പ്രണയവർണ്ണങ്ങൾ: ഭാഗം 4

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"ചന്തു നീ ഒന്ന് വന്നെ അവിടെ എന്താണെന്ന് നോക്കിട്ട് തന്നെ കാര്യം... മീനു ചന്തുനെയും വിളിച്ചോണ്ട് അങ്ങോട്ട് നടന്നു......മതിലിലായ് ഒട്ടിച്ച പോസ്റ്റേഴ്സ് കണ്ടതും ഒരു നിമിഷം ഹൃദയം നിലച്ചു പോവുന്ന പോലെ തോന്നി ചന്തുന്.... ചുറ്റും ഉള്ളവർ പുച്ഛത്തോടെയും പരിഹാസത്തോടെയും നോക്കി നിൽക്കുന്നു.....കണ്ണുകൾ നിറഞ്ഞു തൂകി....... നന്ദു ചന്തുന്റെ കയ്യിൽ മുറുക്കി പിടിച്ചു.....ചന്തുവും ആകാശും തമ്മിലുള്ള പലതരത്തിലുള്ള ഫോട്ടോസ് ആയിരുന്നു അത് മുഴുവൻ.... അടിയിൽ അസഭ്യമായ കുറച്ച് കുറിപ്പുകളും.... "ച.... ചന്തു അവിടെ ആകാശിനെ രുക്ഷ് പൊതിരെ തല്ലുകയാ നിന്റെ പേരും പറഞ്ഞിട്ട്..... ഈ പോസ്റ്റേഴ്സ് ഒക്കെ ആകാശ് സ്വയം ഉണ്ടാക്കി ഒട്ടിച്ചതാണ് എന്നാണ് രുക്ഷിന്റെ വാതം.... നീ ഒന്ന് വേഗം വാ ഇനിയും വൈകിയാൽ അവൻ ചത്തു പോവും..... സനു പറഞ്ഞതും ചന്തു ദേഷ്യത്തോടെ ഗ്രൗണ്ടിലേക്ക് നടന്നു...... ചുറ്റും കൂടി നിൽക്കുന്നവരെ തള്ളിമാറ്റി... മുക്കിൽ നിന്നും വായിൽ നിന്നും ചോര നിൽക്കാതെ ഒലിക്കുന്നുണ്ട് നിലത്ത് മുട്ട് കുത്തി നിൽക്കാണ് ആകാശ് അവശനായിട്ടുണ്ടെങ്കിലും കലി തീരാതെ അവനെ വീണ്ടും വീണ്ടും രുക്ഷ് അടിച്ചു കൊണ്ടിരുന്നു.... അത് കണ്ടതും ചന്തുന് ദേഷ്യവും സങ്കടവും എല്ലാം കൂടി ഒരുമിച്ച് വന്നു.... രുക്ഷിനെ തള്ളിമാറ്റി അവന്റെ കവിളിൽ ആഞ്ഞടിച്ചു.... "ഡീ.... രുക്ഷിന്റെ കണ്ണുകൾ ദേഷ്യത്താൽ കുറുകി.... "എന്തിനാ ഇനിയും ഇങ്ങനത്തെ നാടകം ഹേ ആ പോസ്റ്റേഴ്സ് അവിടെ ഒട്ടിച്ചത് നിങ്ങൾ ആണെന്ന് മറ്റാരേക്കാളും ഒറപ്പ് എനിക്കുണ്ട്..... നിങ്ങളൊരു നല്ല മനുഷ്യൻ ആണെന്ന ഞാൻ വിചാരിച്ചെ പക്ഷെ ഇത്രക്കും ചീപ്പ് ആണെന്ന് വിചാരിച്ചില്ല.... ആകാശേട്ടനോട്‌ പ്രതികാരം തീർക്കണ്ടത് എന്നെ കഴു ആക്കീട്ടല്ല....

"ആ പോസ്റ്റേഴ്സ് ഒന്നും അവിടെ ഒട്ടിച്ചത് ഞാൻ അല്ല ഈ പന്ന %₹#@**₹##@#₹മോൻ ആണ്..... വീണ്ടും ആകാശിന് നേരെ പാഞ്ഞതും ചന്തു അവനെ ആഞ്ഞു തള്ളി.... ബാലൻസ് പോയതും രുക്ഷ് വിഴാൻ പോയതും സിദ്ധു അവനെ പിടിച്ചു വെച്ചു..... "ഡീ.... സിദ്ധു അവൾക്കെതിരെ ചീറിയതും രുക്ഷ് അവനെ തടഞ്ഞു..... "നീ എന്താ പറഞ്ഞത് ഈ പോസ്റ്റേഴ്സ് ഒക്കെ ഞാനാ ഒട്ടിച്ചത് എന്നല്ലെ അതേടി ഞാൻ തന്നെയാ ഒട്ടിച്ചത്.... നിനക്കും ഇവനും വേണ്ടി പണിയാൻ.... എന്തെ.. നിനക്ക് വല്ല കുഴപ്പവും ഉണ്ടോ ഹേ.... ആ പോസ്റ്റേഴ്സിൽ പറഞ്ഞതൊക്കെ ഉള്ളത് തന്നെ അല്ലെ അല്ലെ നീയും ഈ ചെറ്റയും തമ്മിൽ.... മുഴുവനാക്കും മുൻപ് ചന്തു ഒന്നുകൂടി രുക്ഷിന്റെ മുഖത്ത് ആഞ്ഞടിച്ചു.... "നിങ്ങൾ ഇത്രക്കും തരം താഴ്ന്നു പോയല്ലോ..... കണ്ണിരോടെ അവനെ നോക്കിക്കൊണ്ട് ആകാശിനെ താങ്ങി പിടിച്ചു..... "ഞാൻ പെണ്ണാണെങ്കിൽ നാളെ മുതൽ ഈ കോളേജിൽ താൻ ഉണ്ടാവില്ല... അഥവാ താൻ ഇവിടെ ഉണ്ടേൽ ഞാൻ എന്റെ പഠിത്തം തന്നെ ഉപേക്ഷിക്കും.... വീറോടെ അത്രയും പറഞ്ഞുക്കൊണ്ട് ആകാശിനെയും ചേർത്തു പിടിച്ചുകൊണ്ട് നടന്നു...... ഓരോന്നും അഴവിറക്കുമ്പോഴും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.... അന്ന് കണ്ടതിന് ശേഷം ഇന്നാണ് കാണുന്നത്... എന്തിന് വേണ്ടിയായിരുന്നു വീണ്ടും ഇങ്ങനെ..... ചന്തു രുക്ഷിന്റെ മുഖത്തേക്ക് നോക്കി..... "മറന്നതല്ലേ ഞാൻ.....പിന്നെന്തിനാ വീണ്ടും എന്റെ ജീവിതത്തിലേക്ക് കേറി വന്നത് ഹേ.... ഇനിയും കുത്തി നോവിക്കാൻ ആണോ..... കണ്ണുകൾ നിറഞ്ഞൊഴുകി തിരിഞ്ഞു കിടന്നു.... എപ്പോയോ ഉറക്കം പിടിച്ചതും രുക്ഷവളെ ചേർത്തു പിടിച്ചിരുന്നു...... രാവിലെ എഴുനേറ്റതും രുക്ഷ് ആദ്യം നോക്കിയത് ബെഡിലേക്ക് ആണ് അരികിലായ് അവൾ ഇല്ലെന്ന് കണ്ടതും ഒന്ന് മൂരി നിവർന്ന് എണീറ്റു.... ഇതേ സമയം തന്നെ ആയിരുന്നു ചന്തു ബാത്‌റൂമിൽ നിന്നും ഇറങ്ങിയതും അവളുടെ കോലം കണ്ടതും രുക്ഷിന് ദേഷ്യം വന്നു....

"നീ നിന്റെ വീട്ടിൽ ഇങ്ങനത്തെ ഡ്രസ്സ്‌ ആണോ ഇടുന്നത്..... വേണേൽ ഇടും അഴിഞ്ഞാടി നടന്നവളല്ലേ...ഒരു ഷോട്ട്സും ടീഷർട്ടും ഇട്ട് ഇറങ്ങി വരുന്ന ചന്തുനെ കണ്ടതും രുക്ഷ് പുച്ഛത്തോടെ പറഞ്ഞതും അവൾ മുഖം കടുപ്പിച്ചോന്ന് നോക്കി.... "പിന്നെ താൻ ഇവിടെ എനിക്കിടാനായി പർദ്ദ വാങ്ങി വെച്ചിട്ടുണ്ടല്ലോ.... ഒരു പെണ്ണിനെ പ്രതികാരം മണ്ണാംങ്കട്ട എന്നും പറഞ്ഞു കെട്ടിക്കൊണ്ട് വന്നിട്ടുണ്ട് എന്നാൽ ഇടാൻ ഒരു ഡ്രസ്സ്‌ എങ്കിലും വാങ്ങി കൊടുക്കണം എന്നുള്ള സാമാന്യ മര്യാദ ഇല്ലാതെ പോയല്ലോ.... രാവിലെ കുളിക്കുന്ന ശീലം ഉണ്ട് ആ അഴുക്കായത് വീണ്ടും ഇടാൻ പറ്റില്ലല്ലോ അതാ നിങ്ങടെ ഡ്രസ്സ്‌ എടുത്തിട്ടേ.... അല്ലാതെ ഞാൻ ഇങ്ങനത്തെ ഡ്രസ്സ്‌ ഒന്നും ഇടാറില്ല..... ചന്തു മുഖം കൊട്ടി പറഞ്ഞു... "ആ കബോർഡിൽ ഉണ്ട് എടുത്തോ.... എങ്ങോ നോക്കി പറഞ്ഞുക്കൊണ്ട് ബെഡിൽ നിന്നും എണീറ്റു.....ചന്തു കബോർഡ് തുറന്നതും ഏറ്റവും മുകളിലത്തെ ഷെൽഫിലാണ് ഡ്രസ്സ്‌ ഇരിക്കുന്നത് ചന്തു എത്തി പിടിക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല.... നിലത്ത് നിന്നും പെട്ടെന്ന് തന്റെ കാലുകൾ ഉയർന്നതും പേടിയോടെ ഒന്ന് കബോർഡിൽ പിടി മുറുക്കി.... അരയിലൂടെ പിടിച്ചുകൊണ്ട് തന്നെ ഉയർത്തി പിടിച്ചിരിക്കുകയാണ് രുക്ഷ്.... ഒരു നിമിഷം അവളാ പഴയ ചന്തുവായി പോയി..... ഓരോ കാഴ്ചയിലും അവനിലായി ലഴിച്ചു നിൽക്കുന്ന ചന്തു.... "എന്റെ മുഖത്ത് നിന്റെ വല്ലോം കളഞ്ഞ് പോയിട്ടുണ്ടോ.... നോക്കിനിൽക്കാതെ ഡ്രസ്സ്‌ എടുക്കെടി..... രുക്ഷിന്റെ അലറൽ കേട്ടതും പെട്ടെന്ന് മുഖം തിരിച്ചുകൊണ്ട് ഡ്രസ്സ്‌ എടുത്തു..... ചന്തുവിനെ നിലത്ത് നിർത്തി രുക്ഷ് അതെ ഷെൽഫിൽ നിന്നും ടവ്വൽ എടുത്തു..... "അതെ തനിക്കാ ഷെൽഫ് എത്തില്ലേ പിന്നെന്തിനാ എന്നെ എടുത്ത് പൊക്കിയെ തനിക്ക് എടുത്ത് തന്നാൽ പോരായിരുന്നോ.... ചന്തു സംശയത്തോടെ ചോദിച്ചതും അത് മൈൻഡ് ആക്കാതെ രുക്ഷ് അവളെ മറികടന്ന് നടന്നു.....

"എനിക്ക് മനസിലായി എന്റെ ദേഹത്ത് ടെച്ചാൻ വേണ്ടി അല്ലെടോ..... ചന്തു അവന് നേരെ തിരിഞ്ഞോണ്ട് ചോദിച്ചതും രുക്ഷവളെ ഒന്ന് അടിമുടി നോക്കി.... "ടെച്ചാൻ പറ്റിയ ഒരു ആൾ ഒന്ന് പോയെടി നീ.... രുക്ഷവളെ പുച്ഛിച്ചുകൊണ്ട് ബാത്‌റൂമിലേക്ക് കേറി.... "എനിക്കെന്താ ഒരു കുറവ്..... ചന്തു സ്വയം ഒന്ന് നോക്കി.... മുഖം കെർവിച്ചോണ്ട് ഡ്രസ്സ്‌ മുറുക്കി പിടിച്ചു..... ____❤️ "എല്ലാ പ്ലാനും തെറ്റി ഇനി എന്താ ചെയ്യാ.... നമ്മളെ ഒക്കെ പൊട്ടൻമാരാക്കി ആ ചെക്കൻ കാണിച്ചത് കണ്ടോ നമ്മൾ എന്തിന് വേണ്ടിയാ ഇത്രയും കാലം കാത്തിരുന്നത്...... ദിവാകരൻ ദേഷ്യത്തോടെ പറഞ്ഞതും തേങ്ങ പെറുക്കി ഇരുന്നത് നിർത്തി ദിനേശൻ അവരെ ഒന്ന് നോക്കി..... "അന്നേ ഞാൻ പറഞ്ഞതാ ആ ചെറുക്കൻ നമുക്ക് പാരയാവും എന്ന്...... കേട്ടോ ആരേലും..... പൊരക്ക് മീതെ ചായുന്നത് കായ് ഫലം തരുന്ന മരങ്ങൾ ആണേലും വെട്ടി മാറ്റണം...... ദിനേശൻ പറഞ്ഞതും ദിവാകരൻ ഒന്ന് നിശ്വസിച്ചു.... "അവസാനം നമുക്കീ തെങ്ങും തൊപ്പും പോലും കിട്ടും എന്ന് തോന്നുന്നില്ല...... "നീ ഒന്ന് അടങ് ദിനേശാ..... ഒരു പുൽക്കൊടി പറിക്കുള്ള ലാകവമേ ഇതിനുള്ളു..... ഒരാൺകുട്ടി ആയോണ്ടാ ഞാൻ അവനെ വെറുതെ വിട്ടത്..... വിശ്വന്റെ സ്വഭാവം വെച്ച് അവന്റെ മകൻ ഇങ്ങനെ ആവും എന്ന് എനിക്ക് നേരത്തെ അറിയായിരുന്നു...... നീ പേടിക്കണ്ട ഇളയമ്മയുടെ സ്വഭാവം വെച്ച് ഞാൻ പലതും മനസ്സിൽ കാണുന്നുണ്ട്..... രുക്ഷ് മോൻ രുക്ഷ് മോൻ എന്നും പറഞ്ഞു നടന്നതല്ലേ.... മകന്റെ തനി പകർപ്പ് ആണ് ചെറുമകൻ എന്നത് മറന്നുപോയി തള്ള....... "ഇനി ഇങ്ങോട്ട് വരാൻ ധൈര്യം ഉണ്ടാവില്ല വിനയനും സുജാതക്കും...... വന്നാൽ മുട്ട് കാല് വെട്ടും ഇളയമ്മ... ശെരിക്കും പറഞ്ഞാൽ ഇത് നമുക്കൊരു കച്ചിത്തുരുമ്പ് ആണ്... അമ്മയെയും മക്കളെയും തമ്മിൽ തെറ്റിക്കാനുള്ള അടിപൊളി ഐഡിയ അല്ലെ.... ദിനേശൻ പറഞ്ഞതും ദിവാകരൻ ഒന്ന് ചിരിച്ചു....

എല്ലാം വെട്ടി പിടിക്കാനുള്ള ചിരി ആയിരുന്നു രണ്ടാളുടെയും ചുണ്ടിൽ.... _____💞 "ഹലോ പിഞ്ചു ഇത് ഞാനാ ചന്തു..... ടെറസിൽ നിന്നും പാത്തുക്കൊണ്ട് ഫോൺ വിളിക്കാണ് ചന്തു..... "ഹാ ചേച്ചി ചേച്ചി ഒക്കെ അല്ലെ വല്ലോം കഴിക്കുക ഒക്കെ ചെയ്തോ..... "ഞാൻ ഒക്കെ ആണ് മോളെ.... അ അച്ഛന് കുഴപ്പം ഒന്നും ഇല്ലല്ലോ..... മരുന്നൊക്കെ നീ മുടങ്ങാതെ കൊടുത്തില്ലേ..... ചന്തു ആവലാതിയോടെ ചോദിച്ചു...... "ഒന്നും പറയണ്ട..... ഇന്നലെ ഇവിടെ ഇരുന്ന് കരഞ്ഞതാ രണ്ടും....ചേച്ചി പോയതിൽ പിന്നെ രണ്ടും മര്യാദക്ക് ഫുഡ്‌ ഒന്നും കഴിച്ചിട്ടില്ല... മരുന്ന് ഞാൻ കൃത്യ സമയത്ത് കൊടുത്തു.... ചേച്ചി പോയതിൽ പിന്നെ മരണ വീടാണ് ഇത്..... പിഞ്ചു പറഞ്ഞതും ചന്തുവിന്റെ കണ്ണ് നിറഞ്ഞു എല്ലാവരെയും കാണാൻ ആശ കൂടുന്നു.... "സങ്കടപ്പെടാതിരിക്ക്.... ആട്ടെ ഇത് ചേട്ടച്ഛന്റെ ഫോൺ ആണോ..... "ചേട്ടച്ഛനോ..... "ഹാ ചേച്ചിടെ ഭർത്താവ് എനിക്ക് ചേട്ടച്ഛൻ അല്ലെ... പിഞ്ചു പറയുന്നത് കേട്ട് ചന്തുന് ദേഷ്യം ആണ് വന്നത്.... "ചേച്ചി ഞാൻ വെക്കുവാണേ അച്ഛൻ വിളിക്കുന്നു.... ചേച്ചി വിളിച്ചെന്നെങ്ങാനും അറിഞ്ഞാൽ എന്നെ വെട്ടിക്കൊല്ലും വെക്കാണേ.... സമയം കിട്ടുമ്പോ വിളിക്ക് ഉമ്മ.... പിഞ്ചു ഫോൺ വെച്ചതും ചന്തുന്റെ കണ്ണുകൾ നിറഞ്ഞു.... ലെച്ചുന്റെ അതെ പ്രായം ആണ്.... എന്തോ ലെച്ചുനെ കാണുമ്പോ പിഞ്ചുനേ വല്ലാതെ മിസ്സ്‌ ചെയ്യുന്നു...... "ഹോയ് ചന്തു പെണ്ണെ.... ആകാശിന്റെ ശബ്ദം കേട്ടതും ചന്തു ചുറ്റും നോക്കാൻ തുടങ്ങി... "ഇവിടെ നോക്കെടി... അപ്പുറത്തെ ടെറസിൽ നിന്നും വീണ്ടും ശബ്‌ദം കേട്ടതും ചന്തുവിന്റെ ശ്രെദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞു.... "ഇതെന്താ ആകാശേട്ടൻ ഇവിടെ..... ചന്തു ആശ്ചര്യത്തോടെ ചോദിച്ചു.....

"ഇതെന്റെ വീടാണ് യു നോ ഞാനും രുക്ഷും നെയ്‌ബേഴ്സ് ആണ്....... "ഓ എനിമീസ് ആണ് കൂടുതൽ ചേരുന്നത്.... ചന്തു ഒരു ചിരിയോടെ പറഞ്ഞതും ആകാശ് ഒന്ന് ചിരിച്ചു മനസ്സിൽ ആളി കത്തുന്ന തീയാലെ.... "ചന്തു ഈ സിന്ദൂരവും താലിയും കൂടി ആയതോടെ നിന്റെ സൗന്ദര്യം ഒന്ന് കൂടിയ പോലെ..... ലുക്കിംഗ് സോ പ്രിറ്റി..... ആകാശ് വശ്യതയോടെ പറഞ്ഞതും അത് മനസിലാക്കാതെ ഒരു മങ്ങിയ ചിരി ചിരിച്ചു..... മനസ്സ് നിറയെ രുക്ഷായിരുന്നു.... ടെറസിലേക്ക് കേറി വന്ന രുക്ഷ് കാണുന്നത് ആകാശുമായി ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ചന്തുവിനെ ആണ്...... കാലിന്റെ പെരുവിരലിൽ നിന്നും ദേഷ്യം ഇരച്ചു കേറി.... കണ്ണുകൾ ദേഷ്യത്താൽ കുറുകി കഴുത്തിലെ ഞരമ്പുകളുടെ സ്ഥാനം തെളിഞ്ഞു വന്നു..... ആകാശേട്ട എന്നുള്ള ചന്തുവിന്റെ വിളി അത്രയേറെ രുക്ഷിന് അസ്വസ്ഥത ഉണ്ടാക്കി.... ചന്തു ചുരിതാറിന് മീതെ ഷോളും ഇട്ടിട്ടില്ല.... ആകാശിന്റെ നോട്ടം അത്രയേറെ അവനിൽ അസ്വസ്ഥത സൃഷ്ടിച്ചു.... ഒരു നിമിഷം സ്വയം നിയന്ദ്രിക്കാൻ കഴിയാത്ത പോലെ..... "ഡീീീ.................................അത്രയും ദേഷ്യത്തോടെ വിളിച്ചത് കൊണ്ട് തന്നെ ചന്തു ഞെട്ടി... കയ്യിൽ നിന്നും ഫോൺ താഴത്തേക്ക് വീണു.... രുക്ഷിനെ കണ്ടതും ആകാശ് പതിയെ അവിടെ നിന്നും വലിഞ്ഞു......ചന്തു പേടിയോടെ രുക്ഷിനെ നോക്കി.... രുക്ഷ് ചന്തുവിനടുത്തേക്കായി പാഞ്ഞടുത്തു............................ തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story