പ്രണയവർണ്ണങ്ങൾ: ഭാഗം 57

pranayavarnangal

എഴുത്തുകാരി: കുറുമ്പി

കുറച്ച് വർഷങ്ങൾക്ക് ശേഷം.. "പിഞ്ചു ആ പാത്രം ഇങ് എടുത്തെ...ലെച്ചു സ്റ്റൗവിനടുത്തിരിക്കുന്ന പ്ളേറ്റ് ചൂണ്ടി പറഞ്ഞതും ഒക്കത്ത് കിടക്കുന്ന കുഞ്ഞിന്റെ പുറകിലൊന്ന് തട്ടിക്കൊണ്ട് അതെടുത്ത് കയ്യിൽ കൊടുത്തു... "ഏട്ടത്തി വിളിച്ചിരുന്നോ നിന്നെ.... രണ്ട് ചപ്പാത്തി പ്ളേറ്റിലേക്ക് ഇട്ടുക്കൊണ്ട് ലെച്ചുവൊന്ന് തലപൊക്കി പിഞ്ചുനേ നോക്കി..... "ഹാ ഇന്നലെ വിളിച്ചായിരുന്നു.... എന്ന അങ്ങോട്ട് ചെല്ലുന്നേ എന്ന് ചോദിച്ചു..... പിഞ്ചു ലെച്ചുന് നേരെ തിരിഞ്ഞോണ്ട് പറഞ്ഞു... "നിങ്ങളപ്പോ ഏട്ടത്തിടെ അടുത്തേക്കാണോ പോവുന്നെ..... "അല്ല.... ഞങ്ങളുടെ വീട്ടിലേക്ക് മീൻസ് പുതിയ വീട്ടിലേക്ക് പണി ഒക്കെ പകുതിയായില്ലേ ഇനി അവിടെ താമസിക്കാം.....

"ഏട്ടത്തിക്കും ഏട്ടനും നല്ല സങ്കടം ഉണ്ട്..നിങ്ങൾക്ക് അവിടെ നിന്നാലിപ്പോ എന്താ... സിദ്ധുവേട്ടന് ഓഫീസിൽ പോവാലോ പിന്നെ ചന്തു ഏട്ടത്തിയും പിന്നെ എന്റെ അമ്മയും ഇല്ലേ അവിടെ കുഞ്ഞിനെക്കൊണ്ട് നീ ഒറ്റക്ക് കഷ്ടപ്പെടുകയും ചെയ്യണ്ടല്ലോ.... മീൻകറി ഒരു പാത്രത്തിലേക്കൊഴിച്ചുകൊണ്ട് ലെച്ചു പറഞ്ഞതും പിഞ്ചു നെറ്റി ചുളിച്ചു... "അവിടെ നിക്കാൻ തന്നെയാടി എനിക്കും ഇഷ്ട്ടം ബട്ട്‌.... സിദ്ധുവെട്ടന്റെ അച്ഛന്റെ അമ്മേന്റെയും നിർബന്ധം അല്ലെ... പിന്നെ കേൾക്കാതെ എന്ത് ചെയ്യും..... അല്ലെങ്കിലേ എനിക്ക് അവരെ തീരെ ബഹുമാനം ഇല്ലന്നാ പറഞ്ഞ് നടപ്പ്.... പിഞ്ചു ഒന്ന് നിശ്വസിച്ചുകൊണ്ട് പറഞ്ഞതും ലെച്ചു ഒന്ന് ചിരിച്ചു... "

എങ്കിൽ അമ്മായിയോടും അമ്മാവനോടുമുള്ള എന്റെ പെരുമാറ്റം കണ്ടാലോ.... ലെച്ചു ചിരി അടക്കി പറഞ്ഞതും പിഞ്ജുവും ചിരിച്ച് പോയി... "അച്ഛേടെ കുഞ്ചുസ് ഉറങ്ങിയോ.... പിഞ്ചുന്റെ തോളത്തിരുന്ന കുഞ്ഞിനെ എടുത്തോണ്ട് സിദ്ധു ചോദിച്ചതും ഉറക്കം കുരുങ്ങിയ മിഴിയോടെ സിദ്ധുനെ ഒന്നുകൂടി നോക്കി കണ്ണ് തിരുമ്പി കുഞ്ഞവന്റെ തോളിലേക്ക് തന്നെ ചാഞ്ഞു..... "ഇതാർക്കാ.... എല്ലാരും ഫുഡ്‌ കഴിച്ചതല്ലേ..... സിദ്ധു നെറ്റി ചുളിച്ചോണ്ട് ലെച്ചുനെ നോക്കി... "ജീവേട്ടനാ പിള്ളേരുടെ കൂടെ കളിച്ചോണ്ടിരിക്ക നേരത്തെ കഴിക്കാൻ വിളിച്ചപ്പോ വന്നില്ല..... ലെച്ചു ഫുഡും എടുത്തോണ്ട് അടുക്കളയിൽ നിന്ന് വെളിയിലേക്കിറങ്ങി.... "കുട്ടൻ വന്നില്ലേടി..... "

ഇല്ല..... നടക്കുന്നതിനിടയിൽ ലെച്ചു വിളിച്ച് പറഞ്ഞു... "ഇവൻ ഇതെവിടെപ്പോയി.... സ്വയം ഒന്ന് പറഞ്ഞുക്കൊണ്ട് നോക്കിപ്പോയത് പിഞ്ചുന്റെ മുഖത്തേക്കാണ്.... "എന്താ ഒരു കള്ള ലക്ഷണം...... പൊടുന്നനെ പിഞ്ചു ചോദിച്ചതും സിദ്ധു ഒന്ന് ഞെട്ടി.... "എന്ത് ഏയ്യ് ഒന്നുല്ലല്ലോ..... നീ വേഗം വാ ഞാൻ കാത്തിരിക്കാട്ടോ.... ചുണ്ട് കൊട്ടി മുത്തം കൊടുക്കുന്നപോലെ കാണിച്ചുകൊണ്ട് സിദ്ധു പറഞ്ഞതും പിഞ്ചു അവനെ ഒന്ന് കൂർപ്പിച്ച് നോക്കി... "കാത്തിരിക്ക ഒന്നും വേണ്ട..... മര്യാദക്ക് കിടന്നുറങ്ങിക്കോ..... "ഇങ്ങനൊക്കെ നടന്നാൽ മതിയോ..... നമ്മക്ക് ഒന്നൂടിയും തൊട്ടിൽ കെട്ടണ്ടേ.... ദേണ്ടെ ഇവക്ക് രണ്ട് വയസ്സായി അറിയുവോ.....

കുഞ്ഞിനെ ഒന്നുക്കൂടി മുറുക്കി പിടിച്ചുകൊണ്ട് ഒരു കൈ കൊണ്ട് പിഞ്ചുന്റെ സാരിയിൽ ഒന്ന് പിടിച്ചു.... "അയ്യോ.... രണ്ട് വയസ്സ് ആയോ... ഞാൻ അറിഞ്ഞില്ലല്ലോ.... ദേണ്ടെ ഒന്നിനെ നോക്കുന്നത് എങ്ങനാണെന്ന് എനിക്കെ അറിയൂ..... അതിനിടക്ക് രണ്ടാമതൊന്ന് ന്റെ വായിൽ നിന്ന് വല്ലോം കേൾക്കുന്നതിനു മുൻപ് പൊയ്ക്കൊ.... പിഞ്ചു കണ്ണുരുട്ടി പറഞ്ഞുക്കൊണ്ട് സാരിത്തുമ്പ് ഇടുപ്പിൽ തിരുകി പാത്രങ്ങൾ കഴുകാൻ നിന്നു.... "ഏത് സമയത്താണോ ഈ പൂതനയെ തലയിൽ കയറ്റി വെച്ചത്.... പല്ലോന്ന് ഞെരിച്ചോണ്ട് സിദ്ധു പതിയെ പറഞ്ഞു... "വല്ലോം പറഞ്ഞോ.... പിഞ്ചു ഒന്ന് തിരിഞ്ഞു നോക്കി... "ഏയ്യ്.... ഒന്നും പറഞ്ഞില്ലല്ലോ... ഭയങ്കര ഉറക്കം വരുന്ന് ഞങ്ങൾ പോയി കിടക്കട്ടെ...

ചൂളിക്കൊണ്ട് കുഞ്ഞിന്റെ പുറകിലൊന്ന് തട്ടി വേഗത്തിൽ നടന്നു.... പിഞ്ചു ഒരു ചെറു പുഞ്ചിരിയോടെ അവൻ പോവുന്നതൊന്ന് നോക്കി... "ജീവേട്ടാ വന്നെ..... ലെച്ചു ടേബിളിൽ ഫുഡ്‌ എടുത്ത് വെച്ചോണ്ട് ജീവയെ വിളിച്ചു.... അവന്റെ വരവ് ഇല്ലന്ന് കണ്ടതും ഉമ്മറത്തേക്ക് നടന്നു..... "ഇവിടിരിക്കാണോ..... അച്ചു മോനെ എണീക്ക്...... ഇങ് തന്നേക്ക് ജീവേട്ടാ... ഏട്ടൻ പോയി ഫുഡ്‌ കഴിച്ചോ.... ലെച്ചു ജീവയുടെ നേർക്ക് കൈ കാട്ടിയതും ജീവയുടെ നെഞ്ചിലായ് പമ്മി കിടക്കുന്ന കുഞ്ഞനൊന്ന് തല പൊക്കി നോക്കി... "അവൻ കുറച്ച് നേരം കൂടി ഇവിടിരുന്നോട്ടെ ലെച്ചു..... ആ കുഞ്ഞി തലയിലൊന്ന് തലോടിക്കൊണ്ട് ജീവ പറഞ്ഞു.... "കൊറേ നേരായില്ലേ ഈ ഇരിപ്പ് തുടങ്ങിട്ട്....

ഏട്ടൻ പോയി ഭക്ഷണം കഴിച്ചോ ചെല്ല്..... അമ്മേടെ അച്ചൂട്ടൻ വന്നെ..... ലെച്ചു വിളിച്ചതും പല്ല് കാട്ടി അവനൊന്ന് ചിരിച്ചു...... "മ്മ....... ഒക്കം..... കൈ കാട്ടി അവനൊന്ന് ലെച്ചുനെ നോക്കി.... നാല് വയസ്സ് പ്രായമുണ്ടവന്.... ലെച്ചു അവനെ ഒക്കത്ത് കയറ്റി വെച്ചു...... "ഏട്ടൻ കഴിച്ചോട്ടോ...... എടുത്ത് വെച്ചിട്ടുണ്ട്.... ലെച്ചു അത്രയും പറഞ്ഞുക്കൊണ്ട് അകത്തേക്ക് കയറി... ജീവ ഒന്ന് നെടുവീർപ്പിട്ടു..... ഫോണിലേക്കൊന്ന് നോക്കി.... പൊടുന്നനെ ഫോൺ ബെല്ലടിച്ചതും ആവേശത്തോടെ അതിലേക്ക് നോക്കി.... "ഹലോ.... ആവേശത്തോടെ ഫോൺ ചെവിയോട് ചേർത്തു.... "ഞാനാ നീതു മോൾക്ക് ഒന്ന് കാണണം ഇന്നിങ്ങോട്ട് വരുവോ.....മടിച്ചുകൊണ്ടുള്ള നീതുവിന്റെ ശബ്ദം കേട്ടതും മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു നിന്നു....

"ഞാൻ ഇപ്പൊ തന്നെ വരാം.... ധൃതിയിൽ ഫോൺ കട്ട്‌ ആക്കിക്കൊണ്ട് റൂമിലേക്ക് നടന്നു.... ഷർട്ട്‌ എടുത്തിട്ടോണ്ട് ബൈക്കിന്റെ ചാവി എടുത്ത് ഉമ്മറത്തേക്ക് നടന്നു.... ധൃതിയിൽ ബൈക്ക് ഓടിച്ച് പോവുന്ന ജീവയെ കണ്ടോണ്ടാണ് കുട്ടൻ ബൈക്ക് ഉമ്മറത്തേക്ക് കയറ്റുന്നത്.... "ഈ രാത്രി ജീവേട്ടൻ ഇതെങ്ങോട്ടാ.... ഹെൽമേറ്റ് ഊരിക്കൊണ്ട് ജീവയെ ഒന്ന് നോക്കി ഉമ്മറത്തേക്ക് കയറി... "അമ്മേടെ അച്ചൂന് അമ്മ ചോറ് വാരിതരട്ടെ മ്മ്.... ലെച്ചു ഒരു പത്രത്തിൽ ചോറ് കുഴച്ചോണ്ട് കുഞ്ഞിനെ ഒന്ന് നോക്കി.... മുഖം ചുളിച്ചുകൊണ്ട് നോക്കുന്നുണ്ട്.... "അച്ചൂട്ടാ..... ചോറ് കഴിക്ക വാവ.... ചോറ് പുരണ്ട കവിളിലൊന്ന് പിച്ചിക്കൊണ്ട് പിഞ്ചു ചോദിച്ചതും മുഖം തിരിച്ചു കളഞ്ഞു....

"കുട്ടേട്ടൻ വന്നില്ലെ.... കൊറേ നേരായി സിദ്ധുവേട്ടൻ കുട്ടേട്ടനെയും അന്വേഷിച്ചു നടക്കുന്നു.... എന്തോ കള്ളക്കളി ഉള്ളത് പോലെ... താടിക്ക് കൈ കൊടുത്തോണ്ട് പിഞ്ചു ഒന്ന് ലെച്ചുനെ നോക്കി.... "എന്ത് കള്ളക്കളി.... അച്ഛമ്മ ഉറങ്ങിയോ... ഒരു കുഞ്ഞി ഉരുള വായിലേക്ക് വെച്ചുകൊടുത്തുക്കൊണ്ട് ലെച്ചു ഒന്ന് തലയുയർത്തി പിഞ്ചുനേ നോക്കി... "അച്ഛമ്മ എപ്പളെ ഉറങ്ങി.... കൊറേ ഗുളിക ഇല്ലേ കഴിക്കാൻ.... പിന്നെ അമ്മാവന്മാരെയും അമ്മായിമാരെയും നോക്കണ്ട അവരും തൂങ്കി.... മുടിയൊന്ന് ഒതുക്കി വെച്ചുകൊണ്ട് പിഞ്ചു പറഞ്ഞതും ലെച്ചു ഒന്ന് തലയാട്ടി...... "കിട്ടിയോ..... സിദ്ധു ആകാംഷയോടെ മുണ്ട് മടക്കി അടുക്കളയിലേക്കൊന്ന് പമ്മി നോക്കിക്കൊണ്ട് കുട്ടനെ നോക്കി ചോദിച്ചു.....

"ദേണ്ടേ..... ഇട്ടിരുന്ന ഷർട്ട് ഒന്ന് പൊക്കിക്കൊണ്ട് അരയിലായ് മുറുക്കി വെച്ച കുപ്പിയൊന്ന് സിദ്ധുനെ കാണിച്ചു... "വന്നെ വന്നെ..... ഒരു ജെഗ്ഗു രണ്ട് ഗ്ലാസും പിടിച്ചോണ്ട് കുട്ടനെ കൂട്ടി പിന്നാമ്പുറത്തേക്ക് നടന്നു..... "ഒഴിക്കെടാ.... ഗ്ലാസ്സ് കാട്ടി സിദ്ധു ആവേശത്തോടെ പറഞ്ഞതും കുട്ടൻ അവനെ ഒന്ന് നോക്കി കണ്ണുരുട്ടി... "ക്യു നിന്ന് സാധനം വാങ്ങിയത് ഞാനാ... ഫസ്റ്റ് അടിക്കേണ്ടതും ഞാനാ... ഇത്തിരി മാറി നിക്ക് നീ.... സിദ്ധുനെ തള്ളി മാറ്റിക്കൊണ്ട് കൂട്ടൻ ഒരു ഗ്ലാസ്സെടുത്തു അതിലേക്കോഴിച്ചു.... സാദാരണ തർക്കിക്കാറുള്ള സിദ്ധു ഒന്ന് മിണ്ടാതിരിക്കുന്നത് കണ്ടതും തലയൊന്ന് ഉയർത്തി നോക്കി.....

സിദ്ധു വാതിക്കലേക്ക് നോക്കി നിൽപ്പുണ്ട് ഒന്ന് തല ചെരിച്ചുകൊണ്ട് നോക്കിയതും ഇടുപ്പിൽ കൈ ഊന്നി നിൽക്കുന്നുണ്ട് ലെച്ചുവും പിഞ്ചുവും..... ഒരു നിമിഷം അവരെ കണ്ട് അന്തിച്ചു നിന്നു.... "എന്നാലും എന്റെ കുട്ടാ നീ ഇത്രക്കും തരം താഴും എന്നെനിക്ക് തോന്നിയില്ല.... എന്നാലും നിനക്കെങ്ങനെ തോന്നി എന്നെകൂടി കുടിക്കാൻ വിളിക്കാൻ... ഛെ മ്ലേച്ഛം..... സിദ്ധു കാല് മാറിയതും കുട്ടനവനെ ഒന്ന് ദയനീയമായി നോക്കി... "കാല് മാറും അല്ലേടാ പട്ടി... പല്ല് ഞെരിച്ചോണ്ട് ഒന്ന് സിദ്ധുനെ നോക്കി.... "നീ അല്ലെ കഷ്ടപ്പെട്ട് ക്യു നിന്നത് അനുഭവിച്ചോ.... സിദ്ധു ചിരി അടക്കിയൊന്ന് മെല്ലെ പറഞ്ഞു.... കുട്ടൻ നെറ്റി ചുളിച്ചോണ്ട് ഒന്ന് ലെച്ചുനെ നോക്കി... കണ്ണുരുട്ടി നോക്കുന്നുണ്ട്...

"അധികം ഡ്രാമ വേണ്ടാട്ടോ അത് പൊട്ടിച്ചിട്ട് നിങ്ങളായിട്ട് കയറി വരുന്നോ അതോ.... ഭീക്ഷണി ഉയർന്നതും കുട്ടൻ കുപ്പി താഴെ ഇട്ടു... പൊട്ടുന്ന ശബ്‌ദം കേട്ടതും സിദ്ധു ഒന്ന് നെഞ്ചിൽ കൈ വെച്ചു... "ഇങ്ങോട്ട് വാട്ടോ കാണിച്ചുതരാം.... പിഞ്ചു ഒരു താക്കീതോടെ അകത്തേക്ക് കയറിപ്പോയി.... "അപ്പൊ ശുഭരാത്രി.... സിദ്ധു ഒന്ന് നെടുവീർപ്പിട്ടോണ്ട് പറഞ്ഞു.... പിഞ്ചുമോളെ...... വിളിച്ചോണ്ട് അകത്തേക്ക് കയറി.... കുട്ടനൊന്ന് വിളറി ചിരിച്ചോണ്ട് ലെച്ചുനെ നോക്കി..... കണ്ണുരുട്ടിക്കൊണ്ട് അകത്തേക്ക് കയറിപ്പോയി....കുട്ടൻ പൊട്ടിയ കുപ്പി ഒന്ന് നോക്കി ഒരു ചിരിയോടെ അകത്തേക്ക് കയറി.... രണ്ട് റൂമിലുമായി ലൈറ്റ് അണഞ്ഞിട്ടില്ല പരസ്പരം തർക്കിച്ചും സ്നേഹിച്ചും അവരുടേതായ ലോകത്ത് അവരൊതുങ്ങി...

. _____ "അച്ഛേ..... ജീവയെ കണ്ടതും ഉമ്മറത്ത് നീതുവിന്റെ നെഞ്ചിലായ് പതുങ്ങി കിടക്കുന്ന കുഞ്ഞിപെണ്ണൊന്ന് തലയുയർത്തി ഒച്ച ഇട്ടു..... ജീവ ബൈക്കിൽ നിന്നും ഇറങ്ങിയതും അവളോടി അവന്റെ ദേഹത്തേക്ക് കയറി.... "അച്ഛയെ എത്ര വിളിച്ചു മാളുമോൾ പിണക്കവാ..... ഷർട്ടിന്റെ ഹുക്സ് പിടിച്ചോണ്ട് അവളൊന്ന് കൊഞ്ചി.... "അച്ഛനെ മോളെപ്പോ വിളിച്ചു..... ഇപ്പോഴല്ലേ വിളിച്ചുള്ളൂ..... ജീവ നെറ്റി ചുളിച്ചോണ്ട് നീതുനെ ഒന്ന് നോക്കി.... ഇന്നവളൊരു അധ്യാപികയാണ്.... അത് കാട്ടാൻ എന്നോണം ഗൗരവത്തോടുള്ള മുഖ ഭാവവും മുഖത്തൊരു കുഞ്ഞി കണ്ണടയും....സാരിയാണ് വേഷം.... തന്റെ മുഖത്തേക്ക് നോക്കുന്നെ ഇല്ല വേറെങ്ങോട്ടോ ആണ് ദൃഷ്ട്ടി....

"വിളിച്ചു.... ഒത്തിരി സമയം ട്രൈ ചെയ്തല്ലോ... അമ്മ പറഞ്ഞു അച്ഛൻ തിരക്കിലായിരിക്കുമെന്ന് ഞാൻ സമ്മേച്ചില്ല കൊറേ കരഞ്ഞു അപ്പോഴല്ലേ അച്ഛേ ഫോൺ എടുത്തെ.... മാളൂട്ടി കള്ളം പറയില്ലല്ലോ..... അമ്മ കള്ളം പറഞ്ഞോ...ആ കുഞ്ഞിമുഖം വിതുമ്പലിനു തുടക്കമെന്നോണം ചുവന്നു തുടുത്തു....ജീവ പാളി ഒന്നുകൂടി നീതുവിനെ നോക്കി തെറ്റ് ചെയ്തവരെ പോലെ മുഖം ഏറ്റി വെച്ചിരിക്കുന്നു.... "ഏയ്യ് അമ്മ പാവല്ലേ കള്ളം പറയില്ലല്ലോ... അച്ഛേ ഫോൺ സൈലൻഡിൽ വെച്ചു അതാ കേക്കാഞ്ഞേ..... ഇനി സൈലന്റ് ആക്കില്ലാട്ടോ.... അച്ഛന്റെ മാളൂട്ടി കരയില്ലല്ലോ..... അച്ഛേ എന്താ കൊണ്ടുവന്നെന്ന് നോക്കിയെ....മിഴികളിലൂടെ ഊർന്നിറങ്ങിയ മിഴിനീരിനെ ഒരു കൈകൊണ്ട് തുടച്ചു കൊടുത്തു....

ആ കുഞ്ഞി മുഖത്തൊരു ചെറു പുഞ്ചിരി വിരിഞ്ഞു..... "കൊലുമുട്ടായി...... കണ്ണുകൾ വിടർത്തിക്കൊണ്ട് വർണ്ണകടലാസ്സിൽ പൊതിഞ്ഞ മുട്ടായി രണ്ടും കൈകളിൽ വാങ്ങി..... മീശ രോമം ഒന്നുകൂടി പൊടിഞ്ഞു വരുന്ന ജീവയുടെ കവിളിലൊന്ന് അമർത്തി മുത്തി.... "അച്ഛേ വാ.... എനിക്ക് കൊറേ കൊറേ കളർ പെൻസിൽ ഉണ്ടല്ലോ നമ്മക്കൊരുമിച്ച് കളർ കൊടുക്കാം..... ആന കളിക്കാം.... പിന്നെ പിന്നെ ചിത്തം വരക്കാം..... ഓരോ വിരൽ കൊണ്ടും എണ്ണിക്കൊണ്ട് എണ്ണി എണ്ണി പറയുന്ന കുഞ്ഞിന്റെ കവിളിൽ ജീവ ചുണ്ടുകൾ ചേർത്ത് വെച്ചു.... കുഞ്ഞിന്റെ മുഖം ഓരോ ആവർത്തി കാണുമ്പോഴും അറിയാതെ പോയ രണ്ട് ജീവന്റെ തുടിപ്പുകൾ നെഞ്ചിൽ വിങ്ങൽ ഉളവാക്കി.....

സ്കാനിങ് റിപ്പോർട്ടിലെ തുടിച്ച രണ്ട് ജീവന്റെ അംശംങ്ങൾ കണ്ണിൽ തെളിഞ്ഞു നിന്നതും അതിനെതിരെ മുഖം തിരിച്ചതും ഓർക്കവേ കണ്ണുകൾ നിറഞ്ഞു..... തന്റെ അതെ വേദനയോടെ കണ്ണ് നിറച്ച് നിൽക്കുന്ന പെണ്ണിനെ അവൻ കണ്ടില്ല.... "അച്ഛേ രാവിലെ വരാം.... ഇപ്പോ സമയം ഒരുപാടായി മോക്ക് ഉറങ്ങണ്ടേ.... അച്ഛേ നന്ന നന്ന രാവിലെ വരാം..... നാളെ സ്കൂൾ ഇല്ലല്ലോ ഒത്തിരി ഒത്തിരി നേരം നമ്മൾക്ക് കളിക്കാം എന്തെ.... പറഞ്ഞു തീരും മുന്പാ കുഞ്ഞ് കണ്ണുകൾ നിറഞ്ഞിരുന്നു.... "വേണ്ട അച്ഛേ പോണ്ട.... ഇന്നിവിടെ നിക്കണം ന്റെ കൂടെ ഒറങ്ങണം... വിടൂല ഞാൻ.... ജീവയുടെ കഴുത്തിലൂടെ കയ്യിട്ടു ചുറ്റി പിടിച്ചു....

ജീവ നിസ്സഹായതയോടെ ഒന്ന് നീതുനെ നോക്കി... ഇപ്പോഴും തന്നെ നോക്കുന്നില്ല കുഞ്ഞിലാണ് ദൃഷ്ട്ടി പതിപ്പിച്ചിരിക്കുന്നത്... "മാളു വാശിപിടിക്കാതെ വന്നെ.... ഇല്ലേൽ അമ്മേടെ കയ്യിൽ നിന്നും വാങ്ങിക്കും വാ..... നീതു ബലമായി കുഞ്ഞിനെ ജീവയിൽ നിന്നും പിടിച്ചുമാറ്റി... ഒന്നും ചെയ്യാനാവാതെ അവനൊരു നിമിഷം നിന്ന് പോയി.... "ഇല്ല.... അച്ഛേ പോണ്ട.... വിടൂല..... അലറിക്കൊണ്ട് നീതുവിന്റെ കയ്യിൽ നിന്നും കുതറി..... നീതു രണ്ട് കയ്യിലുമായി കുഞ്ഞി പെണ്ണിനെ ഒതുക്കി പിടിച്ചു.... "ന്നെ ആർക്കും ഇഷ്ട്ടല്ല.... ല്ലാരെ അമ്മേ അച്ചയും ഒരുമിച്ച..... എന്നെ ഇഷ്ട്ടല്ലാത്തോണ്ടല്ലേ..... നാൻ ഒറ്റക്ക്.... കരച്ചിലിനിടെ ഉറക്കെ പറഞ്ഞുക്കൊണ്ട് വാശിയോട് അകത്തേക്ക് കയറിപ്പോയി...

നീതു അവൾ പോയ വഴിയെ ഒന്ന് നോക്കി ജീവക്ക് നേരെ മിഴി എറിഞ്ഞു... അവൾ പോയ വഴിയെ നോക്കി നിപ്പുണ്ട്.... "നാളെയും മറ്റന്നാളും നിങ്ങളുടെ കൂടെ അല്ലെ.... രാവിലെ വന്നാൽ മതി കൂട്ടിക്കൊണ്ട് പോവാൻ.... ഗൗരവത്തോടെ അവനെ ഒന്ന് നോക്കി... "മ്.... വേണ്ട നീ ഒറ്റക്കാകില്ലേ..... കരുതലോടെ അത്രയും പറഞ്ഞോണ്ട് തിരിഞ്ഞു ബൈക്കിലേക്ക് കയറി.... നീതുവിന് ഉള്ളാലെ സങ്കടം അണപ്പൊട്ടി... ഇത്തിരി നേരം കൂടി നിന്നിരുന്നെങ്കിൽ എന്ന് അത്രയേറെ ആഗ്രഹിക്കുന്നു.... ഉടലാകെ ഗൗരവം നടിക്കുമ്പോഴും മനസ്സ് അത്രയേറെ ആ സാമിഭ്യം ആഗ്രഹിക്കുന്നു.................................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story