പ്രണയവർണ്ണങ്ങൾ: ഭാഗം 56

pranayavarnangal

എഴുത്തുകാരി: കുറുമ്പി

രുക്ഷോന്ന് ഞെരുങ്ങിക്കൊണ്ട് കണ്ണ് തുറന്നതും അടുത്ത് ചന്തു ഇല്ല.... ക്ലോക്കിലേക്കൊന്ന് കണ്ണ് നട്ടു.... പത്തു മണിയോടടുത്തിട്ടുണ്ട്.... പുറത്താകെ ഇരുൾ മൂടിയിരിക്കുന്നു.... ഒരാവേഷത്തോടെ ബെഡിൽ നിന്നും എഴുന്നേറ്റോണ്ട് മുഖം കഴുകി.... താഴെ നിന്നും ആരുടെയൊക്കെയോ ശബ്ദം കാതുകളിൽ തുളഞ്ഞു കയറുന്നു..... സ്റ്റെയർ ഇറങ്ങുന്നതിനിടെ കാലുകൾ വേഗത്തിൽ ചലിച്ചു.... "ഇത് കൂടി കഴിക്ക് കുട്ടാ..... കുട്ടനെ നോക്കിക്കൊണ്ട് സുജാത പറഞ്ഞതും കുട്ടൻ പാളിക്കൊണ്ട് ലെച്ചുനെ നോക്കി.... പ്ലേറ്റിൽ കളം വരച്ചിരിപ്പുണ്ട്.... ഇടയ്ക്കിടെ തന്നെ ശ്രെദ്ധിക്കുക കൂടിയില്ലാത്ത വിനയനെ മിഴിവോടൊന്ന് നോക്കും.....

"എന്റെ വിനയച്ഛാ..... ആകെ ഉള്ളതൊരു ലൈഫ എന്തിനാ ഈ വാശിയും ദേഷ്യവും ഒക്കെ..... ഇവരെ കണ്ടാൽ സുജാതമ്മ കോമരം തുള്ളും എന്ന ഞാൻ വിചാരിച്ചെ ദേണ്ടേ നോക്ക് സുജാതമ്മ രണ്ട് പേരെയും സൽക്കരിച്ചു ഇരുത്തിയേക്കുന്നെ...... മോളെ കണ്ടപ്പോ വൈരാഗ്യം മറന്നു..... "എന്റെ സിദ്ധുവേട്ടാ...... അവരുടെ ഇടയിലുള്ള പ്രശ്നം തീർക്കാനാ പറഞ്ഞെ അതിനിടക്ക് വൈരാഗ്യം ദേഷ്യം എന്നൊന്നും പറഞ്ഞ് വിനയച്ഛന്റെ ബിപി കൂട്ടാതെ.... വിനയനടുത് സോഫയിലായ് ഇരുന്നോണ്ട് സിദ്ധു പറഞ്ഞതും അടുത്തിരുന്നു പതിയെ ചന്തു കുശുകുശുക്കി..... സിദ്ധു ചന്തുനെ നോക്കിയൊന്ന് ഇളിച്ചോണ്ട് വിനയന്റെ അടുത്തേക്കൊന്ന്കൂടി നീങ്ങി ഇരുന്നു....

"വിനയച്ഛാ നമ്മടെ ലെച്ചു അല്ലെ..... തെറ്റ് പറ്റാത്തതായി ആരുണ്ട്..... പറ വിനയച്ഛ.... വിനയനെ ഒന്ന് പിടിച്ചുകുലുക്കിക്കൊണ്ട് സിദ്ധു ചോദിച്ചതും വിനയനൊന്ന് തുറിച്ചു നോക്കി.... "ഇത് നമ്മളെക്കൊണ്ട് ഒക്കില്ല ചന്തു..... ദേണ്ടേ രുക്ഷ് വരുന്ന് നീ ഒന്ന് സംസാരിച്ചു നോക്ക്.... സിദ്ധു പറഞ്ഞതും ചന്തു സ്റ്റെയർ ഇറങ്ങി വരുന്ന രുക്ഷിനെ ഒന്ന് നോക്കി.... എന്തേന്ന് കണക്ക് എല്ലാരേയും നോക്കുന്നുണ്ട്... "ഇവരെപ്പോ വന്നു..... കുട്ടനെ ഒന്ന് നോക്കിക്കൊണ്ട് രുക്ഷ് ചന്തുനോടായി ചോദിച്ചു.... "കുറച്ച് മുമ്പാ വന്നെ.... ലെച്ചുന് അവരെ കാണാതെ ഇരിക്കാൻ പറ്റില്ലല്ലോ.... കരഞ്ഞോണ്ടാ വന്നെ.... അവളുടെ കണ്ണീര് കണ്ടതോടെ സുജാതമ്മ ഫ്ലാറ്റ്.... ബട്ട്‌ വിനയച്ഛൻ അമ്പിനും വില്ലിനും അടുക്കുന്നില്ല....

ചന്തു ഒന്ന് നെടുവീർപ്പിട്ടുക്കൊണ്ട് ദോഷിച്ചിരിക്കുന്ന വിനയനെ നോക്കി..... "മ്മ്ഹ്..... രുക്ഷ് ഒന്ന് നെടുവീർപ്പിട്ടുക്കൊണ്ട് വിനയന് ഓപ്പോസിറ് ഉള്ള സോഫയിലായ് ഇരുന്നു... കയ്യിൽ പേപ്പറും എടുത്ത് പിടിച്ചു.... "ചോദിക്ക്.... ചന്തു രുക്ഷിനടുത്തു ഇരുന്നോണ്ട് തോണ്ടിക്കൊണ്ട് പറഞ്ഞു.... "എന്ത് ചോദിക്കാൻ.... രുക്ഷ് താല്പര്യം ഇല്ലാത്ത മട്ടിലൊന്ന് ചന്തുനെ നോക്കി... "ഞാൻ ഇത്ര നേരം ആരോടാ പറഞ്ഞോണ്ടിരുന്നേ..... ചന്തു ഉണ്ട കണ്ണോന്ന് ഉരുട്ടിക്കൊണ്ട് രുക്ഷിനെ നോക്കി... "അവർ അച്ഛനും മോളുമാ എന്തേലും പ്രശ്നം ഉണ്ടേൽ സോൾവ് ആക്കാനും അവർക്കറിയാം.... നമ്മളതിൽ ഇന്റർഫിയർ ചെയ്യേണ്ട കാര്യം ഇല്ല......

രുക്ഷ് കയ്യിലുള്ള പേപ്പർ ഒന്ന് മടക്കിക്കൊണ്ട് രുക്ഷിനെ നോക്കി... "പത്രം രാവിലെ നോക്കണം അല്ലാതെ രാത്രിയല്ല.... ചന്തു പത്രം എടുത്ത് മാറ്റി വെച്ചതും രുക്ഷ് വശ്യമായൊന്ന് ചന്തുനെ നോക്കി.... "നീ ഇങ്ങനെ പച്ചക്ക് എന്റെ മുന്നിൽ നിൽക്കുമ്പോ എങ്ങനെയാ ഞാൻ ഇതിലൊക്കെ കോൺസൻഡ്രറ്റ് ചെയ്യുന്നേ..... രുക്ഷ് താടി ഉഴിഞ്ഞോണ്ട് പറഞ്ഞതും ചന്തു അവന്റെ കാലിലൊന്ന് പിച്ചി..... "അച്ഛേ..... ലെച്ചുന്റെ ശബ്‌ദം കേട്ടതും വിനയനൊന്ന് തല പൊക്കി നോക്കി.... കണ്ണ് നിറച്ചോണ്ട് നിൽപ്പുണ്ട്..... രുക്ഷ് വിനയനെ തന്നെ നോക്കി..... "അച്ചയോട് പറയാത്തത് തെറ്റ് തന്നെയാ ബട്ട്‌ അപ്പൊ എനിക്ക് അതായിരുന്നു ശെരി.....

അച്ഛയും സമ്മതിച്ചില്ലെങ്കിലോ എന്ന് വെച്ചിട്ടാ പറയാതിരുന്നേ.... എന്റെ അച്ഛേ അല്ലെ.... വിനയന്റെ കാൽച്ചുവട്ടിൽ ഇരുന്നോണ്ട് മടിയിലായ് തല ഊന്നി.... മിഴിവോടൊന്ന് നോക്കി... "വിനയേട്ടാ..... സുജാത വിനയന്റെ തോളിലൊന്ന് കൈ അമർത്തി... "അങ്ങ് മിണ്ട് വിനയച്ഛ... വിനയന്റെ അടുത്തേക്ക് ഇരുന്നോണ്ട് തോളിലായ് ഒന്ന് തോൾ തട്ടിക്കൊണ്ട് സിദ്ധു പറഞ്ഞു.... "അവളുടടുത്തു കുറ്റം ഒന്നുമില്ല മാമേ.... ഞാനാ പറഞ്ഞെ മാമയോട് പറയേണ്ടന്ന്... അവളൊരുപാട് പറഞ്ഞതാ ഞാൻ കേട്ടില്ല..... ഈൗ കല്യാണവും എന്റെ നിർബന്ധം തന്നായിരുന്നു.... എനിക്ക് പറയത്തക്ക ക്വാളിറ്റി ഒന്നും ഇല്ലല്ലോ മാമേ മാമ സമ്മതിക്കില്ലന്ന് വിചാരിച്ചു അതാ....

എന്നെ വേണേൽ തല്ലിക്കോ എന്ത് വേണേലും പറഞ്ഞോ പക്ഷെ അവൾക്ക് നിങ്ങൾ ഒന്നുമില്ലാതെ പറ്റില്ലാ.... മാമ അവളെ നോക്കി ഒന്ന് ചിരിച്ചാലും മതി അവൾ ഹാപ്പി ആയിക്കോളും... കുട്ടൻ പറയുന്നത് കേട്ട് ലെച്ചു അവനെ ഒന്ന് കണ്ണീരാലെ നോക്കി.... "പറഞ്ഞില്ലെ എന്തിനും കൂടെ തന്നെ ഉണ്ടാവും വാക്കാലെയല്ല പ്രവർത്തിയാലേ..... ആ കണ്ണുകൾ തന്നോട് പറയാതെ പറയുന്നപോലെ... ലെച്ചു മിഴികൾ ഉയർത്തിയൊന്ന് വിനയനെ നോക്കി....കണ്ണുകൾക്കൊണ്ട് താൻ ചെയ്ത ഓരോ കാര്യങ്ങളും കൈമാറും പോലെ.... വിനയൻ ഇരുന്നിടത് നിന്നും എഴുനേറ്റു... "എന്തിനും നീ അവളുടെ കൂടെ തന്നെ ഉണ്ടല്ലോ അത് മതിയെനിക്ക്....

ലെച്ചു നിന്നെ ഈ വിധത്തിലാണെങ്കിലും സ്വന്തമാക്കിയതിന്റെ പൊരുൾ മനസിലാക്കാൻ എനിക്ക് ഇത് മാത്രം മതി..... വിനയൻ കുട്ടനെ ഒന്ന് നോക്കി നിലത്തിരിക്കുന്ന ലെച്ചുനെ പിടിച്ചെഴുനേൽപ്പിച്ചു.... "അച്ചേക്ക് ഒറ്റ സങ്കടവേ ഉള്ളു.... നീ ഈ അച്ഛയോട് പറഞ്ഞില്ലല്ലോ എന്ന്.... ഒത്തിരി സങ്കടം വന്നെനിക്ക് കാലിലൊരു മുള്ള് കൊണ്ടാൽ പോലും എന്നോട് പറയാറില്ലേ നീ എന്നിട്ടും ഇത്രയും വല്യ കാര്യം പറയാതെ വന്നപ്പോൾ സങ്കടായി..... തലയിലൊന്ന് തലോടിക്കൊണ്ട് വിനയൻ പറഞ്ഞതും ലെച്ചു അയാളുടെ നെഞ്ചോരം ചേർന്ന് കിടന്നു... ഏങ്ങലിന്റെ ചീളുകൾ ഉയർന്നു കേട്ടതും വിനയൻ പതിയെ അവളുടെ പുറകിലായ് തലോടികൊണ്ടിരുന്നു......

അരികിലായ് കണ്ണ് നിറച്ചോണ്ട് സുജാതയും നിൽപ്പുണ്ട്.... ലെച്ചുനെ ഒരു കയ്യിലായ് ഒതുക്കിക്കൊണ്ട് മറു കൈക്കൊണ്ട് കുട്ടനെയും നെഞ്ചോരം ചേർത്ത് പിടിച്ചു... "അങ്ങനെ എല്ലാർടെയും കാര്യം സെറ്റ് ഇനി എന്റെ കാര്യത്തിൽ വല്ല നീക്ക് പോക്കും ഉണ്ടോ.... സിദ്ധുന്റെ ശബ്‌ദം കേട്ടതും ചന്തു ഒരു ചിരിയാലെ രുക്ഷിനെ നോക്കി.... "നിന്റെ കാര്യം ഒക്കെ സെറ്റാടാ.... അടുത്ത മാസം എൻഗേജ്മെന്റ് ഒരു വൺ ഇയർ കഴിഞ്ഞു മാര്യേജ് മതിയോ.... വിനയൻ കളിയാലേ പറഞ്ഞുക്കൊണ്ട് സിദ്ധുനെ നോക്കി.... "വൺ ഇയറോ.... ഇത്തിരി ലോങ്ങ്‌ ആയിപ്പോയില്ലേ..... സിദ്ധു നെറ്റി ചുളിച്ചോണ്ട് നേരെ നോക്കിപ്പോയത് രുക്ഷിന്റെ മുഖത്താണ് മുഖം തിരിച്ചോണ്ട് ഒന്ന് ചമ്മിക്കൊണ്ട് ചന്തുനെ നോക്കി...

"അല്ല.... മാരേജിനു അമ്മായിയും അമ്മാവനും സമ്മതിച്ചോ.... കുട്ടൻ സംശയത്തോടെ ഒന്ന് വിനയനെ നോക്കി.... സിദ്ധു മറുപടിക്കായി കാത്ത് നിന്നു.... "ആര് നടത്തിത്തന്നില്ലേലും നിങ്ങളുടെ അച്ഛമ്മ നടത്തും എന്ന് പറഞ്ഞു.... അതോടെ വത്സലയും ദിവാകരനും വാ അടക്കി.... വിനയൻ സിദ്ധുന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.... മുഖം തക്കാളി പോലെ തുടുത്തിട്ടുണ്ട്.... "കോളടിച്ചല്ലോ.... സിദ്ധുന്റെ വയറ്റിനിട്ടെന്ന് കുത്തിക്കൊണ്ട് ലെച്ചു പറഞ്ഞതും സിദ്ധു അവളെ ഒന്ന് തുറിച്ചു നോക്കി....

"നിനക്ക് ഇങ്ങനെ കൊട്ടാൻ തോന്നുമ്പോ നിന്റെ കുട്ടേട്ടന്റെ പള്ളക്കിട്ട് കുത്തിയാൽ മതിട്ടോ.... എന്റെ പള്ളക്ക് കുത്താൻ നിൽക്കണ്ട.... യു നോ ഞാൻ ഇപ്പോളോരു മണവാളൻ ആണ്..... സോ കീപ്പ് ഡിസ്റ്റൻസ്...... സിദ്ധു ഇത്തിരി ജാട ഇട്ടോണ്ട് പറഞ്ഞതും ലെച്ചു അവനെ നോക്കി കെർവിച്ചു... "ഇത്രക്കും ബിൽഡപ്പ് വേണോ.... തീരുമാനങ്ങൾ മാറി മറിയാൻ ഒരു നിമിഷം മതി.... കേട്ടിട്ടില്ലേ ഒരൊറ്റ ചോദ്യം മതി ജീവിതം മാറിമറിയാൻ.... എത്ര ആക്‌സിഡന്റ് ആണ് ഓരോ ദിവസവും നടക്കുന്നത്.... ഇന്ന് കണ്ട ആൾ നാളെ കാണണം എന്നില്ല.... എല്ലാം ഈശ്വരന്റെ കയ്യിലല്ലേ..... ഇനി ഒരു ദിവസം എന്റെ... സിദ്ധുവേട്ടന് എന്തേലും പറ്റിയാൽ....

പാവം പിഞ്ചു പറഞ്ഞ മുഹൂർത്തത്തിൽ വേറെ ഒരു പയ്യനെ കെട്ടാൻ അവൾക്ക് ത്രാണി കൊടുക്കേണമേ..... ലെച്ചു പറഞ്ഞ് നിർത്തിയതും സിദ്ധു അവളെ അടിമുടി ഒന്ന് നോക്കി.... "മോനെ..... കുട്ടാ.... Goodnight ഇനി ഞാൻ ഇവിടെ നിന്നാൽ ചിലപ്പോ നിന്റെ കുഞ്ഞുങ്ങൾക്ക് തള്ളയില്ലാതായിപ്പോകും... ലെച്ചുനെ ഒന്ന് തുറിച്ചു നോക്കിക്കൊണ്ട് സിദ്ധു പറഞ്ഞതും അവൾ ഒരു ഇളി ഇളിച്ചു.... അതിന് മുൻപ് ചെവിയിൽ ഒരു പിടി വീണിരുന്നു..... "കരിനാക്ക് വളച്ചൊന്നും പറയാതെ.... സുജാത കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു... "കരിനാക്ക് ഒന്നുമില്ല ദേ നോക്ക്.... ലെച്ചു നാക്ക് നീട്ടിയതും സിദ്ധു അവളുടെ കവിളിലൊന്ന് പിച്ചിക്കൊണ്ട് റൂമിലേക്ക് നടന്നു.......

കുട്ടനപ്പോഴും രുക്ഷിനെ നോക്കിക്കൊണ്ട് നിൽപ്പുണ്ട്..... കുട്ടന്റെ മുഖം തനിക്ക് നേരെയാണെന്ന് കണ്ടതും രുക്ഷവനെ നോക്കി ഒന്ന് മനോഹരമായി പുഞ്ചിരിച്ചു...... "അവൾ നിന്റെ കയ്യിൽ സേഫ് ആയിരിക്കും എന്നെനിക്കറിയാമായിരുന്നു.... എന്നാൽ ഇന്ന് അവൾ ചെയ്ത അറിവില്ലായ്മ്മ മൊത്തം നീ സ്വയം ഏറ്റെടുത്തപ്പോൾ എനിക്ക് തോന്നി.... അവൾക്ക് നീയല്ലാതെ വേറെ ആർക്കും ജോഡിയാവാൻ കഴിയില്ല എന്ന്.... രുക്ഷോരു ചെറു പുഞ്ചിരിയോടെ പറഞ്ഞതും കുട്ടനാവന്റെ കയ്യിലൊന്ന് മുറുകെ പിടിച്ചു..... ലെച്ചു രുക്ഷിനെ ഒന്ന് ഇറുകെ പുണർന്നു..... ഒന്നും പറഞ്ഞില്ലെങ്കിലും അവനാ തലയിലൊന്ന് മൃതുലമായി തലോടി....

"നമ്മളുടെ മകനാകാൻ അവനൊരിക്കലും ശ്രെമിച്ചിട്ടില്ല.... പക്ഷെ ലെച്ചുനൊരു ഏട്ടനാവാൻ അവന് സാധിച്ചു..... അതെങ്കിലും മതിയെനിക്ക്...... സുജാത പതിയെ പറഞ്ഞുക്കോണ്ട് വിനയന്റെ തോളിലേക്കൊന്ന് ചാഞ്ഞു...... "ഏട്ടത്തി വന്നെ.... ഒരുപാട് വിശേഷം പറയാനുണ്ടെനിക്ക്..... ലെച്ചു ചന്തുനെയും വലിച്ചോണ്ട് സോഫക്കരികിൽ ഇരുന്നു... അടുത്തായി തന്നെ കുട്ടനും വിനയനും.... സുജാത തന്റെതായ തിരക്കിലേക്ക് തിരിഞ്ഞു.... "നീ ഇങ് വാ.... ഇവിടിരി.... വിനയൻ സുജാതയെ പിടിച്ച് തന്റെ അരികിലായ് ഇരുത്തി.... "വിട്ടെ.... മണി പത്തായി എന്റെ ജോലി ഒന്നും കഴിഞ്ഞിട്ടില്ല ഇതൊക്കെ ഒതുക്കി വേണം ഒന്ന് കിടക്കാൻ.... സുജാത എഴുന്നേൽക്കാൻ പോയതും വിനയനവരെ അടുത്ത് പിടിച്ചിരുത്തി.... "ഒരു ദിവസം അല്ലെ ഇങ്ങനെ ഇരിക്കുന്നുള്ളു... ബാക്കി ജോലി പിന്നെ ചെയ്യാം.... വിനയൻ പറഞ്ഞതും സുജാത അനുസരണയോടെ ഇരുന്നു.....

ലെച്ചു എന്തൊക്കെയോ പറയുന്നുണ്ട് അതിന് കാതോർത്തുക്കൊണ്ട് ബാക്കിയുള്ളവരും അവരുടെ ചിരിയും കളിയും ഒന്ന് നോക്കിക്കൊണ്ട് ഒരു ചിരിയാലെ രുക്ഷ് ഉമ്മറത്തേക്ക് നടന്നു..... ഉമ്മറത്തെ വെട്ടം ഒഴികെ പുറമയാകെ ഇരുൾ പ്രാപിച്ചിരിക്കുന്നു.... തിണ്ണയിലായ് ഇരുന്നാ വിദൂരതയിലേക്ക് കണ്ണ് നട്ടു..... ഇത്രയും കാലം ലഭിക്കാത്ത സന്തോഷം ഈ കുറഞ്ഞ നാളിൽ തന്നിലായ് നിറഞ്ഞിരിക്കുന്നു.... ഇന്നവനിൽ വിരിയുന്ന ചെറിയ പുഞ്ചിരിക്ക് പോലും അവളുടെ സാമിഭ്യമുണ്ട്.... അരികിലായ് തനിക്ക് പ്രിയപ്പെട്ട സൗരഭ്യo അറിഞ്ഞതും ഒന്ന് തല ചെരിച്ചു നോക്കി..... തന്റെ കയ്യോട് കൈ വലിഞ്ഞു മുറുകിക്കൊണ്ട് തോളിലായ് തല ചാഴ്ച്ചു കിടക്കുന്നുണ്ട് ചന്തു....

"എന്തെ അവരുടെ കൂടെ ഇരിക്കാഞ്ഞേ.... രുക്ഷ് നെറ്റി ചുളിച്ചോണ്ട് ചന്തുനെ നോക്കി.... "കണ്ണേട്ടൻ എന്തെ അവരുടെ കൂടെ ഇരിക്കാഞ്ഞേ..... ചന്തു തല പൊക്കി രുക്ഷിനെ ഒന്ന് നോക്കി.... ഒന്നും മിണ്ടാതിരിപ്പുണ്ട്..... "ഒറ്റക്കിരിക്കണം എന്ന് തോന്നി സോ ഇങ്ങോട്ടിരുന്നു..... "ഹാ ഹാ എന്നാലിപ്പോ അങ്ങനെ ഒറ്റക്കിരിക്കേണ്ട.... ഞാനും ഉണ്ടാവും കൂടെ.... ഇനി എന്നും...... കയ്യിൽ ഒന്നുകൂടി കൈ മുറുക്കി ചന്തു പറഞ്ഞതും രുക്ഷ് കൈ മാറ്റിക്കൊണ്ട് അവളെ നെഞ്ചോരം ചേർത്ത് പിടിച്ചു.... ചുണ്ടിലൊരു പാൽ പുഞ്ചിരിയും..... 

"അവരില്ലാഞ്ഞിട്ട് കാറും കോളും ഒഴിഞ്ഞ പോലെ..... അച്ഛമ്മ പറഞ്ഞതും തിണ്ണയിലിരിക്കുന്ന ജീവയൊന്ന് തലയാട്ടി.... "പോവുമ്പോ എന്നോട് പോലും പറഞ്ഞില്ല... അല്ലേലും ഞങ്ങളെ ഒന്നും ഒരു വിലയും ഇല്ലല്ലോ.... താലി ഒന്ന് പിടിച്ച് കറക്കിക്കൊണ്ട് ചുമരിൽ ചാരി നിന്ന് ചന്ദ്രിക പറഞ്ഞതും അച്ഛമ്മ അത് കേൾക്കാത്ത പോലെ ഇരുന്നു..... "സിദ്ധുന്റെ കാര്യത്തിൽ ഇളയമ്മ ഒറ്റക്ക് തീരുമാനം എടുത്തത് ശെരിയായില്ല... ദിവാകരൻ വിമ്മിഷ്ടത്തോടെ പറഞ്ഞതും അടുത്തിരുന്ന ദിനേശൻ തല ചെരിച്ചൊന്ന് അച്ഛമ്മയെ നോക്കി.... വത്സലയും ചന്ദ്രികയും എന്തൊക്കെയോ പിറു പിറുക്കുന്നുണ്ട്.... "ഒരാളുടെ കാര്യത്തിൽ നിങ്ങൾ ഒറ്റക്ക് തീരുമാനം എടുത്തിട്ട് എന്തൊക്കെയോ സംഭവിച്ചു....

ഇനിയും അതെന്റെ വായിൽ വായിൽ നിന്ന് എടുത്ത് കേൾക്കണം എന്ന് വാശി പിടിക്കരുത്.... അവന് ആ കുട്ടിയെ ഇഷ്ട്ടപ്പെട്ടു... പോരാത്തേന് ചന്തു മോൾടെ അനിയത്തിയും.... ഞാൻ ഇത് തീരുമാനിച്ച് നടത്തുകയും ചെയ്യും... ആരെതിർത്താലും.... ജീവയെ ഒന്നുകൂടി ഒന്ന് നോക്കി അച്ഛമ്മ അകത്തേക്ക് നടന്നു..... എന്തൊക്കെയോ പിറുപിറുത്തോണ്ട് പുറകെ ബാക്കിയുള്ളവരും...... ജീവ തിണ്ണയിലേക്കായി കിടന്നു.... തണുപ്പ് ശരീരമാകെ വ്യാപിക്കുന്നു.... സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിയില്ല.... ഉറക്കം പോലും വിദൂരതയിൽ..... അട്ടം നോക്കി കിടന്നു.... ഓർക്കാനായി ഒരു പിടി നല്ല ഓർമ്മകൾ അതായവിറക്കി കിടന്നു.... "കുട്ടേട്ടോ..... ബാൽക്കണിയിൽ നിൽക്കുന്ന കുട്ടനെ ലെച്ചു പുറകിൽ നിന്നും ചുറ്റി പിടിച്ചു....

"നീ ഹാപ്പി അല്ലെ..... കുട്ടൻ അവളെ തന്റെ കയ്യിലായ് ചുറ്റി പിടിച്ചു.... "ഡബിൾ ഹാപ്പി.... നെഞ്ചോരം ഒന്നുകൂടി ചുറ്റി പിടിച്ചുകൊണ്ട് ലെച്ചു പറഞ്ഞതും കുട്ടൻ ഒരു പുഞ്ചിരിയാലെ അവളെ നോക്കി.... "ഉറങ്ങാം... ഉറക്കം വരുന്ന്..... ലെച്ചു ഒന്ന് തലയുയർത്തി കുട്ടനെ നോക്കി.... അവനൊരു ചിരിയോടെ അവളെയും ചുറ്റി പിടിച്ചു്ക്കൊണ്ട് റൂമിലേക്ക് നടന്നു.... കുട്ടന്റെ നെഞ്ചോരം പറ്റി പിടിച്ച് കിടക്കുമ്പോഴും സന്തോഷത്താൽ കണ്ണ് നിറയുന്നുണ്ടായിരുന്നു..... കുട്ടനെക്കുറിച്ച് ഓർക്കും തോറും അവന്റെ ദേഹത്തുള്ള പിടി ഒന്നുകൂടി അമർന്നു.... ചന്തു റൂമിലേക്ക് വന്നതും രുക്ഷ് ലാപ്പിൽ നോക്കി ഇരിപ്പുണ്ട്.....ബെഡ്ഷീറ്റ് നിവർത്തി വിരിച്ചോണ്ട് ഇത്തിരി നേരം ക്ലോക്കിൽ നോക്കി ഇരുന്നു....

. ഉറക്കം വരും തോറും കണ്ണുകൾ അടയുന്നുണ്ട്... "ചന്തു.... മര്യാദക്ക് കിടന്നോ.... എണീക്ക്.... രുക്ഷ് ചന്തുനെ ഒന്ന് തട്ടിയെങ്കിലും അനക്കം ഒന്നുമില്ല.... ചന്തുനെ നേരെ കിടത്തിക്കൊണ്ട് രുക്ഷ് ബെഡിലേക്കായി ഇരുന്നു.... അപ്പോയെക്കും ചന്തു രുക്ഷിന്റെ മടിയിലായ് കയറി ഇരുന്നിരുന്നിരുന്നു.... "ഉറങ്ങണ്ടേ.... രുക്ഷ് ചന്തുന്റെ തലയിലൊന്ന് തലോടിക്കൊണ്ട് ചോദിച്ചു... "വേണ്ട നമ്മക്കിന്ന് ഉറങ്ങണ്ട.... ചന്തു പറഞ്ഞതും രുക്ഷോരു കുസൃദ്ധിയോടെ അവളെ നോക്കി... "അയ്യേ അതിനല്ല.... നമ്മക്ക് ഇന്ന് സംസാരിച്ചിരിക്കാം..... ചന്തു പരഞ്ഞൂ പൂർത്തിയാക്കുമ്പോയേക്കും രുക്ഷ് ചന്തുന്റെ കഴുത്തിലായ് മുഖം പൂഴ്ത്തിക്കൊണ്ട് ഇടുപ്പിലൂടെ കയ്യിട്ട് പിടിച്ചു..... ചന്തു പതിയെ മുടിയിലൂടെ വിരലോടിച്ചു....

"കണ്ണേട്ടാ.... "മ്മ്ഹ്.... രുക്ഷോന്ന് മൂളിയതും ചന്തു വീണ്ടും അവന്റെ മുടിയെ ഒന്ന് തലോടി... "നമ്മക്ക് പെൺകുട്ടി വേണ്ടാട്ടോ.... ചന്തു പറഞ്ഞതും രുക്ഷോന്ന് തലപൊക്കി നോക്കി.... "കണ്ണേട്ടൻ പറഞ്ഞ കാരണം തന്നെ.... ചെറുതായി എനിക്കും കുശുമ്പ് വരും.... ചന്തു ഒന്ന് ഇളിച്ചോണ്ട് പറഞ്ഞതും രുക്ഷ് ചന്തുനെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞു.... കഴുത്തിലായ് മുഖം അമർത്തി ചുറ്റി പിടിച്ചു.... "നമ്മക്ക് കൊറേ കുഞ്ഞുങ്ങൾ വേണം ചന്തു..... നമ്മക്ക് സ്നേഹിക്കാനും നമ്മളെ സ്നേഹിക്കാനും.... നല്ല രസം ആയിരിക്കില്ലെ..... രുക്ഷ് തലപൊക്കി ഒന്ന് ചന്തുനെ നോക്കി.... "മ്മ്ഹ്.... ഈ പോക്ക് എങ്ങോട്ടാ എന്ന് എനിക്ക് മനസിലാവുന്നുണ്ട്ട്ടോ... ചന്തു കളിയോടെ പറഞ്ഞതും രുക്ഷ് പൊട്ടി ചിരിച്ചു...... പതിയെ ആ ചുണ്ടോടായി ചുണ്ട് കൊരുത്തു.... വീണ്ടും അവളിലേക്കായി ഒതുങ്ങി...... പ്രശ്നങ്ങൾ ഏതുമില്ലാതെ തങ്ങളുടേതായ ലോകത്തേക്കവർ ഒന്നായി ഒഴുകി.................................................. തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story