും ഒന്ന് തരിച്ചു.... കാണി കടന്നോണ്ട് വയൽ വരമ്പിലേക്ക് കേറി നടന്നു.... "നീ വലിച്ചു വാരി തിന്നുന്നത് ഒക്കെ എങ്ങോട്ടാ പോവുന്നെ ഒരു വെയ്റ്റും ഇല്ലല്ലോ.... രുക്ഷ് ചോദിച്ചതും ചന്തു അവന്റെ കയ്യിൽ ഇരുന്നൊന്ന് ഇളിച്ചു... "ഇനി താഴെ ഇറക്കിക്കോ... ഞാൻ നടന്നോളാം.....

ചന്തു പറഞ്ഞതും രുക്ഷവളെ ഒന്ന് പുച്ഛിച്ച് നോക്കി... "രണ്ട് ദിവസായി എക്സസൈസ് ചെയ്തിട്ട് നിന്നെ കൊണ്ട് ഇങ്ങനെയെങ്കിലും ഒരുപകാരം ഉണ്ടാവട്ടെ.... രുക്ഷ് പറഞ്ഞതും ചന്തു മുഖം കൊട്ടി.... "സ്നേഹം ഉണ്ടെന്ന് മാത്രം സമ്മതിക്കരുത്... ദുഷ്ട്ടൻ.... പട്ടി... "നീ എന്തേലും പറഞ്ഞോ.... രുക്ഷ് ചന്തുനെ നോക്കി... "ഏയ്യ് ഇല്ല കണ്ണേട്ടൻ പറയുന്നപോലെ എന്ന് പറഞ്ഞതാ..... ചന്തുന്റെ വർത്താനം കേട്ടതും രുക്ഷ് സ്റ്റെക് ആയി.... "അവർ പോയതിൽ പിന്നെ അങ്ങനെ വിളിക്കുന്നതവന് ഇഷ്ട്ടല്ല.... വത്സലയുടെ വാക്കുകൾ നെഞ്ചിൽ കൊള്ളിയാൽ മിന്നി..... ചന്തു വയലിലെ ചെളിയിലേക്കും രുക്ഷിനെയും മാറി മാറി നോക്കി....................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story