പ്രണയവർണ്ണങ്ങൾ: ഭാഗം 44

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"എന്താ നിനക്കൊക്കെ വേണ്ടെ.... ദേഷ്യത്തോടെ ചോദിച്ചതും...മുന്നിൽ നിൽക്കുന്ന ആൾക്കാരെ കണ്ട് രുക്ഷ് ചൂളിപ്പോയി... മുന്നിൽ നിൽക്കുന്ന വിനയനെയും സുജാതയെയും കണ്ട് രുക്ഷോന്ന് പരുങ്ങി.... പിന്നെ പതിയെ മുഖത്ത് ഗൗരവം വരുത്തിക്കൊണ്ട് അവരെ ഒന്ന് നോക്കുക കൂടി ചെയ്യാതെ റൂമിന് വെളിയിൽ ഇറങ്ങി.... "ഏട്ടനിതെന്ത് പറ്റി.... ലെച്ചു രുക്ഷ് പോയ വഴിയെ നോക്കി റൂമിലേക്ക് കയറി പുറകെ സുജാതയും വിനയനും.... "അവനെന്തു പറ്റി മോളെ നീയുമായിട്ട് വഴക്കിട്ടോ.... വിനയൻ ചോദിച്ചതും ചന്തു ഒന്ന് പരുങ്ങി.... "അത് ചെ ചെറിയൊരു വഴക്ക്.... ചന്തു രണ്ടാളെയും നോക്കി ഒന്ന് ചിരിച്ചു.... ലെച്ചു അപ്പോഴും ചന്തുനെ നോക്കിയിരിപ്പുണ്ട്...

"പിന്നെ മോളെ... ഇതൊക്കെ നിനക്കുള്ളതാ... അച്ഛമ്മ ഏൽപ്പിക്കണം പറഞ്ഞതാ.....കയ്യിലുള്ള ആമാടപ്പെട്ടിയും ഒരു ഡ്രസ്സ്‌ കവറും അവൾക്ക് നേരെ നീട്ടിക്കൊണ്ട് സുജാത പറഞ്ഞതും ചന്തു അത് കയ്യിലേക്ക് വാങ്ങി... "പിന്നെ മോളെ.... നാളെ ഈ ചടങ്ങ് കഴിഞ്ഞ ഉടനെ നമുക്കിവിടുന്ന് പോവണം... മോള് വേണം മോനോട് പറഞ്ഞ് എല്ലാം സെറ്റ് ആക്കാൻ... സുജാത ഇടം കണ്ണിട്ടോണ്ട് ലെച്ചുനെ ഒന്ന് നോക്കി പറഞ്ഞതും ലെച്ചു തല താഴ്ത്തി... "നമ്മളിവിടുന്ന് നാളെ തന്നെ പോയാൽ എങ്ങനെയാ സുജാതമ്മേ.... അച്ഛമ്മക്ക് സങ്കടം ആവോ... ചന്തു സുജാതയെ നോക്കി ചോദിച്ചതും ലെച്ചുവും ആകാംഷയോടെ സുജാതയെ നോക്കുന്നുണ്ട്.... "അമ്മയോട് ഞാൻ സംസാരിച്ചോളാം മോളെ...

ഇവിടെ ഇനി നിൽക്കുന്നത് ശെരിയല്ല... ഒന്നാമത് നമ്മൾ ഇവിടെ നിൽക്കുന്നതും ഈ ചടങ്ങ് നടുത്തുന്നതിനും ഒന്നും ഇവിടുള്ളവർക്ക് പിടിച്ചിട്ടില്ല.... അവരുമായിട്ട് ഒരു ബന്ധോം നമ്മക്കിട്ട് വേണ്ടതാനും... ഇനി ഒരു നീതുനെ ഉണ്ടാക്കാൻ നമ്മൾ അറിഞ്ഞോണ്ട് ഇടവരുത്തരുതല്ലോ.... അവസാന വാചകം ലെച്ചുന്റെ മനസ്സിൽ തന്നെ തറച്ചു... അവൾ ദയനീയമായി സുജാതയെ ഒന്ന് നോക്കി... " എന്താ ഈ പറയുന്നത്..... വിനയൻ സംശയത്തോടെ സുജാതയെ നോക്കി അതെ അവസ്ഥയിൽ തന്നെയാണ് ചന്തുവും...

"ഒന്നും ഇല്ല ഞാൻ പറഞ്ഞത് മനസിലാവണ്ടവർക്ക് മനസിലായിട്ടുണ്ട്... സുജാത ദേഷ്യത്തോടെ റൂമിന് വെളിയിലേക്കിറങ്ങി പോയി... "മോള് ഇത് കൊണ്ടുപോയി റൂമിൽ വെച്ചോ... അല്ലേൽ വേണ്ട... ഇത് ലെച്ചുന്റെ റൂം അല്ലെ ഇവിടെ തന്നെ വെച്ചോ.... അവൾ പറയുന്നതൊന്നും കാര്യം ആക്കണ്ട... കൊറേ നേരായി അവിടേം ഇവിടേം തൊടാതെ ഓരോന്ന് പറയുന്നു.... വിനയൻ ചന്തുന്റെ തലയിലൊന്ന് തലോടിക്കൊണ്ട് പറഞ്ഞു... "ഞാൻ ഒന്ന് രുക്ഷിനെ പോയി കണ്ടിട്ട് വരാം സന്തോഷിക്കാനുള്ള വക വല്ലതും കിട്ടിയാലോ... വിനയൻ പറഞ്ഞതും ചന്തു ഒന്ന് ചിരിച്ചു... അയാൾ പോവുന്നതൊന്ന് നോക്കി... ലെച്ചു അപ്പോഴും അതെ നിൽപ്പാണ്.... "നീ എന്താ ആലോചിച്ചു നിൽക്കുന്നെ...

എന്തോ ആലോചനയിൽ നിൽക്കുന്ന ലെച്ചുനെ തട്ടി വിളിച്ചോണ്ട് ചന്തു ചോദിച്ചതും അവൾ ഒന്നും ഇല്ലന്ന് തല ചെരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി... "ഞാൻ ചെയ്യുന്നത് എടുത്ത് ചാട്ടം ആവോ... നാളെ ഇവിടുന്ന് പോയാൽ അമ്മ പിന്നെ ഒരിക്കലും എന്നെ ഇങ്ങോട്ട് വിടില്ല.... അച്ഛനോട് പറഞ്ഞാലോ... എല്ലാം പറയാറുള്ളതല്ലേ ഇത് എങ്ങനെ.... അച്ഛനും ന്റെ കൂടെ നിൽക്കില്ല ഉറപ്പാ... പ്രേത്യേകിച്ചും കുട്ടേട്ടൻ ആയത് കൊണ്ട്... ഇനി ഏട്ടനോട്.... ചിന്തിക്കുകയെ വേണ്ട.... ലെച്ചു..... കൺട്രോൾ....

നീ ഇത്രേം കാലം എടുത്ത തീരുമാനം എല്ലാം ശെരിയായിരുന്നു.... ഇതും ശെരിയാണ്.... നിന്റെ ശെരി... ഇതല്ലാതെ വേറെ വഴിയില്ല.... ലെച്ചു സ്വയം പറഞ്ഞുക്കൊണ്ട് നടന്നതും സുജാതയെ പോയി കൂട്ടി ഇടിച്ചു... നെറ്റി ഉഴിഞ്ഞോണ്ട് നോക്കിയതും മാറിൽ രണ്ട് കയ്യും പിണഞ്ഞുകെട്ടിക്കൊണ്ട് നിൽക്കുന്നുണ്ട്.... "ഇന്ന്.... ഇന്ന് ഒരു ദിവസം കൂടിയേ ഉള്ളു... എല്ലാം മറന്നോളണം കേട്ടല്ലോ.... അതിനിടക്ക് വല്ല കുരുത്തകേടും ഒപ്പിക്കാം എന്ന് വല്ല ചിന്തയും ഉണ്ടേൽ... അറിയാലോ.... ഇവിടുന്ന് പോയാൽ തന്നെ നിനക്ക് നല്ലൊരു ചെക്കനെ കണ്ടുപിടിച്ചു കല്യാണം കഴിപ്പിക്കും നോക്കിക്കോ.... പഠിക്കണ്ട സമയത്ത് അവളുടെ ഒരു പ്രേമം... എന്താടി നോക്കി പേടിപ്പിക്കുന്നെ.....

കണ്ണ് കൂർപ്പിച്ചുകൊണ്ട് തന്നെ നോക്കുന്ന ലെച്ചുനെ നോക്കി ഒന്ന് പല്ല് ഞെരിച്ചോണ്ട് സുജാത ദേഷ്യത്തിൽ തിരിഞ്ഞ് നടന്നു..... "അമ്മയാണ് പോലും അമ്മ... ഇനി ഞാൻ നാളെ ചെയ്ത് കൂട്ടാൻ പോവുന്ന കാര്യം കൂടി കണ്ടാൽ..... എന്താവോ എന്തോ... എന്തും നേരിടാൻ ഞാൻ തയ്യാറാണ് അത്ര തന്നെ....ഇനി വരുന്നിടത്ത് വെച്ച് കാണാം അത്ര തന്നെ.... ലെച്ചു ഒന്ന് നെടുവിറപ്പ് ഇട്ടോണ്ട് പറഞ്ഞു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "ഏട്ടൻ ആരെ കാത്ത് നിൽക്കാ... ആരേലും വരാൻ ഉണ്ടോ.... മുറ്റത്ത് കൂടി വയ്യാഞ്ഞിട്ട് പോലും ആരെയോ കാത്ത് നിൽക്കുന്ന ജീവയെ കണ്ട് കുട്ടൻ ചോദിച്ചതും അവൻ ഒന്ന് ചിരിച്ചു.... "ഇനി കാത്തിരിക്കാൻ എന്റെ ജീവത്തിൽ ഒരാൾ മാത്രമേ ഉള്ളു...

ആ ഒരാൾക്ക് വേണ്ടി അല്ലാതെ വേറെ ആർക്ക് വേണ്ടിയാ ഞാൻ കാത്തിരിക്കേണ്ടത്... ജീവ ഒരു ചെറു പുഞ്ചിരിയാലെ പറഞ്ഞതും കുട്ടൻ നെറ്റി ചുളിച്ചു... "അല്ലേൽതന്നെ നാളെ നടക്കാൻ പോവുന്നതിനെ കുറിച്ചൊർത്ത് ഞാൻ വട്ടായി നിൽക്കാ അതിന്റെ ഇടക്കാ ഇങ്ങേരുടെ തൊട്ടും തൊടാതെയും ഉള്ള സംസാരം.... ഇനിയും ഇവിടെ നിന്നലെനിക്ക് ഭ്രാന്തവും..... കുട്ടൻ ഒന്നുകൂടി ജീവയെ നോക്കി അകത്തേക്ക് കയറി.... മുറ്റത്തവിടെവിടെയായി ചുവന്ന കസേര നിരത്തി വെച്ചിട്ടുണ്ട്.... അതിലൊന്നിലായി പതിയെ ഇരുന്നു.... കാത്തിരിപ്പിനും ഒരു സുഖം ഉള്ളപോലെ.... "നീതു ഏട്ടത്തിയെ നോക്കി ഇരുപ്പാണെൽ..... ഈ കാത്തിരിപ്പ് വെറുതെയായിരിക്കും....

അടുത്തായി ഒരു കസേര വലിച്ചിട്ടുക്കൊണ്ട് അതിലായ് ഇരുന്നുക്കൊണ്ട് സിദ്ധു പറഞ്ഞതും ജീവ ഒന്നുകൂടി ഒന്ന് ചിരിച്ചു..... "വരും..... പ്രതീക്ഷ ഉണ്ടെനിക്ക്.....സിദ്ധു ഒന്നും മിണ്ടിയില്ല..... ഒരുപക്ഷെ ആ മുഖത്തെ പുഞ്ചിരി ഇത്തിരി നേരമെങ്കിലും മായാതെ നിന്നോട്ടെ എന്ന് കരുതിക്കാണും... മറ്റുള്ളവരെ ഫേസ് ചെയ്യാനുള്ള ഈർഷ്യക്കൊണ്ട് രുക്ഷ് റൂമിൽ തന്നെ ഇരുന്നു..... വിനയൻ റൂമിലേക്ക് കയറി വന്നതും എന്തോ വർക്ക് ചെയ്യുന്നപോലെ ആക്ട് ചെയ്തു....കുറച്ച് നേരം രണ്ട് പേരും ഒന്നും മിണ്ടിയില്ല.... "നീ എന്താ താഴേക്ക് വരാഞ്ഞേ... വിനയൻ ടേബിളിന് മേൽ ചാരി നിന്നുക്കൊണ്ട് രുക്ഷിനെ നോക്കി.... "ഈ ആളും ബഹളവും ഒന്നും എനിക്കിഷ്ട്ടല്ല....

മുഖത്ത് നോക്കാതെ ചെയ്തോണ്ടിരിക്കുന്ന കാര്യം നിർത്താതെ തുടർന്നുക്കൊണ്ട് പറഞ്ഞു.... "മ്മ്ഹ്.... ഇനി എന്തൊക്കെ ചടങ്ങുകൾ ജീവിതത്തിൽ നടക്കാനുണ്ട്.... അപ്പോഴും ഇതുപോലെ ഒളിച്ചു നിൽക്കുവോ... വിനയൻ കൈ രണ്ടും മാറിൽ പിണഞ്ഞുകെട്ടിക്കൊണ്ട് ചോദിച്ചതും പറയാൻ ഉത്തരമില്ലന്ന് കണ്ട് ഒന്ന് പരുങ്ങി മുന്നിലിരുന്ന ഫയൽ ദേഷ്യത്തോടെ പുറം കൈ കൊണ്ട് തട്ടി നിലത്തേക്ക് എറിഞ്ഞു...... അത് കണ്ടതും വിനയന് ചിരി വന്നു.... "ചന്തു മോള് പറഞ്ഞു നിനക്ക് മാറ്റം വന്നെന്ന്.... ബട്ട്‌... നീ ഇപ്പോഴും അതെ പോലുണ്ട്..... പക്ഷെ നീ ചെറുതായിട്ട് മാറി... വിനയൻ ഒളികണ്ണിട്ടോണ്ട് രുക്ഷിനെ നോക്കി.... ചെറുതായി പമ്മി കളിക്കുന്നുണ്ട്....

"അവളോട് മാത്രം ഒരു ക്യാരക്‌ടറും ഞങ്ങളോട് വേറെയും ആണോ ഇനി.... ഞങ്ങൾ അന്യരായി തോന്നിയോ... ശല്യവായ് തോന്നിയോ... വിനയൻ ചോദിച്ചതും അത് ശ്രെദ്ധിക്കാതെ ചുമ്മാ ലാപ്പിൽ കുത്തി കൊണ്ടിരുന്നു... വിനയൻ ഒന്ന് തല ചെരിച്ചോണ്ട് ലാപ്പിലേക്ക് നോക്കി ഓരോ അക്ഷരങ്ങൾ അങ്ങിങായി ചിതറി കിടക്കുന്നു.... വിനയൻ ഒന്ന് ചിരിച്ചു.... "എനിക്കറിയാം നിന്നെ.... ചെറുതായി മുടിയിയയിൽ കൂടി വിരലോടിച്ചു.... തട്ടി എറിയും എന്ന് വിചാരിച്ചു.... ഒന്നും ചെയ്തില്ല.... വിനയൻ രുക്ഷിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... അയാൾ പുറത്തേക്ക് പോവുന്നത് ഒളി കണ്ണാലെ രുക്ഷ് ഒന്ന് നോക്കി.... വീണ്ടും എന്തൊക്കെയോ കുത്തി കുറിക്കാൻ തുടങ്ങി....

ഇടയ്ക്കിടെ കണ്ണുകൾ റൂമിന് വെളിയിലേക്ക് പായും... സമയം വേഗത്തിൽ കടന്ന് പോവുന്ന പോലെ തോന്നി..... ഉച്ചയോടടുത്തെന്ന് മനസിലായതും വയർ കിടന്ന് കായാൻ തുടങ്ങി... എഴുനേറ്റ്കൊണ്ട് റൂമിന് വെളിയിലേക്കിറങ്ങി.... ഹാളിലായ് അങ്ങിങായി ഇത്തിരി പ്രായം തോന്നുന്ന സ്ത്രീകൾ വർത്താനം പറഞ്ഞ് നിൽപ്പുണ്ട്... വീടിനു അടുത്തുള്ളവരാണെന്ന് തോന്നിപ്പോയി... പലരും തന്നെ നോക്കി ഓരോന്ന് പറയുന്നുണ്ടെന്ന് കണ്ടതും ഈർഷ്യയോടെ വേഗത്തിൽ സ്റ്റെയർ ഇറങ്ങിക്കൊണ്ട് ഉമ്മറത്തേക്ക് നടന്നു..... "നീ എവിടായിരുന്നു.... വാ... സിദ്ധു രുക്ഷിന്റെ തോളിൽ കൈ ഇട്ടോണ്ട് പറഞ്ഞതും രുക്ഷാ കൈ തട്ടി മാറ്റി.... സിദ്ധു രുക്ഷിനെ ഒന്ന് നോക്കി പന്തിയിലേക്ക് ഇരുന്നു...

പുറകെ അടുത്തായി രുക്ഷും ഇരുന്നു... അപ്പോഴും കണ്ണുകൾ ആരെയോ തിരയുന്നുണ്ടായിരുന്നു.... രുക്ഷിന്റെ അടുത്തായി കുട്ടനും വന്നിരുന്നു... അവനെ കണ്ടിട്ടും കാണാത്തത് പോലെ മുന്നിൽ വെച്ചിട്ടുള്ള ഇലയിലേക്ക് നോക്കിയിരുന്നു.... "ഒരാളുടെ കുറവ് കൂടി ഉണ്ടല്ലോ...... ജീവ ഇങ് വാ ഇവിടിരിക്ക്.... രാമൻ മൂന്ന് പേരെയും ഒന്ന് നോക്കി എങ്ങോ നോക്കി ഇരിക്കുന്ന ജീവയെ വിളിച്ചതും അവൻ വേഗത്തിൽ അവരുടെ അടുത്തേക്ക് വന്നു.... "എന്താ രാമേട്ടാ... ജീവ രാമൻടെ മുഖത്തേക്ക് ഉറ്റു നോക്കി... "ഇവിടിരിക്ക്.... കുട്ടി ഒന്നും കഴിച്ചില്ലല്ലോ.... ജീവ ഒരു നിരയിലായി ഇരിക്കുന്ന മൂന്ന് പേരെയും ഒന്ന് നോക്കി...... "വേണ്ട..... അവർ ഒരുമിച്ച് കഴിച്ചോട്ടെ അതിനിടക്ക് ഞാൻ എന്തിനാ....

ജീവ ഒന്ന് ചിരിക്കാൻ ശ്രെമിച്ചു.... "ഫുഡ്‌ കഴിച്ചില്ലന്നല്ലേ പറഞ്ഞെ ഇനി ആരെ കാത്തിരിക്കുവ അവിടെ ഇരിക്ക്.... രുക്ഷോന്ന് തലയുയർത്തിക്കൊണ്ട് പറഞ്ഞതും ജീവ ഒന്നവനെ തല ചെരിച്ചുകൊണ്ട് നോക്കി.... "നിനക്ക് പ്രശ്നം ഒന്നുമില്ലല്ലോ അല്ലെ...... സിദ്ധു രുക്ഷിന്റെ നെറ്റിയിലും മറ്റും തൊട്ട് കൊണ്ട് ചോദിച്ചതും രുക്ഷ് അവന്റെ കയ്യെ പിടിച്ചു മാറ്റി... ഒന്ന് കൂർപ്പിച്ചുകൊണ്ട് നോക്കി.... "ജീവേട്ട വാ ഇരിക്ക്.... സിദ്ധു അടുത്തായുള്ള ചെയർ കാണിച്ചുകൊണ്ട് ജീവയെ നോക്കി.... ഒന്നുകൂടി ആരെയോ കാത്തതെന്ന പോലെ ജീവയുടെ കണ്ണുകൾ പുറത്തേക്ക് പാഞ്ഞു ആരും വരാനില്ലന്ന് കണ്ടതും അവൻ സിദ്ധുവിനടുത്തായി ഇരുന്നു....

"ഞാൻ പറയുന്നതിന് മുൻപ് നിന്റെ വായിലെന്താ പഴം ആയിരുന്നോ.... രുക്ഷ് സിദ്ധുനെ ഒന്ന് തറപ്പിച്ചു നോക്കി... "അല്ല നിനക്ക് ഇഷ്ട്ടപെട്ടില്ലെങ്കിലോ... എന്ന് കരുതി.... സിദ്ധു ഒന്ന് ഇളിച്ചോണ്ട് പറഞ്ഞു..... "അതെന്താ ജിവേട്ടന് മാറ രോഗം ഉണ്ടോ.... രുക്ഷ് ചോദിച്ചതും സിദ്ധു ഒന്നുകൂടി ഒന്ന് ഇളിച്ചു കാണിച്ചു... അത് കൂടി കണ്ടതും കുട്ടൻ പൊട്ടി ചിരിക്കാൻ തുടങ്ങി.... രുക്ഷോന്ന് നെറ്റി ചുളിച്ചോണ്ട് സിദ്ധുനെ നോക്കി.... മുമ്പിൽ ഇലയിൽ പപ്പടം വിളമ്പിയതും രുക്ഷതിനെ കയ്യിൽ എടുത്തോണ്ട് കുട്ടന്റെ വായിലേക്ക് കുത്തി കയറ്റി... പപ്പടം വായിൽ കുത്തി കയറിയ പോലെ അന്തിച്ചു നിൽക്കുന്ന കുട്ടനെ കണ്ടതും സിദ്ധു ഊറി ചിരിക്കാൻ തുടങ്ങി...

ഇലയിലേക്ക് പഴം കൂടി വിളമ്പിയതും രുക്ഷതിലേക്ക് നോക്കി സിദ്ധുനെ ഒന്ന് നോക്കി..... അതോടെ സ്വിച്ച് ഇട്ടപോലെ ചിരി നിർത്തിക്കൊണ്ട് പഴം തൊലി പൊളിച്ചോണ്ട് വായിലിട്ടു.... കുട്ടന് ചിരി വന്നെങ്കിലും ആ പപ്പടം ഒന്ന് ഇറക്കിക്കൊണ്ട് ഇലയിലേക്ക് നോക്കിയിരുന്നു..... രുക്ഷ് രണ്ട് പേരെയും ഒന്ന് നോക്കി ആരും കാണാത്ത വിധം ചുണ്ടിലൊരു പുഞ്ചിരി ഒളിപ്പിച്ചുകൊണ്ട് ഇരുന്നു....മൂവരെയും ശ്രെദ്ധിച്ചുകൊണ്ട് ജീവയും ഉണ്ടായിരുന്നു.... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "ലെച്ചു നീ നീ ഇതെന്തൊക്കെയാ പറയുന്നെ എനിക്ക് പേടിയാവുന്നുണ്ട്ട്ടോ.... "ഏട്ടത്തി ഏട്ടത്തി കൂടി എന്നെ കൈ വിടരുത് ഇതല്ലാതെ വേറെ ഒരു മാർഗോo എന്റെ മുന്നിൽ ഇല്ല....

ലെച്ചു ചന്തുന്റെ കൈ രണ്ടും കൂട്ടി പിടിച്ചു... "നീ എന്ത് വിഡ്ഢിത്തം ആണ് ചെയ്യാൻ പോവുന്നത് എന്നറിയാവോ... എനിക്ക് കാലും കയ്യും വിറക്കുന്നു.... നിന്റെ ഏട്ടനെങ്ങാനും അറിഞ്ഞാൽ എന്താവും എന്നറിയോ.... ചന്തു പേടിയോടെ ലെച്ചുനെ നോക്കി... "ഇപ്പോൾ ആരും അറിയില്ല... എല്ലാം കഴിഞ്ഞിട്ടേ എല്ലാരും എല്ലാം അറിയാവൂ... എന്ത് ചെയ്യണം എന്നെനിക്ക് അറിയാം... ഏട്ടത്തിക്ക് തോന്നുന്നുണ്ടോ ഇവിടുന്ന് പോയാൽ പിന്നെ എന്നെ അമ്മ ഇവിടേക്ക് വിടും എന്ന് എന്തിന് കുട്ടേട്ടനെ കാണാൻ പോലും സമ്മതിക്കില്ല... ഇത് നടന്നെ പറ്റു... ലെച്ചു ഒന്ന് നിശ്വസിച്ചുകൊണ്ട് ബെഡിൽ നിന്നും എണീറ്റു... "ലെച്ചു.... "ഏട്ടത്തി ഇതരോടേലും പറഞ്ഞാൽ....

ഒരു താക്കിതോടെ ലെച്ചു ചന്തുനെ നോക്കി വാതിൽ കൊട്ടി അടച്ചകൊണ്ട് പുറത്തേക്കിറങ്ങിപ്പോയി... "ഇനി ഇപ്പോൾ ന്താ ന്റെ ദേവിയെ ഞാൻ ചെയ്യാ..... ചന്തു തലക്ക് മീതെ കൈ വെച്ചോണ്ട് ബെഡിലേക്ക് കിടന്നു.... എപ്പോയോ ഉറങ്ങിപ്പോയി.... രുക്ഷ് പതിയെ ക്ലോക്കിലേക്ക് നോക്കി റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്താൻ തുടങ്ങിട്ട് കുറച്ച് നേരമായി.... പുറത്ത് മുഴുവൻ ഇരുട് മൂടിയിട്ടുണ്ട്.... ഇടയ്ക്കിടെ ചന്തുവിനെ തിരഞ്ഞുക്കൊണ്ട് കണ്ണുകൾ റൂമിന് വെളിയിലേക്ക് പായും... "രാവിലെ കണ്ടതാ.... ഇതുവരെ പിന്നെന്റെ മുന്നിലേക്ക് വന്നിട്ടില്ല.... ഇങ് വരട്ടെ കാണിച്ച് കൊടുക്കാം.... ചെറുതായി ചുണ്ടിലൊരു കുറുമ്പ് നിറഞ്ഞു....

ആരോ സ്റ്റെയർ കയറി വരുന്ന സൗണ്ട് കേട്ടതും വേഗം റൂമിന് വെളിയിലേക്കിറങ്ങാനായി മുന്നോട്ട് ആഞ്ഞതും ഒന്ന് നിന്നു... "ഇന്ന് നീ ഉറങ്ങുന്നത് എനിക്കൊന്ന് കാണണം... ഇങ് വാടി... ഒരു ചിരിയാലെ താടി ഉഴിഞ്ഞോണ്ട് ബെഡിലേക്ക് കിടന്നു... പുതപ്പെടുത്തു തല വഴിമൂടി....കാൽ പെരുമാറ്റം അടുത്ത് വരുന്നതറിഞ്ഞതും ദേഹമാകെ ഒന്ന് രോമാഞ്ചം കൊണ്ടു... ചുണ്ടിലൊരു കുസൃതിയും... "ഇവൻ ഇന്ന് നേരത്തെ കിടന്നോ... സിദ്ധു മൂടി പുതച്ച് കിടക്കുന്ന രുക്ഷിനെ ഒന്ന് നോക്കി കതകടച്ചു.... കതകടയുന്ന ശബ്‌ദം കേട്ടതും രുക്ഷ് അനങ്ങാതെ കിടന്നു.... സിദ്ധു തലയണ ബെഡിൽ വെച്ചോണ്ട് ലൈറ്റ് ഓഫ്‌ ചെയ്‌തു എന്നിട്ട് പുതപ്പും കയ്യിൽ പിടിച്ചോണ്ട് ബെഡിലേക്ക് കിടന്നതും രുക്ഷ് സിദ്ധുന് മേലയായി കയറിയതും സിദ്ധു ഒന്ന് ഞെട്ടി ഒച്ച ഇടാൻ നിൽക്കുമ്പോയേക്കും രുക്ഷ് സിദ്ധുന്റെ ചുണ്ടിലായ് ചുണ്ട് അമർത്തിയതും മീശ കൊണ്ട് പിടഞ്ഞെഴുനേറ്റു....

"അയ്യോ.... എന്നെ നശിപ്പിക്കല്ലേ.... ഞാൻ ആ ടൈപ്പ് അല്ലെ.... സിദ്ധുന്റെ അലറൽ കേട്ടതും രുക്ഷ് ലൈറ്റ് ഓൺ ആക്കി... നെഞ്ചിൽ കൈ വെച്ചിരിക്കുന്ന സിദ്ധുനെ കണ്ടതും ചുണ്ട് തുടച്ചുകൊണ്ട് നിലത്തേക്ക് തുപ്പാൻ തുടങ്ങി... "നിന്നോടാരാ പട്ടി എന്റെ റൂമിൽ കയറി വരാൻ പറഞ്ഞെ... മുന്നിൽ താണ്ഡവം ആടാനെന്ന പോലെ നിൽക്കുന്ന രുക്ഷിനെ കണ്ടതും സിദ്ധുനു കാര്യം കത്തി.... "അ... അത്.. വിനയച്ഛനും സുജാതമായും എന്റെ റൂമിൽ കിടന്നു... അ... അപ്പോൾ ഞ... ഞാൻ വിചാരിച്ചു ഇവിടെ കിടക്കാന്ന്... സിദ്ധു ഇളിച്ചോണ്ട് പറഞ്ഞതും രുക്ഷ് പല്ല് ഞെരിച്ചു... "ഇറങ്ങിപ്പോടാ... എന്നിട്ട് ചന്തുനോട്‌ ഇങ്ങോട്ട് വരാൻ പറ... പല്ല് ഞെരിച്ചോണ്ട് രുക്ഷ് സിദ്ധുനെ നോക്കി...

"അയ്യോ.. അങ്ങനെ പറഞ്ഞൂടാ... താഴെ നിറച്ച് ആൾകാര നീ നാറും.... ചന്തു ആണേൽ ലെച്ചുന്റെ റൂമിൽ കിടന്ന് ഉറങ്ങേ ചെയ്തു... നീ അട്ജെസ്റ് ചെയ്തെ പറ്റു... സിദ്ധു ചിരി അടക്കി പറഞ്ഞതും രുക്ഷ് കട്ടിലിൽ കിടക്കുന്ന സിദ്ധുനെ ചവിട്ടി താഴെ ഇട്ടു... "അമ്മ...... സിദ്ധു വീണ കിടപ്പിൽ ഒന്ന് അലറി... "മിണ്ടാതെ അടങ്ങി ഒതുങ്ങി ആ നിലത്ത് കിടന്നോളണം..... എല്ലാരും ഉണ്ടായിപ്പോയി ഇല്ലേൽ.... രുക്ഷ് പല്ല് ഞെരിച്ചുകൊണ്ട് ബെഡിലേക്ക് കയറി കിടന്നു.... "പാവം... ആക്രാന്തം കണ്ടാൽ അറിയാം....

ഹാ ഇന്നേലും ആ ചന്തു ഒന്ന് സമാദാനത്തോടെ കിടന്നോട്ടെ.... സിദ്ധു ഒന്ന് ആത്മഗതിച്ചുകൊണ്ട് നിലത്ത് ഷീറ്റ് വിരിച്ചു.... "എന്നാലും ഈ മീശ ഇല്ലായിരുന്നേൽ... അയ്യോ... ആലോചിക്കാൻ വയ്യ എന്റെ ചാരിത്രം.... സിദ്ധു രുക്ഷിനെ നോക്കി ഒന്ന് പിറുപിറുത്തു... "നിന്ന് പിറുപിറുക്കാതെ കിടന്നുറങ്ങട ഇല്ലേൽ എടുത്ത് പുറത്തിടും....... രുക്ഷിന്റെ ഭീക്ഷണി വന്നതും സിദ്ധു വേഗം എണീറ്റ് ലൈറ്റ് ഓഫ്‌ ആക്കി കിടന്നു.... രുക്ഷ് ഉറക്കം വരാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞുo മറിഞ്ഞും കിടന്നു....

എന്തോ ഒരു ഭയം തന്നെ മൂടുന്നത് അവനറിയുന്നുണ്ടായിരുന്നു.... തോന്നലാണെന്ന് ആശ്വസിച്ചുകൊണ്ട് കണ്ണടച്ചു കിടന്നു.... രാവിലെ കണ്ണ് തുറന്നതും നെഞ്ച് പതിവിലും വിപരീതമായി മിടിക്കുന്നത് അവനറിയുന്നുണ്ടായിരുന്നു...... ചന്തുവിനെ കാണാൻ വെപ്രാളം കൂടുന്ന പോലെ.... വേഗത്തിൽ എണിറ്റുക്കൊണ്ട് നടന്നതും സിദ്ധുന്റെ കാലിൽ തട്ടി അവനെ നോക്കിയതും ഒരു കൈ വായിൽ ഇട്ട് കിടക്കുന്നുണ്ട്.... "ശവം.... രുക്ഷ് ദേഷ്യത്തോടെ അവന്റെ ബാക്കിനിട്ടെന്ന് ചവിട്ടി......

"അയ്യോ.... സിദ്ധു ഒന്ന് ഞെട്ടി എഴുനേറ്റതും പല്ലിരുമ്പിക്കൊണ്ട് നിൽക്കുന്ന രുക്ഷിനെ കണ്ട് ക്ലോസ് അപ്പിൽ ഒന്ന് ചിരിച്ചു.... രുക്ഷവനെ മൈൻഡ് ആക്കാതെ വേഗത്തിൽ ഡോർ തുറന്നുക്കൊണ്ട് പുറത്തേക്കിറങ്ങി.... ലെച്ചു വെപ്രാളത്തോടെ നിൽക്കുന്നത് കണ്ടതും രുക്ഷ് വേഗം അവൾക്കടുത്തേക്ക് നടന്നു... "എന്താ.... എന്ത് പറ്റി.... രുക്ഷ് വെപ്രാളത്തോടെ ലെച്ചുനെ നോക്കി.... "ഏ... ഏട്ടാ ഞ..ഏട്ടത്തിയെ കാണുന്നില്ല....ലെച്ചു കണ്ണ് നിറച്ചോണ്ട് പറഞ്ഞതും രുക്ഷിന്റെ നെഞ്ചിലൂടെ ഒരു ആന്തൽ കടന്ന് പോയി.................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story