പ്രണയവർണ്ണങ്ങൾ: ഭാഗം 26

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"അയ്യോ എന്നാലും എന്റെ ഏട്ടത്തി എനിക്ക് അതോർത്തിട്ട് ചിരി നിർത്താൻ പറ്റുന്നില്ല..... ഒരു കമ്പിളിയും പുതച്ച് ഉമ്മറത്തിരിക്കുന്ന ചന്തുനെ നോക്കി ലെച്ചു പറഞ്ഞതും അവളൊന്ന് കണ്ണുരുട്ടി... "ഒന്നും നടക്കാതെ ഇങ്ങനെ ഇനി എന്തേലും നടന്നിരുന്നെലോ.... അയ്യോ... ഏട്ടത്തി ഹാർട് അറ്റാക്ക് വന്ന് ചത്താനെ... ലെച്ചു വീണ്ടും വീണ്ടും പൊട്ടിച്ചിരിച്ചു..... "അമ്മ.... ഞാനീ പേടിപ്പനി പേടിപ്പനി എന്ന് കെട്ടിട്ടെ ഉള്ളു ഇപ്പോൾ ഇതാ എന്റെ മുന്നിൽ അതും അയ്യോ..... വീണ്ടും വീണ്ടും ചിരിക്കുന്ന ലെച്ചുനെ കാൺങ്കെ ചന്തുവിന് അരിശം കൂടി..... "എന്തൊക്കെയായിരുന്നു.... 🤭ഹണിമൂൺ ട്രിപ്പ്‌ രണ്ട് കൊച്ചുങ്ങൾ.... മ്മ് ഇങ്ങനെ പേടിച്ചു പനി പിടിച്ചാൽ അഞ്ചാറു കുട്ടികളുടെ അമ്മയാവാം...

ലെച്ചു വയർ പൊത്തി ചിരിക്കാൻ തുടങ്ങി... "ലെച്ചു എനിക്ക് ദേഷ്യം പിടിക്കുന്നുണ്ട്ട്ടോ.... എന്റെ സ്ഥാനത്ത് നീ ആണേലും ഇങ്ങനെ തന്നെയായിരിക്കും... ചന്തു ദോഷിച്ചുക്കൊണ്ട് ലെച്ചുനെ നോക്കി.... "എന്റെ ഏട്ടത്തി ഇതിനൊക്കെ ഇങ്ങനെ പേടിച്ചാലെങ്ങനാ.... ചേട്ടൻ സ്നേഹിച്ചതല്ലെ.... അല്ലാതെ കൊല്ലാൻ നോക്കിയതൊന്നും അല്ലല്ലോ.... അതിനെന്തിനാ ഇങ്ങനെ പേടിക്കുന്നെ... ഈ ഒരു കാര്യം മുതലെടുത്ത് മനസ്സിൽ കേറാൻ നോക്കാതെ പേടിപ്പനി പിടിച്ചു വന്നിരിക്കുന്നു.... എനിക്കതല്ല ചിരി വരുന്നത് 🤭ഇന്നലെ ഇവിടെ കിടന്നുള്ള പ്രഹസനം ഹണിമൂൺ കുട്ടികൾ അയ്യോ... അതോർക്കുമ്പോൾ തന്നെ ചിരി വരുന്നു... എല്ലാം തള്ളായിരുന്നല്ലേ..... "

ഹണിമൂണിന് എന്താ പ്രശ്നം... 🙄ഭാര്യയും ഭർത്താവും ഒറ്റക്ക് ട്രിപ്പ്‌ പോവുന്നു...ചന്തു നെറ്റി ചുളുക്കി ലെച്ചുനെ നോക്കി.... "അത് തന്നെ പ്രശ്നം... ഒറ്റക്ക് 🤭. എന്റെ ഏട്ടത്തി ഏട്ടത്തിക്കി ഹണിമൂന്നിന്റെ അർത്ഥം അറിയുവോ..... ഹണി എന്ന് വെച്ചാൽ എന്താ ഹേ... ലെച്ചു ഒരു പുരികം പൊക്കി ചന്തുനെ നോക്കി.... "ഹണി തേൻ.... "മൂൺ.... "ചന്ദ്രൻ.... "അതാണ് തേൻചന്ദ്രൻ..... "ഹേ... "ഈ... ശെരിക്കും പറഞ്ഞാൽ ഈ ഹണി മൂണിന് പ്രത്യേകിച്ചു അർത്ഥം ഒന്നുമില്ല... ലെച്ചു ഇളിച്ചോണ്ട് പറഞ്ഞതും ചന്തു പല്ല് ഞെരിച്ചു..... "എന്റെ ഏട്ടത്തി... ഏട്ടത്തി ആ ദുഷ്യന്തൻ ഷകീലയെ വളച്ച ഐഡിയ ഒന്ന് ട്രൈ ചെയ്ത് നോക്ക്.... "ദുഷ്യന്തൻ ഷക്കീലയെ വളച്ചോ എപ്പോൾ... 🙄 "സോറി.... ഷക്കീലയല്ല ശകുന്തള.... കാലിൽ ഗർഭമുന വെച്ച് ട്രൈ ചെയ്താലോ.... ലെച്ചു ഒരു പിരികം പൊക്കി ചന്തുനെ നോക്കി....

"ഗർഭമുന കാലിലോ അത് വായ... 😬ദർഭമുനയാ കഴുതെ.... അതും ഞങ്ങളും തമ്മിൽ എന്ത് ബന്ധം... ചന്തു പല്ല് ഞെരിച്ചു... "പറഞ്ഞത് ശെരിയാണല്ലോ... എങ്കിൽ മറ്റേ പെണ്ണില്ലേ.... ഡാൻസ് കളിച്ചു തപസിളക്കിയ...... വൈശാലി... ആ ട്രിക് നോക്ക് ഏട്ടൻ ആടി ഒലഞ്ഞ നിൽക്കുന്നെ.... ഇത് ഉറപ്പായും വർക്ക്‌ഔട്ട്‌ ആവും... "ദേണ്ടേ എന്റെ വായിൽ നിന്നും വല്ലോം കേൾക്കണ്ടങ്കിൽ എഴുനേറ്റ് പൊക്കോണം... കമ്പിളി ഒന്ന് കൂടി പുതച്ചുകൊണ്ട് ചന്തു ലെച്ചുനെ നോക്കി.... "അല്ല ഏട്ടത്തി ഏട്ടൻ അത്രേം അടുത്ത് വന്നിട്ടും ഏട്ടത്തിക്ക് ഒന്ന് തോന്നില്ല.... ഒരു പ്രതേക മുഖ ഭവത്തോടെ ലെച്ചു ചോദിച്ചതും ചന്തു നെറ്റി ചുളിച്ചു..... "എന്ത് തോന്നാൻ.... ചന്തു "അടിവയറ്റിൽ മഞ്ഞു വീണ സുഖം ഒന്നും തോന്നില്ല...

"അടിവയറ്റിൽ മഞ്ഞല്ല തീ ആയിരുന്നു... ചന്തു പല്ല് ഞെരിച്ചു..... ആ ടൈമിൽ ഞാൻ വിചാരിച്ച് എന്റെ ഹാർട് പൊട്ടി പോയെന്ന് അതുപോലല്ലേ കിടന്ന് ഇടിച്ചത്.... അയ്യോ... ഓർമ്മിപ്പിക്കല്ലേ... "അതൊക്കെ ഞാൻ പണ്ട് 😌കുട്ടേട്ടൻ ഒന്നെന്റെ കൈക്ക് പിടിച്ചപ്പോൾ ഞാൻ അങ്ങ് വികാരപുലരിതധാത്രി ആയി പോയി.... ലെച്ചു ഒന്ന് നിശ്വസിച്ചുകൊണ്ട് പറഞ്ഞു.. "ധാത്രിയോ..... 🙄 "അല്ല പാരചൂട്ട്... നിങ്ങൾക്കിമ്മാതിരി ഫീലിംഗ്സ് ഒന്നും ഇല്ലേ എന്റെ ഏട്ടത്തി... ഏട്ടത്തിക്ക് എന്തോ പ്രശ്നം ഉണ്ട്.... "പ്ഫാ....... ചന്തുന്റെ ആട്ട് കിട്ടിയതും ലെച്ചു തിണ്ണയിൽ നിന്നും എണീറ്റു... "ചേച്ചിക്ക് യോഗമില്ല... പറഞ്ഞിട്ട് എന്ത് കാര്യം.... കുട്ടേട്ടന്റെ ഒരു നോട്ടത്തിനായി മഴ കാക്കും വേയാമ്പലിനെ പോലെ തപസ്സിരിക്കുകയാ ഞാൻ അല്ലേലും എറിയാൻ അറിയുന്നുന്നവന്റെ കയ്യിൽ വടി കൊടുക്കില്ലല്ലോ.. പറഞ്ഞിട്ട് കാര്യം ഇല്ല.....

ലെച്ചു പറേന്നത് കെട്ട് ചന്തു വാ തുറന്നിരുന്നു.... "വെള്ളം മാറി കുളിച്ചോണ്ട് ആയിരിക്കും പനി വരാൻ.... നെറ്റിയിൽ തൊട്ടുനോക്കിക്കൊണ്ട് അച്ഛമ്മ ചോദിച്ചതും ചന്തു ഒന്ന് ചിരിച്ചു.... "റൂമിൽ പോയി കിടന്നോ മാറും.... ഒന്ന് ഉറങ്ങിയാൽ മാറിക്കൊള്ളും വൈദ്യനെ വിളിക്കാണെങ്കിൽ ആവാം..... "വേണ്ടച്ഛമ്മ.... അതിന്റെ ആവശ്യം ഒന്നുമില്ല ഉറങ്ങിയാൽ മാറും.... ചന്തു ഒരു ചെറു പുഞ്ചിരിയാലെ പറഞ്ഞു.... "ലെച്ചു മോളെ നിന്റെ റൂമിൽ പോയി കിടത്തിക്കെ...... വത്സലയും ചന്ദ്രികയും ഇവിടില്ലേ...... "ഇല്ലച്ചമ്മേ അവർ ഏതോ കല്യാണത്തിനോ മറ്റോ പോയതാ.... "ഹാ ഇനി ഇപ്പോൾ ഒന്നും നോക്കണ്ട.... അത്രയും പറഞ്ഞുക്കൊണ്ട് പുറത്തേക്കിറങ്ങി പോയി...... "അച്ഛമ്മ എങ്ങോട്ട് പോയതാ.... ചന്തു സംശയത്തോടെ ലെച്ചുനെ നോക്കി... "പറമ്പിൽ പണിക്കാർ ഉണ്ടാവും അതാ... ഏട്ടത്തി വാ അകത്തേക്ക് കിടക്കാ തണുപ്പത്തിരുന്ന് പനി കൂടണ്ട.....

ലെച്ചു ചന്തുനെയും പിടിച്ചുകൊണ്ട് റൂമിലേക്ക് നടന്നു.. ഇതേ സമയം പടി ഇറങ്ങി വരുന്ന രുക്ഷ് ചന്തുനെ കണ്ടതും ഒന്ന് നിന്നു... "ഇതെന്താ പറ്റിയത്.... രുക്ഷ് മിഴിച്ചുകൊണ്ട് ചന്തുന്റെ തലയിൽ തൊട്ട് നോക്കി.... രുക്ഷിന്റെ സ്പർശം ഏറ്റതും ചന്തു ഒന്ന് വിറച്ചു.... "പനി പിടിച്ചത... ലെച്ചു ഊറിവന്ന ചിരിയാലെ പറഞ്ഞു.... "നീ പൊയ്ക്കോ..... ഞാൻ നോക്കിക്കോളാം.... രുക്ഷ് പറഞ്ഞതും ലെച്ചു ചന്തുനെ കൈ ഒഴിഞ്ഞു.... ചന്തു രുക്ഷിനെ ഒന്ന് ദയനീയമായി നോക്കി.... അവൻ അത് ശ്രെദ്ധിക്കാതെ കമ്പിളി ഒന്നുകൂടി അവളിലേക്ക് ചേർത്ത് വെച്ചുകൊണ്ട് അവളെയും കൊണ്ട് പടികൾ കയറി.... ചന്തു നന്നെ വിറക്കുന്നുണ്ടായിരുന്നു..... "നീ ചോദിച്ചു വാങ്ങിയതാ..... രുക്ഷ് പറഞ്ഞത് മനസിലായത് കൊണ്ട് തന്നെ അവനെ നോട്ടം കൊടുക്കാതെ നടന്നു... "മ്മ്ഹ്ഹ് കിടന്നോ.... ബെഡിലേക്കവളെ കിടത്തിയ ശേഷം പുതപ്പിച്ചു കൊടുത്തു....

"എന്നെ പേടിപ്പിക്കാൻ വേണ്ടിയാണോ ഇന്നലെ അങ്ങനെ ചെയ്തെ.... ചന്തു ചോദിച്ചതും അതെന്ന് തലയാട്ടി അവളെ ഒന്ന് നോക്കി...... "പേടിപ്പിക്കാൻ വേറെ വഴിയും എനിക്കറിയാം..... വേഗം പനി മാറി സുന്ദരികുട്ടിയായിരിക്ക്..... നമ്മക്ക് സ്നേഹിക്കണ്ടേ..... ഊറി വന്ന ചിരി അടക്കിക്കൊണ്ട് രുക്ഷ് പറഞ്ഞതും ശേഷിയില്ലാത്ത ആ ഉണ്ടക്കണ്ണ് ഒന്ന് മിഴിഞ്ഞു..... ഉമിനിരിറക്കി ചന്തു രുക്ഷിനെ ഒന്ന് നോക്കി.... "എന്താ ഉദ്ദേശം.... "ഉദ്ദേശ്യം.... അത് തന്നെ.... ഒരു കള്ള ചിരിയോടെ മീശ പിരിച്ചോണ്ട് രുക്ഷ് ചന്തുനെ നോക്കി കണ്ണിറുക്കി.... വീണ്ടും ആ കണ്ണൊന്നുന്തി.... "രാമ... രാമ രാമ..... അവനെ നോക്കാതെ കണ്ണടച്ചുകൊണ്ട് ചന്തു പാടിയതും ചുണ്ടിൽ തെളിഞ്ഞു നിന്ന പുഞ്ചിരി....

"രാമൻ ഒന്ന് കെട്ടിയതാ.... രണ്ട് കുട്ടോളും ഉണ്ട്..... മാറിൽ രണ്ട് കയ്യും പിണഞ്ഞു കെട്ടിക്കൊണ്ട് രുക്ഷ് പറഞ്ഞതും ചന്തു നാക്ക് കടിച്ചു.... മന്ത്രം മാറി..... ആഞ്ജനേയ ആഞ്ജനേയ.... ഈ കാപാലികനിൽ നിന്നും എന്നെ രക്ഷിക്കണെ.... സ്വയം പതിഞ്ഞ സ്വരത്തിൽ പറഞ്ഞു കൊണ്ടിരുന്നു.... കേൾക്കെ ചിരി കൂടി...രുക്ഷിന്റെ കാൽപ്പാതം അകന്നതും ചന്തു കണ്ണ് തുറന്നു..... "ബാലൻ കെ നായർടെ കൊച്ചു മോൻ എങ്ങാനും ആണെന്ന് തോന്നുന്നു.... രക്ഷപ്പെടാൻ ഒരു മാർഗോo ഇല്ലേ.... ഇങ്ങനെ പോയാൽ ഞാൻ പനിച്ചു ചാവും എന്റെ കണ്ണാ.... ചന്തു നീരസത്തോടെ ബെഡിലേക്ക് ചാഞ്ഞു.... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ജീവ ആ നാടകെ അന്വേഷിച്ചെങ്കിലും തരുണിയെ പറ്റി ഒരറിവും കിട്ടിയില്ല അലഞ്ഞു തിരിയാൻ തുടങ്ങിയിട്ട് മണിക്കൂറുകൾ കടന്ന് പോയത് മിച്ചം....

"നീ ഇനിയവളെ അന്വേഷിക്കണ്ട..... അവൾക്ക് നിന്നോടുള്ളത് പ്രണയം ഒന്നും അല്ലായിരുന്നല്ലോ.... പ്രായത്തിന്റെ ചൊരുക്ക് അത് കഴിഞ്ഞപ്പോൾ അവൾ ആ നാട് വിട്ട് പോയിട്ടുണ്ടായിരിക്കും... ആ വടക്കേലെ ശാരദയുടെ ഭർത്താവ് മുരളിയേയും ഇന്നലെ മുതൽ കാണാനില്ല...... ഒരുമിച്ച് പോയതാണോന്ന് ആർക്കറിയാം..... ഒരു കുപ്പി കള്ള് ബെഞ്ചിലേക്ക് വെച്ചുകൊണ്ടയാൾ പറഞ്ഞതും പറഞ്ഞതും അമ്പരപ്പോടെ അയാളെ നോക്കി... "ഇല്ല നാട്ടിൽ വല്ലോം പോയി കാണും അവൾ വരും.. എൻ.... എന്റെ കൂടെ ജീവിക്കാന്ന് പറഞ്ഞതാ അവളെവിടെയും പോവില്ല.... ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നിയവന്..... കാൽചുവട്ടിലെ മണ്ണ് ഒലിച്ചു പോവുമ്പോഴും ഒന്നും ചെയ്യാനാവാതെ.....

"ഹും നീ നോക്കിയിരുന്നോ........ രണ്ട് ദിവസം കൂടെ പൊറുത്ത ബന്ധമല്ലേ നിങ്ങൾ തമ്മിലുള്ളു.... ഇവിടവൾ ജോലി ചെയ്യാൻ തുടങ്ങിട്ട് രണ്ട് കൊല്ലം ആകാറായി.... നീ പോയാൽ വേറൊരുത്തൻ അത്രയേ ഉള്ളവൾക്ക്.... ഓരോന്ന് കേൾക്കും തോറും തല പെരുക്കുന്നു.... ഓർമ്മയിൽ ഓടിഎത്തിയതവളുടെ മുഖമാണ്.... എന്നും തന്നെ കാത്തിരിക്കുന്നവളുടെ മുഖം.....കയ്യിൽ കാൽകാശില്ല എല്ലാം ഒരുനിമിഷം കൊണ്ട് നിലച്ചു പോയപോലെ...... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "എന്താ ഒരു വഴി.... മുറ്റത്തു കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കാണ് ലെച്ചു..... "നീ എന്തോന്ന് ആലോചിച്ചിരിക്കുന്നത്..... ഉമ്മറത്തേക്ക് വന്ന് കൊണ്ട് ചന്തു ചോദിച്ചതും ലെച്ചു നടത്തം നിർത്തിയൊന്ന് ചന്തുനെ നോക്കി.....

"ഏട്ടത്തി.... ഐഡിയ കിട്ടി..... ഏട്ടത്തിക്ക് എന്തേലും സംഭവിച്ചാൽ ഏട്ടന് വിഷമം ആവില്ലേ...... അപ്പോൾ ഉള്ളിലുള്ളതൊക്കെ പുറത്തും വരും.... ലെച്ചു ചോദിച്ചതും ചന്തു ഒന്ന് ആലോചിച്ചു നിന്നു..... "ഞാൻ അതല്ലടി ആലോചിക്കുന്നെ.... നിന്റെ ഏട്ടന്റെ മട്ടിലും ഭാവതിലും ആകെ ഒരു മാറ്റം..... ഒരു കള്ള ചിരിയും മീശ പിരിയും എന്തോ കാര്യായിട്ട് സംഭവിച്ചിട്ടുണ്ട്.... "പനി മാറിയപ്പോൾ തലേടെ വെളിവ് പോയോ.... എന്റെ ഏട്ടത്തി ഏട്ടത്തിക്ക് ഇത് വരെ മനസിലായില്ലേ.... ഏട്ടന് ഏട്ടത്തിയോട് മുടിഞ്ഞ പ്രേമമാ.... ഇന്നലെ പ്രണയർത്ഥമായിട്ട് നോക്കുന്നത് ഞാനും കുട്ടേട്ടനും കണ്ടതാ...... ഏട്ടൻ ഒരിക്കലും വേറൊരർത്ഥത്തിൽ ഏട്ടത്തിയെ ട്രീറ്റ്‌ ചെയ്യില്ല.... ഇത് അത് തന്നെ...

വല്യ സംശയവും ഉണ്ടോ..... ലെച്ചു പറഞ്ഞതും ചന്തുന്റെ മുഖം ഒന്ന് മിന്നി.... "ഇഷ്ട്ടം ഉണ്ടാവോടി..... ചന്തു ചുണ്ട് കൊട്ടി ഒന്ന് ലെച്ചുനെ നോക്കി.... "ഉറപ്പല്ലേ.... ഇന്ന് എങ്ങാനും ഏട്ടൻ അടുത്ത് വന്നാൽ ഏട്ടത്തി പ്രതികരിക്കണം..... ശക്തമായി പ്രതികരിക്കണം..... അങ്ങനെ ഏട്ടത്തി അകന്ന് പോവും എന്ന് തോന്നുന്നുമ്പോൾ ഏട്ടനാ തിരുവാ തുറന്ന് പറയും ചന്തു... I love you.... ചന്തു i love youന്ന് ഇങ്ങനെ നടന്നില്ലേൽ എന്റെ പേര് പട്ടിക്കിട്ടോ.... ലെച്ചു വീറോടെ പറഞ്ഞതും ചന്തു ഒന്ന് നിശ്വസിച്ചു.... "വല്ലോം നടന്നാൽ മതിയായിരുന്നു.... ചന്തു വല്യ ആവേശം ഇല്ലാതെ പറഞ്ഞു.... സൂര്യൻ അതിന്റെ ചക്രവാളത്തിലേക്ക് പ്രവേശിക്കുന്നത് നോക്കി.... "ഏട്ടത്തി പോയി കിടന്നോ പനി കുറഞ്ഞിട്ടൊന്നുമില്ല.....

നെറ്റിയിൽ ഒന്ന് തൊട്ടു നോക്കി ലെച്ചു പറഞ്ഞതും ചന്തു തിരിഞ്ഞു നടന്നു..... ചന്തു സ്റ്റെപ് കയറി വരുന്നത് കണ്ടതും രുക്ഷ് ഒളികണ്ണിട്ട് അവളെ ഒന്ന് നോക്കി... വീണ്ടും ഫോണിലേക്ക് കണ്ണ് നട്ടു.... രുക്ഷിനെ കണ്ട ഭാവം നടിക്കാതെ ചന്തു ബെഡിൽ കയറി കണ്ണടച്ചു കിടന്നു...... രുക്ഷ് തിരിച്ചും അതെ ആറ്റിറ്റ്യൂഡിൽ നിന്നു.... ചന്തു ഇടയ്ക്കിടെ കണ്ണ് തുറന്ന് നോക്കും രുക്ഷ് നോക്കുന്നുണ്ടോന്ന് അറിയാൻ...... ഇല്ലന്ന് കണ്ടതും മേലോട്ട്ത്തേക്ക് നോക്കി കിടന്നു...... എപ്പോയോ ഉറക്കം പിടിച്ചു...... ദിവസങ്ങൾ വീണ്ടും പൊഴിഞ്ഞുപോയി... ഒരു മാറ്റാവുമില്ലാതെ അവരും.... "ഒന്ന് മര്യാദക്ക് മിണ്ടിട്ട് നാലഞ്ചു ദിവസായി അറിയോ....

മുൻപ് മുക്കിയും മൂളിയും എങ്കിലും മിണ്ടുവായിരുന്നു ഇപ്പോൾ എന്നെ ഒന്ന് ശ്രെദ്ധിക്കുന്നത് പോലും ഇല്ല അറിയോ... നിന്റെ ഐഡിയ കുഴ്ടിയ 😬. ഞാൻ പോവാ.... ചന്തു ദേഷ്യത്തോടെ മുറ്റത്തേക്കിറങ്ങി..... "എങ്ങോട്ട്.... ലെച്ചു പുറകെ വന്നതും ചന്തു അവളെ തടഞ്ഞു..... "ഇത്തിരി നേരം ഞാൻ ഒറ്റക്കിരിക്കട്ടെ.... ഒന്നാമത് ഇവിടുത്തെ അമ്മായിമാരുടെ ടോർച്ചർ കൂടെ നിന്റെയും ഭ്രാന്ത് പിടിക്കുന്ന്...... പുറകെ വരണ്ട.... ചന്തു ദോഷിച്ചു പറഞ്ഞതും ലെച്ചു ചുണ്ട് ചുളുക്കി തിരിഞ്ഞു നടന്നു..... ചന്തു നേരെ പോയത് കുളക്കടവിലേക്കായിരുന്നു.... അവിടെ വെള്ളത്തിൽ കാലിട്ടോണ്ടിരുന്നു എന്തോ കണ്ണുകളൊക്കെ നിറയുന്നു....

"എന്നോട് മിണ്ടിട്ട് പോട്ടെ എന്നെ ഒന്ന് നോക്കിട്ട് എത്ര ദിവസയെന്ന് അറിയോ.... ശെരിക്കും സങ്കടം വരുന്നുണ്ട്ട്ടോ.... ഒന്ന് നെടുവീർപ്പിട്ടുക്കൊണ്ട് അങ്ങനിരുന്നു.... പുറകിലൊരു കാലൊച്ച കേട്ടതും ലെച്ചുവാണെന്ന് കരുതി തിരിഞ്ഞു നോക്കാതിരുന്നു....പൊടുന്നനെ പുറകിൽ നിന്നുമാരോ അവളെ കുളത്തിലേക്ക് തള്ളിയിട്ടു...... പിന്നെ ആ കാലുകൾ അകന്നുപോയി..... ശ്വാസം കിട്ടാതെ ചന്തു മുകളിലേക്കും താഴേക്കും മുങ്ങി താണു..... മതിലിനപ്പുറം നിന്ന് ഒരു ക്രൂര ചിരിയോടെ ചന്തുവിനെ ഒന്ന് നോക്കി.... ആ കണ്ണുകളിലപ്പോൾ ഒരേ ഒരു ഭാവം പക...... സമയം പോകെ ചന്തുവിന്റെ കൈകാലുകൾക്ക് ബലം കുറഞ്ഞു വന്നു ദേഹം മരവിക്കാൻ തുടങ്ങി.......................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story