പ്രണയവർണ്ണങ്ങൾ: ഭാഗം 32

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"അ... അല്ല നീ നീ ഇപ്പോൾ എന്താ എന്നെ വിളിച്ചത്.... രുക്ഷ് ആക്രോംഷിച്ചുകൊണ്ട് ചെയറിൽ നിന്നും എണീറ്റു.... ചന്തു പേടിയോടെ ഒരടി പുറകിലേക്ക് വെച്ചു.... കയ്യിലുള്ള ഇലഞ്ഞി നിലത്തേക്ക് വീണു.... "ഞ ഞാൻ... അറിയാതെ.... തന്റെ നേർക്ക് പാഞ്ഞടുക്കുന്ന രുക്ഷിനെ കണ്ടതും ചന്തു കണ്ണുകളിറുക്കി അടച്ചു....കുറെ സമയം അങ്ങനെ നിന്നിട്ടും അനക്കമൊന്നും ഇല്ലന്ന് കണ്ട് ചെറുതായി കണ്ണുകൾ തുറന്നു..... ഇലഞ്ഞി കയ്യിൽ എടുത്ത് പൊടി തട്ടി രുക്ഷ് അത് അവളുടെ തലയിലേക്ക് ചേർത്തുവെച്ചു.... സ്ലൈഡ് എടുത്ത് കുത്താൻ തുടങ്ങി.... കണ്ണാടിയിലൂടെ ചന്തു രുക്ഷിനെ തന്നെ ഇമചിമ്മാതെ നോക്കിനിന്നു....

പ്രേത്യേകിച്ചു ഭാവങ്ങളൊന്നും ആ മുഖത്തില്ല... പക്ഷെ ഒരു വിമ്മിഷ്ടം കാണാം.... വേറൊന്നും കൊണ്ടല്ല സ്ലൈഡ് കുത്താൻ അറിയാത്തത് തന്നെ കാരണം....ഒരു വിധം കടിച്ചതെങ്ങനെയോ മാനേജ്‍ ചെയ്യാൻ നോക്കുന്നുണ്ട്... "ഡാമിറ്റ്....അത് വലിച്ചെറിഞ്ഞുക്കൊണ്ട് രുക്ഷ് ചന്തുനെ നോക്കി.... ചിരി കടിച്ചു പിടിക്കാൻ നോക്കുന്നുണ്ട്.... "അതെ പേഷൻസ് അതായത് ക്ഷമ അതാണ് ആദ്യം വേണ്ടത്.... ഇനി ഒന്ന് ശ്രെമിച്ച് നോക്ക്..... കൈ വെള്ളയിലെ സ്ലൈഡ് അവന് നേരെ നീട്ടിക്കൊണ്ട് അവള് പറഞ്ഞതും ഒന്നാഞ്ഞു ശ്വാസം വിട്ടുക്കൊണ്ട് രുക്ഷതിനെ കയ്യിലെടുത്തു...... സ്ലൈഡ് അവൾക്ക് വേദനയാവാത്ത വിധം തലയിൽ കുത്തി കൊടുത്തു......

ചന്തു മുടി നിവർത്തിയിട്ടുക്കൊണ്ടവനെ നോക്കി.... എങ്ങനുണ്ട് ഭംഗിയായില്ലേ.... നിറ പുഞ്ചിരിയാലെ ചന്തു ചോദിച്ചതും രുക്ഷ് മുഖം തിരിച്ചു..... "ഞ.... ഞാൻ വിളക്ക് വെക്കാൻ പൊയ്ക്കോട്ടേ..... മടിച്ചുകൊണ്ടാണ് ചോദിച്ചത്.... "എവിടേക്ക്..... നെറ്റി ചുളിച്ചോണ്ട് രുക്ഷ് തിരിഞ്ഞു നോക്കി.... "നമ്മടെ അമ്പലത്തിൽ.... അവിടെ ഇന്നെന്നോട് കൂടി പോവാൻ പറഞ്ഞു അച്ഛമ്മ.... ചന്തു സമ്മതത്തിനായി രുക്ഷിന്റെ കണ്ണിലേക്കു നോക്കി.... "പോവണ്ട..... അറുത്തുമുറിച്ചോണ്ട് പറഞ്ഞു.... ബെഡിലേക്ക് വീണ്ടും കേറി ഇരുന്നോണ്ട് ലാപ്പിലേക്ക് നോക്കി..... ചന്തു രുക്ഷിനെ ഒന്ന് നോക്കി അവിടെ ചെയറിലായ് ഇരുന്നു.....

"എന്താ പോവുന്നില്ലെ..... നെറ്റി ചുളിച്ചോണ്ട് രുക്ഷ് ചന്തുനെ നോക്കി.... "പോവണ്ടെന്ന് പറഞ്ഞില്ലെ പിന്നെ ഞാൻ എവിടെ പോവാനാ.... രുക്ഷിനെ നോക്കി ഒന്ന് കെർവിച്ചുകൊണ്ട് ചന്തു ടേബിളിലുള്ള ബുക്ക്സ് വെറുതെ മറിച്ചു നോക്കി....അത് കണ്ടതും രുക്ഷിന് ചിരി വന്നു..... "നീ പൊയ്ക്കോ..... പിന്നെ വേഗം വരണം കേട്ടല്ലോ.... അവിടെ കിണുങ്ങി നിൽക്കരുത്..... രുക്ഷ് പറഞ്ഞതും ചന്തു ചെയറിൽ നിന്നും ചാടി എണീറ്റു.... "വേഗം വരും പ്രോമിസ്.... ഉടുത്തിരുന്ന സാരിയുടെ ഞൊറി ഒന്നുകൂടി നന്നാക്കിക്കൊണ്ട് കുറച്ച് മുടി എടുത്ത് മുന്നോട്ടിട്ടു..... രുക്ഷ് ചന്തുനെ തന്നെ നോക്കിയിരിക്കയിരുന്നു......

"ഏട്ടത്തി....... താഴേ നിന്നും ലെച്ചുന്റെ വിളി വന്നതും വേഗം താഴേക്ക് ഓടി.... അവൾ പോവുന്നത് നോക്കി വീണ്ടും ലാപ്പിലേക്ക് കണ്ണ് നട്ടു..... കണ്ണിൽ നിറഞ്ഞുനിന്നതവളുടെ ഉണ്ടക്കണ്ണാണ്... അതോർത്തതും ചുണ്ടിലൊരു നേർത്ത പുഞ്ചിരി വിരിഞ്ഞു....ഫോൺ ബെല്ലടിഞ്ഞതും കണ്ണുകൾ അതിലേക്ക് പാഞ്ഞു....സ്‌ക്രീനിൽ സിദ്ധുന്ന് തെളിഞ്ഞു വന്നതും അറ്റൻഡ് ചെയ്തു... "ഹലോ..... നീ അന്വേഷിച്ച ആളെ കിട്ടി.... അവൻ ഓസ്ട്രേലിയയിൽ എങ്ങാനും പോയാതാ.... അവന്റെ ഫ്രണ്ട്സ് വഴിയാ അറിഞ്ഞത്.... സിദ്ധു പറഞ്ഞതും രുക്ഷ് നെറ്റി ചുളിച്ചു....

"ഓസ്ട്രേലിയക്കൊ.... അവൻ എന്തിനാ അങ്ങോട്ട് പോയത്.... അതും ഇത്രപെട്ടെന്ന്.... "എനിക്കൊന്നും അറിയില്ല ഞാൻ അറിഞ്ഞ കാര്യം പറഞ്ഞെന്നെ ഉള്ളു.... സിദ്ധു ഒരയഞ്ഞ മട്ടിൽ പറഞ്ഞതും രുക്ഷ് എന്തോ ആലോചനയിലാണ്... "ഹാ ഡാ... പിന്നെ ഞാൻ എല്ലാർക്കും മെയിൽ അയച്ചിട്ടുണ്ട്..... നാളെ രാവിലെ പത്തു മണിക്ക് മീറ്റിംഗ് മറക്കണ്ട.... നീ വീഡിയോ കോൺഫ്രൻസിൽ വന്നാൽ മതി.... നീ ഇല്ലാത്തെന്റെ നല്ല കുറവുണ്ടിവിടെ..... സിദ്ധു പറഞ്ഞതും രുക്ഷോന്ന് മൂളി..... "അല്ലടാ.... നീ ഇപ്പോൾ എന്തിനാ ആകാശിനെ അന്വേഷിക്കുന്നെ...... "ഏയ്യ് ഒന്നുല്ല... ചന്തുവിനൊരു അനിയത്തി ഉണ്ട് അവളെ ആരോ ശല്യം ചെയ്യുന്നെന്ന്...

അതാ ഞാൻ അവനാകും എന്ന് വെച്ച്.... ആഹാ ഇനി പ്രശ്നം ഇല്ലല്ലോ..... രുക്ഷ് പറഞ്ഞതും സിദ്ധു നെറ്റി ചുളിച്ചു.... "ആരാടാ അവൻ.... ഇക്കാലത്തു പൂവാലന്മാരുടെ ശല്യം കുറച്ച് കൂടുതലാ... അവരാരേലുമായിരിക്കും..... സിദ്ധു അമർഷത്തോടെ പറഞ്ഞു.... "മ്മ്ഹ് നീ വെച്ചോ..... "അല്ലടാ... നിനക്ക് സു..... സിദ്ധു ബാക്കി പറയുന്നതിന് കാതോർക്കാതെ രുക്ഷ് ഫോൺ കട്ട്‌ ചെയ്തു...... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ചുറ്റു വിളക്ക് കത്തിക്കേണ്ട തിരക്കിലാണ് ചന്തുവും ലെച്ചുവും.... വേറെ പലരും അതിന്റെ ചുറ്റുമായി വിളക്ക് വെക്കുന്നുണ്ട്...... ലെച്ചുവിനെ ചുറ്റി പറ്റി കുട്ടനും നടക്കുന്നുണ്ട്.... "ഏട്ടത്തി..... അവിടെ കുറച്ചൂടിയും കത്തിക്കാനുണ്ട്..... ഞാൻ അവിടുണ്ടാവുട്ടോ.....

ലെച്ചു ചന്തുനെ നോക്കി പറഞ്ഞതും അവളൊന്ന് തലയാട്ടി...... ചുറ്റും കത്തിനിൽക്കുന്ന വിളക്കിനിടയിൽ അവളും തിളങ്ങുന്നതായി തോന്നിപ്പോയി ആകാശിന്..... അവളിലേക്ക് നോട്ടം അർപ്പിച്ചുകൊണ്ട് ഒരു ഭഗത്തായി മാറി നിന്നു............ ചന്തു ഇതൊന്നും അറിയാതെ ശ്രെദ്ധയോടെ ഓരോ വിളക്കും തെളിയിച്ചു കൊണ്ടിരുന്നു... മനസ്സ് നിറയെ ആ വിളക്ക് പോലെ നിറഞ്ഞു നിന്നത് അവളുടെ കണ്ണേട്ടനായിരുന്നു...... ചുണ്ടിൽ ഒരു നറു പുഞ്ചിരിയും ത്തങ്ങി നിന്നു.... "നീ എന്താടാ ഈ നോക്കിനിക്കുന്നെ നമ്മക്ക് പോവാം ആരേലും കണ്ടാൽ പണി പാളും..... സനു പറഞ്ഞത് ശ്രെദ്ധിക്കാതെ ആകാശ് ഒന്ന് ചിരിച്ചു.... "നീ ഈ ഭാഗത്തേക്ക് ആരേലും വരുന്നുണ്ടോന്നു നോക്ക്.....

എന്നായാലും അവളെ നമ്മക്ക് പൊക്കണം.... അത് ഇന്നയാൽ അത്രേം നല്ലത്..... വശ്യമായോന്ന് ചിരിച്ചുകൊണ്ട് നാക്ക് കൊണ്ട് ചുണ്ടിനെ ഒന്നുഴിഞ്ഞു..... ആ ഭഗത്തൊന്നും ആരുമില്ലെന്ന് കണ്ടതും അവൾക്കരികിലായ് നടന്നു...... ദൂരെ നിന്നും ആരോ വരുന്നത് പോലെ തോന്നിയത്തും സനു പുറകിൽ നിന്നും ആകാശിന്റെ കോളറക്ക് പിടിച്ചു വലിച്ചു.... ആലിനു സൈഡിലായ് ഒളിച്ചു..... വിളക്ക്കളുടെ മറവിൽ നിന്നും തെളിഞ്ഞു വരുന്ന രുക്ഷിനെ കണ്ടതും ഒരു നിമിഷം ശ്വാസം പോലും നിലക്കുന്നത് പോലെ തോന്നി ആകാശിന്..... അവൻ ഒന്നുകൂടി മറഞ്ഞിരുന്നു.....

വിളക്കുകൾ ഓരോന്നും സൂക്ഷ്മമായി കത്തിക്കുന്ന ചന്തുനെ കണ്ടതും രുക്ഷോരു ചിരിയോടെ അവളെ നോക്കി നിന്നു.......പുറകിലാരോ നിൽക്കുന്ന പോലെ തോന്നിയതും ചന്തു തല ചെരിച്ചു നോക്കി.... അതുവരെ ചിരിച്ചോണ്ടിരുന്ന രുക്ഷ് ഗൗരവത്തോടവളെ നോക്കി.... "ഈ ആളില്ലാത്ത സ്ഥലത്ത് ഒറ്റക്കിരുന്നാണോ വിളക്ക് വെക്കുന്നെ അവളെവിടെ ലെച്ചു..... രുക്ഷ് ചുറ്റും നോക്കിക്കൊണ്ട് ചന്തുനെ നോക്കി.... "അവളിവിടെവിടെയോ ഉണ്ട്..... ചന്തു ചുറ്റും ഒന്ന് വീക്ഷിച്ചുക്കൊണ്ട് പറഞ്ഞു.... അപ്പോഴാണ് അവളുടെ അരക്കെട്ടിൽ നിന്നും തെന്നി മാറിയിരിക്കുന്ന സാരി രുക്ഷ് കാണുന്നത്.... ദേഷ്യം ഒട്ടും കുറക്കാതവനവളെ നോക്കി.....

ചന്തു എന്തെന്ന് അറിയാതവനെ നോക്കുന്നുണ്ട്.... പൊടുന്നനെ ചന്തുവിനെ ചേർത്ത് പിടിച്ചുകൊണ്ട് താഴ്ന്നിരിക്കുന്ന സാരി മുറുക്കി പൊക്കി.... അപ്പോയെക്കും ചന്തു ഒന്ന് ഏങ്ങി പൊങ്ങി പോയി.... അവന്റെ കൂർത്ത നഖം അവളിൽ പൊറലുണ്ടാക്കി.... ആ വേദനയിൽ കണ്ണൊന്നു നിറഞ്ഞു.... "മര്യാദക്ക് ഉടുക്കാൻ അറിയുമെങ്കിൽ ഉടുത്താൽ മതി..... നാട്ടുക്കാരെ കാണിക്കാൻ നടക്ക.... വെറുപ്പോടെ മുഖം തിരിച്ചവൻ മുന്നോട്ട് നടന്നു..... "ഇത്തിരി സൗമ്യതയോടെ പറഞ്ഞാൽ എന്താ..... മുരടൻ.... ചന്തു കെർവിച്ചുകൊണ്ട് അവന്റെ പിറകയായി നടന്നു...... കുറച്ച് ദൂരെ ആയത് കൊണ്ട് തന്നെ എന്താണെന്ന് ആകാഷിനും സനുവിനും മനസിലായില്ല.....

"എന്ത് ചെയ്യാൻ നോക്കിയാലും തടസ്സമായി വന്നോണം.... ആകാശ് ദേഷ്യത്തോടെ കൈ മരത്തിലിടിച്ചു.... "നീ വന്നെ അവൻ കാണാതെ എങ്ങനേലും പോവാം.... മുന്നിൽ നടക്കുന്ന ചന്തുനെ ഒന്നുകൂടി നോക്കി ആകാശ് സനുവിന് പുറകെയായി നടന്നു.... ഒരിടവഴിയിലൂടെ നടന്നുക്കൊണ്ടവർ തറവാട്ടിലേക്ക് കേറി..... രണ്ട് പേരും കാല് കഴുകി അകത്തേക്ക് കേറി.... രുക്ഷ് മുമ്പിൽ നടന്നതും ചന്തുനെ പുറകിൽ നിന്നും ലെച്ചു പിടിച്ചു വെച്ചു.... "ഇതെങ്ങനെ സംഭവിച്ചു.... ലെച്ചു ചോദിച്ചതും ചന്തു ഒന്നും മനസിലാവാതെ അവളെ നോക്കി.... "എന്ത് സംഭവിക്കാൻ..... "ഏട്ടൻ എങ്ങനെ അമ്പലത്തിൽ വന്നെന്ന്....

വിശ്വച്ഛനും മാലതിയമ്മയും മരിച്ചതിൽ പിന്നെ ഈ അമ്പലത്തിൽ എന്നല്ല ഒരമ്പലത്തിലും രുക്ഷേട്ടൻ പോയിട്ടില്ല അറിയാവോ.... ലെച്ചു പറഞ്ഞതും ചന്തുനതൊരു പുതിയ അറിവായിരുന്നു.... "ഏട്ടത്തിക്ക് ഓർമ്മയില്ലേ.... നിങ്ങളുടെ കല്യാണo കഴിഞ്ഞ ദിവസം.... അന്ന് നിങ്ങൾ വന്നപ്പോൾ പോലും അച്ഛനും അമ്മേം അമ്പലത്തിന്റെ കാര്യം പറഞ്ഞിട്ടില്ലല്ലോ അത് ഇതാ കാര്യം.... അമ്പലം എന്ന് കേക്കുമ്പോ മുപ്പർക്ക് കലിയ..... എന്നിട്ടും..... ഞാൻ ഇപ്പോൾ വരാം അമ്മയോട് പറയട്ടെ അമ്മക്ക് ഒത്തിരി സന്തോഷാവും.... ചന്തുന്റെ കവിളിലൊന്ന് അമർത്തി മുത്തിക്കൊണ്ട് ലെച്ചു റൂമിലേക്ക് ഓടി.... ചന്തു ഒന്നു പുഞ്ചിരിച്ചുകൊണ്ട് റൂമിലേക്ക് നടന്നു....

ഹെഡ് ഫോണും ചെവിയിൽ കുത്തി ബെഡിൽ ഇരിപ്പുണ്ട്..... കണ്ണടച്ചു കിടക്കുവാണ്..... കാറ്റിൽ മുടികളുടെ പാറിപ്പറക്കുന്നുണ്ട്....... താടിയും മീശയും ഒന്നുകൂടി ആ മുഖത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്..... അതിനിടയിൽ നിന്നും ആ കുഞ്ഞി ചുണ്ടിനെ കണ്ട് പിടിക്കാൻ ബുദ്ധിമുട്ടാണ്..... രുക്ഷിനെ ഒന്നുകൂടി ഒന്ന് നോക്കി ചന്തു ചെയറിലേക്കിരുന്നു... കൂടെ കയ്യിൽ ഒരു ബുക്കും എടുത്ത് പിടിച്ചു.... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ജീവക്ക് ഓരോ സ്പൂൺ കഞ്ഞി കോരി കൊടുക്കാണ് നീതു.... ഇടയ്ക്കിടെ ഉള്ള അവന്റെ പ്രണയാർദ്മായ നോട്ടത്തെ പാടെ തള്ളിക്കൊണ്ട് നീതു അവളുടെ ജോലി തുടർന്ന് കൊണ്ടിരുന്നു......

എല്ലാം കഴിഞ്ഞതും അവൾ ചെയറിൽ നിന്നും എണീറ്റു..... "നീതു.... പുറകിൽ നിന്നുമവന്റെ ശബ്ദം കേട്ടതും തിരിഞ്ഞു നോക്കി..... "എന്നോട് ക്ഷെമിച്ചുടെ.... പ്ലീസ്‌ പഴേ പോലെന്നെ ഒന്ന് സ്നേഹിക്കാവോ.... കൊതിയാവുന്നു.... കണ്ണുകളിൽ നീർതിളക്കം..... നീതു അതിനെ പുച്ഛിച്ചോന്ന് ചിരിച്ചു..... "ഇതുപോലെ ഞാനും കൊറേ ആശിച്ചിട്ടുണ്ട്..... ആരും ഓർത്തിട്ടില്ല..... ഇപ്പോൾ നമ്മൾ ഇരു ധ്രുവങ്ങളാ.... ഒരിക്കലും കൂട്ടിമുട്ടാത്ത കണ്ണികളുടെ രണ്ടറ്റങ്ങൾ..... ഈ ജന്മം ഇനി എന്റെ ജീവിതത്തിലൊരു പുരുഷ്യന് സ്ഥാനമില്ല.... എന്റെ കുഞ്ഞ് മാത്രമേ ഉള്ളു എന്റെ ചിന്തയിൽ.... ഇനി അത് മാറില്ല... നിങ്ങൾ എത്ര കരഞ്ഞാലും അത് മാറില്ല....

പിന്നെ നിങ്ങൾ പേടിക്കണ്ട.... കുഞ്ഞിൽ നിന്നും ഞാൻ നിങ്ങളെ ഒരിക്കലും വേർപിരിക്കില്ല.... അത് നിങ്ങളോടുള്ള കരുണ അല്ല.... എന്റെ കുഞ്ഞിനോടുള്ള എന്റെ കടമായാണ്.... ഞാൻ ഒരിക്കലും അവൾക്കച്ചന്റെ സ്നേഹം നിഷേധിക്കില്ല.... അത്രയും പറഞ്ഞുക്കൊണ്ട് തിരിഞ്ഞു.... "എനിക്ക് വല്ലാതെ നോവുന്നുണ്ട് പ്ലീസ്.... ഒന്നെന്നെ മനസിലാക്കാവോ.... ഇനി അങ്ങനൊന്നും ഉണ്ടാവില്ല ആ പെണ്ണിനെ ഓർക്കാ കൂടി ഇല്ല..... പ്ലീസ്‌..... അത്രക്കും വല്യ തെറ്റാണോ ഞാൻ ചെയ്തത്.... നീതു ഒന്ന് നിശ്വസിച്ചുകൊണ്ട് അവന് നേരെ നടന്നു... "ഇതുപോലെ ഞാനാണ് വേറൊരു പുരുഷന്റെ കൂടെ അഴിഞ്ഞാടി വന്നതെങ്കിൽ നിങ്ങൾ ക്ഷെമിക്കുവോ....

മറക്കാൻ കഴിയുവോ നിങ്ങൾക്ക്.... ജീവ തല താഴ്ത്തി..... "പറ്റില്ലാ നിങ്ങൾക്ക് കാരണം എന്റെ ശരീരം തന്നെ.... അല്ലെ..... വേറൊരുത്തന്റെ കൂടെ ഒരു രാത്രി പങ്കിട്ടാൽ പോലും നിങ്ങൾക്കെന്നെ അങ്ങികരിക്കാൻ പറ്റില്ലാ.... നിങ്ങൾക്കെന്നല്ല ആർക്കും.... ഈ ശരീരശുദ്ധി പെണ്ണിന് മാത്രം മതിയോ.... ഹേ....... ഈ നാട്ടുക്കാർ മൊത്തം പറഞ്ഞു നടന്നു നിങ്ങളവളുടെ കൂടെയാണെന്ന്..... എല്ലാവരും അതെന്റെ കഴിവ് കേടായി കണ്ടു.... അല്ലെ... ഞാനെന്ന പെണ്ണവിടെ മരിച്ചതാണ്.... ഒരു ഉളുപ്പും ഇല്ലാതെ എന്നിട്ടും നിങ്ങളെ മനസ്സിൽ വിചാരിച്ചു കഴിഞ്ഞു അതാ എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്.... പണ്ടേക്ക് പണ്ടെ ഞാനി തീരുമാനത്തിലേത്തണമായിരുന്നു.....

ഇനിയും നാണം കെടാനും പരിഹാസ്യആവാനും വയ്യെനിക്ക്.... ഞാനും ഒരു മനുഷ്യ ജീവിയാണ് എനിക്കും ഉണ്ട് അന്തസ്സും ആത്മാഭിമാനവുമൊക്കെ..... ഇനിയും വയ്യെനിക്ക് പ്ലീസ്‌.... അത്രയും പറഞ് വിതുമ്പിക്കൊണ്ട് റൂമിന് വെളിയിലേക്ക് നടന്നു...... ജീവ കണ്ണിൽ നിന്നും മായുന്ന വരെ അവളെ നോക്കി.... അവനാ യാഥാർഥ്യത്തിലേക്ക് അലിഞ്ഞു ചേരുകയാണ്..... ചില തെറ്റുകളുടെ തിരിച്ചറിവെത്തുമ്പോയേക്കും ഇഷ്ടപ്പെട്ടതെല്ലാം നഷ്ട്ടപ്പെട്ടു കാണും ഒരിക്കലും തിരിച്ചെടുക്കാൻ കഴിയാത്ത വിധം.... കണ്ണിൽ നിന്നും ഒരു കണ്ണീർ തുള്ളി ഷർട്ടിലേക്ക് ഉറ്റി വീണു.... "പൊള്ളുന്നുണ്ട് നീതു ഒരുപാട് ഒരുപാട് വേദനിക്കുന്നുണ്ട്....

അറിയാം നീ അനുഭവിച്ചതിന്റെ ഒരംശം പോലും വരില്ല എങ്കിലും.... പറ്റുന്നില്ലെനിക്ക്.... ഒരു തവണ ഒരേ ഒരു തവണ.... ക്ഷെമിച്ചുടെ എല്ലാം മറന്നുടെ..... ഇനി നീയില്ലാതെ പറ്റില്ലെനിക്ക്.... ഒട്ടും പറ്റില്ലാ..... കണ്ണുകൾ നിർത്താതെ ഒഴുകി.... ചെയ്ത് കൂട്ടിയത് ആലോചിക്കും തോറും കണ്ണുകളിലിരുട്ട് പടർന്നു..... വേദന ഹൃദയം നുറുങ്ങും വേദന...... കണ്ണുകൾ തോരാതെ തലയണയെ ചുംബിച്ചു കൊണ്ടിരുന്നു.... ഫുഡ്‌ കഴിക്കുമ്പോഴും ഇടയ്ക്കിടെ ചന്തുവിന്റെ നോട്ടം രുക്ഷിലേക്ക് എത്തി നിന്നു..... എല്ലാവരും ചുറ്റും ഇരിപ്പുണ്ട്... നീതു എല്ലാരിലും നിന്നും വിട്ട് നിന്നു.... ഇനി ആ കുടുംബത്തിൽ താൻ ഒരംഗമല്ലന്ന് സ്വയം തീരുമാനിച്ചുറപ്പിച്ചതാണ്.....

"എടി ചന്ദ്രികേ.... ഇവരിത് വരെ ജീവിച്ചു തുടങ്ങിയില്ലെന്ന എനിക്ക് തോന്നുന്നെ.... വത്സല പതിഞ്ഞ സ്വരത്തിൽ ചന്ദ്രികക്കരികിൽ നീങ്ങി ഇരുന്ന് കൊണ്ട് പറഞ്ഞു.... "എനിക്കും തോന്നി.... നിൽപ്പും ഭാവവും ഒക്കെ കണ്ടപ്പോൾ.... "മ്മ്ഹ്.... കണ്ടില്ലെ രണ്ട് പേരുടെയും നോട്ടം.... ചന്തുനെയും രുക്ഷിനെയും മാറി മാറി നോക്കിക്കൊണ്ട് വത്സല പറഞ്ഞു... അവർ പോലുമ്മറിയാതെ കണ്ണുകൾ പരസ്പരം എന്തോ കൈമാറുന്നുണ്ടായിരുന്നു...... "ലെച്ചു നീയൊന്ന് അച്ഛമ്മേടെ റൂമിലേക്ക് വരണം കേട്ടോ.... എഴുനേറ്റുക്കൊണ്ട് അച്ഛമ്മ പറഞ്ഞതും ലെച്ചു അനുസരണയോടെ തലയാട്ടി..... രുക്ഷ് ചന്തുനെ കൂസാതെ മേളിലേക്ക് കേറി പോയി.... പുറകെ ചന്തുവും....

അവൾ ബെഡിൽ കേറി കിടന്നതും രുക്ഷ് എന്തോ കാര്യമായ വർക്കിലാണ്..... കോറേ നേരം അവനെ നോക്കിക്കിടന്ന് ഉറക്കം വരാതായതും അവനെ ചെന്ന് തോണ്ടി..... "മ്മ്.... എന്തെ.... രുക്ഷ് നെറ്റി ചുളിച്ചോണ്ട് ചന്തുനെ നോക്കി.... "ഇതുവരെ എന്തെ അമ്പലത്തിൽ പോവാഞ്ഞേ.... ചന്തു ഒരു പുരികം പൊക്കി ചോദിച്ചതും രുക്ഷ് അത് ശ്രെദ്ധിക്കാതെ ലാപ്പിലേക്ക് നോക്കി ഇരിക്കാണ്.... "സാധാരണ എല്ലാരും എന്തിനാ അമ്പലത്തിൽ പോവാറ്....നമ്മൾക്ക് ഇഷ്ടപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ അല്ലെ.... രുക്ഷ് ചെയറിൽ നിന്നും എണീറ്റ് ചന്തുനെ നോക്കി.... അവൾ അതെന്ന് മറുപടി പറഞ്ഞു.... രുക്ഷ് ചെറുതായി ചിരിച്ചുകൊണ്ട് ചന്തുവിനരികിലേക്ക് നടന്നു....

അതിനനുസരിച്ചവൾ പുറകോട്ടും..... "ഇത്രയും കാലം എനിക്കങ്ങനെ ആർക്കും വേണ്ടി പ്രാർത്ഥിക്കണം എന്ന് തോന്നിയില്ല ബട്ട്‌ ഇപ്പോൾ.... ചന്തു ജനലരുകിൽ തട്ടി നിന്നു..... ഹൃദയം പതിൽ മടങ്ങ് വേഗത്തിൽ മിടിക്കുന്നു..... രുക്ഷ് ഒരു ജനൽ പലകയിൽ പിടിച്ചുകൊണ്ട് ചന്തുവിനെ നോക്കി.... "ബട്ട്‌ ഇപ്പോൾ.... ഇപ്പോളെനിക്കൊരു ആളുണ്ട്.... എനിക്ക് പ്രാർത്ഥിക്കാനും എനിക്ക് വേണ്ടി പ്രാർത്ഥിക്കാനും.... ആരാന്ന് അറിയോ.... ചന്തുന്റെ ചെവിക്കരികിലേക്ക് ചുണ്ടുകൾ അടുപ്പിച്ചുകൊണ്ട് രുക്ഷ് ചോദിച്ചതും ചന്തു ഒന്ന് വിറച്ചു.... ഹൃദയമിടിപ്പ് കൂടുന്നതിനനുസരിച്ചു നെഞ്ച് ഉയർന്നുപ്പൊങ്ങി... രുക്ഷ് ചെറുതായൊന്നു ചെവിക്ക് പുറകിലേക്ക് ഊതി....

അത് കൂടി ആയതും നിന്നിടത്തു നിന്ന് ചന്തു ഒന്ന് ഏങ്ങിപ്പോയി.... "ആരാന്ന് അറിയോ...... വീണ്ടും മൃതുലമായി ചോദിച്ചു.... ചന്തു വെട്ടി വിയർക്കുന്നത് കണ്ടതും രുക്ഷിന് ചിരി വന്നു..... "ഇ... ഇല്ല.... ഇല്ല...... ഉയർന്ന ഹൃദയടിപ്പോടവനെ നോക്കി.... എങ്ങനോ പറഞ്ഞൊപ്പിച്ചു..... "നീ ഇങ്ങനെ കിടന്നങ് വിറച്ചാലോ.... ഈ നിയണോ... രണ്ട് കുട്ടികൾ വേണം എന്നുള്ള ആശയുമായി നടന്നത്.... ഹേ.... രുക്ഷ് കുസൃതിയോടെ ചോദിച്ചതും ചന്തു ചമ്മിക്കൊണ്ടവനെ നോക്കി ഒന്ന് ചിരിച്ചു....അവൻ അത്രത്തോളം തന്റെ അടുത്ത് നിൽക്കുന്നത് കൊണ്ട് തന്നെ ചന്തുന് ഒന്ന് ശ്വാസം വിടാൻ പോലും പറ്റുന്നില്ലായിരുന്നു.... " Chandhu.....you are my all in all... words are not enough to say how much you mean to me....രുക്ഷ് പതിഞ്ഞ സ്വരത്തിൽ ചന്തുവിന്റെ കാതിലായ് മൊഴിഞ്ഞു...... അവളവന്റെ നോട്ടത്തെ നേരിടാനാകാതെ തല താഴ്ത്തി നിന്നു..................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story