പ്രണയവർണ്ണങ്ങൾ: ഭാഗം 53

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"ന്റെ കർത്താവെ കാത്തോളണേ.... ചന്തു ഒന്ന് നെടുവീർപ്പ് ഇട്ടുക്കൊണ്ട് റൂമിലേക്ക് കയറി.... ചന്തു കയറി വരുന്നത് കണ്ടതും രുക്ഷ് ഒന്നവളെ നോക്കി തന്റെ പണിയിലേക്ക് തിരിഞ്ഞു.... മുഖത്ത് നിറഞ്ഞു നിൽക്കുന്ന ഗൗരവം കണ്ടതും ചന്തു ഒന്ന് ഉമിനീരിറക്കിക്കൊണ്ട് കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്നു.... തന്നെ ശ്രെദ്ധിക്കുന്നുണ്ടോ എന്നൊന്ന് ഇടം കണ്ണിട്ട് നോക്കി ഇല്ലന്ന് കണ്ടതും ചീപ്പെടുത്തു വെറുതെ മുടിയിലൂടെ ഒന്ന് പാഴിച്ചു..... പിന്നെ ഉള്ള ധൈര്യം വെച്ചോണ്ട് രുക്ഷിന്റെ അരികിലേക്ക് ചെന്ന് നിന്നു....

"മിണ്ടൂലെ എന്നോട്.... രുക്ഷിൽ നിന്നും ഇത്തിരി ദൂരെ നിന്നുക്കൊണ്ട് അവന്റെ കയ്യിലൊന്ന് ചെറുതായി തോണ്ടിക്കൊണ്ട് ചോദിച്ചു... രുക്ഷോന്ന് നോക്കിയെ ഉള്ളു ചന്തു വേഗം മുഖം തിരിച്ചോണ്ട് ബെഡിലേക്ക് കിടന്നു... രുക്ഷ് ചന്തുനെ ഒന്ന് നോക്കി വീണ്ടും ലാപ്പിലേക്ക് മുഖം പൂഴ്ത്തി... "ഇന്ന് സീരിയസ് ആണല്ലോ... എന്താ ഇപ്പൊ ചെയ്യാ... ചന്തു മുഖത്ത് നിന്നും പുതപ്പ് മാറ്റി നഖം കടിച്ചോണ്ടോന്ന് രുക്ഷിനെ നോക്കി.... "ഇനി അതെ ഒരു മാർഗ്ഗം ഉള്ളു.... ചന്തു പതിയെ എഴുനേറ്റ് കൊണ്ട് രുക്ഷിനടുത്തേക്ക് നടന്നു....

"ഇങ്ങനെ മിണ്ടാതിരിക്കല്ലേ... വേണേൽ എന്നെ രണ്ട് ചീത്ത പറഞ്ഞോ.. അടിച്ചോ.. പക്ഷെ പ്ലീസ് ഇങ്ങനെ മിണ്ടാതിരിക്കല്ലേ... കേട്ടെങ്കിലും രുക്ഷതിന് മുഖം കൊടുക്കാതെ ഇരുന്നു.... ചന്തു ഒന്നുകൂടി രുക്ഷിനെ ഒന്ന് നോക്കി അവന്റെ കൈക്ക് ഇടയിലൂടെ മടിയിലേക്ക് കയറി ഇരുന്നു.. രുക്ഷിതൊന്നും തന്നെ ബാധിക്കില്ല എന്ന കണക്കിരുന്നു...... "ഹാ ഹാ എന്നെ മൈൻഡ് ചെയ്യില്ലാന്ന് ഉറപ്പിച്ചതാണോ.... കാണിച്ചു തരാം... സ്വയം പറഞ്ഞോണ്ട് ചന്തു രുക്ഷിന്റെ ഷർട്ടിന്റെ ബട്ടൻസ് ഓരോന്നായി അഴിക്കാൻ തുടങ്ങി....

ആദ്യം ഒന്ന് പകച്ചെങ്കിലും ലാപ്പിൽ കുത്തിക്കൊണ്ടിരുന്നു.... ഇടയ്ക്കിടെ കൈ അടി തെറ്റുന്നത് അവനറിയുന്നുണ്ടായിരുന്നു.... അവസാനത്തെ ബട്ടൺ കൂടി അഴിച്ചോണ്ട് ചന്തു രുക്ഷിനെ നോക്കി..... "ഹാ ഹാ അങ്ങനായോ.... ടേബിളിലിരിക്കുന്ന സ്കെച്ച് പെൻ എടുത്ത് കയ്യിൽ പിടിച്ചു.... രുക്ഷ് ഇടം കണ്ണിട്ടോണ്ട് ചന്തുന്റെ ഓരോ പ്രവർത്തിയും നീരീക്ഷിക്കുന്നുണ്ട്... ചന്തു വേറെങ്ങോ നോക്കുന്നത് കണ്ടതും അവളെയും പെന്നിനെയും മാറി മാറി നോക്കി...

ചന്തു സ്കെച്ച് പേനയുടെ അടപൂരിക്കൊണ്ട് കുറുമ്പോടെ ഒന്ന് രുക്ഷിനെ നോക്കി.... അപ്പോഴും ഇതൊന്നും ഞാൻ അറിയില്ല എന്ന മട്ടിൽ ഇരുപ്പുണ്ട്.... "Sorry and love you കണ്ണേട്ടാ...... രോമക്കൂടിനുള്ളിലൂടെ സ്കെച്ച് പേനകൊണ്ട് വലുതാക്കി എഴുതി.... ഇക്കിളിയും വേദനയും ഒരുമിച്ചെടുത്തിട്ട് പുളയാൻ തോന്നിയെങ്കിലും രുക്ഷ് പല്ല് ഞെരിച്ചു പിടിച്ചു..... ചന്തു വീണ്ടും വീണ്ടും അതാവർത്തിക്കാൻ തുടങ്ങിയതും രുക്ഷിന്റെ കണ്ണ് നിറഞ്ഞു വന്നു... ചിരി അടക്കാൻ പറ്റാത്ത വിധം ചുണ്ട് കൂട്ടി പിടിച്ചു.... നെഞ്ചിൽ മുഴുവനായി എഴുതികഴിഞ്ഞതും ഇനി എവിടെ എഴുതാ എന്നുള്ള മട്ടിൽ ചന്തു പെൻ ചുണ്ടോട് ചേർത്ത് പിടിച്ചു...

ചെറുതായൊന്ന് തല പൊക്കി നോക്കിയതും രുക്ഷിന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട് കൂടാതെ ചിരി കടിച്ച് പിടിക്കാൻ നോക്കുന്നുണ്ട്.... "ചിരിച്ചോ.... ചന്തു രുക്ഷിനെ നോക്കി ആകാംശയോടെ ചോദിച്ചതും രുക്ഷോരു ഊക്കൊടെ എണീറ്റു...രുക്ഷ് എണീറ്റതും ചന്തു മൂടും കുത്തി താഴേക്ക് വീണു... "അമ്മാ..... ചന്തു അലറിയതോടെയാണ് രുക്ഷ് ചന്തു തന്റെ മടിയിൽ ഉള്ള കാര്യം ഓർത്തത്.... "എന്തേലും പറ്റിയോ..... അടുത്തിരുന്നോണ്ട് കൈക്കും കാലിനും എന്തേലും പറ്റിയൊന്ന് നോക്കുന്ന രുക്ഷിനെ ചന്തു ഇത്തിരി നേരം ഒന്ന് നോക്കി... "എന്നോടുള്ള പിണക്കം മാറിയോ...

ചന്തു പ്രതീക്ഷയോടെ രുക്ഷിനെ നോക്കിയതും അമർഷത്തോടെ എണിറ്റുക്കൊണ്ട് ഷർട്ടിന്റെ ബട്ടൻസ് ഇട്ടു..... ചന്തു എടുക്കാനായി കൈ പൊക്കി രുക്ഷിനെ നോക്കിയതും അവളെ കാണാത്ത പോലെ നടിച്ചോണ്ട് ബെഡിലേക്ക് കയറി കിടന്നോണ്ട് ലൈറ്റ് അണച്ചു.... അവൾ വന്ന് കിടന്നോളും എന്നാണ് രുക്ഷ് കരുതിയെ ഇത്തിരി നേരം കഴിഞ്ഞിട്ടും അരികിൽ ആളനക്കം കേൾക്കാതെ വന്നതും എഴുനേറ്റ് ലൈറ്റ് ഇട്ടു.... കണ്ണ് നിറച്ചോണ്ട് തന്നെ തന്നെ നോക്കിയിരിക്കുന്ന ചന്തുനെ കണ്ടതും ദേഷ്യമെല്ലാം എങ്ങോ പോയി മാഞ്ഞു...

പതിയെ അവൾക്കടുത്തായി നിലത്തേക്കിരുന്നു... ചന്തു രുക്ഷിന്റെ തോളിലൊന്ന് മുഖം അമർത്തി.... ഷർട്ടിലായ് നനവ് പടർന്നതും ഇരു കയ്കൊണ്ടും അവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു.... "വേണേൽ വഴക്ക് പറഞ്ഞോ തല്ലിക്കോ... പക്ഷെ മിണ്ടാതിരിക്കല്ലേ.... ഒന്നുകൂടി ആ നെഞ്ചിലായ് മുഖം അമർത്തിക്കൊണ്ട് ചന്തു പറഞ്ഞതും രുക്ഷിന് ചിരി വന്നു.... "എന്റെ ചന്തു ഇത്രയെ ഉള്ളോ.... ചിരി അടക്കി രുക്ഷ് ചോദിച്ചതും ചന്തു അവന്റെ നെഞ്ചിലിട്ടൊന്ന് കുത്തി.... "അഹ്...... ശെരിക്കും നിന്നോട് ദേഷ്യയിനും ചന്തു.... നീ ചെയ്തത് എനിക്ക് തീരെ ഇഷ്ട്ടായില്ല... പറഞ്ഞതും ഇഷ്ട്ടായില്ല....

രുക്ഷ് എങ്ങോ നോക്കി പറഞ്ഞതും ചന്തു അവനെ ഒന്ന് തലയുയർത്തി നോക്കി... "എന്ത്.... "നീ എന്റെ കണ്ണേട്ടൻ എന്നല്ലെ അവനെ പറഞ്ഞെ അതെനിക്ക് ഇഷ്ട്ടായില്ല.... അല്ലേലും ഞാൻ നിനക്ക് ആരും അല്ലല്ലോ... "അയ്യേ... 🤭ഇത്രയെ ഉള്ളു.... ഞാൻ ചുമ്മാ കണ്ണേട്ടനെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതല്ലേ.... ചന്തു ചിരിച്ചോണ്ട് പറഞ്ഞതും രുക്ഷ് മുഖം കൊട്ടി... "നീ തമാശക്ക് പോലും അങ്ങനെ പറയണ്ട... അത് കേക്കുമ്പോ നീ എനിക്ക് ആരും അല്ലെന്നുള്ള ഒരു ഫീലാണ് വരുന്നത്... ശെരിയായിരിക്കും ഞാൻ കുറച്ച് ഓവർ ആയിപ്പോയി... അത് നിന്റെ കാര്യത്തിലല്ലേ... രുക്ഷ് മിഴിവോടൊന്ന് ചന്തുനെ നോക്കി...

"ന്റെ കണ്ണേട്ടാ... ഞാൻ നിങ്ങളുടെ കാമുകി അല്ല ഭാര്യയാണ്.... ഇനി ഇങ്ങനൊക്കെ തോന്നുമ്പോ അങ്ങനെ ആലോചിച്ചാൽ മതി... ഇതല്ലെ എന്റെ ലോകം.... ഇതല്ലെ എന്റെ സ്വന്തം കണ്ണേട്ടനും... മറ്റേ കണ്ണേട്ടൻ വേറെ ആരുടെയോ... രുക്ഷിനെ ഒന്ന് പൊതിഞ്ഞു പിടിച്ചോണ്ട് ചന്തു അവനെ ഒന്ന് തല പൊക്കി നോക്കി... "ഒരു കാര്യം പറഞ്ഞ അനുസരിക്കോ... ചന്തു സംശയത്തോടെ ഒന്ന് രുക്ഷിനെ നോക്കി... "ഇനി നീ അവനെ കണ്ണേട്ടാന്ന് വിളിക്കണ്ട... എന്നെ മാത്രം വിളിച്ചാൽ മതി കേട്ടല്ലോ... രുക്ഷോരു കുറുമ്പോടെ ചന്തുനെ നോക്കിയതും ഇളിച്ചോണ്ട് തലയാട്ടുന്നുണ്ട്... "മ്മ്ഹ്... വാ.... രുക്ഷ് എണീറ്റതും ചന്തു എടുക്കാനായി കൈ രണ്ടും ഉയർത്തി...

രുക്ഷോരു ചിരിയോടെ ചന്തുവിനെ രണ്ട് കൈ കൊണ്ടും കോരി എടുത്തോണ്ട് ബെഡിലേക്ക് കിടത്തി.... ലൈറ്റ് ഓഫ് ചെയ്തോണ്ട് ചന്തുന്റെ കഴുത്തിലായ് മുഖം അമർത്തി കെട്ടി പിടിച്ചോണ്ട് കിടന്നു... "കണ്ണേട്ടാ... നീരജേട്ടൻ എന്തിനാ വന്നെന്ന് അറിയാവോ... ചന്തു തന്നെ പൊതിഞ്ഞു പിടിച്ച രുക്ഷിന്റെ കൈക്ക് മുകളിലായ് കൈ വെച്ചോണ്ട് രുക്ഷിനെ ഒന്ന് തല ചെരിച്ചു നോക്കി.... "ഇല്ല പറ.... കേൾക്കാൻ താല്പര്യം ഇല്ലാത്ത മട്ടിൽ ഇടുപ്പിലൂടെ അവളെ ഒന്നുകൂടി തന്നോടടുപ്പിച്ചു പിടിച്ചോണ്ട് ചോദിച്ചു....

"പിഞ്ചുനേ പെണ്ണ് ചോദിക്കാൻ... എനിക്കറിയാവായിരുന്നു അവൾക്ക് ഇഷ്ട്ടം ആവില്ലന്ന്.... അച്ഛൻ സമ്മേച്ചു അവളോട് ചോദിച്ചപ്പോൾ ഇഷ്ടല്ലെന്ന് പറഞ്ഞു.... പാവം വിഷമായോ എന്തോ.... ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ അവളെ നമ്മക്ക് ഇങ്ങോട്ട് കൊണ്ടൊന്നാലോ... പൊടുന്നനെ ചന്തു ചോദിച്ചതും രുക്ഷോന്ന് മുഖം ഉയർത്തിയവളെ നോക്കി.... "വേറൊന്നും അല്ല... സിദ്ധുവേട്ടന് എന്തായാലും പെണ്ണ് അന്വേഷിക്കുന്നുണ്ട്.... പിഞ്ചുനാണേൽ അച്ഛനും ഒരു നല്ല ആളെ നോക്ക.... ഇപ്പോളെ ഉറപ്പിച്ചു വെച്ചിട്ട് ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞിട്ട് കല്യാണം നടത്തിയാൽ മതിയല്ലോന്ന അച്ഛൻ പറഞ്ഞെ....

സിദ്ധുവേട്ടന് ഇഷ്ട്ടാണെൽ നമുക്കൊന്ന് കൊണ്ടുപോയി കാണിച്ചാലോ... ചന്തു ആകാംഷയോടെ ഒന്ന് രുക്ഷിനെ നോക്കി... "ഏയ്‌ അവനവളെ ഇഷ്ടപ്പെടണ്ടാവില്ല... എല്ലാവരും അവനെ മാരേജിനു ഫോയ്‌സ് ചെയ്തോണ്ടിരിക്ക.. അതിന്റെ കൂടെ നമ്മളും കൂടി.... വേണ്ട... എന്തോ സങ്കടം അവന്റെ മനസ്സിൽ തട്ടീട്ടുണ്ട് അതൊന്ന് കണ്ടുപിടിക്കണം.... രുക്ഷോന്ന് നെടുവീർപ്പിട്ടോണ്ട് പറഞ്ഞു... "ഞാൻ അച്ഛനോട് പറഞ്ഞിക്ക് സിദ്ധുവെട്ടന്റെ കാര്യം അച്ഛന് ഏട്ടനെ പറ്റി നല്ല അഭിപ്രായ.... അന്ന് അവർ നല്ലോണം കൂട്ടായി എന്ന് തോന്നുന്നു....

നമ്മൾ ഫോയ്‌സ് ഒന്നും ചെയ്യുന്നില്ലല്ലോ.... ചുമ്മാ ഒരു പെണ്ണ്കാണൽ അതിനെന്താ ഇപ്പൊ.... ഒരു കൂട്ടായാൽ മാറാവുന്ന പ്രശ്നം ഒക്കയെ സിദ്ധുവേട്ടന് ഇപ്പൊ ഉള്ളു..... കണ്ണേട്ടൻ ആണേൽ മര്യാദക്ക് സിദ്ധുവേട്ടനോടൊന്ന് മിണ്ടുവോ.... ഒറ്റപെട്ടെന്ന് തോന്നിക്കാണും... അതാ ഈ സങ്കടം ഒക്കെ....ചന്തു രുക്ഷിനെ ഒന്ന് നോക്കി.. "നീ ആ പറഞ്ഞത് പോയിന്റ് ആണ്.... എന്നാലും ഞാൻ എങ്ങനെയാ അവനോട്...പെണ്ണ് കാണൽ എന്ന് പറഞ്ഞാൽ മുങ്ങുന്ന ടീം ആണ്..... "നമ്മക്ക് നാളെ ഒന്നവിടെ വരെ പോവാം... സിദ്ധുവേട്ടന് മാത്രം അല്ലല്ലോ പിഞ്ചുനും ഇഷ്ട്ടവണ്ടേ.... ഒന്ന് പോയി കാണിക്കുന്നെന് എന്താ.....

"നാളെ തന്നെ പോണോ.... രുക്ഷോന്ന് തല ചെരിച്ചോണ്ട് ചന്തുനെ നോക്കി... "ഹാ പോണം..... അവൾക്ക് നാളെ ആവുമ്പോ ക്ലാസ്സ്‌ ഒന്നും ഇല്ല.... നാളെ കഴിഞ്ഞാൽ കഴിഞ്ഞല്ലോ..... പിന്നെ സിദ്ധുവേട്ടന് വെണ്ടി അവളെ ആലോചിച്ചില്ല എന്നുള്ളൊരു സങ്കടം പിന്നെ വേണ്ടല്ലോ... ചന്തു പറഞ്ഞതും രുക്ഷോന്ന് മൂളിക്കൊണ്ട് കിടന്നു... "ചന്തു.... രുക്ഷ് കുറുമ്പോടെ ഒന്ന് വിളിച്ചതും ചന്തു കണ്ണ് കൂർപ്പിച്ചോണ്ട് ഒന്ന് നോക്കി.... "എന്നെ ഇത്രേം നേരം വട്ടം കറക്കിയതല്ലേ പോരാത്തേന് എന്റെ നടുവും ഓടിച്ചു...മര്യാദക്ക് കിടന്ന് ഉറങ്ങിക്കോ.... ഗുഡ്‌ നൈറ്റ്....ചന്തു ചിരി അടക്കിക്കൊണ്ട് തിരിഞ്ഞു കിടന്നതും രുക്ഷ് ചന്തുനെ പുറകിൽ നിന്നും അള്ളിപ്പിടിച്ചു...

"ഇന്ന് വേണേൽ റസ്റ്റ്‌ എടുത്തോ... നാളെ വിടൂല... ചെവിക്ക് ചെറുതായൊന്ന് കടിച്ചോണ്ട് രുക്ഷ് പറഞ്ഞതും ചന്തു ഒരു ചിരിയാലെ തന്നെ പൊതിഞ്ഞ കയ്യെ മുറുക്കി പിടിച്ചോണ്ട് കിടന്നു.... _____ "ഇതുവരെ ഉറങ്ങില്ലേ നീ.... നിലാവ് നോക്കി നിൽക്കുന്ന ജീവയെ പുറകിൽ നിന്നും വിളിച്ചോണ്ട് അച്ഛമ്മ ചോദിച്ചതും അവനൊന്ന് തിരിഞ്ഞു നോക്കി.... എല്ലാ മുറിയിലെയും വെട്ടം അണഞ്ഞിട്ടുണ്ട്.... "ഇല്ലച്ചമ്മേ... ഉറക്കം വരുന്നില്ല.... തിണ്ണയിൽ കയറിയിരുന്നോണ്ട് ജീവ പറഞ്ഞതും അച്ഛമ്മ അവന്റെ തലയിലൊന്ന് അരുമയായി തലോടി.... "അച്ഛമ്മ സംസാരിക്കാണോ നീതുമോളോട്... അവളൊരു പാവ അച്ഛമ്മ പറഞ്ഞാൽ കേൾക്കും...

"വേണ്ടച്ചമ്മേ.... അച്ഛമ്മ പോയി കിടന്നോ ഞാൻ ഇത്തിരി നേരം ഇവിടിരിക്കട്ടെ.... വിഷയം മാറ്റാണെന്നോണം ജീവ തിണ്ണയിലൊന്ന് നീണ്ടു നിവർന്ന് കിടന്നു.. അച്ഛമ്മ അവനെ ഒന്ന് നോക്കി അകത്തേക്ക് നടന്നു..... അച്ഛമ്മ പോയെന്ന് ഉറപ്പായതും ജീവ ഫോണോന്ന് കയ്യിലെടുത്തു... കോണ്ടാക്ടിൽ നീതു എന്ന് കണ്ടതും വിളിക്കാനായി കൈ തരിച്ചു..... എന്തോ ആലോചനയിൽ ജനൽ കമ്പി പിടിച്ചുകൊണ്ട് പുറത്തേക്ക് നോക്കിയിരിപ്പാണ് നീതു... ഇടയ്ക്കിടെ കൈ വയറിനെ തലോടുന്നുണ്ട്.... ഫോൺ ബെല്ലടിയുന്നത് കണ്ടതും അതെടുത്തൊന്ന് നോക്കി.... Save ആക്കാതെ വെച്ച പരിചയമുള്ള നമ്പറാണ്....

താൻ ഇടയ്ക്കിടെ ഡയൽ ചെയ്യൽ ശ്രമിക്കാറുള്ള നമ്പർ... ഇത്തിരി നേരം ബെല്ലടിക്കുന്നതൊന്ന് നോക്കി അതെടുത്ത് ചെവിയോട് ചേർത്ത് വെച്ചു... രണ്ട് ഭാഗത്തും മൗനം.... "ഹലോ.... ജീവയുടെ ശബ്‌ദം കേട്ടതും ഉടലാകെ ഒന്ന് തരിച്ചു... "മ്മ്.... ചെറുതായൊന്ന് മൂളിയെ ഉള്ളു പറയാനുള്ളതെല്ലാം അവസാനിച്ചു... ഇനി ബാക്കി...... ചോദ്യങ്ങളാണ് മനസ്സ് നിറയെ.... "ഞാൻ ഇന്ന് ജോലിക്ക് പോയി തുടങ്ങി.... ആവേശത്തോടെ പറഞ്ഞു... "മ്മ്..... നിർവികാരത തളം കെട്ടി നിൽക്കുന്നു... ജീവക്ക് നിരാശ തോന്നി ഭംഗി വാക്കൊന്നുമല്ലെങ്കിലും എന്തൊക്കെയോ പ്രതീക്ഷിച്ചു.... "എന്തെ ഉറങ്ങാതിരുന്നേ.... വാക്കുകളിൽ കടുത്ത നിരാശ....

"ഉറക്കം വന്നില്ല ഉറങ്ങില്ല.... അത്രമാത്രം പറഞ്ഞു.... മനസ്സ് നിറയെ മടുപ്പ് മൂടിയിരിക്കുന്നു..... ഇങ്ങോട്ട് ഒരു മറു ചോദ്യം പ്രതീക്ഷിച്ചു ഉണ്ടായില്ല..... ബാക്കി കുറച്ച് നേരം രണ്ട് പേരുടെയും നിശ്വാസം മാത്രം..... "ക്ഷെമിച്ചൂടെ.... ഒ.... ഒരു തവണത്തേക്ക്... പറയുമ്പോൾ ശബ്ദമൊന്ന് ഇടറി... "അടഞ്ഞൊരു അധ്യായം.... തുറക്കാൻ ഒട്ടും താല്പര്യം ഇല്ലെനിക്ക്..... വെക്കട്ടെ ഉറക്കം വരുന്നു.... ശബ്ദം ഇടറാതിരിക്കാൻ പ്രത്യേകം ശ്രെദ്ധിച്ചു... പിന്നെ ഒരു മറുപടിക്ക് കാത്ത് നിൽക്കാതെ ഫോൺ കട്ടാക്കി.... അത് നെഞ്ചോട് ചേർത്ത് വെച്ചോന്ന് കരയാൻ തോന്നി..... ജീവ സ്വയം ഒന്ന് പുച്ഛിച്ചു... എന്ത് അധികാരത്തിൽ എന്ത് ന്യായത്തിലാണ് ഇങ്ങനൊരു ക്ഷമ...

. ചോദിക്കാൻ ഒരർഹതയും ഇല്ലെനിക്ക്... സ്വയമൊന്ന് പറഞ്ഞോണ്ട് വീണ്ടും തിണ്ണയിലേക്ക് കിടന്നു കൺ കോണിൽ നിന്നും ഒരു തുള്ളി കണ്ണീരാ നിലത്തേക്ക് വീണു... കണ്ണോന്ന് ഇറുക്കി അടച്ചു... ചെയ്ത തെറ്റുകൾ ഒന്നൊന്നായി മുന്നിൽ തെളിയുന്നു...... തലക്ക് കൈ കൊടുത്തോണ്ട് അങ്ങനെ കിടന്നു... ഉറങ്ങാൻ ശ്രെമിച്ചില്ല അതൊരു പാഴ് ശ്രെമമാണെന്ന് സ്വയം അറിഞ്ഞതാണ്... വെറും നിലത്തേക്ക് ഇരുന്നുക്കൊണ്ട് ഒന്ന് കണ്ണടച്ചുകൊണ്ട് ബെഡിലേക്ക് ചാരി ഇരുന്നു...... "ഉറങ്ങിയില്ലേ.... അമ്മേടെ ശബ്ദം കേട്ടതും ഒന്ന് തലപൊക്കി നോക്കി... തനിക്കടുത്തായി വന്നിരുന്നു എന്ന് തോന്നിയതും ആ മടിയിലൊന്ന് തല ചാഴ്ച്ചു കിടന്നു.....

"എന്താ ന്റെ മോക്ക് പറ്റിയെ... ഹേ.... "ജീവേട്ടൻ വിളിച്ചിരുന്നു......മുഖത്ത് തളം കെട്ടി നിൽക്കുന്ന നിസ്സഹായത.. "അതിനിപ്പോൾ എന്താ... എല്ലാം മറന്നേക്ക് ഇനി വേണ്ട മോളെ... എല്ലാം ഉള്ളിലൊതുക്കി നീ നടന്നില്ലേ കുറച്ച് കാലം... ഇനിയും അതിലേക്ക് തല വെക്കണോ..... തലയിലൊന്ന് പതിയെ തലോടി.. "ഇല്ലമ്മേ.... ഇനി എന്റെ ജീവിതത്തിൽ ജീവേട്ടൻ ഇല്ല... അത് ഞാൻ ഇന്നല്ല ആ വീട്ടിൽ നിന്നും ഇറങ്ങുന്ന അന്നെടുത്ത തീരുമാനമാ ഇനി അതിന് മാറ്റമില്ല... ഈ ജീവിതാവസാനം വരെ... പക്ഷെ പറ്റുന്നില്ല മറക്കാൻ ശ്രെമിക്കും തോറും വീണ്ടും വീണ്ടും ഞാൻ അതിനെ ഓർമിച്ചോണ്ടിരിക്ക...

ഒത്തിരി സങ്കടത്തിനിടെ ഇത്തിരി സന്തോഷ പൂർവമായ നിമിഷം അത് മതിയെനിക്ക് ഈ ജീവിതം മുന്നോട്ട് കൊണ്ടുപോവാൻ... പിന്നെന്റെ വാവയും..... അത് മതി... ഇനി മറക്കാൻ ശ്രെമിക്കില്ല ഞാൻ... വീണ്ടും വീണ്ടും അതെന്നെ ഒരു ചുഴിയിലേക്ക് അകപ്പെടുത്തും... നീതു ഒന്ന് നെടുവീർപ്പിട്ടോണ്ട് മടിയിൽ നിന്നും എണീറ്റു... കണ്ണ് തുടച്ചോന്ന് അമ്മയെ നോക്കി.... "അമ്മ ഇന്നെന്റെ കൂടെ കിടക്കാവോ.... "പിന്നെന്താ.... നീതു അമ്മേടെ നെഞ്ചോടോട്ടി കിടന്നു..... ഇപ്പോൾ ഉള്ളാകെ ശാന്തമാണ്..... ബന്ധിപ്പിക്കാൻ കണ്ണികളൊന്നുമില്ല.... ബന്ധനങ്ങളുമില്ല.... കണ്ണിലേക്ക് സൂര്യപ്രകാശം അരിച്ചിറങ്ങിയതും കണ്ണിന് കുറുകെ കൈ വെച്ചോണ്ട് രുക്ഷ് എണീറ്റു....

ആ സൂര്യപ്രകാശത്തെ മറച്ചുകൊണ്ട് ഇടുപ്പിൽ കൈ കുത്തി നിൽക്കുന്നുണ്ട് ചന്തു... "ഇന്നലെ പറഞ്ഞതെല്ലാം മറന്നോ... ചന്തുന്റെ ഉണ്ടകണ്ണ് ഉരുണ്ട് വന്നതും രുക്ഷിന്റെ ചുണ്ടിലൊരു കുസൃതി വിരിഞ്ഞു... "വേഗം എണീറ്റ് കുളിച്ചേ.... സിദ്ധുവേട്ടൻ റെഡി ആയി വരാനായി... ഞാൻ ഒന്നും പറഞ്ഞിട്ടില്ല അവിടെ എത്തിട്ട് അറിഞ്ഞാൽ മതി... ചന്തു രുക്ഷിന്റെ കയ്യെ പിടിച്ച് എണീപ്പിക്കാൻ നോക്കിയതും ഇരുന്നിടത്ത് നിന്ന് അനങ്ങുന്നില്ല... "എണീക്ക്.... ചന്തു പുരികം ചുളിച്ചോണ്ട് രുക്ഷിനെ നോക്കി.... "ഒരുമ്മ തന്നാൽ എണീക്കാം... 😌രുക്ഷ് ചന്തുനെ നോക്കിയതും ആ കണ്ണ് ഒന്നുകൂടി ഒന്ന് ഉരുണ്ടിട്ടുണ്ട്... "ഈ ഒരൊറ്റ ചിന്തയെ ഉള്ളോ.... ഉമ്മയും കുമ്മയും ഒന്നും ഇല്ല...

എണീറ്റെ... ചന്തു കടുപ്പിച്ചു പറഞ്ഞതും രുക്ഷ് മുഖത്ത് കഷ്ടപ്പെട്ട് സങ്കടം വരുത്തിയിരുന്നു... "ഇല്ലേലും നമ്മളോട് ഒക്കെ ആർക്ക് ഇഷ്ട്ടം..... നിനക്ക് ഇയിടയായിട്ട് എന്നോട് ഒരു സ്നേഹവും ഇല്ല..... രുക്ഷ് ചന്തുന്റെ സാരി തുമ്പിൽ പിടിച്ചോണ്ട് പരിഭവിച്ചതും ചന്തുന് ചിരി വന്നു... "തരാം... കിടന്ന് കാറണ്ട.... കവിളിലായ് ചുണ്ട് ചേർക്കാൻ ഒരുങ്ങിയതും രുക്ഷ് മുഖം തിരിച്ചോണ്ട് അത് ചുണ്ടിലേക്ക് മാറ്റി.... കീഴ് ചുണ്ടിനെ ഒന്ന് കടിച്ചെടുത്തതും ചന്തു അവനെ പിടിച്ചുന്തി.... "പല്ല് പോലും തേച്ചിട്ടില്ല... എന്നിട്ട് ഉമ്മിക്കാൻ നടക്കുന്നു... ചെല്ല് ചെല്ല്... ചന്തു രുക്ഷിനെ തള്ളിക്കൊണ്ട് ബാത്‌റൂമിന്റെ മുന്നിലേക്ക് എത്തിച്ചു... ടവ്വലും അവന്റെ തോളിലായ് ഇട്ട് കൊടുത്തു....

ചന്തു തിരിഞ്ഞ് നടക്കാൻ തുടങ്ങുമ്പോയേക്കും രുക്ഷ് ചന്തുന്റെ കൈക്ക് കയറി പിടിച്ചു... ചന്തു എന്തെന്ന രീതിയിൽ രുക്ഷിനെ ഒന്ന് നോക്കി..... "എല്ലാ ദിവസവും ഞാൻ ഒറ്റക്കല്ലേ കുളിക്കുന്നെ... 😌രുക്ഷ് നിഷ്കളങ്കത വാരി വിതറി ചന്തുനെ നോക്കിയതും സംശയത്താൽ പുരികം ചുളിഞ്ഞു... "അതിന്... "ഒരു ചേഞ്ചിന് വേണ്ടി ഇന്ന് നീയും വാന്നെ... ഡോറിന്റെ മുകളിൽ കളം വരച്ചോണ്ട് രുക്ഷ് പറഞ്ഞതും ചന്തുന്റെ നെഞ്ചിലൂടെ ഒരു മിസൈയിൽ വിട്ട ഫീൽ... ചന്തു പാളിക്കൊണ്ട് ഒന്ന് രുക്ഷിനെ നോക്കി കൈ വിടുവിക്കാൻ നോക്കി.... മുറുക്കി പിടിച്ചിട്ടുണ്ട്... "രക്ഷയില്ല മോളെ... 😌ഇന്നലത്തെ രാത്രിയിലെ പകരം വീട്ടാനുണ്ട്.... ചന്തു ദയനീയമായൊന്ന് രുക്ഷിനെ നോക്കി...

"അയ്യോ സുജാതമ്മ എന്താ ഇവിടെ... പൊടുന്നനെ ചന്തു ചോദിക്കുന്നത് കേട്ടതും രുക്ഷ് കൈ താനേ അയച്ചു.... ചന്തു പുറത്തേക്കൊടിയതും ഒരുമിച്ചായിരുന്നു.... "അവന് ചേഞ്ച്‌ വേണത്രെ ചേഞ്ച്‌... ചന്തു രുക്ഷിനെ ആക്കി ചിരിച്ചോണ്ട് റൂമിന് വെളിയിലേക്ക് ഓടി.... "നിന്നെ എന്റെ കയ്യിൽ കിട്ടുമെടി.... "ഓ... കിട്ടിയത് തന്നെ..... രുക്ഷോരു ചിരിയോടെ ബാത്‌റൂമിലേക്ക് കയറി..... ചന്തു ഡൈനിംഗ് ടേബിളിലേക്ക് എല്ലാം എടുത്ത് വെച്ചോണ്ട് തിരിഞ്ഞതും റെഡി ആയി വരുന്ന സിദ്ധുനെയാണ് കാണുന്നത്... "സിദ്ധുവേട്ടാ വാ ഇരിക്ക്.... വിനയച്ഛാ... ചന്തു വിളിച്ചതും രണ്ട് പേരും വന്നിരുന്നു.... ഷർട്ടിന്റെ സ്ലീവ് കയറ്റിക്കൊണ്ട് വരുന്ന രുക്ഷിനെ കണ്ടതും തലയൊന്ന് ഉയർത്തി നോക്കി...

തന്നെ തന്നെ നോക്കിയാണ് വരവ് ചന്തുന് നന്നെ ചിരി വരുന്നുണ്ടായിരുന്നു... "ചിരി മാറ്റി തരാട്ടോ... രുക്ഷോന്ന് സ്വയം പറഞ്ഞുക്കൊണ്ട് ചെയർ വലിച്ചിട്ട് അതിലിരുന്നു.... "ചന്തു മോളിരിക്ക് പോവണ്ടതല്ലേ... സുജാത പറഞ്ഞതും രുക്ഷിന് അടുത്തായി ഇരുന്നു... ചിരി അടക്കി ഇരിക്കുന്ന ചന്തുനെ കണ്ടതും എന്തോ മുന്നിൽ കണ്ടപോലെ രുക്ഷോന്ന് ചിരിച്ചു..... എല്ലാം വിളമ്പി കഴിഞ്ഞതും കഴിക്കാനായി ചന്തു പ്ളേറ്റിലേക്ക് കൈ വെച്ചതും ഇടുപ്പിൽ എന്തോ അമർത്തി പിടിക്കുന്നപോലെ തോന്നിയതും ശ്വാസം എടുത്തോണ്ട് ഒന്നുയർന്ന് പൊങ്ങി...

താഴേക്ക് നോക്കിയതും രുക്ഷിന്റെ ഇടത് കൈ ഇടുപ്പിൽ അമർത്തി പിടിച്ചിട്ടുണ്ട്... തലയൊന്നുയർത്തി രുക്ഷിനെ നോക്കിയതും ഒന്നും അറിയാത്ത പോലെ കഴിക്കുന്നുണ്ട്... ചന്തു ദയനീയമയോന്ന് രുക്ഷിനെ നോക്കിയതും കൈ സാരിയിൽ നിന്നും വേർപ്പെടുത്തി.... ചന്തു ഒന്ന് ആഞ്ഞു ശ്വാസം വലിച്ചോണ്ട് ഒരു കഷ്ണം ചപ്പാത്തി കറിയിലൊന്ന് മുക്കി വായിലേക്ക് വെക്കാൻ പോയതും രുക്ഷ് ചന്തുന്റെ ഇടുപ്പിലൊന്ന് അമർത്തി പിച്ചി... "അഹ്.... ചന്തുന്റെ ഒച്ച കേട്ടതും രുക്ഷോന്നും അറിയാത്ത പോലെ ഒന്ന് ചന്തുനെ നോക്കി...

"എന്താ ചന്തു.... എന്ത് പറ്റി... നിനക്ക് ചപ്പാത്തി ഇഷ്ടപ്പെട്ടില്ലേ.... ചിരി കടിച്ച് പിടിച്ചോണ്ട് രുക്ഷ് ചോദിച്ചതും ചന്തു അവനെ നോക്കിയൊന്ന് കണ്ണുരുട്ടി... "കഴിക്ക് മോളെ... നല്ലതല്ലേ... നീ പറഞ്ഞിട്ട് തന്നെ അല്ലെ ഇതുണ്ടാക്കിയെ.... "ഇല്ല സുജാതമ്മേ നല്ലതാ ഞാൻ കഴിക്കാൻ തുടങ്ങുവായിരുന്നു... രുക്ഷിനെ ഒന്ന് തറപ്പിച്ചു നോക്കിക്കൊണ്ട് ചന്തു എങ്ങാനോ പറഞ്ഞൊപ്പിച്ചു... ചന്തു ഇത്തിരി വെള്ളം എടുത്ത് കുടിക്കാൻ നോക്കിയതും ഇടുപ്പിൽ വീണ്ടും രുക്ഷോരോ കുസൃതി കാണിക്കാൻ തുടങ്ങി... പിടിച്ച് നിൽക്കാൻ ശ്രെമിച്ചേലും വെള്ളം തുളുമ്പിപ്പോയി... "നിനക്കിതെന്ത് പറ്റി ചന്തു ....

കീഴ്ച്ചുണ്ട് കടിച്ച് പിടിച്ചോണ്ട് രുക്ഷ് ചോദിച്ചു.... "ഒരു കൈ മാറ്റിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.... സുജാത എങ്ങോ നോക്കി പറഞ്ഞതും രുക്ഷ് കയ്യെ പിൻവലിച്ചോണ്ട് ഭക്ഷണത്തിലേക്ക് ശ്രെദ്ധിച്ചു.... സുജാത രണ്ട് പേരെയും നോക്കിയൊന്ന് ചിരിച്ചു... സിദ്ധുവും വിനയനും ഒന്നും അറിയാതെ ഇരിപ്പുണ്ട്.... "ആകെ ചമ്മി സമാദാനം ആയല്ലോ..... രുക്ഷ് പതിയെ പറഞ്ഞതും ചന്തുന് ചിരി വന്നു.............................................. തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story