പ്രണയവർണ്ണങ്ങൾ: ഭാഗം 25

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"ചേച്ചി ചേച്ചി ഇതെന്തോന്നാ പറേന്നത് പോവനോ... എവിടേക്ക്.... എന്തിന്.... ചന്തു ചോദിച്ചതും തെളിഞ്ഞ ചിരിയായിരുന്നു മറുപടി.... അതിലുണ്ടായിരുന്നു എല്ലാം... "ഇന്നലെ ഡോക്ടറുടെ അടുത്തേക്കല്ല ഞങ്ങൾ പോയത് വക്കീലിന്റെ അടുത്തേക്ക.... നീതു പറഞ്ഞതും ചന്തു നെറ്റി ചുളുക്കി.... "വക്കീലിന്റെ അടുത്തേക്കോ... എന്തിന്.... ലെച്ചു സംശയത്തോടെ ചോദിച്ചു.... "വിവാഹമോചനത്തിന്..... "വാട്ട്‌..... ചന്തു ഞെട്ടിക്കൊണ്ട് ചോദിച്ചതും നീതു അതെ ചിരിയോടെ നിന്നു.... "നന്നായി അത് എന്നെ ഞാൻ പറയു... ഒരുപാട് ക്ഷമിച്ചു സഹിച്ചു.... എല്ലാം അയാൾക്ക് വേണ്ടിയായിരുന്നു... അയാൾക്കെന്നെ വേണ്ടെങ്കിൽ പിന്നെന്തിനാ ഇവിടെ ഞാൻ കടിച്ചു തൂങ്ങി നിൽക്കുന്നെ.... ഒരു വിഷമമേ ഉള്ളു....

നിങ്ങളും ഞാനും തമ്മിൽ ഇനി ഒരു ബന്ധവും ഉണ്ടാവില്ലല്ലോ.... കണ്ണുകൾ ചെറുതായി ഈറനായി.... "ചേച്ചി..... ചന്തുന്റെ കണ്ണുകൾ നിറഞ്ഞു.... അവൾ അവരെ മുറുകെ പുണർന്നു.... "മറക്കില്ല ചന്തു.... ഒരു ദിവസമെങ്കിൽ ഒരു ദിവസം.... നീ എനിക്കാരൊക്കെയോ ആയത് പോലെ.... അവളുടെ തലയിൽ പതിയെ തലോടിക്കൊണ്ട് നീതു പറഞ്ഞു... "അച്ഛമ്മയോട് അമ്മായിമ്മാരോട് അവരോടൊക്കെ പറയണ്ടെ.... ചന്തു വിട്ട് മാറിക്കൊണ്ട് ചോദിച്ചു... "ഏട്ടൻ ഇപ്പോൾ വരും ചന്തു.... ഇനി ജീവിക്കണം എന്റെ കുഞ്ഞിന് വേണ്ടി.... എല്ലാം എല്ലാരോടും ജീവേട്ടൻ തന്നെ പറയും എന്ന് പറഞ്ഞു.... മുത്തശ്ശിയോട് ഞാൻ എങ്ങനെയാ പറേന്നത്.... വിടില്ല ഉറപ്പാ... പക്ഷെ പോയെ പറ്റു ഇനിയും ഇവിടെ നിന്നാൽ എനിക്ക് ഭ്രാന്തു പിടിക്കും.....

മുഖം നിർവികാരമായിരുന്നു...... "നിങ്ങൾക്കെന്നോട് ഒന്നും പറയാനില്ലേ.... നീതു ചോദിച്ചതും ലെച്ചുവും ചന്തുവും പരസ്പരം ഒന്ന് നോക്കി..... "ഇല്ല ചേച്ചി.... ചേച്ചി ചെയ്യുന്നത് തന്നെയാ ശെരി..... തടസം നിൽക്കില്ല ഞങ്ങൾ... എവിടണേലും കുഞ്ഞിയും ചേച്ചിയും സന്തോഷത്തോടെ ജീവിക്കണം അത്രയേ ഉള്ളു..... ചന്തു പറഞ്ഞതും ശെരി വെച്ചോണ്ട് ലെച്ചുവും തലയാട്ടി.... "ഇവിടുന്ന് ഇറങ്ങിയാൽ ഞാൻ സന്തോഷവതിയാണ്...... നീതുവിന്റെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന പുഞ്ചിരി... കൂട്ടിൽ നിന്നും രക്ഷപ്പെട്ട തത്തയെ പോലെ.....പുറത്ത് ഒരു ഓട്ടോറിക്ഷയുടെ ശബ്ദം കേട്ടതും ഉമ്മറത്തേക്ക് നടന്നു.... എല്ലാരും തൊടിയിൽ ആയത്ക്കൊണ്ട് തന്നെ ആരും ഒന്നും അറിഞ്ഞില്ല....

ഒന്നുകൂടി ചന്തുവിനെയും ലെച്ചുവിനെയും കെട്ടിപിടിച്ചു..... "പോവാം.... അവനെക്കണ്ട് രണ്ട് പൊട്ടിക്കാൻ കൈ തരിക്കുന്നുണ്ട്.... നീ ഒന്നും വേണ്ടാന്ന് പറഞ്ഞത്കൊണ്ട... ഇല്ലേൽ.... വാ കേറ് ഇനിയും ഇവിടെ നിന്നാൽ വല്ലോം വിളിച്ച് പറഞ്ഞു പോവും.... ഏട്ടൻ പറഞ്ഞതും അവരെ രണ്ട് പേരെയും ഒന്നുകൂടി നോക്കി ഓട്ടോയിലേക്ക് കേറി..... കണ്മുന്നിൽ നിന്ന് മറയുന്നവരെ അവർ നോക്കിനിന്നു.... അകത്തു നിന്നും അച്ഛമ്മേടെയും ജീവയുടെയും ശബ്ദം ഉയർന്നു കേൾക്കാം...അവരൊക്കെ എത്തിന്ന് തോന്നുന്നു ലെച്ചു പറഞ്ഞതും രണ്ടാളും അകത്തേക്ക് നടന്നു... ഹാളിലുണ്ടെല്ലാവരും.... അച്ഛമ്മ ഉറക്കെ നീതുന്നു വിളിക്കുന്നുണ്ട്... ചില സത്യങ്ങൾ അങ്ങനെയാണ്....

പൊരുത്തപ്പെടാൻ സമയം എടുക്കും ഇപ്പോഴും കേട്ടത് കള്ളമാവണെന്ന് പ്രാർത്ഥിക്കുന്നുണ്ട് ആ കാണുകൾ.... വത്സലയുടെയും കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.... എത്രയൊക്കെ ശകാരിച്ചാലും ഒന്നും മിണ്ടാതെ നിക്കുന്ന അവളെപ്പോയോ അവരുടെ ഹൃദയത്തിലേക്കും കടന്നിട്ടുണ്ടാവണം.... കൂട്ടത്തിൽ ഇത്തിരി പോലും സഹദാപം ഇല്ലാതെ നിൽക്കുന്നത് ജീവ മാത്രമാണ്.... "പൊയ്ക്കോണം ഇവിടുന്ന്.... അവൾ പോയെങ്കിൽ നീയും ഇവിടെ വേണ്ട..... അച്ഛമ്മ ദേഷ്യത്തോടെ അവന് നേരെ ചീറി..... "അല്ലേലും ഇവിടെ നിൽക്കാമെന്ന് ഞാൻ പറഞ്ഞില്ലല്ലോ.... പോവാ.... എന്നെന്നേക്കുമായി... ഇനി ഇങ്ങോട്ടില്ല... അവളുണ്ട് എന്റെ കൂടെ ഞങ്ങൾ ജീവിക്കും.... വീറോടെ പറഞ്ഞുക്കൊണ്ട് പുറത്തേക്കിറങ്ങി.... അച്ഛമ്മ... അവനെ ഒന്ന് നോക്കി റൂമിലേക്ക് നടന്നു.... "പോയത് നന്നായി നന്നായി.... ചുണ്ടുകൾ മന്ത്രം പോലെ ഉരുവിടുന്നുണ്ട്... "ഇതിപ്പോൾ ഇവിടെ എന്താ സംഭവിക്കുന്നെ....

വൈക്കോൽ കൂനക്ക് രാവിലെ തന്നെ തീപിടിച്ചപ്പോൾ തോന്നി എന്തോ ശകുന പിഴ വരുന്നുണ്ടെന്ന്.... ഓരോരുത്തരായി ഹാളിൽ നിന്നും ഒഴിഞ്ഞു പോയി..... "ഏട്ടത്തി ഇതിങ്ങൾക്കൊന്നും ഒരു സങ്കടോം ഇല്ലല്ലോ പറഞ്ഞിട്ട് പോയത് കണ്ടോ.... ദുഷ്ടക്കൂട്ടങ്ങൾ.... ലെച്ചു ദേഷ്യത്തോടെ മുഖം തിരിച്ചു..... "ഇത്രേം ഭൂകമ്പം ഉണ്ടായിട്ടും നിന്റെ ഏട്ടൻ ഇതൊന്നും അറിയുന്നത് പോലും ഇല്ലല്ലോ കുംഭകർണ്ണൻ പോലും ഇങ്ങനെ ഉറങ്ങില്ല.... ചന്തു ദേഷ്യത്തോടെ സ്റ്റെപ് കയറി.... രുക്ഷ് എണീറ്റതും ചന്തു അകത്തേക്ക് കയറിയതും ഒരുമിച്ചായിരുന്നു.... രുക്ഷിന് ചന്തുന്റെ മുഖത്തേക്ക് നോക്കാൻ തന്നെ ചമ്മൽ തോന്നി.... അത് കണ്ടതും ചന്തു നെറ്റി ചുളിച്ചു.... "നിങ്ങളിവിടെ നടന്നതൊന്നും അറിയില്ലെ....

നീതു ചേച്ചി പോയി.... "അതൊക്കെ എന്തിനാ എന്നോട് പറേന്നത്.... കൂസൽ കൂടാതെ മുടിയൊന്ന് പറത്തിയിട്ടു..... നിങ്ങളോട് പറയാൻ വന്ന എന്നെ പറഞ്ഞാൽ മതി.... ചന്തു ദേഷ്യത്തോടെ മുറുമുറുത്തു..... "അല്ല ഇന്നലെ എന്തായിരുന്നു.... ഒരു പുരികം പൊക്കി ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയാലെ ചന്തു രുക്ഷിനെ നോക്കി.... "എന്ത്.... അറിയാതൊരു പുഞ്ചിരി ആ ചുണ്ടിലും വിരിഞ്ഞു..... ചന്തു അമ്പരപ്പോടെ രുക്ഷിനെ നോക്കി... ചിരി..... ചന്തു കണ്ണ് തിരിമ്പി നോക്കുമ്പോയേക്കും ആ ചിരി മാഞ്ഞിരുന്നു..... ചന്തു ഒന്ന് നിശ്വസിച്ചുകൊണ്ട് റൂമിന് വെളിയിലേക്ക് നടന്നു ഇനി അവിടെ നിന്നിട്ടും വല്യ കാര്യം ഒന്നുമില്ല....

അവൾ തിരിഞ്ഞു നടക്കുമ്പോയേക്കും ആ പുഞ്ചിരി ആ ചുണ്ടാകെ വ്യാപിച്ചിരുന്നു.... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 സമയം രാത്രിയോടടുത്തു....... അമ്മായിമാരും അമ്മാവന്മാരും ഒക്കെ നേരത്തെ തന്നെ കിടന്നു.... അച്ഛമ്മ അപ്പോഴും വിദൂരത്തേക്ക് നോക്കി ഇരിപ്പാണ്.... ചെയ്ത് കൂട്ടിയതെല്ലാം ഓർക്കും തോറും ഒരു വിങ്ങൽ മനസ്സിൽ നിറഞ്ഞു നിന്നും..... മാനത്തു നിന്നും മേഘം മഴയെ വാർഷിച്ചു..... തിമിർത്തു പെയ്യുന്നമഴയിൽ റേഡിയോയിൽ നിന്നുള്ള ഗാനവും ഇഴ ചേർന്നു...... മഴയുടെ ശബ്‌ദം കേട്ടതും രുക്ഷ് ഉമ്മറത്തേക്ക് നടന്നു.... ഹാളിലിരുന്ന് സൊള്ളുന്ന ചന്തു അത് കണ്ടതും നെറ്റി ചുളിച്ചു.... "പണ്ടെ അവന് മഴ ഭയങ്കര ഇഷ്ട്ട....

കുട്ടന്റെ ശബ്ദം ചെവിയിൽ മുഴങ്ങിയതും ഉമ്മറത്തേക്ക് നടന്നു പുറകെ ലെച്ചുവും കുട്ടനും.... രുക്ഷ് തിണ്ണയിൽ കേറി ഇരുന്നു ഓടിന്റെ അഴയിലൂടെ ഒഴുകിഇറങ്ങുന്ന വെള്ളത്തെ കാല് കൊണ്ട് തേവി വല്ലാത്തൊരു കുളിർ ഉഴിരാകെ വ്യാപിക്കുന്നു....... ഓർമ്മകൾ മിഴിവോടെ കണ്ണുകളിൽ കുളിർ തേവി.... അപ്പുറത്തെ തിണ്ണയിലിരുന്ന്ക്കൊണ്ട് ചന്തു രുക്ഷിനെ വീക്ഷിച്ചു.... ആ ചുണ്ടിലെ പുഞ്ചിരി അവളുടെ ഉടലാകെ വ്യാപിക്കും പോലെ... ആ കണ്ണുകളിപ്പോൾ ശാന്തമാണ്.....ചന്തു ഒരു പുഞ്ചിരിയാലെ ആകാശത്തേക്ക് നോക്കി.....

"🎶🎶Oru pushpam mathramen poomkulayil nirtham nhan oduvil neeyethumbol choodikkuvan oru ganam mathramen oru ganam mathramen hrudayathil sookshikkam oduvil neeyethumbol cheviyil moolan oru pushpam mathramen poomkulayil nirtham nhan oduvil neeyethumbol choodikkuvan oru ganam mathramen hrudayathil sookshikkam oduvil neeyethumbol cheviyil moolan oru muri mathram thurakkathe vekkam nhan athigoodamennude aaramathil(2) swapnangal kandu swapnangal kandu ninakkurangeeduvan pushpathin thalpamangu nhan virikkam oru pushpam mathramen poomkulayil nirtham nhan oduvil neeyethumbol choodikkuvan🎶🎶...... റേഡിയോയിൽ നിന്നും ഒഴികിയെത്തുന്ന രാഗം.......

മിഴിവോടെ ആ കണ്ണുകളിൽ തെളിഞ്ഞു നിന്നതാ രൂപം മാത്രം.... രുക്ഷോരു പുഞ്ചിരിയാലെ ചന്തുവിനെ നോക്കി കൈകൾ ക്കൊണ്ട് വെള്ളത്തെ തേവുന്നുണ്ട്..... കണ്ണുകളിൽ അവൾ മാത്രം തങ്ങി നിൽക്കുന്ന ഹൃദയത്തിലും.... ഇപ്പോളറിയാൻ പറ്റുന്നുണ്ട്.... പ്രണയത്തെ...... ചിമ്മി തുറക്കുന്ന കണ്ണുകളിലവൻ അവനെത്തന്നെ തിരഞ്ഞുകൊണ്ടിരുന്നു......... """"""അവളവനിൽ തേവിക്കൊണ്ടിരിക്കുകയാണ് പ്രണയത്തിൻ വർണ്ണങ്ങൾ....."""""""" രുക്ഷിന്റെ മുഖത്ത് തെളിഞ്ഞു നിൽക്കുന്ന ഭാവത്തെ മനസിലാവാതെ കുട്ടൻ അവനെ സൂക്ഷിച്ചു നോക്കി..... "പാലുണ്ണിക്ക് ചിരിക്കാൻ ഒക്കെ അറിയുവോ.... കുട്ടൻ ചന്തുനെ ഒന്ന് നോക്കി.... പാട്ടിന്റെ താളത്തിനൊപ്പം കാലാട്ടി കൈകൾ കൊണ്ട് വെള്ളത്തെ തേവുന്നുണ്ട്....

രുക്ഷിന്റെ കണ്ണുകളവളിൽ ആണെന്ന് കണ്ടതും ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.... അതെ പുഞ്ചിരിയാലേ ലെച്ചുനെ കണ്ണ് കാട്ടി രുക്ഷിനെ കാണിച്ചു കൊടുത്തു.... "ലെച്ചു നീ ഈ ഇലഞ്ഞി പൂക്കൾ പൂക്കുന്നത് കണ്ടിട്ടുണ്ടോ.... കുട്ടൻ ചോദിച്ചതും ലെച്ചു ഇല്ലന്ന് തലയാട്ടി.... എങ്കിൽ നോക്ക്.... ആ മുഖത്തിപ്പോൾ ആയിരം ഇലഞ്ഞിപൂക്കൾ പൂക്കുന്ന തെളിച്ചമുണ്ട്..... കുട്ടൻ രുക്ഷിനെ തന്നെ സൂക്ഷിച്ചു നോക്കി...... ചിരിക്കുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്.... "ഞാൻ ചന്തു ചേച്ചിക്ക് കാണിച്ചു കൊടുക്കട്ടെ...... ലെച്ചു ചോദിച്ചതും കുട്ടൻ അവളെ തടഞ്ഞു...വേണ്ട ഇതിപ്പോൾ ചന്തു കണ്ടാൽ രുക്ഷ് പഴയ പോലെ ഗൗരവം നടിച്ചിരിക്കും...

ഇത്തിരി നേരം കൂടിയാ ചിരി മുഖത്ത് നിന്നോട്ടെ.... അവനറിയാതെ തന്നെ അവനവളെന്നെ മാന്ദ്രിക ലോകത്തിലകപ്പെട്ടു കഴിഞ്ഞിരിക്കുന്നു..... ഇനി ഒരന്ദ്യം മാത്രമേ ഉള്ളു പ്രണയം..... പറയുമ്പോൾ ഒരു വേള അവന്റെ കണ്ണിലും പ്രണയം തുളുമ്പിയിരുന്നു..... ലെച്ചു കണ്ണെടുക്കാതവനെ നോക്കി........എല്ലാരേയും നിരീക്ഷിച്ചുകൊണ്ട് ചാരു കസേരയിൽ അച്ഛമ്മയും ഇരിപ്പുണ്ടായിരുന്നു..... ഓർമ്മകളിൽ ഇന്നും കൗതുകം കോതിയത് അവരുടെ പ്രണയമാണ്... അവസാന നിമിഷം പോലും കൈ വിട്ട് പോവുന്ന പ്രണയത്തെ നോക്കി നിൽക്കാനാവാതെ ആ പ്രണയത്തോടൊപ്പം എരിഞ്ഞടങ്ങിയവൻ.....

തെക്കെപ്പറമ്പിൽ രണ്ട് പേരെയും ഇരു കുഴിമാഠത്തിൽ ഒതുക്കാതെ ഒന്നിലടക്കിയപ്പോൾ ആ ആത്മക്കൾ ക്ഷെമിച്ചുകാണുവോ.... കണ്ണുകൾ പതിയെ ഈറനായി.... ഇന്നും തന്നെ വേട്ടയാടുന്ന രണ്ട് മുഖങ്ങൾ....... മഴ തോർന്നതും മനസ്സ് ശാന്തമായില്ല.... "ഇനിയും ഇവിടിരിക്കാതെ കിടന്നോളും.... അച്ഛമ്മയുടെ ശബ്‌ദം ചെവിയിൽ കൊട്ടിയതും രുക്ഷ് ചന്തുവിൽ നിന്നും നോട്ടം മാറ്റി.... ഇത്രയും നേരം താൻ അവളിലായിരുന്നെന്ന് മനസിലായതും സ്വയം അത്ഭുതം തോന്നി..... ചന്തു തിണ്ണയിൽ നിന്നും എണീറ്റു പുറകെ രുക്ഷും നടന്നു......... "നീ കിടക്കുന്നില്ലേ....

നിലത്തിരുന്ന് ഫോണിൽ തോണ്ടുന്ന ചന്തുനെ നോക്കി രുക്ഷ് ചോദിച്ചതും അവൾ ഫോണിൽ തൊണ്ടിക്കൊണ്ടിരിക്കുകയാണ്....അത് കൂടി കണ്ടതും രുക്ഷിന് ദേഷ്യം വന്നു.... "ഒന്ന് സോഫ്റ്റ്‌ ആവാൻ നോക്കുമ്പോ അവളുടെ അമ്മുമ്മേടെ.... പല്ല് ഞെരിച്ചു ദേഷ്യത്തോടെ ഫോണെടുത്തു വലിച്ചെറിഞ്ഞു.... "എന്തോന്നിത്...... നിങ്ങക്ക് കിടക്കണേൽ കിടന്നോ എന്തിനാ അതിനെന്നോട് ദേഷ്യപ്പെടുന്നേ.... അതുമല്ല ഞാൻ കിടന്നിട്ടിപ്പോൾ എന്തിനാ എന്നെ കെട്ടി പിടിക്കാനല്ലേ.... ഉള്ളിൽ നിറച്ച ചിരിയാലെ ചന്തു ഗൗരവത്തോടെ രുക്ഷിനെ നോക്കി..... "ഞ... ഞാൻ... ആരെയും കെട്ടി പിടിച്ചൊന്നുമില്ല.... രുക്ഷ് പതറിക്കൊണ്ട് ബെഡിലേക്ക് കേറി കിടന്നു....

"കണ്ടോ കണ്ടോ.... ഉരുണ്ട് കളിക്കാതെ എന്നെ love ചെയ്യുന്നുണ്ടെന്ന് ആ തിരുവാ തുറന്നൊന്നു പറഞ്ഞൂടെ.... ചന്തു നിലത്ത് നിന്നും എണീറ്റ് ചോദിച്ചതും രുക്ഷ് ദേഷ്യത്തോടെ ബെഡിൽ നിന്നും എണീറ്റു.... "ഈ രുക്ഷിത്ത് വിശ്വനാഥന് നിന്നോട് ലവ്വോ..... ഈ ജന്മത്ത് നടക്കാൻ പോവുന്നില്ല.... ചന്തുനെ പുച്ഛിച്ചോണ്ട് രുക്ഷ് പറഞ്ഞതും അവൾക്ക് ചിരിയാണ് വന്നത്.... "അതെന്താ രുക്ഷിത്ത് വിശ്വനാഥൻ ആണല്ലെ..... ഊറി വന്ന ചിരിയോടെ ചന്തു ചോദിച്ചു..... "ഡീ....... രുക്ഷ് ദേഷ്യത്തോടെ ചന്ദുന് നേരെ ചീറി... "എന്നാൽപ്പിന്നെ പറ.... ഇന്നലെ കാണിച്ചു കൂട്ടിയതൊക്കെ എന്താ..... പിന്നെ അന്നെന്റെ കൈ മുറിഞ്ഞപ്പോൾ എന്തിനാ സങ്കടപ്പെട്ടെ.....

ഇതൊക്കെ എന്നോട് ഒരു ഫീലിങ്‌സും ഇല്ലാത്തോണ്ടാണോ ചെയ്തെ.... കൈ രണ്ടും മാറിൽ പിണഞ്ഞുകെട്ടി ചന്തു ചോദിച്ചതും രുക്ഷ് അവളുടെ അടുത്തേക്ക് നടന്നു.... "നിന്നോട് ഒരു ഫീലിങ്‌സും ഇല്ലന്ന് ആരാ പറഞ്ഞെ.... രുക്ഷ് ചോദിച്ചതും ചന്തു സംശയത്തോടവനെ നോക്കി...ഇത്രേം പെട്ടന്ന് തോൽവി സമ്മതിച്ചോ.... ചന്തു സ്വയം ഒന്ന് ചോദിച്ചു.... "എനിക്ക് നിന്നോടുള്ളത്..... അട്ട്രാക്ഷനാണ്...I mean physical attraction..... രുക്ഷ് പറഞ്ഞതും ചന്തുന്റെ കണ്ണ് ബുൾസൈ പോലെ പുറത്തേക്കുന്തി..... ഒന്ന് തൊട്ടാൽ ആ ഉണ്ടക്കണ്ണിപ്പോൾ പുറത്തേക്കുന്തും... അത് കണ്ടതും രുക്ഷിന് ശെരിക്കും ചിരി പൊട്ടി ചന്തു രണ്ട് കയ്യും മാറിൽ കുറുതായി വെച്ചതും പൊട്ടി ചിരിച്ചു പോവുമെന്ന് തോന്നിയതും ചിരി മറച്ചുകൊണ്ട് താടിയൊന്ന് ഉഴിഞ്ഞു....

"നിനക്കെന്നോടും ഈ ഫീലിംഗ് ആണോ ഉള്ളെ.... കളിയോടെ ചോദിച്ചുകൊണ്ട് അടുത്തേക്ക് നടന്നു.... ചന്തു ഉമിനീരിറക്കി പുറകോട്ട് നടന്നു... പുറത്ത് മഴ തിമിർത്തു പെയ്യുന്നുണ്ട്... ഫാൻ ആണേൽ ചുമ്മാ കറങ്ങിക്കൊണ്ടേ ഇരിക്കുന്നുണ്ട് എന്നിട്ടും ചന്തു നിന്ന് വിയർത്തു.... മുഖം ഉള്ളിലെ പേടി എടുത്ത് കാണിക്കുന്നുണ്ടായിരുന്നു... കളിയോടെ വീണ്ടും രുക്ഷ് ചന്തുനരികിലേക്ക് നടന്നു..... ഭിത്തിയിൽ തട്ടിയതും അവളൊന്ന് ഞെട്ടി.... രുക്ഷണേൽ മീശ പിരിച്ചുകൊണ്ട് ചന്തുവിന്റെ സാരിക്കുള്ളിലൂടെ അരയിലൂടെ കൈ ഇട്ട് തന്നോട് ചേർത്ത് നിർത്തി... ഹൃദയമിടിപ്പ് അതിന്റെ പരമ്മോന്നതിയിൽ ആയത് കൊണ്ട്തന്നെയും തന്റെ ശരീരത്തോട് ചേർന്നു നിൽക്കുന്നവളുടെ ഹൃദയമിടിപ്പ് അവന് മനസിലാക്കാൻ പറ്റുന്നുണ്ടായിരുന്നു.....

അപ്പോഴും ആ മുഖത്ത് അതെ കുറുമ്പ് നിറഞ്ഞു നിന്നു... "എന്റെ ഫീലിംഗ്സ് ഞാൻ പ്രകടിപ്പിക്കട്ടെ... ഒരു പുരികം ഉയർത്തി ഊറി വന്ന ചിരി കടിച്ചു പിടിച്ചുകൊണ്ട് ചോദിച്ചതും ചന്തുന്റെ കണ്ണ് പഴയ അവസ്ഥ തന്നെ.... പേടിക്കൊണ്ട് തൊണ്ടയിൽ നിന്നും ഒന്നും പുറത്തേക്ക് വരുന്നില്ല...... രുക്ഷ് ചന്തുന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചതും അവൾ മുഖം വീട്ടിച്ചുകൊണ്ട് ചുമരോട് അടുത്ത് നിന്നു..... അവന്റെ നിശ്വാസം കഴുത്തിൽ തട്ടിയതും ഒന്ന് വിറച്ചു.... ഒന്നും നടക്കാതായപ്പോൾ ചന്തു കണ്ണുകൾ തുറന്നൊന്നു നോക്കി..... മുന്നിൽ കൈ കെട്ടി നോക്കി നിൽക്കാണ് രുക്ഷ് ചന്തു ഒന്ന് ആഞ്ഞു ശ്വാസം വലിച്ചു വിട്ടു.... "ഇത്രയെ ഉള്ളു നീ അവൾ പ്രണയം കൊണ്ട് വന്നിക്ക്.....

ഇനിയും ഇതാവർത്തിച്ചാൽ ഞാൻ കേറി വല്ലോം ചെയ്യും പിന്നെ മോള് പത്തു മാസം കഴിഞ്ഞെ ഫ്രീ ആവും.... കേട്ടല്ലോ... രുക്ഷ് പറഞ്ഞതും ചന്തു ഒന്ന് ഇളിച്ചു.... "കയറി കിടക്കെടി.... രുക്ഷിന്റെ അലറൽ വന്നതും ഒന്ന് ഞെട്ടിക്കൊണ്ട് ബെഡിനടുത്തേക്ക് നടന്നു പതിയെ ബെഡിലേക്കും തറയിലേക്കും ഒന്ന് നോക്കി..... "വേണേൽ നീ തറയിൽ കിടന്നോ... തണുപ്പ് അല്ലെ അത്രയിരിക്കും കുറച്ച് കൂടി സുഖം.... അവനെന്തോ അർത്ഥം വെച്ച് പറഞ്ഞപോലെ തോന്നിയതും ചന്തു ബെഡിൽ കയറി പേടിയോടെ കണ്ണടച്ചു കിടന്നു...... ചിരി വന്നേലും അതിനെ കടിച്ചു പിടിച്ചുകൊണ്ട് ലൈറ്റ് ഓഫ്‌ ആക്കി അടുത്തായി കിടന്നു ചന്തുവിന്റെ ചുണ്ടുകൾ രാമനാമം ഉരുവിടുന്നത് കേൾക്കെ രുക്ഷിന് ചിരിയേറി...... അത് നിലക്കും വരെ കാത്തിരുന്നു.... അവളുറങ്ങിഎന്ന് ഉറപ്പായതും അരയിലൂടെ കൈ ഇട്ട് ചേർത്ത് പിടിച്ചു.... ആ കഴുത്തിൽ മുഖം പൂഴ്ത്തി ഉറക്കത്തെ കൂട്ട് പിടിച്ചു........................................ തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story