പ്രണയവർണ്ണങ്ങൾ: ഭാഗം 38

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"ഹോ എന്റെ ഉറക്കം കളഞ്ഞിട്ട് കിടക്കണ കിടപ്പ് കണ്ടോ... ഒരു തലയണയും കെട്ടിപ്പിടിച്ച് കിടക്കുന്ന കുട്ടനെ നോക്കി ഗോഷ്ടി കാണിച്ചുകൊണ്ട് ടേബിളിനരികിലേക്ക് നടന്നു.... ഫോണിലെ ലൈറ്റിന്റെ വെളിച്ചത്തിൽ ആ ഡയറി തിരയാൻ തുടങ്ങി.... ചില ബുക്കിനിടയിൽ കുരുങ്ങി കിടക്കുന്ന ഡയറി കണ്ടതും കണ്ണുകൾ വിടന്നു.... അത് കയ്യിലെടുത്തു... പുറകിൽ നിന്നും ഡോർ ലോക്ക് ആവുന്ന ശബ്ദം കേട്ടതും ഞെട്ടി പിടഞ്ഞ് തിരിഞ് നിന്നു.... "എന്താ മോളുസേ പേടിച്ചുപോയോ... റൂം മുഴുവൻ വെളിച്ചം പടർന്നതും കുട്ടന്റെ ശബ്‌ദം കേട്ട് ലെച്ചു ഒന്ന് വിറച്ചു പോയി... "കു... കു... കുട്ടേട്ടൻ എന്താ ഇവിടെ.... വെപ്രാളം മറച്ചുകൊണ്ട് കുട്ടനെ നോക്കി...

"ഈ വീടിന്റെ ശാസ്ത്ര പ്രകാരം ഇതെന്റെ റൂം ആയി വരും..... ലെച്ചുനെ ഒന്ന് അടിമുടി നോക്കിക്കൊണ്ട് കുട്ടൻ പറഞ്ഞതും കയ്യിലുള്ള ഡയറി പുറകിലേക്ക് പിടിച്ചു.... "അയ്യോ... എനിക്ക് ഈ ഉറക്കത്ത് എഴുനേറ്റ് നടക്കുന്ന ശീലം ഉണ്ട് അതാ.... എന്നാൽ പിന്നെ ഞാൻ പോട്ടെ.... ഇട്ടിരുന്ന ചുരുതാറിന്റെ ടോപിന്റെ ഇടയിൽ ഡയറി ഒളിപ്പിച്ചുകൊണ്ട് ലെച്ചു കുട്ടനരികിലേക്ക് നടന്നു...... "എങ്ങോട്ടാ.... വാതിലിന് കുറുകെ വലത് കൈ വെച്ചോണ്ട് കുട്ടൻ ലെച്ചുനെ നോക്കി... "അല്ല എനിക്ക് എന്റെ റൂമിൽ പോണ്ടെ... ലെച്ചു പരുങ്ങിക്കൊണ്ട് കുട്ടനെ നോക്കി... "കയ്യിലുള്ള ആ ഡയറി വെച്ചിട്ട് പൊയ്ക്കോ.... ലെച്ചു ഇളിച്ചോണ്ട് കയ്യിലേക്ക് നോക്കി.... "അയ്യോ ഈ ഡയറീടെ ഒരു കാര്യം ചുമ്മാ കയ്യിലങ് ഒട്ടിപ്പിടിച്ചിരിക്കും.....

അല്ലാതെ ഞാൻ എടുത്തതൊന്നും അല്ലാട്ടോ.... "അത് എനിക്ക് മനസിലായി.... കുട്ടൻ ഒന്ന് ആക്കി ചിരിച്ചുകൊണ്ട് ലെച്ചുനെ നോക്കി.... ലെച്ചു ഭദ്രമായി ഡയറി ടേബിളിന് മുകളിൽ വെച്ചു എന്നിട്ട് നിരാശയോടെ തിരിഞ്ഞു... അപ്പോഴും കുട്ടൻ വാതിലിന് മുകളിൽ നിന്നും കൈ അയച്ചിട്ടില്ല... ഇനി എന്ത് എന്നുള്ള ഭാവത്തിൽ ലെച്ചു കുട്ടനെ നോക്കി.... "ഈ പാതിരാത്രി... എന്റെ റൂമിലേക്ക് വന്നിട്ട് നിന്നെ വെറുതെയങ് വിടാൻ ഒക്കുവോ.... അതും പുറത്ത് നല്ല മഴ കുളിര്.... ആകെ മൊത്തം ഒരു റൊമാന്റിക് മൂഡ്.... കുട്ടൻ ഇട്ടിരുന്ന ഷർട്ടിന്റെ കൈ മെല്ലെ കയറ്റിക്കൊണ്ട് പറഞ്ഞു... "അതിന്.... 🙄ലെച്ചു നെറ്റിചുളിച്ചോണ്ട് കുട്ടനെ നോക്കി.... "അതിന് അതിനൊന്നുമില്ല....

(മൂഡ് പോയി കോപ്പ് )പാതി ഉറക്കയും പതി മനസ്സിലും പറഞ്ഞുക്കൊണ്ട് കുട്ടൻ മാറികൊടുത്തു....ഉള്ളാലെ ഒന്ന് ചിരിച്ചോണ്ട് ഡോർ തുറന്നു.... ഡോറിന്റെ ഒരു വശത്തായി നിൽക്കുന്ന കുട്ടന്റെ ചുണ്ടിൽ ലെച്ചു അമർത്തി ചുംബിച്ചു..... കുട്ടൻ കണ്ണ് തള്ളിക്കൊണ്ട് നിന്നതും ലെച്ചു ചിരിയോടെ കയ്യിലുള്ള ഫോട്ടോ അവന് നേരെ ഉയർത്തി പിടിച്ചു... "ഇനി ഒളിച്ചു കളി വേണ്ടാട്ടോ... തന്റെ ഫോട്ടോയിലേക്കും കുട്ടനെയും മാറി മാറി നോക്കി ലെച്ചു റൂമിന് വെളിയിലേക്ക് ഓടി.... കുട്ടനൊന്ന് ചിരിച്ചോണ്ട് സ്വയം തലക്കിട്ട് അടിച്ച്..... പോയ അതെ സ്പീഡിൽ ലെച്ചു തിരിച്ചു റൂമിലേക്ക് കയറി കതക് കുട്ടിയിട്ടു.... "എന്താ... തന്റെ മുന്നിൽ നിന്ന് അണക്കുന്ന ലെച്ചുനെ നോക്കി കുട്ടൻ ചോദിച്ചു....

"എ.... ഏട്ടൻ.... അണച്ചുകൊണ്ട് മറുപടി പറഞ്ഞതും കുട്ടൻ ഞെട്ടി... "എന്താ.... കുട്ടന്റെ ശബ്ദം ഉയർന്നതും ലെച്ചു അവന്റെ വാ പൊത്തി..... "മിണ്ടല്ലേ.... ചുണ്ടിന് കുറുകെ ചൂണ്ടുവിരൽ വെച്ചുകൊണ്ട് ലെച്ചു പറഞ്ഞപ്പോയെക്കും കുട്ടൻ വിളറി വെളുത്തു....ലെച്ചു പതിയെ വാതിൽ തുറന്നോണ്ട് വെളിയിലേക്ക് തലയിട്ട് നോക്കി.... ചന്തു മുന്പേ വേഗത്തിൽ നടന്നു.... ഇട്ടിരുന്ന സാരിയിൽ നിന്നും വെള്ളം നിലത്തേക്ക് ഉറ്റി വീയുന്നുണ്ട്.... പുറകെയായി മുടി ഒന്ന് കോതി ഒതുക്കിക്കൊണ്ട് രുക്ഷും.... ലെച്ചു ഒന്നുക്കൂടി കണ്ണ് തിരുമ്പി അവരെ നോക്കി...... പതിയെ തിരിഞ്ഞ് കുട്ടനെ നോക്കി.... "ചുമ്മാതല്ല വിഷ്വമ്മാമ ഇവന് കണ്ണൻ എന്ന് പേരിട്ടത്.... എല്ലാർടെയും മുന്നിൽ എന്താ ജാട ഇപ്പോൾ കണ്ടോ ചിരിച്ചോണ്ട് പോവുന്നത്.....

കുട്ടൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞതും ലെച്ചു ചിരിച്ചുപോയി..... "നീ ഇതെന്ത് കാണാൻ നിൽക്കാ റൂമിൽ പോടീ... അല്ലേൽ ത്തന്നെ അവന് എന്നെ കണ്ണിന് പിടിക്കില്ല നിയായിട്ട് ഇനി നമ്മടെ കഞ്ഞിയിൽ പാറ്റ ഇടരുത്.... കുട്ടൻ തൊഴുതോണ്ട് പറഞ്ഞതും ലെച്ചു അവനെ നോക്കി ഒന്ന് കണ്ണിറുക്കി.... "കുട്ടേട്ടൻ പേടിക്കണ്ട നമ്മടെ കാര്യം ഇനി ഞാൻ സെറ്റ് ആക്കിക്കോളാം... എന്നാലും ഈ കുഞ്ഞുനാളിലുള്ള ഫോട്ടോ ഡയറി ക്ലിഷേ ആയിപ്പോയി.... മര്യാദക്ക് എന്നോട് പറഞ്ഞാൽ പോരായിരുന്നോ.... പെണ്ണെ ലെച്ചു നിന്നെ എനിക്ക് കെട്ടിയാൽ കൊള്ളാമെന്നുണ്ട് എന്ന്... കുട്ടന്റെ ഷർട്ടിന്റെ ഹുക്സ് പിടിച്ച് കളിച്ചോണ്ട് ലെച്ചു പറഞ്ഞതും കുട്ടൻ അവളുടെ കൈ വിടുവിച്ചു....

"അതിന് ഞാൻ പറഞ്ഞോ നിന്നെ ഇഷ്ട്ടാണെന്ന്.... ഒരു ഫോട്ടോ ഡയറിക്കകത്ത് വെച്ചാൽ പ്രേമം ആവോ.... കുട്ടൻ ഗൗരവത്തോടെ ലെച്ചുനെ നോക്കിയതും അവളുടെ മുഖം വാടി..... ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു... "അതെ എന്നെ ഇഷ്ട്ടാണോ അല്ലയോ അതെനിക്കൊരു വിഷയം അല്ല.... ഈ ലക്ഷ്മി ആരെയെങ്കിലും ഈ ജന്മത്തിൽ മാരേജ് ചെയ്യുന്നുണ്ടേൽ അതീ നിൽക്കുന്ന അഭിലാഷിനെ മാത്രായിരിക്കും...... ഞാൻ ഒരു വാക്ക് പറഞ്ഞാൽ വാക്കായിരിക്കും കേട്ടല്ലോ.... ഇനി വേറെ വല്ലവളും മനസ്സിൽ ഉണ്ടേൽ നിങ്ങളെയും കൊന്ന് ഞാനും ചാവും നോക്കിക്കോ..... ലെച്ചു കെർവോടെ മുഖം തിരിച്ചു അവൾ പോവുന്നതും നോക്കി ചിരിച്ചോണ്ട് കതകടച്ചു......

ചന്തു റൂമിലെത്തി കതകടക്കാൻ നോക്കിയതും രുക്ഷ് അതിനകത്തേക്ക് തള്ളി കയറി.... ചന്തു നടുങ്ങിക്കൊണ്ട് രുക്ഷിനെ നോക്കി.... "What.... ചന്തുന്റെ നോട്ടം കണ്ട് രുക്ഷ് നെറ്റി ചുളിച്ചു.... "എനി... എനിക്ക് ഡ്രസ്സ്‌ മാറണം.... ഇപ്പോഴും നോട്ടം താഴോട്ടാണ്.... " നീ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തോ.. അതിനെന്താ...... ഊറി വന്ന ചിരിയെ അടക്കിക്കൊണ്ട് രുക്ഷ് ടവ്വൽ കയ്യിലെടുത്തു.... "ഒന്ന്... ഒന്ന് പുറത്തിറങ്ങി നിൽക്കോ.... ഒന്ന് മിഴി ഉയർത്തി അവനെ നോക്കി... "ഞാൻ എന്തിന് പുറത്തിറങ്ങി നിൽക്കണം... ഞാൻ ഇവിടെ ഈ ബെഡിൽ ഇരിക്കും നീ ചേഞ്ച്‌ ചെയ്തോ ഞാൻ ഒന്നും ചെയ്യാൻ പോവുന്നില്ല.... അതെ നനവോടെ ബെഡിലേക്കിരുന്നുക്കൊണ്ട് രുക്ഷ് പറഞ്ഞതും ഉണ്ടക്കണ്ണുരുട്ടി ചന്തു രുക്ഷിനെ ഒന്ന് നോക്കി...

"ഇതെന്ത് കഷ്ടവ... നിങ്ങളിവിടെ ഇരിക്കുമ്പോൾ ഞാൻ എങ്ങനാ ഡ്രസ്സ്‌ ചേഞ്ചു ചെയ്യാ..... ചന്തു സഹികെട്ട് പറഞ്ഞു.... "ഞാൻ ഇവിടിരുന്നിട്ട് നീ മാറ്റുന്നുണ്ടേൽ മാറ്റിയാൽ മതി...... രുക്ഷ് രണ്ടും കല്പ്പിച്ചു ബെഡിൽ കാല് കയറ്റി വെച്ച് ചന്തുനെ നോക്കി... "അതെങ്ങനെ ശെരിയാവും..... ഞാൻ.... ചന്തു കിടന്ന് വിക്കിയതുo രുക്ഷിന് ചിരി വന്നു..... താടിക്ക് കൈ കൊടുത്തോണ്ട് രുക്ഷ് ചന്തുനെ നോക്കി.... "ഞാൻ ബാത്‌റൂമിൽ പോയി മാറ്റിക്കോളാം..... ചന്തു കാബോർഡ് തുറന്ന് ഡ്രസ്സ്‌ എടുത്തു.... "വേഗം ചെല്ല്... വല്ല അനബല്ലയോ....

കളിയങ്ങാട്ട് നീലിയും ഒക്കെ കാത്തിരിക്കുന്നുണ്ടാവും..... പഴയ തറവാട് ആണേ...രുക്ഷിന്റെ വർത്താനം കേട്ടതും ചന്തുന്റെ കാലുകൾ നിഛലമായി.... അവൾ ദയനീയമയോന്ന് തിരിഞ്ഞുനോക്കി... രുക്ഷ് അട്ടത്ത് നോക്കി ഇരിക്കുന്നുണ്ട്....... "പ്ലീസ്‌.... ചന്തു രുക്ഷിനെ നോക്കി.....അത് കേട്ട പാതി കേൾക്കാത്ത പാതി ഇരിപ്പുണ്ട്..... "ഇവിടുന്ന് മാറ്റുക വേറെ ഓപ്ഷൻ ഒന്നും ഇല്ല ചന്തു.......രുക്ഷ് കുസൃതിയോടെ ചന്തുനെ നോക്കി..... ചുണ്ടിലൊരു കള്ള ചിരിയും.... "ഒരു അഞ്ചു മിനുട്ട് അത്രേം മതി ഞാൻ വേഗം മാറും പ്ലീസ്‌ ഒന്ന് പുറത്ത് നിൽക്കാവോ.... "നോ... Never..... ഞാൻ ഇവിടിരിക്കും നീ മാറ്റിക്കോ.... ഞാൻ കണ്ടെന്ന് വെച്ച് ഒന്നും സംഭവിക്കാൻ പോവുന്നില്ല ചന്തു....

"ചീ..... വഷളത്തരം പറയാതെ ഒന്ന് പുറത്തിറങ്ങി തരുവോ.... ചന്തു ഉണ്ടക്കണ്ണ് തുറിപ്പിച്ചുകൊണ്ട് രുക്ഷിനെ നോക്കി.... ഇതൊന്നും ഏൽക്കില്ല എന്ന മട്ടിൽ താടി ഉഴിഞിരിപ്പുണ്ട്....... "മര്യാദക്ക് ഇറങ്ങുന്നുണ്ടോ.... ചന്തു പല്ല് ഞെരിച്ചോണ്ട് രുക്ഷിനെ നോക്കി.... രുക്ഷ് ബെഡിൽ നിന്നും എണീറ്റു.... ചന്തു ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചതും പുറകിൽ നിന്നും കതകടഞ്ഞിരുന്നു.... "ഇനി ഇവിടുന്ന് മാറ്റുന്നുണ്ടേൽ നീ മാറ്റിയാൽ മതി അല്ലേൽ രാവിലെ വരെ ഇങ്ങനിരുന്നോ... ചന്തുനെ ഒന്ന് കടുപ്പിച്ച് നോക്കി രുക്ഷ് വീണ്ടും ബെഡിലിരുന്നു... ചന്തു ദയനീയമായി രുക്ഷിനെ നോക്കി..... "ചേഞ്ച്‌ ചെയ്യുന്നില്ലേ.... ഊറി വന്ന ചിരിയെ കടിച്ചുപിടിച്ചുകൊണ്ട് രുക്ഷ് ചന്തുനെ നോക്കി.......

ചന്തു രുക്ഷിനെ കൂർപ്പിച്ചു നോക്കി രണ്ടും കൽപിച്ചോണ്ട് മേളിലായി ഇട്ടിരുന്ന ഷർട്ടിന്റെ ബട്ടൻസ് ഒന്നൂരി... തന്നെ മാത്രം ഫോക്കസ് ചെയ്ത് താടിക്ക് കൈ കൊടുത്തിരിക്കുന്ന രുക്ഷിനെ കണ്ടതും ചന്തു ആകെ വല്ലാണ്ടായി ആ ബട്ടൺ തിരിച്ചിട്ടു... "പ്ലീസ്‌....... ചന്തു ഒന്നുകൂടി രുക്ഷിനെ നോക്കി....... അവളുടെ മുഖം താഴേക്ക് താഴ്ന്നിരുന്നു.... "ഒക്കെ.... പുറത്തിറങ്ങി നിൽക്കില്ല... ഇവിടെ തന്നെ ഇരിക്കും കണ്ണടച്ചുകൊണ്ട് എന്താ സമ്മതാണോ... ഒരു പുരികം പൊക്കി രുക്ഷ് ചന്തുനെ നോക്കി... "ഞാൻ എങ്ങനെ വിശ്വസിക്കും..... ചന്തു ചുണ്ട് പിളർത്തി... "ഞാൻ നിന്റെ ഭർത്താവ് അത് തന്നെ വിശ്വാസം.... രുക്ഷ് ദേഷ്യത്തോടെ പല്ല് ഞെരിച്ചോണ്ട് രണ്ട് കണ്ണും ഇറുക്കിയടച്ചു....

ഒപ്പം രണ്ട് കയ്യും കണ്ണിന് മേലെയായി പതിഞ്ഞു വെച്ചു.... ചന്തു ഒരു ചിരിയോടെ റൂമിന്റെ ഒഴിഞ്ഞ മൂലയിലേക്ക് പോയി നിന്നു.... രുക്ഷിനെ ഒന്നുകൂടി നോക്കി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ തുടങ്ങി.... ഇടയ്ക്കിടെ അവളുടെ മുടിയിൽ നിന്നും ഡ്രെസ്സിൽ നിന്നും വെള്ളത്തുള്ളികൾ രുക്ഷിന്റെ ദേഹത്തേക്ക് പതിക്കുന്നുണ്ടായിരുന്നു.... "കൺട്രോൾ രുക്ഷ്...... കഴിയാറായോ.... എന്റെ ക്ഷമ ഇപ്പോൾ നശിക്കും.... രണ്ട് കയ്യും ഒന്നുകൂടി കണ്ണിൽ ഊട്ടി ഉറപ്പിച്ചുകൊണ്ട് രുക്ഷ് വിളിച്ചു പറഞ്ഞതും..... ചന്തു സാരീടെ പിന്ന് കുത്തി മുടിയൊന്ന് വിടർത്തിയിട്ടു... "കഴിഞ്ഞു.... ചന്തുന്റെ ശബ്‌ദം കേട്ടതും രുക്ഷ് കണ്ണ് തുറന്ന് നോക്കി.... ചന്തു കണ്ണാടിയിൽ നോക്കി ഇത്തിരി സിന്ദൂരം നെറ്റിയിൽ ചാർത്തി....

അതുകൂടിയായതും ചന്തുന്റെ മുഖം ഒന്നുകൂടി വെട്ടിതിളങ്ങുന്നതായി തോന്നി രുക്ഷിന്..... പതിയെ അവളുടെ പുറകിലായ് ചെന്ന് നിന്നു.... രുക്ഷിന്റെ സാനിധ്യം അറിഞ്ഞതും ചന്തു മാറി നിന്നക്കൊടുത്തു..... "മാറ്റുന്നില്ലേ ഞാൻ പുറത്ത് നിൽക്കാം.... "ഏയ്യ് നീ ഇവിടെ നിൽക്കുന്നോണ്ട് എനിക്ക് പ്രശ്നം ഒന്നുമില്ല.. ഒന്ന് കണ്ണിറുക്കി പാന്റ്സിന്റെ സിബ്ബ് അഴിച്ചതും ചന്തു പൊടുന്നനെ തിരിഞ്ഞു നിന്നു.... "അയ്യേ..... നാണം ഉണ്ടോ നിങ്ങക്ക്...... ചന്തു ദേഷ്യത്തോടെ പല്ല് ഞെരിച്ചു..... "നാണം മറക്കാനല്ലേ തുണി ഉടുത്തേക്കുന്നെ......

നിനക്ക് കാണാൻ മാത്രം ഒന്നുല്ലടി ഞാൻ നിക്കറിട്ടിട്ടുണ്ട്..... ഇല്ലാതെ ഇത്ര ധൈര്യത്തിൽ ഞാൻ ഊരുവോ...... "ചീ..... ചന്തു രണ്ട് കൈ കൊണ്ടും ചെവി പൊത്തി കണ്ണടച്ചു പിടിച്ചു...... രുക്ഷോരു കുറുമ്പോടെ തിരിഞ്ഞു നിൽക്കുന്ന ചന്തുനെ നോക്കി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു.... "കഴിഞ്ഞു...... രുക്ഷ് നീട്ടി വിളിച്ചതും ചന്തു അവനെ ഒന്ന് നോക്കുക കൂടി ചെയ്യാതെ ബെഡിലേക്ക് കയറി കിടന്നു..... എന്തൊക്കെയോ കിടന്ന് കൊണ്ട് പിറുപിറുക്കുന്നുണ്ട്..... രുക്ഷോരു ചിരിയാലെ മുടി ചീകി ഒതുക്കി......

"ചന്തു...... കാതിൽ പതിയെ വിളിച്ചതും ചന്തു ഒന്ന് വിറച്ചു കണ്ണടച്ചു പിടിച്ചു.... "ചന്തു..... രുക്ഷ് ഒന്നുകൂടി ഗൗരവത്തോടെ വിളിച്ചു.... "മ്മ്ഹ്.... കണ്ണ് തുറക്കുക കൂടി ചെയ്യാതെ വിളി കേട്ടു.... "ek is lief vir jou..............(ഞാൻ നിന്നെ സ്നേഹിക്കുന്നു).........രുക്ഷിന്റെ ചുണ്ടിലൊരു കുസൃതി ചിരിയായിരുന്നേൽ ചന്തുവിന്റെ മുഖത്ത് ദേഷ്യവായിരുന്നു..... ചന്തുന്റെ ഇടുപ്പിലൂടെ കൈ ഇട്ടുക്കൊണ്ട് രുക്ഷവളെ തന്നോട് ചെർത്ത് കിടത്തി.... പതിയെ അവളുടെ കഴുത്തിലായ് മുഖം പൂഴ്ത്തി നാക്ക് കൊണ്ട് താലിമാലയെ പൊതിഞ്ഞു പിടിച്ച് പുറത്തേക്ക് കടിച്ചെടുത്തിട്ടു..... പെട്ടന്നായത് കൊണ്ട് ചന്തു ഒന്ന് പിടഞ്ഞു.... "ഇത് ഇങ്ങനെ പുറത്തിടണം അല്ലാതെ അകത്ത് പൂഴ്ത്തി വെച്ചിട്ട് എന്തിനാ....

വാക്കുകളിൽ വിമ്മിഷ്ടം നിറഞ്ഞു... ചന്തുവിന്റെ ചൊടിയിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു.... "കുറച്ച് നാൾ മുൻപ് വലിച്ചു പൊട്ടിക്കുമ്പോൾ ഇതോർത്തില്ലല്ലോ.... സ്വയം ഒന്ന് പിറുപിറുത്തു.... "നീ വല്ലോം പറഞ്ഞോ.... രുക്ഷോന്ന് തലയുയർത്തി ചന്തുനെ നോക്കി.... അവൾ ഇല്ലന്ന് ചുമ്മല്കൊച്ചി..... രുക്ഷ് വീണ്ടും ചന്തുന്റെകഴുത്തിൽ മുഖം അമർത്തി കിടന്നു... ഒപ്പം കയ്യും അവളുടെ ഇടുപ്പിലായ് അമർന്നു... ചന്തു കണ്ണ് ഇറുക്കിയടച്ചു.... ഒപ്പം കയ്യും രുക്ഷിന്റെ കയ്യിലായ് അമർന്നിരുന്നു..... എപ്പോയോ രണ്ട് പേരും ഉറക്കത്തെ പുൽകി... രാവിലെ വലിയ ബഹളം കേട്ടോണ്ടാണ് രുക്ഷ് കണ്ണ് തുറക്കുന്നത്................................. തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story