പ്രണയവർണ്ണങ്ങൾ: ഭാഗം 40

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"ഏട്ടത്തി ഏട്ടാ.... നിങ്ങളെ അച്ഛമ്മ വിളിക്കുന്നുണ്ട് വേഗം വാ.... മുറിയിലേക്ക് ഒന്ന് എത്തി നോക്കി ലെച്ചു പറഞ്ഞതും പുറകെ ചന്തു വേഗത്തിൽ താഴേക്ക് ഇറങ്ങി.... കൂടെ പുറകെ ചിരിച്ചുകൊണ്ട് രുക്ഷും..... "ഇളയമ്മേ അവർ ദാ വരുന്നു.... ദിനേശൻ പറഞ്ഞതും അച്ഛമ്മ ഒന്ന് സ്റ്റെയറിലേക്ക് നോക്കി.... ചന്തു സിദ്ധുനു പുറകിലായ് നിന്നു അടുത്തായി ലെച്ചുവും.... "എന്തിനാ വിളിപ്പിച്ചേ.... രുക്ഷ് താല്പര്യം ഇല്ലാത്ത മട്ടിൽ അച്ഛമ്മയെ നോക്കി.... മുഖം മുഴുവൻ ഗൗരവത്താൽ ഉരുണ്ടിട്ടുണ്ട്.... "ഓന്തിന് പോലും ഇത്ര പെട്ടെന്ന് കളർ മാറാൻ പറ്റൂല..... ചന്തു ഒന്ന് നെടുവിറപ്പ് ഇട്ട്കൊണ്ട് രുക്ഷിനെ നോക്കി.... "അച്ഛമ്മ നിന്നോട് ചോദിക്കാതെയാണ് ഇങ്ങനൊരു തീരുമാനം എടുത്തത്...

പക്ഷെ ഇത് നിന്റെ അച്ഛന്റെ തീരുമാനം ആയിരുന്നു.... അവൻ എന്നെ ധിക്കരിച്ചോണ്ട് ആണ് നിന്റെ അമ്മേനെ കല്യാണം കഴിച്ചത്.... അത് ക്ഷെമിച്ചു ഞാൻ അവരെ ഇവിടെ കയറ്റി താമസിപ്പിക്കുകയും ചെയ്തു..... അതെ തെറ്റ് തന്നെയാണ് നീ വീണ്ടും ആവർത്തിച്ചത്.... അതിനെനിക്ക് വിഷമം ഇല്ലന്ന് വിചാരിക്കരുത്.... അത് മനസ്സിൽ വെച്ചോണ്ട് നിന്നോട് ഞാൻ ഒരു അകലവും കാണിച്ചിട്ടില്ല..... പക്ഷെ ന്റെ ഒരു ആഗ്രഹം നിങ്ങൾ സാധിച്ചു തന്നെ പറ്റും.... പ്രായശ്ചിത്തം ആയിട്ടല്ല... ന്റെ ഒരു ആഗ്രഹം ആയിട്ട്....

അച്ഛമ്മ ചന്തുനെയും രുക്ഷിനെയും മാറി മാറി നോക്കി.... "എന്താ അച്ഛമ്മ ഉദ്ദേശിക്കുന്നെ.... രുക്ഷ് സംശയത്തോടെ അവരെ നോക്കി.... "കുടുംബക്ഷേത്രത്തിൽ വെച്ച് നിങ്ങളുടെ കല്യാണം കാണണം എന്ന് അച്ഛമ്മക്ക് ആഗ്രഹം ഉണ്ട്..... സാധിച്ചു തരുവോ... അച്ഛമ്മ രുക്ഷിന്റെ കയ്യെ കൂട്ടി പിടിച്ചു.... "അതിന് ഇവരുടെ കല്യാണം കഴിഞ്ഞതല്ലേ...... കുട്ടൻ സംശയത്തോടെ അച്ഛമ്മയെ നോക്കി... "അവർ ഒന്നുകൂടി ക്ഷേത്രത്തിൽ വെച്ച് മാലയിടുന്നു അത്രയേ ഉള്ളു.... അച്ഛമ്മ രുക്ഷിനെ തന്നെ ഉറ്റുനോക്കി.... "മ്മ്ഹ്.... എനിക്ക് എത്തിരഭിപ്രായം ഒന്നും ഇല്ല...... കൈ പിൻവലിച്ചുകൊണ്ട് രുക്ഷ് അച്ഛമ്മയോടായി പറഞ്ഞു....

"അത്... അത് മതി.... അച്ഛമ്മ നേരെ ടേബിളിലായി വെച്ച ജാതകം കയ്യിലെടുത്തു..... മോള് ഇങ് വാ.... ചന്തുനെ വിളിച്ചുകൊണ്ട് രുക്ഷിനരികിലായ് നിർത്തി... ചന്തു ഒന്നും മനസിലാവാതെ നോക്കുന്നുണ്ട്... രണ്ട് പേരുടെയും കയ്യിൽ അവരുടെ ജാതകം കൊടുത്തു..... "ഒന്ന് പ്രാർത്ഥിച്ചുകൊണ്ട് രണ്ട് പേരും അത് രാമന്റെ കയ്യിൽ കൊടുത്തോ.... ചന്തു രുക്ഷിനെ ഒന്ന് നോക്കി... രുക്ഷോന്ന് തലയാട്ടിയതും ചന്തു കയ്യിലെ ജാതകത്തിലേക്ക് ഒന്ന് നോക്കി കണ്ണടച്ചു.... "ഇങ് തന്നോളൂ.... രാമന്റെ ശബ്ദം കേട്ടതും ചന്തു കണ്ണ് തുറന്നു.... രുക്ഷിനെ ഒന്ന് നോക്കി അതയാളുടെ ഇരു കൈകളിലുമായി വെച്ച് കൊടുത്തു.... കൂടെ രുക്ഷും..... "നാളെ തന്നെ നോക്കിത്തരാൻ പറയണം കണിയാനോട്....

അടുത്ത മുഹൂർത്തം തന്നെ ആയിക്കോട്ടെ.... അച്ഛമ്മ പറഞ്ഞതും അയാൾ തലയാട്ടി... "മോനെ.... അച്ഛമ്മ രുക്ഷിന് നേരെ തിരിഞ്ഞതും അവൻ ഉമ്മറത്തേക്ക് നടന്നു നീങ്ങിയിരുന്നു..... "അച്ഛനെയും അമ്മേനെയും പറഞ്ഞത് പിടിച്ചിട്ടില്ല.... ഉള്ളതല്ലേ പറഞ്ഞെ... ഓരോരോ തോന്യാസം കാണിച്ചു വെക്കാ.... ദൈവകോപം വാങ്ങി വെക്കാനായിട്ട്..... ദിവാകരൻ പറഞ്ഞതും അച്ഛമ്മ അയാളെ ഒന്ന് തുറിച്ചു നോക്കി... "ഹോ... ഇനി ഞാൻ ഒന്നും പറഞ്ഞില്ലെ.... അല്ലേലും നമ്മൾ പറയുന്നതിനൊന്നും ഒരു വിലയും ഇല്ലല്ലോ.... അമർഷത്തോടെ പല്ല് ഞെരിച്ചുകൊണ്ട് അയാൾ പുറത്തേക്കിറങ്ങിപ്പോയി... "ഏട്ടൻ പറഞ്ഞത് ഉള്ളതല്ലേ.... ഓരോരുത്തർ ചെയ്ത് വെക്കുന്നതിന്റെ ഫലം അനുഭവിക്കുന്നത് ഇവിടുള്ളവരാണല്ലോ.....

ദിനേശനും അയാൾക്ക് പുറകെ പല്ലിരുമ്പി പോയി..... "എന്തേലും പ്രശ്നം ഉണ്ടോ അച്ഛമ്മേ.... സിദ്ധു സംശയത്തോടെ അച്ഛമ്മയെ നോക്കി.... ഇതേ രീതിയിൽ തന്നെ ചന്തുവും കുട്ടനും ലെച്ചും അച്ഛമ്മയെ നോക്കുന്നുണ്ട്.... "ഒന്നൂല്ല കുട്ടികളെ.... അച്ഛമ്മ അവരെ നോക്കി ചിരിച്ചുകൊണ്ട് അവിടെ ഇരുന്നു..... "ഏട്ടത്തി പേടിക്കൊന്നും വേണ്ട അവർ ചുമ്മാ ഇങ്ങനെ ചിലച്ചോണ്ടിരിക്കും അതിന് കാതോർത്താൽ അതിനെ നേരം ഉണ്ടാവും.... ലെച്ചു പറഞ്ഞതും ചന്തു ഒന്ന് ചിരിക്കാൻ ശ്രെമിച്ചു.... "അയ്യേ ചന്തു... ഞങ്ങളുടെ അച്ഛന്മാരല്ലേ... ഇങ്ങനെ പലതും പറയും... നീ പേടിക്കണ്ട.... ഇനി ജാതകത്തിൽ വല്ലോം പ്രശ്നം ഉണ്ടേൽ തന്നെ.... നമ്മക്ക് ശെരിയാക്കലോ... സിദ്ധു പറഞ്ഞതും ചന്തുന്റെ ടെൻഷൻ കൂടിയതെ ഉള്ളു...

"നീ അവളെ സമദനിപ്പിച്ചതാണോ അതോ.... കാര്യം എനിക്കറിയാം... കുട്ടൻ പതിഞ്ഞ സ്വരത്തിൽ അവരെ മൂന്ന് പേരെയും നോക്കി... " അമ്പലത്തിൽ പ്രശ്നം വെച്ചായിരുന്നു.... ഇവിടെ വെച്ച് നടത്തേണ്ട രണ്ട് കല്യാണം ആണ് മാറിപ്പോയത്... ഒന്ന് വിഷ്വമാമേടെയും ഇപ്പോൾ രുക്ഷിന്റെയും...... അത് പ്രശ്നം ആണെന്ന് അവിടുത്തെ നമ്പ്യൂരി പറഞ്ഞു... അതിനാണീ തുള്ളൽ മുഴുവൻ രണ്ട് പേരും നടത്തിയത്.... അത് കൊണ്ട് നിങ്ങൾക്ക് പ്രശ്നം ഒന്നും ഉണ്ടാവില്ല... പ്രശ്നം ഇവിടെ ഇനി നടക്കാൻ പോവുന്ന കല്യാണങ്ങൾക്ക് ആയിരിക്കും.... അത് വളച്ചൊടിച്ചുകൊണ്ട് ജീവേട്ടന്റെയും നീതു ഏട്ടത്തിടെയും കുടുംബബന്ധം തകരാൻ കാരണവും അതാണെന്ന് എന്റെ അച്ഛനും അമ്മയും അടക്കം അച്ഛമ്മ ഒഴിച്ച് എല്ലാരും അങ്ങ് സ്ഥാപിച്ചു.....

അന്ന് മുതൽ ഇവിടെ മൊത്തം അതാ ചർച്ച...... അതിന് പരിഹാരയിട്ട് നിങ്ങളുടെ കല്യാണം ഒന്നുകൂടി നടത്താം എന്ന് അച്ഛമ്മ അങ്ങ് തീരുമാനിച്ചു...... അതിനാണ് ഒരു പട്ടിഷോ കാണിച്ചുകൊണ്ട് ഇവന്റെച്ചൻ പോയത്... നീതു ഏട്ടത്തി പോയിട്ടുണ്ടേൽ അതിന് കാരണം ജീവേട്ടന്റെ കയ്യിലിരുപ്പ് തന്നെയാ.... ഏട്ടത്തി തിരിച്ച് വരാനും പോവുന്നില്ല..... എല്ലാം ജീവേട്ടന് മനസിലായി എന്നിട്ടും ഇവിടുള്ളവർ നന്നാവാൻ തീരുമാനിച്ചിട്ടില്ല.... കുട്ടൻ പറഞ്ഞു നിർത്തിയതും സിദ്ധുന്റെ മുഖം ഒന്ന് മങ്ങി.... "ഏട്ടത്തി പിന്നെ വിളിച്ചിരുന്നോ.... സിദ്ധു ചോദിച്ചതും കുട്ടൻ മുഖം കുനിച്ചു... "ഇല്ല..... വിളിക്കുമ്പോ ഇവിടേക്ക് വരാൻ തോന്നും.... അത് കൊണ്ട് അധികം എന്നെ വിളിക്കേണ്ടന്ന് പറഞ്ഞു....

പിന്നെ ഞാനും വിളിക്കാൻ പോയില്ല.... ലെച്ചുവായിരുന്നു പറഞ്ഞത്.... "ഏട്ടൻ എവിടെ..... സിദ്ധു മൂന്ന് പേരെയും നോക്കി.... "ആ റൂമിലുണ്ട്.... സിദ്ധുവേട്ടൻ ഒന്ന് ചെന്ന് ഇത്തിരി നേരം സംസാരിക്കു.... രുക്ഷേട്ടനോട് അല്ലാതെ വേറെ ആരോടും ജീവേട്ടൻ സംസാരിക്കാറില്ല.... ചന്തു പറഞ്ഞതും ഒന്ന് മൂളിക്കൊണ്ട് ജീവയുടെ റൂം ലക്ഷ്യമാക്കി നടന്നു.... "കുട്ടേട്ടൻ എവിടെ പോവാ.... പുറത്തേക്കിറങ്ങി നടക്കുന്ന കുട്ടനെ ലെച്ചു പുറകിൽ നിന്നും വിളിച്ചു... "ഞാൻ ലൈബ്രറി വരെ പോവാ... രണ്ട് ബുക്ക്‌ എടുക്കാനുണ്ട്.... "ഞാനും ഉണ്ട്.... ഏട്ടത്തി വരുന്നോ.... ലെച്ചു ചന്തുനെ ഒന്ന് നോക്കി.... "ഇല്ല നീ പൊയ്ക്കൊ.... ചന്തു പറഞ്ഞതും ലെച്ചു തലയാട്ടിക്കൊണ്ട് കുട്ടന് പുറകെ ഉമ്മറത്തേക്ക് ഓടി.......

"കണ്ണേട്ടൻ എവിടെ പോയോ ആവോ.... ചന്തു രുക്ഷിനെ നോക്കി പുറത്തേക്ക് നടന്നു..... സിദ്ധു ജീവയുടെ റൂമിന് വെളിയിൽ എത്തിയതും ഒന്ന് നിന്നു... ഒന്ന് സംസാരിച്ചിട്ട് തന്നെ മാസങ്ങളായി ഓർക്കേ ഒരു വിങ്ങൽ........ "നീ... നിനക്ക് സുഖം അല്ലെ.... ജീവയുടെ ശബ്ദം കേട്ടതും റൂമിലേക്ക് ഒന്ന് തലയിട്ട് നോക്കി.... ആരോടോ ഫോണിൽ സംസാരിക്കുകയാണ്.... "മ്മ്ഹ്.... നീതു വെറുതെ ഒന്ന് മൂളി... കണ്ണുകൾ നിർവികരതയിലാണ്.... ജീവയുടെ കണ്ണിൽ വിശാദം തളം കെട്ടിയിരിക്കുന്നു..... "മരുന്നൊക്കെ... കഴിക്കാറുണ്ടോ.... എന്തേലും വയ്യായിക ഉണ്ടോ.... വാക്കുകളിൽ കരുതൽ നിറഞ്ഞതും നീതുവിന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു....

"കുഴപ്പം ഒന്നും ഇല്ല..... വയറിനെ ഒന്ന് തലോടിക്കൊണ്ടവൾ മറുപടി പറഞ്ഞു... "മ്മ്ഹ്...... നി.... നിനക്ക് ന്തെലും വേണെങ്കിൽ എന്നോട് പറയണം... മടിച്ചുകൊണ്ടാണ് പറഞ്ഞത്.... പറയാൻ തനിക്കൊരു അവകാശവും ഇല്ല... മനസ്സ് മന്ദ്രിക്കുന്നുണ്ട്.... "എനിക്ക് നിങ്ങളുടെ ഒന്നും ആവശ്യമില്ല..... പറഞ്ഞു കഴിഞ്ഞെങ്കിൽ ഫോൺ വെക്കട്ടെ..... വാക്കുകളിൽ തന്നോടുള്ള അവജ്ഞനത നിറഞ്ഞു.... ജീവയുടെ ചുണ്ടിൽ ഒരു പുഞ്ചിരി താനേ വിരിഞ്ഞു.... വേദനയിൽ കുതിർത്തൊരു പുഞ്ചിരി... ആ മടിയിലൊന്ന് തലവെച്ച് തന്റെ കുഞ്ഞിന്റെ ഓരോ വളർച്ചയും കാതോർക്കാൻ വെറുതെ ഒരു മോഹം.... മോഹം മാത്രം... പാഴ്മോഹങ്ങൾ..... ജീവ ഒന്ന് നെടുവീർപ്പിട്ടു....

"നിനക്ക് സംസാരിക്കാൻ താല്പര്യം ഇല്ലേൽ വെച്ചോ.... "ഹാ.... നീതുവിന്റെ ശബ്ദം ഒപ്പം ഫോൺ കട്ട്‌ ആയി.... സംസാരിക്കാൻ ഒരു കൊതി.... സംസാരിക്കാൻ ഒന്നും ഇല്ലന്നുള്ളത് വാസ്തവം.... അല്ലേലും എന്ത് ചോദിക്കാനാണ്.... ഈയുള്ള കാലം മുഴുവൻ അവളെനിക്കായി കാതോർത്തു.. ഞാൻ ഒന്നും പറഞ്ഞില്ല ഒന്നും.... ഇന്നവൾക്ക് വേണ്ടി ഞാൻ... പക്ഷെ അവൾ..... ജീവയുടെ മിഴികൾ സ്വയം താണു... പ്രതീക്ഷയുടെ ഒരു തരി വെട്ടം പോലും ഇല്ല.... എങ്ങും കൂരിരുൾ മാത്രം.... ജീവ കണ്ണുകൾ അടച്ചു പിടിച്ചു... "ഏട്ടാ... സിദ്ധുവിന്റെ ശബ്ദം ചെവിയിൽ പതിഞ്ഞതും കണ്ണുകൾ വലിച്ചു തുറന്നു.... "വിളിച്ചു.... ഞാൻ... പാ... പക്ഷെ അവൾക്കെന്നോട് അവൾക്കെന്നോട് സംസാരിക്കാൻ താല്പര്യം ഇല്ല.....വെറുത്ത് പോയി... അവൾ എന്നെ വെറുത്ത് പോയി... വാക്കുകൾ ഇടറുന്നുണ്ടായിരുന്നു..... ഒരു തേങ്ങൽ തൊണ്ടകുഴിയിൽ കുരുങ്ങി നിന്നു....

"ഏട്ടൻ സങ്കടപ്പെടാതിരിക്ക്.... ഏട്ടത്തിയെ ഞാൻ ഒരിക്കലും കുറ്റം പറയില്ല.... ഏട്ടത്തി ചെയ്തത് ശെരിയാണ്.... അതാണ് ശെരി..... ചെയ്ത് പോയ തെറ്റ് ഓർത്ത് നീറി കഴിയുന്നതല്ല പച്ചതാപം.... അതിനെ തിരുത്താൻ ശ്രെമിക്കുമ്പോഴാണ്.... ഇനി എങ്കിലും നന്നായി ജീവിക്കാൻ ശ്രെമിക്ക്.... പ്രതീക്ഷയുടെ ഒരു തിരി നാളം ഇപ്പോഴും ബാക്കിയുണ്ട്.... ആ കുഞ്ഞ്.... സിദ്ധു ജീവയെ ഒന്നുകൂടി നോക്കി റൂമിന് വെളിയിലേക്കിറങ്ങി പോയി... "എന്റെ മോള്....... ചൊടിയിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു..... അവനിലെ പ്രതീക്ഷ ഊട്ടി ഉറപ്പിക്കാൻ അത് മതിയായിരുന്നു...... 🔸________🔸

"കണ്ണേട്ടൻ എന്താ ഇവിടെ വന്ന് നിൽക്കുന്നെ.... ചന്തു സംശയത്തോടെ ഇലഞ്ഞിക്ക് ചുവട്ടിലിരിക്കുന്ന രുക്ഷിനെ നോക്കി.... "നിന്നോട് ബോതിപ്പിച്ചിട്ട് വേണോ എനിക്ക് എവിടെങ്കിലും ഇരിക്കാൻ.... ചന്തുനെ നോക്കതെ ദേഷ്യത്തിൽ പറഞ്ഞു... "കലിപ്പിലാണല്ലോ.... ചന്തു പതിഞ്ഞ സ്വരത്തിൽ പറഞ്ഞുക്കൊണ്ട് രുക്ഷിന്റെ അരികിലായ് ഇരുന്നു..... ചന്തു ഒന്നും മിണ്ടിയില്ല ദൂരെക്ക് നോക്കിയിരുന്നു... "എന്തേലും ചോദിക്കാൻ ഉണ്ടോ.... രുക്ഷ് തല ചെരിച്ചുകൊണ്ട് ചന്തുനെ നോക്കി.... "ഇല്ല..... ചന്തു സംശയത്തോടെ രുക്ഷിനെ നോക്കി.... "അച്ഛനെയും അമ്മേനെയും കുറിച്ച് ചോദിക്കണം എന്നില്ലേ... രുക്ഷ് സംശയത്തോടെ ചന്തുനെ നോക്കി....

"എങ്ങനെ മനസിലായി... ചന്തു അതിശയത്തോടെ രുക്ഷിനെ നോക്കി.... രുക്ഷോന്നും മിണ്ടിയില്ല.... "എന്റെ അമ്മ ഒരു നാടോടി ആയിരുന്നു.... ഏതോ ഉത്സവപ്പറമ്പിൽ വെച്ച് അച്ഛന്റെ മനസ്സിൽ കയറിപ്പറ്റി.... പിന്നങ്ങോട്ട് അമ്മ പോവുന്നടത്തേക്കെല്ലാം അമ്മയെ തേടിപ്പിടിച്ച് പോവും..... അങ്ങനെ വീട്ട്കാരുടെ മുന്നിൽ അച്ഛനൊരു ഊരുതെണ്ടിയായി...... അച്ഛമ്മക്ക് അച്ഛനെ കാണാതെ ഒരു ദിവസം പോലും ഉറങ്ങാൻ പറ്റില്ല.... എത്ര വൈകിയാലും അച്ഛനെ കാത്ത് നിൽക്കും.... പതിയെ പതിയെ അച്ഛന്റെ കിടപ്പ് പോലും കടത്തിണ്ണയിലും അമ്പലപ്പറമ്പിലും ഒക്കെ ആയി..... അമ്മയെ കണ്ടോണ്ടിരിക്കാൻ മാത്രമല്ല.... അമ്മയെ സംരക്ഷിക്കാൻ കൂടിയായിരുന്നു അത്.....

ഓരോ ദിവസം കൂടും തോറും അമ്മയോടുള്ള അച്ഛന്റെ സ്നേഹം കൂടി വന്നു.... അച്ഛനെ അമ്മ കണ്ടിട്ടില്ലാട്ടോ..... ഒളിച്ചും പാത്തും ഒക്കെ ആയിരിക്കും നോട്ടം.... രുക്ഷോരു ചിരിയാലെ പറഞ്ഞതും ചന്തുവിന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു രുക്ഷ് പറയുന്നതിനനുസരിച്ചു ഓരോ രംഗവും മനസ്സിലൂടെ കടന്ന് പോയി...... "ഒരു ദിവസം അമ്മ കിടന്നിരുന്ന കൂടാരത്തിൽ നിന്നും അലമുറയിട്ട കരച്ചിൽ ഉയർന്നു..... അതിന് ചുറ്റും പരുങ്ങിക്കൊണ്ടിരുന്ന അച്ഛൻ കൂടാരത്തിലേക്ക് ഓടി കയറി.... അമ്മക്കൊന്നും പറ്റി കാണല്ലേ എന്നായിരുന്നു അച്ഛന്റെ പ്രാർത്ഥന... കയറി നോക്കിയപ്പോൾ കണ്ടത് മൂക്കിൽ നിന്നും ചോര ഒലിപ്പിച്ചു് കിടക്കുന്ന അമ്മേടെ അച്ഛനെ ആണ്.....

അച്ഛൻ വേറൊന്നും നോക്കതെ അവരെയും എടുത്ത് ഹോസ്പിറ്റലിലേക്ക് ഓടി.... പുറകെ കരഞ്ഞുക്കൊണ്ട് അമ്മയും... അമ്മക്കാണേൽ അച്ഛൻ മാത്രേ ഉള്ളു.... ഹോസ്പിറ്റലിൽ എത്തിച്ചതും രക്ഷിക്കാൻ പറ്റിയില്ല.... അമ്മയുടെ കരച്ചിൽ കണ്ടതും അച്ഛന് സഹിക്കാൻ പറ്റിയില്ല..... അപ്പോൾ ഒരൊറ്റ ഡയലോഗാ "പോരുന്നോ എന്റെ കൂടെന്ന്....."..... രുക്ഷത് പറഞ്ഞതും ചന്തു നെറ്റി ചുളിച്ചവനെ നോക്കി.... "നോക്കണ്ട.... തേന്മാവിൻ കൊമ്പത്ത് മൂവി ഇറങ്ങിയ സമയമാ.... കിട്ടിയ ഡയലോഗ് വെച്ച് അട്ജെസ്റ് ചെയ്തു.....

പറയുമ്പോൾ രുക്ഷിന്റെ ചിരി ഉയർന്നിരുന്നു.... "എന്നിട്ട് എന്തായി.... ചന്തു കൗതുകത്തോടെ രുക്ഷിനെ നോക്കി.... "എന്നിട്ട് എന്താവാൻ അച്ചേടെ കൂടെ പോവാതെ അമ്മക്ക് വേറെ വഴി ഇല്ല... അച്ഛൻ അമ്മയെയും കൂട്ടി നേരെ ഇങ്ങോട്ട് വന്നു..... അച്ഛമ്മ പടി അടച്ചു പിണ്ഡം വെച്ചു.... അപ്പോഴും അമ്മയുടെ കൈ അച്ചേടെ കയ്യിൽ ഭദ്രമായിരുന്നു.... അടുത്തുള്ള കോവിലിന് മുന്നിൽ വെച്ച് ഒരു മഞ്ഞ താലി ആ കഴുത്തിൽ കെട്ടി കൊടുത്തു..... അച്ഛൻ അന്നും അമ്മക്ക് അന്യനായിരുന്നു....... അച്ഛന്റെ കരുതലും സ്നേഹവും അമ്മയെ ആകെ മാറ്റി... ഒരു നിമിഷം പോലും പിരിയാൻ പറ്റാത്ത വിധം അവർ അടുത്തു...... ഒരു ചെറിയ ചെറ്റകുടിലിൽ അവരവരുടെ സ്വർഗം തീർത്തു.....

അതിനിടക്ക് എല്ലായിടത്തേയും പോലെ അച്ഛമ്മക്ക് മനം മാറ്റം വന്ന് അവരെ തിരിച്ച് വിളിച്ചു്..... അച്ഛമ്മ എന്നും അമ്മയോട് അറപ്പോടെയെ സംസാരിച്ചിട്ടുള്ളു.... അച്ഛമ്മ മാത്രം അല്ല അവിടെ ഉള്ള എല്ലാരും.... ദ്രോഹിച്ചു ഒരുപാട്.... എങ്കിലും ഒരു പരാതിയും കൂടാതെ എല്ലാം സഹിച്ചു... അച്ഛനോട് ഒന്നും അമ്മ പറയില്ല..... അച്ഛന്റെ ഒരു ചേർത്ത് പിടിക്കൽ മതി എല്ലാ സങ്കടാവും മറക്കാൻ..... ഇടയ്ക്കിടെ വഴക്കിട്ടും പരിഭവിച്ചും.... അവർ സ്നേഹിച്ചു..... അതിനിടക്ക് ഞാൻ കൂടി വരവായി.... ചന്തു ഒരു ചിരിയാലെ രുക്ഷിനെ നോക്കി..... "പിന്നെ പിന്നെ.... എല്ലാരും അമ്മയെ അംഗീകരിച്ചു തുടങ്ങി.... അതായിരുന്നു അമ്മയുടെ ഏറ്റവും വലിയ സന്തോഷം...... മ്മ്ഹ്.... രുക്ഷോന്ന് നെടുവിയർപ്പ് ഇട്ടുക്കൊണ്ട് ചന്തുനെ നോക്കി...

"എനിക്ക്..... എനിക്ക് പത്തു വയസ്സ് തികയുന്നതിന്റെ അന്ന്.... അവരെന്നെ അവസാനമായി ഒന്ന് കാണാൻ കൂടി നിൽക്കാതെ പോയി.... പുലർച്ചെ എനിക്കിഷ്ടമുള്ളതെല്ലാം ഉണ്ടാക്കാനായി എഴുനേറ്റതാ.... അടു.... അടുപ്പിൽ നിന്നും.... സാ.... സാരി തുമ്പിലേക്ക് തീ... തീ പടർന്നു.... അമ്മേടെ അലർച്ച.... അലർച്ച കേട്ട് എല്ലാരും ഓടി വന്നു..... അപ്പോയെക്കും ദേഹത്തെ അഗ്നി പൊതിഞ്ഞിരുന്നു..... കണ്മുന്നിൽ തന്റെ ജീവൻ പിടയുന്നത് കാണാൻ കഴിയാതെ അലറി വിളിച്ച് എല്ലാരേയും തള്ളി മാറ്റിക്കൊണ്ട് അച്ഛൻ അമ്മയെ പൊതിഞ്ഞു പിടിച്ചു...... തൊണ്ടയിലൊരു ഏങ്ങൽ കുരുങ്ങി.... മിഴികൾ താഴ്ത്തി ഇരുന്നു.... ചന്തു അവന്റെ കയ്യിൽ പിടിച്ചുകൊണ്ട് തോളോട് തല ചാഴ്ച്ചു കിടന്നു...

രുക്ഷാ കയ്യെ മുറുക്കി പിടിച്ചു...അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു..... നീണ്ട മൗനം.... നിശ്വാസങ്ങൾ പരസ്പരം കഥ പറയുന്നു.... "ഒത്തിരി ഇഷ്ട്ടായിരുന്നോ അവരെ.... ചന്തു തല ചെരിച്ചുകൊണ്ട് രുക്ഷിനെ നോക്കി.... "ഒരു പത്തു വയസ്സ്ക്കാരൻ ചെക്കനെ സംബന്ധിച്ചു അവന്റെ എല്ലാം അവന്റെ അച്ഛനും അമ്മയും അല്ലെ ചന്തു.... ഒത്തിരി ഒത്തിരി ഇഷ്ട്ടായിരുന്നു എന്നെ... അവരുടെ ചൂട് പറ്റി കിടക്കാതെ ഒറക്കം വരില്ലെനിക്ക്..... എല്ലാരിലും നിന്നും അകലം പാലിച്ചു.... ഒരുപക്ഷെ ഇനി ഒരു വേദന കൂടി താങ്ങാൻ പറ്റില്ലെനിക്ക് ചത്തു പോവും ഞാൻ.... കൈ ഒന്നുകൂടി ചന്തുന്റെ കയ്യിൽ മുറുകി..... "നീ എന്നെ വിട്ട് എവിടേലും പോവോ.... രുക്ഷോരു കുറുമ്പോടെ ചന്തുനെ നോക്കി...

"പോയാൽ..... "ഞാൻ വിട്ടിട്ട് വേണ്ടെ നീ പോവാൻ..... "ഹോ ഹോ അപ്പോൾ മരിച്ചു പോയാലോ.... ചന്തു ഇടം കണ്ണിട്ട് രുക്ഷിനെ നോക്കിയതും ഒരു ചിരിയോടെ ഇരിക്കുന്നുണ്ട്.... "എന്താ ചിരിക്കുന്നെ ഞാൻ മരിച്ചുപോട്ടെ എന്നാണോ... ചന്തു ദേഷ്യത്തോടെ പല്ല് ഞെരിച്ചോണ്ട് രുക്ഷിനെ നോക്കി.... "ഹാ നീ മരിച്ചാൽ ഒരു സെക്കന്റ്‌ പഴക്കാതെ ഞാനും മരിക്കും..... പിന്നെ എനിക്കെന്തിനാ സങ്കടം.... രുക്ഷ് പറഞ്ഞതും ചന്തു അത്ഭുതത്തോടെ അവനെ നോക്കി... "വർണ്ണങ്ങളില്ലാത്ത ലോകം നിനക്ക് സങ്കൽപ്പിക്കാൻ പറ്റുവോ.... രുക്ഷ് ചന്തുനെ നോക്കിയതും അവൾ ഇല്ലന്ന് തലയാട്ടി.... "ഹാ അപ്പോൾ നീഴില്ലാത്ത ലോകം എനിക്കും ഇനി സങ്കൽപ്പിക്കാൻ കഴിയില്ല..... ചുണ്ടിലൊരു ചെറു പുഞ്ചിരി വിരിഞ്ഞു....

ചന്തു ഒന്നുകൂടി അവനിലേക്ക് ചേർന്നിരുന്നു.... രുക്ഷ് ചന്തുനെ പൊതിഞ്ഞു പിടിച്ചുകൊണ്ട് നെഞ്ചോട് ചേർത്ത് പിടിച്ചു.... "അത്രക്ക് ഇഷ്ട്ടാണോ എന്നെ.... ചന്തു മിഴികൾ ഉയർത്തി രുക്ഷിനെ നോക്കി.... "words are not enough to say how much you mean to me....... രുക്ഷോരു ചിരിയോടെ ചന്തുന്റെ നെറുകിൽ ഒന്ന് മുത്തി.... "ഇപ്പോൾ പേടി തോന്നുന്നില്ലേ ചന്തു.... രുക്ഷ് മിഴി താഴ്ത്തി ചന്തുനെ നോക്കി... "പേടിയോ എന്തിന്.... റൂമിൽ നമ്മൾ ഒറ്റക്കല്ലേ ഉള്ളു അപ്പോൾ പേടി തോന്നും . ബട്ട്‌ ഇപ്പോൾ നമ്മൾ ഇവിടല്ലേ ഉള്ളത്.....

ചന്തു ഇളിച്ചോണ്ട് പറഞ്ഞതും രുക്ഷിന് ചിരി വന്നു.... "എനിക്കങ്ങനെ ഒന്നും ഇല്ല...... ഈ ഇലഞ്ഞി മരത്തിന്റെ ചുവട്ടിൽ ഇരുന്ന് റൊമാൻസിക്കാൻ നല്ല ഏല.... രുക്ഷ് ഇടം കണ്ണിട്ട് ചന്തുനെ നോക്കി.... വിയർക്കാൻ തുടങ്ങി എന്ന് കണ്ടതും രുക്ഷിന് ചിരി വന്നു...... രുക്ഷോരു കുസൃതിയോടെ ചന്തുന്റെ അരയിലൂടെ കൈ ഇട്ടതും അവൾ ഇലഞ്ഞി തറയിൽ നിന്നും ചാടി ഇറങ്ങി..... "ഞ..... ഞാൻ.... ഞാൻ പോട്ടെ.... സാരിയിൽ പരിഭ്രമത്തോടെ കൈ ചുഴറ്റിക്കൊണ്ട് ഓടി.... "ഈ പേടി കുറച്ച് ഓവർ ആണ്.... ഹാ... മാറ്റിത്തരാം..... രുക്ഷോരു കള്ള ചിരിയോടെ ചന്തു പോവുന്നത് നോക്കി പറഞ്ഞു..................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story