പ്രണയവർണ്ണങ്ങൾ: ഭാഗം 37

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"ഇവളെക്കൊണ്ട്.... രുക്ഷ് പല്ല് ഞെരിച്ചോണ്ട് ചന്തുനെ എടുത്ത് മുന്നിലിരുത്തി..... പെട്ടന്നുള്ള അറ്റാക്ക് ആയത് കൊണ്ട് തന്നെ ചന്തു ഒന്ന് ഞെട്ടി..... അപ്പോയെക്കും രുക്ഷ് ബൈക്ക് മുന്നോട്ടെടുത്തിരുന്നു..... മഴത്തുള്ളികൾ ദേഹത്തേക്ക് പതിഞ്ഞതും ചന്തു ഒന്ന് ഒതുങ്ങിയിരുന്നു... രുക്ഷോരു ചിരിയോടെ ബൈക്കിന്റെ സ്പീഡ് കൂട്ടി....ഒന്നുകൂടി രുക്ഷിനെ മുറുകെ പിടിച്ചുകൊണ്ട് നെഞ്ചോട് ചേർന്ന് കിടന്നു......... തണുത്ത കാറ്റ് അടിച്ച് കയറാൻ തുടങ്ങിയതും ചന്തു കണ്ണടച്ചു പിടിച്ചു...... "അതെ ഈ കണ്ണടച്ചു പിടിച്ചാൽ.... ഒന്നും കാണാൻ പറ്റില്ലാ..... കണ്ണ് തുറന്ന് ചുറ്റും ഒന്ന് നോക്ക്......

രുക്ഷ് തന്റെ നെഞ്ചിലായ് പരുങ്ങി ഇരിക്കുന്ന ചന്തുനെ നോക്കി പറഞ്ഞതും അവൾ ചെറുതായി കണ്ണ് തുറന്നു.... ദേഹത്തേക്ക് ശക്തിയിൽ മഴ തുള്ളികൾ പതിക്കുന്നുണ്ട്.... കൂടാതെ രുക്ഷിന്റെ താടി തുമ്പിൽ നിന്നും തുള്ളി തുള്ളിയായ് തലയിലേക്ക് ഇറ്റ് ഇറ്റ് വീഴുന്നുണ്ട്.... അത് മുഖത്തേക്ക് ഒലിച്ചിറങ്ങുന്നുണ്ട്...... കണ്ണ് തുറക്കാൻ നോക്കും തോറും ചിമ്മാനി പോൽ മഴച്ചാറ്റൽ കണ്ണിലേക്ക് പാറി വീഴുന്നു.... "ഭയങ്കര മഴയ.... എനിക്ക്... കണ്ണ് തുറക്കാൻ പോലും പറ്റുന്നില്ല നമ്മക്ക് തിരിച്ചു പോവാം...... ചന്തു മുഖത്തിന് മറവായി കൈ തീർത്തുക്കൊണ്ട് രുക്ഷിനെ നോക്കി.... മഴയിലും ശക്തമായ കാറ്റ് അടിച്ച് വീശുന്നുണ്ട്.....

ഷർട്ട്‌ പുറത്തായി കാറ്റിൽ താളം തുള്ളുന്നുണ്ട്... "നീ ആദ്യം മര്യാദക്ക് ഇരി... എന്നിട്ട് കണ്ണ് തുറക്ക്...... രുക്ഷ് പറഞ്ഞതും അവന്റെ പുറത്ത് നിന്നും പാറി കളിക്കുന്ന ഷർട്ടിനെ മുറുകെ പിടിച്ചുകൊണ്ട് കയറി ഇരുന്നു.... ഒരു കൈ കൊണ്ട് കണ്ണിനെ തിരുമ്പിക്കൊണ്ട് കണ്ണ് തുറന്നു..... ഒരുപാട് ദൂരേ എത്തിയിട്ടുണ്ട്..... അറിയാത്ത സ്ഥലം ചന്തു ചുറ്റും ഒന്ന് നോക്കി.... രണ്ട് പേരും ഏകദെശം നനഞ്ഞുകുതിർന്നിട്ടുണ്ട്..... രുക്ഷിന്റെ കഴുത്തിൽ നിന്നും മുഖം ഉയർത്തിപ്പിടിച്ചുകൊണ്ട് ചന്തു ഒന്നുകൂടി ചുറ്റും നോക്കി.... ബൈക്കിന്റെ സ്പീഡിനനുസരിച് കറുത്ത നിഴൽ പോലെ മരങ്ങൾ പുറകോട്ട് സഞ്ചരിക്കുന്നുണ്ട്......

ചന്തു കൗതുകത്തോടെ തന്റെ മേലേക്ക് ഉറ്റി വീയുന്ന മഴത്തുള്ളികളെ നോക്കി..... ബൈക്കിന്റെ ഹെഡ്ലൈറ്റിന്റെ വെട്ടത്തിൽ മുത്തുകൾ പോലെ റോഡിലേക്ക് മഴത്തുള്ളികൾ വേഗത്തിൽ വീണു പോവുന്നുണ്ട്...... "ഇതേതാ സ്ഥലം..... ചന്തു മുഖമുയർത്തി രുക്ഷിനെ നോക്കി.... "പറഞ്ഞാൽ നിനക്കറിയില്ല.... അത്രമാത്രം പറഞ്ഞുക്കൊണ്ട് ബൈക്കിന്റെ സ്പീഡ് ഒന്ന് കൂടി കൂട്ടി.... തണുത്ത കാറ്റ് അവരെ തഴുകിക്കൊണ്ട് പുറകിലേക്ക് സഞ്ചരിക്കുന്നു...... റോഡിന്റെ രണ്ട് സൈഡും കാടാണ്.... വീടുണ്ടെന്ന് തെളിയിക്കാൻ ഒരു വെട്ടം പോലും അവിടെയില്ല..... ബൈക്കിന്റെ ശബ്ദത്തിനൊപ്പം ചീവിടിന്റെ ശബ്‌ദവും നേർമ്മയിൽ കേൾക്കാം....

ചുറ്റും ഉള്ള ഇരുട് കാൺങ്കെ ചന്തുവിന് പേടിയേറി.... അതിന്റെ തെളിവെന്നോണം രുക്ഷിന്റെ ഷർട്ടിൽ പിടി മുറുകി...... മുഖം അവന്റെ നെഞ്ചിലായ് ഒളിപ്പിച്ചു പാതി തുറന്നിട്ട ബട്ടൻസിന്റെ ഇടയിൽ നിന്നും രോമവൃത്തമായ നെഞ്ചിൽ ചന്തുന്റെ മുഖം അമർന്നു..... ചെറുതായി ഒളികണ്ണിട്ട് അവനെ നോക്കിയതും ചുണ്ടിലൊരു കുസൃതി ഒളിപ്പിച്ചുകൊണ്ട് ചിരിക്കുന്നുണ്ട്..... "പേടിയുണ്ടോ..... വാക്കുകളിൽ കുസൃതി ഒളിപ്പിച്ചുകൊണ്ട് രുക്ഷ് ചന്തുനെ നോക്കി..... ചന്തു ഒന്നും മിണ്ടിയില്ല...... അപ്പോഴു അവരിലേക്ക് ശക്തിയായി മഴത്തുള്ളികൾ പതിക്കുന്നുണ്ട്....... കുറെ നേരം രണ്ടുപേർക്കും ഇടയിൽ മൗനം....

അവരുടെ പ്രണയത്തിന് മൂക സാക്ഷി എന്നോണം ശക്തമായ മഴയും.... ആ വിജനമായ വഴിയിൽ അവർ മാത്രം..... "ഇതെങ്ങോട്ടേക്ക.... ഇത് പോരെ..... മഴ നനഞ്ഞത്.... ഇനി.... എനിക്ക് തണുക്കുന്നു.... ഇനിയും മഴ കൊണ്ടാൽ പനി പിടിക്കും..... നമ്മക്ക് പോവാം..... ചന്തു ഒന്നുകൂടി അവനിലേക്ക് ഒട്ടി ഇരുന്നു.... തണുപ്പാലെ പല്ല് രണ്ടും കൂട്ടിഇടിക്കുന്നുണ്ട്.... ഒപ്പം ചുണ്ടുകൾ വിറകൊണ്ടു..... "പറ്റുങ്കിൽ ആ വാ ഒന്ന് അടച്ചു വെക്ക് എപ്പോൾ പോണം വരണം എന്നൊക്കെ എനിക്കറിയാം... കേട്ടല്ലോ.... രുക്ഷോന്ന് ചന്തുനെ തുറിച്ചു നോക്കിക്കൊണ്ട് പറഞ്ഞതും ചന്തു അവനെ നോക്കി മുഖം കൊട്ടി.....വീണ്ടും ബൈക്ക് മുന്നോട്ട് പാഞ്ഞു........

"മ്മ്ഹ് ഇറങ്ങിക്കോ..... റോഡ് സൈഡോരം ബൈക്ക് നിർത്തി രുക്ഷ് പറഞ്ഞതും ചന്തു കണ്ണ് തുറന്നു.... അവനെ ഒന്ന് നോക്കി കാല് നിലത്തേക്ക് കുത്തി....... മുടിയിൽ നിന്നും മറ്റും വെള്ളത്തുള്ളികൾ ഇറ്റ് ഇറ്റായി ഉറ്റുന്നുണ്ട്.... തണുത്തു വിറച്ചുകൊണ്ട് ചന്തു കൈ രണ്ടും സ്വയം പൊതിഞ്ഞു പിടിച്ചു..... മുടിയെ കൈ കൊണ്ട് ഒതുക്കിക്കൊണ്ട് രുക്ഷ് ബൈക്കിൽ നിന്നും ഇറങ്ങി സ്റ്റാൻഡ് തട്ടി..... "ഭാ.... ചന്തുനെ ഒന്ന് നോക്കി രുക്ഷ് മുന്നോട്ട് നടന്നു....സാരി ആകെ നനഞ്ഞതുക്കൊണ്ട് തന്നെ ചന്തുന് നേരെ നടക്കാൻ പറ്റുന്നില്ലായിരുന്നു..... "കുണുങ്ങി കുണുങ്ങി നടക്കാതെ ഒന്ന് പെട്ടെന്ന് വരുവോ.... ഇങ്ങനാണെങ്കിൽ അവിടെ എത്താൻ പുലർച്ചെ ആവും.... പല്ല് ഞെരിച്ചോണ്ട് പുറകിലേക്ക് നോക്കിയതും ഇടുപ്പിൽ കൈ കുത്തി നിൽക്കുന്നുണ്ട്..... ഒപ്പം മുഖത്തേക്ക് മഴയും ചാറുന്നുണ്ട്....

"ഇത് കണ്ടില്ലെ ഈ നനഞ്ഞ സാരി ഉടുത്ത് ഞാൻ എങ്ങനെ നടക്കാനാ... ചന്തു രുക്ഷിനെ നോക്കി മുഖം കൊട്ടിക്കൊണ്ട് പറഞ്ഞു.... "ഹോ.... രുക്ഷ് ചന്തുനെ നോക്കി ഒന്ന് കണ്ണുരുട്ടി അവളെ രണ്ട് കയ്യിലും കോരി എടുത്തു..... "വേണ്ട.... ഞാൻ നടന്നോളാം...... ചന്തു അവന്റെ കയ്യിൽ നിന്നും ഊർന്നിറങ്ങാൻ നോക്കിയതും മുറുക്കി പിടിച്ചുകൊണ്ട് ഒന്ന് കണ്ണുരുട്ടി..... "മര്യാദക്ക് അടങ്ങി കിടന്നോ... ഇല്ലേൽ ദൂരെക്ക് വലിച്ചെറിയും ഞാൻ.... ഒരു താക്കീത് പോലെ പറഞ്ഞു... "ഞാൻ നടന്നോളാം.... എത്ര നേരം എന്ന് വെച്ചാലാ എന്നെ ഇങ്ങനെ എടുത്ത് നടക്ക.... കാലിനൊപ്പം കയ്യും വേദനാവും താഴെ നിർത്തിക്കോ ഞാൻ എങ്ങനേലും നടക്കും......

ചന്തു പറഞ്ഞതും രുക്ഷോന്ന് നിന്നു..... "നിന്നെ പെടലിക്ക് കയറ്റി വെച്ചില്ലേ ഞാൻ അതിലും വലുതൊന്നും അല്ലല്ലോ... പറ്റുങ്കിൽ എന്റെ പൊക്കറ്റിൽ ഒരു ടോർച്ച് ഉണ്ട് അത് ഒന്ന് ഓൺ ആക്കി പിടിക്ക്.... രുക്ഷ് പറഞ്ഞതും ചന്തു അവന്റെ പൊക്കറ്റിൽ കയ്യിട്ട് ഒരു ചെറിയ ടോർച്ചെടുത്തു ഓൺ ആക്കി..... ചുറ്റും മരങ്ങളാൽ മൂടപ്പെട്ട പ്രേദേശം ഇരുട്ടിൽ നിന്നും പല ജീവികളുടെയും ശബ്‌ദം ഉയർന്നു കേൾക്കാം..... ചന്തു പേടിയോടെ ഒരു കൈ രുക്ഷിന്റെ പുറത്ത് അമർത്തിപിടിച്ചു..... "ഇതെങ്ങോട്ടാ.... ഈ പോവുന്നെ..... എനിക്ക് പേടിയാവുന്നു...മുന്നോട്ട് നടക്കും തോറും ചന്തുന്റെ പേടിയേറി...... "നിനക്ക് പേടിയില്ലാത്ത എന്തേലും കാര്യം ഉണ്ടോ.....

രുക്ഷ് ചോദിച്ചതും ചന്തു തല താഴ്ത്തി......ഒരു ഇടവഴിയിലൂടെ രുക്ഷ് ചന്തുനെയും കൊണ്ട് കയറി..... മഴ പെയ്തത് കൊണ്ട് മഴ വെള്ളം കുത്തൊഴുക്കായി വഴിയിലൂടെ ഒഴുകുന്നുണ്ട്....... "വീഴും നോക്കി..... ചന്തു ശ്രെദ്ധയോടെ രുക്ഷിനെ നോക്കി.... രുക്ഷ് ഇതൊന്നും ശ്രെദ്ധിക്കാതെ ലക്ഷ്യ സ്ഥാനത്തേക്ക് നോക്കി നടക്കുന്നുണ്ട്.... ഒപ്പം ചുണ്ടിലായ് ഒരു നറു പുഞ്ചിരിയും..... ചെറിയ നിലാവിന്റെയും ടോർച്ചിൻടെയും ലൈറ്റ്റ്റിന്റെ സഹായത്തോടെ രുക്ഷ് മുന്നോട്ട് നടന്നു..... ചന്തു അപ്പോഴും പേടിയോടെ ചുറ്റും വീക്ഷിക്കുന്നുണ്ട്.... ചുറ്റും കൂടി നിൽക്കുന്ന മരങ്ങളും അവയുടെ നിഴലും പേടിപ്പെടുത്തുന്നതായിരുന്നു.....ചന്തു കണ്ണ് ഇറുക്കി അടച്ചു.....

രുക്ഷ് കിതച്ചുകൊണ്ട് നടന്നു..... ചന്തുനെ രുക്ഷ് നിലത്തേക്ക് നിർത്തിയതും അവൾ കണ്ണ് തുറന്നു...... ഒരു വേള കണ്ണുകൾക്ക് തിളക്കമേറി....... ചുണ്ടിലൊളിപ്പിച്ച ചിരിയാലെ രുക്ഷിനെ നോക്കി അവൻ കണ്ണെത്താ ദൂരെക്ക് കണ്ണ് നാട്ടിരിപ്പുണ്ട്.... ചന്തു ചുറ്റും ഒന്ന് നോക്കി..... ഒരു മൊട്ട കുന്നിന് മേലെയാണിവരിപ്പോൾ... ചന്തു അവർ കയറി വന്ന വഴിയിലേക്ക് ഒന്ന് നോക്കി...... താഴ്ന്ന സ്ഥലം മുഴുവനും മരങ്ങളാൽ മൂടപ്പെട്ടിട്ടുണ്ട്..... മുന്നോട്ട് നോക്കിയതും കണ്ണുകൾക്ക് വീണ്ടും മിഴിവേറി...... തട്ട് തട്ടായി ചെറിയ മൊട്ട കുന്നുകൾ കൂടി നിൽക്കുന്നുണ്ട്..... ഒപ്പം അടുത്ത് നിൽക്കുന്ന കാർമേഘങ്ങൾ ചെറിയതോതിൽ മഴയെ വർഷിക്കുന്നത് വെടുപ്പായി കാണാം.....

കൂടി നിൽക്കുന്ന കാർമേഘങ്ങൾക്കിടയിൽ നിന്നും മിന്നൽ പടർപ്പ് പടർന്നതും ചന്തു രുക്ഷിനോട് ചേർന്ന് നിന്നു........ കാർമേഘങ്ങൾക്കിടയിൽ നിന്നും വീഴുന്ന മഴത്തുള്ളികൾക്ക് മുത്തിന്റെ തിളക്കമുണ്ടായിരുന്നു....... "മഴ പെയ്യുമ്പോൾ ഇവിടം കാണാൻ ഭയങ്കര രസമാ...... രുക്ഷ് ദൂരെക്ക് നോക്കി പറഞ്ഞതും ചന്തു രുക്ഷിനെ ഒന്ന് നോക്കി... "ഇവിടെ വരാറുണ്ടോ.... ചന്തു രുക്ഷിനെ ഉറ്റുനോക്കി..... "മ്മ്ഹ്... കൊറേ കാലത്തിനു ശേഷം ഇന്നാ വരുന്നേ.... മഴ കണ്ടപ്പോൾ ഇവിടം ഓർമ്മവന്നു...... ഇങ്ങനിവിടെ നിൽക്കുമ്പോൾ വല്ലാത്ത ഫീലാ.... രുക്ഷ് രണ്ട് കയ്യും കൂട്ടി പിടിച്ച് കൈ ഒന്ന് ഉഴിഞ്ഞു.... ചന്തു പതിയെ രുക്ഷിന്റെ തോളിലായ് ചാഞ്ഞു.....

അപ്പോഴും മഴ അവരിൽ നിർത്താതെ പൊഴിയുന്നുണ്ട്.... "പോവാം.... ചന്തു തലയുയർത്തി രുക്ഷിനെ നോക്കി..... "ഇത്തിരി നേരം ഇവിടിരിക്കാം.... രുക്ഷ് മിഴിവോടെ ചന്തുനെ നോക്കി....ചന്തു കൗതുകത്തോടെ രുക്ഷിനെ നോക്കി.... അവന്റെ മുഖത്തെ ഭാവം അവൾക്ക് തീർത്തും അന്യമായിരുന്നു......രുക്ഷ് പുല്ലുകളാൽ നിറഞ്ഞ മണ്ണിലേക്കിരുന്നു... ചന്തു ഇപ്പോഴും അതെ നിൽപ്പാണ്.... പതിയെ ഒരു ചിരിയാലെ ചന്തുന്റെ കൈക്ക് പിടിച്ച് മടിയിലേക്കിരുത്തി.... പെട്ടെന്നുള്ള പ്രവർത്തിയിൽ ചന്തു ഞെട്ടി... പിടഞ്ഞെഴുനേൽക്കും മുൻപ് മഴയാൽ കുതിർത്ത ചന്തുന്റെ കഴുത്തിലേക്ക് രുക്ഷ് മുഖമമർത്തി..... ചന്തു ആകെ ഒന്ന് പുളഞ്ഞുപ്പോയി....

ചന്തുന്റെ ഇടുപ്പിലൂടെ കൈ മുറുക്കിക്കൊണ്ട് രുക്ഷ് ചന്തുനെ ഒന്നുകൂടി തന്നോട് അടുപ്പിച്ചു നിർത്തി...... മഴ അപ്പോഴും അവരിലേക്ക് കൊതി തീരാതെ പെഴ്തിറങ്ങുന്നുണ്ട്..... "ek is lief vir jou.........(ഞാൻ നിന്നെ സ്നേഹിക്കുന്നു)......... മഴയുടെ തണുപ്പിനൊപ്പം അവന്റെ ചൂട് ശ്വാസം കൂടി കാതിലായ് അറിഞ്ഞതും ചന്തു ഇരുന്ന ഇരുപ്പിൽ ഒന്ന് ഉയർന്നു പൊങ്ങി....... ഹൃദയമിടിപ്പ് ക്രമതീതമായി ഉയർന്നു..... "വെളിച്ചത്തേക്കാൾ ഭംഗി ഒരുപക്ഷെ ഇരുളിനായിരിക്കും..... വെളിച്ചതിന്റെ ഇരുളിൽ അകപ്പെട്ടത് കൊണ്ടാവും.... ഇരുളിന്റെ ഭംഗി തിരിച്ചറിയാനാവാത്തത്.... ചന്തു രുക്ഷിനെ ഉറ്റുനോക്കി.... രുക്ഷ് മുന്നോട്ട് നോക്കാൻ കണ്ണ് കാണിച്ചു....

കാർമേഘങ്ങൾ വിട്ട് മാറിയിരിക്കുന്നു.... ഒരുപറ്റം മിന്നമിന്നികൾ അവിടെങ്ങും പറന്നു കളിക്കുന്നു..... ചന്തു മേലോട്ട് നോക്കി മഴ നിലച്ചിരുന്നു..... ചെവിയെ പൊതിഞ്ഞു പിടിക്കുന്ന ചീവിടിന്റെ ശബ്‌ദം അവിടെങ്ങും പടർന്നു..... ഇലകളിൽ നിന്നും വെള്ളം ഇറ്റിറ്റായി വീഴുന്നുണ്ട്..... പുൽനാമ്പുകളിൽ പറ്റി പിടിച്ചിരിക്കുന്ന ജലകണികകൾ നേരിയ വെളിച്ചതിന്റെ ഭംഗി എടുത്ത് പിടിക്കുന്നു.... കൗതുകത്തോടെ എല്ലാം വീക്ഷിക്കുന്ന ചന്തുനെ രുക്ഷ് കണ്ണ് ചിമ്മാതെ നോക്കി... പതിയെ ചന്തുന്റെ കവിളിൽ രുക്ഷ് ചുണ്ടുകൾ അമർത്തി.... ചന്തുന്റെ കണ്ണുകൾ താനേ അടഞ്ഞുപോയി.... ആ നേരിയ നിലാവിന്റെ വെട്ടത്തിൽ അവളുടെ മുഖം തിളങ്ങുന്നതായി തോന്നി.....

കവിളിൽ നിന്നും ചുണ്ടുകൾ വേർപെടുത്തി പതിയെ മൂക്കുത്തിയിലായ് മുത്തി.... "Chandhu You are so beautiful....വെള്ള തുള്ളികൾ ഇറ്റിറ്റ് വീഴുന്ന മുടിയെ മാടി ഒതുക്കിക്കൊണ്ട് രുക്ഷ് പറഞ്ഞതും ചന്തു ഉടലാകെ ഒന്ന് വിറച്ചു..... ചന്തു രുക്ഷിന്റെ മടിയിൽ നിന്നും എഴുന്നേൽക്കാനായി പോയതും രുക്ഷ് ചന്തുവിനെ ഒന്നുകൂടി പൊതിഞ്ഞു പിടിച്ചു.... ചന്തു എന്തെന്നുള്ള ഭാവത്തിൽ രുക്ഷിനെ നോക്കി.... "I want a deep kiss..... ചന്തു എന്തേലും പറയുന്നതിന് മുൻപ് രുക്ഷ് ചന്തുവിന്റെ ചുണ്ടിനെ ചുണ്ടാൽ പൊതിഞ്ഞു പിടിച്ചു... ചന്തു ഇരുന്നിടത്ത് നിന്നും ഒന്നുയർന്ന് കണ്ണുകൾ വിടർന്നു....

ചന്തുവിന്റെ ഇടുപ്പിൽ ഒന്നുകൂടി പിടി മുറുക്കി രുക്ഷ് ചന്തുനെ നേരെയിരുത്തി.... അവളെ ഒന്ന്കൂടി തന്നിലേക്ക് അണച്ചുപിടിച്ചുകൊണ്ട് ചുണ്ടുകളെ ആവേശത്തോടെ നുകർന്നു... ചന്തുന്റെ കൈ രുക്ഷിന്റെ മുടിയിൽ കോർത്തു.... ചുംബനത്തിന്റെ തീവ്രത ഏറുംതോറും ചന്തുവിന്റെ കൈ രുക്ഷിന്റെ മുടിയിൽ അമർന്നു..... അതിനനുസരിച്ച് രുക്ഷ് ചന്തുനെ തന്നിലേക്ക് അടുപ്പിച്ചു.....രുക്ഷ് ചന്തുവിലായ് അമർന്നു.... ഹൃദയമിടിപ്പ് പോലും ഒന്നായ നിമിഷം..... നിലാവ് ഒന്നുകൂടി അവരിലേക്ക് വെളിച്ചം പകർന്നു..... ശ്വാസം വിലങ്ങിയിട്ട് പോലും രുക്ഷ് ചന്തുവിന്റെ ചുണ്ടുകളെ വേർപ്പെടുത്തിയില്ല.... ചന്തുന്റെ കണ്ണ് നിറഞ്ഞു.....

എല്ലാ ശക്തിയും എടുത്തുക്കൊണ്ട് രുക്ഷിന്റെ നെഞ്ചിലായ് ആഞ്ഞടിച്ചു.... മനസ്സിലാമനസ്സോടെ രുക്ഷ് ചന്തുന്റെ ചുണ്ടുകളെ വേർപ്പെടുത്തി..... തന്റെ മടിയിലിരുന്ന് അണക്കുന്ന ചന്തുനെ താടി ഉഴിഞ്ഞുക്കൊണ്ട് ഒന്ന് നോക്കി...... "ഇത്ര പെട്ടെന്ന് തളർന്നോ ചന്തു.... ചുണ്ടിലൊളിപ്പിച്ച കുസൃതിയോടെ ചന്തുനെ നോക്കി.... നാണമോ പേടിയോ എന്തോരവസ്ഥയിലായിരുന്നു ചന്തു... രുക്ഷിന്റെ മുഖത്തേക്ക് ഒന്ന് നോക്കാൻ കൂടി പറ്റാത്ത വിധം അവൾ തളർന്നുപോയി.... രുക്ഷിന്റെ കണ്ണ് ചന്തുവിന്റെ മുഖമാകെ അലഞ്ഞു നടന്നു...... രുക്ഷ് തന്റെ ഷർട്ട്‌ അഴിക്കുന്നത് കണ്ടതും ചന്തു കൈ കൊണ്ട് കണ്ണ് പൊത്തി....

"കണ്ണ് തുറക്ക് എന്നിട്ട് ഇതെടുത്തിട്ടോ... ഇല്ലേൽ കൺട്രോൾ പോയി ഞാൻ വല്ലോം ചെയ്‌തെന്നിരിക്കും.... രുക്ഷിന്റെ ശബ്‌ദം കേട്ടതും ചന്തു കണ്ണ് തുറന്ന് സ്വയം ഒന്ന് വീക്ഷിച്ചു.... ആകെ നനഞ്ഞ സാരി ദേഹത്തോട് അത്രയും ഒട്ടിയാണുള്ളത്... ഇത്തിരി പോലും സമയം കളയാതെ അതെടുത്തു ശരീരത്തോട് ചേർത്തുനിർത്തി... രുക്ഷിന്റെ മടിയിൽ നിന്നും എഴുനേറ്റ് തിരിഞ് നിന്നുക്കൊണ്ട് അതെടുത്തിട്ടു.... ചന്തുന്റെ വെപ്രാളം കണ്ടതും രുക്ഷിന് ചിരി വന്നു..... അതെ സമയം ഷർട്ടിടാതെ നിൽക്കുന്ന രുക്ഷിനെ ഒന്ന് മുഖമുയർത്തി നോക്കാൻ പോലും ചന്തുവിനായില്ല..... "പോവാം.... രുക്ഷ് ചന്തുനെ നോക്കി... അവൾ താഴേക്ക് നോക്കിത്തന്നെ തലയാട്ടി.....

ചന്തു മുന്നിൽ നടന്നു അവൾക്ക് പുറകെയായി രുക്ഷും.... ഇടയ്ക്കിടെ ചന്തു വീഴാൻ പോവുമ്പോൾ രുക്ഷ് ചേർത്തു പിടിക്കും.. അതിൽ വെപ്രാളം പൂണ്ട് ചന്തു അവനിൽ നിന്നും വിട്ട് മാറും.... ഒരു നറു ചിരിയോടെ രുക്ഷ് ചന്തുന്റെ ഓരോ പ്രവർത്തിയും വീക്ഷിച്ചു..... ബൈക്കിനരികിൽ എത്തിയതും ചന്തു നിന്ന് പരുങ്ങി... രുക്ഷ് ബൈക്കിൽ കയറി അത് സ്റ്റാർട്ട്‌ ചെയ്തു... ചന്തുനെ നോക്കിയതും നിന്ന് പരുങ്ങിക്കളിക്കുന്നുണ്ട്... രുക്ഷ് രണ്ട് കയ്യും മാറിൽ പിണഞ്ഞു കെട്ടി ചന്തുനെ നോക്കി.... ചന്തു ചെറുതായി തലയുയർത്തി രുക്ഷിനെ നോക്കി... അവന്റെ ദൃഢമായ ശരീരം കണ്ടതും കണ്ണുകൾ വെപ്രാളത്തോടെ വീണ്ടും നിലത്തേക്ക് പാഞ്ഞു...

ഷർട്ടിന്റെ ഒരറ്റം പിടിച്ചുകൊണ്ട് വെപ്രാളത്തോടെ കൈ ചുഴറ്റുന്നുണ്ട്.... "ഞാൻ ഷർട്ട്‌ മാത്രേ ഇടാത്തതുള്ളു... പാന്റ്സ് ഇട്ടിട്ടുണ്ട്.... രുക്ഷിന്റെ വാക്കുകൾ കേട്ടതും ചന്തു ചൂളിപ്പോയി.... "മ്മ്ഹ് കയറ്.... രുക്ഷ് പറഞ്ഞതും ചന്തു അവന്റെ പുറകിലായ് കയറാൻ നോക്കി... "ചന്തു.... ദേഷ്യത്തോടെയുള്ള വിളി കേട്ടതും ഒന്നും നോക്കതെ മുന്നിൽ കയറി ഇരുന്നു.... ചന്തുന്റെ പ്രവർത്തി കണ്ട് രുക്ഷിന് ചിരി വന്നു.... ദേഹത്തോട് മുട്ടാത്ത വിധം ഇരിക്കുന്ന ചന്തുനെ കണ്ടതും ചിരി ഏറി.... ചന്തുനെ ഒന്ന് ഇടം കണ്ണിട്ട് നോക്കി ബൈക്ക് സ്റ്റാർട്ട്‌ ആക്കി... ബൈക്ക് മുന്നോട്ട് പാഞ്ഞതും ചന്തു രുക്ഷിനെ അള്ളിപ്പിടിച്ചിരുന്നു.....

ചന്തു രുക്ഷിന്റെ രോമങ്ങളാൽ നിറഞ്ഞ നഗ്നമായ നെഞ്ചിൽ മുഖമമർത്തി കിടന്നു.... ഇടക്ക് പാളി രുക്ഷിനെ നോക്കും.... അവൻ നോക്കുന്ന് എന്ന് കണ്ടാൽ മുഖം താഴ്ത്തി ഇരിക്കും..... അപ്പോയെക്കും മഴ ഒന്നുകൂടി അവരിലേക്ക് വർഷിച്ചിരുന്നു........ തങ്ങൾക്ക് പിന്നിലേക്ക് മാറയുന്ന മരങ്ങളെ നോക്കി ചന്തു അവനിലായ് ഒട്ടി കിടന്നു........ മഴയിലും തണുത്ത കാറ്റിലും മുഴുകിക്കൊണ്ട് അവർ യാത്ര തുടർന്നു.... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 എല്ലാരും ഉറങ്ങിയെന്നു കണ്ടതും ലെച്ചു കതക് തുറന്ന് വെളിയിലേക്ക് തലയിട്ട് നോക്കി.... "ഇന്ന് കുട്ടേട്ടന്റെ ഡയറി കൈക്കലാക്കിയേ പറ്റു.... ഇല്ലാണ്ട് ഉറക്കം വരില്ല....

ലെച്ചു മുറി മുഴുവനായി തുറന്ന് കൊണ്ട് ഫോണിന്റെ വെളിച്ചത്തിൽ കുട്ടന്റെ റൂം ലക്ഷ്യമാക്കി നടന്നു..... റൂമിന് മുന്നിൽ എത്തിയതും അവന്റെ പാതി ചാരിയ വാതിൽ മലർക്കേ തുറന്നു.... അകത്തേക്ക് കയറി വാതിൽ ചാരി.... "ഹോ എന്റെ ഉറക്കം കളഞ്ഞിട്ട കിടക്കണ കിടപ്പ് കണ്ടോ... ഒരു തലയണയും കെട്ടിപ്പിടിച്ച് കിടക്കുന്ന കുട്ടനെ നോക്കി ഗോഷ്ടി കാണിച്ചുകൊണ്ട് ടേബിളിനരികിലേക്ക് നടന്നു.... ഫോണിലെ ലൈറ്റിന്റെ വെളിച്ചത്തിൽ ആ ഡയറി തിരയാൻ തുടങ്ങി.... ചില ബുക്കിനിടയിൽ കുരുങ്ങി കിടക്കുന്ന ഡയറി കണ്ടതും കണ്ണുകൾ വിടന്നു.... അത് കയ്യിലെടുത്തു... പുറകിൽ നിന്നും ഡോർ ലോക്ക് ആവുന്ന ശബ്ദം കേട്ടതും ഞെട്ടി പിടഞ്ഞ് തിരിഞ് നിന്നു....................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story