പ്രണയവർണ്ണങ്ങൾ: ഭാഗം 48

pranayavarnangal

എഴുത്തുകാരി: കുറുമ്പി

ഉമ്മറത്തേക്ക് എല്ലാരും ഉണ്ടെന്നുള്ള ധൈര്യത്തിൽ ഓടി... പ്രേതീക്ഷിച്ചപോലെ എല്ലാരും ഉണ്ടായിരുന്നു... ഉമ്മറത്തേക്ക് എത്തിയതും പടി കടന്ന് വരുന്നവരെ കണ്ടതും കാലുകൾ നിഛലമായി.... പേടിയോടെ ഉമ്മറത്തിരിക്കുന്ന എല്ലാരേയും നോക്കി.... ചന്തുന് പുറകിലായ് വന്ന രുക്ഷ് അവരെ ഒരുമിച്ച് കണ്ടതും ദേഷ്യത്തോടെ വിറച്ചു... ഇനി എന്ത് എന്നുള്ള ഭാവത്തിൽ ചന്തു പേടിയോടെ രുക്ഷിനെ നോക്കി.... "ദേശിയ ഗാനത്തിന്റെ കുറവുണ്ട്..... സിദ്ധു അത്രയും പറഞ്ഞുക്കൊണ്ട് പടി കടന്ന് വരുന്ന കുട്ടനെയും ലെച്ചുനെയും നോക്കി.... കഴുത്തിൽ തിളങ്ങി നിൽക്കുന്ന മഞ്ഞ ചരട്.... കയ്യിൽ തുളസി മാല ....ലെച്ചു കുട്ടന്റെ കയ്യിൽ മുറുക്കി പിടിച്ചിട്ടുണ്ട്....

പേടിയോടെ എല്ലാരേയും നോക്കുന്നും ഉണ്ട്..... കൂട്ടിനെന്ന പോലെ ജീവയും ഉണ്ട്.... സിദ്ധു ഒന്ന് പാളി രുക്ഷിനെ നോക്കി.... എല്ലാരുടെയും മുഖത്ത് അതിശയമാണേൽ ചന്തുന്റെ മുഖത്ത് പേടിയും രുക്ഷിന്റെ മുഖത്ത് ദേഷ്യവും നിറഞ്ഞിട്ടുണ്ട്..... "ഇതെന്തൊക്കെയാ ഞാൻ കാണുന്നെ.... സുജാത ദേഷ്യത്തോടെ അവർടടുത്തേക്ക് പാഞ്ഞതും ലെച്ചു കുട്ടന്റെ പുറകിലേക്ക് ഒളിച്ചു..... "എന്താടി അസത്തെ.... നീ ഈ ചെയ്ത് വെച്ചത്..... കയ്യിൽ പിടിച്ച് മുന്നോട്ടിട്ടുക്കൊണ്ട് സുജാത ലെച്ചുനെ പൊതിരെ തല്ലാൻ തുടങ്ങി... "

സുജാതെ.... അച്ഛമ്മ സുജാതയെ പിടിച് മാറ്റി നിർത്തി.... അപ്പോയെക്കും കുട്ടൻ ലെച്ചുനെ തനിക്ക് പുറകെ മറച്ച് വെച്ചിരിരുന്നു.... ഒന്നനങ്ങുക പോലും ചെയ്യാതെ ശില പോലെ നിൽക്കുന്നുണ്ട് വിനയൻ..... രുക്ഷ് വിനയനെ ഒന്ന് നോക്കി... അയാളുടെ വിളറിയ മുഖം കൺങ്കെ ദേഷ്യം ഇരട്ടിച്ചു..... അപ്പോയെക്കും വത്സലയും ചന്ദ്രികയും ഉമ്മറത്തേക്ക് വന്നിരുന്നു..... പുറകെയായി ദിവാകാരനും ദിനേശനും.... "എന്താ കുട്ടി ഇതൊക്കെ.... അച്ഛമ്മ കുട്ടനെ ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു... "ഞാനും ലെച്ചുവും രജിസ്റ്റർ മാരേജ് ചെയ്തു.... കുട്ടൻ തല താഴ്ത്തിക്കൊണ്ട് പറഞ്ഞതും സിദ്ധുനു ചിരിയാണ് വന്നത്...

അതുവരെ പിടിച്ച് നിന്ന രുക്ഷ് അവർക്കടുത്തേക്ക് ആഞ്ഞതും ചന്തു രുക്ഷിന്റെ കയ്യിൽ കയറി പിടിച്ചു....വേണ്ടാന്ന് തലയാട്ടി.... അവളുടെ കൈ തട്ടി തെറിപ്പിച്ചുകൊണ്ട് അവർക്കടുത്തേക്ക് നടന്നു.... പുറകെ വെപ്രാളത്തിൽ ചന്തുവും മുറ്റത്തേക്കിറങ്ങി.... "എന്നോട് എങ്കിലും പറയരുതായിരുന്നോ.... അച്ഛമ്മ രണ്ട് പേരെയും ഉറ്റു നോക്കി.... "കുട്ടേട്ടൻ ഇവിടുള്ളവരോട് പറഞ്ഞതാ അച്ഛമ്മേ... സമ്മതിച്ചില്ല ഞാൻ അമ്മയോടും പറഞ്ഞു അമ്മയും.... തന്നെ തുറിച്ചു നോക്കുന്ന സുജാതയെ ഇടം കണ്ണിട്ട് നോക്കിക്കൊണ്ട് ലെച്ചു ഒന്നുകൂടി കുട്ടന്റെ പുറകിലേക്ക് ഒളിച്ചു... "ഞങ്ങളുടെ ചെക്കനെ കയ്യും കാലും കാണിച്ചു വളച്ചിട്ട് പറയുന്നത് കേട്ടില്ലേ അഹങ്കാരി...

ചന്ദ്രിക രണ്ട് പേരെയും ഒന്ന് തുറിച്ചു നോക്കിക്കൊണ്ട് പറഞ്ഞു... ലെച്ചുന് എന്തോ പറയാൻ നാക്ക് തരിച്ചെങ്കിലും സന്ദർഭം അറിയാവുന്നത്ക്കൊണ്ട് ഒന്നും മിണ്ടിയില്ല..... "നിങ്ങളുടെ കുടുംബസ്വഭാവം ഒന്നും ഞങ്ങൾക്കില്ല.... ഞങ്ങളുടെ പെണ്ണിനെ വളച്ചെടുക്കേം ചെയ്തിട്ട് പറയുന്നത് കേട്ടില്ലേ... സുജാത ചന്ദ്രികക്ക് നേരെ ചീറി... "സുജാതെ.... അച്ഛമ്മ ശാസനയോടെ രണ്ട് പേരെയും നോക്കി.... "ഇവിടുള്ളവർ എന്ന് പറയുമ്പോ ഞാനല്ലേ ആദ്യം.... എന്നോടൊന്ന് പറയാൻ തോന്നിയില്ലല്ലോ.... അച്ഛമ്മ രൂക്ഷമായി രണ്ട് പേരെയും നോക്കി....അപ്പോയെക്കും രുക്ഷ് ലെച്ചുന്റെ കൈക്ക് കേറി പിടിച്ചു... കുട്ടൻ ഒന്നുകൂടി അവളെ തനിക്ക് പുറകിലേക്ക് ഒളിപ്പിച്ചു....

"രുക്ഷ് പ്ലീസ്..... കുട്ടൻ പറഞ്ഞതും രുക്ഷവനെ കണ്ണ് കൂർപ്പിച്ച് ഒന്ന് നോക്കി.... "നിനക്കിവനെ ഇഷ്ട്ടായിരുന്നോ.... രുക്ഷ് ലെച്ചുനെ തനിക്ക് നേരെ നിർത്തി ചോദിച്ചതും അവൾ താഴേക്ക് നോക്കി നിൽപ്പുണ്ട്... "ലെച്ചു.... ഞാൻ ചോദിച്ചത് കേട്ടില്ലേ നീ... അമർഷത്തോടെ ഒന്നുകൂടി ചോദിച്ചു... അപ്പോയെക്കും ചന്തു വേണ്ടന്ന രീതിയിൽ അവന്റെ കയ്യിൽ ഒന്നുകൂടി ഒന്ന് മുറുക്കി പിടിച്ചു.... രുക്ഷവളെ നോക്കുക കൂടി ചെയ്യാതെ കൈ തട്ടി തെറിപ്പിച്ചു... "എ... എനിക്ക് ചെറുപ്പം തൊട്ടേ ഇഷ്ട്ടാ... മുഖമൊന്ന് ഉയർത്തി പോലും നോക്കാതെ ലെച്ചു പേടിച്ചുകൊണ്ട് പറഞ്ഞു...

"നീ ഈ കാര്യം എന്നോട് പറഞ്ഞോ.... ശബ്ദം ഒന്നുകൂടി കടുത്തതറിഞ്ഞു ലെച്ചു ഒന്ന് വിറച്ചു.... "ഇ.... ഇ... ഇല്ല.... "എന്ത്ക്കൊണ്ട്.... "അ... അത് ഏട്ടൻ സമ്മതിച്ചില്ലങ്കിൽ... ഞാൻ.... അതാ....പേടി... "പേടി... നിനക്കെന്നെ പേടിയായത് കൊണ്ട് പറഞ്ഞില്ല.... ഒക്കെ.... ആ നിൽക്കുന്ന നിന്റെ അച്ഛനോ... അയാളെയും പേടിയായിരുന്നോ.... ഒന്നും മിണ്ടാതെ നിൽക്കുന്ന വിനയനെ ചൂണ്ടികാണിച്ചുകൊണ്ട് രുക്ഷ് ചോദിച്ചതും ലെച്ചുന് മറുപടി ഇല്ലായിരുന്നു... എന്ത് പറയണം എന്നറിയാതെ അവളൊന്ന് കുഴഞ്ഞു.... "എല്ലാ കാര്യങ്ങളും പറയാറില്ലേ... എന്നിട്ട്... ഇതോ.... കല്യാണം എന്ന് വെച്ചാൽ എന്താ തമാശയാണോ.... ഒരിക്കലെങ്കിലും ആ മനുഷ്യനോട് പറയണം എന്ന് തോന്നിയില്ലേ.....

രുക്ഷ് കണ്ണ് കൂർപ്പിച്ചുകൊണ്ട് ലെച്ചുനെ നോക്കി... അവളൊന്ന് തലയുയർത്തി പിന്നെ അതെ പോലെ തല താഴ്ത്തി.... "ഏട്ടത്തിയെ ഏട്ടൻ കല്യാണം കഴിച്ചത്... ഏട്ടത്തിടെ സമ്മതം പോലും ഇല്ലാതെയല്ലേ അതുപോലെ ഒന്നും അല്ലല്ലോ... പറഞ്ഞു പൂർത്തിയാക്കും മുൻപ് രുക്ഷിന്റെ കൈ ലെച്ചുന്റെ കവിളിൽ പതിഞ്ഞിരുന്നു... അവൾ കവിളിൽ കൈ വെച്ചോണ്ട് രുക്ഷിനെ ഒന്ന് തലയുയർത്തി നോക്കി... "കണ്ണേട്ടാ.... വേ... വേണ്ട.... ചന്തു രുക്ഷിനെ ദേഷ്യത്തോടെ നോക്കിക്കൊണ്ട് കയ്യിൽ പിടിച്ചു...

കണ്ണ്നിറച്ചോണ്ട് നോക്കുന്ന ലെച്ചുനെ രുക്ഷ് കണ്ണ് കൂർപ്പിച്ചുകൊണ്ട് അതിയായ ദേഷ്യത്തോടെ നോക്കുന്നുണ്ട്... "വിട് ചന്തു.... തോന്യാസം കാണിച്ചു വെച്ചിട്ട് ന്യായം പറയുന്നത് കേട്ടില്ലേ.... ചന്തുനെ ഒന്നുകൂടി തട്ടി മാറ്റികൊണ്ട് ദേഷ്യത്തോടെ നോക്കുന്നുണ്ട്.... "ഞ... ഞാൻ അമ്മയോട് പറഞ്ഞതാ... അ... അമ്മ സമ്മേച്ചില്ല... വിതുമ്പിക്കൊണ്ടാണ് പറഞ്ഞത്..... "അച്ഛേ... ഞാൻ.... ലെച്ചു വിനയന്റെ കയ്യിൽ പിടിച്ചതും അയാൾ ആ കൈ തട്ടിമാറ്റി... "സുജാതെ നമ്മക്ക് ഇറങ്ങാം.... അത്രമാത്രം പറഞ്ഞുക്കൊണ്ട് സുജാതയെ നോക്കി.... സാരി തലപ്പിൽ കണ്ണീരോപ്പുന്നുണ്ട്.... "നീ... നീ എന്തിനാ കരയുന്നെ.... എനിക്ക് സങ്കടം ഒന്നുമില്ല....... വാ നീ... അയാൾ അവരെ ഒന്ന് ചേർത് പിടിച്ചു....

ലെച്ചു വിതുമ്പിക്കൊണ്ട് നിന്നതും കുട്ടനവളെ ഒന്ന് ചേർത്ത് പിടിച്ചു... രുക്ഷപ്പോഴും രണ്ട് പേരെയും നോക്കി ദഹിപ്പിക്കുന്നുണ്ട്.... "പോകുമ്പോ ഇവളെ കൂടി കൂട്ടിക്കോ.... ചന്ദ്രിക പുച്ഛത്തോടെ ഒന്ന് സുജാതയെ നോക്കി.... "ചന്ദ്രികേ......ഏതായാലും കുട്ടികൾക്ക് ഒരബദ്ധം പറ്റി.....നിങ്ങളിങ്ങനെ ഒന്നും രണ്ടും പറഞ്ഞു തെറ്റാതെ കുട്ടികളെ ഒന്ന് അനുഗ്രഹിക്ക്.... ഇത് പണ്ടത്തെ കാലം ഒന്നും അല്ലല്ലോ.... അവർക്ക് ഒത്തിരി ഇഷ്ട്ടം ആയത് കൊണ്ടല്ലേ.... അതും അല്ല നിങ്ങളോടൊക്കെ പറയേം ചെയ്തില്ലേ....

"എനിക്ക് ഒരു എതിർപ്പും ഉണ്ടാവില്ലായിരുന്നു അമ്മേ.... എന്നാൽ.... പറഞ്ഞിരുന്നേൽ ആഘോഷമാക്കി ഞാൻ നടത്തിയനെ ഞാനും ഒരച്ചനല്ലേ... അവളുടെ ഒരാഗ്രഹത്തിനും ഇതുവരെ തടസ്സം നിന്നിട്ടില്ല എന്നിട്ടും..... വിനയന്റെ കണ്ണോന്ന് ചെറുതായി നിറഞ്ഞു.... "അച്ഛേ... ഞാൻ.... ലെച്ചു കണ്ണ് നിറച്ചോണ്ട് ഒന്നയാളെ നോക്കി.... "വേണ്ട ലെച്ചു..... എല്ലാത്തിനും ഞാൻ കൂടെ ഇല്ലായിരുന്നോ... എന്നിട്ടും അച്ഛനെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ലേ..... ലെച്ചു സങ്കടത്തോടെ കുട്ടനെ നോക്കി... ഒരു ഭാവവെത്യാസവും ഇല്ലാതെ നിൽക്കുന്നുണ്ട്.... അതുകൂടി ആയതും വേണ്ടായിരുന്നെന്ന് തോന്നി പോയി.... "വിനയാ.... സുജാതെ അമ്മ പറയുന്നത്....

"വേണ്ടമ്മേ.... ഞങ്ങളെക്കാൾ വലുതാ അവനെങ്കിൽ ആയിക്കോട്ടെ ഒരു സങ്കടോം ഇല്ലെനിക്ക്..... വാ വിനയേട്ടാ ഇനിയും എന്തിനാ നാണം കെട്ട് നിൽക്കുന്നെ.... സുജാത വിനയനെ ഒന്ന് നോക്കി.... "നിങ്ങളെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ.... ചന്ദ്രിക മൂന്ന് പേരെയും ഒന്ന് നോക്കി.... "ആദ്യായിട്ടാ ആ വിനയൻടെയും സുജാതടെയും തല താഴ്ന്ന് നിൽക്കുന്നത്... ആവോളം ഒന്നാസ്വതിക്കട്ടേ... പിന്നെ ഇതുക്കൊണ്ട് നമുക്ക് ലാഭമല്ലേ ഉള്ളു.... ദിനേശൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞതും ദിവാകരനും വത്സലയും സംശയത്തോടെ നോക്കി.... "മനസിലായെനിക്ക്.... അവൾടെ സ്വഭാവം എനിക്കങ്ങ് പിടിക്കില്ല.... ഒരുകാര്യം നോക്കിയാൽ സ്കൂൾ മാഷായ അവന് ഇതിലും വലിയ ബന്ധം കിട്ടാനില്ലല്ലോ....

ചന്ദ്രിക കൂടി പറഞ്ഞതും വത്സലയും ദിവാകരനും അസൂയയോടെ നോക്കി... "ഇവരുടെ കുട്ടനെ പോലെയാണോ നമ്മടെ സിദ്ധു.... ആശ്വസിക്കാനായി വത്സല ചെറുതായി ദിവാകരന്റെ ചെവിയിൽ കുശുകുശുക്കി.... "നിങ്ങൾ വരുന്നില്ലേ.... ഞങ്ങളുടെ കൂടെ പോരാം.... വിനയൻ ശാന്തതയോടെ സുരേന്ദ്രനെ നോക്കി.... അയാളുടെ വേദന അറിഞ്ഞപോലെ സുരേന്ദ്രൻ വിനയന്റെ തോളിൽ അമർത്തിപ്പിച്ചു.... അയാൾ ആ കൈക്ക് മുകളിൽ സങ്കടത്തോടെ കൈ അമർത്തി കാറിനടുത്തേക്ക് നടന്നു... സുജാതയെ താങ്ങി പിടിച്ചുകൊണ്ട് സുനിതയും നടന്നു.... "ചേച്ചി.... ചേട്ടച്ച.... പിഞ്ചു രണ്ട് പേരെയും ഒന്ന് നോക്കി....

"മോള് പൊയ്ക്കോ.... ഞങ്ങൾ വന്നോളും.... ചന്തു അമർഷത്തോടെ നിൽക്കുന്ന രുക്ഷിനെ ഒന്ന് നോക്കി... "മ്മ്.... പിഞ്ചു സിദ്ധുനെ കൂടി ഒന്ന് നോക്കിക്കൊണ്ട് അവർക്ക് പിറകെ നടന്നു..... "എന്റെ കഞ്ഞിയിൽ പാറ്റയെ ഇട്ടപ്പോൾ സമാദാനയോ ആവോ.... സിദ്ധു അമർഷത്തോടെ കുട്ടനെയും ലെച്ചുനെയും ഒന്ന് നോക്കി....പിന്നെ അവരുടെ കാർ കണ്ണിൽ നിന്നും അകലുന്നതൊന്ന് നോക്കി.... ഒരു മഴ തോർന്നു പെയ്തൊരു ഫീൽ.... "ചന്ദ്രികേ ആ വിളക്കിങ് എടുത്തോ... അച്ഛമ്മ ചന്ദ്രികയെ നോക്കിയതും അവർ തലയാട്ടിക്കൊണ്ട് അകത്തേക്ക് നടന്നു.... "ഏട്ടാ.... ഞാൻ.... ലെച്ചു ഒരാശ്വാസത്തിനെന്നപോലെ രുക്ഷിനെ നോക്കി.... മുഖമൊക്കെ വല്ലാണ്ടായിട്ടുണ്ട് കണ്ണുനീരിപ്പോഴും തോർന്നിട്ടില്ല....

രുക്ഷിന് ലെച്ചുനെ കണ്ടതും പാവം തോന്നി.... ഇത്രയും കാലം തന്റെ കൈ പിടിച്ച് നടന്ന കുഞ്ഞിപ്പെണ്ണാണ്.... അവൻ കയ്യൊന്ന് വിടർത്തിയതും ലെച്ചു വിങ്ങി പൊട്ടിക്കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചേർന്നു.... "സാരോല്ല.... അവര് സങ്കടം കൊണ്ട് പറഞ്ഞതല്ലേ...... രുക്ഷ് ലെച്ചുന്റെ തലയിലൊന്ന് തലോടി.... കുട്ടനെ നോക്കി കണ്ണോന്ന് ചിമ്മി... അവനാശ്വാസത്തോടെ ഒന്ന് ചിരിച്ചു..... "ഇത്രേ ഉള്ളു..... ഇതൊക്കെ നമ്മൾ എത്ര കണ്ടതാ.... സിദ്ധു ഉള്ളാലെ പറഞ്ഞുക്കൊണ്ട് കുട്ടന്റെ തോളിൽ കൈ ഇട്ടു.... "ചന്തു നമ്മക്ക് ഇറങ്ങാം.... രുക്ഷ് ചന്തുനെ നോക്കിയതും ലെച്ചു കണ്ണ് നിറച്ചോണ്ട് അവരെ നോക്കി.... "എന്നോട് പിണങ്ങി പോവാണോ....

"അല്ല പോയെ പറ്റു.... അവരെ ഒറ്റക്ക് വിട്ടാൽ ഓരോന്ന് ചിന്തിച്ച് കൂട്ടും.... രുക്ഷ് പറഞ്ഞതും ലെച്ചു ഒന്ന് ചിരിക്കാൻ ശ്രമിച്ചു..... പിന്നെ മൂർദ്ധാവിൽ ഒന്ന് അമർത്തി മുത്തി.... കുട്ടനെ ഒന്ന് നോക്കി അകത്തേക്ക് കയറി.... "ഭംഗി വാക്കൊന്നും പറയുന്നത് അറിയില്ല അതാ.... രുക്ഷ് പോയ വഴിയെ നോക്കുന്ന കുട്ടനെ നോക്കി ചന്തു പറഞ്ഞതും അവനൊന്ന് ചിരിച്ചു...... "പോട്ടെ.... പിന്നെ നീ പേടിക്കണ്ട സുജാതമ്മേടെയും വിനയച്ഛന്റെയും കാര്യം ഞാൻ ഏറ്റു.... ചന്തു പറഞ്ഞതും ലെച്ചു അവളെ ഇറുക്കി പിടിച്ചു.....

"അച്ഛമ്മേടെ കുട്ടികൾ പിണങ്ങി പോവണോ... അച്ഛമ്മ ചന്തുന്റെ തലയിലൊന്ന് തലോടിക്കൊണ്ട് പറഞ്ഞു... "അല്ലച്ചമ്മേ അവര് ഒറ്റക്കല്ലേ ഉള്ളു പോണം.... ചന്തു ചിരിയോടെ പറഞ്ഞതും അവരും ഒന്ന് ചിരിച്ചു.... രുക്ഷ് പെട്ടി എടുത്ത് ഡിക്കിയിലേക്ക് വെച്ചു.... എന്നിട്ട് ദിവാകരനും മറ്റും നിക്കുന്നിടത്തേക്ക് നടന്നു... വല്യ താല്പര്യം ഇല്ലാത്ത മട്ടിൽ നിൽക്കുന്നുണ്ട്.... "ഞങ്ങൾ പോവാ.... പിന്നെ... എന്റെ അമ്മയോട് കാണിച്ച ആ നാറിയ പണി ഉണ്ടല്ലോ.... അത് അവൾക്ക് നേരെ ഉയർത്താൻ നിൽക്കരുത്...

. പോവേണ്ടതിന്റെ ആവശ്യം ഉണ്ടായി പോയി ഇല്ലേൽ.... അവരോടും കൂടി പറഞ്ഞേക്ക്.... മൂന്ന് പേരെയും ഒന്ന് പുച്ഛിച്ചുനോക്കിക്കൊണ്ട് പറഞ്ഞു എന്നിട്ട് ആരെയും നോക്കാതെ കാറിലേക്ക് കയറി.... "ചന്തു..... വിളി വന്നതും എല്ലാരേയും ഒന്നുകൂടി നോക്കി ചന്തു കാറിലേക്ക് കയറി.... ലെച്ചു കണ്ണിരോടെ അവര് പോവുന്നത് നോക്കി.....എന്തോ ഒരു ശൂന്യത നിറയുന്നപോലെ..... വിളക്കുമായി ചന്ദ്രിക ഉമ്മറത്തേക്ക് വന്നതും ലെച്ചു അത് കയ്യിൽ വാങ്ങിക്കൊണ്ട് വലത് കാല് വെച്ച് അകത്തേക്ക് കയറി....

ഒപ്പം കുട്ടനെയും ഒന്ന് നോക്കി... അവനിപ്പോഴും തന്നെ നോക്കുന്നില്ലന്ന് കണ്ടതും സങ്കടം കൂടി.... അവിടുന്ന് ഇറങ്ങിയ മുതൽ രുക്ഷോന്നും മിണ്ടുന്നില്ലന്ന് കണ്ടതും ചന്തുന് ഒരു വീർപ്പു മുട്ടൽ അനുഭവപ്പെട്ടു.... കൂടെ അറിഞ്ഞിട്ടും രുക്ഷിനോട് പറയാത്തതും സങ്കടത്തിന്റെ തോത് ഉയർത്തി.... "ലെച്ചു എന്നോട് പറഞ്ഞിരുന്നു..... ചന്തു തല താഴ്ത്തിക്കൊണ്ട് പറഞ്ഞതും രുക്ഷ് ഞെട്ടിക്കൊണ്ട് ബ്രേക്ക്‌ ചവിട്ടി............................................. തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story