പ്രണയവർണ്ണങ്ങൾ: ഭാഗം 24

pranayavarnangal

എഴുത്തുകാരി: കുറുമ്പി

ദൂരെ നിന്നും നടന്നുവരുന്ന ജീവയെയും നീതുനെയും കണ്ടതും ചന്തു തിണ്ണയിൽ നിന്നും എഴുനേറ്റിരുന്നു..... നീതുന്റെ വാടിയ മുഖം കണ്ടതും നെഞ്ചോന്ന് കാളി.... "എന്താ ചേച്ചി മുഖം എന്താ വാടിയിരിക്കുന്നെ.... ചന്തു നീതുനെ പിടിച്ചു വെച്ച് കൊണ്ട് ചോദിച്ചതും അവളൊന്ന് ചിരിക്കാൻ ശ്രെമിച്ചു..... "ഡോക്ടറെ കണ്ടില്ലെ നിങ്ങൾ.... അച്ഛമ്മയെ കണ്ടതും ജീവ ഒന്ന് പരുങ്ങി.... "ഇല്ല ഡോ... ഡോക്ടർ ഇന്നില്ല.... അത്രയും പറഞ്ഞുക്കൊണ്ട് അകത്തേക്ക് കയറി... "ചേച്ചി..... "ഞാൻ ഒന്ന് കിടക്കട്ടെ ചന്തു ഭയങ്കര തലവേദന.... ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് ചന്തു അകത്തേക്ക് കേറി പോവുന്ന നീതുനെ നോക്കി.... "ഏട്ടത്തി എന്തിനാ ഇങ്ങനെ ടെൻഷൻ ആവുന്നേ....

നീതു ഏട്ടത്തിക്ക് തലവേദന കാണും അതാ പോയത്.... ലെച്ചു പറഞ്ഞതും ഒന്ന് ചിരിക്കാൻ ശ്രെമിച്ചു..... "ചന്തു ചേച്ചി ഒന്നിവിടെ നിക്ക് കുട്ടേട്ടൻ എവിടെയാണെന്ന് നോക്കിട്ട് വരാം ഞാൻ.... അത്രയും പറഞ്ഞുക്കൊണ്ട് ലെച്ചു സ്ഥലം കാലിയാക്കി... അടുക്കളയിലേക്ക് ഒന്ന് എത്തി നോക്കി ചന്തു റൂമിലേക്ക് പോയി... ആകെ ടെൻഷൻ അടിച്ച് റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.... തലയാകെ പുകയുന്നപോലെ...... പറമ്പിൽ നിന്നും രുക്ഷിന്റെ ശബ്ദം ഉയർന്നു കേട്ടതും ജനലയിക്കുള്ളിലൂടെ താഴേക്ക് നോക്കി... റേഞ്ച് കിട്ടാതെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തി സംസാരിക്കുന്നുണ്ട്.... അതിന്റെ ബഹളമാണ്.... "എല്ലാം കാര്യങ്ങളും ഒന്ന് പറഞ്ഞു നോക്കിയാലോ.... ഒന്നാലോചിച്ചതിന് ശേഷം താഴേക്ക് ഇറങ്ങി.....

ചന്തു അടുത്ത് വന്നതൊന്നും രുക്ഷറിയുന്നില്ല.... സിഗരറ്റ് പുകച്ചുകൊണ്ടുള്ള നിൽപ്പാണ്.... "അതെ എനിക്കൊരു കാര്യം പറയാൻ ഉണ്ടായിരുന്നു.... പുക മൂക്കിലൂടെ വെളിയിലാക്കിക്കൊണ്ട് രുക്ഷ് ചന്തുനെ ഒന്ന് അടിമുടി നോക്കി.... "അതില്ലേ നീതു ചേച്ചി... അവർ.... "നീ എന്തിനാ ചുമ്മാ മറ്റുള്ളവരുടെ കാര്യത്തിൽ interfere ചെയ്യുന്നേ..... രുക്ഷ് എടുത്തടിച്ചപോലെ ചോദിച്ചതും ചന്തു മുഖം കൂർപ്പിച്ചു... "അതെന്ത് വർത്താന... നമ്മൾ ഒക്കെ ഒരു ഫാമിലി അല്ലെ..... "ഫാമിലി.... അതിന്റെ അർത്ഥം എന്താണെന്ന് ഈ വീട്ടിലുള്ളവരോട് പോയി ചോദിച്ചു നോക്ക്......രുക്ഷ് ഒന്ന് പുച്ഛിച്ചുകൊണ്ട് പുക ഊതി വിട്ടു.... "എന്തിനാ ഇവിടെ ഉള്ളോരോട് ഇത്ര ദേഷ്യം..... ചന്തു ദേഷ്യത്തോടെ രുക്ഷിനെ നോക്കി..... അവിടെ വല്യ ഭാവ മാറ്റം ഒന്നുമില്ല..... "നിങ്ങളോടൊന്നും സംസാരിച്ചിട്ട് ഒരു കാര്യം ഇല്ല.... ചന്തു ദേഷ്യത്തോടെ തിരിഞ്ഞു നടന്നു....

"കു... കുട്ടേട്ടാ സുഖം അല്ലെ.... ലെച്ചു മടിച്ചോണ്ട് ചോദിച്ചതും ബെഡിൽ ഒന്ന് നിവർന്നിരുന്നോണ്ട് കുട്ടൻ ലെച്ചുനെ നോക്കി ഒന്ന് ചിരിച്ചു... "ഓ പരമസുഖം നിനക്കോ.... അല്ല നീ ഇപ്പോൾ എന്തിനാ പഠിക്കുന്നെ.... "ഞാൻ ഡിഗ്രി എത്തി... "വാ ഇവിടിരിക്ക്.... ബെഡിൽ ഒന്ന് ഉയർന്നിരുന്നുക്കൊണ്ട് ബെഡിന്റെ ഒരു ഓരം കാണിച്ചുകൊണ്ട് കുട്ടൻ പറഞ്ഞതും അവനടുത്തായി ഇരുന്നു.... "സിദ്ധു എന്തര് പോരാഞ്ഞേ..... "സിദ്ധുവേട്ടന് ഓഫീസിൽ പോവണ്ടെ.... അതാ വരാഞ്ഞേ..... ചെറുതായി ചിരി വന്നേലും അതിനെ പിടിച്ചുകെട്ടി ലെച്ചു പറഞ്ഞു.... "മ്മ്ഹ്... അതുപോലെ ഒരു ജോലികാരനെ നോക്കി വെക്കണ്ടേ കല്യാണ പ്രായം ഒക്കെ ആയില്ലെ..... എന്റെ അറിവിൽ നിനക്ക് ഓർമ്മയുണ്ടോ തെക്കേലെ ദേവിയെച്ചിൻടെ മോൻ മധു.... മൂപ്പര് ഇപ്പോൾ ഡോക്ടർ ആണ്.... നമുക്ക് വേണേൽ ആലോചിക്കാം.....

ഒളിക്കണ്ണിട്ടോണ്ട് കുട്ടൻ ചോദിച്ചതും ലെച്ചുന്റെ മുഖം വീർത്തു.... "എനിക്കെങ്ങും ഓർമ്മയില്ല.... ഞാൻ പോവാ.... അത്രയും പറഞ്ഞോണ്ട് ഉടുത്തിരുന്ന പാവാടത്തുമ്പും പിടിച്ചു മുറിയിന് വെളിയിലേക്ക് നടന്നു..... "മധു അല്ല നസീർ....... ഏത് നേരാണോ ഈ മനുകുണാഞ്ചനോട്‌ സ്പാർക് അടിച്ചത്...... എന്റെ തലവിധി... സ്വയം തലക്ക് കൊട്ടി പിരിപിറുത്തോണ്ട് പോയി.... "ഞാൻ നിന്റെ ഏട്ടനെ ഒന്ന് വളച്ചോട്ടെ.... എന്നിട്ട് നിന്നെ ഞാൻ വളച്ചൊടിക്കാട്ടോ.... ഒരു കള്ള ചിരിയോടെ തലണയിൽ മുഖം അമർത്തി..... രാത്രി ആയിട്ടും ചന്തുവിന് മുന്നിലേക്ക് നീതു വന്നതേയില്ല..... ഒരുപാട് നേരം കാത്തിരുന്നിട്ടും കാണാതിരുന്നതും ദേഷ്യത്തോടെ ലെച്ചുന്റെ റൂമിലേക്ക് പോയി.....

"ഏട്ടത്തിക്ക് ഇതെന്താ പറ്റിയെ രാവിലെ മുതൽ ഇങ്ങനെ മൂട്ടിൽ തീ പിടിച്ച പോലെ ഓടികളിക്കുന്നത് എന്തിനാ.... ലെച്ചു ഫോണിൽ നിന്നും തലയുയർത്തി ചന്തുനെ നോക്കി അപ്പോയെക്കും ചന്തു അവളുടെ കൂടെ ബെഡിലേക്ക് കേറി കിടന്നു..... "എനിക്ക് ആകെ പേടിയാവുന്നു...... ഇവിടുത്തെ ആൾക്കാർ ഒന്നും നന്നില്ല.... ചന്തു കെർവോടെ മുഖം തിരിച്ചു.... "ഏട്ടത്തി പറയുന്നത് ഒന്നും എനിക്ക് മനസിലാവുന്നില്ല.... അത് പോട്ടെ.... ഇവിടെ കിടന്ന് ഒറങ്ങാനാണോ ഭാവം പൊ പൊ റൂമിലേക്ക് പൊ.... ലെച്ചു ചന്തുനെ ഉയർത്താൻ നോക്കിയതും ചന്തു തിരിഞ്ഞു കിടന്നു.... "ഞാൻ ഇന്ന് ഇവിടെയ കിടക്കുന്നെ...... ചന്തു പുതപ്പെടുത്തു മേലേക്ക് ഇട്ടു...ഞാനും.... അതിനടിയിലേക്ക് നുഴഞ് കേറി ലെച്ചുവും കിടന്നു.....

ഫോണിൽ നോക്കി ബെഡിൽ ഹെഡ്ബോർഡ് ഇല്ലാത്ത കാരണം ഒരു തലയണ വെച്ച് അട്ജെസ്റ് ചെയ്ത് ഇരിക്കാണ് രുക്ഷ്.... ഇടയ്ക്കിടെ ക്ലോക്കിലേക്കും വാതിലിനരികിലേക്കും നോക്കും..... കൊറേ നേരം കാത്തിരുന്നതും രുക്ഷിന് ദേഷ്യം വന്നതും..... ഫോണിൽ ലെച്ചുന്റെ നമ്പർ ഡയൽ ചെയ്തു..... തുടരെ തുടരെ ഫോൺ ബെല്ലടിച്ചതും ലെച്ചു ദേഷ്യത്തോടെ എണീറ്റു.... "ഈ പാതിരാത്രിക്ക് ഏതവനാണോ ആവോ.... ഹലോ... ഈർഷയോടെ ഫോണിൽ നോക്കാതെ അറ്റൻഡ് ചെയ്തു.... "ചന്തു എവിടെ.... വാക്കുകളിൽ അമർഷം നിറഞ്ഞു.... "ഈ.... പാതിരാത്രിക്ക് ഏട്ടത്തിയെ അന്വേഷിക്കാൻ താൻ ആരാടോ.... ലെച്ചു ദേഷ്യത്തോടെ ചോദിച്ചു.... "ഞാൻ ഞാൻ അവളുടെ കെട്ടിയോൻ എന്തെ....

പല്ല് ഞെരിച്ചോണ്ട് പറഞ്ഞു.... "എടാ.... എന്റെ ഏട്ടനെ പറേന്നോ... അയ്യോ ഇതേട്ടന്റെ ശബ്ദം പോലുണ്ടല്ലോ 🙄....... അയ്യോ ഏട്ടൻ.... ഫോണിന്റെ സ്‌ക്രീനിൽ തെളിഞ്ഞു നിന്ന രൂപo കണ്ടതും ലെച്ചു ഒന്ന് വിറച്ചു.... "ഏ... ഏട്ടാ.... ഏട്ട... ഏട്ടത്തി എന്റെ കൂടെയ കിടക്കുന്നെന്ന് പറഞ്ഞു ഉറങ്ങി.... അപ്പോൾ വെക്കട്ടെ ഉറക്കം വരുന്ന ബൈ.... രുക്ഷിനെ മറുത്തൊന്ന് പറയാൻ സമ്മതിക്കാതെ ലെച്ചു ഫോൺ വെച്ചു.... "ഹാവു.... ഇപ്പോൾ പെട്ടാനെ.... ഏട്ടത്തി.... ഏട്ടത്തീ....... ലെച്ചു ചന്തുനെ തട്ടി വിളിച്ചതും അവളൊന്ന് മുരടണങ്ങി.... "ന്താ.....കണ്ണ് തുറക്കാതെ ചോദിച്ചു.... "ഏട്ടൻ വിളിച്ചിനും..... "അയിന്.... "അയിന് അയിനിപ്പോൾ ഒന്നുമില്ല...... ലൈറ്റ് ഓഫ്‌ ആക്കി ഫോണും സ്വിച്ച് ഓഫ്‌ ആക്കി ലെച്ചുവും കിടന്നു... ദേഷ്യത്തോടെ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുകയാണ് രുക്ഷ്.... ദേഷ്യത്തോടെ പല്ല് ഞെരിക്കുന്നുണ്ട്..... എന്തിനാ ദേഷ്യം എന്ന് ചോതിച്ചാൽ 🙄അവന് തന്നെ അറിയില്ല....

ആകെ ഒരു ദേഷ്യം...... ഒന്ന് കെട്ടടങ്ങി എന്ന് തോന്നിയതും ബെഡിലേക്ക് കിടന്നു... അപ്പുറം ശൂന്യമാണെന്ന് കണ്ടതും ദേഷ്യത്തോടെ എണീറ്റു...... കൈകൾ ഇടയ്ക്കിടെ മുടിയെ കോതി...... ദേഷ്യം അടങ്ങുന്നവരെ അങ്ങോട്ടും ഇങ്ങോട്ടും ചുമ്മാ നടന്നു.... മാറ്റമൊന്നും ഇല്ലന്ന് കണ്ടതും ക്ലോക്കിലേക്ക് നോക്കി..... ഒരു മണിയോളം ആയിട്ടുണ്ട്..... ഉറക്കം വരാതായതും ദേഷ്യത്തോടെ ഡോർ തുറന്നു..... സ്റ്റെപ് ഇറങ്ങുമ്പോൾ ഒരു വല്ലാത്ത പരവേഷമായിരുന്നു...... "ലെച്ചു..... ലെച്ചു......ശബ്‌ദം ഉയർന്നത് ആയത്കൊണ്ട് തന്നെ എല്ലാം റൂമിലും വെളിച്ചം വീണു 😌.ലെച്ചു പിടഞ്ഞെഴുനേറ്റ് കൊണ്ട് ഡോർ തുറന്നു അതിനിടയിൽ തന്നെ ഒച്ച കേട്ട് ചന്തുവും എഴുനേറ്റു.... ഒന്നും മിണ്ടാനും പറയാനും നിൽക്കാതെ ലെച്ചുനെ മറികടന്ന് ചന്തുനെ ബെഡിൽ നിന്നും രണ്ട് കയ്യിലും കോരി എടുത്തു.... ചന്തു ആകെ പകച്ച് രുക്ഷിനെ നോക്കി....

ലെച്ചുന്റെയും അവസ്ഥ അത് തന്നെ.... റൂമിന് പുറത്തേക്കിറങ്ങിയതും എല്ലാരും ഹാളിൽ ഞെളിഞ്ഞു നിൽക്കുന്നുണ്ട്.... "അയ്യേ..... ചന്തു ആകെ നാണംകെട്ടുക്കൊണ്ട് രുക്ഷിന്റെ നെഞ്ചിലായ് മുഖം ഒളിപ്പിച്ചു..... രുക്ഷ് ആരെയും കൂസാത്തെ ചന്തുനെ ഒന്ന്കൂടി കയ്യിൽ മുറുക്കിക്കൊണ്ട് റൂമിലേക്ക് നടന്നു..... "ഇനി എന്തൊക്കെ കാണേണ്ടി വരുവോ ആവോ....(വത്സല "ഇനി നമുക്കൊന്നും കാണാൻ പറ്റൂല അവർ റൂമിൽ പോയില്ലെ..... കൂസൽ കൂടാതെ അവർ പോവുന്നതും നോക്കി ലെച്ചു പാഞ്ഞതും കുട്ടൻ അവളെയൊന്ന് തുറുപ്പിച്ചു നോക്കി..... ഒന്നിളിച്ചുകൊണ്ട് ലെച്ചു കതകടച്ചു..... "അവനിൽ നിന്ന് ഇതിന്റെ അപ്പുറം പ്രതീക്ഷിക്കാം വിശ്വന്റെ മോനല്ലേ..... ദിനേശൻ പുച്ഛിച്ചോണ്ട് പറഞ്ഞതും അച്ഛമ്മ അവരെ ഒന്ന് ദോഷിച്ചു നോക്കി.... "അവൻ അവന്റെ സ്വന്തം ഭാര്യയെ അല്ലെ എടുത്തോണ്ട് പോയത് അല്ലാതെ നിങ്ങളുടെ ഒക്കെ മക്കളെ പോലെ കാമുകിയെ അല്ല.....

ജീവയെയും ദിനേശനെയും ഒന്ന് തുറിപ്പിച്ചു നോക്കി അച്ഛമ്മ റൂമിലേക്ക് നടന്നു.... "ഇനി എന്ത് കാണാൻ ഇരിക്ക.... തിരിഞ്ഞുനോക്കി ദോഷിച്ചു പറഞ്ഞതും മുറുമുറുത്തോണ്ട് ഓരോരുത്തരും അവരുടെ റൂമിലേക്ക് കേറി..... ചന്തുനെ ദേഷ്യത്തോടെ ബെഡിലേക്ക് ഇട്ടുക്കൊണ്ട് ഡോർ കൊട്ടി അടച്ചു..... "എനിക്കറിയാൻ വയ്യാഞ്ഞിട്ട് ചോദിക്ക നിങ്ങൾക്കിതെന്നാത്തിന്റെ കേട...... വെറുതെ മനുഷ്യനെ നാണം കെടുത്താനായിട്ട്........ രുക്ഷ് ഒന്നും മിണ്ടാതെ ബെഡിലേക്ക് കേറി നീണ്ടു നിവർന്നു കിടന്നു........ "മിണ്ടാതെ കിടന്നുറങ്ങിക്കോ.... എടുത്ത് വെളിയിൽ കളയും ഞാൻ.... അത്രമാത്രം പറഞ്ഞുക്കൊണ്ട് കണ്ണിന് മേലെ കൈ വെച്ചോണ്ട് കിടന്നു..... ചന്തുനാണെങ്കിൽ പെരുത്ത് കയറി....

കബോഡിന് സൈഡിൽ വെച്ച പാ എടുത്ത് നിലത്തേക്ക് ഇട്ടു.... എന്തൊക്കെയോ മുറുമുറുതുക്കൊണ്ട് ബെഡിൽ നിന്നും പില്ലോ എടുത്ത് താഴെക്ക് ഇട്ട് രുക്ഷിനെ നോക്കി മുഖം കൊട്ടി കിടന്നു..... അവളുടെ കോപ്രായം ഇടം കണ്ണിട്ട് കണ്ടതും രുക്ഷിന് ചിരി വന്നു..... ഇപ്പോഴും എന്തൊക്കെയോ മുറുമുറുത്തുക്കൊണ്ട് കിടക്കുന്നുണ്ട്..... രുക്ഷ് പതിയെ മുകളിലേക്ക് നോക്കി കിടന്നു..... ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു കത്തുന്നുണ്ട്..... എന്തിനെന്നു പോലും അറിയാതെ..... ഇത്രയും നേരം കാട്ടി കൂട്ടിയ കോപ്രായം ഓർമ്മ വന്നതും ചമ്മലോടെ തിരിഞ്ഞു കിടന്നു..... മനസ്സാകെ കലങ്ങി കിടക്കുവാണ്..... ഇടക്കൊന്നു ബെഡിൽ നിന്നും ഏണ്ടുക്കൊണ്ട് ചന്തുനെ നോക്കി.... ഉറങ്ങിയെന്നു കണ്ടതും ബെഡിൽ മലർന്നു കിടന്നു.....

ഒരേ സമയം ദേഷ്യവും പുഞ്ചിരിയും മുഖത്ത് നിറഞ്ഞു നിന്നു.... എന്തിനെന്നു പോലും അറിയാതെ...... രാവിലെ ആദ്യം കണ്ണ് തുറന്നത് ചന്തു തന്നെയായിരുന്നു.... കണ്ണ് തുറന്നതും തന്നെ ചുറ്റി വരിഞ്ഞ കൈ ആണ് അവൾ കാണുന്നത്.... തല ചെരിച്ചു നോക്കിയതും തന്റെ കഴുത്തിൽ മുഖം അമർത്തി കിടക്കുന്ന രുക്ഷ്..... എന്തോ ഒരു കുളിർ ശരീരമാകെ വ്യപിക്കുന്ന പോലെ.... ചുണ്ടിൽ ഒരു ചിരിയും മിന്നി....ഒരു വേള ആ ചിരിക്ക് നാണത്തിന്റെ ഛായ ഉണ്ടായിരുന്നു..... "ഹമ്പട കള്ള കണ്ണൻ കുട്ടാ.... ഇന്നലെ ഇച്ചിരി ഉറക്കപ്പിച്ചിൽ ആയി പോയി അല്ലേൽ നിർത്തി പൊരിച്ചാനെ ഞാൻ.... കണ്ണൻ തന്നെയാ കള്ളം ചെയ്യാൻ ഭയങ്കര മിടുക്ക് ആരേലും കണ്ട് പിടിച്ചാൽ ഒടുക്കത്തെ ദേഷ്യവും....

ഇതിന് എന്ത് ചെയ്യണം എന്നെനിക്ക് അറിയാട്ടോ.... അവന്റെ കൈ പതിയെ മാറ്റി... പുതപ്പെടുത്തു ഒന്നുകൂടി പുതപ്പിച്ച ശേഷം എണീറ്റു.... റൂമിന് പുറത്തേക്കിറങ്ങാൻ ചെറിയ ചമ്മൽ തോന്നിയെങ്കിലും രണ്ടും കല്പിച്ചിറങ്ങി.... ഉണർന്ന പാടെ പാറി പറക്കുന്ന മുടിയും ചുരുട്ടിപിടിച്ച് കപ്പിലെ കട്ടൻ ഊതി കുടിക്കുന്ന ലെച്ചുനെ കണ്ടതും വേഗം പടികൾ ഇറങ്ങി.... "ഹാ വന്നല്ലോ തമ്പുരാട്ടി.... ഇന്നലെ എന്തായിരുന്നു.... മ്മ്.... മ്മ്... എനിക്ക് മനസിലാവുന്നുണ്ട് എന്നിട്ട് എന്റെ മുന്നിൽ വല്യ അഭിനയവും.... കൊള്ളാലോ.... ചന്തുനെ ആക്കിക്കൊണ്ട് ലെച്ചു പറഞ്ഞു.... "രാവിലെ തന്നെ എന്റെ വായിൽ നിന്ന് ഭരണി പാട്ട് കേക്കാൻ നിക്കല്ലേ.... പല്ല് ഞെരിച്ചോണ്ട് ചന്തു പറഞ്ഞതും ലെച്ചു ഇളിച്ചു കാണിച്ചു.....

ഉടുത്തൊരുങ്ങി വരുന്ന നീതു കണ്ടതും അവളെ നോക്കാണെന്നോണം ലെച്ചു ചന്തുനെ കണ്ണ് കാണിച്ചു.... "ഞാൻ ഇന്നലെ എത്ര നോക്കി.... ആ റൂമിൽ നിന്നും ഇറങ്ങിയില്ലേ.... അല്ല ഇതെങ്ങോട്ടാ.... ഒരുങ്ങി... ചന്തു നീതുന്റെ തോളിൽ കൈ വെച്ചോണ്ട് ചോദിച്ചതും എന്നത്തേക്കാളും തിളക്കം ഉണ്ടായിരുന്നു ആ മുഖത്ത്.... "പോവാ ചന്തു.... എന്നെന്നേക്കുമായി....ഈ ലോകത്തിൽ നിന്നും ഒന്നും അല്ലാട്ടോ ഈ വീട്ടിൽ നിന്നും... നീതു പറഞ്ഞതും ചന്തു ഞെട്ടി ലെച്ചുനെ നോക്കി അവിടെയും ഇത് തന്നെ അവസ്ഥ..... "ചേച്ചി ചേച്ചി ഇതെന്തോന്നാ പറേന്നത് പോവനോ... എവിടേക്ക്.... എന്തിന്.... ചന്തു ചോദിച്ചതും തെളിഞ്ഞ ചിരിയായിരുന്നു മറുപടി.... അതിലുണ്ടായിരുന്നു എല്ലാം...................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story