പ്രണയവർണ്ണങ്ങൾ: ഭാഗം 43

pranayavarnangal

എഴുത്തുകാരി: കുറുമ്പി

ദേഹത്തെന്തോ കുത്തുന്നത് പോലെ തോന്നിയതും രുക്ഷ് കണ്ണുകൾ വലിച്ച് തുറന്നു.... അടുത്തായി കിടക്കുന്ന ചന്തുവിനെ കണ്ടതും ഒന്നുകൂടി അവളെ പൊതിഞ്ഞു പിടിച്ചുകൊണ്ട് കണ്ണടച്ചു.... എവിടെയാ ഉള്ളതെന്ന് ഓർത്തതും ഞെട്ടിക്കൊണ്ട് എണീറ്റു.... നേരം വെളുത്തിട്ടില്ല പുറത്തിപ്പോഴും ഇരുടാണ്...... കണ്ണ് തിരുമ്പിക്കൊണ്ട് ചുറ്റും ഒന്ന് നോക്കി നോട്ടം അവസാനിച്ചത് കൊച്ച് കുട്ടികളെ പോലെ കിടന്നുറങ്ങുന്ന ചന്തുവിലാണ്... "എന്റെ കൺട്രോൾ കളയാനായിട്ട്.... ചന്തുവിന്റെ ദേഹത്ത് നിന്നും തെന്നി മാറി കിടക്കുന്ന സാരിക്കൊണ്ട് ഒന്നുകൂടി അവളെ പൊതിഞ്ഞു....

"ചന്തു...... മുഖത്തേക്ക് വീണു കിടക്കുന്ന ചന്തുവിന്റെ മുടി ചെവിക്ക് പുറകിലേക്ക് മാടി ഒതുക്കിക്കൊണ്ട് ആർദ്രമായി രുക്ഷ് വിളിച്ചതും രുക്ഷിന്റെ കൈ നെഞ്ചോട് ചേർത്തുക്കൊണ്ട് ചന്തു ഒന്ന് ഞെരുങ്ങി കിടന്നു......എന്തോ ഓർമ്മ വന്നതും ചന്തു ഞെട്ടി എണീറ്റു... "നമ്മൾ ഇവിടെ.... അയ്യേ..... സാരി ഒന്നുകൂടി ശരീരത്തോട് ചേർത്ത് വെച്ചുകൊണ്ട് ചന്തു വല്ലായ്മയോടെ രുക്ഷിനെ നോക്കി.... ചന്തുന്റെ നോട്ടം കണ്ടതും രുക്ഷിന് ചിരി പൊട്ടി.... "നീ ഇനി മറച്ച് വെച്ചിട്ടൊന്നും കാര്യം ഇല്ല ചന്തു.... ഞാൻ എല്ലാം കണ്ടു.... ഇത്തിരി നാണം അഭിനയിച്ചോണ്ട് ചന്തുനെ എടുത്ത് മടിലെക്കിരുത്തിക്കൊണ്ട് രുക്ഷ് പറഞ്ഞു....

"അയ്യേ... മാറങ്ങോട്ട്.... ചന്തു രുക്ഷിനെ തന്നിൽ നിന്നും വേർപ്പെടുത്തിക്കൊണ്ട് കണ്ണ് കൂർപ്പിച്ചോണ്ട് നോക്കി...... "ഇങ്ങനെ നോക്കല്ലേ.... ഞാൻ വല്ലോം ചെയ്ത് പോവും.... ഒന്നുകൂടി ചന്തുവിൽ ഒട്ടിക്കൊണ്ട് രുക്ഷ് പറഞ്ഞതും ചന്തു അവന്റെ മൂക്കിനിട്ടെന്ന് കടിച്ചു... "അഹ് ഡീ.... മൂക്ക് ഉഴിഞ്ഞോണ്ട് രുക്ഷ് ചന്തുനെ ഒന്ന് കൂർപ്പിച്ചു നോക്കി... "ഇങ്ങനെ നോക്കാതെ താഴെ ഇറങ്ങി നിൽക്ക്.... ഞാൻ ഈ ഡ്രസ്സൊന്ന് ഇടട്ടെ... ചന്തു ഡ്രസ്സൊന്ന് കൂട്ടി പിടിച്ചോണ്ട് പറഞ്ഞതും രുക്ഷ് ചുണ്ട് ചുളുക്കി.... "ഞാൻ മാറൂല.... രുക്ഷ് ചന്തുന്റെ ചുണ്ടിലൊന്ന് കടിച്ചോണ്ട് പറഞ്ഞു.... "കണ്ണേട്ടാ...... ചന്തു വേവലാതിയോടെ രുക്ഷിനെ നോക്കിയതും അവൻ അവളെ തന്നെ നോക്കിയിരിപ്പുണ്ട്....

"ഇവിടുന്ന് താഴെ ഇറങ്ങി നിൽക്കുന്നതാ നല്ലത്..... ഇല്ലേൽ ഇനി എന്റടുത്തേക്ക് വരണ്ട.... ചന്തു മുഖം കെർവിച്ചോണ്ട് പറഞ്ഞു.... "സീരിയസ് ആയിട്ടാണോ.... രുക്ഷോന്ന് മുഖം ചുളിച്ചോണ്ട് ചന്തുനെ നോക്കി....അവൾ അതെന്ന് തലയാട്ടി... "വൊക്കെ... ഈ ഒരു പ്രാവിശ്യത്തേക്ക് മാത്രം.....രുക്ഷ് പറഞ്ഞതും ചന്തു അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... "അല്ലേലും ഞാൻ എന്തിനാ പോവുന്നെ.... അഴിച്ചത് ഞാൻ അല്ലെ... അപ്പോൾ ഇട്ട് തരേണ്ടതും ഞാൻ അല്ലെ... രുക്ഷോന്ന് മീശ പിരിച്ചോണ്ട് ചോദിച്ചതും ചന്തുന്റെ നെഞ്ചിലൂടെ ഒരാന്തൽ കടന്ന് പോയി....... "വേ... വേണ്ടാട്ടോ.... രുക്ഷ് ചന്തുന്റെ അരികിലേക്ക് വന്നതും അവളവനെ ഒരു കൈ കൊണ്ട് നെഞ്ചിൽ തടുത്ത് നിർത്തി...

"പ്ലീസ്...... ചന്തു പറഞ്ഞതും അവളുടെ കവിളിലൊന്ന് അമർത്തി മുത്തിക്കൊണ്ട് രുക്ഷ് താഴെക്ക് ചാടി ഇറങ്ങി... ചന്തു രുക്ഷ് ഇറങ്ങിയതൊന്ന് നോക്കി ഒരു ചെറു പുഞ്ചിരിയാലെ ഡ്രസ്സ്‌ എടുത്തിട്ടു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 "ഹയ്യോ..... അഞ്ചു മണിയായോ.... ഇന്ന് ഏട്ടത്തിയെയും കൂട്ടി അമ്പലത്തിൽ പോവണെന്ന് അച്ഛമ്മ പറഞ്ഞതല്ലേ.... ഹോ ഞാൻ മറന്നു... ലെച്ചു ഫോണിലോന്ന് നോക്കി ചാടി എണീറ്റു..... ഡോർ തുറന്നതും മുന്നിലൂടെ പോവുന്ന രുക്ഷിനെയും ചന്തുനെയും കണ്ട് ലെച്ചു ഒന്ന് സ്റ്റെക് ആയി.... ഇതേ സമയം ലെച്ചുനെ കണ്ടിട്ട് രുക്ഷും ചന്തുവും ഒന്ന് പരുങ്ങി..... "നിനക്കെന്താ ഉറക്കം ഒന്നുമില്ലേ... ചമ്മൽ മറച്ചുവെച്ചുകൊണ്ട് രുക്ഷ് ദേഷ്യത്തിൽ ലെച്ചുനെ നോക്കി...

"എനിക്ക് ഉറക്കം ഇല്ലാത്തത് പോട്ടെ നിങ്ങൾക്ക് ഉറക്കം ഒന്നും ഇല്ലേ... ലെച്ചു രുക്ഷിനെയും ചന്തുനെയും നോക്കി കട്ടിളക്ക് ചാരി നിന്നോണ്ട് ചോദിച്ചു.... "ഞങ്ങൾ ഉറങ്ങോ ഉറങ്ങാതിരിക്കോ ചെയ്യും പോയി കിടന്നുറങ്ങടി.... രുക്ഷ് അലറിക്കൊണ്ട് ലെച്ചുനെ നോക്കിയതും അവളുടെ റൂമിന്റെ വാതിൽ ക്ലോസ് ആയിരുന്നു.... ചന്തു ചിരിച്ചോണ്ട് രുക്ഷിനെ നോക്കി... "ഈ അലറൽ കൊണ്ട് ഇപ്പോയേലും ഒരു ഉപകാരം ഉണ്ടായല്ലോ..... "ഇനിയും ഉപകാരം ഉണ്ട് മോള് റൂമിലേക്ക് വാട്ടോ ചേട്ടൻ കാണിച്ചു തരാം... രുക്ഷോന്ന് താടി ഉഴിഞ്ഞോണ്ട് പറഞ്ഞതും ചന്തു സ്റ്റെക്കായി..... രുക്ഷ് വേഗത്തിൽ സ്റ്റെയർ കയറി.... പുറകെ പതിയെ ചന്തുവും....

"ഏട്ടത്തി.... ലെച്ചുന്റെ പതിഞ്ഞ സ്വരം കേട്ടതും ചന്തു തിരിഞ്ഞു നോക്കി... വാതിലിനിടയിലൂടെ കഴുത്ത് പുറത്തേക്കിട്ടുക്കൊണ്ട് നോക്കുന്നുണ്ട്... "അമ്പലത്തിൽ പോവണം... ഇന്നലെ പറയാൻ മറന്നത വേഗം ഫ്രഷ് ആയി വാ... അത്രയും പറഞ്ഞോണ്ട് ലെച്ചു വാതിൽ കൊട്ടി അടച്ചു..... ചന്തു വേഗത്തിൽ മേലേക്ക് കയറി.... റൂമിലേക്ക് കയറിയതും രുക്ഷ് പില്ലോയും കെട്ടിപ്പിടിച്ച് കിടക്കുന്നുണ്ട്... ചന്തു രുക്ഷിനെ ഒന്ന് നോക്കി ഫാൻ ഇട്ടോണ്ട് ഡ്രെസ്സും എടുത്തോണ്ട് പുറത്തേക്കിറങ്ങി..... ആരുടെയൊക്കെയോ കല പില ശബ്ദം കേട്ടോണ്ടാണ് രുക്ഷ് കണ്ണ് തുറക്കുന്നത് കണ്ണൊന്നു തിരുമ്പി ക്ലോക്കിലേക്ക് നോക്കിയതും സമയം പത്തായിട്ടുണ്ട്.....

ഇടാനുള്ള ഡ്രെസ്സും മറ്റും ചന്തു ടേബിളിൽ എടുത്ത് വെച്ചിരുന്നു അതും എടുത്തോണ്ട് വേഗത്തിൽ സ്റ്റെയർ ഇറങ്ങി.... പുറത്ത് പന്തൽ ഉയർന്നിട്ടുണ്ട് ചുറ്റും പണി എടുക്കുന്നവരുടെ ശബ്‌ദം കേൾക്കാം ചുറ്റും ഒന്ന് നോക്കി ചന്തുവിനെ അവിടെങ്ങും കാണാനില്ല..... "ഹാ ഏട്ടൻ എണീറ്റോ.... വേഗം ഫ്രഷ് ആയി വാ.... ലെച്ചു പറഞ്ഞതും രുക്ഷ് ഒന്ന് മൂളിക്കൊണ്ട് ചുറ്റും നോക്കി ബാത്‌റൂമിലേക്ക് നടന്നു.....രുക്ഷ് പോയെന്ന് ഉറപ്പായതും ലെച്ചു കുട്ടന് നേരെ തിരിഞ്ഞു.... "കുട്ടേട്ടാ ഞാൻ പറഞ്ഞതൊന്നും മറക്കണ്ട.... എന്നെ പറഞ്ഞു തിരുത്താം എന്ന് വല്ല മോഹവും ഉണ്ടേൽ നടക്കൂല... ലെച്ചു ദേഷ്യത്തോടെ കുട്ടനെ ഒന്ന് നോക്കി റൂമിലേക്ക് തിരിഞ്ഞ് നടന്നു.....

ഹാളിലെ ചെയറിലൊന്ന് ഇരുന്നോണ്ട് കുട്ടൻ ലെച്ചു പോവുന്നതും നോക്കി തലക്ക് കൈ കൊടുത്തു.... "ഇനി എന്തൊക്കെ സംഭവിക്കുമോ എന്തോ.... കുട്ടൻ ഒന്ന് നെടുവീർപ്പിട്ടോണ്ട് സ്വയം പറഞ്ഞു...... "ലെച്ചു.... അച്ഛമ്മ ഉമ്മറത്ത് നിന്നും വിളിച്ചതും അവൾ റൂമിൽ നിന്നും ഇറങ്ങി കുട്ടനെ ഒന്ന് തറപ്പിച്ചു നോക്കി ഉമ്മറത്തേക്ക് നടന്നു....മുറ്റത്ത് കാറിൽ നിന്നും ഇറങ്ങുന്ന ആൾക്കാരെ കണ്ടതും ലെച്ചുന്റെ കണ്ണുകൾ വിടർന്നു.... സുജാത കാറിന്റെ ഡോർ ക്ലോസ് ചെയ്തോണ്ട് ലെച്ചുനെ ഒന്ന് തുറിച്ചു നോക്കിക്കൊണ്ട് അച്ഛമ്മയെ ചെന്ന് കെട്ടി പിടിച്ചു..... "സുഖല്ലേ അമ്മേ.... അച്ഛമ്മയിൽ നിന്നും വിട്ട് മാറിക്കൊണ്ട് സുജാത ചോദിച്ചതും അവരോന്ന് ചിരിച്ചു... വിനയൻ ലെച്ചുന്റെ കവിളിലൊന്ന് തലോടി....

"യാത്രയൊക്കെ സുഖായിരുന്നോ.... ദിവാകരൻ ഉമ്മറത്തേക്ക് വന്നോണ്ട് ചോദിച്ചതും വിനയൻ താല്പര്യം ഇല്ലാത്ത മട്ടിൽ ഒന്ന് മൂളി...അപ്പോയെക്കും ദിനേശനും വത്സലയും ചന്ദ്രികയും ഉമ്മറത്ത് ഹാജറിട്ടിരുന്നു.... സുജാത എല്ലാരേയും നോക്കി ഒന്ന് ചിരിച്ചു.... അവർക്കിടയിലെ ബദ്ധത്തിൽ അത് മാത്രമായിരുന്നു പുതുമ.... "ചന്തു മോളെവിടെ.... സുജാത അകത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.... "റൂമിലുണ്ട്.... അമ്മേം അച്ഛനും കേറി വാ... ലെച്ചു രണ്ടാളെയും അകത്തേക്ക് വിളിച്ചു... "നാളെ അല്ലെ ഡേറ്റ് കുറിച്ച് തന്നത്.... വിനയൻ അച്ഛമ്മയെ നോക്കിക്കൊണ്ട് ചോദിച്ചു.... "നാളെ....പതിനൊന്നിനും പണ്ട്രണ്ടരക്കും ഇടയിൽ.... അടുത്തറിയുന്ന കുറച്ച് പേരെ വിളിക്കണം എന്ന് വെച്ചു...

അതാ ഈ പന്തൽ ഒക്കെ....അല്ല മോൾടെ അമ്മേനെയും അച്ഛനെയും വിളിച്ചില്ലേ... അച്ഛമ്മ സംശയ ഭാവത്തിൽ സുജാതയെ നോക്കി.... "ഞാൻ വിളിച്ചിട്ടുണ്ട് അമ്മേ.... അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പോയ്‌ വരവൊന്നും ഇതുവരെ നടന്നിട്ടില്ലല്ലോ....... ഇങ്ങനൊക്കെ അല്ലെ അവരെ പരിചയപ്പെട്ട് വരാൻ പറ്റു.... സുജാത പറഞ്ഞത് കേട്ടോണ്ടാണ് സിദ്ധു മുറ്റത്ത് പന്തല്ക്കാരുടെ ഇടയ്ക്കുന്നു നോട്ടം അവരിലേക്ക് മാറ്റിയത്.... എല്ലാരും അകത്തേക്ക് കയറി എന്ന് ഉറപ്പായതും സിദ്ധു ലെച്ചുന്റെ മുടിക്ക് പിടിച്ചവിടെ നിർത്തി..... "എന്താടോ കാല....ലെച്ചു ദോഷിച്ചുകൊണ്ട് സിദ്ധുനെ നോക്കി... "ചന്തുന്റെ വീട്ടുകാർ വരില്ലെ.... "ഹാ വരും നാളെ.... ലെച്ചു ഒന്ന് തല ഉഴിഞ്ഞോണ്ട് പറഞ്ഞു...

"ഹാ അത് മതി നീ പൊയ്ക്കോ... സിദ്ധു ചുണ്ടിൽ വിരിഞ്ഞ ചിരി മറച്ച് വെച്ചുകൊണ്ട് പറഞ്ഞു... "അതൊക്കെ പോട്ടെ.... സുജാതമ്മ എന്താ നിന്നെ മൈൻഡ് ചെയ്യാതെ പോയെ... തന്നെ സംശയത്തോടെ നോക്കുന്ന ലെച്ചുനെ നോക്കി വിഷയം മാറ്റാൻ എന്നോണം ചോദിച്ചു.... "അതൊന്നും പറയാതിരിക്കുന്നതാ നല്ലത്.... കുട്ടേട്ടന്റെ കാര്യം ഞാൻ ചെറുതായൊന്ന് സൂചിപ്പിച്ചു..... ഇവിടുള്ളവരുമായി ഒരു ബന്ധോം വേണ്ട എന്ന് തറപ്പിച്ചു പറഞ്ഞു.... അതുമല്ല ഇനി അതും പറഞ്ഞ് എന്ടെടുത്ത് വന്നാൽ ഏട്ടനോട് പറഞ്ഞ് കൊടുക്കുന്നും പറഞ്ഞു.... ഇനി എന്താ ചെയ്യാന്ന് എനിക്ക് ഒരു പിടിയും ഇല്ല.... ഇവരൊക്കെ ഇങ്ങനെ തുടങ്ങിയാൽ എന്താ ചെയ്യാ.... ലെച്ചു ഒന്ന് നെടുവീർപ്പ് ഇട്ടോണ്ട് പറഞ്ഞു...

"അതൊക്കെ ശെരിയാക്കാന്ന്... നീ പോയി എനിക്കൊരു ഗ്ലാസ്സ് വെള്ളം എടുത്ത് താ.... "ശെരിയാക്കേണ്ടത് എങ്ങനാണെന്ന് എനിക്കറിയാം.... പിന്നെ വെള്ളം തന്നത്താൻ എടുത്തങ്ങ് കുടിച്ചാൽ മതി... ലെച്ചു മുഖം ഒന്ന് കെർവിച്ചോണ്ട് അകത്തേക്ക് കയറി.... "നിന്റെ കെട്ട് ഈ ജന്മം നടക്കൂലടി..... സിദ്ധു പുറകിൽ നിന്നും വിളിച്ച് പറഞ്ഞതും ലെച്ചു അവനെ നോക്കി കൊഞ്ഞനം കുത്തി..... റൂമിലേക്ക് കയറിയതും സുജാത ചന്തുവും ആയിട്ട് കുശലം പറയുന്നുണ്ട്.... ലെച്ചു പതിയെ സുജാതയുടെ അടുത്തായി ഇരുന്നതും അവർ ദേഷ്യത്തിൽ എണീറ്റ് പോയി... "ഇതെന്ത് പറ്റി സുജാതമ്മക്ക്.... ചന്തു സംശയത്തോടെ ലെച്ചുനെ നോക്കി...

"ഒന്നും പറയാതിരിക്കുന്നതാ ബേധം.... ഇന്നത്തെ ദിവസം ഒന്ന് കഴിഞ് കിട്ടിയാൽ മതിയായിരുന്നു...... ലെച്ചു പറഞ്ഞതും ചന്തു അവളെ സംശയത്തോടെ ഒന്ന് നോക്കി... "നാളത്തെ ദിവസത്തിന് എന്താ പ്രത്യേകത.... ചന്തു ഒരു പുരികം പൊക്കി ചോദിച്ചതും ലെച്ചു ഇരുന്ന് വിയർത്തു... "ഏ... ഏയ് ഒന്നുല്ല.... എന്നെ അച്ഛമ്മ വിളിക്കുന്നെന്ന് തോന്നുന്നു.... ചന്തു എന്തോ ചോദിക്കാൻ വന്നപ്പോയെക്കും ലെച്ചു പുറത്തേക്ക് ഒടി... ചന്തു ലെച്ചു പോവുന്നതൊന്ന് നോക്കി നഖം കടിച്ചു... ഹാളിൽ ആരെയോ തിരയുന്ന രുക്ഷിനെ കണ്ടതും ചന്തു വാതിലിന്റെ മറവിലേക്ക് ഒളിച്ചു.... "ഈ ചന്തു ഇതെവിടെ പോയി.... രുക്ഷ് ദേഷ്യത്തിൽ ചുറ്റും തിരയാൻ തുടങ്ങി.... മുഖമൊക്കെ ദേഷ്യത്താൽ ചുമന്നു തുടുത്തിട്ടുണ്ട്......

ചന്തു ഒരു ചിരിയോടെ വാതിലിനു മറവിൽ നിന്ന് ഒന്നുകൂടി നോക്കി...... രുക്ഷ് ചുറ്റും നോക്കി നോട്ടം ലെച്ചുന്റെ റൂമിലേക്ക് എത്തിയതും ചന്തു വാതിലിന് പുറകിലേക്ക് ഒളിച്ചു.... മുന്നിലേക്ക് ചെല്ലാൻ പറ്റാത്ത വിധം അവളിൽ ജാള്യത ഉളവായിരുന്നു.... "നീ എന്താ ഇവിടെ ചെയ്യുന്നേ.... പൊടുന്നനെ തല പൊക്കി നോക്കിയതും രുക്ഷ് പുരികം പൊക്കി ചന്തുനെ നോക്കുന്നുണ്ട്.... "ഞ.... ഞാൻ എന്ത് ചെയ്യാനാ ചുമ്മാ.... എന്നാൽ ഞാൻ പോട്ടെ..... ചന്തു ഇളിച്ചോണ്ട് രുക്ഷിനെ മറികടന്നു പോവാൻ നോക്കിയതും അവൻ അവളെ പിടിച്ച് ബെഡിലേക്ക് ഇട്ടുക്കൊണ്ട് ഡോർ ക്ലോസ് ചെയ്തു..... ചന്തു ഒന്ന് ഉമിനീരിറക്കി ചുറ്റും നോക്കി....... അപ്പോയെക്കും രുക്ഷ് അവളെ രണ്ട് സൈഡിൽ നിന്നും ബ്ലോക്ക്‌ ആക്കി അവൾക്ക് മേലയായി കിടന്നിരുന്നു....

ചന്തു രണ്ട് കയ്യും രുക്ഷിന്റെ നെഞ്ചിൽ വിലങ്ങനെ വെച്ചുകൊണ്ട് മിഴി താഴ്ത്തി... മുഖം നാണത്താൽ ചുമന്നിരുന്നു... "ചന്തു....... കാതിലായ് രുക്ഷിന്റെ നിശ്വാസം പതിഞ്ഞതും ചന്തുന്റെ ഉച്ചി മുതൽ പാതം വരെ ഒരു തരിപ്പ് പടർന്നു കയറി.... "ചന്തു..... ചന്തുവിൽ നിന്നും പ്രതികരണം ഒന്നും ഇല്ലാതായതും രുക്ഷ് വീണ്ടും വിളിച്ചു..... "മ്മ്..... ചുമ്മാതൊന്ന് മൂളി..... മുഖമാകെ തുടുത്തിരുന്നു.... കണ്ണുകൾ വെപ്രാളത്തോടെ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു കളിക്കുന്നു...രുക്ഷിന് അത് കൺകെ ചിരി വന്നു..... "നിനക്ക് ഇപ്പോഴും എന്നെ പേടിയാല്ലേ... ഞാൻ ചുമ്മാ നിന്നെ പേടിപ്പിക്ക ഞാൻ മാറിയേക്കാം.... രുക്ഷോന്ന് ചന്തുനെ ഇടം കണ്ണിട്ട് നോക്കിക്കൊണ്ട് ഒരു കുസൃതിയാലേ അവളിൽ നിന്നും മാറാൻ നോക്കിയതും ചന്തു അവന്റെ ഷർട്ടിന്റെ കോളറക്ക് പിടിച്ച് തന്നോട് അടുപ്പിച്ചു...

"ഞാൻ പറഞ്ഞോ പേടിയാണെന്ന്.... രുക്ഷിനെ തന്നിലെക്ക് ഒന്നുകൂടി അടുപ്പിച്ചുകൊണ്ട് ചന്തു പറഞ്ഞതും രുക്ഷവളെ ഇമചിമ്മാതെ ഒന്ന് നോക്കി... "എങ്കിൽ പറ പേടി അല്ലേൽ എന്താ എന്നോടിപ്പോൾ തോന്നുന്നേ.... പതിഞ സ്വരത്തിൽ കുറുമ്പോടെ ചോദിച്ചുകൊണ്ട് രുക്ഷ് ചന്തുന്റെ കവിളിലൊന്ന് പതിയെ തലോടി..... "ഇപ്പോളല്ല.... കൊറേ കൊറേ മുൻപ് തുടങ്ങിയതാ.... ചന്തു പറഞ്ഞതും രുക്ഷ് നെറ്റി ചുളിച്ചു.... "എന്ത് ദേഷ്യമാണോ... രുക്ഷ് ചന്തുന്റെ മുഖത്തേക്ക് ഉറ്റു നോക്കി ചോദിച്ചു.... "മ്മ്ഹ്... അല്ല...... ഒന്നുല്ല... ചന്തു തലയൊന്ന് ഉയർത്തി രുക്ഷിന്റെ മൂക്കിൻ തുമ്പിനോട് മൂക്ക് മുട്ടിച്ചതും അവൻ മുഖമൊന്ന് ഉയർത്തി.... "കളിക്കാതെ പറ ചന്തു.... മുഖത്ത് ഗൗരവം നിറഞ്ഞതും ചന്തുന് ചിരി വന്നു...

"മലയാളത്തിൽ അതിനെ പ്രണയം പ്രേമം എന്നൊക്കെ പറയും ഇംഗ്ലീഷിൽ love ഇനി ആഫ്രിക്കൻ ഭാഷയിലാണെൽ Liefde(സ്നേഹം ).... എന്റെ ഈ കണ്ണേട്ടനോട് നിറയെ നിറയെ ഇഷ്ട്ടാണ്.... ചന്തു ഒരു ചിരിയാലെ രുക്ഷിനെ നോക്കിയതും കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്..... "അയ്യേ.... കരയാ.... ചന്തു രുക്ഷിന്റെ മുഖം കൈ കുമ്പിളിൽ എടുത്തു.... "കരഞ്ഞതൊന്നും അല്ല കരട് പോയതാ... രുക്ഷ് ചുണ്ടിലൊരു ചിരിയോടെ ചന്തുനെ നോക്കി... "എനിക്ക് പേടി ഉണ്ടായിരുന്നു ചന്തു.... നിനക്കെന്നെ ഒരിക്കലും സ്നേഹിക്കാൻ പറ്റില്ലാ എന്ന ഞാൻ കരുതിയെ അതിനുള്ളതെല്ലാം ഞാൻ തന്നെ ചെയ്ത് വെച്ചിട്ടുണ്ടല്ലോ..... നീ പറഞ്ഞ പോലെ എന്റെ ഉള്ളിലും നിറയെ നിറയെ സ്നേഹമാണ്.... പ്രണയമാണ്...

. എല്ലാത്തിലും ഉപരി വാത്സല്യമാണ്.... രുക്ഷ് പ്രണയാർതമായി ചന്തുന്റെ കണ്ണിലേക്ക് നോക്കി..... "അത് മതി അത് മതി ക്യാരക്ടർ വിട്ട് പോവുന്നു.... ചന്തു വാ പൊത്തി ചിരിച്ചോണ്ട് പറഞ്ഞതും രുക്ഷിനും ചിരി വന്നു.... "ഇപ്പോൾ ചോദിക്കാൻ തോന്നുന്നില്ലേ ആ ഡയലോഗ്.... ചന്തു കുറുമ്പോടെ രുക്ഷിനെ നോക്കിയതും രുക്ഷ് നെറ്റി ചുളിച്ചു.... "എന്നെ വിട്ട് എവിടേലും പോവൊന്ന് ചോദിക്കുന്നില്ലെന്ന്.... ചന്തു രുക്ഷിന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.... "ആ ചോദ്യവും അതിനുള്ള ഉത്തരവും ഞാൻ സ്വയം കണ്ട് പിടിച്ചിരിക്കുന്നു.... നീ എന്നെ വിട്ട് എവിടേക്കും പോവൂല..... അല്ലെങ്കിൽ ഞാൻ നിന്നെ വിടില്ല അത്രതന്നെ..... രുക്ഷോരു ചിരിയോടെ ചന്തുവിന്റെ ഇരുകവിളിലുമായി മുത്തി...

പതിയെ ചുണ്ടുകൾ ചന്തുവിന്റെ ചുണ്ടുകൾക്ക് അടുത്തേക്ക് സഞ്ചരിച്ചതും ചുണ്ടിൽ രുക്ഷിന്റെ ചൂട് നിശ്വാസം തട്ടി ചന്തുവിന്റെ കണ്ണുകൾ കൂമ്പി അടഞ്ഞു... കൈകൾ രുക്ഷിന്റെ ഷർട്ടിൽ പിടി മുറുക്കി... ചന്തുന്റെ ചെയ്തികണ്ടതും രുക്ഷിന് ചിരി വന്നു.... എന്തോ പ്രതീക്ഷിച്ചെന്ന പോലെ ചന്തു കണ്ണുകൾ അടച്ചിരിപ്പുണ്ട്.... ഒന്നും നടക്കാതെ വന്നതും ചന്തു കണ്ണ് മെല്ലെ തുറന്നു... തന്നെ നോക്കി ചിരി കടിച്ചു പിടിച്ച് കിടക്കുന്ന രുക്ഷിനെ കണ്ടതും ചന്തുന് ജാള്യത തോന്നി... ദേഷ്യത്തിൽ മേലെ കിടക്കുന്ന രുക്ഷിനെ മാറ്റാൻ പോയതും അവനവളെ അള്ളിപ്പിടിച്ചു... "നീ ഞാൻ കിസ്സ് ചെയ്യണം എന്ന് പ്രതീക്ഷിച്ചില്ലേ ചന്തു... ചുണ്ട് കടിച്ചു പിടിച്ചുകൊണ്ട് രുക്ഷ് ചന്തുനെ നോക്കി...

"അയ്യടാ... ഞാൻ നിങ്ങളെ പോലെ ഉമ്മറും ബാലൻ കെ നായരും ഒന്നുമല്ല... ചന്തു കെർവോടെ മുഖം തിരിച്ചു.... "ഹോ... ഹോ ഇന്നലെ നടന്നതൊന്നും മറന്നില്ലല്ലോ അല്ലെ... എല്ലാം ഞാൻ പറഞ്ഞ് തരണോ.... രുക്ഷ് ചന്തുന്റെ മുഖം തനിക്ക് നേരെ പിടിച്ചുകൊണ്ട് ചോദിച്ചതും ചന്തുന്റെ മുഖം രക്തവർണ്ണമായി..... രുക്ഷ് ചന്തുന്റെ മൂക്കിൻ തുമ്പിലായ് മൂക്കുരസി... പതിയെ കഴുത്തിലായ് മുഖം പൂഴ്ത്തി.... ചന്തു രുക്ഷിനെ തന്നിലേക്ക് അണച്ച് പിടിച്ചു..... "ഏട്ടത്തി..... വാതിലിനു മുട്ട് കേട്ടതും ചന്തു രുക്ഷിനെ തള്ളി മാറ്റി എഴുനേറ്റു.... രുക്ഷിനെ നോക്കിയതും പല്ലിരമ്പിക്കൊണ്ട് കമഴ്ന്നു കിടക്കുന്നുണ്ട്....... ചന്തു എഴുന്നേൽക്കുന്നതിനു മുൻപ് രുക്ഷ് ദേഷ്യത്തോടെ എണിറ്റുക്കൊണ്ട് വാതിൽ മലർക്കേ തുറന്നു..... "എന്താ നിനക്കൊക്കെ വേണ്ടെ.... ദേഷ്യത്തോടെ ചോദിച്ചതും...മുന്നിൽ നിൽക്കുന്ന ആൾക്കാരെ കണ്ട് രുക്ഷ് ചൂളിപ്പോയി..................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story