പ്രണയവർണ്ണങ്ങൾ: ഭാഗം 8

pranayavarnangal

എഴുത്തുകാരി: കുറുമ്പി

 "എന്റെ ശിവനേ..... ചന്തുസ് ആത്മ..... ചന്തുനെ ബെഡിൽ നിന്നും ഇറക്കി രുക്ഷ് ചുമരോട് അടുപ്പിച്ചു നിർത്തി... "ആരുടെതാടി പൂച്ചവാല് പോലത്തെ താടി.... ഹേ പട്ടിവാല് പോലത്തെ മുടിയോ...... ഹേ.......ദേഷ്യത്തോടെ ചോദിച്ചു..... "അങ്ങനെ അല്ല പൂച്ചവാൽ പോലത്തെ മുടിയും പട്ടിവാൽ പോലത്തെ താടിയും.... ചന്തുന്റെ വായിൽ നിന്നും അറിയാതെ പറഞ്ഞു പോയതും രുക്ഷവളെ തറപ്പിച്ചോന്ന് നോക്കി..... മുഖം ദേഷ്യത്താൽ ചുവന്നു തുടുത്തിട്ടുണ്ട്..... ആവുവോളം ദേഷ്യം ശമിപ്പിക്കാൻ ശ്രെമിക്കുന്നുണ്ട്....... "എന്റെ താടിയെ പറ്റിയോ മുടിയെ പറ്റിയോ ഇനി ഇവിടെകിടന്ന് ഒരക്ഷരം മിണ്ടിയാൽ.... അറിയാലോ എന്നെ.... ഒരു താക്കീത് പോലെ പറഞ്ഞുക്കൊണ്ട് ചന്തുവിനെ ഒന്ന് തള്ളിക്കൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും രുക്ഷ് ഒന്ന് സ്റ്റോപ്പ്‌ ആയി.... "നീ വേറെ എന്തോ പറഞ്ഞില്ലെ എന്താ അത്.... ഹാ വവ്വാൽ ചപ്പിയ പോലത്തെ ചുണ്ട് അല്ലെ..... ഒരു കൈ ചന്തുവിന്റെ അരയിലും മറു കൈ ചുമരിലും ചേർത്തുവെച്ചുകൊണ്ട് രുക്ഷ് ചന്തുനെ ഒന്ന് നോക്കി.... "ഇ.... ഇല്ലല്ലോ.... പാട്പെട്ട് എങ്ങനെയോ പറഞ്ഞൊപ്പിച്ചു.....രുക്ഷ് ചന്തുവിൽ ഒന്ന് കൂടി അമർന്നു.... "പറഞ്ഞിട്ടേ ഇല്ല.... എന്നാൽ ഈ ഭർത്തു കാണിച്ച് തരട്ടെ ഈ വവ്വാൽ ചപ്പിയ പോലത്തെ ചുണ്ട് മ്മ്....

രുക്ഷ് ചന്തുന്റെ മുഖത്തോട് മുഖം അടുപ്പിച്ചു ചോദിച്ചതും അവൾ വെട്ടിവിയർത്തു... നന്നെ വിറക്കുന്നുണ്ടായിരുന്നു....ചന്തു മുഖം ചുമരോട് അടിപ്പിച്ച് നിന്നു.... ഈ സമയം രുക്ഷിന്റെ കണ്ണ് ചെന്നെത്തിയത് ചന്തുവിന്റെ കഴുത്തിലായുള്ള കുഞ്ഞ് മറുകിലാണ്..... അവിടേക്ക് ചുണ്ടുകൾ ചേർക്കാൻ മനസ്സ് വെമ്പി...കഴുത്തിലായി അവന്റെ നിശ്വാസം പതിഞ്ഞതും അവളൊന്ന് പൊള്ളിപിടഞ്ഞു.... പതിയെ അതിലേക്ക് ചുണ്ടുകൾ ചേർത്തു.... ചന്തു ഒന്ന് പിടഞ്ഞു പൊയി.... "എടാ.... രുക്ഷേ സമയം പോയെടാ... നീ വരുന്നില്ലേ.... റൂമിന് പുറത്ത് നിന്നും സിദ്ധുന്റെ ശബ്ദം കേട്ടതും രുക്ഷ് അവളിൽ നിന്നും പിടഞ്ഞുമാറി.... ചന്തുന് രുക്ഷിനെ ഫേസ് ചെയ്യാൻ ജാള്യത തോന്നി..... ചെന്നിയിൽ നിന്നും വിയർപ്പ് സാരിതലപ്പ്ക്കൊണ്ട് ഒപ്പി.... ഹൃദയമിടിപ്പ് അപ്പോഴും ശാന്തമായിട്ടില്ല... "നീ ഇവിടെ നിൽക്കാണോ... സമയം നോക്കിയെ നീ..... സിദ്ധു ഒന്നും കണ്ടിട്ടില്ലെന്ന് ഉറപ്പായതും രുക്ഷ് വാച്ചിലേക്ക് നോക്കി... "എപ്പോൾ മീറ്റിങ്ങിൽ എത്തണം എന്നെനിക്ക് കൃത്യമായി എനിക്ക് അറിയാം നീ എന്നെ പഠിപ്പിക്കാൻ വരണ്ട.. ചുമ്മാ സിദ്ധുനോട് ചൂടായി കൊണ്ട് ചന്തുവിനെ ഒന്ന് കടുപ്പിച്ച് നോക്കി റൂമിന് വെളിയിലേക്ക് ഇറങ്ങി.... "ഇവന് ഇതെന്ത് പറ്റി..... സിദ്ധു ചന്തുവിന് നേരെ തിരിഞ്ഞതും അവൾ എന്തോ പോയ എന്തിനെയോ പോലെ നിൽക്കാണ്.... സിദ്ധു നോക്കുന്നു എന്ന് കണ്ടതും അവനെ നോക്കി ഒന്ന് ഇളിച്ചുകൊണ്ട് ബാത്‌റൂമിലേക്ക് ഓടി...

"ഇതിപ്പോൾ എന്റെ റിലെ പോയതാണോ അതോ ഇവിടെ ഉള്ള എല്ലാത്തിന്റെ റിലെയും പോയോ..... "ഡാ സിദ്ധു.... രുക്ഷിന്റെ അലറൽ കേട്ടതും വേറൊന്നും നോക്കാതെ താഴത്തേക്ക് ഓടി.... "അയ്യോ.... ഇപ്പോൾ കൈ വിട്ട് പോയാനെ... എനിക്ക് എന്തിന്റെ കേടായിരുന്നു ആ കാപാലിക്കന്റെ മുന്നിൽ പോയി ചാടി കൊടുക്കാൻ..... ചന്തു ഒന്ന് ആഞ്ഞു ശ്വാസം വലിച്ചുകൊണ്ട് ശവർ ഓൺ ചെയ്ത് ഡ്രസ്സ്‌ പോലും അഴിക്കാതെ അതിന്റെ ചുവട്ടിൽ അങ്ങനെ നിന്നു.... കൈ തനിയെ പോയത് കഴുത്തിലുള്ള മറുകിലേക്കാണ്.... പതിയെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.....താലിയിൽ കൈ മുറുകി.... "എനിക്ക് മനസിലാവുന്നേ ഇല്ല.... ഇനി ചിലപ്പോൾ രുക്ഷേട്ടന് എന്നോട്.... ഛെ.. ഛെ അങ്ങനൊന്നും ഉണ്ടാവില്ല.... ഓരോന്ന് പിറുപിറുത്തൂക്കൊണ്ട് അങ്ങനെ നിന്നു.... _____❣️ "🎶🎶🎶അരികിൽ പതിയെ ഇടനെഞ്ചിൽ ആരോ മൂളും രാഗം..... മിഴികൾ മൊഴിയും മധുരം കിനിയും നീയെന്നിലീണം.... മഴയെ...... 🎶🎶🎶പാടിനൊപ്പം ഹൃദയവും ചലിക്കും പോലെ ചുണ്ടിലൊരു നറു പുഞ്ചിരി വിരിഞ്ഞു.... അത് കണ്ടതും സിദ്ധു രൂക്ഷിനെ മൊത്തത്തിൽ ഒന്ന് നോക്കി തലകുടഞ്ഞു....എന്നിട്ട് സോങ് മാറ്റി വെച്ചു.. ""കുക്കു...കുക്കു കമ്പിളിബുച്ചി തങ്കച്ചി കു കു......

രുക്ഷ് ഒന്ന് നോക്കിയെ ഉള്ളു സിദ്ധു റേഡിയോ ഓഫ്‌ ആക്കി.... ഇടം കണ്ണിട്ട് രുക്ഷിനെ നോക്കി... "മര്യാദക്ക് ഒരു സോങ് പോലും കേൾക്കാൻ സമ്മതിക്കില്ല.... ശവം.... ദേഷ്യത്തോടെ കാറിന്റെ സ്പീഡ് കൂട്ടി.... സിദ്ധു സീറ്റ്ബെൽറ്റ് മുറുകെ പിടിച്ചു കണ്ണടച്ചിരുന്നു.... "എന്റെ കുട്ടികൃഷ്ണ കാത്തോളണേ.... ആകാശത്തോട്ടിലിൽ കേറിയ ഫീൽ ആയിരുന്നു സിദ്ധുന്... സോങ് മാറ്റാൻ തോന്നിയ സമയത്തെ സ്വയം ശപിച്ചിരുന്നു.... "ഡാ ഇറങ്ങടാ....രുക്ഷിന്റെ ശബ്‌ദം കേട്ടതും പതിയെ കണ്ണ് തുറന്നു.... അപ്പോൾ സ്വർഗത്തിൽ എത്തില്ലേ ഭാഗ്യം.... പേടി മറക്കാനായി കൂളിംഗ് ഗ്ലാസ്സ് വെച്ചുക്കൊണ്ട് കാറിനു വെളിയിലേക്ക് ഇറങ്ങി.... "ഇന്നും പേടിച്ചല്ലേ.... പാന്റു നനഞ്ഞില്ലല്ലോ അല്ലെ.. റിസെപ്ഷനിലെ പെൺകുട്ടി ചോദിച്ചതും അവളെ നോക്കി ഒന്ന് ചമ്മി ചിരിച്ചുകൊണ്ട് രുക്ഷിന് പുറകെ നടന്നു... മീറ്റിംഗ് നടക്കുന്ന റൂമിലേക്ക് ചെന്നതും അവിടെ മീറ്റിംഗ് തുടങ്ങിയിരുന്നു... രുക്ഷിനെ കണ്ടതും വിനയൻ ഒഴിച്ചു എല്ലാരും എണീറ്റു നിന്നു.... എല്ലാരോടും ഇരിക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് ഇരുന്നു....രുക്ഷിനെ രൂക്ഷമായി നോക്കുന്ന വിനയന്റെ മുഖത്തേക്ക് അവൻ നോക്കിയെ ഇല്ല..... ഇതേ സമയം സിദ്ധിന്റെ കണ്ണ് പോയത് തലയിലും കയ്യിലും കെട്ടുമായി ഇരിക്കുന്ന രാജിന്റെ അടുത്തേക്കാണ്....

"ഹോ അപ്പോൾ ആശാൻ നന്നായി കൊടുത്തിട്ടുണ്ട്.. സ്വയം പറഞ്ഞുക്കൊണ്ട് ഒന്ന് രുക്ഷിനെ നോക്കി.... മീറ്റിംഗ് കഴിയും വരെ വിനയൻ രുക്ഷിന്റെ മുഖത്ത് നിന്ന് കണ്ണെടുത്തില്ല... അവൻ ആണെങ്കിൽ അത് കാണാത്ത പോലെയും ഇരുന്നു.... മീറ്റിംഗ് കഴിഞ്ഞതും രുക്ഷ് ആരെയും നോക്കാതെ വെളിയിലേക്കിറങ്ങി.... "രുക്ഷ്.... പ്രതീക്ഷിച്ച വിളി കാതിൽ പതിഞ്ഞതും രുക്ഷ് ഒന്ന് നിന്നു.... "എന്തിനാ ആ രാജിനെ അടിച്ചത്... രുക്ഷിന്റെ മുന്നിൽ കേറി നിന്ന് കൈ രണ്ടും മാറിൽ പിണഞ്ഞുക്കെട്ടിക്കൊണ്ട് വിനയൻ ചോദിച്ചു.... "അടിക്കാൻ തോന്നി അടിച്ചു... അലസ്സമായി രുക്ഷ് പറഞ്ഞതും വിനയൻ ദേഷ്യത്തോടെ അവനെ നോക്കി.... "രുക്ഷ് നിനക്കെന്നെ കണ്ടിട്ട് കോമാളിയെ പോലെ തോന്നുന്നുണ്ടോ... ഹേ... നിന്റെ ഈ കാരക്ടർ ഉണ്ടല്ലോ എനിക്ക് തീരെ പിടിക്കുന്നില്ല.... ഒന്നുല്ലെങ്കിലും നിന്റെ അച്ഛന്റെ പ്രായം..... "ഇനഫ്.... തെറ്റ് ആര് ചെയ്താലും ഞാൻ പ്രതികരിക്കും അതിന് അച്ഛേടെയും അമ്മേടെയും പ്രായം നോക്കണ്ട കാര്യം ഇല്ല..... ആദ്യം അയാൾ എന്ത് ചെറ്റത്തരം ആണ് ചെയ്തത് എന്ന് അന്വേഷിക്ക് എന്നിട്ട് മതി എന്റെ മേൽ കുതിര കേറൽ....

. പിന്നെ എന്നോടിങ്ങനെ പെരുമാറാൻ നിങ്ങൾക്ക് എന്ത് അവകാശമാണ് ഉള്ളത് ഹേ....ദേഷ്യത്തോടെ നടന്നകലുന്ന രുക്ഷിനെ ഒന്ന് നോക്കി എന്തോ അവന്റെ വാക്കുകൾ അത്രയേറെ അയാളെ വേദനിപ്പിച്ചു.... സിദ്ധു രുക്ഷിന്റെ കാബിനിലേക്ക് കേറിയതും കണ്ടു എല്ലാം അലങ്കോലം ആയി കിടക്കുന്നത്..... "നീ എന്തിനാടാ വിനയച്ചനോട് അങ്ങനെ ഒക്കെ പറഞ്ഞെ.... വിഷമായി കാണും... സിദ്ധു പറഞ്ഞതും രുക്ഷതിനെ പുച്ഛിച്ചു... "അങ്ങേർക്ക് വിഷമം..... ഇന്നേവരെ ഞാൻ ചെയ്ത ഒരു നല്ലകാര്യം അങ്ങേര് എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടില്ല... പ്രശംസിച്ചിട്ടും ഇല്ല...... എന്നാൽ ആരുടെ ഭാഗത്താണ് തെറ്റേന്ന് പോലും ചിന്തിക്കാതെ എന്നെ ക്രൂഷിക്കാൻ വലിയ മിടുക്കാ.... എന്റെ അച്ഛൻപട്ടം ചമയാൻ നോക്കുകയാ..... പക്ഷെ അയാൾ ഒന്ന് മറന്ന് പോയി സ്വന്തം അച്ഛന് പകരം വേറെ ആരും ആവില്ലന്ന്... അപ്പച്ചീടെയും അയാളുടെയും എല്ലാം പ്രകടനo കാണുമ്പോൾ ദേഷ്യം വരും എന്റെ അച്ഛനും അമ്മയും ആവാൻ ശ്രെമിക്ക.... എനിക്കാരും വേണ്ട ഞാൻ ഒറ്റക്ക് മതി.... എന്നെ ആരും ഭരിക്കാനും വരേണ്ട സ്നേഹിക്കാനും വരണ്ട.... ദേഷ്യത്തോടെ അത്രയും പറഞ്ഞുക്കൊണ്ട് ഫോണിലേക്ക് മിഴി ഊന്നി......പുറത്ത് നിന്നും ഇതൊക്കെ കേട്ടുക്കൊണ്ട് വിനയൻ തിരിഞ്ഞു നടന്നു... അത്രത്തോളം അവന്റെ പ്രവർത്തിയും സംസാരവും തന്നെ വേദനിപ്പിക്കുപോലെ....

"അപ്പോൾ ചന്തുവോ.... നീ എന്തിനാടാ ചുമ്മാ അവളോട് ദേഷ്യപ്പെടുന്നേ ഹേ... ഒന്നുല്ലെങ്കിലും അവളുടെ ഇഷ്ട്ടം ഇല്ലാതെ അല്ലെ നീ അവളെ ജീവിതത്തിലേക്ക് കേറ്റിയത്.... സിദ്ധു രുക്ഷിനെ നോക്കിയതും അവൻ ഒന്നും കേൾക്കാത്ത പോലെ ഇരിക്കുകയാണ്..... "രുക്ഷ് ഞാനൊരു കാര്യം പറഞ്ഞാൽ നീ ദേഷ്യപ്പെടുവോ... സിദ്ധു ചോദിച്ചതും രുക്ഷ് തലയുയർത്തി അവനെ നോക്കി.... "ദേഷ്യപ്പെടുത്തുന്ന കാര്യം ആണേൽ നീ പറയണം എന്നില്ല..... വീണ്ടും ഫോണിലേക്ക് കണ്ണ് നട്ടു....സിദ്ധു എന്തോ പറയാൻ വന്നതും അത് വിഴുങ്ങി... ദേഷ്യം വരും എന്നുള്ളത് ഉറപ്പാണ്.... പൊടുന്നനെ ഫോൺ ബെല്ലടിഞ്ഞതും രുക്ഷ് അതെടുത്ത് ചെവിയോട് ചേർത്തു പിടിച്ചു... "ഹലോ അപ്പച്ചി... എന്ത്.. എന്തിന്...... ഞാൻ വേഗം അങ്ങോട്ടേക്ക് വരാം.... രുക്ഷ് വേഗം ചെയറിൽ നിന്നും എഴുനേറ്റു.... "എന്താ എന്താടാ.... സിദ്ധു വെപ്രാളത്തോടെ നിൽക്കുന്ന രുക്ഷിനെ നോക്കി.... "ചന്തു... അവൾ ഒരു ഫോൺ കാൾ വന്നതിനു ശേഷം ഭയങ്കര കരച്ചിൽ ആണുപോലും.... ചോദിച്ചിട്ടൊന്നും മിണ്ടുന്നില്ലന്ന്..... രുക്ഷിന്റെ മുഖത്ത് പേടി നിറഞ്ഞു.....

"ഇനി ആ ആകാശ് വല്ലതും.... സിദ്ധു പറഞ്ഞതും രുക്ഷ് അവനെ ദേഷ്യത്തോടെ നോക്കി.... "അവള് കരയാൻ അവനാണ് കാരണക്കാരൻ എങ്കിൽ ഇന്നവന്റെ അന്ദ്യം എന്റെ കൈകൊണ്ടായിരിക്കും.... മുന്നിലുള്ള ചെയർ കാല് കൊണ്ട് തട്ടി തെറിപ്പിച്ചുകൊണ്ട് മുന്നോട്ട് നടന്നു പുറകെ സിദ്ധുവും..... "ഞ... ഞാൻ ഓടിച്ചാൽ ശെരിയാവില്ല നീ ഓടിച്ചോ..... കീ സിദ്ധുവിന് കൊടുത്തുക്കൊണ്ട് രുക്ഷ് കാറിലേക്ക് കേറി..... യാത്രയിലുടനീളം രുക്ഷിന്റെ മനസ്സ് ആസ്വസ്ഥമായിരുന്നു.... ചന്തുവിന്റെ മുഖം ഓർക്കാൻ കൂടി കഴിയുന്നില്ല..... ഒരു തരം വെപ്രാളം അവന്റെ മുഖത്ത് സ്ഥാനം പിടിച്ചു... സിദ്ധു ഡ്രൈവിംഗിനിടയിനും രുക്ഷിനെ ശ്രെദ്ധിച്ചുകൊണ്ടിരുന്നു..... വീട് എത്തിയതും രുക്ഷ് കാറിൽ നിന്നും ചാടി ഇറങ്ങി.... ഹാളിൽ സുജാത ടെൻഷനോടെ നിൽക്കുന്നുണ്ട്.....അവരെ ഒന്ന് നോക്കുക കൂടി ചെയ്യാതെ സ്റ്റെയർ കേറി.... റൂമിലേക്ക് കേറിയതും കണ്ടു ബെഡിൽ കമഴ്ന്നു കിടക്കുന്ന ചന്തുവിനെ.. "ചന്തു.... വിളിക്കപ്പോൾ അത്രയേറെ മധുര്യമുണ്ടായിരുന്നു.... അവൾ പതിയെ തലയുയർത്തി നോക്കി... രുക്ഷിനെ കണ്ടതും എണീറ്റിരുന്നു.. കണ്ണൊക്കെ ചുവന്നിട്ടുണ്ട്.... അത് കണ്ടതും ഹൃദയം നുറുങ്ങുന്ന പോലെ തോന്നി രുക്ഷിന്............................. തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story