പ്രണയവർണ്ണങ്ങൾ: ഭാഗം 30

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"എന്ത് പറ്റി ഏട്ടത്തി....തോളിൽ കൈ വെച്ചുകൊണ്ട് ലെച്ചു ചോദിച്ചതും ചന്തു ഒന്ന് തലപൊക്കി നോക്കി....അവളുടെ നോട്ടം ചെന്നെത്തിയത് ഉമ്മറത്തിരിക്കുന്ന ആളിലേക്കാണ്..... കാര്യം അറിയാനായി ലെച്ചുവും അങ്ങോട്ട് നോക്കി.... "നീതു ചേച്ചി...... പുറത്ത് നിൽക്കുന്ന നീതുനെയും അവളുടെ ചേട്ടനെയും നോക്കിക്കൊണ്ട് ലെച്ചു നിന്നു.... "രണ്ട് ദിവസം ഇവിടെ നിക്കണെന്ന് ഇവൾ പറഞ്ഞു എതിർക്കാനും തോന്നിയില്ല.... ഈ ദയയൊന്നും നിങ്ങളുടെ കൊച്ചു മോൻ അർഹിക്കുന്നില്ല.... ഇവൾ കാരണം ആണോ നിങ്ങൾ എല്ലാരും അവനെ ഒറ്റപ്പെടുത്തുന്നത് എന്നൊരു തോന്നൽ... അതും ഇത്രയും അനുഭവിച്ചിട്ടും തോന്നണെങ്കിൽ അതിവൾടെ നല്ല മനസ്സ്ക്കൊണ്ട് മാത്രം.....

നീതുന്റെ ചേട്ടൻ പറഞ്ഞതും അച്ഛമ്മ അവരെ നോക്കാതെ മുഖം താഴ്ത്തി നിന്നു.... "ഞാൻ ഇറങ്ങാ.... സൂക്ഷിക്കണം.... നീതുനെ നോക്കി അത്രയും പറഞ്ഞുക്കൊണ്ട് മുറ്റത്തേക്കിറങ്ങി.... നീതു എല്ലാരേയും നോക്കി ഒരു ചെറു പുഞ്ചിരി വിരിയിച്ചു..... വത്സല നന്ദിയോടെ നോക്കുന്നുണ്ട്..... "നീതു മോൾക്ക് ഇങ്ങോട്ട് വരണ്ട ഒരു കാര്യവുമില്ല.... ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടക്കട്ടെയവൻ.... അച്ഛമ്മ എങ്ങോ നോക്കി പറഞ്ഞതും നീതു അകത്തേക്ക് കേറി.... മുഖം വീർപ്പിച്ചിരിപ്പുണ്ട് ചന്തുവും ലെച്ചുവും.... ഇവിടുന്ന് പോയേൽ പിന്നെ വിളിച്ചിട്ടില്ല.... വിളിച്ചിട്ട് എടുത്തിട്ടുമില്ല.... ഒഴിവാക്കിയതല്ല ഓർക്കുമ്പോൾ മനസ്സിലൊരു വിങ്ങലാണ്....

"എന്നോട് രണ്ടും മിണ്ടൂലെ.... ചന്തുവിന്റെ മുഖം വീർത്തുവന്നിട്ടുണ്ട്.... മുഖം കൊട്ടി ഇരിക്കാണ് ലെച്ചു.... രണ്ട് പേരുടെയും എക്സ്പ്രഷൻ കണ്ടതും നീതുനു ചിരി വന്നു.... "കണ്ടോ വാവേ.... വാവേനോടും അമ്മേനോടും പിണക്ക രണ്ടുപേരും... ചുണ്ട് പിളർത്തി ഒരിത്തിരി ഉന്തിയ വയറിൽ കൈ വെച്ചുകൊണ്ട് നീതു പറഞ്ഞതും ലെച്ചുവും ചന്തുവും ഒന്ന് മുഖത്തോട് മുഖം നോക്കി..... "അയ്യടാ ഞങ്ങളുടെ കുഞ്ഞിയോട് ഞങ്ങൾ പിണങ്ങോ.... നീതുനെ ഇറുക്കിക്കൊണ്ട് ചന്തു പറഞ്ഞതും ലെച്ചുവും അവളെ പൊതിഞ്ഞു.... "മ്മ്.... മതി സ്നേഹപ്രകടനം.... നിങ്ങളെ ഒക്കെ കാണാലോ എന്ന് വെച്ച വന്നത്.... ഇവിടുന്ന് പോയതും വല്ലാത്ത വീർപ്പമുട്ടലാ.....

കണ്ണുകൾ അപ്പോഴും ആരെയോ തിരയുന്നുണ്ട്.... "ജീവേട്ടൻ ആ റൂമിലുണ്ട് ...... ഏട്ടനും കുട്ടേട്ടനും ഒഴിച്ചാരും മിണ്ടുന്നില്ല.... ലെച്ചു പറഞ്ഞതും മനസ്സിലൊരു വിങ്ങൽ താൻ കാരണമാണ് ഇങ്ങനെ ഒറ്റപ്പെടുന്നത് എന്നൊരു ചിന്ത.... റൂമിന് നേർക്ക് നടക്കുംതോറും ഹൃദയമിടിപ്പേറി.... കാണാൻ കണ്ണുകൾ കൊതിക്കുന്നില്ല.... എങ്കിലും.... എന്തോ ആലോചിച്ചു കിടക്കാണ് ജീവ..... രണ്ട് ദിവസത്തെ പട്ടിണി ഓർക്കും തോറും തൊണ്ട വറ്റി വരണ്ടു.... നീതു വന്നിരുന്നതും ജീവ അവൾക്ക് നേരെ മിഴിഎറിഞ്ഞു.... കണ്ണുകൾ വിശ്വാസം വരാതെ ഒന്ന് പിടഞ്ഞു....... നീതു എങ്ങോ നോക്കിയിരിപ്പാണ്.. ഏറെ നേരം മൗനം.... "എന്താ പറ്റിയത്.... മൗനത്തെ ബേധിച്ചുക്കൊണ്ട് നീതുവിന്റെ ശബ്ദം....

"കയ്യിൽ പൈസ ഒന്നുമില്ലായിരുന്നു.... രണ്ട് മൂന്ന് ദിവസം ഭക്ഷണം കഴിച്ചില്ല.... കുഴഞ്ഞു വീണു..... ഒന്ന് നിശ്വസിച്ചുകൊണ്ട് പറഞ്ഞു നിർത്തി...... കണ്ണുകളപ്പോഴും അവളിൽ തങ്ങി നിൽക്കുന്നു..... "അവൾ പോയി.... ഒരു ടൈം പാസ്സ് അത്രെയേ അവൾക്ക് ഞാൻ ഉണ്ടായിരുന്നുള്ളു.... മടുത്തപ്പോൾ പോയി.... വീണ്ടും അവളിലേക്ക് തന്നെ മിഴി ഊന്നി ആ മുഖത്തൊരു ഭാവ വ്യത്യാസവുമില്ല.... "മ്മ്.... ചുമ്മാ ഒന്ന് മൂളി അത്രമാത്രം.... എന്തോ അതവനിൽ വിരസത നിറച്ചു.... വീണ്ടും മൗനം..... അവളടുത്തിരിക്കുമ്പോൾ മൗനത്തിന് പോലും ഒരു സുഖം..... അവനാദ്യമായി പ്രണയത്തിന്റെ സുഖമറിഞ്ഞു.....

ഒരിക്കലും കിട്ടില്ലെന്ന്‌ പൂർണ്ണബോധ്യം ഉണ്ടായിട്ട് പോലും..... "ശ.... ക്ഷമിക്കണം എന്ന് ഞാൻ നിന്നോട് പറയില്ല..... ഒന്ന് ശ്രെമിക്കാമോ.... വല്ലാത്ത ഒറ്റപ്പെടൽ...... അവന്റെ കണ്ണുകൾ അവളിലേക്ക് മിഴിഞ്ഞു.... അതിലൽപ്പം പോലും പ്രണയമില്ല സ്നേഹമില്ല.... വറ്റിവരണ്ട പുഴ പോലെ.... "ഈ വാക്കുകൾ ഒരുപാട് കൊതിച്ചിരുന്നു ഇന്നല്ല.... നാളുകൾക്ക് മുൻപ് ഈ വീടിന്റെ അകത്തളത്തിൽ ഒറ്റപ്പെട്ടു പോയപ്പോൾ.... കണ്ണുകളിൽ ഒരു തരം തീക്ഷ്‌ണഭാവം... അതിന്റെ ചുഴിയിൽ അകപ്പെട്ടുപോവുന്ന പോലെ തോന്നി ജീവക്ക്.... "ഇനി എന്റെ ജീവിതത്തിൽ ഒരു പുരുഷനും സ്ഥാനമില്ല..... ഞാനും എന്റെ കുഞ്ഞും മാത്രം.....

വയറിൽ തലോടിക്കൊണ്ട് നീതു പറഞ്ഞതും ജീവയുടെ കണ്ണുകളിൽ തിളക്കം വർധിച്ചു..... "ആൺകുട്ടി ആവണം എന്നില്ല..... അവന്റെ കണ്ണുകളിൽ നോക്കി പുച്ഛഭാവത്തിലുള്ള അവളുടെ സംസാരം കാതോർക്കവെ ലജ്ജ തോന്നി.... "ഞ... ഞാൻ.... "വിക്കണ്ട.... എനിക്കറിയാം എല്ലാം..... കല്യാണം കഴിഞ്ഞ നാളുകൾ ഓർക്കുന്നുണ്ടോ..... ഹേ... എന്നും ഈ മടിയിൽ കിടന്നോണ്ട് പറയില്ലായിരുന്നോ.... നിന്നെപ്പോലൊരു പെൺകുഞ്ഞിനെ മതിയെനിക്ക്..... പിന്നീടൊരിക്കലും ഞാൻ ആ ജീവേട്ടനെ കണ്ടിട്ടില്ല..... എന്നോടുള്ള വെറുപ്പ്.... അവളുടെ കൂടെ ജീവിക്കാനുള്ള ആഗ്രഹം.... ഇതാണ് നിങ്ങളെക്കൊണ്ടിതൊക്കെ ചെയ്യിപ്പിച്ചത്....

എന്നെ ദ്രോഹിച്ചത് ഒരു പക്ഷെ മറക്കാൻ സാധിക്കും.... പക്ഷെ ന്റെ മ... മക്കൾ നിങ്ങളോട് എന്ത് തെറ്റാ ചെയ്തെ.... ഒഴിവാക്കി പോവണമെങ്കിൽ പറഞ്ഞൂടായിരുന്നോ എന്നെ പോയാനെ... അതിന് പകരം ഇവിടെയിട്ട് നരഗിപ്പിച്ചു.... ഓരോ ദിവസവും പുലരുമ്പോൾ ഒരു പ്രതീക്ഷയുണ്ടായിരുന്നു.... എന്നേലും ഒരു ദിവസം എന്നെ കെട്ടിപ്പിടിച്ച് തെറ്റ് പറ്റി പോയി നീതു എന്നൊരു വാക്കിന് വേണ്ടിയായിരുന്നു എന്റെ ജീവിതം.. കണ്ടില്ലല്ലോ... ആരും കണ്ടില്ല.... ഇന്നിപ്പോൾ ഒറ്റപ്പെടലിന്റെ വേദന അറിയുന്നുണ്ടല്ലേ.... ഒരു വർഷം.... ഈ വീട്ടിൽ ഇന്ന് നിങ്ങൾ അനുഭവിച്ച അതെ വേദന ഞാനും അനുഭവിച്ചിട്ടുണ്ട്.... നിങ്ങൾ ഏറെ വൈകിപ്പോയി.... ഏറെ....

നീതു റൂമിൽ നിന്നും ഇറങ്ങിപ്പോയതും നിഛലവസ്ഥയിലായിരുന്നു ജീവ..... നഷ്ടപ്പെടുത്തിയതിന് സ്വയം ലജ്ജ തോന്നുന്നു അമർഷം തോന്നുന്നും..... ഒന്ന് മുറുകെ പുണരാൻ മനസ്സ് കൊതിക്കുന്നു.... കഴിയുന്നില്ല ഒന്നിനും.... ഹൃദയം തേങ്ങുന്നുണ്ട് ആ സ്നേഹത്തിന്... ആ നോട്ടത്തിന്.... പണ്ട് വേണ്ടെന്ന് വെച്ച പലതും മുന്നിൽ തെളിയുന്നു.... തന്നെ കളിയാക്കും പോലെ... കിട്ടില്ലെന്ന്‌ ഓർക്കും തോറും ഭ്രാന്ത് പിടിക്കും പോലെ.... ചില തിരിച്ചറിവുകൾ നമ്മിലേക്കെത്തുമ്പോയേക്കും വലിച്ചെറിഞ്ഞ പാലതും നമ്മിൽ നിന്നും ദൂരെ പോയിക്കാണും..... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "നീ എന്താടാ ഇങ്ങനെ ചിന്തിക്കുന്നെ....

രാവിലെ തന്നെ സിദ്ധു കാര്യയാ ചിന്തയിലാണ്.... "ഏയ്യ് ഒന്നുല്ല.... അല്ല സുജാതമ്മേ.... എനിക്ക് കല്യാണപ്രായം ഒക്കെ ആയില്ലെ.... സിദ്ധു ചോദിച്ചതും സുജാത നെറ്റി ചുളിച്ചു.... "അതെന്ത് ചോദ്യം.... രുക്ഷ് മോൻ കല്യാണം കഴിച്ചില്ലെ അപ്പോൾ നിനക്കും കഴിക്കാൻ പ്രായമായി....സുജാത പറഞ്ഞതും സിദ്ധു ഒരു കള്ള ചിരി ചിരിച്ചു... "എന്താണ് എന്റെ സിദ്ധുകുട്ടന്റെ മനസ്സിൽ.... സിദ്ധു ഒന്നുല്ലന്ന് ചുമ്മൽകൊച്ചി.... "ഞാൻ പോവാ..... ഇന്നൊരു മീറ്റിംഗ് ഉണ്ട്....സിദ്ധു ഉമ്മറത്തേക്ക് ഓടി.... "ഇവനിതെന്താ പറ്റിയെ.... ഇല്ലേൽ മടി പിടിച്ചിരിക്കുന്ന ചെക്കനാ.... അവൻ പോവുന്നതും നോക്കി സുജാത പറഞ്ഞു... പിഞ്ചുനെ കാണാനുള്ള ദൃതിയിൽ സിദ്ധു വേഗം കാറോടിച്ചു.....

"ഹലോ ചേട്ടച്ചനല്ലേ... ഇത് ഞാനാ പിഞ്ചു... ബസ് സ്റ്റോപ്പിൽ നിന്നും പിഞ്ചുന്റെ ശബ്‌ദം ഉയർന്നു കേട്ടതും എല്ലാരുമവളെ തുറിച്ചു നോക്കാൻ തുടങ്ങി.... "ഹാ നിയോ... എന്താ വിശേഷിച്.... ലാപ്പിൽ എന്തോ നോക്കിക്കൊണ്ടിരിക്കുമ്പോളാണ് രുക്ഷിന് പിഞ്ചുന്റെ കാൾ വരുന്നത്.... "ഏയ്യ് ഒന്നുല്ല ഏട്ടന് സുഖം അല്ലെ ചേച്ചിക്കൊ..... "പരമ സുഖം നീ കാര്യം പറ പെണ്ണെ.... ഷോൾഡർ കൊണ്ട് ഫോണിനെ ചെവിയിലേക്ക് താങ്ങിക്കൊണ്ട് എന്തോ ടൈപ്പ് ചെയ്യാൻ തുടങ്ങി.... "അതില്ലേ ചേട്ടച്ച.... നാലഞ്ചു ദിവസായിട്ട് ഒരു ചെക്കനെന്നെ വല്ലാതെ ശല്യം ചെയ്യുന്ന്..... അവന്റെ മുഖം കണ്ടാലേ അറിയാം കഞ്ചാവാണെന്ന്.... ചുമ്മാ പുറകിൽ ഇങ്ങനെ നടക്കും....

അച്ഛനോട് പറയാന്നു വെച്ചാൽ.... അച്ഛൻ പ്രശ്നമാക്കും.... അതുക്കൊണ്ട ചെട്ടച്ഛനെ വിളിച്ചത്..... പതിഞ്ഞ സ്വരത്തിൽ പിഞ്ചു പറഞ്ഞതും രുക്ഷ് ഗൗരവത്തോടെ ഫോണെടുത്തു പിടിച്ചു.... "മ്മ്.... മോള് വിഷമിക്കണ്ട.... അവൻ ഇനി മോൾടെ പുറകെ വരുവാണേൽ ഒരു ഫോട്ടോ എടുത്ത് വെക്കണം ബാക്കി കാര്യം ഞാൻ ഏറ്റു.... "മ്മ്... ശരി ഏട്ടാ.... "മ്മ്... എന്തുണ്ടെലും എന്നെ വിളിക്കണം കേട്ടല്ലോ..... "ഉറപ്പായും thanku ഏട്ടാ.....പിഞ്ചു ബസ് വന്നതും വേഗം തന്നെ അത് കട്ട്‌ ചെയ്ത് ബസിലേക്ക് കേറി.... രുക്ഷ് അപ്പോഴും അതാരായിരിക്കും എന്നുള്ള ചിന്തയിലാണ്..... വേഗം തന്നെ സിദ്ധുനെ വിളിച്ചു.... "ഹലോ.... ആകാശ് അവൻ എവിടെയാ ഉള്ളെ.....

സിദ്ധു ഫോൺ എടുത്തപാടെ രുക്ഷിന്റെ ചോദ്യം കെട്ട് ബ്രേക്ക്‌ ഇട്ടു.... "അവനെതയാലും വീട്ടില്ലില്ല.... പെട്ടിയും പണ്ടാരവും എടുത്ത് എങ്ങോ പോവുന്നത് കണ്ടു..... എന്താടാ.... സിദ്ധു സംശയത്തോടെ മുഖം ചുളിച്ചു.... "ഏയ്യ് ഒന്നുല്ല.... നീ അവൻ എവിടെയാ ഉള്ളത് എന്നതിന്റെ കൃത്യമായ ഡീറ്റെയിൽസ് ഇന്ന് തന്നെ എടുത്ത് തരണം.... രുക്ഷ് ഗൗരവത്തോടെ സിദ്ധുനോടായി പറഞ്ഞു.... "എടാ.... ഇന്ന്.... ഇന്ന് തന്നെ... എനിക്ക്.... സിദ്ധു കിടന്ന് വിക്കാൻ തുടങ്ങി... "നോ എസ്ക്യൂസ്‌സ്.... ഇന്ന് നൈറ്റ് ആവുമ്പോയേക്കും എനിക്ക് അത് കിട്ടണം ഇല്ലേൽ.... ഒരു താക്കിതു പോലെ പറഞ്ഞുക്കൊണ്ട് ഫോൺ കട്ട്‌ ചെയ്തു....

"ഇന്നപ്പോൾ ആ കാന്താരി മിസ്സ്‌ ആയി.... ഹാ വൈകുന്നേരം കാണാൻ പോവാം അല്ല ഈ ആകാശ് തെണ്ടി എവിടെ പോയി കിടക്കണോ.... സിദ്ധു ദേഷ്യത്തോടെ ഓഫീസിലേക്ക് വിട്ടു.... ലാപ്പിൽ നോക്കുമ്പോഴും രുക്ഷിന്റെ ചിന്ത ആകാശയിരുന്നു..... ലാപ് ക്ലോസ് ചെയ്ത് ചുമ്മാ ബെഡിലേക്ക് കിടന്നു..... രാവിലെ ആയേൽപിന്നെ ചന്തു മുന്നിലേക്ക് വന്നിട്ടേ ഇല്ല.... ഒരു നിമിഷം കണ്ടില്ലേൽ ഭ്രാന്ത് പിടിക്കുമ്പോലെ..... "ചന്തു...... ചന്തു...... ലെച്ചുനോടും കുട്ടനോടുമുള്ള സംസാരത്തിനിടയിൽ ചന്തു രുക്ഷിന്റെ വിളി കേട്ടതേയില്ല..... വീണ്ടും വീണ്ടും വിളിച്ചു കൊണ്ടിരുന്നു ചന്തു ഒന്നും അറിഞ്ഞതേയില്ല.... രുക്ഷിനാകെ ദേഷ്യം പിടിക്കാൻ തുടങ്ങി...

അതെ ദേഷ്യത്തോടെ തന്നെയവൻ സ്റ്റെയറിറങ്ങി.... പല്ലിരമ്പിക്കൊണ്ട് താഴെക്കിറങ്ങിയതും കാണുന്നത് കുട്ടന്റെ അരികിലിരിക്കുന്ന ചന്തുവിനെയാണ്......ഒക്കെ കൂടി ഭ്രാന്ത് പിടിക്കാൻ തുടങ്ങി.... താൻ വിളിച്ചിട്ട് ഒന്ന് ശ്രെദ്ധിക്കുക കൂടി ചെയ്യാത്തവളോട് ദേഷ്യവും സങ്കടവും ഒക്കെ കൂടി ഒരുമിച്ചു വന്നു..... എല്ലാത്തിനുമുപരി അവളിൽ തനിക്കൊരു സ്ഥാനവും ഇല്ലന്നുള്ള ചിന്ത അവിനിൽ ദേഷ്യം നിറച്ചു......... ആകെ ഒരു പരവേഷം അവൾക്ക് താൻ ആരുമല്ലെന്നുള്ള ചിന്ത...... അതെ ദേഷ്യത്തോടെ തന്നെയവൻ അവർക്കരികിലേക്ക് പാഞ്ഞു.... കണ്ണുകൾ ചുവന്നിരുന്നു...... ദേഷ്യത്താൽ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു....................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story