പ്രണയവർണ്ണങ്ങൾ: ഭാഗം 35

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"പോവുന്നു...... തിരിഞ്ഞു പോലും നോക്കാതെ അവൾ റൂമിൽ നിന്നും ഇറങ്ങി..... കണ്ണുകൾ കണ്ണീരാൽ മൂടി..... ബെഡിൽ നിന്നും എഴുന്നേൽക്കാനായി ആഞ്ഞു.... കാൽ തെന്നി വീണ്ടും നിലത്തേക്ക് വീണു.... മുറിവിൽ നിന്നും വീണ്ടും രക്തം പൊടിഞ്ഞു കയ്യിൽ അസഹ്യമായ വേദന..... ഒന്നനങാൻ പോലും ആവുന്നില്ല...... വെള്ള തുണി ആകെ രക്തത്താൽ ചുവന്നു...... തൊണ്ടയിൽ നിന്നും ശബ്ദം വെളിയിൽ വരുന്നില്ല..... മുറ്റത്ത് ഓട്ടോ വന്ന് നിൽക്കുന്നതിന്റെ ശബ്ദം തിടുക്കം ഏറി ഒപ്പം വേദനയും..... വേദനയെ കടിച്ചു പിടിച്ചു്ക്കൊണ്ട് നിലത്തുകൂടെ നിരങ്ങി.... മുറിവ് നിലത്ത് കൂടി ഒരയും തോറും കാലുകൾ നിഛലമായി.... വേദന ശരീരമാകെ പടരുന്നു.......

"ഇന്ന് തന്നെ പോണോ.... ചന്തു നീതുവിന്റെ കൈ കൈപിടിയിൽ ഒതുക്കി... "മ്മ്ഹ്.... പോണം പോയെ പറ്റു..... ഇല്ലെങ്കിൽ എന്റെ മനസ്സ് മാറിപ്പോകും അത് പാടില്ല...... നീതു ചന്തുനെ ഒന്ന് നോക്കി അച്ഛമ്മക്ക് അരികിലേക്ക് നടന്നു.... "പൊയ്ക്കോ ഇങ്ങോട്ട് വന്നത് എന്നോട് ചോദിച്ചല്ല പോവുമ്പോഴും ചോദിക്കണ്ട.... ആ മുഖത്തെ പരിഭവം കണ്ടതും നീതു ഇറുകെ പുണർന്നു.... എല്ലാരേയും ഒന്നുകൂടി നോക്കി ഉമ്മറത്തേക്ക് നടന്നു.... ജീവ അവിടെ തന്നെ ഇരുന്നു പോവുന്നത് കാണാൻ വയ്യ.... പതിയെ വീണ്ടും കട്ടിലിനരികിലേക്ക് നിരങ്ങി.... എങ്ങാനോ അതിലേക്ക് കയറി കിടന്നു..... മഴ അതിന്റെ പൂർവ്വധികം ശക്തി പ്രാപിച്ചിട്ടുണ്ട്.....

ആ മഴയിലേക്ക് നോക്കി കിടന്നു.... തിരിച്ചു വിളിക്കാൻ യോഗ്യത ഇല്ല.... ജനാല അഴിക്കുള്ളിലൂടെ ഒന്നുകൂടി അവളെ നോക്കി.... ആ കണ്ണുകൾ തന്നെ പരതുന്നുണ്ടോ എന്ന് നോക്കി... ഇല്ല.... ആ ഓട്ടോ ദൂരെക്ക് മായും വരെ നോക്കിനിന്നു..... ഇനിയില്ലൊരു വസന്തം.... കണ്ണുകൾ ഇറുകെ പൂട്ടി..... എല്ലാവരും ഹാളിൽ നിന്നും പൊഴിഞ്ഞുപോയി..... ചന്തുവും ലെച്ചുവും കുട്ടനും മാത്രം..... അവർ പരസ്പരം ഒന്ന് നോക്കി ഒന്നും മിണ്ടാതിരുന്നു..... രുക്ഷ് താഴേക്ക് ഇറങ്ങി വന്നതും ചന്തു സങ്കടത്തോടെ ഇരിക്കുന്നതാണ് കാണുന്നത് കാര്യം മനസിലായതും ജീവയുടെ റൂമിലേക്ക് നടന്നു...... ജീവ കരയുന്നത് കണ്ടോണ്ടാണ് രുക്ഷ് റൂമിലേക്ക് കയറുന്നത്....

പതിയെ അവന്റെ അടുത്ത് വന്നിരുന്നു.... കാലിൽ നിന്നും രക്തം ഒഴുകുന്നത് കണ്ടതും ഫാസ്റ്റേഡ് എടുത്ത് മുറിവ് കെട്ട് അഴിക്കാൻ തുടങ്ങി.... രുക്ഷിനെ കണ്ടതും ജീവ ഒന്ന് ചിരിക്കാൻ ശ്രെമിച്ചു.... "എല്ലാം എന്റെ തെറ്റ് തന്നെയാ... ഞാൻ അവളുടെ വില മനസിലാക്കിയില്ല..... നമ്മളുടെ സ്വാർത്ഥതക്ക് വേണ്ടിയല്ല നമ്മളെ സ്നേഹിക്കുന്നവർക്ക് വേണ്ടിയാ നമ്മൾ ജീവിക്കേണ്ടത്..... ഒരുപക്ഷെ അവരിലായിരിക്കും നമ്മളുടെ സന്തോഷം.... സ്വയം പറഞ്ഞുക്കൊണ്ട് രുക്ഷിനെ നോക്കി..... "കണ്ണാ....... നീ ഈ ഒളിപ്പിച്ചു വെക്കുന്ന സ്നേഹം ഉണ്ടല്ലോ.... അതിന് ആവശ്യക്കാരെറയ......

ഒരുപക്ഷെ നിന്നിൽ നിന്നും അത് കിട്ടില്ലെന്ന്‌ തോന്നിയാൽ എല്ലാവരാലും നീ ഒറ്റപ്പെടും....... ജീവ പറഞ്ഞതും രുക്ഷവനെ തുറിച്ചു നോക്കി... ആ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു... എല്ലാം നഷ്ടപ്പെട്ടവന്റെ പുഞ്ചിരി.... ഫാസ്റ്റേഡ് ബോക്സ്‌ അവിടെ എറിഞ്ഞുക്കൊണ്ട് രുക്ഷ് റൂമിന് പുറത്തേക്കിറങ്ങി..... "വെറുതെ പറഞ്ഞതല്ല കണ്ണാ..... നിന്നെ എല്ലാർക്കും ഇഷ്ട്ട..... ഒത്തിരി ഒത്തിരി ഇഷ്ട്ട കാണാത്ത പോലെ നടിച്ചാൽ..... ഒരു താക്കീത് പോലെ ജീവ പറഞ്ഞു നിർത്തിയതും രുക്ഷ് തിരിഞ് നിന്ന് അവനെ നോക്കി അപ്പോയെക്കും അവന്റെ നോട്ടം ആ മഴയിലായ് ലയിച്ചിരിന്നു.... ആ റൂമിൽ നിന്നും ഇറങ്ങി പുറത്തേക്ക് നടക്കുമ്പോഴും മനസ്സാ വാക്കുകളിൽ കടിഞ്ഞാൺ ഇട്ടു....

ശാന്തമായ മനസ്സ് ആസ്വസ്സ്തമായി.... റൂമിലേക്കെത്താൻ കാലുകൾക്ക് വേഗത ഏറി..... രുക്ഷിന്റെ പോക്ക് കണ്ട് ചന്തു അവനെ മിഴിച്ചു നോക്കി..... റൂമിലെത്തിയതും മിഴികൾ ഉടക്കിയത് ആ ഫോട്ടോയിലാണ്..... കുറച്ച് വർഷങ്ങൾക്ക് മുൻപ് താൻ അനുഭവിച്ച അതെ വിഷാദമാണ് ജീവയുടെ കണ്ണിലും ഓർക്കേ കണ്ണുകൾ ഇറുക്കിയടച്ചു.... കൈ മുഷ്ട്ടി ചുരുട്ടി പിടിച്ചു..... തോളിലായ് ഒരു കരസ്പർശം അറിഞ്ഞതും മിഴികൾ തുറന്നു..... "എന്തേലും വിഷമം ഉണ്ടോ.... രുക്ഷിന്റെ നിറഞ്ഞ മിഴി കാണും തോറും ചന്തുന്റെ കണ്ണ് നിറഞ്ഞൊഴുകി........ മറുത്തൊന്ന് ചിന്തിക്കാതെ രുക്ഷ് ചന്തുനെ ഇറുകെ പിണർന്നു.......

രണ്ട് പേരും കരയുന്നുണ്ടായിരുന്നു.... എന്തിനെന്നു പോലും അറിയാതെ...... "ചന്തു..... നീ എന്നെ എന്നെ വിട്ട് എവിടെക്കെങ്കിലും പോവോ.....വാക്കുകൾ ഇടറുന്നുണ്ടായിരുന്നു...... "ഞാൻ എവിടെ പോവാനാ..... ഇനി പോവാൻ പറഞ്ഞാലും ഞാൻ പോവൂല.... ചന്തു കെർവോടെ പറഞ്ഞതും രുക്ഷിന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു....... എത്ര നേരം അങ്ങനെ നിന്നെന്ന് അവർക്ക് പോലും അറിയില്ല..... രുക്ഷ് ചന്തുവിൽ നിന്നും വിട്ട്മാറി ബെഡിലേക്കിരുന്നു എന്തോ ചെയ്യുകയാണെന്ന് സ്ഥാപിച്ചുകൊണ്ട് ചന്തുനെ ഒളികണ്ണിട്ടു നോക്കി..... "ഇനി ഇതും ചിലപ്പോൾ സ്വപ്നം ആണോ.... ചന്തു രുക്ഷിനെ ഒന്ന് നോക്കി....

അവൻ ഒന്നും അറിയാത്ത പോലെ ലാപിൽ നോക്കുന്നുണ്ട്......ചന്തു സ്വയം ഒന്ന് തലമണ്ടക്കിട്ട് കൊട്ടിക്കൊണ്ട് അവിടെയുള്ള ചെയറിലായ് പോയിരുന്നു......ചന്തുന്റെ ചെയ്തികൾ കണ്ടതും രുക്ഷിന് ചിരി വന്നു.....ഫോണിൽ എന്തോ നോക്കി ചിരിക്കുന്നവളെ ഒരു നിമിഷം മറന്ന് കൊണ്ട് നോക്കിനിന്നു.... "ചന്തു നീ ഒന്ന് ചിരിച്ചേ.... രുക്ഷിന്റെ ശബ്‌ദം കേട്ടതും ചന്തു തലയുയർത്തിയവനെ നോക്കി..... "എന്തിനാ.... ചന്തു സംശയത്തോടെ നെറ്റി ചുളിച്ചു.... "എന്തിനാന്നറിഞ്ഞാലേ നീ ചിരിക്കു.... ഗൗരവത്തിൽ ചോദിച്ചതും മുഖത് ചിരി താനേ വിരിഞ്ഞു..... രുക്ഷ് ഫോൺ എടുത്ത് ഒരു ഫോട്ടോ എടുത്തു.... "ഇതെന്തിനാ ഫോട്ടോ എടുത്തെ.....

എപ്പോഴും കണ്ടോണ്ടിരിക്കാനാണോ.... ചന്തുന്റെ മുഖo നാണത്താൽ ചുവന്നു.... "അല്ല ഒയ്ലെക്സിൽ ഇടാനാ.... ചിരിക്കുന്ന ചിമ്പാൻസി ആവശ്യക്കാർ വരാതിരിക്കില്ല.... ഫ്രീ ആണ്.... പൊട്ടി ചിരിച്ചോണ്ട് രുക്ഷ് പറഞ്ഞതും ചന്തുന്റെ മുഖം കറുത്തു.... "എന്നെ കണ്ടാൽ അല്ല കണ്ണേട്ടനെ കണ്ടാല ചിമ്പാൻസിന്റെ കൂട്ട് എപ്പോഴും ഗൗരവത്തോടെ ഉള്ള ഈ നോട്ടവും.... ചിരിയും പിന്നെ താടിയും മീശയും ഒക്കെ കൂടി കണ്ടാൽ ആരും പറയും റെഡി ചിമ്പാൻസി..... ഹും... ചന്തു കെർവോടെ മുഖം തിരിച്ചോണ്ട് പറഞ്ഞതും രുക്ഷിന്റെ ചിരി നിന്നു...... പല്ല് ഞെരിച്ചോണ്ട് ചന്തുന്റെ നേർക്ക് നടന്നു..... "എനിക്കെന്തിന്റെ കേടായിരുന്നു.... ചന്തു സ്വയം പറഞ്ഞോണ്ട് എഴുനേറ്റു.....

രുക്ഷ് അടുത്തെത്തിയെന്ന് തോന്നിയതും വാതിലിനടുത്തേക്ക് ഓടി.... അപ്പോയെക്കും രുക്ഷ് വാതിൽ കൊട്ടി അടച്ചിരുന്നു....... "ഇനി എങ്ങോട്ടൊടും.... കൈ മലർത്തി രുക്ഷോരു കുസൃതിയാലെ ചന്തുനെ നോക്കിയതും ആ മുഖത്ത് പേടി നിറഞ്ഞിട്ടുണ്ട്...... രക്ഷപ്പെടാനായി ചുറ്റും കണ്ണോടിക്കുന്നുണ്ട്........ രുക്ഷ് ചന്തുനരികിലേക്ക് നടന്നതും അവൾ കിടന്ന് ഓടാൻ തുടങ്ങി.... "ചന്തു എനിക്കീ ടോം and ജറി കളിക്കുന്നത് ഒട്ടും ഇഷ്ട്ടം ഇല്ലാത്ത കാര്യം ആണ് മര്യാദക്ക് ഒരു സ്ഥലത്ത് നിൽക്കുന്നതാ നിനക്ക് നല്ലത്.... ഒരു താക്കീത് പോലെ രുക്ഷ് പറഞ്ഞതും ചന്തു സ്റ്റെക് ആയി.... കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്....ചന്തു ചുമരിന് ചാരി നിന്നതും രുക്ഷ് കൈ കെട്ടി അവളെ നോക്കി....

"ഞ.... ഞാൻ അറിയാതെ പറഞ്ഞതാ.... കണ്ണ് നിറച്ചോണ്ട് ചന്തു രുക്ഷിനെ നോക്കി... രുക്ഷപ്പോഴും ഗൗരവത്തോടവളെ നോക്കുന്നുണ്ട്.... ഉള്ളിൽ വാത്സല്യം നിറയും പോലെ..... "നീ എന്താ എന്റെ മുഖത്ത് നോക്കാത്തെ..... ചന്തു തല താഴ്ത്തി നിൽക്കുന്നത് കണ്ടതും രുക്ഷ് രണ്ട് കയ്യും മാറിൽ പിണഞ്ഞുകെട്ടിക്കൊണ്ട് ചോദിച്ചു..... "നോ.... നോക്കുന്നുണ്ടല്ലോ..... ഒന്ന് മുഖം ഉയർത്തി രുക്ഷിനെ നോക്കി ചന്തു വീണ്ടും താഴേക്ക് മിഴി എറിഞ്ഞു....... "ഇതാണോ നോട്ടം.... ദേണ്ടേ ന്റെ മുഖത്ത് നോക്കി സംസാരിക്കണം..... ഇങ്ങനെ കണ്ണിൽ നോക്കതെ സംസാരിക്കുന്നതൊക്കെ കള്ളന്മാരുടെ ലക്ഷണമാണ്..... നീ ആണേൽ എന്റെ മുഖത്ത് പോലും നോക്കുന്നില്ല.......

കുസൃതി ചിരിയോടെ ചന്തുനെ ഒന്ന് നോക്കി.... ഇനി നീ എന്റെ വല്ലോം കട്ടെടുത്തോ..... "ഞാൻ ഒന്നും കട്ടൊന്നും ഇല്ല....... തുളുമ്പാൻ നിന്ന കണ്ണ് നിറഞ്ഞു തുളുമ്പി..... രുക്ഷ് അന്തിച്ചുകൊണ്ട് ചന്തുനെ നോക്കുന്നുണ്ട്...... "നീ എന്തിനാ ഇങ്ങനെ തൊട്ടേനും പിടിച്ചേനും ഒക്കെ കരയുന്നെ.... സാധാരണ നൂറ് നാവാണലോ.... രുക്ഷ് ചോദിച്ചതും ചന്തു ഒന്ന് തല ഉയർത്തി അവനെ നോക്കി..... രുക്ഷിന്റെ നോട്ടം നേരിടാനാവാതെ ചന്തു തല താഴ്ത്തി.... "എന്നെ ചിമ്പാൻസി എന്ന് വിളിച്ചെന് നിനക്ക് എന്തേലും പണിഷ്മെന്റ് തരണ്ടേ ചന്തു..... "എന്നേം വിളിച്ചില്ലേ..... ശബ്ദം നേർത്തു വന്നു..... അതിൽ ഉറങ്ങിക്കിടക്കുന്ന പരിഭവവും രുക്ഷ് വായിച്ചെടുത്തു......

"ഒക്കെ..... ഞാൻ നിനക്ക് ഒരു പണിഷ്മെന്റ് തരാം.... നീ അത് തന്നെ എനിക്കും തിരിച്ചു തന്നാൽ മതി എന്താ... കൈ മാറിൽ പിണഞ്ഞുകെട്ടിക്കൊണ്ട് രുക്ഷ് ചോദിച്ചതും ചന്തു തലയാട്ടി...... "Ek het jou lief chandu....... (I love you ചന്തു )പതിയെ കാതിൽ മൊഴിഞ്ഞുക്കൊണ്ട് കവിളിൽ പല്ലുകൾ ആഴ്ത്തി...... ചന്തു നിന്നിടത്തു നിന്ന് പെരുവിരലിൽ ഒന്നുയർന്നു പൊങ്ങി..... പതിയെ പല്ലുകൾ വേർപെടുത്തിക്കൊണ്ട് അവിടെ ചുണ്ടുകൾ പതിപ്പിച്ചു..... ചന്തുന്റെ കൈ സാരിയിൽ മുറുകി....... "ഇനി തിരിച്ചു തന്നോ.... ഒരു കുസൃതിയാലേ രുക്ഷ് പറഞ്ഞതും ചന്തു മുഖം കെർവിച്ചു.... "എന്നെ കടിച്ചത് പോട്ടെ.... എന്തിനാ വഴക്ക് പറഞ്ഞെ .....

ചന്തു രുക്ഷിനെ നോക്കി മുഖം കെർവിച്ചതും രുക്ഷിന് ചിരി പൊട്ടി... "Ek het nie met jou gestry nie, ek het gesê ek is lief vir jou.... (ഞാൻ നിന്നെ വഴക്ക് പറഞ്ഞതല്ല.... ഇഷ്ട്ടം ആണെന്ന് പറഞ്ഞതാ)ചന്തു കണ്ണ് മിഴിച്ചു നോക്കുന്നത് കണ്ടതും രുക്ഷിന് ചിരി വന്നു അവൻ അവളുടെ കവിളിൽ ഒന്ന് തട്ടിക്കൊണ്ട് അവളിൽ നിന്നും വിട്ട് മാറി ബെഡിലേക്കിരുന്നു....... മീറ്റിംഗ് ലിങ്ക് വന്നതും അത് ഓപ്പൺ ആക്കി.... ചന്തു പയ്യെ അവന്റെ അടുത്ത് വന്ന് പുറകിൽ തോണ്ടി.... "അതെ ഇപ്പോൾ പറഞ്ഞ ഭാഷ ഏതാ.... ചന്തു ചോദിച്ചതും രുക്ഷോന്ന് ചിരിച്ചു.... "ചുണ ഉണ്ടേൽ കണ്ട് പിടിക്ക്......"ek is lief vir jou".... ഇതിന്റെ അർത്ഥം കണ്ട് പിടിക്കാൻ പറ്റുവൊന്ന് നീ ഒന്ന് ശ്രെമിച്ചു നോക്ക്......

രുക്ഷ് പറഞ്ഞതും ചന്തു കവിളിൽ ഒന്ന് തടവിക്കോണ്ട് റൂമിന് വെളിയിലേക്കിറങ്ങി.... ചന്തു പോവുന്നത് ഒന്ന് നോക്കിചിരിച്ചുകൊണ്ട് രുക്ഷ് തന്റെ ജോലി തുടർന്നു.... "Ek.... ഏക് ഈസ്‌ ലീഫ് ജേർ വീർ...... ഇതെന്ത് ഭാഷ...ചന്തു എന്തൊക്കെയോ പറഞ്ഞുക്കൊണ്ട് താഴേക്ക് നടന്നു..... ചന്തുന്റെ കിളി പോയുള്ള വരവ് കണ്ടതും ലെച്ചു കഴിക്കൽ നിർത്തി അവളെ ഒന്ന് നോക്കി.... ചന്തു ലെച്ചുന് തൊട്ടരികിലുള്ള ചെയറിൽ ഇരുന്നു.... "എന്താ ഏട്ടത്തി.... ഒരു കഷ്ണം ദോശ വായിലേക്കിട്ടുക്കൊണ്ട് ലെച്ചു ചോദിച്ചതും ചന്തു ആദ്യം കവിളിൽ കൈ വെച്ചുകൊണ്ട് പാട് മറച്ചു.... "ഏയ്യ് ഒന്നുല്ല നിന്റെ ഏട്ടൻ ഏതോ ഭാഷയിൽ എന്നെ തെറി വിളിച്ച്....

ചന്തു മുഖം കെർവിച്ചുകൊണ്ട് പറഞ്ഞതും ലെച്ചു സംശയത്തോടെ ചന്തുനെ നോക്കി.... "ഇടയ്ക്കിടെ അച്ഛന് വിളിക്കാറുള്ളതാ മിക്കവാറും അതായിരിക്കും.... ചന്തു താടിക്ക് കൈ കൊടുത്തോണ്ട് പറഞ്ഞു... "എന്താ ഏട്ടൻ പറഞ്ഞത് അത് ആദ്യം പറ..... "ഏക് ജോർ ലീഫ് ഈസ്‌ ബിയർ..... "ബിയറോ..... "എന്തോ പറഞ്ഞിക്ക് എനിക്കൊന്നും മനസിലായില്ല.... ചന്തു മുഖം കൊട്ടിക്കൊണ്ട് പറഞ്ഞു.... "എന്റെ അറിവിൽ.... ഏട്ടന് മലയാളവും ഇംഗ്ലീഷും മാത്രേ അറിയൂ അപ്പോൾ പിന്നെ ഇത് ഏതാ ഭാഷ...... ലെച്ചു തല ചൊറിഞ്ഞോണ്ട് പറഞ്ഞു.... "അല്ല ഏട്ടത്തി കവിളിൽ എന്ത് പറ്റി..... ചന്തു കൈക്കൊണ്ട് കവിളിൽ പൊതിഞ്ഞു പിടിച്ചത് കണ്ട് ലെച്ചു നെറ്റിച്ചുളിച്ചു.....

"അ.... അത് ഭയങ്കര പല്ല് വേദന അതാ.... ചന്തു ലെച്ചുനെ ഒന്ന് നോക്കി തിരിഞ്ഞിരുന്നു..... റൂമിലേക്ക് ഒന്ന് നോക്കി.... "വേണ്ട.... റൂമിൽ പോയാൽ ശെരിയാവൂല..... ചന്തു ഒന്ന് ആത്മഗമിച്ചുകൊണ്ട് വയ്യപ്പറത്തേക്ക് നടന്നു......അപ്പോഴും അവൻ പറഞ്ഞ വാക്കുകളുടെ ചുഴലിയിൽ പെട്ടിരിക്കുകയായിരുന്നു ചന്തു.... "കുട്ടേട്ടൻ എവിടെ പോയോ ആവോ.... പത്രം വടിച്ച് കൈ ഒന്ന് നക്കിക്കൊണ്ട് ലെച്ചു അടുക്കളയിലേക്ക് നടന്നു..... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "പൂക്കൾ പൂക്കും തരുണം പാറുയിരാൽ പാർത്തദാരുമില്ലായി...... പാട്ട് പടിക്കൊണ്ട് ഡ്രൈവ് ചെയ്യാണ് സിദ്ധു...... ചന്തുന്റെ വീട്ടിലേക്ക് കാർ കയറ്റിക്കൊണ്ട് കാറിൽ നിന്നും ഇറങ്ങി....

"ഇത് തന്നല്ലേ വീട്...... വീട്ടിലേക്ക് ഒന്നുകൂടി നോക്കി സിദ്ധു ഉമ്മറത്തേക്ക് കയറി ഡോർ അടച്ചിട്ടിട്ടുണ്ട് ക്യാളിങ് ബെൽ അടിച്ചുകൊണ്ട് മുറ്റത്തേക്ക് നോക്കി നിന്നു.... "പിഞ്ചു...... എടി പിഞ്ചു...... സുനിത അടുക്കളയിൽ നിന്നു വിളിച്ചതും അനക്കം ഒന്നും ഇല്ല...... "പിഞ്ചു..... അമർഷത്തോടെ വീണ്ടും വിളിച്ചു.... "എന്താമ്മേ... ഏത് നേരവും പിഞ്ചു കുഞ്ചുന്ന് കാറിക്കൊണ്ടിരിക്കും... ഇത്തിരി സ്വസ്ഥത തരുവോ എന്റെ ചെവിക്ക്... ഹെഡ് സെറ്റ് ഊരിക്കൊണ്ട് സുനിതയെ ഒന്ന് കടുപ്പിച്ച് നോക്കി.... "ക്യാളിങ് ബെൽ അടിഞ്ഞത് കേട്ടില്ലേ... പോയി കതക് തുറക്കെടി.... "ഈ വിളിച്ച് കൂവുന്ന സമയം വേണ്ടല്ലോ ആ കതക് തുറക്കാൻ....

പിഞ്ചു പറഞ്ഞതും സുനിത അവളെ നോക്കി കണ്ണുരുട്ടി.... "ചട്ടുകം എടുക്കട്ടെ... "എന്റെ അമ്മ കുട്ടി പേടിച്ചുപോയോ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.... ഞാൻ പോയി തുറക്കാട്ടോ.... സുനിതയുടെ കവിളിൽ ഒന്ന് നുള്ളിക്കൊണ്ട് പിഞ്ചു ഹാളിലേക്ക് നടന്നു.... അത് നോക്കി ഒന്ന് ചിരിച്ചോണ്ട് സുനിത പണിയിലേക്ക് തിരിഞ്ഞു.... "ഏത് മാരണാവോ ഈ നട്ടുച്ചക്ക്.... പിഞ്ചു അമർഷത്തോടെ കതക് തുറന്നു... കതക് തുറക്കുന്ന സൗണ്ട് കേട്ടതും സിദ്ധു തിരിഞ് നോക്കി.... കതക് തുറന്ന പിഞ്ചുനെ കണ്ടതും സിദ്ധു ഞെട്ടിക്കൊണ്ട് കണ്ണ് തിരുമ്പി...................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story