പ്രണയവർണ്ണങ്ങൾ: ഭാഗം 34

pranayavarnangal

എഴുത്തുകാരി: കുറുമ്പി

രുക്ഷ് രണ്ടും കല്പിച്ചൊണ്ട് നമ്പർ ഡയൽ ചെയ്തു...... ഫോൺ റിങ് ചെയ്യുന്നതിന് അനുസരിച് ഹൃദയമിടിപ്പും ഉയർന്നു... എന്തോ ഒരു പേടി.... കാൾ എടുത്ത ശബ്‌ദം കേട്ടതും രുക്ഷോന്ന് വിറച്ചു.... "ഹലോ..... വിനയൻ കാൾ ലൗഡ് സ്പീക്കറിൽ ഇട്ടോണ്ട് സുജാതയെയും സിദ്ധുനെയും ഒന്ന് നോക്കി.... "ഹാ.... ഹലോ.... രുക്ഷോരു വിധം പറഞ്ഞൊപ്പിച്ചു.... "ഹലോ എന്താ മോനെ വിളിച്ചെ... സുജാതയായിരുന്നു ചോദിച്ചത്.... "അത്.... ഞാൻ.... അവരില്ലേ അവിടെ... മടിച്ചോണ്ട് ചോദിച്ചു.... ചെറുതായി മുഖത്ത് ചമ്മലും തെളിഞ്ഞു കാണാം.... "ആരാ മോനെ സിദ്ധു ആണോ.... സുജാത ഒരു ചെറു പുഞ്ചിരിയോടെ വിനയനെ നോക്കി..... അയാളുടെ കണ്ണുകൾ പോലും പുഞ്ചിരിക്കുന്നുണ്ടായിരുന്നു....

"അവനല്ല...... അച്ച.... അച്ഛനില്ലേ അവിടെ........ അറിയാതെ വായിൽ നിന്നും വീണുപോയതും രുക്ഷ് സ്വയം ഒന്ന് തലക്കിട്ട് കൊട്ടി.... വിനയന്റെ കണ്ണുകൾ വിടർന്നു.... അതെ മിഴിവോടെ അയാൾ സുജാതയെയും സിദ്ധുനെയും നോക്കി... രണ്ട് പേരുടെയും മുഖത്ത് കൗതുകമാണ്...... "എ... എന്താ മോനെ.... ആകാംഷയോടെ സുജാതയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി ചെവിയോട് ചേർത്ത് വെച്ചു.... "Nothing........ മറുപടിക്ക് കാത്ത് നിൽക്കാതെ ഫോൺ കട്ടാക്കി....."ഷിറ്റ്.... ദേഷ്യത്തോടെ ഫോൺ ബെഡിലേക്കിട്ടുക്കൊണ്ട് മലർന്ന് കിടന്നു.... വിനയൻ ഒരു ചിരിയാലെ ഫോൺ ടേബിളിൽ വെച്ചോണ്ട് രണ്ട് പേരെയും നോക്കി..... "വിഷ് ഒന്നും ചെയ്തില്ല.... എങ്കിലും ഞാൻ പറഞ്ഞില്ലെടോ അവൻ വിളിക്കുന്ന്....

ഡൈനിങ്ങ് ടേബിളിന് മുകളിലുള്ള കോഫി കപ്പ്‌ എടുത്ത് ചുണ്ടോട് ചേർത്തുക്കൊണ്ടയാൾ പറഞ്ഞു.... "ചെറിയ ചെറിയ മാറ്റങ്ങൾ ഒക്കെ വന്ന് തുടങ്ങിട്ടുണ്ട്..... സിദ്ധു പറഞ്ഞതും സുജാത ഒന്ന് ചിരിച്ചു..... "അതെ ഏട്ടത്തി.... ഏട്ടൻ വിളിച്ചിട്ടെന്താ പറഞ്ഞത് വല്ലോം കേട്ടോ.... ലെച്ചു ചോദിച്ചതും ചന്തു കൈ മലർത്തി.... പുറത്ത് മഴ തിമിർത്തു പെയ്യുന്നത് കൊണ്ട് തന്നെ അവരൊന്നും കേട്ടില്ല..... "ഞാൻ ഒന്നും കേട്ടില്ല നീ നടക്കു.... ചന്തു താഴേക്ക് ഇറങ്ങി പുറകെ ലെച്ചുവും..... താഴേക്ക് ഇറങ്ങിയതും കണ്ടു ഒരു ചെയറിൽ ഇരിക്കുന്ന നീതുനെയും അവൾക്ക് ഇരു വശവുമായി നിൽക്കുന്ന ചന്ദ്രികയും വത്സലയും അവരെന്തൊക്കെയോ പറയുന്നതും കാണാം.... ലെച്ചുനെ ഒന്ന് തിരിഞ്ഞു നോക്കി ചന്തു വേഗത്തിൽ പടി ഇറങ്ങി...

"മോളെ അമ്മ പറയുന്നത് കേൾക്കു.... ഭർത്താക്കന്മാർ എന്തേലും തെറ്റ് ചെയ്‌താൽ അത് ക്ഷമിക്കാനുള്ള ബാധ്യത നമ്മൾ പെണ്ണുങ്ങൾക്കാണ്.... ഇനി ആ പെണ്ണിന്റെ ശല്യവും ഇല്ലല്ലോ..... നിങ്ങൾക്ക് ഇനി സുഖായിട്ട് ജീവിക്കാം.. ഞങ്ങളുടെ ഭാഗ്ത്ത് നിന്ന് ഒരു തെറ്റും ഉണ്ടാവില്ല.... ഇനിയും എന്റെ മോനെ ഇങ്ങനെ വിഷമിപ്പിക്കല്ലേ.... കണ്ണുകൾ ചെറുതായി നിറഞ്ഞു ആ വാക്കുകളിലുണ്ടായിരുന്നു ഒരമ്മയുടെ വേദന.... "രാവിലെ തുടങ്ങിയല്ലോ സോപ്പിങ്... ലെച്ചു ചന്തുന്റെ ചെവിയിലായ് പറഞ്ഞു... "മോന്റെ സങ്കടം സഹിക്കുന്നില്ല ലെ... കുറച്ച് നാൾ മുൻപ് വരെ ഈ സങ്കടം ഞാനും അനുഭവിച്ചിരുന്നു..... അന്ന് എനിക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ലായിരുന്നു.....

ചെയറിൽ നിന്നും എഴുനേറ്റ് കൊണ്ട് നീതു പറഞ്ഞതും വത്സലയും ചന്ദ്രികയും മിഴികൾ താഴ്ത്തി..... "കുഞ്ഞിനെ ഓർത്തേലും.... കണ്ണുകൾ വീണ്ടും അവൾക്ക് നേരെ കേണു... "ആ കുഞ്ഞിനെ ഓർത്താ ഈ തീരുമാനം..... മുഖത്ത് നിറഞ്ഞു നിന്നത് പുച്ഛം മാത്രം ഒരു തരി ദയ പോലും പ്രതീക്ഷിക്കണ്ടന്നുള്ള മുന്നറിയിപ്പ്..... അവരെ മറികടന്നു പോവുമ്പോഴും കണ്ണുകളിൽ കണ്ണുനീർ കുമിഞ്ഞു കൂടിയിരുന്നു..... "ഓരോന്ന് ചെയ്ത് കൂട്ടിട്ട് ഇങ്ങനെ നിന്ന് മോങ്ങിട്ടൊന്നും ഒരു കാര്യവും ഇല്ല.... മേലോട്ട് നോക്കി ലെച്ചു പറഞ്ഞതും രണ്ട് പേരും അവളെ ഒന്ന് തുറിച്ചു നോക്കി.... "നീ വന്നെ.... ചന്തു ലെച്ചുനെയും വലിച്ചോണ്ട് ഉമ്മറത്തേക്ക് നടന്നു.... "നീ എന്തിനാ അങ്ങനൊക്കെ പറയാൻ പോയത്....

ലെച്ചുനെ തുറിച്ചുനോക്കിക്കൊണ്ട് ചന്തു ചോദിച്ചതും അവളൊന്ന് ചിരിച്ചു..... "അ... അത് പിന്നെ ഒരു ശവം കണ്ടാൽ ആർക്കാ കുത്താൻ തോന്നാത്തത്... 😌ലെച്ചു നിഷ്കു വാരി വിതറി.... "ഹാ എല്ലാരും ഉമ്മറത്തുണ്ടല്ലോ..... ലെച്ചുനരികിൽ തിണ്ണയിൽ കയറി ഇരുന്നോണ്ട് കുട്ടൻ ചോദിച്ചതും ലെച്ചു ഒന്നും മിണ്ടീല്ല.... "എന്താ ലെച്ചൂസ് ഒരു മ്ലാനത.... ഹേ.... ലെച്ചുന്റെ തോളോട് തോൾ കൊണ്ട് തട്ടിക്കൊണ്ട് കുട്ടൻ ചോദിച്ചതും അവനെ പുച്ഛിച്ചോണ്ട് ഒന്ന് ചിരിച്ചു....ചന്തു അപ്പോഴും എന്തോ ആലോചിച്ചോണ്ട് ദൂരെക്ക് നോക്കിയിരിപ്പാണ്... "ഏട്ടത്തി... ഏട്ടത്തി എന്താ ഈ ആലോചിക്കുന്നെ.... ചന്തുനെ തട്ടി ലെച്ചു ചോദിച്ചതും ചന്തു ഒന്ന് നെടുവീർപ്പിട്ടു... "ഒന്നുല്ലടി...... ഞാൻ പോയി എന്റെ ഫോൺ എടുത്തിട്ട് വരാം.....

അച്ഛനെ വിളിച്ചിട്ട് കുറച്ചുസം ആയി.....ചന്തു അകത്തേക്ക് കയറി...... അടുക്കളയിൽ നിന്നും വത്സലയുടെയും ചന്ദ്രികയുടെയും ശബ്ദം ഉയർന്നു കേൾക്കാം.... അതിൽ നിന്നും മനസിലായി മുത്തശ്ശി വീട്ടിലില്ലെന്ന്.... ഒന്ന് നെടുവീർപ്പിട്ടുക്കൊണ്ട് മുകളിലേക്ക് കയറി..... ലാപ്പിലെന്തോ കാര്യമായി നോക്കേണ്ട തിരക്കിലാണ് രുക്ഷ്.... ചന്തു അകത്തേക്ക് കയറിയതും ഒന്ന് തല പൊക്കി അവളെ നോക്കി വീണ്ടും ലാപ്പിലേക്ക് തന്നെ കണ്ണ് നട്ടു.... പുറത്ത് നിന്നും കാറ്റ് ആഞ്ഞു വീശുന്നുണ്ട് ജനൽപോളകൾ അടഞ്ഞു തുറക്കുന്നതിന്റെ ശബ്‌ദം...... അടുക്കളയിൽ നിന്നുമുള്ള പുക അവിടെങ്ങും പരന്നിട്ടുണ്ട്... മഴയോടൊപ്പം അതും ഇടുകി ചേരുന്നു... ഒരു കൗതുകത്തിന് ചന്തു ജനൽ പോള മലക്കെ തുറന്നു.....

റൂമിൽ നിന്നും നോക്കിയാൽ ആ ഭാഗം വെടുപ്പായി കാണാം..... ചേമ്പിലയിൽ നിർത്തമാടുന്ന മയത്തുള്ളികൾ കാൺങ്കെ കണ്ണുകൾക്ക് കുളിമ്മ ഏറി..... മഴയോടൊപ്പം താനും അലിഞ്ഞു ചേരുന്നതായി തോന്നി അവൾക്ക്........ ജനൽ പാലകക്കുള്ളിലൂടെ പുറത്തേക്ക് കൈ നീട്ടി..... തണുത്ത വെള്ളത്തുള്ളികൾ കയ്യിൽ ഉറ്റവേ ആ തണുപ്പ് ദേഹമാകെ പടർന്നു.... അടുത്താരുടെയോ സാമിഭ്യം അറിഞ്ഞതും തല ചെരിച്ചു നോക്കി.... നിമിഷനേരം കൊണ്ട് തന്റെ കൈക്ക് മേലെയായി ആ കയ്യും പ്രത്യക്ഷപ്പെട്ടു....

അതോർമ്മപ്പെടുത്തലായിരുന്നു..... അവനെ മറികടക്കാതെ ഒരു ജലാംശത്തിന് പോലും അവളിൽ സ്ഥാനമിലല്ലെന്നുള്ള..... "സ്വപ്നം.... വെറും സ്വപ്നങ്ങൾ..... പാഴ് സ്വപ്നം ആവില്ല..... രുക്ഷിനെ ഒന്ന് നോക്കി ചന്തു നീട്ടിപിടിച്ച കയ്യിലേക്ക് നോക്കി.....ചെറുതായി ചൊടിയിലൊരു പുഞ്ചിരി വിരിഞ്ഞു.... അവന്റെ കയ്യെ തഴുകി എത്തുന്ന മഴത്തുള്ളി അവളുടെ കയ്യിൽ ഇറ്റിറ്റായി വീഴുന്നുണ്ട്...... ആ തുള്ളികൾക്ക് പോലും അവനിലെ ചൂടുണ്ടായിരുന്നു...... ചന്തു മുഖം വെട്ടിച്ചുകൊണ്ട് ഒന്നുകൂടി അവനെ നോക്കി.... ആ കണ്ണുകൾ തന്നിൽ ഉറച്ചു നിൽക്കുന്നത് കണ്ടതും ഒന്ന് വിറച്ചു..... "സ്വപ്നം പോലും നോക്കി കൊഞ്ഞനം കുത്താൻ തുടങ്ങി..... ചന്തു ഒന്ന് നെടുവീർപ്പിട്ടുക്കൊണ്ട് പറഞ്ഞു....

അപ്പോയെക്കും ഇടുപ്പിലൊരു നനുത്ത സ്പർശം അറിഞ്ഞിരുന്നു.... ഞെട്ടിക്കൊണ്ട് നോക്കിയതും ഒന്നും അറിയാത്ത ഭാവത്തിൽ എങ്ങോ നോക്കി നിൽക്കുന്നുണ്ട് രുക്ഷ്.....ചന്തു ഒന്നും അറിയാത്ത ഭാവത്തിൽ ചുറ്റും ഒന്ന് കണ്ണോടിച്ചു ബെഡിൽ രുക്ഷില്ല....... ചന്തു ഒന്ന് ഉമിനീര് ഇറക്കിക്കൊണ്ട് അവനെ നോക്കി........ ഇടുപ്പിലൊന്ന് നുള്ളിക്കൊണ്ട് രുക്ഷ് കയ്യെ പിൻവലിച്ചു.... ചന്തു പിടഞ്ഞോണ്ട് മാറി നിന്നു.... പേടിയോടെ സാരിയിൽ കൈ ചുറ്റിക്കൊണ്ട് പോവാനായി കാല് മുമ്പോട്ടെടുത്തു വെച്ചതും കയ്യിൽ രുക്ഷിന്റെ പിടി വീണതും ഒരുമിച്ചായിരുന്നു..... "എങ്ങോട്ടാ മാഡം പേടിച്ചോടുന്നെ....

ജനാലക്കരികിൽ അവളെ അടുപ്പിച്ചുകൊണ്ട് ജനാല പലകയിൽ കൈ വെച്ച് ലോക്ക് ആക്കിക്കൊണ്ട് രുക്ഷ് ചോദിച്ചതും ചന്തു ഒന്ന് ഉമിനീരിറക്കി അവനെ നോക്കി..... "നിനക്കെന്നെ പേടിയാണോ.... ഹേ.... മുഖത്തൊരു തരo കുസൃതി നിറഞ്ഞു..... ചന്തു നിന്ന് വിയർക്കാൻ തുടങ്ങി.... ഇല്ലന്ന് തലയാട്ടി.... "പിന്നെന്തിനാ ഈ കോരി ചൊരിയുന്ന മഴയത്തും നീ ഇങ്ങനെ വിയർക്കുന്നെ... കഴുത്തടിയിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പ് തുള്ളിയെ തട്ടി തെറിപ്പിച്ചുകൊണ്ട് രുക്ഷ് ചോദിച്ചതും ചന്തുവിന്റെ ശരീരം മുഴുവൻ ഒരു തരിപ്പ് പടർന്നു..... "ഒന്ന്.... ഒന്നുല്ല്യ..... തൊണ്ട വറ്റി വരണ്ടു.... "ഹോ ഹോ... നീ നമ്പുരി ഭാഷ ഒക്കെ പഠിച്ചോ.... ഒരു കുസൃതിയാലേ ആ മുഖത്തേക്ക് നോക്കി.......

ചന്തു എന്ത് പറയണം ചെയ്യണം എന്നറിയാതെ സാരിയിൽ കൈ ചുയറ്റുന്നുണ്ട്..... "എന്നെ പേടിയെ ഇല്ല നിനക്ക്.... ഹേ... ഒന്നുകൂടി ചേർന്നുനിന്നുക്കൊണ്ട് ചോദിച്ചതും ചന്തു ശ്വാസം അടക്കി നിന്നു.... "ഹും.... നീ പൊയ്ക്കോ.... ഇനി ശ്വാസം മുട്ടി ചത്തു എന്ന് വേണ്ട.... രുക്ഷ് മാറി നിന്നതും അവനെ ഒന്ന് തിരിഞ്ഞു കൂടി നോക്കാതെ വേഗത്തിൽ റൂമിന് വെളിയിലേക്കിറങ്ങി..... അവൾ പോവുന്നതൊന്ന് നോക്കി.... വീണ്ടും ആ മഴയിലേക്ക് നോക്കിനിന്നു..... ചുണ്ടിൽ ഒരു ചെറു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു.... വെപ്രാളത്തിൽ വരുന്ന ചന്തുനെ കണ്ടതും ലെച്ചു നെറ്റിചുളിച്ചു.... "ഫോൺ എടുക്കാൻ പോയിട്ട് ഫോൺ എവിടെ..... ചന്തുന്റെ കയ്യിൽ നോക്കികൊണ്ട് ലെച്ചു ചോദിച്ചതും അവളൊന്ന് പരുങ്ങി....

"അത്... അത് റേഞ്ച് ഇല്ല പിന്നെന്തിനാ ഫോൺ..... നെറ്റിയിൽ പൊടിഞ്ഞ വിയർപ്പിനെ സാരിയിൽ ഒപ്പിക്കൊണ്ട് ചന്തു ഒന്ന് നെടുവീർപ്പിട്ടു..... അവളെ കാര്യമായി ഒന്ന് നോക്കിക്കൊണ്ട് ലെച്ചു ഒന്ന് മൂളി...... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 കബോഡിൽ എന്തോ തിരയുന്ന നീതുനെ കണ്ടതും ജീവ കുറച്ച് നേരം അവളെ നോക്കിനിന്നു..... അറിയാതെ കണ്ണുകൾ പൊതിഞ്ഞു വെച്ച അവളുടെ അണിവയറിലേക്ക് പാഞ്ഞു....... "ന്റെ കുഞ്ഞ്.... അറിയാതെ ഹൃദയം തേങ്ങുന്നുണ്ട്...... കണ്ണുകൾ നിറഞ്ഞു തുളുമ്പി....

കയ്യെത്താ ദൂരത്തണവരിപ്പോൾ...... "ഞാൻ... ഞാൻ ഇന്ന് പോവാ.... ഇനി ഒരു മടങ്ങി വരവില്ല..... നീതുവിന്റെ വാക്കുകൾ ചെവിയിൽ അലയടിച്ചതും ഞെട്ടിക്കൊണ്ടവളെ നോക്കി..... ആ കണ്ണുകൾ ഇപ്പോൾ നിർവികാരമാണ്......... ഹൃദയം നുറുങ്ങും വിധം തേങ്ങുന്നുണ്ട്.... കണ്ണുകളിൽ നിന്നും കണ്ണീർ തലയണയെ നനച്ചു..... അത് കണ്ടില്ലെന്ന് നടിച്ചോണം നീതു തിരിഞ്ഞു നിന്നു..... ബാഗ് ഉയർത്തിപ്പിടിച്ചുകൊണ്ട് റൂമിന് വെളിയിലേക്ക് നടന്നു.... "നീതു...... ഒരി... ക്കൽ..... ഒരി.... ക്കൽ പ്ലീസ്‌ ക്ഷമിച്ചൂടെ എന്നോട്......കണ്ണുകൾ അവൾക്ക് നേരെ കേണു..... വേണ്ടപ്പെട്ടത് എന്തോ അവനിൽ നിന്നും അകലുന്ന പോലെ ശ്വാസം നിലക്കുന്ന പോലെ..... തൊണ്ടയിൽ തേങ്ങൽ നിറഞ്ഞു നിന്നു....

"പോവുന്നു...... തിരിഞ്ഞു പോലും നോക്കാതെ അവൾ റൂമിൽ നിന്നും ഇറങ്ങി..... കണ്ണുകൾ കണ്ണീരാൽ മൂടി..... ബെഡിൽ നിന്നും എഴുന്നേൽക്കാനായി ആഞ്ഞു.... കാൽ തെന്നി വീണ്ടും നിലത്തേക്ക് വീണു.... മുറിവിൽ നിന്നും വീണ്ടും രക്തം പൊടിഞ്ഞു കയ്യിൽ അസഹ്യമായ വേദന..... ഒന്നനങാൻ പോലും ആവുന്നില്ല...... വെള്ള തുണി ആകെ രക്തത്താൽ ചുവന്നു...... തൊണ്ടയിൽ നിന്നും ശബ്ദം വെളിയിൽ വരുന്നില്ല..... മുറ്റത്ത് ഓട്ടോ വന്ന് നിൽക്കുന്നതിന്റെ ശബ്ദം തിടുക്കം ഏറി ഒപ്പം വേദനയും..... വേദനയെ കടിച്ചു പിടിച്ചു്ക്കൊണ്ട് നിലത്തുകൂടെ നിരങ്ങി.... മുറിവ് നിലത്ത് കൂടി ഒരയും തോറും കാലുകൾ നിഛലമായി.... വേദന ശരീരമാകെ പടരുന്നു....................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story