പ്രണയവർണ്ണങ്ങൾ: ഭാഗം 36

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"ഏത് മാരണാവോ ഈ നട്ടുച്ചക്ക്.... പിഞ്ചു അമർഷത്തോടെ കതക് തുറന്നു... കതക് തുറക്കുന്ന സൗണ്ട് കേട്ടതും സിദ്ധു തിരിഞ് നോക്കി.... കതക് തുറന്ന പിഞ്ചുനെ കണ്ടതും സിദ്ധു ഞെട്ടിക്കൊണ്ട് കണ്ണ് തിരുമ്പി..... "ഇതാ കഞ്ചാവ് കേസ് അല്ലെ.... പിഞ്ചു കണ്ണ് ഉരുട്ടിക്കൊണ്ട് സിദ്ധുനെ നോക്കി.... സിദ്ധുനു എന്തോ പറയണം എന്നുണ്ട് എന്നാൽ തൊണ്ടയിൽ നിന്നും ശബ്ദം പുറത്തേക്ക് വരുന്നില്ല.... "ഇയാൾ എന്താ ഇവിടെ.... ഗൗരവത്തോടെ പിഞ്ചു ചോദിച്ചതും സിദ്ധു അവളെ തന്നെ നോക്കി നിൽക്കാണ്...

"ഇത്... ഇത് ചന്തു... അല്ല ചന്ദന സുരേന്ദ്രന്റെ വീടല്ലെ കുട്ടി എന്താ ഇവിടേ.... ഇത്തിരി ഗമയിൽ പിഞ്ചുനേ നോക്കി... "ഈ ചന്ദന സുരേന്ദ്രൻ എന്റെ അച്ഛന്റെയും അമ്മേടെയും മൂത്ത മകളായിട്ട് വരും.... എന്തെ..... പിഞ്ചു സിദ്ധുനെ ഒന്ന് കണ്ണുരുട്ടി നോക്കിക്കൊണ്ട് പറഞ്ഞു.... "ഹോ.... ഹേ... അപ്പൊ.. അപ്പൊ നീയാണോ ചന്തുന്റെ അനിയത്തി.... കണ്ണ് പുറത്തേക്ക് തള്ളി വരും എന്നവസ്ഥയിലാണ് സിദ്ധുന്റെ നിൽപ്പ്... "ആരാ പിഞ്ചു അത്.... സുനിത ഉമ്മറത്തേക്ക് വന്നതും സിദ്ധുനെ കണ്ട് ഒന്ന് ചിരിച്ചു.... "സിദ്ധു അല്ലെ.... ഏട്ടൻ വിളിച്ച് പറഞ്ഞിരുന്നു മോൻ വരുമെന്ന് വാ...

സുനിത സിദ്ധുനെ അകത്തേക്ക് വിളിച്ചതും പിഞ്ചുനേ ഒന്നുകൂടി നോക്കി അവൻ ഹാളിലേക്ക് കയറി..... "ഇയാളാരാ അമ്മേ....പതിയെ സുനിതയുടെ ചെവിയിലായ് ചുണ്ട് അടുപ്പിച്ചോണ്ട് ചോദിച്ചു.. "രുക്ഷ്മോന്റെ വീട്ടിന്നാ..... ചന്തുന്റെ ജാതകം വാങ്ങാൻ വന്നതാ.... സുനിത പറഞ്ഞതും പിഞ്ചു ഒന്ന് മൂളി.... "മോൻ ഇവിടിരിക്ക് ഞാൻ ഇപ്പോൾ എടുത്ത് തരാം... പിഞ്ചു നീ ചായ ഇട്.... "അയ്യോ ആന്റി ചായ ഒന്നും വേണ്ട.... "വേണ്ടാന്ന് പറഞ്ഞില്ലെ അമ്മേ നിർബന്ധിക്കണ്ട...പിഞ്ചു പറഞ്ഞതും സുനിത അവളെ നോക്കി കണ്ണുരുട്ടി... "ചായ കുടിക്കതെ പിന്നെ പിഞ്ചു നീ ചായ ഇട്ടേ.... അതും പറഞ്ഞ് സുനിത സ്റ്റെയർ കേറി.....

"ഇതിരി മധുരം കൂട്ടി എടുത്തോ... ചായയെ.... ഒരു പ്രേത്യേക ടൂണിൽ സിദ്ധു പറഞ്ഞതും പിഞ്ചു പല്ല് ഞെരിച്ചോണ്ട് അടുക്കളയിലേക്ക് കേറി..... "ഈശ്വരാ..... എന്റെ പ്രാർത്ഥന ഇത്രപെട്ടെന്ന് കേട്ടല്ലോ...... എന്റെ മുത്തുമണി ലെച്ചു സോറി ഡാ..... മനസ്സിൽ ലെച്ചുനെ സ്മരിച്ചുകൊണ്ട് ചുറ്റും ഒന്ന് വീക്ഷിച്ചു..... "അയാളുടെ ഒരു പഞ്ചാര..... ചേച്ചിടെ കാര്യം ആയിപ്പോയി ഇല്ലേൽ ഞാൻ പറപ്പിച്ചാനെ.... ഗ്യാസ് ഓൺ ആക്കി പിഞ്ചു ഒന്ന് പിറുപിറുത്തു..... "ദാ മോനെ..... ഏട്ടൻ എടുത്ത് വെച്ചിരുന്നു അത് കൊണ്ട് അതികം നോക്കേണ്ടിവന്നില്ല.... അല്ല ഇപ്പോൾ എന്തിനായിത്.... സുനിത ജാതകം സിദ്ധുന്റെ കയ്യിൽ കൊടുത്തോണ്ട് ചോദിച്ചു....

"അറിയില്ല ആന്റി...അച്ഛമ്മ പറഞ്ഞിട്ട...... സിദ്ധു പറഞ്ഞതും സുനിത ഒന്ന് ചിരിച്ചു... "ദാ ചാആയാ.... താല്പര്യം ഇല്ലാത്ത മട്ടിൽ ചായ കപ്പ് സിദ്ധുനു നേരെ നീട്ടി.... "ഹോ... അങ്ങനെ പെണ്ണുകാണൽ കഴിഞ്ഞു അച്ഛൻ ഇല്ലാത്തത് മോശം ആയി.... ഉള്ളിൽ സ്വയം ഒന്ന് പറഞ്ഞുക്കൊണ്ട് ചായ കുടിക്കാൻ തുടങ്ങി.... ഇടയ്ക്കിടെ മിഴികൾ ഉയർത്തി പിഞ്ചുനെ നോക്കിയെങ്കിലും അവളുടെ കൂർത്ത നോട്ടത്തെ ഭയന്നുക്കൊണ്ട് ചായയിൽ ശ്രെദ്ധ ചെലുത്തി... "എങ്കിൽ ആന്റി ഞാൻ ഇറങ്ങുവാ... "ആദ്യായിട്ട് വന്നതല്ലേ ഒന്നും കഴിക്കാതെ.... "പിന്നീടൊരിക്കലാവാം ആന്റി... സമയം കിടക്കുവല്ലേ.... പിഞ്ചുനെ നോക്കി പറഞ്ഞതും അവൾ മുഖം ചുളുക്കി...

"ഇറങ്ങുവാ... അത്രയും പറഞ്ഞുക്കൊണ്ട് ഉമ്മറത്തേക്കിറങ്ങി..... കാറിൽ കയറി ഒന്നുകൂടി പിഞ്ചുനേ നോക്കി കാർ മുമ്പോട്ടെടുത്തു...... സുനിത അകത്തേക്ക് കയറിയെങ്കിലും പിഞ്ചു അതെ നിൽപ്പാണ്... അറിയാതെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "ഏട്ടത്തി..... എന്താ ഈ ചിന്തിച്ചിരിക്കുന്നെ...... വയ്യപ്പറത്തെ തിണ്ണയിൽ എന്തോ ആലോചിച്ചിരിക്കുന്ന ചന്തുനെ തട്ടിക്കൊണ്ട് ലെച്ചു ചോദിച്ചു.. "ഹേ... ഞ... ഞാൻ ആ വാക്കിന്റെ അർത്ഥം ആലോചിക്കായിരുന്നു.... നീരസത്തോടെ ലെച്ചുനെ നോക്കി ചന്തു പറഞ്ഞു.... "ഏട്ടത്തി ആ വാക്ക് പറ ഞാൻ ഗൂഗിൾ ചെയ്ത് നോക്കട്ടെ.... "ഈസ് ഏക് ജോർ വീർ ലീഫ്.... അങ്ങനെന്തോ ആണ്.... ചന്തു തല ചൊറിഞ്ഞോണ്ട് ലെച്ചുനെ നോക്കി... "നിക്ക് നോക്കട്ടെ..... ഇത് ഹിന്ദിയ ഇതിന്റെ അർത്ഥം ഇത് മറ്റൊരു വീരനായ ജോഷ്....

ഫോണിൽ നോക്കി ലെച്ചു പറഞ്ഞു... "ജോഷ് അല്ല കോപ്പ്...... ഇത് ഹിന്ദി ഒന്നും അല്ല കൊച്ചെ... വേറെ ഏതോ ഒരു ഭാഷയാണ് പക്ഷെ ഏതന്നാ പിടി കിട്ടാത്തത്...... "ഇനി സ്പാനിഷ് ആണോ.... അതോ ഫ്രഞ്ചോ.... എന്റെ ഏട്ടത്തി ആദ്യം കൃത്യമായി ആ വാക്കും സ്പെല്ലിങ്ങും പറ... എന്നാലല്ലേ കണ്ട് പിടിക്കാൻ പറ്റു... ലെച്ചു പറഞ്ഞതും ചന്തു മുഖം കൊട്ടി... "ഒരു വട്ടം കേട്ടാലോന്നും അത് മനസിലാവൂല... എഴുതി തന്നിരുന്നേൽ കണ്ട് പിടിക്കായിരുന്നു.... ചന്തു ഒന്ന് നിശ്വസിച്ചുകൊണ്ട് പറഞ്ഞു... "ചന്തു മോളെ... മോൾടെ മുറിയിൽ അലമാരയിൽ അച്ഛമ്മ ഒരു കമ്പളി വെച്ചിട്ടുണ്ട്..... പടി കയറാൻ വയ്യ മോള് അതൊന്ന് എടുത്ത് തരുവോ....

അച്ഛമ്മടെ ശബ്ദം കേട്ടതും ചന്തു തിണ്ണയിൽ നിന്നും എണീറ്റു.... "ഓ അതിനെന്താ അച്ഛമ്മേ... ചന്തു അച്ഛമ്മയെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് പടി കയറി.... "Está bien señor, gracias por su preciosa presencia.......(Okay sir thank you for your precious presence) രുക്ഷിന്റെ ശബ്ദം കേട്ടോണ്ടാണ് ചന്തു റൂമിലേക്ക് കയറുന്നത്....ലാപ് ക്ലോസ് ആക്കിക്കൊണ്ട് രുക്ഷ് തിരിഞ്ഞതും തന്നെ ഏതോ അന്യഗ്രഹജീവിയെ പോലെ നോക്കുന്ന ചന്തുനെയാണ് കാണുന്നത്.... ഇരു പുരികവും പൊക്കി എന്തേന്ന് ചോദിച്ചതും ചന്തു ഒന്നുല്ലന്ന് തലയാട്ടി കാബോർഡ് തുറന്നു.... വെപ്രാളത്തിൽ കമ്പളി തിരയാൻ തുടങ്ങി....അത് കണ്ടതും രുക്ഷിന് ചിരി വന്നു.... ഒച്ച ഇടാതെ പുറകിലൂടെ ചെന്നു....

ചന്തു ഓരോ ഷെൽഫിലായി അടുക്കി വെച്ച ഡ്രെസ്സുകളെല്ലാം പൊക്കി നോക്കുന്നുണ്ട്..... ഇടുപ്പിലൂടെ ഒരു കൈ തന്നെ വരിഞ്ഞു മുറുക്കുന്നത് പോലെ തോന്നിയതും ശ്വാസം പിടിച്ചു വെച്ചു.... ഹൃദയമിടിപ്പ് ഉയർന്നു..... സാരിക്കുള്ളിലൂടെ രണ്ട് കയ്യും കോർത്ത്‌ പിടിച്ചുകൊണ്ട് രുക്ഷ് ചന്തുന്റെ തോളിലായ് താടി വെച്ചു...... താടി രോമങ്ങൾ കൊണ്ട് ചന്തു ഒന്ന് പിടഞ്ഞു... അടക്കിനിർത്താണെന്നോണം രുക്ഷ് ചന്തുനെ ഒന്നുകൂടി തന്നിലേക്കടുപ്പിച്ചു നിർത്തി... "ek is lief vir jou"....(ഞാൻ നിന്നെ സ്നേഹിക്കുന്നു)......... കഴുത്തടിയിലായ് ഒന്ന് മുത്തിക്കൊണ്ട് അവളിൽ നിന്നും വിട്ട് മാറി.... ചന്തു അപ്പോയെക്കും വിയർത്ത് കുളിച്ചിട്ടുണ്ട്....

കമ്പിളി കണ്ണിൽ പെട്ടതും അതും എടുത്തോണ്ട് താഴേക്ക് വേഗത്തിലിറങ്ങി.... ചന്തുന്റെ പോക്ക് കണ്ടതും രുക്ഷിന് ചിരി വന്നു..... "എത്ര കാലം നീ ഇങ്ങനെ ഓടി ഒളിക്കും ചന്തു..... മ്മ്ഹ് നമ്മക്ക് കാണാലോ.... രുക്ഷോരു ചിരിയോടെ ചന്തു തുറന്നിട്ട കാബോർഡ് അടച്ചു....... "ദാ അച്ഛമ്മേ..... ചന്തു കയ്യിലുള്ള കമ്പളി അച്ഛമ്മടെ കയ്യിലേക്ക് വെച്ചു കൊടുത്തു അവളെ നോക്കി ഒന്ന് ചിരിച്ചുകൊണ്ടവർ ഉമ്മറത്തേക്ക് നടന്നു....... അന്ന് മുഴുവൻ ചന്തു രുക്ഷിൽ നിന്നും ഒളിച്ചുകളിച്ചു... ഇതുവരെ ഇല്ലാത്ത ഒരു പേടി മനസ്സാകെ വ്യപിച്ചിരുന്നു..... രുക്ഷ് ഉറങ്ങി എന്ന് തോന്നിയതും ചന്തു റൂമിലേക്ക് നടന്നു......

ചന്തുന്റെ ഊഹം ശെരിയെന്ന പോലെ രുക്ഷ് കിടന്നിരുന്നു... ഡോർ അടച്ചോണ്ട് അവന്റെ അടുത്തായി ഇരുന്നു..... പതിയെ മുഖത്ത് വീണു കിടക്കുന്ന മുടിയെ മാടി ഒതുക്കി..... നെറ്റിയിൽ ചുണ്ടുകൾ അമർന്നു.... ചുണ്ടുകളെ വേർപ്പെടുത്തിക്കൊണ്ട് മാറാൻ തുടങ്ങിയതും രുക്ഷ് കണ്ണ് തുറന്നതും ഒരുമിച്ചായിരുന്നു.... ചന്തു പേടിച്ചുകൊണ്ട് പിന്നോട്ടാഞ് മാറാൻ തുടങ്ങിയതും രുക്ഷ് ചന്തുനെ ബെഡിലേക്ക് മറിച്ചിട്ടു രണ്ട് ഭാഗത്തും കൈ കുത്തിക്കൊണ്ട് കിടന്നു.... "എന്തിനാന്നെ കിസ്സ് ചെയ്തെ ഹേ... ഒരു പുരികം പൊക്കി രുക്ഷ് ചോദിച്ചതും ചന്തു കിടന്ന് വിയർത്തു.... "ഞ.... ഞ.... ചുമ്മാ...... വിക്കിക്കൊണ്ട് എങ്ങനെയോ ഒപ്പിച്ചു....

"ek is lief vir jou...... കാതിലായ് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞതും ചന്തു ഒന്ന് വിറച്ചു.... "ഇ.... ഇതെന്താ ഇങ്ങനൊരു മാറ്റം..... ചന്തു രുക്ഷിനെ തന്നെ ഉറ്റുനോക്കി.... "എങ്ങനൊരു മാറ്റം ചന്തു.... മുഖത്ത് പടർന്നു നിൽക്കുന്ന കുസൃതി കാണെ ചന്തുവിന് പേടിയേറി.... "ഇങ്ങ.. ഇങ്ങനെ..... "മ്മ്ഹ്.... മാറണം എന്ന് തോന്നി അപ്പോൾ പിന്നെ വിചാരിച്ചു മാറിയേക്കാന്ന്.... എന്തെ എനിക്ക് മാറികൂടെ.... അവസാന വാചകത്തിൽ കട്ടിയേറിയതും ചന്തു വാ അടച്ചു...... "നമ്മക്ക് ഒന്ന് മഴ നനഞ്ഞാലോ.... രുക്ഷ് പറഞ്ഞതും ചന്തു നെറ്റി ചുളിച്ചു..... "വാ എഴുനേൽക്ക്.... ചന്തുവിൽ നിന്നും വിട്ട് മാറി രുക്ഷ് പറഞ്ഞതും ചന്തു എഴുനേറ്റിരുന്നു.....

"കണ്ണേട്ടന് മഴ നനയണമെങ്കിൽ നനഞ്ഞോ.... ചന്തു പുതപ്പിനുള്ളിലേക്ക് ചുരുണ്ട് കൂടി.... "ഞാൻ നിന്നോട് അപേക്ഷിച്ചതല്ല.... പല്ല് ഞെരിച്ചോണ്ട് ചന്തുനെ നോക്കിയതും അവൾ കണ്ണിറുക്കി അടച്ചോണ്ട് കിടന്നു.... "ചന്തു....നീ എഴുന്നേൽക്കുന്നുണ്ടോ.... ഭീക്ഷണിയുടെ സ്വരം ഉയർന്നതും ഒന്നുകൂടി പുതപ്പിനെ തന്നിലേക്കടുപ്പിച്ചുകൊണ്ട് ചന്തു കിടന്നു.... കൊറേ നേരത്തിനു ശേഷവും അനക്കം ഇല്ലന്ന് കണ്ടതും ചന്തു ഒളികണ്ണിട്ട് റൂം മൊത്തം തിരഞ്ഞു രുക്ഷിനെ കണ്ടില്ല.... "ഇപ്പോൾ എന്താ ഒരു സ്നേഹം..... ഞാൻ അത്രപ്പെട്ടന്നൊന്നും വയങ്ങിത്തരില്ല.... ഹും..... ഒന്ന് കെർവിച്ചുകൊണ്ട് ചന്തു പുതപ്പിനുള്ളിലേക്ക് ചുരുണ്ടു....

താൻ വായുവിലായ് ഉയർന്നു പൊങ്ങുന്നതായി തോന്നിയതും ചന്തു കണ്ണുകൾ വലിച്ചു തുറന്നു..... "ഇതെങ്ങോട്ടാ..... ചന്തു ചുറ്റും ഒന്ന് നോക്കി.... സ്റ്റെയർ പകുതി ഇറങ്ങി കഴിഞ്ഞിട്ടുണ്ട്.... ചന്തുനെ കയ്യിൽ ഒന്നുകൂടി മുറുക്കി പിടിച്ചുകൊണ്ട് സൂക്ഷിച്ചിറങ്ങി..... "എന്നെ താഴെ ഇറക്ക്..... രുക്ഷിന്റെ കയ്യിൽ നിന്നും കുതറിക്കൊണ്ട് ചന്തു പറഞ്ഞതും രുക്ഷവളെ കടുപ്പിച്ചോന്ന് നോക്കി..... അതോടെ അടങ്ങി കിടന്നു... "നിന്നോടൊന്നും മര്യാദക്ക് പറഞ്ഞിട്ട് കാര്യം ഇല്ല..... ചുറ്റും ഒന്ന് നോക്കി മുന്നോട്ട് നടന്നു..... ആരുടെയോ ശബ്ദം കേട്ടതും വാതിൽ മറവിലേക്ക് നിന്നു..... "ഇവർക്ക് ഒറക്കവുമില്ലേ....

എന്തോ പരസ്പരം സംസാരിച്ചു നിൽക്കുന്ന ചന്ദ്രികയേയും വത്സലയെയും നോക്കി രുക്ഷ് പിറുപിറുത്തു.... ചന്തു രുക്ഷിന്റെ മുഖത്തെ ഓരോ ഭാവത്തെയും ഒപ്പുന്നുണ്ട്..... കൂടാതെ ഒരു കുഞ്ഞ് പുഞ്ചിരിയും ആ മുഖത്ത് വിരിഞ്ഞിട്ടുണ്ട്... അവരുടെ കണ്ണ് വെട്ടിച്ചുകൊണ്ട് പുറത്തേക്കിറങ്ങി...... അച്ഛമ്മേടെ റൂമിൽ നിന്നും റേഡിയോയുടെ സൗണ്ട് ഉയർന്നു കേൾക്കാം.... ആരും കാണാതെ മുറ്റത്തേക്കിറങ്ങി..... മഴ അപ്പോഴും തകർത്ത് പെയ്യുന്നുണ്ട്...... മഴ ചാറ്റൽ മുഖത്തേക്കടിച്ചതും ചന്തു ഒന്നുക്കൂടി രുക്ഷിലേക്ക് ഒട്ടി കിടന്നു.... ചുറ്റും കാറ്റ് ആഞ്ഞു വീശുന്നുണ്ട്..... മുമ്പിലുള്ള ബൈക്ക് കണ്ടതും ചന്തു മുഖം ചുളിച്ചു.....

ചന്തുനെ മുറ്റത്ത് നിർത്തി പാന്റിന്റെ പൊക്കറ്റിൽ നിന്നും ചാവി എടുത്തോണ്ട് അതിലേക്ക് കേറി ഇരുന്നു.....ചന്തു തണുത്തു വിറച്ചുകൊണ്ട് അവനെ നോക്കുന്നുണ്ട്.... "മ്മ്ഹ്.... കയറ്.... രുക്ഷ് പറഞ്ഞതും ചന്തു അവന്റെ പുറകിലായ് കയറാൻ നോക്കിയതും രുക്ഷ് അവളെ കടുപ്പിച്ചോന്ന് നോക്കി.... "എന്തിനാ ഇങ്ങനെ നോക്കുന്നെ..... കയറുവല്ലേ.... ചന്തു ചോദിച്ചതും രുക്ഷ് അവളെ പിടിച്ചു മുന്നോട്ട് നിർത്തി.... "അവിടല്ല.... ഇവിടെ.... ഇരുന്നിടത് നിന്നു കുറച്ച് നീങ്ങി രുക്ഷ് ചന്തുനെ നോക്കി.... "അയ്യോ എനിക്ക് ബൈക്ക് ഓടിക്കാൻ അറിയില്ല... "നീ ഓടിക്കണ്ട.... ഞാൻ ഓടിച്ചോളും....

നീ കയറ്.... രുക്ഷ് പറഞ്ഞതും ചന്തു വീണ്ടും പുറകിലേക്ക് കയറാൻ നിന്നു.... "ഇവളെക്കൊണ്ട്.... രുക്ഷ് പല്ല് ഞെരിച്ചോണ്ട് ചന്തുനെ എടുത്ത് മുന്നിലിരുത്തി..... പെട്ടന്നുള്ള അറ്റാക്ക് ആയത് കൊണ്ട് തന്നെ ചന്തു ഒന്ന് ഞെട്ടി..... അപ്പോയെക്കും രുക്ഷ് ബൈക്ക് മുന്നോട്ടെടുത്തിരുന്നു..... മഴത്തുള്ളികൾ ദേഹത്തേക്ക് പതിഞ്ഞതും ചന്തു ഒന്ന് ഒതുങ്ങിയിരുന്നു... രുക്ഷോരു ചിരിയോടെ ബൈക്കിന്റെ സ്പീഡ് കൂട്ടി....ഒന്നുകൂടി രുക്ഷിനെ മുറുകെ പിടിച്ചുകൊണ്ട് നെഞ്ചോട് ചേർന്ന് കിടന്നു......... തണുത്ത കാറ്റ് അടിച്ച് കയറാൻ തുടങ്ങിയതും ചന്തു കണ്ണടച്ചു പിടിച്ചു.......................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story