പ്രണയവർണ്ണങ്ങൾ: ഭാഗം 28

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"എന്താ നിന്റെ ഉദ്ദേശം.... അവളെ കൊന്നിട്ട് ജയിലിൽ പോവാനാണോ.... ആകാശത്തു നോക്കി കിടക്കുന്ന ആകാശിനെ നോക്കി സനു ചോദിച്ചതും അവൻ ഒരു പുച്ഛ ചിരിയാലെ എണീറ്റിരുന്നു........ "അവളെ എനിക്ക് കിട്ടില്ലേൽ അവളേം കൊന്ന് ഞാനും ചാവും... "നിനക്ക് ശെരിക്കും തലക്ക് ഓളം ഉണ്ടോ... ഒരു പെണ്ണിനെ കിട്ടില്ലെന്നും വെച്ച് ചാവാൻ..... സനു ദോഷിച്ചുകൊണ്ട് ആകാശിനെ നോക്കി... അതിനവനൊന്ന് പൊട്ടി ചിരിച്ചു.... "അവളെ അവർക്ക് കൊടുത്താൽ എനിക്ക് കിട്ടാൻ പോവുന്നത് കോടികള.. "വാട്ട്‌.... "മ്മ്ഹ്...... അഡ്വാൻസ് പത്തു ലക്ഷം രൂപ കയ്യിൽ കിട്ടി കഴിഞ്ഞു.... "ഇതെന്താ നീ പറയുന്നത്... ആരുടെ കയ്യിൽ നിന്നും വാങ്ങിയ ക്യാഷ്....

"ചന്തുവിന്റെ വിലയാ അത്.... ആകാശ് സനുവിനെ നോക്കിക്കൊണ്ട് പറഞ്ഞു... "ചന്തുന്റെ വിലയോ.... "Yes അവളെ ഞാൻ അവർക്ക് കൊടുക്കാന്ന് ഏറ്റത.... അതിന് കിട്ടിയ പ്രതിഫലമാണ് ആ ക്യാഷ്.... "നീ ഒന്ന് തെളിച്ചു പറ..... "മനസിലായില്ലേ.... സെക്സ് റാക്കറ്റ്..... ആ കല്യാണം മുടക്കാൻ പ്ലാൻ ഇട്ടത് ഇതിന് വേണ്ടി തന്നെയാ... അല്ലാതെ അവനെ മനസ്സിലിട്ടോണ്ടിരിക്കുന്ന അവളെ കെട്ടിട്ട് എന്തിനാ.... അവളോടാദ്യം പ്രണയം തന്നായിരുന്നു എന്ന് മുതലാണോ അവൾക്ക് അവനെ ആ രുക്ഷിനെ ഇഷ്ട്ടാണെന്ന് അറിഞ്ഞത് അന്ന് മുതൽ പകയായിരുന്നു.. ഒരിക്കലും അവർ ഒന്നാകരുത് എന്ന് കരുതി തന്നെയാ ആ പോസ്റ്റേഴ്സ് തയ്യാറാക്കി അവനെ ആ കോളേജിൽ നിന്ന് തന്നെ പുറത്താക്കിപ്പിച്ചത്.... പക്ഷെ... ആകാശ് പല്ല് ഞെരിച്ചോണ്ട് സനുവിനെ നോക്കി....

"അപ്പോൾ നീ.... നീ... "അതെ ഞാൻ തന്നെയാ.... കേരള പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന മുംബൈ സെക്സ് റക്കെറ്റിന്റെ കേരളത്തിലെ കണ്ണി....... "ഡാ..... "എന്താടാ നീ എന്താ വിചാരിച്ചെ ഞാൻ വെറും ഉണ്ണാക്കൻ ആണെന്നോ... വെറും ഒരു കൂലി പണിക്കാരന്റെ മോൻ ആയ ഞാൻ എങ്ങനെയാ ഇത്രയും വലിയ വീട് കെട്ടിയത് എന്ന് നീ ചോദിച്ചിട്ടുണ്ടോ.... ഹേ.... ഇല്ല അത് നിന്റെ തെറ്റ്... ഒരു പെണ്ണിനെ ഇവിടെ നിന്ന് കടത്തിക്കൊടുത്താൽ കിട്ടുന്നത് ലക്ഷങ്ങളാ..... ചന്തുവിന്റെ ഫോട്ടോ കാണിച്ചപ്പോൾ അവർ എനിക്ക് ഓഫർ ചെയ്തത് കോടികളാണ്.... അവളെ എനിക്ക് കിട്ടിയേ പറ്റു.... ഒരു നൈറ്റ് അതെനിക്കുള്ളതാ പിന്നീട്....

രുക്ഷിന്റെ സ്വന്തം ചന്തു മാറ്റാർക്കൊക്കെയോ സ്വന്തം എന്നെ നോവിച്ചതിനു എന്റെ മുന്നിൽ വെച്ചവൻ നീറുന്നതെനിക്ക് കാണണം.....പറഞ്ഞുക്കൊണ്ട് ആകാശ് പൊട്ടി ചിരിച്ചതും സനു പേടിയോടെ നിന്നു... അവന്റെ ഇങ്ങനൊരു മുഖം ഇതദ്യമായാണ് കാണുന്നത്.... "ഞാൻ ഒരു കഴിവ് കെട്ടവനാണെന്ന് അവന്റെ മുന്നിൽ അഭിനയിച്ചതാ.... ഞാൻ ഒന്ന് വിരൽ ഞൊടിച്ചാൽ എന്റെ ആൾക്കാർ അവനെ തുണ്ടം തുണ്ടമാക്കും.... പക്ഷെ അത് വേണ്ട അവളുടെ ലൈഫ് കണ്ടവൻ നീറണം അത്രയേ എനിക്കുള്ളൂ.....പിന്നെ അവൾ ആ ചന്തു...... കൊറേ ദിവസം ആരുടെയൊക്കെ കാൽ ചുവട്ടിൽ അമർന്നുക്കൊണ്ട്....

അവസാനം ശരീരത്തിലെ ഓരോ അവയവങ്ങളായി അവർ വിറ്റ് ക്യാഷാക്കും..... അതാണ്‌ അവൾക്കുള്ള ശിക്ഷ...... എന്റെ കളികൾ തുടങ്ങിട്ടെ ഉള്ളു മോനെ..... എന്റെ കൂടെ നിന്നാൽ നിനക്കും ഉപകാരമേ ഉണ്ടാവു.... മുഖത്ത് ക്രൂരത നിറഞ്ഞു.... "പക്ഷെ..... പക്ഷെ നീ അവളെ എന്തിനാ കുളത്തിലിട്ട് കൊല്ലാൻ നോക്കിയത്.... "എന്റെ വരവോന്ന് അറിയിക്കേണ്ടേ അതിന് തന്നെ..... അവൻ ഏതെലും വിധേന അവളെ രക്ഷിക്കും എന്നെനിക്ക് അറിയാം.... ഇങ്ങനെ ഇടക്കൊരു ഡോസ് നല്ലതാ.... പിന്നെ നമ്മളീ നാട്ടിലെത്തിയ വിവരം ഒരു കാരണവശാലും രുക്ഷറിയാൻ പാടില്ല.... ഇവിടെ വന്നത് കൊണ്ട് രണ്ട് ഉണ്ട് കാര്യം ഒന്ന് ചന്തു അതാണെന്റെ ടാർഗറ്റ് പിന്നെ....

നാട്ടുപുറം അല്ലെ നിഷ്കളങ്കരായ പെൺകുട്ടികളെ കിട്ടാൻ വല്യ പാടുണ്ടാവില്ല.... നമ്മക് ഇതൊക്കെ കൊണ്ട് ഗുണമേ ഉണ്ടാവു.... നീ പേടിക്കാതിരിക്ക്..... സനുവിന്റെ തോളിൽ ഒന്ന് തട്ടി അവനെ മറികടന്നുക്കൊണ്ട് ആകാശ് വീടിനുള്ളിലേക്ക് കയറി.... സനു അപ്പോഴും അവനിലെ ഭാവത്തെ മനസ്സിലാവാതെ നിന്നു.... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "ഏട്ടത്തി ഏട്ടത്തിടെ കഴുതെന്താ നീലിച്ചിരിക്കുന്നെ...... ലെച്ചു ചോദിച്ചതും ചന്തു കഴുത്തിലേക്കൊന്ന് നോക്കി.... മറുകിന് ചുറ്റുമായി നീല നിറം.... "ഹ... അതൊരു പോത്ത് കടിച്ചതാ.... ചന്തു താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു....

"പോത്ത് കടിക്കാനോ.... ലെച്ചു കണ്ണ് തള്ളിക്കൊണ്ട് ചോദിച്ചു പിന്നെന്തോ ഓടിയത് പോലെ ഒന്നാക്കി ചിരിച്ചു..... "മ്മ് എന്തെ ചിരിക്കുന്നെ..... "ഏയ്യ് ഒന്നും ഇല്ലാവേ നമ്മൾ ചുമ്മാ ചിരിച്ചതാ.... എന്നാലും ആ പോത്തിന്റെ ഒടുക്കത്തെ കടിയായി പോയി.... നീലിച്ച പാട് നോക്കിക്കൊണ്ട് ലെച്ചു പറഞ്ഞു... "ചന്തു...... മുകളിൽ നിന്നും രുക്ഷിന്റെ വിളി വന്നതും ചന്തു ഒന്ന് വിറച്ചു..... "ഇതെന്തിനാ ഇങ്ങനെ പേടിക്കുന്നെ... ചന്തുന്റെ പേടി കണ്ടതും ലെച്ചു സംശയത്തോടെ അവളെ നോക്കി.... "ഏയ്യ് ഒന്നുല്ല... എനിക്ക് സ്റ്റെപ് കേറാൻ ഒരു മടി.... നീ എന്താന്ന് ചെന്ന് നോക്ക് ചെല്ല്..... ചന്തു പറഞ്ഞതും ലെച്ചു നെറ്റിചുളിച്ചു.....

"എന്തോ ഉടായിപ്പുണ്ടല്ലോ...... "എന്ത് എന്റെ പൊന്ന് മോള് ചെന്ന് നോക്ക്.... എന്തേലും അന്വേഷിച്ചാണെൽ ആ കാബോർഡിൽ ഉണ്ടാവും.... ചെല്ല്.... ചന്തു പറഞ്ഞതും ഒന്ന് മൂളിക്കൊണ്ട് ലെച്ചു മേളിലേക്ക് കേറി..... ചന്തു താടിക്ക് കൈ കൊടുത്തിരുന്നു..... "എന്താ ഏട്ടാ..... റൂമിലേക്ക് ഏന്തി നോക്കിക്കൊണ്ട് ലെച്ചു ചോദിച്ചതും രുക്ഷ് ഒന്ന് തിരിഞ്ഞു നോക്കി..... "നീയാണോ ചന്തു..... "അ... അല്ല ഞാൻ ലെച്ചു..... "ആണല്ലോ.... എന്നാൽ പോയി അവളോട് വരാൻ പറയെടി..... അതൊരു അലർച്ചയായിരുന്നു..... ലെച്ചു പേടിച്ചോണ്ട് ഒരു തിരിഞ്ഞോട്ടമാണ്...... "എനിക്കിട്ട് വെച്ചതാണല്ലേ..... ഹോ രാവിലെ തന്നെ വഴക്കും കേൾപ്പിച്ചു കേറി ചെല്ല്.... നല്ലോണം കിട്ടും കിട്ടുന്നത് വാങ്ങിച്ചോ.....ലെച്ചു ദേഷ്യത്തോടെ ചന്തുന്റെ അരികിൽ ഇരുന്നോണ്ട് പറഞ്ഞു... "ഏയ്യ് ഞാൻ പോവൂല.... ചന്തു കെർവോടെ മുഖം തിരിച്ചു..

. "ഹാ എന്നാലിവിടെ അടയിട്ടിരുന്നോ...... അല്ലപിന്നെ..... ആ സാധനം താഴെ വരുന്നതിനു മുൻപ് കേറി ചെല്ല് ഏട്ടത്തി.... ലെച്ചു പറഞ്ഞതും ചന്തു നിഷേഥാർത്ഥത്തിൽ തലയാട്ടി.. "ചന്തു,...................... വീണ്ടും അലർച്ച കേട്ടതും ചന്തു ഞെട്ടി പിടഞ്ഞെണിറ്റു.... "നിന്നെ അല്ലെ കൊച്ചെ അവൻ വിളിക്കുന്നത് നിനക്ക് ചെവിയൊന്നും കേൾക്കുന്നില്ലേ...... ചന്ദ്രിക ചോദിച്ചതും ചന്തു മുഖം ചുളിച്ചു.... "ഞങ്ങൾക്ക് ചെവിയോക്കെ കേൾക്കാം അമ്മായി അമ്മായിടെ കാര്യം നോക്കിയാൽ മതി... ലെച്ചു കെർവോടെ മുഖം കൊട്ടിക്കൊണ്ട് പറഞ്ഞതും ചന്തു അവളുടെ കയ്യിലൊന്ന് അടിച്ചു.... "മൂന്ന് നേരം വെച്ച്വിളമ്പി തരുന്നെന്റെ കൊണവാ കാണിക്കുന്നെ....

പിറുപിറുത്തോണ്ട് അടുക്കളലേക്ക് കേറി പോയി..... "നീ എന്തിനാ അങ്ങനെ പറഞ്ഞെ..... ചന്തു ദേഷ്യത്തോടെ ലെച്ചുനെ നോക്കി.... "എന്നോട് തർക്കിക്കാൻ നിൽക്കാതെ അങ്ങോട്ട് ചെല്ല് എന്നിട്ട് വയർ നിറച്ചു വാങ്ങിട്ടു വാ..... ലച്ചു ഒരു താക്കിത് പോലെ പറഞ്ഞതും ചന്തു ഉമിനീരിറക്കി സ്റ്റെപ്സ് കയറി..... എന്തോ ഒരു പേടിയാലെ സാരി കയ്യിൽ ചുയറ്റി പിടിച്ചിരുന്നു... റൂമിലേക്ക് എത്തി നോക്കിയതും എല്ലാം വലിച്ചു വാരി നിലത്തിട്ടിട്ടുണ്ട്.... എന്നിട്ടൊരു സ്ഥലത്ത് മാറി നിന്ന് പുക വലിക്കുന്നുണ്ട്..... "എ.... എന്തിനാ വിളിച്ചെ.... ചന്തുന്റെ ശബ്‌ദം കേട്ടതും രുക്ഷ് ദേഷ്യത്തോടെ തിരിഞ്ഞു നിന്നു.... "നിനക്കെന്താ ചെവി കേൾക്കില്ലെ.... എത്ര നേരായി വിളിക്കുന്ന് എന്താ വരാൻ ഒരു മടി.....

രുക്ഷ് ദോഷിച്ചുകൊണ്ട് ചന്തുനെ നോക്കി.... അവൾ ഒന്നും മിണ്ടാതെ നിന്നു...... "എന്താ നിന്റെ നാവിറങ്ങിപ്പോയോ..... ഇന്നലെ വരേ എന്തായിരുന്നു നീട്ടം..... വീണ്ടും അലറിക്കൊണ്ട് ചോദിച്ചതും അതെ മൗനം തന്നെ മറുപടി താഴേക്ക് നോക്കി നിൽക്കുന്നുണ്ട്....... "എന്ത് ചോദിച്ചാലും മറുപടി ഇല്ലതിങ്ങനെ നിന്നോണം......... "ഞാൻ താഴെ കുറച്ച് തിരക്കിലായിരുന്നു അതാ വരാൻ വൈകിയെ.... താഴേക്ക് മിഴി ഊന്നി പറഞ്ഞു..... "എന്ത് ചോദിച്ചാലും ഒരു എസ്ക്യൂസ്‌ ഉണ്ടല്ലോ.....മ്മ് അത് വിട് നീ ഈ ബെഡിലേക്ക് ഇരിക്ക്.... രുക്ഷ് പറഞ്ഞതും ചന്തു സംശയത്തോടെ നെറ്റി ചുളിച്ചു.... "എന്തിന്.... "എന്തിനാന്ന് പറഞ്ഞാലേ നീ വന്നിരിക്കുള്ളു.....

രുക്ഷിനെ ഒന്ന് ദോഷിച്ചു നോക്കിക്കൊണ്ട് ചന്തു ബെഡിലേക്ക് ഇരുന്നു.... അവളുടെ മടിയിലായ് തല വെച്ചോണ്ട് രുക്ഷും കിടന്നു.... പെട്ടന്നായത് കൊണ്ട് തന്നെ ചന്തു ഒന്ന് ഞെട്ടി..... "എനിക്ക്... ഭയങ്കര തലവേദന ഒന്ന് മസാജ് ചെയ്യ്..... രുക്ഷ് പറഞ്ഞതും ചന്തു എങ്ങോ നോക്കിയിരിക്കാണ്..... "ചന്തു..... ഒന്നമർത്തി വിളിച്ചു..... "അലറണ്ട..... താല്പര്യം ഇല്ലാത്ത മട്ടിൽ ചന്തു ഒന്ന് മസാജ് ചെയ്ത് കൊടുത്തു.... "ഇതിപ്പോൾ എങ്ങനാ ഈ ഉണ്ടക്കണ്ണിനോട്‌ ഒന്ന് പറയാ... എല്ലാം എന്റെ ഈ മുടിഞ്ഞ ഈഗോ കാരണം സംഭവിച്ചതാ.... അന്നേ പറഞ്ഞാൽ എന്തായിരുന്നു.... നിന്നെ ഉപദ്രവിക്കാനല്ല നീ വേറൊരുത്തന്റെ ആവുന്നത് കണ്ട് നിൽക്കാൻ പറ്റാത്തൊണ്ട പോത്തേ നിന്നെ കെട്ടിയെന്ന്.... പറഞ്ഞില്ല.... അല്ലേലും ഞാൻ അങ്ങനെ ആണല്ലോ.....

എല്ലാം ചെയ്ത് വെച്ചിട്ട്.... ഇനി ആലോചിച്ചിട്ട് കാര്യം ഇല്ലല്ലോ.... രുക്ഷ് ഭയങ്കരമായ ചിന്തയിലാണ്........ "ഇല്ലേലും ഞാൻ ചെയ്‌തേൽ എന്താ തെറ്റ്..... എന്റെ പ്രണയം കണ്ടുപിടിക്കാൻ നോക്കിയതല്ലാതെ ഇതുവരേ എന്നെ ഇഷ്ട്ടാണെന്ന് ആ നാവ് കൊണ്ട് പറഞ്ഞിട്ടുണ്ടോ ഇല്ലല്ലോ..... എല്ലാരേയും നോക്കി ചിരിക്കാനും നല്ല രീതിയിൽ സംസാരിക്കാനും ഒക്കെ അറിയാം.... ഇതുവരെ തല്ല് കൂടാനല്ലാതെ ഒരു മിനിറ്റിൽ കൂടുതൽ എന്നോട് സംസാരിച്ചിട്ടുണ്ടോ.... ഇല്ലേലും ഞാൻ അവൾക്കാരാ വെറും ഒരു സ്ട്രൻജർ ആണല്ലോ........എന്റെ മുന്നിൽ വരുന്നത് പോലും ഇഷ്ട്ടമല്ലല്ലോ.... രുക്ഷ് ദേഷ്യത്തോടെ ചന്തുന്റെ മടിയിൽ നിന്നും എണീറ്റു.....

സ്വയം ഓരോന്ന് ആലോചിക്കും തോറും വെറുപ്പ് തോന്നുന്നു.... ഇല്ലേൽ ആ സ്നേഹത്തിനവൻ അത്രയേറെ കൊതിക്കുന്നുണ്ട്.... "എന്തെ മസാജ് ചെയ്യേണ്ടേ..... ചന്തു സംശയത്തോടെ എണിറ്റിരിക്കുന്ന രുക്ഷിനെ നോക്കി.... "ഇഷ്ട്ടം ഇല്ലാതെ ആരും എനിക്ക് വേണ്ടി ഒന്നും ചെയ്ത് തരേണ്ട.... നിനക്ക് പോവാം.... അത്രയും പറഞ്ഞോണ്ട് ബെഡിലേക്ക് പുറം തിരിഞ്ഞു കിടന്നു.... "ഇഷ്ട്ടം ഇല്ലാത്തോണ്ട് ആണല്ലോ ഇപ്പോഴും പുറകെ ഇങ്ങനെ വാല് പോലെ നടക്കുന്നത്..... സ്വയം പറഞ്ഞുക്കൊണ്ട് ചന്തു ദേഷ്യത്തോടെ എണീറ്റു പോയി.... അത് കൂടി കണ്ടതും ദേഷ്യത്തോടെ പില്ലോ എടുത്ത് നിലത്തേക്ക് എറിഞ്ഞു.... അവൾ വീണ്ടും വന്ന് മസാജ് ചെയ്ത് തരും എന്നാണ് രുക്ഷ് ചിന്തിച്ചത്.... "എന്റെ അടുത്ത് ഇരിക്കുന്നത് പോലും ഇഷ്ട്ടല്ലേ.... പല്ല് ഞെരിച്ചോണ്ട് പില്ലോയിൽ മുഖം അമർത്തി....

"അവരിവിടെ വന്നിട്ട് എത്ര ദിവസം ആയെന്ന് അറിയോ.... ഇതുവരെ നമ്മളെക്കൊണ്ട് ഒരു ചുക്കും ചെയ്യാൻ പറ്റിട്ടില്ല.... ദിനേശൻ പറഞ്ഞതും ദിവാകരൻ കിളക്കൽ നിർത്തി അവനെ ഒന്ന് നോക്കി.... "നീ എന്താ ഉദ്ദേശിക്കുന്നെ.... "നമ്മക്ക് അവരെ അങ്ങ് തട്ടിയാലോ.... തൂമ്പ നിലത്ത് കുത്തി ദിനേശൻ പറഞ്ഞു... "ഇതുവരെ ഒരു കോഴിയെ പോലും കൊല്ലാത്ത നീയാണോ ഇത് പറയുന്നത്.... നടക്കുന്ന കാര്യം വല്ലതും പറയെടാ.... "അപ്പൊ അന്ന് ഏട്ടൻ പറഞ്ഞതോ.... തൂക്കി കൊല്ലണോ മുക്കി കൊല്ലണോ എന്ന് ആലോചിക്കാമെന്ന്... ദിനേശൻ പറഞ്ഞതും ദിവാകരൻ ഒന്ന് ചിരിച്ചു.... "പിന്നെ.... കുഴി മാടം തോണ്ടി കൊലക്കേസ് കണ്ടുപിടിക്കുന്ന കാലമാ ഇത്.... ഇനി അവരെ കൊന്നിട്ട് ജയിലിൽ പോവാതെന്റെ കൊറവേ ഉള്ളു.... ഈ വയസ്സാംകാലത്ത് നീ എന്നെ ജയിലിൽ കേറ്റാൻ ഇരിക്കുവാണോ....

കിന്നാരം പറയാതെ അത് കിളക്ക്.... "ഏട്ടൻ എന്താ ഈ പറേന്നത്..... "നീ ഒന്ന് ശെമിക്കെടാ....... നമ്മക്കും ഒരു നല്ല കാലം വരും.... ആ ചെക്കൻ അത്രക്ക് ഭീകരനാണെന്ന് കണ്ടാൽ പറയുങ്കിലും പാവ..... എന്നൊക്കെ ആണ് എന്റെ വിചാരം..... അന്ന് ഇതുവരെ തിരിഞ്ഞു നോക്കാതെ വന്ന് കേറിയപ്പോൾ ഒരു ദേഷ്യം വന്നു അത്രയേ ഉള്ളു.... നമ്മക്കുള്ളതാണേൽ എല്ലാം നമ്മക്ക് തന്നെ വന്ന് ചേരും.... അങ്ങനെ സമദാനിക്ക്.... ഇല്ലാതെന്ത് ചെയ്യാൻ.... ദിവകരൻ വീണ്ടും പണി തുടർന്നു.... കൂടെ ഒന്ന് നിശ്വസിച്ചുകൊണ്ട് ദിനേശനും..... ഉമ്മറത്തൊരു ആംബുലൻസ് വന്ന് നിൽക്കുന്ന സൗണ്ട് കേട്ടതും പണി അവിടെ നിർത്തി വെച്ചുകൊണ്ട് എല്ലാരും ഉമ്മറത്തേക്ക് പാഞ്ഞു....................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story