പ്രണയവർണ്ണങ്ങൾ: ഭാഗം 46

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"എന്താ ചന്ദന രുക്ഷിത്ത് ഒന്നും മിണ്ടാതിരിക്കുന്നെ.... കയ്യിൽ നോക്കിക്കൊണ്ട് കണ്ണുനീർ വാർക്കുന്ന ചന്തുനെ നോക്കിക്കൊണ്ട് ആകാശ ചോദിച്ചതും അവളവനെ നോക്കാതെ പല്ല് ഞെരിച്ചു..... പേടിയോടെ ശ്വാസഗതി ഏറുന്നുണ്ടായിരുന്നു.... "എന്തെ ചന്തു ഒന്നും മിണ്ടാത്തെ അറ്റലിസ്റ്റ് ഒന്ന് വഴക്ക് എങ്കിലും പറ.... ചന്തു നെറ്റിയിലേക്ക് വീണു കിടക്കുന്ന കിടക്കുന്ന മുടി അവൾ കൈ കൾ കൊണ്ട് പിന്നിലേക്ക് ഒതുക്കി വെച്ച് കൊടുത്തു.... അവന്റെ സ്പർശം അറിഞ്ഞതും ചന്തുവിന് ആകെ വിങ്ങൽ ഉളവായി... മുഖത്തെ തഴുകിക്കൊണ്ട് ആ കൈകൾ കഴുത്തടിയിലേക്ക് സഞ്ചരിക്കുന്നത് അറിയേ ആ ചെയറിൽ നിന്നും കൈ അയക്കാൻ നോക്കിക്കൊണ്ട് പുളഞ്ഞു.....

അവളുടെ ദേഷ്യവും അമർഷവും കാൺങ്കെ ആകാശ് പുഞ്ചിരിച്ചു.... ഒപ്പം ചുണ്ടിന്റെ കോണിലായ് പുച്ഛവും വിരിഞ്ഞു.... "നീ ഇനി ഒരു കോപ്രായവും കാണിച്ചിട്ട് കാര്യമില്ല ചന്തു..... നിനക്കിനി രക്ഷയില്ല.... ഇത്തിരി നേരം ന്റെ മോളൊന്ന് വിശ്രമിക്ക്... എന്നിട്ട് ചേട്ടൻ വരാട്ടോ... ഈ ശരീരത്തിനടിയിലിട്ട് ഞെരിച്ചമർത്തും നിന്നെ ഞാൻ.... ചന്തുവിനെ നോക്കിയൊന്ന് ചുണ്ട് കടിച്ചുകൊണ്ട് ആകാശ് നടന്നകന്നു.... ചന്തു ചുറ്റും നോക്കി രക്ഷപ്പെടാൻ ഒരു മാർഗം പോലും ഇല്ല.... അവന്റെ കൈകൾ ഇഴഞ് നടന്ന മുഖത്തോട് വെറുപ്പ് തോന്നി.... കണ്ണുകൾ ഇറുക്കി അടച്ചു ഇത്ര നേരം പൂഴ്ത്തി വെച്ച സങ്കടം ഒന്നിച്ചു പുറത്ത് വന്നു... അതൊരു പൊട്ടി കരച്ചിലിലേക്ക് വഴി മാറി...

മുടി മുന്നോട്ടാഞ് കണ്ണുനീരിനെ ഒപ്പി..... "കണ്ണേട്ടാ.... ആ....... അമ്മ....... ഉറക്കെ വിളിച്ചു കണ്ണുകൾ ആവേശത്തോടെ കണ്ണീരിനെ കവിളിലേക്ക് ഒഴുകി..... "ചന്തു..... സനുവിന്റെ ശബ്‌ദം കേട്ടതും ചന്തു മിഴി ഉയർത്തി നോക്കി.... "സ.... സനുവേട്ട എന്നെ.... രക്ഷിക്ക് പ്ലീസ്.. ചന്തു കണ്ണീരോടെ സനുവിനെ നോക്കി... എപ്പോഴും ചിരിച്ച് കാണാറുള്ള അവളുടെ മുഖം മങ്ങി കണ്ടതും സനുവിന് പൊള്ളുന്ന പോലെ തോന്നി അവൻ അവളെടുത്തേക്ക് ഓടി ചെന്ന് നിലത്തേക്ക് മുട്ട് കുത്തി ഇരുന്നു....

"സോറി ചന്തു.... എന്തൊക്കെ പറഞ്ഞാലും നീ ഈ അനുഭവിക്കുന്നതിൽ എനിക്കും വല്യ പങ്കുണ്ട്.... അവൻ നമ്മളൊക്കെ കരുന്ന പോലെ അല്ല... അവൻ ദുഷ്ട്ടന.... അവന്റെ കയ്യിൽ നിന്നും ഇന്ന് രക്ഷപ്പെടാൻ പറ്റിയില്ലേൽ പിന്നെ ഒരിക്കലും കഴിയില്ല..... രക്ഷപ്പെടണം ചന്തു..... ചന്തു മിഴിവോടെ സനുവിനെ നോക്കി... അവൻ ചുറ്റും ഭീതിയോടെ നോക്കി.... പതിയെ ചന്തുവിന്റെ കാലിന് കെട്ടിയ കുരുക്ക് അഴിച്ചു കൊടുത്തു... പിന്നെ കൈക്ക് പുറകിലായുള്ളതും അഴിച്ചു കൊടുത്തു.... ചന്തു നന്ദിയോടെ സനുവിനെ നോക്കുന്നുണ്ട്...

"രക്ഷപ്പെട് ചന്തു ഈ ബിൽഡിങ്ങിന് പുറത്തേക്കിറങ്ങിയാൽ നീ സേഫ് ആണ്.... സനു ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞതും ചന്തു അവനെ ചുറ്റി പിടിച്ചു... ഇത്രനേരം പേടിച്ചതിന്റെ ഫലമായി ദേഹം നന്നെ വിറക്കുന്നുണ്ടായിരുന്നു.... "ചന്തു.... എപ്പോയോ ഒരു പെങ്ങളായി മനസ്സിൽ പതിഞ്ഞു പോയി... നീ കൈ വിട്ട് പോയതറിഞ്ഞാൽ അവൻ എന്ത് ചെയ്യും എന്നെനിക്ക് അറിയില്ല... ഇനി ഞാൻ ജീവനോടെ ഇരിക്കൊന്ന് പോലും അറിയില്ല നീ രക്ഷപ്പെട്... ചന്തു തലഉയർത്തി നോക്കി... അവന്റെ കണ്ണും നിറഞ്ഞിരുന്നു... "പോ ചന്തു... രക്ഷപ്പെട്.... സനു ചന്തുവിനെ തന്നിൽ നിന്നും അടർത്തിക്കൊണ്ട് പറഞ്ഞു..... "അപ്പൊ സനുവേട്ടൻ..... ചന്തു വിതുമ്പലിന്റെ വക്കിൽ എത്തിയിരുന്നു...

പേടിയോടെ ഉടലാകെ വിറക്കാൻ തുടങ്ങി... "പോ ചന്തു... പോ അവൻ വരുന്നതിനു മുൻപ് പോ.... പ്ലീസ്‌ ചന്തു ഞാൻ എടുത്ത സാഹസം പോലും വെറുതെയായി പോവും.... സനു ചന്തുവിനെ ദയനീയതയോടെ നോക്കി... കണ്ണീരോടെ അവനെ ഒന്ന് നോക്കിക്കൊണ്ട് ഡോറിനടുത്തേക്ക് ഓടി.... പാതി വഴിയിൽ എത്തിയതും ചന്തു വിറയോടെ നിന്നു.... സനു ചന്തുവിനെ തന്നെ നോക്കി ഡോറിനടുത്തേക്ക് നോക്കിയതും ഒരു നിമിഷം ശ്വാസം നിലക്കുന്ന പോലെ തോന്നി.... "ആകാശ്..... ഉമിനീരിറക്കി ഒന്ന് ചന്തുവിനെ നോക്കി... പേടിയോടെ തന്നെ നോക്കുന്നുണ്ട് ഒരു നിസ്സഹായ അവസ്ഥ രണ്ട് പേരെയും ഒരുമിച്ച് പിടിപ്പെട്ടു...

"പിടിയെടാ അവനെ.... ആകാശിന്റെ ആക്രോശം കേട്ടതും പുറകിൽ നിന്നും കറുത്തറ്റ ഗുണ്ടകൾ അകത്തേക്ക് നിരനിരയായി കയറി വന്നു... ചന്തു പാളിക്കൊണ്ട് സനുവിനെ നോക്കി.... അപ്പോയെക്കും രണ്ട്പേര് അവന്റെ കയ്യെ പിടിച്ചു വെച്ചു... ഒന്നനങ്ങാൻ പോലും പറ്റാത്ത രീതിയിൽ ആയിപ്പോയി.... "എന്നെ വിടെടാ.... ചന്തു.... ഓടി രക്ഷപ്പെട്ടോ.... സനുവിന്റെ ശബ്ദം ചെവിയിൽ ഉതിർന്നതും എല്ലാം ധൈര്യവും വെച്ചുകൊണ്ട് ചന്തു ഓടി അപ്പോയെക്കും അവളുടെ ഇടുപ്പിലൂടെ ആകാശിന്റെ കൈ അമർന്നിരുന്നു.... ചന്തു രക്ഷപ്പെടാനായി കുതറി... കഴിയുന്നില്ല ഒന്നനങ്ങാൻ പോലും....

"രക്ഷപ്പെടാന്ന് വിചാരിച്ചോ നീ.... പല്ല് ഞെരിച്ച് പറഞ്ഞുക്കൊണ്ട് അവളെ ഒന്നുകൂടി തന്നോട് അണച്ച് പിടിച്ചു..... "വിടെന്നെ പ്ലീസ്..... വിട്..... ചന്തു അലറി കണ്ണുകൾ നിറഞ്ഞു തുളുമ്പി.... "വിടനായിട്ട് ഞാൻ ഒന്നിനെയും പിടിക്കാറില്ല ചന്തു.... നീ നീന്നെ ഇന്ന് ഇന്നൊരു ദിവസത്തേക്ക് ഞാൻ ഒന്നങ് എടുത്തോട്ടെ.....ആകാശ് ചന്തുവിന്റെ പുറം കഴുത്തിലായ് മുഖം അമർത്തിയതും ചന്തു ഒന്ന് പിടഞ്ഞ് പോയി.... കണ്ണീർ ആവേശത്തോടെ വീണ്ടും ഒലിച്ചിറങ്ങി... എല്ലാ ശക്തിയും എടുത്തുക്കൊണ്ട് അവനെ അടർത്താൻ നോക്കി കഴുയുന്നില്ല.... ദേഷ്യവും സങ്കടവും അമർഷവും സിരയിലാകെ ഞെരിഞ്ഞമർന്നു....

ദേഷ്യത്തോടെ അതിലേറെ വാശിയോട് നഖങ്ങൾ അവന്റെ കയ്യിൽ അമർത്തി....നിസ്സഹായ അവസ്ഥയിൽ നോക്കി നിൽക്കാനേ സനുവിന് ആയുള്ളൂ.... ബാക്കിയുള്ള കഴുകൻ കണ്ണുകൾ അവളിൽ തറച്ചു നിൽക്കുന്ന ആ നിസ്സഹായ അവസ്ഥയെ ആവോളം ആസ്വദിച്ചുകൊണ്ട്..... "വിടെന്നെ..... ആ..... ചന്തു ദേഷ്യത്തോടെ സർവ്വ ശക്തിയും എടുത്ത് കൊണ്ട് ആകാശിന്റെ മുടിയിൽ ആഞ്ഞു വലിച്ച്..... വേദനയിൽ ആകാശ് ചന്തുവിന്റെ ഇടുപ്പിൽ അമർന്ന കൈകളെ പിൻവലിച്ചു.... രക്ഷപ്പെട്ട് ഓടാനായി ആഞ്ഞതും അവൻ അമർഷത്തോടെ അവളുടെ മുടിയിൽ പിടിച്ചു വലിച്ച്..... വീണ്ടും ഇടുപ്പിൽ കയ്യെ ഉറപ്പിച്ചുകൊണ്ട് കയ്യെ ബന്ധിച്ചു....

"വിട്.... വിടെന്നെ....... "ഹ പിടക്കാതെ പെണ്ണെ... ഞാൻ ഒന്നും ചെയ്തില്ലല്ലോ അതിന് മുന്പേ ഇങ്ങനെ അലറി വിളിച്ചാലോ...... തന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ എന്നോണം കിടന്ന് പിടക്കുന്ന ചന്തുവിനെ അമർഷത്തോടെ നോക്കിക്കൊണ്ട് ആകാശ് പറഞ്ഞതും അവൾ വീണ്ടും വീണ്ടും അവന്റെ കയ്യിൽ നിന്നും കുതറാൻ തുടങ്ങി..... അവളെ തനിക്ക് നേരെ തിരിച്ച് നിർത്തിക്കൊണ്ട് കവിളിൽ ആഞ്ഞടിച്ചു.... ഒരു വാടിയ പൂ പോലെ ചന്തു നിലത്തേക്ക് ഉതിർന്നു വീണു.... ശ്വാസം എടുക്കാൻ പോലും ആവാതെ ചന്തു കിടന്ന് അണച്ചു.... നന്നെ കിതക്കുന്നുണ്ടായിരുന്നു നെറ്റിയിൽ നിന്നും വിയർപ്പ് കണങ്ങളും കണ്ണിൽ നിന്നും കണ്ണീരും മത്സരിച്ചുകൊണ്ട് ഒഴുകുന്നു.....

അവന്റെ ശക്തമായ അടിയിൽ ചന്തുന്റെ ചുണ്ട് പൊട്ടിയിരുന്നു അത് കണ്ണീരിൽ കുതിർന്നതും അവളൊന്ന് ഏങ്ങി.... "ഇങ് വാടി..... ആകാശ് ചന്തുന്റെ മുടിക്കുത്തിന് പിടിച്ച് അവളെ എഴുന്നേൽപ്പിച്ചു..... ചുമരോട് അവളെ അടുപ്പിച്ചു നിർത്തി...... ചന്തു പേടിയോടവനെ നോക്കി..... ചുണ്ടിന്റെ കോണിലായ് ചോരപ്പാട് കണ്ടതും അവനൊന്ന് ക്രൂരമായി ചിരിച്ചു.... ഇടത് കൈകൊണ്ട് ചന്തുവിന്റെ രണ്ട് കയ്യും പുറകിലേക്ക് കൂട്ടി പിടിച്ചു..... ചന്തു ഭയത്തോടെ ചുറ്റും നോക്കുന്നുണ്ട്.... രുക്ഷ് എത്ര വൈകിയാലും വരും എന്നുള്ള വിശ്വാസം അവൾക്ക് ഉണ്ടായിരുന്നു.... കണ്ണുകൾ തന്റെ നിസ്സഹായ അവസ്ഥ കണ്ട് കണ്ണീർ പൊഴിച്ചു....

"വേണ്ട പ്ലീസ്‌...... ചന്തുവിന്റെ കണ്ണ് അവന് നേരെ കേണു..... ആകാശതിനെ പുച്ഛിച്ചോണ്ട് ചിരിച്ചു..... വലത് കൈ ഉയർത്തി ചന്തുവിന്റെ കീഴ്ച്ചുണ്ടിനെ ഒന്ന് ഞെരിച്ചമർത്തി...... വേദനയാലേ ചന്തു ഒന്ന് പിടഞ്ഞ്പോയി... "വേണ്ടടാ ആകാശ്ശെ പ്ലീസ്‌.......... സനു അവരിൽ നിന്നും ഒന്ന് കുതറിക്കൊണ്ട് പറഞ്ഞതും ആകാശ് അവനെ ഒന്ന് കടുപ്പിച്ച് നോക്കിക്കൊണ്ട് അടുത്തു നിക്കുന്നവനോട് കണ്ണ് കാണിച്ചു.... അയാൾ ശക്തിയിൽ അവന്റെ അടവയറ്റിന് മുഷ്ട്ടി ചുരുട്ടി അടിച്ചു... വേദനയാലേ സനു ഒന്ന് താഴ്ന്ന് പോയി... ആകാശ് ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പേടിയോടെ തന്നെ നോക്കുന്ന ചന്തുവിനെ നോക്കി പതിയെ അവൾക്ക് നേരെ മുഖം അടുപ്പിക്കാൻ നിന്നതും കയ്യൊന്ന് അയഞ്ഞെന്ന് കണ്ട് ചന്തു അവനെ പുറകിലോട്ട് തള്ളി....

"ഡീ...... ബാലൻസ് തെറ്റി താഴേക്ക് വീണ ആകാശ് അലറി... ചന്തു ഒന്നും ചുറ്റും നോക്കി പുറത്തേക്ക് ഓടാൻ നോക്കുമ്പോയേക്കും എഴുനേറ്റ് അവളെ ഒന്നുകൂടി വട്ടം പിടിച്ചു.... ചന്തു ഒന്ന് കുതറി മുന്നോട്ട് നോക്കി ഒരു നിമിഷം കാണുന്ന കാഴ്ച്ച കണ്ട് അനങ്ങാതെ നിന്നു.... ചന്തുന്റെ മുഖത്തെ തെളിച്ചം കണ്ടതും ആകാശും അങ്ങോട്ട് നോക്കി.... മുന്നിൽ നിൽക്കുന്ന ആളെക്കണ്ട് കണ്ണുകൾ പുറത്തേക്ക് ചാടി.... "രുക്ഷ്.....ഉമിനീരിറക്കി കൈ താനെ അയഞ്ഞു..... കൈ അയഞ്ഞെന്ന് തോന്നിയതും ചന്തു രുക്ഷിനരികിലേക്ക് ഓടി അവനെ ഇറുകെ പുണർന്നു... അപ്പോഴും അവളുടെ ദേഹം വിറക്കുന്നുണ്ടായിരുന്നു.... കണ്ണുകൾ ചുവന്നു കുറുകിയിരിക്കുന്നു....

കൈ മുഷ്ട്ടി ചുരുട്ടി പിടിച്ചിട്ടുണ്ട് കയ്യിലെ ഞരമ്പുകൾ വലിഞ്ഞു മുറുകിയിരിക്കുന്നു..... മുഖത്തേക്കടിക്കുന്ന അരണ്ട വെളിച്ചതിന്റെ സഹായത്തോടെ കഴുത്തിലെ ഞരമ്പുകൾ വലിഞ്ഞു മുറുകുന്നതായും കാണാം..... ആകാശ് ചുറ്റും നോക്കിക്കൊണ്ട് ഒരടി പിന്നോട്ടാഞ്ഞു..... രുക്ഷോന്ന് തല താഴ്ത്തി ചന്തുനെ നോക്കി.... തന്റെ നെഞ്ചിൽ കിടന്ന് പൊട്ടിക്കരയുന്നുണ്ട്... ഇത്രനേരം അവളാനുഭവിച്ച മാനസികാവസ്ഥ മനസിലാക്കാൻ അവന് അത് മതിയായിരുന്നു.... രുക്ഷ് ചന്തുനെ തന്നിൽ നിന്നും അടർത്തി... മുഖത്തേക്ക് നോക്കി.. ചുണ്ടിന്റെ കോണിലായ് ചോര പൊടിഞ്ഞിട്ടുണ്ട്.... ചൂണ്ടുവിരൽ കൊണ്ട് അവിടെ ഒന്ന് തൊട്ടു....

ചന്തു എരിവ് വലിച്ചതും രുക്ഷിന്റെ കണ്ണൊന്നു നിറഞ്ഞു... കവിളിൽ അടി ഏറ്റതിന്റെ പാടും തീണിർത്തു കിടക്കുന്നുണ്ട്... രുക്ഷ് ചെറുതായി അതിലൂടൊന്ന് വിരലോടിച്ചതും ചന്തു കണ്ണോന്ന് ഇറുക്കി അടച്ചു.... കണ്ണുനീർ ഒഴുകി ഇറങ്ങി...... നിയന്ത്രിക്കാൻ പറ്റുന്നതിലും അധികമായിരുന്നു രുക്ഷിന്റെ ദേഷ്യം... ശരീരത്തിൽ രക്തം ഇരച്ചു കയറുന്ന പോലെ..... തീ പാറുന്ന കണ്ണുകളോടെ രുക്ഷ് ആകാഷിനെ നോക്കി.... അവനതിനെ ഒന്ന് പുച്ഛിച്ച് തള്ളി.... ചന്തു അപ്പോഴും പേടിയോടെ രുക്ഷിനെ അള്ളിപ്പിടിച്ചു നിൽക്കുന്നുണ്ട്.... രുക്ഷവളെ തന്നിൽ നിന്നും അടർത്തി മുന്നോട്ട് ഉന്തി... "ചെയ്യടാ.... നീ എന്തോ ചെയ്യാൻ വന്നതല്ലേ... ചെയ്യ്....

ചന്തുനെ അവന് മുന്നോട്ട് നിർത്തിക്കൊണ്ട് രുക്ഷ് അലറി.... ആകാശ് എന്ത് ചെയ്യണം എന്നറിയാതെ ഒന്ന് പരുങ്ങി.... "ദേണ്ടേ..... ഇവളെ അല്ലെ നിനക്ക് വേണ്ടത്.... ദാ തന്നിരിക്കുന്നു.... ചെയ്തോ ചെയ്യേണ്ടതെക്കെ ചെയ്തോ.... അവളെ ഒന്ന് കൂടി അവന് മുന്നിലേക്ക് ഇട്ടുക്കൊടുത്തു കൊണ്ട് രുക്ഷ് പറഞ്ഞതും ചന്തു പേടിയോടവനെ നോക്കുന്നുണ്ട്.... "എന്തെ ചെയ്യുന്നില്ലേ.... രുക്ഷ് കയ്യും കെട്ടി ആകാശിന്റെ മുന്നിൽ വന്ന് നിന്നു.... അതിലാവാനോന്ന് പതറി.... രുക്ഷ് പല്ലിരമ്പിക്കൊണ്ട് ഇടി വള കയറ്റി..മുഷ്ട്ടി ചുരുട്ടി ആകാശിന്റെ മൂക്കിനിട്ടടിച്ചു രണ്ട് തവണ അടിച്ചപ്പോയെക്കും ബാലൻസ് തെറ്റി അവൻ നിലത്തേക്ക് വീണു.....

മൂക്കിന് വേദന അറിയാതിരുന്നതും അവനൊന്ന് മൂക്കിന് തൊട്ട് നോക്കി കട്ടി ചോര കയ്യിലേക്ക് ഒഴുകി ഇറങ്ങിയതും കൈകൾ വിറക്കാൻ തുടങ്ങി..... "തല്ലി കൊല്ലാട ഇവനെ..... ആക്രോഷിച്ചുകൊണ്ട് പറഞ്ഞതും സനുവിനെ വീട്ടുക്കൊണ്ട് നാല് പേര് രുക്ഷിന് നേരെ പാഞ്ഞടുത്തു..... രുക്ഷവരെ പുച്ഛിച്ചുകൊണ്ട് കയ്യൊന്ന് നിവർത്തി..... ചന്തുവിനെ നോക്കി ഒന്ന് കണ്ണിറുക്കി..... അവളൊന്ന് ചിരിച്ചു.... വീണ്ടും വീണ്ടും അവളുടെ മുഖത്തെ പാട് കാൺങ്കെ സങ്കടവും അതിലേറെ ദേഷ്യവും ഇരച്ചു കയറി..... അതിന്റെ പ്രതിഫലനം എന്നോണം അവന് എതിരെ വരുന്ന ഓരോരുത്തരുടെയും ദേഹത്ത് വീഴുന്ന പ്രഹരത്തിന്റെ വ്യാപ്തി ഏറി.....

സനു ഒരു പുച്ഛത്തോടെ നിലത്ത് വീണു കിടക്കുന്ന ആകാഷിനെ നോക്കി.... ഇത്തിരി നേരം മുൻപ് അവനനുഭവിച്ച വേദനയുടെ പത്തിരട്ടി പ്രഹരം അവർക്ക് നേരെ അവനെയ്തു.....എല്ലാ കൈവിട്ടെന്ന് തോന്നിയതും ആകാശ് നിലത്ത് നിന്നും ഉയർത്തെഴുനേറ്റു.... ചന്തുവിനെ നോക്കിയൊന്ന് ചിരിച്ചു പിന്നെ കണ്ണ് നേരെ പാഞ്ഞത് നിലത്ത് ചിന്നി ചിതറി കിടക്കുന്ന കുപ്പിചില്ലിൽ ആണ് ഒരു മൂർച്ചയെറിയ ചില്ല് കയ്യിലെടുത്തു.... കയ്യിലത് ഒളിപ്പിച്ചുകൊണ്ട് ചന്തുവിന് നേരയായി പാഞ്ഞടുത്തു അവൾക്ക് മുന്നിലായ് സനു കൈ ഉയർത്തിയതും ദേഷ്യത്തോടെ അവന്റെ കയ്യിൽ കുപ്പിചില്ലുക്കൊണ്ട് ആഞ്ഞു വരഞ്ഞു....

"ആ..... ചോര ഒലിച്ചിറങ്ങുന്ന കയ്യിലെ മുറിവ് പൊതിഞ്ഞു പിടിച്ചുകൊണ്ടവൻ അലറി.... ചന്തു പകച്ചുകൊണ്ടവനെ നോക്കുമ്പോയേക്കും ചന്തുവിന്റെ കഴുത്തിന് കുറുകെ ആ ചില്ല് വെച്ചു... ചന്തു ഒരു നിമിഷം ഞെട്ടി..... "രുക്ഷ്....... മുന്നിലുള്ളവനെ ചവിട്ടി വീഴ്ത്തുന്നതിനിടെ സനുവിന്റെ വിളികേട്ട് തിരിഞ്ഞു നോക്കി.... ഒരു നിമിഷം ഹൃദയം നിലക്കുന്നതായി തോന്നി..... "ഒരടി മുന്നോട്ട് വെച്ചാൽ.... അറിയാലോ എന്നെ..... ചില്ല് ഒന്നുകൂടി അവളുടെ കഴുത്തിലേക്കാടുപ്പിച്ചുകൊണ്ട് പറഞ്ഞതും ചന്തു ശ്വാസം അടക്കിപിടിച്ചു നിന്ന് പോയി.... "ക... കണ്ണെ.... ഉമിനീരിറക്കി വിളിക്കാൻ ശ്രെമിച്ചു.... ചെന്നിയിൽ കൂടി വിയർപ്പ് ഒലിച്ചിറങ്ങുന്നു.....

രുക്ഷ് നിസ്സഹായതയോടെ നിന്ന് പോയി.... "അവളെ.... അവളെ ഒന്നും..... തൊണ്ടയിലൊരു തേങ്ങൽ കുരുങ്ങി.... കണ്ണുകൾ ആകാശിന് നേരെ കേണു.... "ഈ നിമിഷം... ഇതെനിക്കായുള്ളതാ... ഞാൻ എന്റെ കൈ ഒന്ന് അനക്കിയാൽ അവിടെ.... അവിടെ തീരും നിന്റെ ചന്തു.... ആകാശൊരു പുച്ഛ ചിരിയോടെ രുക്ഷിനെ നോക്കി..... എന്നിട്ട് പതിയെ അവളെ അങ്ങനെ മുന്നോട്ട് നടത്തി... ചന്തുന്റെ ശ്വാസഗതി ഏറി.... "ചന്തു.... മുന്നോട്ട് നടക്കാൻ ആഞ്ഞതും പിന്നിൽ നിന്നും രണ്ട് പേര് വന്നവനെ പിടിച്ചു വെച്ചു.... രുക്ഷോന്ന് കുതറാൻ നോക്കിയതും ഒന്നുക്കൂടി ആ ചില്ല് ചന്തുവിനോട് അടുത്തു..... ചന്തു കണ്ണുകൾ രുക്ഷിന്റെ കണ്ണിലേക്ക് ആഴ്ന്നിറങ്ങി......

അവളുടെ ആ ഉണ്ടക്കണ്ണിൽ തെളിഞ്ഞു നിന്നതവൻ മാത്രമായിരുന്നു... അവനിലുള്ള വിശ്വാസം അത് കൺങ്കെ അവന്റെ ഉള്ളൊന്ന് പിടഞ്ഞു..... "ഇവിടെ തീരണം.... ഇവള്.... എനിക്കിവളെ കിട്ടില്ല.... എന്നാൽ ഇവളുടെ കൂടെ നിന്നെ ജീവിക്കാനും ഞാൻ വിടില്ല..... ആകാശൊരു വിജയ ചിരി ചിരിച്ചു.... ചന്തുവിന്റെ കണ്ണുകൾ നിറഞ്ഞു.... അത് തന്നിൽ തങ്ങി നിൽക്കുന്ന രുക്ഷിന്റെ കണ്ണിലായ് ഒതുങ്ങി..... താൻ ഇല്ലങ്കിൽ..... രുക്ഷോന്ന് കണ്ണുകൾ ഇറുക്കി അടച്ചു.... "തുറക്ക് നീയാ കണ്ണ് തുറന്ന് നോക്കടാ നിന്റെ ജീവനും ജീവിതവും നിന്നിൽ നിന്ന് അകന്ന് പോവുന്നത്... എല്ലാം നഷ്ടപ്പെട്ടവനെ പോലെ നീ ഇവിടെ കിടന്ന് അലറുന്നത് എനിക്ക് കാണണം... ഈ കണ്ണ് നിറച്ച് കാണണം....

ആകാശൊന്ന് ക്രൂരമായി ചിരിച്ചു...... "ഇല്ല...... ചന്തു വിട്ട് കൊടുക്കില്ല...... അവളെന്റെയ മരണം വരെ ഈ നെഞ്ചോട് ചേർന്നവൾ ഉണ്ടാവും....... ആ ഉണ്ടക്കണ്ണും ചിരി തൂകുന്ന ചുണ്ടുകളും അവനെ കൊല്ലാതെ കൊന്നു.... കണ്ണുകൾ തുറക്കാൻ കഴിയുന്നില്ല.... തുറക്കുന്ന നിമിഷം ആലോചിക്കാൻ വയ്യ...... ഇതേ നിമിഷം ചന്തു രുക്ഷിനെ നോക്കി ചിരി തൂകി നിന്നു.... അവന്റെ ഹൃദയം തനിക്ക് വേണ്ടി അലറുന്നത് അവളറിയുന്നുണ്ടായിരുന്നു...... ഒപ്പം അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി ഉറ്റി വീണു....

അവനെ കണ്ട് കൊതി തീർന്നില്ല.... ആ ഹൃദയത്താളത്തിന് കോതി തീരെ കാതോർക്കാൻ പറ്റിയില്ല... ആ വിരി നെറ്റിയിൽ അമർത്തിയൊന്ന് ചുംബിക്കാൻ തോന്നി..... പറ്റുന്നില്ല.... ഇനി പറ്റുമോ.... കണ്ണുകൾ നിറഞ്ഞു തുളുമ്പി... ആ ചില്ല് തൊണ്ടയിൽ നിന്നും വരുന്ന തേങ്ങലിനെ തടഞ്ഞു നിർത്തുന്നപോലെ തോന്നി...... ചന്തു കണ്ണുകൾ ഇറുക്കി അടച്ചു..... പൊടുന്നനെ വെടി ഉതർന്നതിന്റെ ശബ്‌ദം കേട്ടതും രണ്ട് പേരും കണ്ണുകൾ ഒരുമിച്ച് തുറന്നു....................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story