💞പ്രണയിനി 💞: ഭാഗം 2

pranayini shree

രചന: SHREELEKSHMY SAKSHA

........കാത്തിരിക്കുന്നു എൻ വലം കൈയോട് ചേർത്ത നിൻ ഇടം കൈയിൽ മുത്തമിട്ട് നെഞ്ചോട് ചേർക്കാൻ...... സ്നേഹത്തോടെ.. പ്രണയിനി. പ്രണയിനി...... ഇതാരപ്പാ... ഈ പ്രണയിനി. മ്മ് എന്തായാലും സാഹിത്യത്തിൽ പിടിപാട് ഉണ്ടെന്ന് തോനുന്നു.. ഇനിയിപ്പോ ലെച്ചു(അനിയത്തി) പറഞ്ഞത് പോലെ പിള്ളാര് ആരെങ്കിലും എന്നെ പറ്റിക്കാൻ ചെയ്യുന്നതാവും.അല്ലാതെ എന്റെ അറിവിൽ ഞാൻ ഇതുവരെ ആരെയും പ്രണയിച്ചിട്ടില്ല... ആ എന്തേലും ആവട്ടെ.. അവൻ ആ പേപ്പർ മടക്കി പോക്കെറ്റിൽ വെച്ച് വണ്ടിയെടുത്തു വീട്ടിലേക്ക് പോയി.. വണ്ടി ഓടിക്കുന്നുവെങ്കിലും അവന്റെ ചിന്ത മുഴുവൻ ആ ലെറ്ററിനെ കുറിച്ച് ആയിരുന്നു. അവൻ മുൻപ് കിട്ടിയ എഴുത്തിലെ വരികൾ ഓർമ്മിക്കാൻ ശ്രമിച്ചു. അതും ഇതുപോലെ കാത്തിരിക്കുന്നു എന്നാണ് തുടങ്ങുന്നത്... ഒരുപാട് ആലോചിച്ചെങ്കിലും ആ വരികൾ പൂർണ്ണമാക്കാൻ അവനു സാധിച്ചില്ല.. വീട്ടിലെത്തിയതും അവൻ നേരെ അവന്റെ മുറിയിൽ കയറി നേരത്തെ കിട്ടിയ കത്തുകൾ എടുത്തു നോക്കി.

എല്ലാത്തിന്റെയും തുടക്കം മാഷേ എന്ന് വിളിച്ചുകൊണ്ടാണ്.. നല്ല വടിവൊത്ത കൈപടയിൽ നീല മഷിപേന കൊണ്ട് എഴുതിയിരിക്കുന്നു. പാർക്കർ പെന്നിന്റെ മഷിയുടെ മണം അവന്റെ നാസികയിലേക്ക് കയറി. പണ്ടുമുതലേ അവനു ആ മണം വലിയ ഇഷ്ടമാണ്. അത്കൊണ്ട് മാത്രമാണ് ഇന്നും പ്ലാസ്റ്റിക് പേന ഉപയോഗിക്കാതെ പാർക്കർ പെന്നുമായി നടക്കുന്നത്. ആദ്യകത്തിൽ അമ്പലത്തിൽ വെച്ച് കിട്ടിയതിൽ എഴുതിയത് ഇങ്ങനെയാണ്. '....... കാത്തിരിക്കുന്നു നിൻ കൈയ്യാൽ എൻ നെറ്റിയിൽ ചന്ദനമെഴുതുന്ന നാളിലേക്ക്........' രണ്ടാമത്തേതിൽ. '...... കാത്തിരിക്കുന്നു നിൻ മിഴിയിലൂടെ ഈ ലോകമിന്നെന്റേതാക്കുവാൻ.........' കൊള്ളാം.. അവന്റെ ചുണ്ടിൽ അറിയാതെ ഒരു ചിരി വിടർന്നു. പിന്നെയും സംശയം ബാക്കി.. ആരാണ് പ്രണയിനി... എന്തിനീ ഒളിച്ചു കളി.... വാട്സപ്പ് ഇൻസ്റ്റ കാലത്ത് ഒരു കത്ത് പരുപാടി... "എന്താ ഏട്ടാ.. വന്നപാടെ മുറിയിൽ കേറി വായിക്കുന്നേ..." മുറിയിലേക്ക് കയറിയ ലെച്ചു അവന്റെ കൈയിൽ നിന്നും എഴുത്ത് വാങ്ങി കൊണ്ട് ചോദിച്ചു. നീ ഇന്ന് നേരത്തെ എത്തിയോ... ശിവചോദിച്ചു മ്മ്.. അവൾ കത്ത് വായിക്കുന്നതിനിടയിൽ ഒന്ന് മൂളി. ആഹാ.. ഇന്നും കിട്ടിയോ.. പ്രണയിനി..

അവൾ ചിരിയോടെ ചോദിച്ചു.. മ്മ്.. എന്നാലും ഇതാരാകും.. ശിവ താടി തടവി... എന്റെ ഏട്ടാ ഇത് ഏട്ടനെ പറ്റിക്കാൻ ക്ലാസ്സിലെ കുട്ടികൾ വല്ലതും എഴുതുന്നതാകും. എന്നാലും വരികൾ കൊള്ളാം.. എന്തിന്... ഒരു രസം... എനിക്ക് തോന്നുന്നത് മറ്റേ ഒരു കുട്ടിയുടെ കാര്യം ഏട്ടൻ പറഞ്ഞില്ലേ.. എന്തോ ഒരു ശ്രദ്ധയോ മറ്റോ മ്മ്.. അവൻ മൂളി. ആ കുട്ടിയാകും എന്നും ചേട്ടൻ അതിനെ കണ്ണുപൊട്ടുന്ന ചീത്ത വിളിക്കുന്നതിന്‌ ഒരു പണി തരുന്നത് ആകും. അവൻ ഒന്നാലോചിച്ചു ഇനി അവളെങ്ങാനും ആണോ... അവൾ ഹോസ്റ്റലിൽ അല്ലേ നിൽക്കുന്നെ... പിന്നെ എങ്ങനെ അതിരാവിലെ അമ്പലത്തിൽ വന്നു ലെറ്റർ വെക്കുന്നത് കോളേജ് ഹോസ്റ്റൽ കോളേജിന്റെ മതിലകത്തു തന്നെ ആണ്. പിന്നെ എങ്ങനെ ചായക്കടയിൽ... ബുക്ക് സ്റ്റാൾ ഓക്കെ... ബാക്കി രണ്ടിടത്തും അവൾ വരാനുള്ള ചാൻസ് വളരെ കുറവാണു... ഏയ് അവളാകാൻ വഴിയില്ല...എഴുതും കൂടെ സാഹിത്യവും.. വല്ല ചിത്രരചനയോ മറ്റോ ആണെങ്കിൽ പിന്നെയും പറയാം.. അതെന്താ ഏട്ടാ... അവളുടെ ബുക്ക് നീ ഒന്ന് കാണണം മുഴുവൻ അവളുടെ ചിത്രരചനയാണ്.. നന്നായി വരക്കോ... മ്മ് പിന്നെ.... പക്ഷെ കണ്ണും മരവും നക്ഷത്രവും ആണെന്നെ ഉള്ളു.. മ്മ് മനസിലായി..

ലെച്ചു ചിരിച്ചു. ഇന്നും ആള് പുറത്തായിരുന്നോ... മ്മ് ആയിരുന്ന്... എടി അതല്ല.. അവൾ ക്ലാസ്സിൽ ശ്രദ്ധിക്കുകയില്ലെങ്കിലും പേപ്പറിനു എല്ലാം നല്ല മാർക്ക് ഉണ്ട്. അതുപോലെ തന്നെ എവിടെ ഇരുന്നാലും നല്ല ഗ്രാസ്പിങ് പവർ ഉള്ള കുട്ടിയാണ്... ശ്രദ്ധിക്കുന്നില്ല എന്ന് നമുക്ക്‌ തോന്നുന്നതാണ്.. മ്മ് ചിലരങ്ങനെയാ ഏട്ടാ ഒരു കാര്യം ഒരിക്കൽ കേട്ടാൽ മതി. മ്മ്... പിന്നെ അവൾ ആണ് എന്നുള്ള സാധ്യത തള്ളി കളയണ്ട കേട്ടോ.. ആളെ ഒന്ന് വാച്ച് ചെയ്തേക്ക്. കൈപ്പട ഒന്നാണോ എന്ന്.. മ്മ് ശരി ശരി.. നോക്കാം.. നീ അമ്മയോട് ചായ എടുക്കാൻ പറ.. ഏട്ടൻ കുമാരേട്ടന്റെ കടയിൽ നിന്ന് ചായ കുടിച്ചില്ലേ... കുടിച്ചിക്കിന് പക്ഷെ ഈ കത്ത് കണ്ടപ്പോൾ എല്ലാം ആവി ആയി പോയി.. പിന്നെ.... ഒരുകലം ചായ എങ്കിലും ഒരു ദിവസം ചേട്ടന് വേണം.. അതിനു ഇങ്ങനെ ഓരോ കാരണങ്ങൾ പറഞ്ഞാൽ മതിയല്ലോ... അവൻ അതിനു ഒരു ചിരി സമ്മാനിച്ചു. ഈ ചായപ്പൊടി അത്ര നല്ല സാധനം അല്ല കേട്ടോ.. എപ്പോഴും ഇങ്ങനെ കുടിക്കുന്നത് കള്ളിനെക്കാൾ ദോഷം ചെയ്യും.. ഓ... ആയിക്കോട്ടെ...

നീ നിന്ന് ഉപദേശം ഇറക്കാതെ ഒന്ന് പുറത്ത് പോയെ... എനിക്ക് കുളിക്കണം . ഓ... ലെച്ചു അവനെ നോക്കി ഒരുലോഡ് പുച്ഛം വാരിവിതറി അടുക്കളയിലേക്ക് പോയി. *പുളിയിറയിൽ മോഹന്റെയും ശരാധയുടെയും മക്കളാണ് ശിവശങ്കർ എന്ന ശിവയും ശിവലക്ഷ്മി എന്ന ലെച്ചുവും. സർക്കാർ ജോലിക്കാരനായിരുന്ന അച്ഛൻ കുറച്ച് വർഷങ്ങൾക്ക് മുൻപ് മരിച്ചു അമ്മ അധ്യാപികയായിരുന്നു. അമ്മയുടെ അതെ പാത പിന്തുടർന്ന് ശിവയും കോളേജ് അധ്യാപകനായി. ചേട്ടനെ റോൾമോഡൽ ആക്കിയ ലെച്ചുവും അധ്യാപനം തന്നെ മതി എന്ന അഭിപ്രായത്തിൽ നിന്നു. അവൾ ബി എഡ് അവസാന വർഷ വിദ്യാർത്ഥി ആണ്. കുളിച് തുവർത്തി നിന്നപ്പോഴാണ് അടുക്കളയിൽ നിന്ന് അമ്മ വിളിച്ചത്. ശിവ.... വേഗം വാ.. ചായ തണുക്കുന്നു.. ദാ വന്നമ്മേ...... ചായയുടെ കൂടെ കഴിക്കാൻ അമ്മ ഇലയടയും ഉണ്ടാക്കിയിരുന്നു. അതും കഴിച്ചു അവൻ ഉമ്മറത്തേക്ക് വന്നിരുന്നു. രാവിലെ സമയം കിട്ടാത്തതിനാൽ വൈകിട്ട് ആണ് പത്ര പാരായണം.. രാവിലെ തലകെട്ടു മാത്രം നോക്കി വയ്ക്കും. രാത്രി കുട്ടികളുടെ അസൈൻമെന്റ് നോക്കുകയായിരുന്നു. ശിവ. പതിവില്ലാതെ ഒന്നിലും ശ്രദ്ധ കൊടുക്കാൻ അവനു പറ്റിയില്ല..

മനസ് അറിയാതെ ആ ആക്ഞ്ഞതാ പ്രണയിനിയെ തേടി പോകുന്നോ...അവൻ അസ്സയിന്മെന്റ് പേപ്പറുകൾ മാറ്റി വെച്ച് പ്രണയിനിയുടെ കത്തുകൾ എടുത്തു വെച്ച് നോക്കി. എവിടെയൊക്കെയോ ഈ കത്ത് തന്നെ ആകർഷിക്കുന്നു. അവൻ വീണ്ടും വീണ്ടും കത്തുകൾ മാറി മാറി വായിച്ചുകൊണ്ടിരുന്നു. പിറ്റേന്ന് രാവിലെ തന്നെ ഇന്ന് എവിടുന്ന് ആകും കത്ത് കിട്ടുക എന്ന് ആലോചിചാണ് അവൻ ഉണർന്നത്. ക്കോളജിലേക്ക് പോകും വഴി മനപൂർവം അമ്പലത്തിൽ കയറി. എങ്കിലും അവന്റെ നോട്ടം ഇടക്ക് ഇടക്ക് അവന്റെ ബൈക്കിനെ തേടി പോയിരുന്നു ബൈക്കിന്റെ അയലത്തുപോലും ആരും ഇല്ലാ.. തൊഴുത് ഇറങ്ങിയപ്പോൾ കത്തില്ല... അവനു എന്തോ നിരാശ തോന്നി. പോകും വഴി വീണ്ടും ഒരു കാര്യവുമില്ലാതെ ബുക്ക് സ്റ്റാളിൽ കയറി ഒരു പേന വാങ്ങി.. കുറെ നേരം കടക്കാരനോട് എന്തൊക്കെയോ സംസാരിച്ചു നിന്നു. തിരിച്ചുവന്നപ്പോൾ ബൈക്കിൽ കത്ത്.. അവൻ മുഖത്ത് സൂര്യൻ ഉദിച്ചു.എന്നാലും കൊണ്ട് വെച്ചതാരെന്ന് കാണാൻ പറ്റിയില്ല...

അവൻ ചുറ്റും വീണ്ടും കണ്ണോടിച്ചു. കത്ത് തുറന്നു വായിച്ചു.. 'മാഷേ.... ഈയിടയായി ഭക്തി കുറച്ച് കൂടുതലാണല്ലോ.. എന്ത് പറ്റി...' ങേ.. അപ്പോൾ അമ്പലത്തിൽ ഉണ്ടായിരുന്നോ.. പിന്നെയെന്താ.. അവിടെ കത്ത് കാണാഞ്ഞത്.. 'ഈ ഉള്ള പാർക്കർ പേന എല്ലാം വാങ്ങി കൂട്ടിയാൽ ബാക്കിയുള്ളവന് വല്ലതും കിട്ടുവോ ആവോ...' ഓരോ വരി വായിക്കുമ്പോഴും അവന്റെ ഉള്ളിൽ അത്ഭുതം നിറഞ്ഞുവന്നു. ഞാൻ പേന വാങ്ങാൻ കയറിയതാണെന്ന് എങ്ങനെ അറിഞ്ഞു. ഞാൻ കടയിൽ നിന്നപ്പോൾ മറ്റാരും വന്നതുമില്ല... മാഷേ... ഞാൻ വരുന്നുണ്ട് മാഷിന്റെ പുളിയിറ വീട്ടിലേക്ക്... ......... കാത്തിരിക്കുന്നു നിൻ ഹൃദയം എനിക്കായ് മിടിക്കുന്നതറിയുവാൻ, നിൻ സിരയിലെ രക്തം എൻ പേര് ചൊല്ലുന്നതറിയുവാൻ........... എന്ന് സ്നേഹത്തോടെ പ്രണയിനി ....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story