പ്രണയവർണ്ണങ്ങൾ: ഭാഗം 47

pranayavarnangal

എഴുത്തുകാരി: കുറുമ്പി

പൊടുന്നനെ വെടി ഉതർന്നതിന്റെ ശബ്‌ദം കേട്ടതും രണ്ട് പേരും കണ്ണുകൾ ഒരുമിച്ച് തുറന്നു.... "ചന്തു.... രുക്ഷ് വെപ്രാളത്തോടെ ചന്തുവിനെ നോക്കി..... നിലത്തേക്ക് വീണു കിടക്കുന്ന ആകാഷിനെ കണ്ടതും തന്നെ പിടിച്ചു വച്ചവരെ ആഞ്ഞു തള്ളിക്കൊണ്ട് ചന്തുനെ ഇറുകെ പുണർന്നു.... "Are you ok ചന്തു..... തന്റെ നെഞ്ചിലായ് പമ്മി കിടക്കുന്ന ചന്തുവിനെ ഒന്നുകൂടി തന്നോട് അണച്ചു പിടിച്ചു.... മൂർദ്ധാവിൽ ചുംബിച്ചു...... കയ്യിലൊരു ഗണ്ണുമായി നിൽക്കുന്ന സനുവിനെ കണ്ടതും ഞെട്ടിക്കൊണ്ട് നിലത്ത് വീണു കിടക്കുന്ന ആകാഷിനെ നോക്കി കാലിന്റെ മുട്ടിലാണ് ഷൂട്ട് ചെയ്തത് കാല് പിടിച്ചുകൊണ്ട് കിടന്നലറുന്നുണ്ട്......

രുക്ഷ് ചന്തുനെ തന്നിലായ് ഒളിപ്പിച്ചുവെച്ചുകൊണ്ട് അവനെ നോക്കി..... ചന്തു പേടിയോടെ വീണ്ടും വീണ്ടും അവനെ അള്ളിപിടിക്കുന്നുണ്ട്.... "ഇത് നിനക്ക് ഞാൻ ഓങ്ങി വെച്ചതാ... ഇനി നിനക്ക് രക്ഷയില്ല.... സനു ആകാശിന് നേരെ തോക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു... "സനു.... വേണ്ട.... നീ വെറുതെ സാഹസം കാണിക്കരുത്.... രുക്ഷ് ചന്തുനെ തന്റെ ഒരു വശത്തേക്ക് നിർത്തിക്കൊണ്ട് പറഞ്ഞു.... "ഇല്ല രുക്ഷ്.... ഇനി ഇവൻ വേണ്ട..... ഇന്നിവനെ വെറുതെ വിട്ടാൽ ഒരുപാട് പെൺകുട്ടികളുടെ ജീവിതം നശിപ്പിക്കപ്പെടും...... അത് വേണ്ട രുക്ഷ്... ഇന്നത്തോടെ എല്ലാം തീരണം.... ഞാൻ വിചാരിച്ചതിനേക്കാളും വിഷമാണ് ഇവൻ.....സനു പുച്ഛത്തോടെ നിലത്ത് വീണു കിടക്കുന്ന ആകാഷിനെ നോക്കി....

കാലിലെ അസഹ്യമായ വേദനയാലെ അലറുന്നുണ്ട്....... "സനു എടുത്ത് ചാടാതെ...... പോലീസ് ഇപ്പോൾ വരും ഇവന്റെ കാര്യം അവർ നോക്കിക്കോളും..... രുക്ഷ് സനുവിനെ നോക്കി അവൻ അത് ശ്രെദ്ധിക്കാതെ ആകാഷിനെ തന്നെ ഫോക്കസ് ചെയ്യുന്നുണ്ട്.... "അറസ്റ്റ് ഹിം..... പോലീസിന്റെ പൗരുഷമായ ശബ്ദം കേട്ടതും സനു തോക്ക് താഴേക്ക് ഇട്ടു...... ചന്തു നന്നെ പേടിച്ചിരുന്നു അവൾ രുക്ഷിന്റെ നെഞ്ചിലായ് തന്നെ മുഖമൊളിപ്പിച്ചു നിന്നു..... "ഡാ.... സിദ്ധു രുക്ഷിന്റെ തോളിലായ് കൈ അമർത്തിയതും അവനൊന്ന് ചിരിച്ചു.... "ഈ ഗൺ.... ഒരു പോലീസികാരൻ സനുവിനെ ഉറ്റു നോക്കി..... "ലൈസെൻസ് ഉള്ള തോക്കാണ് സാർ... ഫോര്മാലിറ്റിക്ക് വേണെങ്കിൽ എന്നെ അറസ്റ്റ് ചെയ്യാം....

സനുവിന്റെ വാക്ക് കേട്ടതും സിദ്ധു രുക്ഷിനെ സംശയത്തോടെ നോക്കി.... "അവനാ ചന്തു ഇവിടുണ്ടെന്ന് വിളിച്ച് പറഞ്ഞത് അവൻ ഇല്ലായിരുന്നേൽ..... രുക്ഷ് ചന്തുനെ ഒന്ന് നോക്കി.... വിറച്ചോണ്ട് തന്നെ അള്ളി പിടിച്ചു നിൽക്കുന്നുണ്ട്.... ആകാഷിനെയും താങ്ങി പിടിച്ചു വരുന്ന പോലീസിനെ കണ്ടതും രുക്ഷോരു കൈ വെച്ച് അവരെ തടഞ്ഞു.... "ഇനി... ഇനിയും ഞങ്ങളുടെ ജീവിതത്തിലേക്ക് വരാൻ വല്ല പ്ലാനും ഉണ്ടേൽ..... വരില്ല.... നീ ഒരുപാട് കാലം ജയിലിൽ കിടക്കാനുള്ള പണി ഒക്കെ ഞാൻ ചെയ്തിട്ടുണ്ട്.... ഇനി അഥവാ ഇനിയും ഞങ്ങളുടെ ജീവിതത്തിലേക്ക് വരണം എന്ന് തോന്നിയാൽ... ഈ കലിലേക്ക് ഒന്ന് നോക്കിയാൽ മതി... ഇന്ന് കാലിൽ കൊണ്ട ബുള്ളറ്റ് നിന്റെ ഈ നെഞ്ചിൽ തുളഞ്ഞു കയറും.....

അവന്റെ നെഞ്ചിൽ ചൂണ്ടുവിരൽ വെച്ചുകൊണ്ട് രുക്ഷ് പറഞ്ഞതും ആകാശ് തല താഴ്ത്തി നിന്നു.... അവനെ കൊണ്ട് പോവുന്നത് നോക്കി ഒരു നിമിഷം നിന്നു.... "ഇനിയും കാണാട..... അങ്കിളിന്റെ ഗണ്ണാണ്.... ആവശ്യം വരുമെന്ന് അറിയാമായിരുന്നു.... ഇനി എന്തൊക്കെ നൂലമ്മല ആവോ ആവോ.... പോട്ടെടാ... സനു ചന്തുനെ ഒന്ന് നോക്കി.... അവൾ ചെറുതായൊന്ന് തല പൊക്കി സനുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... "ആ ഗൺ ഇല്ലേൽ കാണായിരുന്നു.... ചന്തു ഇപ്പോൾ പരലോകത്തിൽ എത്തിയാനെ.... എന്ത് ചെയ്യാനാ എനിക്ക് രണ്ടാമതൊന്ന് കെട്ടാനുള്ള ഭാഗ്യം കിട്ടിയില്ല..... 🤭രുക്ഷ് ചിരിയോടെ പറഞ്ഞതും ചന്തു അവനെ കണ്ണ്ഉരുട്ടി നോക്കി..... അവനിൽ നിന്നും വിട്ട് മാറി മുഖം കൊട്ടി....

"ചന്തു..... രുക്ഷ് ചന്തുനെ ഒന്ന് തന്നോട് ചേർത്ത് പിടിച്ചതും ചന്തു ബലൂൺ പോലെ മുഖം വീർപ്പിച്ച് നിന്നു.... സിദ്ധുവും സനുവും ഒരു ചിരിയോടെ ചന്തുനെ നോക്കി.... "ഞാനും അവരുടെ കൂടെ പോവാ.... കുറച്ച് ഫോർമാലിറ്റിസ് ഉണ്ട്.... വീട്ടിൽ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്.... രാവിലെ മുതൽ എല്ലാരും ഇവളെ കാണാതെ വിഷമിച്ചിരിക്ക വേഗം ചെല്ലങ്ങോട്ട്......സിദ്ധു പറഞ്ഞതും രുക്ഷ് ചന്തുനെയും ചേർത്ത് പിടിച്ചോണ്ട് പുറത്തേക്ക് നടന്നു.... അതുവരെ തീയായിരുന്ന ഉള്ളം തണുത്തിരിക്കുന്നത് രണ്ട് പേരും അറിഞ്ഞിരുന്നു..... കാറിലേക്ക് കയറിയതും ആവരെയും കാത്ത് നിന്നപോലെ മഴ ഭൂമിയിലേക്ക് പതിച്ചു..... രുക്ഷ് കാറെടുത്തതും ചന്തു ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരിപ്പുണ്ട്....

"ചന്തു.... ഡ്രൈവ് ചെയ്യുന്നതിനിടക്ക് രുക്ഷ് വിളിച്ചതും ചന്തു ഒന്നും മിണ്ടാതെ ഇരിപ്പുണ്ട്.... "ചന്തു.... ഒന്ന് കടുപ്പിച്ച് വിളിച്ചതും തല ചെരിച്ചൊന്ന് നോക്കി.... "പിണങ്ങിയോ..... ചന്തു..... രുക്ഷോരു കുറുമ്പോടെ ചോദിച്ചതും ചന്തു അവനെ കണ്ണുരുട്ടി നോക്കി.... "സോറി..... ചന്തു രുക്ഷിന്റെ മുഖത്തേക്ക് ഉറ്റു നോക്കി.... രുക്ഷ് ഗിയറൊന്ന് മുന്നോട്ടാച്ചുകൊണ്ട് ചന്തുനെ സംശയത്തോടെ നോക്കിയപ്പോയെക്കും അവളവന്റെ കയ്യിൽ ചുറ്റി പിടിച്ചുകൊണ്ട് തോളിലേക്ക് ചാഞ്ഞു..... "ചന്തു നീ കരയാണോ.... രുക്ഷ് ബ്രേക്ക്‌ ചവിട്ടിക്കൊണ്ട് ചന്തുനെ നോക്കി.... ഷർട്ട്‌ നനയുന്നതും തേങ്ങലിന്റെ ചീളുകൾ ഉയരുന്നതും അവനറിയുന്നുണ്ടായിരുന്നു....

"ചന്തു... നോക്കിയെ.... ചന്തു... തന്റെ തോളിൽ നിന്നും അവളെ അടർത്തിക്കൊണ്ട് മുഖം കൈകുമ്പിളിൽ എടുത്തോണ്ട് അടഞ്ഞു കിടക്കുന്ന അവളുടെ രണ്ട് കൺപോളക്ക് മുകളിലും ചുംബിച്ചു.... "പാസ്റ്റ് ഈസ്‌ പാസ്റ്റ്.... എല്ലാം മറന്നേക്ക്.... ഇനി അവനെ കുറിച്ച് ഓർക്കേണ്ട.... എന്നോട് സോറിയും ചോദിക്കണ്ട കേട്ടല്ലോ.... "ന്നാലും ഞാൻ കാരണല്ലേ...... ഞാൻ വെറും മണ്ടിയാ..... എനിക്ക് അയാളെ മനസിലാക്കാൻ കഴിഞ്ഞില്ലല്ലോ..... ചുണ്ടുകൾ പതിയെ വിതുമ്പി... "അയാളോ.... ആകാശേട്ടൻ അല്ലെ... രുക്ഷ് ഊറിചിരിച്ചോണ്ട് ചന്തുനെ നോക്കിയതും അവൾ രുക്ഷിന്റെ കൈ തട്ടി തെറിപ്പിച്ചു....

"ഇനി കളിയാക്കിക്കോ.... ചന്തു കെർവോടെ മുഖം തിരിച്ചുകൊണ്ട് പുറത്തേക്ക് നോക്കി ഇരുന്നു...... ഗ്ലാസിന് മുകളിലൂടെ ഒലിക്കുന്ന മഴത്തുള്ളികളെ നോക്കി ഇരുന്നു..... "ചന്തു.... നീ ഇങ് നോക്കിയെ പെണ്ണെ ഞാൻ ഒന്ന് പറയട്ടെ.... രുക്ഷ് ചന്തുനെ തനിക്ക് നേരെ പിടിച്ചിരുത്തി..... ചന്തു രുക്ഷിന്റെ മുഖത്തേക്ക് നോക്കാൻ തന്നെ മടിച്ചു... "ഞാൻ പറഞ്ഞില്ലെ... അത് മറന്നേക്കുന്ന്.. ഇനി അതും ആലോചിച്ചോണ്ടിരുന്നാൽ എടുത്ത് വെളിയിലിടും ഞാൻ പറഞ്ഞില്ലെന്ന് വേണ്ട... ഇത്തിരി കലിപ്പിൽ പറഞ്ഞതും ചന്തു വേഗം കണ്ണ് തുടച്ചോണ്ട് നേരെ ഇരുന്നു... ഇടക്ക് ഒളികണ്ണിട്ട് നോക്കിയതും രുക്ഷവളെ തന്നെ നോക്കി ഇരിപ്പുണ്ട്... "എന്തെ.... ഇങ്ങനെ നോക്കാനും മാത്രം... പോവണ്ടെ.....

ചന്തു നെറ്റി ചുളിച്ചോണ്ട് രുക്ഷിനെ നോക്കി... "പോണോ.... ഒന്ന് അവൾക്ക് നേരെ ചാഞ്ഞുക്കൊണ്ട് രുക്ഷ് ചോദിച്ചതും ചന്തു ബാക്കൊട്ടാഞ്ഞു.... "ഉദ്ദേശ്യം എനിക്ക് മനസിലായി നിന്ന് കൊഞ്ചാതെ വണ്ടി എടുക്ക് പോവാം.... ചന്തു രുക്ഷിനെ പിന്നോട്ട് തള്ളിക്കൊണ്ട് പറഞ്ഞതും രുക്ഷോരു ചിരിയോടെ കാർ സ്റ്റാർട്ട്‌ ചെയ്തു..... യാത്രയിലുടനീളം ചന്തു മൗനമായിരുന്നു.... ഇടയ്ക്കിടെ താലി പിടിച്ചുകൊണ്ട് പുറത്തേക്ക് നോക്കിയിരിക്കും..... ചന്തുന്റെ മാനസികാവസ്ഥ അറിയുന്നതുക്കൊണ്ട് തന്നെ രുക്ഷും ഒന്നും മിണ്ടിയില്ല.....

കാർ മുറ്റത്തേക്ക് കടന്ന് നിന്നതും ഉമ്മറത്തിരിക്കുന്ന സുനിതയും സുരേന്ദ്രനും മുറ്റത്തേക്കിറങ്ങി നിന്നു.... "മോളെ നിനക്കൊന്നും.... നിനക്കൊന്നും പറ്റിയില്ലല്ലോ.... അമ്മ ഒരുപാട് പേടിച്ച്.... സുനിത കണ്ണീരോടെ ചന്തുനെ ഇറുകെ പുണർന്നു... "ഒന്നുല്ലമ്മ.... അഛെ.... ചന്തു അടുത്ത് നിൽക്കുന്ന സുരേന്ദ്രന്റെ നെഞ്ചോട് ചേർന്നു... അയാളവളുടെ കവിളിലൊന്ന് തലോടിയതും ചന്തു എരിവ് വലിച്ച്..... അയാളുടെ കണ്ണോന്ന് നിറഞ്ഞു.... "ഒന്നും പറ്റിയില്ലല്ലോ അല്ലെ.... സുജാത ചന്തുന്റെ കയ്യിലൊന്ന് പിടിച്ചോണ്ട് ചോദിച്ചു.... "ചേച്ചിക്ക് ഒന്നും പറ്റിയില്ല.... കണ്ടില്ലെ നിങ്ങൾ ചേട്ടച്ഛൻ ഇങ്ങനെ പനപോലെ നിൽക്കുന്നത്..... പിഞ്ചു ഇടക്ക് കയറി പറഞ്ഞതും ചന്തു അവളുടെ ചെവിക്ക് പിടിച്ചൊന്ന് തിരിച്ചു....

"ആ വിട്... വിട് ദുഷ്ടി..... പിഞ്ചു ചെവി ഉഴിഞ്ഞൊന്ന് ചന്തുനെ നോക്കി കണ്ണിരുട്ടി... "ന്റെ കുട്ടിക്ക് ഒന്നും പറ്റിയില്ലല്ലോ.... അച്ഛമ്മ പ്രാർത്ഥിച്ചു.... അച്ഛമ്മ ചന്തുന്റെ കവിളിലൊന്ന് തലോടിയതും ചന്തു ഒരു ചിരിയോടെ രുക്ഷിനെ നോക്കി... വിനയൻ നേരെ ചെന്നത് രുക്ഷിന്റെ അടുത്തേക്കായിരുന്നു..... "ഒന്നും പറ്റിയില്ലല്ലോ.... അല്ലെ.... വിനയൻ ചോദിച്ചതും അവനൊന്നും മിണ്ടിയില്ല... ചന്തുവിനെയും മറ്റുള്ളവരെയും നോക്കി... "ഈ കൈ ഇതെന്താ.... കയ്യിൽ നിന്നും നിലത്തേക്കുറ്റുന്ന ചോര കണ്ടതും പേടിയോടെ ആ കയ്യെ തന്റെ ഉള്ളം കയ്യിലേക്ക് വെച്ചു... അയാളുടെ കണ്ണ് നിറഞ്ഞത് കണ്ടതും അവൻ തെല്ലൊരു കൗതുകത്തോടെ അയാളെ നോക്കി.... കണ്ണീരോടെ അതിലേക്ക് ഊതുന്നുണ്ട്...

"ഒത്തിരി... ഒത്തിരി മുറിഞ്ഞല്ലോ... വേഗം വ.... ഞാൻ ഫസ്റ്റേഡ് ചെയ്ത് തരാം... അയ്യോ... "അത്രക്കൊന്നും ഇല്ലച്ചേ.... രുക്ഷിന്റെ വായിൽ നിന്നും അറിയാതെ വീണു പോയതും അവനൊരു കണ്ണോന്ന് ഇറുക്കി പിടിച്ചു... വിനയനൊരു കുറുമ്പോടെ അവനെ നോക്കി.... "അതൊന്നും പറഞ്ഞാൽ പറ്റില്ലാ വന്നെ.... വാ.... വിനയൻ അവനെയും കൊണ്ട് ഉമ്മറത്തേക്ക് കയറി... "എന്താ... എന്താ വിനയേട്ടാ... സുജാത പുറകിൽ നിന്നും വിളിച്ച് ചോദിച്ചു... "എന്റെ ചെക്കന് വല്ലോം പറ്റിയൊന്ന് നിങ്ങൾക്ക് ആർക്കും അറിയണ്ടല്ലോ... വിനയൻ പറഞ്ഞതും സുജാത അവനടുത്തേക്ക് വേഗം നടന്നു..... "അയ്യോ നല്ലോണം മുറിഞ്ഞല്ലോ.... സുജാത കണ്ണ് നിറച്ചോണ്ടവനെ നോക്കിയതും അവനൊന്ന് കണ്ണ് ചിമ്മി...

വിനയൻ സൂക്ഷിച്ചുകൊണ്ട് പഞ്ഞിക്കൊണ്ട് കൈ ക്ലീൻ ആക്കുന്നുണ്ട്...... രുക്ഷ് ചന്തുനെ ചുറ്റും തിരക്കിയെങ്കിലും അവളവിടെ കണ്ടില്ലെന്ന് കണ്ടതും നിരാശ തോന്നി... "അല്ലേലും എന്റെ കൈ മുറിഞ്ഞതിനു അവൾക്കെന്തിനാ സങ്കടം.... സ്വയം ഒന്ന് ചോദിച്ചുപ്പോയി... വല്ലാത്ത അമർഷം നിറയുന്നപോലെ.... കൈ വിനയന്റെ കയ്യിൽ നിന്നും വലിച്ചെടുത്തുക്കൊണ്ട് അകത്തേക്ക് കയറി.... "പഴുക്കും കുഞ്ഞെ.... അച്ഛമ്മ ഇത്തിരി പച്ച മരുന്ന് തേച്ചു തരാം.... അച്ഛമ്മ പുറകിൽ നിന്നും വിളിച്ച് പറയുന്നുണ്ടേലും കേൾക്കാത്ത പോലെ മോളിലേക്ക് കയറി.... വിനയനൊരു നിരാശയാലേ സുജാതയെ നോക്കി അവരൊന്ന് കണ്ണ് ചിമ്മി കാണിച്ചു.... "ചന്തു മരുന്ന് വെക്കണം എന്നാലെ ആ മുറിവ് ഉണങ്ങു...

സുജാത ഒരു ചിരിയോടെ പറയുമ്പോയേക്കും ചുറ്റും ചിരി ഉയർന്നിരുന്നു... രുക്ഷ് റൂം തുറന്ന് അകത്തേക്ക് കയറിയതും കണ്ടു കണ്ണ് നിറച്ചോണ്ട് ഫാസ്റ്റേഡ് ബോക്സ്മായി നിൽക്കുന്ന ചന്തുനെ അതുവരെ ഉള്ള ദേഷ്യം മുഴുവൻ അവനിൽ നിന്നും അലിഞ്ഞു പോയ പോലെ.... രുക്ഷ് ചന്തുന് നേരെ ഒരു ചിരിയോടെ കൈ നീട്ടി ഒപ്പം മറു കൈക്കൊണ്ട് കണ്ണിരും തുടച്ചു കൊടുത്തു.... അവൾ കരയുന്നത് തനിക്ക് വേണ്ടു ആണെന്ന് ഓർക്കും തോറും മനസ്സ് വല്ലാതെ തണുക്കുന്നത് അവനറിയുന്നുണ്ടായിരുന്നു.... "ഞാൻ കണ്ടില്ല.... വിതുമ്പിക്കൊണ്ടാണ് പറഞ്ഞത്... അത് കണ്ടതും രുക്ഷിന് ചിരി വന്നു.... "അതിന് നിനക്കിപ്പോൾ എന്നെ ശ്രെദ്ധിക്കാനൊന്നും നേരമില്ലല്ലോ....ഒരു കുറുമ്പോടവളെ നോക്കിയതും കണ്ണുരുട്ടി നോക്കുന്നുണ്ട്...

ഒന്നും മിണ്ടാതെ മുറിവിൽ മരുന്ന് പുരട്ടി കൊടുത്തു.... അവൻ എരിവ് വലിച്ചതും അവൾ പതിയെ അതിലേക്ക് ഊതാൻ തുടങ്ങി... "ഒന്നുല്ല ചെറിയ വേദനയ..... കൊച്ചുകുട്ടികളോടെന്നപോലെ പറയുന്ന ചന്തുവിനെ കാണും തോറും വാത്സല്യം നിറഞ്ഞു... പതിയെ മുന്നോട്ട് വീണു കിടക്കുന്ന അവളുടെ മുടിയെ ചെവിക്ക് പുറകിലേക്ക് മാടി ഒതുക്കിക്കൊടുത്തു... ചന്തു ശാസനയോടെ അവനെ നോക്കിയതും കണ്ണോന്ന് ഇറുക്കി കാണിച്ചു.... ചന്തു ഒരു ചിരിയോടെ കൈ കെട്ടാൻ തുടങ്ങി.... "ഒന്നും നടന്നില്ലല്ലോ.... അവരുടെ കല്യാണം നേരിൽ കാണണം എന്നുണ്ടായിരുന്നു... അച്ഛമ്മ സങ്കടത്തോടെ ചാരു കസേരയിലേക്ക് ചാഞ്ഞിരുന്നു.....

വിനയനും സുരേന്ദ്രനും എന്തോ പറഞ്ഞോണ്ട് തിണ്ണയിലിരുപ്പുണ്ട്... അടുത്തായി സുനിതയും സുജാതയും അവരുടെ നടുക്കായി പിഞ്ചുവും.... അച്ഛമ്മയുടെ വാക്ക് കേട്ട് അവരൊന്ന് തലയുയർത്തി നോക്കി.. അകത്തെവിടുന്നോ അമ്മായി അമ്മാവന്മാരുടെ ശബ്ദവും കേൾക്കാം... "അതിന്റെ ആവശ്യം ഇല്ലായിരിക്കും അമ്മേ.... അതാ.... ഇന്ന് തന്നെ ഞങ്ങൾക്ക് പോണം.... സുജാത പറഞ്ഞതും അവരവളെ ഒന്ന് കടുപ്പിച്ച് നോക്കി.... "എവിടെ പോവാൻ രണ്ടൂസം കഴിഞ്ഞിട്ട് പോയാൽ മതി എല്ലാരും.... അച്ഛമ്മ ശാസനയോടെ എല്ലാരേയും ഒന്ന് നോക്കി... "അയ്യോ അത് പറ്റില്ലാ... ഞങ്ങൾക്ക് എന്തായാലും ഉറപ്പായും ഇവിടുന്ന് പോണം... ഇന്ന് പുറപ്പെട്ടാൽ തന്നെ എത്താൻ നാളെയാവും...

ബാങ്കിൽ ലീവ് എടുക്കാൻ പറ്റില്ലാ... സുരേന്ദ്രൻ ഇടക്ക് കയറി പറഞ്ഞതും സുനിതയും അത് ശെരി വെച്ചോണ്ട് അച്ഛമ്മയെ നോക്കി... "വിനയാനോ... "പോണം അമ്മേ.... രുക്ഷും വന്നെ പറ്റു അവിടാകെ കുഴഞ്ഞിരിക്ക.... അവനിവിടെ വന്നിട്ട് എത്ര ദിവസം ആയി... ഇന്ന് തന്നെ പോണം.... "ഇല്ലേലും ആർക്കും ന്റടുത്തു നിൽക്കാൻ സമയമില്ലല്ലോ.... ആ കുഞ്ഞിക്കണ്ണോന്ന് നിറഞ്ഞു... സുജാത അവരെ ഒന്ന് പൊതിഞ്ഞു പിടിച്ചു... "അമ്മക്ക് എപ്പോൾ വേണേലും അങ്ങോട്ട് വന്നൂടെ... ഇല്ലേൽ പോര് ഞങ്ങളുടെ കൂടെ.... "അങ്ങ് പോയാൽ മതിയായിരുന്നു... ചന്ദ്രിക പിറുപിറുത്തൂക്കൊണ്ട് ബാക്കിയുള്ളവരെ നോക്കി... "ഇല്ല ഞാൻ എങ്ങും ഇല്ല.... ഇവിടുന്ന്...

ഒന്നുകൂടി ചാരി അതിലേക്കിരുന്നുക്കൊണ്ട് പറഞ്ഞു... "നമ്മടെ പൊക കണ്ടെ അവരിവിടുന്ന് പോവും... വത്സല പിറുപിറുത്തു.... പിഞ്ചു ചുറ്റും എന്തോ തിരക്കുന്നുണ്ട്... "ഇയാൾ ഇനി ഇവിടല്ലേ..... ഇടയ്ക്കിടെ നഖം കടുക്കുന്നുണ്ട്... "നമ്മക്ക് പോണോ... ചന്തു കൊഞ്ചിക്കൊണ്ട് ഓരോ ഡ്രെസ്സും അടുക്കി വെക്കുന്നതിനിടക്ക് രുക്ഷിനെ നോക്കി... "എത്രയായി വന്നിട്ട് പോയെ പറ്റു നീ കൊഞ്ചാതെ അതൊക്കെ എടുത്ത് വെക്ക്... രുക്ഷ് പറഞ്ഞതും ചന്തു ചുണ്ട് കൊട്ടിക്കൊണ്ട് ഓരോന്നും എടുത്ത് വെക്കാൻ തുടങ്ങി... ഉമ്മറത്തൊരു ബൈക്ക് വന്ന് നിന്നതും പിഞ്ചു സംശയത്തോടെ അതിലേക്ക് നോക്കി... ഹെൽമെറ്റ് ഊരിക്കൊണ്ട് അതിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ടതും കണ്ണോന്ന് വിടർന്നു...

അത് മറച്ച് വെച്ചുകൊണ്ട് അറിയാത്ത ഭാവത്തിൽ അവളൊന്ന് തിരിഞ്ഞിരുന്നു.... "ഇതെന്താ എല്ലാരും സങ്കടത്തോടെ ഇരിക്കുന്നെ.... കല്യാണം മുടങ്ങിയതിന്റെ പേരിലാണോ.. അത് വിട്ടേക്ക് അച്ഛമ്മ ഒരു പ്രാവിശ്യം നടത്തിയതല്ലേ..... പിഞ്ചുനെ നോക്കാനുള്ള ചമ്മലുകൊണ്ട് എന്തോ പറഞ്ഞെന്ന് വരുത്തി അച്ഛമ്മക്ക് അടുത്തായി ഇരുന്നു... ഇടയ്ക്കിടെ കണ്ണോന്ന് ഉയർത്തി നോക്കും... അവൻ നോക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും ഒന്നും അറിയാത്ത ഭാവത്തിൽ ഇരിക്കുന്നുണ്ട് പിഞ്ചു... അവനെ കാണിക്കാണെന്നോണം ചില കുറുമ്പും നടത്തുന്നുണ്ട്..... ഏറെ നേരം അവരോരോന്ന് സംസാരിച്ചിരുന്നു.... "കണ്ണേട്ടാ നമ്മക്കും അവരുടെടുത്തേക്ക് പോവാം വാ...

ചന്തു പെട്ടി മടക്കിക്കൊണ്ട് രുക്ഷിനെ നോക്കിയതും ഒന്ന് തല ഉയർത്തി കൂടി നോക്കാതെ എന്തോ കാര്യമായി നോക്കുന്നുണ്ട്... ചന്തു ദേഷ്യത്തോടെ പോവാൻ നിന്നതും രുക്ഷ് ചന്തുന്റെ കൈക്ക് പിടിച്ചുകൊണ്ട് മടിയിലേക്ക് ഇരുത്തി.... ചന്തു മുഖം കൊട്ടിക്കൊണ്ട് ഇരുന്നതും രുക്ഷ് ചന്തുന്റെ ചുണ്ടിലായുള്ള മുറിവിലൊന്ന് തൊട്ടു... നീറ്റലാലെ ചന്തു എരിവ് വലിച്ചോണ്ട് കണ്ണടച്ചു... "വേദന മാറ്റി തരട്ടെ ചന്തു.... എനിക്ക് നല്ല വിശപ്പും ഉണ്ട്...രുക്ഷ് പറഞ്ഞതും ചന്തുന്റെ നെഞ്ചോന്ന് കാളി.. അവൾ എന്ത് ചെയ്യും എന്നറിയാതെ പരുങ്ങുന്നത് കണ്ടതും രുക്ഷിന് ചിരി വന്നു.... അവളെ ഒന്നുകൂടി തന്നിലേക്ക് അടിപ്പിച്ചിരുത്തി.... രുക്ഷിന്റെ ശ്വാസം മുഖത്തേക്കടിച്ചതും ചന്തു ഒന്ന് പൊള്ളിപ്പിടഞ്ഞു...

കണ്ണ് അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നു.... "ചന്തു..... രുക്ഷോന്ന് മൃതുലമായി വിളിച്ചതും ചന്തു ആകെ ഒന്ന് വിറച്ചു ഒന്ന് ഉമിനീരിറക്കിക്കൊണ്ടവനെ നോക്കി.... രുക്ഷിന്റെ മുഖം അടുത്ത് വന്നതും ചന്തു ശ്വാസം അടക്കി കണ്ണടച്ചു... മുറിവിലായ് അവന്റെ നാവ് തൊട്ടതും അടി വയറ്റിൽ ഒരു പെടപ്പനുഭവിച്ചപോലെ... രുക്ഷിന്റെ നാവ് കീഴ്ച്ചുണ്ടിനെ മൊത്തത്തിൽ വായിലേക്കാക്കിക്കൊണ്ട് നുണഞ്ഞു... ചന്തുന്റെ കൈ രുക്ഷിന്റെ മുടിയിൽ പിടിത്തമിട്ടപ്പോൾ അവനവളെ ഒന്നുകൂടി തന്നോട് അണച്ചു പിടിച്ചു....

പതിയെ കീഴ് ചുണ്ടിൽ നിന്നും മേൽചുണ്ടിലെ വായിലേക്കാക്കി നുണഞ്ഞു.... അവളെ വേദനിപ്പിക്കാത്ത രീതിയിൽ അവനവളിലേക്ക് ഒന്നുകൂടി ഇടുകി നിന്നു... മൃതുലമായൊന്ന് കടിച്ചു.. തേടിയതെന്തോ കിട്ടാത്ത പോലെ രുക്ഷ് ചന്തുവിന്റെ ചുണ്ടിനെ മോചിപ്പിച്ചു... ചന്തുന്റെ മുഖം ചുവന്നു തുടുത്തിട്ടുണ്ട് നാണത്തോടെ മിഴികൾ താഴ്ന്നിരിപ്പുണ്ട്... "നിനക്കീ നാണം ഒക്കെ ഉണ്ടോ... രുക്ഷോരു ചിരിയോടെ ചന്തുനെ നോക്കിയതും അതുവരെയുള്ള നോട്ടം മാറ്റി അവളൊന്നവനെ തുറിച്ചു നോക്കി... "എനിക്കിത് മാത്രം പോര ചന്തു.... അത്രയും പറഞ്ഞുക്കൊണ്ട് കഴുത്തിലേക്ക് മുഖം അമർത്താൻ തുടങ്ങിയതും ചന്തു രുക്ഷിനെ പുറകോട്ട് തള്ളിക്കൊണ്ട് എഴുനേറ്റു...

"ഇപ്പോൾ ഇത് മാത്രം മതിട്ടോ... "ഡീ ഡീ... ചന്തു റൂമിന് വെളിയിലേക്ക് ഓടിയതും പുറകെ രുക്ഷും ഓടി.... ഒരു ചിരിയോടെ ഓടുന്നവളെ കുറുമ്പോടെ നോക്കി അവനും ഓടി... ഉമ്മറത്തേക്ക് എല്ലാരും ഉണ്ടെന്നുള്ള ധൈര്യത്തിൽ ഓടി... പ്രേതീക്ഷിച്ചപോലെ എല്ലാരും ഉണ്ടായിരുന്നു... ഉമ്മറത്തേക്ക് എത്തിയതും പടി കടന്ന് വരുന്നവരെ കണ്ടതും കാലുകൾ നിഛലമായി.... പേടിയോടെ ഉമ്മറത്തിരിക്കുന്ന എല്ലാരേയും നോക്കി.... ചന്തുന് പുറകിലായ് വന്ന രുക്ഷ് അവരെ ഒരുമിച്ച് കണ്ടതും ദേഷ്യത്തോടെ വിറച്ചു... ഇനി എന്ത് എന്നുള്ള ഭാവത്തിൽ ചന്തു പേടിയോടെ രുക്ഷിനെ നോക്കി........................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story