പ്രണയവർണ്ണങ്ങൾ: ഭാഗം 49

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"ലെച്ചു എന്നോട് പറഞ്ഞിരുന്നു..... ചന്തു തല താഴ്ത്തിക്കൊണ്ട് പറഞ്ഞതും രുക്ഷ് ഞെട്ടിക്കൊണ്ട് ബ്രേക്ക്‌ ചവിട്ടി.... "മ്മ്ഹ് അന്ന് രാത്രി അവളെന്നോട് ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു.... ആരോടും പറയരുതെന്നും പറഞ്ഞു.... ചന്തു ചെറുതായി ഒന്ന് മിഴി ഉയർത്തി രുക്ഷിനെ നോക്കി..... "നീ എന്നോട് പറഞ്ഞോ..... മുഖത്തേക്ക് നോക്കുന്നില്ല സ്റ്റിയറിങ്ങിൽ കൈ അമർത്തി പിടിച്ചിട്ടുണ്ട്.... "അത്... അവൾ.. പറയരുത്..... ചന്തു എന്തോ പറയാൻ വന്നതും രുക്ഷതിനെ തടഞ്ഞു.... "അവൾ എന്ത് പറഞ്ഞു എന്നല്ല ചന്തു ഞാൻ ചോദിച്ചത്.... നീ എന്നോട് പറഞ്ഞോ ഇല്ലയോ... രുക്ഷമർഷത്തോടെ ചോദിച്ചതും ചന്തു തല താഴ്ത്തി...

"ഇ... ഇല്ല.... പക്ഷെ.... ചന്തു എന്തേലും പറയാൻ വരുന്നതിനു മുൻപ് രുക്ഷ് കാർ വേഗത്തിൽ ഡ്രൈവ് ചെയ്തു..... സ്പീഡ് കൂടും തോറും സീറ്റ് ബെൽറ്റിൽ പിടിച്ചുകൊണ്ട് ചന്തു ഡോറിനോട് ഒട്ടി കിടന്നു..... അവന്റെ മുഖത്തേക്ക് നോക്കിയതും സങ്കടം ഇരച്ചു കയറി.... കണ്ണ് നിറച്ചോണ്ട് അവളവനെ നോക്കിയെങ്കിലും ഒന്നും ശ്രെദ്ധിക്കാതെ അമർഷത്തോടെ ഡ്രൈവ് ചെയ്യുന്നുണ്ട്...... "കുട്ടേട്ടാ ഏട്ടൻ.... ലെച്ചു എന്തോ പറയാൻ വന്നതും കുട്ടൻ ദേഷ്യത്തോടെ റൂമിന് വെളിയിലേക്കിറങ്ങിപ്പോയി.... സമയം വൈകുന്നേരത്തോട് അടുത്തിട്ടുണ്ട് ലെച്ചു ജനാലയിയിൽ പിടിച്ചുകൊണ്ടവിടെ ഇരുന്നു.... കണ്ണുകൾ ചെറുതായി ഈറനായി..... വിനയനെ കുറിച്ചോർത്തായിരുന്നു ഏറെ സങ്കടം....

ഇതുവരെ തന്റെ എല്ലാ ആവശ്യങ്ങളും നടത്തി തന്നിട്ടേ ഉള്ളു ഒന്നിന് വേണ്ടിയുo സങ്കടപ്പെടുത്തിയിട്ടില്ല.... എന്നിട്ടും ഇത്രയും വലിയ കാര്യം.... വേണ്ടിയിരുന്നില്ല ഒന്നും.... കുറച്ച് കൂടിയും കാക്കായിരുന്നു.... തുളുമ്പാൻ നിന്നപോലെ കണ്ണുനീര് പുറത്തേക്ക് ചാടി.... നെഞ്ചം വിങ്ങുന്ന പോലെ.... "അച്ഛമ്മേടെ കുട്ടി ഇവിടിരിക്കാണോ... വന്നെ.... പോയി കുളിക്ക്.... അച്ഛമ്മ എണ്ണ തേച്ചു തരാം വാ.... അച്ഛമ്മ ചെറുതായി അവളുടെ തലയിലൊന്ന് തലോടിക്കൊണ്ട് പറഞ്ഞു.... ഒരു ആശ്രയം പ്രതീക്ഷിച്ചതെന്നപോലെ ലെച്ചു അച്ഛമ്മയെ മുറുകെ പുണർന്നു..... എങ്ങലിന്റെ ചീളുകൾ ഉയർന്നതും പതിയെ പുറകിൽ തലോടി.... "അച്ഛമ്മേടെ കുട്ടി ഇങ്ങനെ സങ്കടപ്പെടാനും മാത്രം എന്താ ഹേ...

അവർ നിന്റെ അച്ഛനും അമ്മയും അല്ലേടാ... എത്ര ദിവസം നിന്നോട് മിണ്ടാതിരിക്കാൻ പറ്റും..... നീ ചെറിയ കുട്ടിയല്ലേ.... അറിയാതെ സംഭവിച്ചു പോയതല്ലേ.... അവർ ക്ഷെമിക്കും.... കരച്ചിൽ നിർത്തിയെ.... പുറകിൽ തലോടിക്കൊണ്ട് അച്ഛമ്മ പറഞ്ഞതും ലെച്ചു ഒന്നുകൂടി അവരെ മുറുകെ പിടിച്ചു...... "വന്നെ... വാ.... ഇനി ചെറിയകുട്ടി അല്ലാട്ടോ.... വല്യ കുട്ടിയ ഇനി എന്തൊക്കെ ചടങ്ങുണ്ട്.... വാ വന്ന് കുളിച്ചേ.... അച്ഛമ്മ ലെച്ചുനെയും ചേർത്ത് പിടിച്ചുകൊണ്ട് അടുക്കള ഭാഗത്തേക്ക് നടന്നു.... "നീ എന്താടാ സങ്കടപ്പെട്ടിരിക്കുന്നെ.... എന്തോ ആലോചിച്ചുകൊണ്ട് തിണ്ണയിലിരിക്കുന്ന കുട്ടനെ തട്ടിക്കൊണ്ട് സിദ്ധു ചോദിച്ചതും അവനൊന്നും മിണ്ടിയില്ല.... പതിയെ സിദ്ധുവും അവനടുത്തായി ഇരുന്നു...

. "ഒന്നും വേണ്ടിയിരുന്നില്ല.... ഞാനായിരുന്നു അവളെ തിരുത്തേണ്ടത് ചെയ്തില്ല.... വിനയൻ മാമക്ക് ഒരുപാട് സങ്കടയെന്ന് തോന്നുന്നു..... "ഇപ്പോഴാണോ ഇതൊക്കെ ചിന്തിക്കുന്നെ.... അവൾക്ക് അതിനുള്ള പക്വത ആയില്ലന്ന് വെക്കായിരുന്നു നിനക്കോ...... നിങ്ങളെ ഞാൻ ഒരിക്കലും ന്യായികരിക്കില്ല.... അറ്റ്ലിസ്റ്റ് വിനയച്ചനോടെങ്കിലും പറയായിരുന്നു... അവളുടെ ഒരു ആഗ്രഹവും ഇന്നേവരെ സാധിച്ചു കൊടുക്കാതിരുന്നിട്ടില്ല.... ഇപ്പോൾ വിചാരിക്കും ഇതിനിത്ര ദേഷ്യപ്പെടേണ്ട കാര്യം ഉണ്ടോന്ന്... നീ ഒരു അച്ഛൻ ആയി നോക്കണം അപ്പോളെ വിനയച്ഛന്റെ വേദന മനസ്സിലാവൂ... ഒന്നാമത് രുക്ഷിന്റെ ഓരോ പ്രവർത്തിക്കൊണ്ട് വേദനിച്ചിരിക്ക... അതിനിടക്ക് ഇവളും ഇങ്ങനെ തുടങ്ങിയാലോ.....

സിദ്ധു പറഞ്ഞതും കുട്ടനൊന്ന് നെടുവീർപ്പിട്ടു.... "ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല... പിന്നെ ഇതും പറഞ്ഞോണ്ട് അതിന്റെ മെക്കിട്ട് കയറരുത്.... നിന്നെ അത്രക്കും ഇഷ്ട്ടയത് കൊണ്ട.... സിദ്ധു പറഞ്ഞതും കുട്ടനൊന്ന് തലയാട്ടി..... "കുട്ടാ.... പോയി കുളിച്ചിട്ട് വ.... നിങ്ങൾ രണ്ട് പേരും കൂടി ഇന്ന് വിളക്ക് തെളിയിക്കണം... കല്യാണമോ ഞങ്ങൾ വിചാരിച്ച പോലെ നടന്നില്ല.... ഇതെങ്കിലും മര്യാദക്ക് ചെയ്യ്..... ചന്ദ്രിക താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞുക്കൊണ്ട് തിരിഞ്ഞു നടന്നു.... "അമ്മ ഒന്ന് നിന്നെ....... എന്നോട് ഈ കണക്കിന് സംസാരിച്ചാൽ ഞാൻ പോട്ടെന്നു വെക്കും എന്ന് കരുതി ഇമ്മാതിരി കുത്തു വാക്കുകളുമായി അവൾടെടുത്തു ചെല്ലരുത് കേട്ടല്ലോ...

കുട്ടൻ ഒരു താക്കീതോടെ പറഞ്ഞുക്കൊണ്ട് അകത്തേക്ക് കയറി പോയി.... സിദ്ധുന്റെ അടക്കിയുള്ള ചിരി കേട്ടതും ചന്ദ്രിക അവനെ ഒന്ന് തിരിഞ്ഞു നോക്കി.... "നോക്കിപ്പേടിപ്പിക്കണ്ട ചെറിയമ്മേ... 😌നീതു ഏട്ടത്തിയല്ല ലെച്ചു... സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട..... അത്രയും പറഞ്ഞുക്കൊണ്ട് സിദ്ധു എങ്ങോട്ടോ നോട്ടം പായിച്ചു.... ചന്ദ്രിക ചവിട്ടി തുള്ളി അകത്തേക്ക് കയറി.... "തീപ്പെട്ടികൊള്ളി കൂടി ഉണ്ടായിരുന്നേൽ പൊളിച്ചാനെ.... എന്റെ കുട്ടി കൃഷ്ണ എന്നെ കൂടി നീ ഒന്ന് വേഗം പരിഗണിക്കോ.... മ്മ്ഹ്.... മേലോട്ട് നോക്കി അത്രയും പറഞ്ഞുക്കൊണ്ട് സിദ്ധു ഒന്ന് നെടുവീർപ്പിട്ടു.... യാത്ര ഒരുപാട് നേരം പിന്നിട്ടിട്ടും രുക്ഷിന്റെ സമീപനത്തിന് മാറ്റം ഒന്നുമില്ല ചന്തുവിനാകെ സങ്കടം വന്നു.....

"എനിക്ക് വിശക്കുന്നു.... ചന്തു രുക്ഷിനെ തന്നെ ഉറ്റുനോക്കി.... ശ്രെദ്ധിക്കാത്ത വിധം ഇരിക്കുന്നുണ്ട്.... ഇടക്ക് പുറത്തോട്ടും നോക്കുന്നുണ്ട് എല്ലാ കടകളിലും വെളിച്ചം നിറഞ്ഞിട്ടുണ്ട്.... ചന്തു പുറത്തേക്ക് കണ്ണ് നട്ടു.... നഗരമാകെ തിരക്കിലാണ്.... പല ആവശ്യങ്ങൾക്കായി വണ്ടികൾ ചീറിപായുന്നു..... ഇടയ്ക്കിടെ ഭക്ഷണത്തിന്റെ മണം അടിക്കുമ്പോൾ വയർ തടവി ചന്തു രുക്ഷിനെ ഒന്ന് നോക്കും.... ഒന്നും ശ്രെദ്ധിക്കാതെ തിരക്കിൽ ഡ്രൈവ് ചെയ്യുന്നുണ്ട്.... ചന്തു ഒന്ന് ചുണ്ട് ചുളുക്കിക്കൊണ്ട് അവനെ നോക്കി.....പൊടുന്നനെ രുക്ഷ് ബ്രേക്ക്‌ ചവിട്ടിയതും ചന്തു സംശയത്തോടെ അവനെ നോക്കി....

"എന്താ വേണ്ടെ.... താല്പര്യം ഇല്ലാത്ത മട്ടിൽ പുറത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചതും ചന്തു ഒന്നും മനസിലാവാതെ അവനെ നോക്കി..... "ചെവി കേട്ടില്ലേ ഞണ്ണാൻ എന്താ വേണ്ടെന്ന്... ഇത്തിരി ദേഷ്യത്തോടെ അവളെ ഒന്ന് നോക്കിയതും ഒന്ന് പിന്നോട്ടാഞ്ക്കൊണ്ട് രുക്ഷിരിക്കുന്ന ഭാഗത്തേക്ക് നോക്കി.... "ഹോട്ടൽ ശ്രീലക്ഷ്മി..... ചന്തു ബോർഡ് ഒന്ന് നോക്കിക്കൊണ്ട് സന്ദോഷത്തോടെ രുക്ഷിനെ നോക്കി... "പൊറാട്ടയും ബീഫും.... ചന്തു ഇളിച്ചോണ്ട് പറഞ്ഞതും അവളെ നോക്കിയൊന്ന് പുച്ഛിച്ചോണ്ട് പുറത്തേക്കിറങ്ങി.... "ചട്ടമ്പി.... ചന്തു ചുണ്ട് ചുളുക്കിക്കൊണ്ട് അവൻ പോയ വഴിയേ നോക്കി.... കയ്യിൽ ഒരു കുപ്പി വെള്ളവും മറു കയ്യിൽ പൊതിയുമായി വരുന്ന രുക്ഷിനെ കണ്ടതും കണ്ണുകൾ വിടർന്നു.... "ഇന്നാ..... ദേഷ്യത്തോടെ അതവളുടെ മടിയിൽ വെച്ചു കൊടുത്തുക്കൊണ്ട് ഡോർ വലിച്ചടച്ചു.....

"കാ.... കണ്ണേട്ടന് വേണ്ടെ... ചന്തു മിഴിവോടെ രുക്ഷിനെ നോക്കി.... "എനിക്ക് വേണേൽ ഞാൻ തിന്നോളും നീ എന്റെ കാര്യം നോക്കണ്ട ആവശ്യമില്ല... പറഞ്ഞു തീരും മുൻപ് ചന്തുന്റെ കണ്ണ് നിറഞ്ഞിരുന്നു മടിയിലുള്ള പൊതി പുറകിലത്തെ സീറ്റിലേക്ക് ഏന്തി വെച്ചുകൊണ്ട് കൈ കെട്ടി ഡോറിനോട് ചാരി കണ്ണടച്ചു കിടന്നു.... ഇടയ്ക്കിടെ സാരി തലപ്പുക്കൊണ്ട് കണ്ണ് തുടക്കുന്നത് രുക്ഷ് കാണുന്നുണ്ടായിരുന്നു.... അതിനെ ശ്രെദ്ധിക്കാതെ കാർ മുമ്പോട്ടെടുത്തു..... വയർ കായുന്നതിനനുസരിച്ചു കണ്ണ് മുറുക്കിക്കൊണ്ട് രണ്ട് കൈ കൊണ്ടും വയറിനെ ചുറ്റി പിടിച്ചു..... കാർ ഏറെ ദൂരം സഞ്ചരിച്ചിരിക്കുന്നു..... ഒരു വിചനമായ വീതിയിൽ എത്തിയതും രുക്ഷ് കാർ നിർത്തി....

ചന്തു ചെറുതായി കണ്ണ് തുറന്നു നോക്കി.... "ഇറങ്.... രുക്ഷ് പുറത്തേക്ക് നോക്കി പറഞ്ഞതും ചന്തു തല പൊക്കി ചുറ്റും നോക്കി.... റോഡിന്റെ ഇരു വശവും കാടാണ്...... ചുറ്റും ഇരുട് കാർന്ന് തിന്നിട്ടുണ്ട്..... കാറിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചം മാത്രം..... ചന്തു പേടിയോടെ ഒന്ന് രുക്ഷിനെ നോക്കി.... "ഇറങ്ങാൻ പറഞ്ഞത് കേട്ടില്ലേ നീ... ശബ്ദം ഒന്നുകൂടി കടുത്തതും വിറച്ചോണ്ട് ചുറ്റും ഒന്നുകൂടി വീക്ഷിച്ചു.... "ഞാൻ... ഇവിടെ... എന്തിന്.... ഹൃദയമിടിപ്പ് ഉയരുന്നതിനനുസരിച്ചു നെഞ്ചുയർന്നു താണു.... ഉമിനീരിറക്കി രുക്ഷിനെ നോക്കി.... "ഇറങ്ങാൻ പറഞ്ഞാൽ ഇറങ്ങണം എന്നോട് തർക്കിക്കാൻ നിൽക്കണ്ട... രുക്ഷ് ചന്തുനെ ഒന്ന് ഇടം കണ്ണിട്ട് നോക്കി...

കണ്ണിൽ നിന്നും കണ്ണിമയെ വെട്ടിച്ചുകൊണ്ട് കണ്ണുനീർ പുറത്തേക്ക് ചാടിട്ടുണ്ട്....ചിരിയെ അടക്കിപ്പിടിച്ചുകൊണ്ട് ഡോറിൽ ചാരി കൈ വെച്ചുകൊണ്ട് നോട്ടം മാറ്റി ചൂണ്ടുവിരൽ കടിച്ചുകൊണ്ട് ചിരി അടക്കി.... ചന്തു ഇറങ്ങില്ല എന്ന മട്ടിൽ മിഴി താഴ്ത്തി ഇരിക്കുന്നുണ്ട്..... രുക്ഷ് ഗൗരവം നടിച്ചുകൊണ്ട് ദേഷ്യത്തിൽ ഡോർ വലിച്ച് തുറന്നു.... രുക്ഷ് പുറത്തേക്കിറങ്ങിയതും ചന്തു ഇനി എന്ത് എന്നുള്ള ഭാവത്തിൽ രുക്ഷിനെ നോക്കി... അവൻ അവളിരിക്കുന്ന ഭാഗത്തേക്ക് വന്നുക്കൊണ്ട് ഡോർ വലിച്ച് തുറന്നു.... "ഇറങ്.... ഇത്തിരി ഗൗരവത്തോടെ ഡോറിൽ പിടിച്ചുകൊണ്ട് ചന്തുനെ ഉറ്റു നോക്കി.... ഇല്ലന്ന് തലയാട്ടുന്നുണ്ട്.... രുക്ഷ് ചന്തുനെ കൈ പിടിച്ചുകൊണ്ട് പുറത്തേക്ക് വലിച്ചു....

അപ്പോയെക്കും ചന്തു രുക്ഷിനെ അള്ളി പിടിച്ചു.... "എന്നെ ഒറ്റക്കക്കീട്ട് പോവല്ലേ...... ഞാൻ മനഃപൂർവം പറയാതിരുന്നതല്ല..... ചന്തു രുക്ഷിന്റെ നെഞ്ചിലായ് മുഖം അമർത്തി... രുക്ഷ് ചന്തുനെ തന്നിൽ നിന്നും അടർത്തി... "വിശക്കുന്നില്ലേ.... എന്തേലും കഴിക്കാം അത് വിചാരിച്ച് നിർത്തിയതാ....കീഴ് ചുണ്ട് കടിച്ചു പിടിച്ചുകൊണ്ട് പറഞ്ഞതും ചന്തു അവനെ കൂർപ്പിച്ചോന്ന് നോക്കി.... "ഇതിനാണോ ദുഷ്ട്ടാ....ഞാൻ പേടിച്ച് പോയി... ചന്തു ദേഷ്യത്തിൽ രുക്ഷിന്റെ വയറിനിട്ടെന്ന് കുത്തി.... "അഹ്..... രുക്ഷോന്ന് കുനിഞ്ഞു പോയി.... കയറ്.... ചന്തുന് പിറകിലെ ഡോർ തുറന്ന് കൊടുത്തുക്കൊണ്ട് രുക്ഷ് പറഞ്ഞതും അവൾ അതിലേക്ക് കയറി ഇരുന്നു പുറകെ രുക്ഷും കയറി....

രുക്ഷ് ഭക്ഷണത്തിന്റെ പൊതി അഴിക്കുന്നത് ചന്തു ആവേശത്തോടെ നോക്കി.... കൊതി ആയത് പോലെ ചുണ്ട് രണ്ടും കൂട്ടി ഒന്ന് നുണഞ്ഞു.... നല്ല ബീഫ് കറിയുടെ സ്മെൽ അടിച്ചതും കണ്ണടച്ചുകൊണ്ട് അതിനെ സ്വികരിച്ചുകൊണ്ട് കപ്പലിറക്കി.... "നിന്ന് സ്വപ്നം കാണാതെ കഴിക്കെടി.... രുക്ഷ് വാഴയിലയിൽ നിന്നും പൊറാട്ടയുടെ ഒരു ചീള് ചീന്തി എടുത്തുക്കൊണ്ട് അതിത്തിരി ബീഫ് ചാറിൽ മുക്കി അതിനിടക്ക് ഒരു പീസ് കൂടി വെച്ച് സ്വന്തം വായിലേക്ക് വെക്കാൻ നോക്കിയതും ചന്തു കൊതിയോടെ വാ തുറന്നു.... "തന്നത്താൻ എടുത്ത് കഴിച്ചാൽ മതി... ഊറി വരുന്ന ചിരിയെ കടിച്ചുപിടിച്ചോണ്ട് പുച്ഛിച്ചോണ്ട് ഒന്നവളെ നോക്കി അത് വായിലിടുമ്പോയേക്കും ചന്തു രുക്ഷിന്റെ കയ്യാലെ അവളുടെ വായിലേക്ക് എത്തിച്ചിരുന്നു....

"ഹാ.... ഹാ.... സൂപ്പർ..... അവന്റെ കയ്യെ വായിൽ നിന്നും വേർപ്പെടുത്തിക്കൊണ്ട് നാവ് കൊണ്ട് ചുണ്ട് മൊത്തം ഉഴിഞ്ഞുക്കൊണ്ട് കൈ കൊണ്ട് ആക്ഷൻ ഇട്ടതും രുക്ഷ് പല്ല് ഞെരിച്ചോണ്ട് അവളെ നോക്കി..... "നോക്കി നിൽക്കാതെ ഇനിയും താ.... ചന്തു കൊഞ്ചിയതും രുക്ഷോരു ചിരിയോടെ അതാവർത്തിച്ചു..... രുക്ഷിനുള്ളത് ചന്തുവും ചന്തുനുള്ളത് രുക്ഷും വാരി കൊടുത്തു.... എല്ലാം കഴിച്ച് കഴിഞ്ഞതും രുക്ഷിന്റെ കൈ വായിലിട്ടോണ്ട് വടിക്കാനും ചന്തു മറന്നില്ല..... "ഹാവു.... വയർ നിറഞ്ഞു... രുക്ഷിന്റെ കയ്യിലിരിക്കുന്ന വെള്ളം വാങ്ങി വായിലേക്ക് കമഴ്ത്തി..... രുക്ഷോരു ചിരിയോടെ കയ്യിലുള്ള വേസ്റ്റ് ഗ്ലാസ്സിലൂടെ പുറത്തിട്ടുക്കൊണ്ട് കൈ കഴുകി....

"പോവാം..... സാരി തലപ്പ് കൊണ്ട് മുഖം തുടച്ച് ഡോർ തുറക്കാൻ ആഞ്ഞതും രുക്ഷ് ചന്തുനെ തടഞ്ഞു.... ചന്തു എന്തെന്ന കണക്ക് രുക്ഷിനെ ഉറ്റു നോക്കി.... "ചന്തു.... നിന്റെ വിശപ്പ് മാറിയില്ലേ ബട്ട്‌ എന്റെ..... വയർ തടവിക്കൊണ്ട് രുക്ഷ് പറഞ്ഞതും ചന്തു നെറ്റി ചുളിച്ചു ആ ഉണ്ടക്കണ്ണ് വെച്ച് അവളൊന്ന് കൂർപ്പിച്ച് നോക്കി.... "എന്താ കവി ഉദ്ദേശിക്കുന്നെ.... ചന്തു രുക്ഷിനെ ഒന്ന് അടിമുടി നോക്കിക്കൊണ്ട് ചോദിച്ചു.... "അ... അത്.... അതുണ്ടല്ലോ.... രുക്ഷ് ചന്തുന്റെ ചെവിയിലെന്തോ കുശുകുശുക്കി..... (എന്താണെന്ന് എനിക്കറിയൂല 🙉) "അയ്യേ.... വഷളൻ മാറിക്കെ.... സോപ്പിട്ടു വന്നപ്പോൾ തോന്നി.... ചന്തു രുക്ഷിനെ മുന്നോട്ട് ഉന്തിക്കൊണ്ട് ഡോർ തുറക്കാൻ ശ്രെമിച്ചപ്പോയെക്കും രുക്ഷ് ചന്തുനെ ലോക്ക് ചെയ്തു....

"ഞാൻ വിട്ടാലല്ലേ നീ പോവു.... രുക്ഷോന്ന് താടി ഉഴിഞ്ഞോണ്ട് ചന്തുന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചു.... ചന്തു ആവാവുന്നിടത്തോളം ഡോറിനോട് ചേർന്ന് ഇരുന്നു.... രുക്ഷ് അടുത്തെത്തിയെന്ന് തോന്നിയതും കുറുമ്പോടെ ആഞ്ഞു പിടിച്ച് തള്ളി.... "ഹാ ഹാ അത്രക്കായോ.... രുക്ഷ് ചന്തുന്റെ കാലിൽ പിടിച്ച് തന്നോട് അടുത്തേക്ക് വലിച്ചു..... "ഇത് ശെരിയല്ലട്ടോ.... ചന്തു രുക്ഷിനെ തന്നിൽ നിന്നും വേർപ്പെടുത്താൻ നോക്കിയതും അവൻ ഒന്നുകൂടി അവളിലേക്ക് ഒട്ടി... "എന്ത് ശെരിയല്ലന്നാ ചന്തു... മുന്നോട്ടാഞ്ഞ ചന്തുന്റെ മുടി ചെവിക്ക് പിറകിലേക്ക് മാടി ഒതുക്കിക്കൊണ്ട് കവിളിൽ ചുണ്ടുകൾ അമർത്തി....

"അ.... അല്ല പോവണ്ടെ.... ചന്തു ഒന്ന് പിന്നോട്ടാഞ്ഞതും രുക്ഷും അതെ പടി അവളിലേക്ക് ഒട്ടി.... "പോവാലോ.... പതിയെ പറഞ്ഞുക്കൊണ്ട് ചുണ്ടിലൊന്ന് തലോടി.... "മ്മ്.... ചന്തുന്റെ ഹൃദയമിടിപ്പ് ക്രമാധിതമായി.... അവളുടെ ഉണ്ടക്കണ്ണ് പിടക്കുന്നത് കാൺങ്കെ രുക്ഷിന് കുസൃതി ഏറി.... മറുത്തൊന്ന് ചിന്തിക്കും മുൻപ് രുക്ഷ് ചന്തുന്റെ ചുണ്ടുകൾ കടിച്ചെടുത്തു..... ആദ്യം കണ്ണോന്ന് വിടർന്നെങ്കിലും പിന്നീടവനെ തന്നോട് ചേർത്ത് നിർത്തി.... രുക്ഷോന്ന് കൂടി അവളിലേക്ക് ഇടുകി.... രണ്ട് ചുണ്ടുകളെയും മാറി മാറി നുണയുന്നതിനിടക്ക് നാവുകളും പരസ്പരം കെട്ടി പിണഞ്ഞു.... ഇടയ്ക്കിടെ പല്ലുകൾ ചന്തുവിന്റെ ചുണ്ടിലേക്ക് ആഴ്ന്നിറങ്ങി....

ഒന്നെങ്ങിക്കൊണ്ട് പൊങ്ങിയെങ്കിലും ഇടിപ്പിലൂടെ കടന്ന് പിടിച്ചുകൊണ്ട് രുക്ഷവളെ തന്നിലേക്ക് അടുപ്പിച്ചു കൊണ്ടിരുന്നു..... ഒടുക്കം ശ്വാസം കിട്ടാതെ വന്നതും രുക്ഷ് ചന്തുന്റെ ചുണ്ടുകളെ വേർപ്പെടുത്തി.... ശ്വാസം എടുക്കാൻ പാട് പെടുന്ന ചന്തുനെ ഒന്നുക്കൂടി നോക്കി അവളുടെ കഴുത്തിലായ് മുഖം അമർത്തി അവന്റെ താടി രോമങ്ങൾക്കൊണ്ട് ഇക്കിളി എടുത്തതും ചന്തു രുക്ഷിന്റെ പുറത്തായി അള്ളി പിടിച്ചു...... കഴുത്തിൽ അവനായി കടിച്ചുണ്ടാക്കിയ പാടിൽ ഒന്നുകൂടി പല്ലുകൾ ആഴ്ത്തി.... ചന്തു കണ്ണുകൾ ഇറുക്കി അടച്ചുകൊണ്ട് അവന്റെ പുറത്തായി നഖം ആഴ്ത്തി പല്ലുകൾ ആഴ്ത്തുന്നതിനോടൊപ്പം ചന്തുവിന്റെ ഷോൾഡറിൽ നിന്നും സാരി വലിച്ചൂരി....

ഒപ്പം ചുണ്ടുകൾ കഴുത്തടിയിൽ നിന്നും താഴേക്ക് സഞ്ചരിച്ചു.... ഇടുപ്പിലൂടെ അവളെ ഒന്നുകൂടി തന്നിലേക്ക് ഇടുക്കി പിടിച്ചു.... മാറിലായ് മുഖം പൂഴ്ത്തി... നാവും പല്ലും ഉപയോഗിച്ചുകൊണ്ട് ബ്ലൗസിന്റെ ഹുക്സ് അഴിക്കാൻ തുടങ്ങി... അതിനനുസരിച്ചുകൊണ്ട് ചന്തു കുറുകി കൊണ്ടിരുന്നു.... "ക... കണ്ണേട്ടാ..... ചന്തു നേർമ്മയിൽ ഒന്ന് വിളിച്ചതും രുക്ഷ് തല പൊക്കി നോക്കി.... നാണത്താൽ മുഖത്തെ രക്തയോട്ടം ഉയർന്നിട്ടുണ്ട്.... കണ്ണുകൾ പിടഞ്ഞു കൊണ്ടിരിക്കുന്നു.... രുക്ഷോന്ന് താഴ്ന്നുക്കൊണ്ട് ചന്തുവിന്റെ നഗ്നമായ ഇടുപ്പിലായ് മുഖമുരസി.... ചന്തു അറിയതൊന്ന് ചിരിച്ചുപ്പോയി....

രുക്ഷിനെ തടയാനായി ഉയർന്ന ചന്തുവിന്റെ കൈകളെ രുക്ഷ് രണ്ട് കൈ കൊണ്ടും വിരലുകൾ കോർത്തുക്കൊണ്ട് തടുത്ത് വെച്ചു.... നേരിയ നിശ്വാസം മാത്രം ഉയർന്നു കേൾക്കുന്നു.. എന്തോ അലഞ്ഞപോലെ രുക്ഷിന്റെ മുഖം ചന്തുവിന്റെ ഇടുപ്പിൽ അലഞ്ഞു കൊണ്ടിരുന്നു.....നാവും പല്ലും ഇടുപ്പിലായ് കുസൃതി കാണിക്കാൻ തുടങ്ങിയതും സീറ്റിലായ് രണ്ട് പേരുടെയും കൈ അമർന്നു..... പൊടുന്നനെ ഒരു ശബ്‌ദം കേട്ടതും രണ്ട് പേരും വിട്ട് മാറി ചന്തു വേഗത്തിൽ സാരി നേരെ ഇട്ടുക്കൊണ്ട് പുറത്തേക്ക് നോക്കി.... കാറിന്റെ ഹെഡ്ലൈറ്റ്ലേക്ക് നോക്കി കുരക്കുന്ന പട്ടിയെ കണ്ടതും രുക്ഷ് പല്ലിരമ്പി... "പട്ടിടെ മോൻ.... രുക്ഷ് പറഞ്ഞു തീരും മുന്പേ ചന്തു ചിരിച്ച് തുടങ്ങിയിരുന്നു....

ചിരിക്കല്ലേ... വീട്ടിലെത്തട്ടെ കാണിച്ച് തരാം... അത്രയും പറഞ്ഞുക്കൊണ്ട് ചന്തുന്റെ ചുണ്ടിൽ അമർത്തി മുത്തിക്കൊണ്ട് ഡോർ തുറന്ന് പുറത്തേക്കിറങ്ങി... മുന്നിലേക്ക് വന്നുക്കൊണ്ട് ആ പട്ടിയെ ഓടിച്ചുകൊണ്ട് ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്നു... "നീ മുന്നിലേക്ക് കയറി ഇരിക്കുന്നില്ലേ.... രുക്ഷ് ചന്തുനെ ഒന്ന് തിരിഞ്ഞു നോക്കി... "മ്മ്ഹ്... ഇല്ല ഞാൻ ഇവിടെ കിടന്നോളം ഇല്ലേൽ മോന്റെ കണ്ട്രോൾ ഇടയ്ക്കിടെ പോവും പിന്നെ നാളെ രാവിലത്തെ പത്രത്തിൽ നമ്മളുണ്ടാവും.... ചന്തു പറഞ്ഞതും രുക്ഷ് നെറ്റി ചുളിച്ചോണ്ട് ഒന്ന് നോക്കി... "ആക്‌സിഡന്റ്.... ദമ്പതിമാർ മരണപ്പെട്ടു കൂടാതെ ഇളിച്ചോണ്ട് നിൽക്കുന്ന നമ്മടെ ഫോട്ടോയും ..... ചന്തു കളിയാലേ പറഞ്ഞതും രുക്ഷ് പൊട്ടിച്ചിരിച്ചു...

"അപ്പോൾ യാത്ര തുടരുകയല്ലേ.... ചന്തു രുക്ഷിനെ ഒന്ന് തലയുയർത്തി നോക്കി അവൻ കാർ സ്റ്റാർട്ട്‌ ചെയ്തതും ചന്തു സീറ്റിലേക്ക് ചാഞ്ഞു കിടന്നു... രുക്ഷ് ഒന്നുകൂടി ചന്തുവിനെ ഒന്ന് നോക്കി മുന്നോട്ടെടുത്തു.... "മോള് മുറിയിലേക്ക് ചെല്ല് ചടങ്ങൊന്നും തെറ്റിക്കണ്ട...... അച്ഛമ്മ ഒരു ഗ്ലാസ്സ് പാല് ലെച്ചുന്റെ കയ്യിലേക്ക് കൊടുത്തുക്കൊണ്ട് ചിരിയോടെ പറഞ്ഞതും അവളുടെ മുഖം അപ്പോഴും തെളിഞ്ഞിട്ടില്ല.... അത് കയ്യിൽ വാങ്ങിക്കൊണ്ട് റൂമിലേക്ക് നടന്നു... എല്ലാരും മുന്പേ കിടന്നിട്ടുണ്ട്... മുന്നിൽ ഇളിച്ചോണ്ട് നിൽക്കുന്ന സിദ്ധുനെ കണ്ടതും ലെച്ചു മുഖം കൊട്ടി... "ഹഹ് ഹഹ്.... മ്മ്മ്... മ്മ്മ്... ഫസ്റ്റ് നൈറ്റ് അല്ലെ... നമ്മളെ ഒന്നും ഓർമ്മ കാണില്ല ലെ... ചെല്ല് ചെല്ല്...

എന്താ ഒരു നാണം ഒക്കെ പോക്ക് കണ്ടിട്ട് നീ അവനെ ബാക്കി വെക്കുവോ... സിദ്ധു ആവോളം ലെച്ചുനെ കളിയാക്കാൻ തുടങ്ങിയതും അവളൊന്ന് നിന്നു.... "മൂഡ് ശെരിയല്ലാണ്ടായി പോയി.. ഇല്ലേൽ നല്ല പച്ച തെറി ഞാൻ വിളിച്ചാനെ.... സിദ്ധുനെ ഒന്ന് തുറിച്ചുനോക്കിക്കൊണ്ട് ലെച്ചു പറഞ്ഞതും അവനൊന്ന് ഇളിച്ചു... "അല്ലേലും നിന്റെ മൂഡ് വേറെ ആണ... പറഞ്ഞു തീർക്കും മുൻപ് ലെച്ചു കയ്യിലുള്ള പാല് സിദ്ധുന്റെ മുഖത്തേക്ക് ഒഴിച്ചു.... "അയ്യോ..... പൊള്ളിക്കൊണ്ട് സിദ്ധു ഒന്ന് പുളഞ്ഞു... "ഇനി പോവാലോ... ഒന്ന് പല്ലിരമ്പിക്കൊണ്ട് ഗ്ലാസ്സ് സിദ്ധുന്റെ കയ്യിൽ വെച്ച് കൊടുത്തു.... "എനിക്കിതെന്തിന്റെ കേടായിരുന്നു... സ്വയം പറഞ്ഞുക്കൊണ്ട് തിരിഞ്ഞതും വത്സലയും ദിവാകരനും നിൽപ്പുണ്ട്...

"നാളെ ഇവിടുണ്ടാവുമല്ലോ... ഒരു സ്ഥലം വരെ പോവാനുണ്ട്... അത്രയും പറഞ്ഞുക്കൊണ്ട് അവനെ മൊത്തത്തിലൊന്ന് നോക്കിക്കൊണ്ട് അവർ റൂമിലേക്ക് കയറി... "പെണ്ണുകാണാൻ ഉറപ്പാ... ഇപ്പോൾ തന്നെ സ്കൂട്ട് അയാലോ... അല്ലേൽ വേണ്ട പുലർച്ചെ തന്നെ മുങ്ങാം ഇനിയും ഇവിടെ നിന്നാൽ ശെരിയാവൂല... ഇതിപ്പോൾ കഴുകണ്ടേ.... സിദ്ധു ഒരു മടിയോടെ അടുക്കളയിലേക്ക് നടന്നു... വാതിൽ തുറക്കപ്പെടുന്ന ശബ്ദം കേട്ടതും കുട്ടൻ ജനാലക്ക് അരികിൽ നിന്ന് തിരിഞ്ഞോന്ന് നോക്കി.... "നിന്ന് ബുദ്ധിമുട്ടണ്ട എല്ലാരും ഉറങ്ങിട്ട് ഞാൻ മാറിത്തന്നോളം.... അത്രയും പറഞ്ഞുക്കൊണ്ട് ലെച്ചു കതകടച്ചതും മാറിൽ കൈ പിണച്ചുകെട്ടിക്കൊണ്ട് തന്നെ നോക്കുന്ന കുട്ടനെയാണ്...

"കുറ്റപ്പെടുത്താൻ ഉണ്ടേൽ ആയിക്കോ... കേൾക്കാൻ തയ്യാറാ... കണ്ണ് നിറഞ്ഞു വന്നു.... കുട്ടൻ അവളെ ഒന്ന് നോക്കി ബെഡിലേക്ക് ഇരുന്നു... "ഇരിക്ക്.... കുട്ടൻ പറഞ്ഞതും കേൾക്കാത്ത പോലെ ലെച്ചു നിന്നു... അപ്പോയെക്കും കുട്ടനവളെ തന്റെ മടിയിലേക്ക് ഇരുത്തി... കുതറി മാറാൻ നോക്കിയതും ഇടുപ്പിലൂടെ കൈ ഇട്ടോണ്ട് ലോക്ക് ആക്കി പിടിച്ചു.... മിഴി താഴ്ത്തി ഇരിപ്പുണ്ട് മുത്തുപോലെ കണ്ണീർ തുളുമ്പാൻ നിൽക്കുന്നു.... "എല്ലാർക്കും ദേഷ്യായിരിക്കും.... ഞാൻ എടുത്ത് ചാടിയതല്ലേ.... ഞാൻ അല്ലെ തെറ്റ് ചെയ്യാൻ പ്രേരിപ്പിച്ചത്.... തല താഴ്ത്തിക്കൊണ്ട് തന്നെ പറഞ്ഞു... "തെറ്റ് ചെയ്തു നീ മാത്രല്ല ഞാനും.... ഈ താലി നിന്റെ കഴുത്തിൽ വീണ നിമിഷം മുതൽ നീ എന്ത് ചെയ്താലും അതിന്റെ പാതി ഉത്തരവാദി ഞാനാ...

ഇനി തെറ്റ് ചെയ്താലും ശെരി ചെയ്താലും കൂടെ ഉണ്ടാവും.... കുട്ടൻ പറഞ്ഞു തീരും മുൻപ് ലെച്ചു ഏങ്ങിക്കൊണ്ട് കുട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു.... "പോട്ടെടാ.... അച്ഛനോട് പറയാത്തത് തെറ്റായിപ്പോയി... ഇങ്ങനെ സംഭവിക്കും എന്ന് നമ്മളും വിചാരിച്ചില്ലല്ലോ.... സങ്കടപ്പെടാതിരിക്ക്.... കുട്ടൻ പതിയെ ലെച്ചുന്റെ തലയിലായ് തലോടി.... "എന്നിട്ടെന്താ നേരത്തെ എന്നെ മൈൻഡ് ചെയ്യാതെ പോയത് ഒരുപാട് വിഷമായി... ലെച്ചു മുഖമൊന്ന് ഉയർത്തിക്കൊണ്ട് കുട്ടനെ നോക്കി....

"ചുമ്മാ.... വെറുതെ ഒരു രസം വിനയൻ മാമേടെ വാക്കുകൾ കേട്ടപ്പോൾ ചെറുതായിട്ട് സങ്കടായി വേറൊന്നും ഇല്ല... നെറ്റിയിലൊന്ന് നെറ്റി മുട്ടിച്ചുകൊണ്ട് കുട്ടൻ പറഞ്ഞതും ലെച്ചു ഒന്ന് ചിരിക്കാൻ ശ്രെമിച്ചു... "കിടക്കാം.... പതിയെ സ്വകാര്യം പോലെ ചെവിയിലായ് കുട്ടൻ പറഞ്ഞതും ലെച്ചു അടിമുടി ഒന്ന് വിറച്ചു.... പതിയെ മുഖത്തായി നാണം വിരിഞ്ഞു.... കുട്ടൻ ലെച്ചുനെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞു....... ശരീരത്തിൽ നിന്നും വസ്ത്രങ്ങൾ വേർപ്പെട്ടു പ്രണയം അതിന്റെ പരമ്മോന്നതിയിൽ....

പരസ്പരം നാഗത്തെ പോലെ പിണഞ്ഞുകെട്ടിക്കൊണ്ട് അവരാ രാത്രി കോതി തീരാതെ പ്രണയിച്ചു കൊണ്ടിരുന്നു..... ഒടുവിലാ വിയർത്തൊട്ടിയ നെഞ്ചിൽ തളർന്ന് കിടക്കുമ്പോയേക്കും രണ്ട് പേരും തളർന്നിരുന്നു..... ഏറ്റവുമൊടുവിൻ സിന്ദൂരം പടർന്നു കിടക്കുന്ന അവളുടെ വിരി നെറ്റിയിൽ അമർത്തി മുത്തി.... ഇനി ഒന്നിനും ഒറ്റക്കാക്കില്ല എന്ന പോലെ.... ആ വേദനയിലും ലെച്ചുവിന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു........................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story