പ്രണയവർണ്ണങ്ങൾ: ഭാഗം 33

pranayavarnangal

എഴുത്തുകാരി: കുറുമ്പി

 " Chandhu.....you are my all in all... words are not enough to say how much you mean to me....രുക്ഷ് പതിഞ്ഞ സ്വരത്തിൽ ചന്തുവിന്റെ കാതിലായ് മൊഴിഞ്ഞു...... അവളവന്റെ നോട്ടത്തെ നേരിടാനാകാതെ തല താഴ്ത്തി നിന്നു.... കൊറേ നേരം നോക്കിനിന്നിട്ടും ചന്തുവിൽ നിന്നും ഒരനക്കവും ഇല്ലന്ന് കണ്ടതും രുക്ഷ് ദേഷ്യത്തോടെ ടേബിളിൽ അടിച്ചു.... ചന്തു ഞെട്ടി പിടഞ്ഞ് രുക്ഷിനെ നോക്കി.... "നീ എന്താ ദിവാസ്വപ്നം കാണാണോ.... എന്തോ ചോദിക്കാനുണ്ടെന്നും പറഞ്ഞ് വിളിച്ചിട്ട് സമയം ഇപ്പോൾ കൊറേ ആയി ആാാ തിരുവാ തുറന്ന് എന്തെങ്കിലും ഒന്ന് മൊഴിയുവോ.... രുക്ഷ് ചോദിച്ചതും ചന്തു ചൂളിപ്പോയി....

ഒന്ന് ചമ്മി ചിരിച്ചോണ്ട് വേഗം ബെഡിലേക്ക് കയറി കുമ്പിട്ട് കിടന്നു...... "ഇവളെക്കൊണ്ട് ..... രുക്ഷോരു ചിരിയോടെ ലാപ്പിലേക്ക് നോക്കി.... രുക്ഷ് ഇടം കണ്ണിട്ട് നോക്കുമ്പോയൊക്കെ പുതപ്പിനിടയിലൂടെ ചന്തു ഇടം കണ്ണിട്ട് നോക്കും.... നേരത്തത്തെ കാര്യം ഓർമ്മവരും തോറും നാണത്തോടെ വീണ്ടും പുതപ്പിനുള്ളിലേക്ക് ചേക്കേറും.... ഇതൊക്കെ കണ്ട് ആസ്വദിച്ചുകൊണ്ട് രുക്ഷും അവന്റെ ജോലിയിലേക്ക് തിരിഞ്ഞു....ജോലി കഴിയും വരെ മുഖത്ത് നിറഞ്ഞു നിന്ന പുഞ്ചിരി..... കണ്ണുകൾ പ്രകാശിക്കുമ്പോലെ....അവൻ ഓരോ നിമിഷവും അവളിലായ് ജീവിക്കുകയായിരുന്നു.... അച്ഛമ്മേടെ റൂമിൽ നിന്നും ലെച്ചു ഇറങ്ങിയത് സന്തോഷത്തോടെ ആയിരുന്നു...

അത് പറയാൻ എന്നോണം കുട്ടന്റെ റൂമിലേക്ക് നോക്കിയതും എന്തോ കാര്യമായി നോക്കുന്നുണ്ട്..... ബൾബിന്റെ വെട്ടത്തിൽ അവന്റെ പുഞ്ചിരിക്കുന്ന മുഖം തെളിഞ്ഞു കാണാം... "ഇതെന്താ കുട്ടേട്ടൻ ഒറങ്ങാതിരിക്കുന്നെ... ഇനി വല്ല പ്രേമവും അടിച്ചോ....ലെച്ചു ഒച്ച ഇടാതെ റൂമിലേക്ക് കയറി.... ഒരു നിഴലനക്കം കണ്ടതും കുട്ടൻ വേഗം ഡയറി അടച്ചു വെച്ചു...... "നീ എന്താ ഈ സമയത്ത്.... ഗൗരവത്തോടെ ചെയറിൽ നിന്നും എണീറ്റ് ലെച്ചുനോടായി ചോദിച്ചു... "എന്തെ എനിക്ക് ഈ സമയം വന്നൂടെ.... അപ്പോഴും കണ്ണുകൾ ഡയറിയിൽ ഉടക്കി നിന്നു.... "നീ എന്താ ഇങ്ങനെ നോക്കുന്നെ... നിനക്ക് വേണ്ടത് ഒന്നും ഇവിടെ ഇല്ല പോ.....

"പോവൂല.... ഞാൻ കുറച്ച് നേരം ഇവിടെ നിന്നാൽ എന്താ കുഴപ്പം.... ലെച്ചു വീറോടെ ബെഡിൽ കയറി ഇരുന്നു.... "ഈ നട്ടപ്പാതിരാക്ക് അന്യപുരുഷ്യന്റെ അതും കല്യാണം ആവാത്ത അന്യപുരുഷ്യന്റെ മുറിയിൽ കയറുന്നത് കുടുംബത്തിൽ പിറന്ന പെൺകുട്ടോൾക്ക് ചേർന്നതല്ല..... ഡയറിക്ക് മുന്നിൽ മറഞ്ഞു നിന്ന് കൊണ്ട് കുട്ടൻ പറഞ്ഞൂ.... "ഞാൻ അതിന് കുടുംബത്തിൽ അല്ല പിറന്നത് ഹോസ്പിറ്റലിലാണ് അപ്പോൾ കുഴപ്പം ഇല്ലല്ലോ ലെ... ഇരുന്നിടത് നിന്നും പുറകിലേക്ക് ഏന്തി നോക്കിക്കൊണ്ട് ലെച്ചു കുട്ടനെ നോക്കി.... "തലക്കുത്തരം പറയാതെ എന്റെ മുറിയിൽ നിന്നും ഇറങ്ങിപ്പൊടി.....

ദേഷ്യത്തോടെ ലെച്ചുന് നേരെ ചീറിയതും അവൾ ഒരു കുസലും കൂടാതെ ബെഡിൽ കിടക്കുന്ന ബുക്ക്‌ എടുത്ത് കയ്യിൽ പിടിച്ചു.... "നീർമ്മാതളം പൂത്തകാലം,കുട്ടേട്ടൻ ബുക്ക്സ് ഒക്കെ വായിക്കുവോ... പുസ്തക താളുകൾ വേഗത്തിൽ മറിച്ചു നോക്കിക്കൊണ്ട് ലെച്ചു ചോദിച്ചതും കുട്ടൻ ബുക്ക് തട്ടിപറിച്ചുകൊണ്ട് മേശമേൽ വെച്ചു...... "ഈ പുസ്തകങ്ങളിലൊക്കെ കൊറേ പേരുടെ ജീവിതം ഉറങ്ങുന്നുണ്ട്..... വന്ദിച്ചില്ലേലും നിന്ദിക്കരുത്..... പോത്ത് പോലെ വളർന്നല്ലോ.... ഒരു പുസ്തകം എങ്ങനെയാ കൈകാര്യം ചെയ്യേണ്ടതെന്ന് ഇതുവരെ പഠിച്ചില്ലേ.... അതെങ്ങനെയാ.... ഏത് നേരവും ഫോണിലല്ലേ...എന്നെ ശല്യം ചെയ്യാതെ ഒന്ന് പോയി തരുവോ....

ഓരോന്ന് കേറി വരും.... കുട്ടൻ ലെച്ചുനെ നോക്കിയതും ഇതുവരെ പറഞ്ഞതൊന്നും തന്നെ ബാധിക്കുന്ന കാര്യം അല്ലെന്ന മട്ടിൽ ഇരിക്കുന്നുണ്ട്... ഞാൻ ഇതരോടാ ഈ വായിട്ടലച്ചത്.... കുട്ടൻ ഒന്ന് നെടുവീർപ്പിട്ടു.... "ഇപ്പോൾ ഞാൻ പോവാം.... പക്ഷെ ഒരു വരവ് കൂടി പ്രതീക്ഷിക്കാം... കുട്ടനെ ഒന്ന് നോക്കി ലെച്ചു റൂമിന് വെളിയിലേക്ക് ഇറങ്ങി.... കുട്ടൻ ആശ്വാസത്തോടെ ബെഡിലേക്ക് ഇരുന്നു.... പതിയെ ഡയറി തുറന്നു... ചെമ്പക പൂവിന്റെ മണം നാസികയിലേക്ക് അടിച്ച്കയറി... പതിയെ ചുണ്ടുകളിലൊരു പുഞ്ചിരി വിരിഞ്ഞു.... ചെമ്പക പൂവിന്റെ ഇതളുകൾക്കിടയിൽ ഒരു കൊച്ചു പാവാടകരിയുടെ ഫോട്ടോ....

പതിയെ അത് നെഞ്ചോട് ചേർത്ത് ബെഡിലേക്ക് ഊർന്നു കിടന്നു... കണ്ണിൽ തെളിഞ്ഞു നിന്നത് ഒറക്കമില്ലാത്ത രാത്രികളാണ്....... നിലവിന്റെ വെളിച്ചത്തിൽ മെനഞെടുത്ത കുറെ സ്വപ്നങ്ങളും..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 "എന്നാലും എന്റെ തീപ്പെട്ടികൊള്ളി നിന്നെകുറിച്ച് ഒരു വിവരവും കിട്ടില്ലല്ലോ.... ഇൻസ്റ്റയിലോ ഫേസ്ബൂകിലോ നോക്കാമെന്നു വെച്ചാൽ പേര് പോലും അറിയില്ല..... എന്തൊരു കഷ്ട്ടവാ ഇത്.... സിദ്ധു ബാൽക്കണിയിൽ നിന്നും പിറുപിറുക്കാൻ തുടങ്ങി....ഫോൺ ബെല്ലടിച്ചതും ശ്രെദ്ധ അതിലേക്ക് മാറി.... "ഹലോ.... വല്യ താൽപ്പര്യം ഇല്ലാത്ത മട്ടിൽ അതെടുത്തു ചെവിയോട് ചേർത്തു....

"എന്താണ് സിദ്ധുവേട്ടന് ഒരു മ്ലാനത.... ലെച്ചു ചോദിച്ചതും മറുപടി ഒന്നുമില്ല.... "ഹലോ.... കേക്കുന്നില്ലേ..... "കേക്കുന്നുണ്ട് പറഞ്ഞ് തൊലച്ചിട്ട് പോടി... "ഹോ.... ഇപ്പോൾ അങ്ങനെ ആയോ.... എന്തോ വിഷമം ഉണ്ടാവും എന്ന് വെച്ച് ചോദിച്ചതാ..... "നീ ഇത് ചോദിക്കാനാണോ ഈ നട്ടപാതിരാക്ക് വിളിച്ചത്.... "എവിടെ പോയാലും ഈ നട്ടപാതിരാ.... ഞാൻ അത് ചോദിക്കാൻ അല്ല വിളിച്ചത്... നാളെ ഏട്ടൻ ചന്തു ഏട്ടത്തിടെ വീട്ടിൽ പോണം.... അവിടന്ന് ഏട്ടത്തിടെ ജാതകം വാങ്ങി നാളെത്തന്നെ ഇങ്ങോട്ട് പോരണം..... "ഏയ്യ് അങ്ങോട്ട് വരാൻ ഒന്നും എന്നെക്കൊണ്ട് പറ്റില്ലാ.... എനിക്ക് ഓഫീസിൽ പണിഉണ്ട്...... "ഹോ വല്യ പണിക്കാരൻ.... വന്നില്ലേൽ അച്ഛമ്മേടെ കഷായം ഞാൻ പാർസൽ അയക്കും മര്യാദക്ക് അതും വാങ്ങി നാളെ ഇങ്ങോട്ട് പോന്നോണം.... ഏട്ടത്തിടെ വീട് ഞാൻ ഗൂഗിൾ മാപ് അയച്ചേരാം.....

"ഹോ പണ്ടാരം അടങ്ങാനായിട്ട്.... വരാം ഞാൻ.... ആ നരകത്തുന്നു രക്ഷപ്പെട്ടെന്ന് വിചാരിച്ചതാ.... എല്ലാം നശിപ്പിച്ച്..... സിദ്ധു അമർഷത്തോടെ പറഞ്ഞു.... "നരകവോ.... പണ്ട് സ്വർഗം ആയിരുന്നല്ലോ..... ഇപ്പോൾ എന്താ ഒരു മനം മാറ്റം അവിടെ വല്ല കുളത്തും വീണോ..... "കുളത്തല്ല ചൂണ്ട... വെച്ചിട്ട് പോടി...... ഫോൺ കട്ട്‌ ചെയ്ത് ഒന്ന് നെടുവീർപ്പിട്ടു.... ഇനി ആ പെണ്ണിനെ എവിടെ വെച്ച് കണ്ട് പിടിക്കാന..... "ഇതെന്തോന്ന് ഇന്നെല്ലാരും ചൂടിലാണല്ലോ.... വന്ന് വന്ന് ആർക്കും എന്നെ ഒരു വില ഇല്ലാതായി.... ലെച്ചു കെർവിച്ചുകൊണ്ട് ബെഡിലേക്ക് കേറി കിടന്നു..... "അമ്മ വിളിച്ചിരുന്നു.....

വിനയന്റെ നെഞ്ചോട് ചേർന്ന് കിടക്കവേ സുജാത പറഞ്ഞതും അയാളൊന്ന് തലയുയർത്തി നോക്കി..... നെടുവിറപ്പ് ഇട്ടോണ്ട് വീണ്ടും പഴേ പോലെ കിടന്നു..... "അവൻ വിളിച്ചില്ലല്ലേ..... വാക്കുകളിൽ സങ്കടം തളം കെട്ടി..... സുജാത ഒന്ന് തലയുയർത്തി നോക്കി..... നെഞ്ചിൽ പതിയെ ഒന്ന് തലോടി.... "അവനെ മിസ്സ്‌ ചെയ്യുന്നുണ്ടല്ലേ..... മുഖത്ത് നിരാശ പടർന്നു..... "മ്മ്..... ന്നെ വിളിച്ചില്ല ഇതുവരെ..... "മോള് എന്നും വിളിക്കും..... സാധാരണ അവിടെ നിക്കാൻ കൂട്ടാക്കാത്ത അവൻ രണ്ടൂസം കൂടി നിക്കന്ന് സമ്മതിച്ചോലെ.... സുജാത പറഞ്ഞതും വിനയൻ ഒന്ന് മൂളി.... "അവൻ ഒന്നിങ്ങു വന്നെങ്കിൽ......

വിനയനോട് അറിയാതെ പറഞ്ഞ് പോയതും സുജാത ചിരിയോടെ ഒന്ന് തലപൊക്കി നോക്കി.... "അപ്പോൾ മോനോട് സ്നേഹം ഒക്കെ ഉണ്ടല്ലേ.... കളിയാലേ ചോദിച്ചതും അയാളോന്ന് ചിരിച്ചു..... "അവനല്ലെടോ നമ്മടെ ആദ്യത്തെ കുഞ്ഞ്..... സുജാതയെ നോക്കി ഒന്ന് കണ്ണ് ചിമ്മിക്കൊണ്ട് അയാൾ പറഞ്ഞു.... "മ്മ്...... അവന് നമ്മൾ ആരുമല്ലല്ലോ.....സുജാതയുടെ കണ്ണുകൾ ചെറുതായി നിറഞ്ഞു.... "നാളെ അവൻ വിളിച്ചിരിക്കും..... വിനയൻ ഉറപ്പോടെ പറഞ്ഞതും സുജാത സംശയത്തോടെ അയാളെ നോക്കി....വിനയൻ കലണ്ടറിലേക്ക് കണ്ണ് കാണിച്ചു.... "ഹേ.... നാളെ നിങ്ങളുടെ പിറന്നാൾ അല്ലെ.... സുജാത ബെഡിൽ നിന്നും എണീറ്റിരുന്നു...

"ആണല്ലോ..... എല്ലാ ബര്ത്ഡേക്കും വിഷ് ഒന്നും ചെയ്യില്ലെങ്കിലും ഒരു നോട്ടം എനിക്കായി എന്നും മാറ്റിവെക്കാറുണ്ട്.... ഒരുപക്ഷെ രാവിലെ ഈ റൂമിന് പുറത്തുള്ള അവന്റെ പരുങ്ങി കളി കണ്ടാണ് ഞാൻ ബര്ത്ഡേ ഓർക്കാറ്..... ഒരു ചിരിയോടെ വിനയൻ പറഞ്ഞതും സുജാത ഒന്ന് പുഞ്ചിരിച്ചു... "താൻ കിടന്നോ.... നാളെ ഉറപ്പായും അവൻ വിളിക്കും.... വിനയൻ പറഞ്ഞതും ലൈറ്റ് ഓഫ്‌ ചെയ്ത് സുജാത കിടന്നു.... സൂര്യരശ്മികൾ കണ്ണിലേക്കു അരിച്ചിറങ്ങിയതും ഒന്ന് ഞെരുങ്ങിക്കൊണ്ട് രുക്ഷ് എണീറ്റു.... മുന്നിൽ കണ്ണാടിക്ക് മുന്നിൽ നിന്നും മുടി ചീകി ഒതുക്കുന്നുണ്ട് ചന്തു...... അവളെ ഒന്ന് നോക്കി ചുമരിലയ് തൂക്കിയിട്ട കലണ്ടറിലേക്ക് മിഴി എറിഞ്ഞു....

ദിവസത്തിന്റെ പ്രേത്യേകത ഓർമ്മ വന്നതും ചാടി പിടഞ്ഞ് എണീറ്റു... "നീ നീ.... അവരെ വിളിച്ചിരുന്നോ.... മടിച്ചോണ്ട് ചന്തുനെ നോക്കി ചോദിച്ചതും മുടി പുറകോട്ടിട്ടുക്കൊണ്ട് അവൾ ഒന്ന് തിരിഞ്ഞു നിന്നു.... "ആരെ വിളിക്കാൻ... മനസിലാക്കാത്ത പോലെ ചന്തു രുക്ഷിനെ നോക്കി... "അവരില്ലേ അവർ തന്നെ.... എന്ത് പറയണം എന്നറിയാതെ ഒന്ന് പരുങ്ങി.... "എനിക്കൊന്നും മനസിലായില്ല ഏത് അവർ.... "അല്ലേലും നിനക്കെന്താ മനസിലാവുന്നേ കഴുത..... രുക്ഷ് ദേഷ്യത്തോടെ ചന്തുന്റെ തോളിലിരുന്ന തോർത്ത്‌ എടുത്ത് റൂമിന് വെളിയിലേക്ക് ഇറങ്ങി..... "ഇതെന്ത് കൂത്ത്... ഏതവരുടെ കാര്യം പറഞ്ഞിട്ട പോയെ....

ചന്തു അവൻ നോക്കിയ കലണ്ടറിലേക്ക് ഒന്ന് നോക്കി... "ഇന്നത്തെ ദിവസത്തിന് എന്താണാവോ പ്രത്യേകത.... ആലോചിച്ചു നിന്നതും ലെച്ചു റൂമിലേക്ക് കേറിക്കൊണ്ട് ചന്തുന്റെ നെറ്റിയിൽ കുറി അണിയിച്ചു.... "നീ ഇന്നമ്പലത്തിൽ പോയോ.... എന്നെ വിളിച്ചില്ലല്ലോ.... ചന്തു കെർവോടെ മുഖം തിരിച്ചു.... "ഞാൻ വിളിക്കാഞ്ഞിട്ട ചുമ്മാ ഡിസ്റ്റർബ് ചെയ്യണ്ട എന്ന് വെച്ചു.... നീതു ചേച്ചി കൂട്ടിന് പോന്നു...ഇന്ന് അച്ഛന്റെ പിറന്നാളാ അറിയോ.... ലെച്ചു ചോദിച്ചതും ചന്തു എന്തോ കത്തിയപോലെ ഒന്ന് ചിരിച്ചു.... "ചുമ്മാ അല്ല ഇവിടൊരാൾ കയറ് പൊട്ടിച്ചത്.... ചെറു ചിരിയാലെ ചന്തു പറഞ്ഞതും ലെച്ചു നെറ്റി ചുളിച്ചു.... ചന്തു കാര്യം വെടുപ്പായി പറഞ്ഞുക്കൊടുത്തു...

"അങ്ങനെ പറ.... വെറുതെയല്ല ദേഷ്യത്തോടെ പോവുന്നത് കണ്ടത്.... ഏട്ടത്തി വിളിച്ച് വിഷ് ചെയ്തോ ഏട്ടൻ അവരെ വിളിക്കൊന്ന് നമ്മക്കൊന്ന് നോക്കാലോ.... ലെച്ചു കണ്ണിറുക്കി പറഞ്ഞതും ചന്തു ഒന്ന് ചിരിച്ചു.... "ഞാൻ പോയി എല്ലാർക്കും പ്രസാദം കൊടുക്കട്ടെ ഏട്ടത്തി താഴേക്ക് വന്നോ.... ഇത് ഏട്ടനും തൊട്ട് കൊടുക്കണേ.... ഇലച്ചീന്തിലെ പ്രസാദം ചന്തുവിന് നേരെ നീട്ടിക്കൊണ്ട് ലെച്ചു പറഞ്ഞതും അവളത് കയ്യിൽ വാങ്ങി.... ലെച്ചു സ്റ്റെയർ ഇറങ്ങാൻ തുടങ്ങിയതും കണ്ടു രുക്ഷ് മേലോട്ട് കയറി വരുന്നത്.... അവനെ ഒന്ന് നോക്കി സ്റ്റെയർ ഇറങ്ങി....

"എല്ലാരും വിഷ് ചെയ്തു.... അടുത്തെത്തിയതും അത്രമാത്രം പറഞ്ഞുക്കൊണ്ട് ലെച്ചു തിരിഞ്ഞ് പോലും നോക്കാതെ താഴേക്ക് ഇറങ്ങി.... രുക്ഷിനെന്തോ വിങ്ങൽ ഉളവായി.... റൂമിലേക്ക് കയറിയതും ചന്തു അവരെ വിളിച്ച് ഫോൺ വെച്ചിരിന്നു... രുക്ഷ് റൂമിലേക്ക് കയറിയ പാടെ ചന്തു കയ്യിലുള്ള ചന്ദനം അവന്റെ നെറ്റിയിലേക്ക് തൊട്ട് കൊടുത്തു..... ചന്തുനെ ഒന്ന് തുറിച്ചു നോക്കി അത് മാഴ്ച്ചു കളയാൻ നോക്കിയതും ചന്തു അവന്റെ കയ്യിൽ കേറി പിടിച്ചു..... "പ്ലീസ്‌.... കണ്ണുകൾ ദയനീയമായി കേഞ്ഞു.... രുക്ഷ് കൈ അയച്ചതും ചന്തു സിന്ദൂരചെപ്പ് അവന് നേരെ നീട്ടി.... "ചന്ദനം തൊട്ട് തന്നില്ലേ പകരമായി ഇത് തൊട്ട് തരുവോ....

ചന്തു രുക്ഷിന്റെ കണ്ണിലേക്കു നോക്കി.... ചുണ്ട് ചെറുതായി ചിരി തൂകാൻ നിൽക്കുന്നുണ്ട്.... "കുറി തൊട്ട് തരാൻ ഞാൻ നിന്നോട് ആവശ്യപ്പെട്ടോ.... ഒരു പുരികം പൊക്കി ഗൗരവത്തോടെ രുക്ഷ് ചോദിച്ചു.... "പ്ലീസ്‌..... ചന്തു കണ്ണുകൾ കുറിക്കിക്കൊണ്ടവനെ നോക്കി.... രുക്ഷ് ചുണ്ടിന്റെ കോണിലായി ഒരു ചെറു ചിരി ഒളിപ്പിച്ചുകൊണ്ട് ഒരു നുള്ള് സിന്ദൂരം കയ്യിലെടുത്തു സിന്ദൂരരേഖയിൽ സിന്ദൂരം പടർന്നതും ചന്തു കണ്ണടച്ചു നിന്നുപോയി... രുക്ഷോരു കുസൃതിയോടെ ഇത്തിരി മൂക്കിൻ തുമ്പിലും തേച്ചു....

ചന്തു കണ്ണ് തുറക്കുമ്പോയേക്കും രുക്ഷ് പുറം തിരിഞ്ഞിരുന്നു.... ചന്തു ഒരു ചെറു ചിരിയോടെ മൂക്കിൻ തുമ്പിലെ സിന്ദൂരം മാഴ്ച്ചു കളഞ്ഞു..... "വിഷ് ചെയ്യാൻ മറക്കണ്ട.... അവർക്ക് വിഷമാവും.... അത്രയും പറഞ്ഞുക്കൊണ്ട് ചന്തു റൂം വിട്ടിറങ്ങി......രുക്ഷ് ഒന്ന് ചിന്തിച്ചു നിന്ന ശേഷം ഫോൺ കയ്യിലെടുത്തു.... വാതിലിന് മറവിൽ നിന്നും ചന്തു അവനെ നിരീക്ഷിക്കുന്നുണ്ട് അടുത്തായി ലെച്ചുവും.... "വിളിക്കുവോ.... ലെച്ചു സംശയത്തോടെ ചന്തുനെ നോക്കി.....

"നോക്കാലോ നിന്റെ ഏട്ടനല്ലെ ഒന്നും മുൻകൂട്ടി പ്രെഡിക്റ്റ് ചെയ്യാൻ പറ്റില്ലാ.... ചന്തു നഖം കടിച്ചോണ്ട് പറഞ്ഞു.... "വിളിക്കണോ.... വിളിച്ചാൽ എനിക്കവരോട് സ്നേഹം ഉണ്ടെന്ന് കരുതുവോ... ഏയ്യ് അല്ലേലും എനിക്കവരോട് ഈ ചീപ്പ് സെന്റിമെൻസ് ഒന്നും ഇല്ലല്ലോ....... ഒരു വിഷ് അല്ലെ... ചെയ്യണോ.... രുക്ഷ് വല്യ കൺഫ്യൂഷനിലാണ്.... "ഒന്ന് വിളിക്ക് ഏട്ടാ.... മറവിൽ നിന്നും പതിഞ്ഞ സ്വരത്തിൽ ലെച്ചു പറയുന്നുണ്ട്... രുക്ഷ് രണ്ടും കല്പിച്ചൊണ്ട് നമ്പർ ഡയൽ ചെയ്തു...... ഫോൺ റിങ് ചെയ്യുന്നതിന് അനുസരിച് ഹൃദയമിടിപ്പും ഉയർന്നു... എന്തോ ഒരു പേടി.... കാൾ എടുത്ത ശബ്‌ദം കേട്ടതും രുക്ഷോന്ന് വിറച്ചു..................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story