പ്രണയവർണ്ണങ്ങൾ: ഭാഗം 23

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"ഏട്ടത്തി.........കണ്ണാടിയിൽ നോക്കി മുടി കെട്ടുന്നതിനിടക്ക് പുറകിൽ നിന്നും ആക്രോംഷിച്ചു കൊണ്ടുള്ള വിളി കേട്ടതും ചന്തു ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കി.... പുറകിൽ ഇളിച്ചോണ്ട് നിൽക്കുന്ന ലെച്ചുനെ കണ്ടതും കണ്ണും മിഴിച്ചു നോക്കി..... "നീയോ.... നീ.... എപ്പോൾ.... ചന്തു അതിശയത്തോടെ ചോദിച്ചു........ "ഞാൻ ഞാൻ ഇങ് പോന്നു....... ലെച്ചു ഇളിച്ചോണ്ട് ചന്തുനെ കെട്ടിപ്പിടിച്ചു.... "മാറിനിക്ക്... പോയി കുളിക്കെടി.... അല്ല നീ ഒറ്റക്കാണോ വന്നെ..... ചന്തു ദയനീയമായി ലെച്ചുനെ നോക്കി.... "ഒറ്റക്കല്ല..... കൂട്ടിന് ബസിൽ കൊറേ ആൾക്കാർ ഉണ്ടായിരുന്നു.... "അല്ല അപ്പോൾ എക്സാമോ..... "എക്സാം അടുത്ത കൊല്ലോം വരില്ലെ......... "നീ ഇത് നേരെ ചെന്ന് നിന്റെ ഏട്ടന്റെ മുന്നിലും പോയി പറയണം കേട്ടോ.... ചന്തു ഇടുപ്പിൽ കൈ വെച്ചോണ്ട് പറഞ്ഞതും ലെച്ചു നാവ് കടിച്ചു..... "അയ്യോ എനിപ്പോൾ എന്താ ചെയ്യാ ഏട്ടത്തി.... എന്തേലും ഒരു വഴി പറഞ്ഞുതാ.....

ഒറ്റക്കാ വന്നത്‍ന്ന് അറിഞ്ഞാൽ അയ്യോ...... "നീ വീട്ടിൽ പറഞ്ഞോ..... "ഹാ ഇപ്പോൾ വിളിച്ചു പറഞ്ഞു.... ഈ.. "ഇനി വാങ്ങാൻ ഉള്ളതെല്ലാം വാങ്ങി കൂട്ടിക്കോ.. പുറകോട്ട് നോക്കാൻ കണ്ണ് കാണിച്ചുകൊണ്ട് ചന്തു പറഞ്ഞതും ചങ്കിടിപ്പോടെ തിരിഞ്ഞു നോക്കി..... തല തൂവർത്തിക്കൊണ്ട് റൂമിലേക്ക് കേറി വരുന്ന രുക്ഷിനെ ഉമി നീരിറക്കി നോക്കി.... "ഏട്ടാ ഞാൻ വന്ന്..... ഇളിച്ചോണ്ട് ലെച്ചു പറഞ്ഞതും സംശയത്തോടെ അവളെ നോക്കി.... "എക്സാം മാറ്റിവെച്ചു.... അപ്പോൾ അമ്മ പറഞ്ഞ് തറവാട്ടിലേക്ക് പൊക്കോ എന്ന്.... പിന്നെ ഇങ് പോന്നു....... ലെച്ചു ഒറ്റ ശ്വാസത്തിൽ പറഞ്ഞു.... "മ്മ്......... ഈ വരവിന് വല്ല ദുരുദ്വേഷവും ഉണ്ടെങ്കിൽ..... താക്കീതോടെ ലെച്ചുനെ നോക്കി......

"ഏയ്യ് ഇല്ലേട്ടാ..... ചുമ്മാ ഇവിടെ കുറച്ച് ദിവസം നിൽക്കാൻ അത്രെ ഉള്ളു.... ഞ.... ഞാൻ കുളിച്ചിട്ട് വരവേ..... രണ്ട് പേരെയും ഒന്ന് നോക്കി റൂമിന് വെളിയിലേക്ക് ഇറങ്ങി..... "എല്ലാരും നിങ്ങളെ പോലെ കള്ളത്തരം കാണിച്ചു നടക്കുവാണെന്നാണോ വിചാരം...... ചന്തു രുക്ഷിനെ ഒന്ന് കനപ്പിച്ചു നോക്കി..... "കള്ളത്തരം കാണിച്ചു നടക്കുന്നത് ഞാൻ അല്ല നിന്റെ തന്തയില്ലേ സുരേന്ദ്രൻ അയാളായിരിക്കും..... ചന്തുനെ ദോഷിച്ചു നോക്കിക്കൊണ്ട് പുറത്തേക്ക് പോയി.... "ആരാ കള്ളത്തരം കാണിക്കുന്നതെന്ന് ഞാൻ കാണിച്ചു തരാം എന്റെ കുശുമ്പൻ കണ്ണേട്ടാ..... ഒരു ചെറു ചിരിയോടെ രുക്ഷിന് പുറകെ പോയി...... "അവർ എവിടെ പോയതാ വത്സലെ..... അച്ഛമ്മടെ ശബ്ദം ഹാളിൽ നിന്നും ഉയർന്നു കേൾക്കാം....

"ഡോക്ടറെ കാണാൻ പോയതാ..... ഇത്തിരി കഴിയും വരാൻ ടോക്കൺ എടുത്തിക്ക്.... വത്സല പറഞ്ഞതും ഒന്ന് മൂളി..... "രുക്ഷ് മോൻ ഇരിക്ക്.... ഇന്നലെ നിങ്ങൾ വന്ന ക്ഷീണത്തിൽ അല്ലായിരുന്നോ അതാ ഒന്നും ചോദിക്കാൻ സമയം കിട്ടാഞ്ഞേ.... ദിവാകരൻ പറഞ്ഞതും ഒന്ന് ചിരിച്ചെന്ന് വരുത്തി അവർക്കടുത്തായി ഇരുന്നു.... ഉള്ള് നിറയെ വെറുപ്പായിരുന്നു.... "മോന്റെ ബിസിനെസ്സ് ഒക്കെ എങ്ങനെ പോന്നു.... വരുമാനം ഒക്കെ ഉണ്ടോ.... അതെങ്ങനെ അറിയാന ലെ എല്ലാം ആ വിനയന്റെ കസ്റ്റഡിയിൽ അല്ലെ..... ചുളുവിൽ നീ അനുഭവിക്കേണ്ടതൊക്കെ പിടിച്ചടക്കുന്നത് നോക്കിക്കോ..... ദിനേശന്റെ വാക്കുകൾ കേട്ടതും ചന്തു ദേഷ്യത്തോടെ രുക്ഷിനെ നോക്കി....

ആവശ്യം ഉള്ള കാര്യത്തിനൊന്നും ദേഷ്യം വരില്ല..... ചന്തു സാരി തുമ്പ് കയ്യിൽ ചുറ്റിക്കൊണ്ട് പിറുപിറുത്തു..... "അവർക്ക് നിങ്ങളുടെ സംസ്‍കാരം അല്ല ഉള്ളത്.... ചതിക്കാനറിയില്ല സ്നേഹിക്കാനെ അറിയൂ....... വളരെ ശാന്തതയോടെ പത്രത്തിൽ നോക്കി രുക്ഷ് മറുപടി കൊടുത്തതും രണ്ട് പേരും ചൂളിപ്പോയി.... ചന്തു അതിശയത്തോടെ രുക്ഷിനെ നോക്കി..... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "എന്നാലും ലവൾ എന്നോട് ഒരു വാക്ക് പറയാതെ പോയല്ലോ.... സിദ്ധു സങ്കടത്തോടെ വിനയനെയും സുജാതയെയും നോക്കി..... "അത് പോട്ടെടാ..... ഏട്ടനെയും എട്ടതിയെയും മിസ്സ്‌ ചെയ്തിട്ടുണ്ടാവും.... സിദ്ധുന്റെ തലയിൽ ഒന്ന് ഉഴിഞ്ഞോണ്ട് സുജാത പറഞ്ഞു....

"ഏട്ടനെയും ഏട്ടത്തിയെയും അല്ല മിസ്സ്‌ ചെയ്തത് അവളുടെ കുട്ടേട്ടനെയാ.... സിദ്ധു ചിരിയോടെ പിറുപിറുത്തു.... "നീ പൊയ്ക്കോ രണ്ട് ദിവസത്തേക്ക് ഞാൻ ലീവ്...... വിനയൻ ഒന്ന് നടു നിവർത്തിക്കൊണ്ട് പറഞ്ഞു.... സിദ്ധു കാറിന്റെ കീ ഒന്ന് കയ്യിലിട്ട് കറക്കി..... "സൂക്ഷിച്ചു പോണം.... കേട്ടോ നീ..... പുറകിൽ നിന്നും സുജാത വിളിച്ചു പറഞ്ഞതും ഒന്ന് തിരിഞ്ഞു നോക്കി ഇളിച്ചു..... "ഇവൻ എന്തേലും ഒപ്പിച്ചു വെക്കും..... സുജാത അവൻ പോവുന്നതും നോക്കി പറഞ്ഞു...... "ഹവ്വ.. ഹവ്വ.... ഹവ്വ ഹവ്വ..... പാട്ടും പാടി ഡ്രൈവ് ചെയ്തതും പാട്ടിന്റെ താളത്തിന് സ്റ്റിയറിങ്ങ് തിരിച്ചതും കാർ നിയന്ത്രണം വിട്ടു..... ആരെയോ മുന്നിൽ കണ്ടതും ബ്രേക്ക്‌ പിടിച്ചു..... "യ്യോ.... ഇടിച്ചോ.... സിദ്ധു ചുറ്റും നോക്കിക്കൊണ്ട് ഡോർ തുറന്ന് പുറത്തേക്കിറങ്ങി..... "യ്യോ എന്തേലും പറ്റിയോ.... നിലത്ത് കയ്യിൽ ചോര ഒലിപ്പിച്ചു ഇരിക്കുന്ന പെൺകുട്ടീടെ അടുത്തേക്ക് ചെന്നിരുന്നു.....

"ആരുടെ അമ്മക്ക് വായ് ഗുളിക വാങ്ങിക്കാനാടോ ഇത്രേം സ്പീഡിൽ പോവുന്നെ.... ആ.... കയ്യ് മുട്ടിൽ ഊതിക്കൊണ്ട് പിഞ്ചു (ചന്തുന്റെ അനിയത്തി മറന്നില്ലല്ലോലെ 😌)ദേഷ്യത്തോടെ സിദ്ധുനെ നോക്കി... "സോറി കുട്ടി.... എന്റെ മിസ്റ്റേക്ക് ആണ്.... "അതെ തന്റെ മിസ്റ്റെക് തന്നെയാണ്...... പിഞ്ചു ദേഷ്യത്തോടെ അവന് നേരെ ചീറി.... "ഇവിടൊന്നും ആരും ഇല്ലല്ലോ..... കുട്ടി എഴുന്നേൽക്ക് ഞാൻ ഹോസ്പിറ്റലിൽ കൊണ്ടോവാം.... "അയ്യടാ... തന്റെ കൂടെ ഞാൻ വന്നിട്ട് ആ കാറിലിട്ട് എന്നെ റേപ്പ് ചെയ്യാനുള്ള പരിപാടി അല്ലെ.... ഞാൻ അത്രക്ക് മണ്ടി പെണ്ണാണെന്ന് കരുതിയെങ്കിൽ തനിക്ക് തെറ്റി.... പിഞ്ചു പറഞ്ഞതും സിദ്ധു വാ തുറന്ന് നോക്കിപ്പോയി..... "റേപ്പ് ചെയ്യാൻ പറ്റിയ മുതലിനെ കണ്ടാലും മതി....

ഒരു നീർക്കോലി വന്നിരിക്കുന്നു.... സിദ്ധു ദേഷ്യത്തോടെ റോഡിൽ നിന്നും എണീറ്റു..... "നീർക്കോലി തന്റെ തന്ത.... "എടി....... "എടി പോടീന്നൊക്കെ വീട്ടിൽ ഇരിക്കുന്നവരെ വിളിച്ചാൽ മതി.... ഓരോന്ന് കുറ്റിo പറിച് വന്നോളും മനുഷ്യനെ മെനക്കെടുത്താൻ........ പിഞ്ചു ദേഷ്യത്തോടെ റോഡിൽ നിന്നും എണീറ്റു.... "അതെന്റെ ഡയലോഗ് അല്ലെ..... "ആണോ എങ്കിൽ കണക്കായി പോയി...... രാവിലെ ആ കറുത്ത പട്ടി കുറുകെ ചാടിയപ്പോയേ തോന്നി പണി വരുന്നുണ്ടെന്ന്..... ഏത് സമയാണോ..... "കുട്ടീടെ വീട് ഇവിടെ അടുത്താണോ ഞാൻ കൊണ്ട് വിടാം..... "എന്നിട്ട് വീട് സ്കെച്ചിട്ടിട്ട് രാത്രി കക്കാൻ വരണല്ലെടോ...... "ഇവളെ.... നീ എന്തേലും ചെയ്യ്... സിദ്ധു ദേഷ്യത്തോടെ കാറിലേക്ക് കേറി.....

കാൽ കൊക്കിച്ചുകൊണ്ട് നടന്നു പോവുന്ന പിഞ്ചുനെ ഒരു ചിരിയോടെ നോക്കി.... "കാന്താരി..... ചിരിയോടെ അവൾ മുന്നിൽ നിന്നും അകലുന്നവരെ നോക്കി നിന്നു... ഇനി എന്നും ഈ റൂട്ട് തന്നെ ശരണം.... കാർ സ്റ്റാർട്ട്‌ ആക്കി കണ്ണാടിയിൽ നോക്കി മീശയൊന്ന് പിരിച്ച് വെച്ചു..... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "🎶🎶🎶Adi pennae oru murai nee sirithaal En nenjukullae mazhai adikkum Adi pennae oru murai nee sirithaal En nenjukullae mazhai adikkum Yen enadhu idhayam Thudikkum isaiyil Kavidhai ondrai ezhuthinaai Adhai vizhiyil korthu uyirin ullae Paarvaiyaalae solgiraai Unnodu naanum vaazha Unnodu naanum saaga Un madi saayava Un madi saayava Un paarvai ennai kolla Saindhenae naanum mella Neethan en mannava Neethan en mannava 🎶🎶🎶

"ഇതൊക്കെ കാണുമ്പോ കൊതിയാവുന്നു...... "എന്തിനാ പ്രസവിച്ചു ചാവനാണോ..... ഫോണിലെ വീഡിയോയിൽ നോക്കി ലെച്ചു ചോദിച്ചതും ചന്തു പല്ല് ഞെരിച്ചു.... "ഞാൻ നിന്നോട് ഒന്നും പറഞ്ഞില്ലെ..... ചന്തു കൈ കൂപ്പി ലെച്ചുനെ നോക്കി.... "അല്ല ഏട്ടൻ എവിടെ പോയി.... "ഫോണിൽ പെറ്റ് കിടക്കുന്നുണ്ടാവും... ചന്തു ദൂരെക്ക് നോക്കി പറഞ്ഞു.... "ഏട്ടത്തി എന്ത് ഭാര്യയാ...... "ജർമ്മൻഷിപ്പാ.... എന്താ.... ചന്തു പല്ല് ഞെരിച്ചു..... "ഇന്ന് രാവിലെ മുതൽ ഹീറ്റ് ആണല്ലോ... എന്ത് പറ്റി..... ലെച്ചു ചന്തുനെ ഒന്ന് ഉഴിഞ്ഞു നോക്കി.... "ഒന്നും പറ്റിയില്ല അതാ..... ചന്തു മുഖം കൊട്ടി പറഞ്ഞു.... "നിനക്കറിയോ കല്യാണം എന്ന് പറഞ്ഞപ്പോൾ എന്തൊക്കെ ആഗ്രഹം ആയിരുന്നു ഹണി മൂൺ ഫുൾ ട്രിപ്പ്‌ അടിച്ചു പൊളി...

പിന്നെ രണ്ട് പിള്ളേർ എല്ലാം വെള്ളത്തിലായില്ലേ.... എന്റെ വിഷമം നിനക്ക് പറഞ്ഞാൽ മനസിലാവില്ല.... Feeling so sad...... "അല്ല ഏട്ടന് ഈ കുട്ടികളോട് താല്പര്യം ഒന്നും ഇല്ലേ....... "കുട്ടികളോട് താല്പര്യം ഉണ്ടായിട്ട് എന്ത് കാര്യം എന്നോട് താല്പര്യം ഇല്ലാല്ലോ... ചന്തു ഓരോളത്തിൽ പറഞ്ഞതും ലെച്ചു പൊട്ടി ചിരിച്ചു..... "പെൺപിള്ളേർ ഇങ്ങനെ ഒച്ചഎടുത്ത് ചിരിക്കരുതെന്ന് അറിയില്ലെ.... ദേഷ്യത്തോടെ ഉള്ള ചന്ദ്രികേടേ വർത്താനം കേട്ടതും ലെച്ചു മുഖം കൊട്ടി.... "അതെന്താ പെൺപിള്ളേർക്ക് കൊമ്പുണ്ടോ.... മെല്ലെ പറഞ്ഞോണ്ട് ചന്തുനെ നോക്കി..... "കുട്ടേട്ടനെ ഞാൻ ഒന്ന് കെട്ടട്ടെ തള്ളേ... നിങ്ങളെ ഞാൻ നിർത്തി പൊരിക്കും.... "ഹോ അതാണ് മനസ്സിലിരുപ്പ്....

ചന്തു പയ്യെ ചോദിച്ചതും ലെച്ചു ഒന്നിളിച്ചു കാണിച്ചു.... "എന്താ ഒരിളി..... "എപ്പോയോ മനസ്സിൽ കേറി പോയി ചേച്ചി എടുത്ത് കളയാൻ പറ്റൂല.... ലെച്ചു നിഷ്കു ഇട്ട് പറഞ്ഞു.... "നിന്റെ ഏട്ടൻ സമ്മേക്കും എന്ന് തോന്നുന്നുണ്ടോ ഒന്നാമത് ഇവിടെ ഉള്ള ആരെയും നിന്റെ ഏട്ടന് കണ്ണിന് പിടിക്കില്ല.... രണ്ടാമത് കുട്ടേട്ടനെ കാണുന്നത് പോലും ഇഷ്ട്ടല്ല.... ചന്തു പറഞ്ഞതും ലെച്ചു മുഖം താഴ്ത്തി.... "അറിയാം... കുട്ടേട്ടനെ എനിക്ക് കിട്ടണമെങ്കിൽ ആദ്യം ഏട്ടനും കുട്ടേട്ടനും തമ്മിലുള്ള പ്രശ്നം തീർക്കണം....പക്ഷെ എങ്ങനെന്ന ഞാൻ ആലോചിക്കുന്നെ... ലെച്ചു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.... "മ്മ്.... ആലോചിക്കേണ്ടിയിരിക്കുന്നു.....ടൈം ഉണ്ടല്ലോ.... ചന്തു തലക്ക് കൈ കൊടുത്തോണ്ട് പറഞ്ഞു....

കുളപ്പടവിൽ എന്തോ ആലോചിച്ചിരിക്കുകയാണ് രുക്ഷ്... ചുറ്റും ഓർമ്മകൾ പുകയുന്നു....പുറകിൽ ആരുടെയോ കാൽ പെരുമാറ്റം കേട്ടതും തിരിഞ്ഞു നോക്കി.... ചെറുതായി ചിരി തൂകി നിൽക്കുന്ന കുട്ടനെ കണ്ടതും ദേഷ്യത്തോടെ എണീറ്റു.....അവനെ മറികടന്ന് പോവാൻ തുനിഞ്ഞതും കുട്ടൻ അവന്റെ കൈക്ക് കേറി പിടിച്ചു... "ഇനിയും തീർന്നില്ലേ നിന്റെ പരിഭവം.... ഒക്കെ മറക്കെടാ ചുമ്മാ.... "എനിക്ക് നിന്നോട് സംസാരിക്കാൻ താല്പര്യമില്ല.... കൈ വിടുവിച്ചുകൊണ്ട് രുക്ഷ് രൂക്ഷമായി കുട്ടനെ നോക്കി പറഞ്ഞു.... "അതെന്താ നിനക്ക് താല്പര്യം ഇല്ലാത്തത്.... ഞാൻ ചന്തുവിനോട് അടുത്തത് കൊണ്ടാണോ...... കുട്ടൻ ചോദിച്ചതും രുക്ഷ് പല്ല് ഞെരിച്ചോ....

"നോട്ട് ചന്തു.... ചന്ദന അങ്ങനെ നീ അവളെ വിളിച്ചാൽ മതി.... പിന്നെ നീ അവളോട് അടുക്കാൻ ഞാൻ സമ്മതിച്ചാലല്ലേ അടുക്കു.... നിന്റെയൊക്കെ കാരക്ടർ എനിക്കറിയാലോ..... ആ കൂട്ടത്തിൽ എന്റെ ചന്തുനെ കൂട്ടണ്ട..... "എടാ ഞാൻ.... "നീ ആ ദിനേശന്റെ മോൻ അല്ലെ.... എനിക്ക് മനസിലാക്കലോ നിന്റെയൊക്കെ മനസിലിരിപ്പ് എനിക്കേമനസിലാവും...ഒന്ന് പുച്ഛിച്ചുകൊണ്ട് അതിലേറെ ദേഷ്യത്തോടെ തന്നെ മറികടന്നു പോവുന്ന രുക്ഷിനെ ഒന്ന് നെടുവീർപ്പ് ഇട്ടുക്കൊണ്ട് കുട്ടൻ നോക്കി..... "അച്ഛനോടുള്ള ദേഷ്യം എന്നോടാണോ എന്റെ പാലുണ്ണി.... കുട്ടൻ രുക്ഷ് പോവുന്നതും നോക്കി ചിരിയോടെ പറഞ്ഞൂ.... ദൂരെ നിന്നും നടന്നുവരുന്ന ജീവയെയും നീതുനെയും കണ്ടതും ചന്തു തിണ്ണയിൽ നിന്നും എഴുനേറ്റിരുന്നു..... നീതുന്റെ വാടിയ മുഖം കണ്ടതും നെഞ്ചോന്ന് കാളി........................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story