💞പ്രണയിനി 💞: ഭാഗം 24

pranayini shree

രചന: SHREELEKSHMY SAKSHA

ശ്രദ്ധ 5 മണി തൊട്ട് ശിഖയെ വിളിക്കുവാനണ് .. ഫോൺ സ്വിച്ച് ഓഫ്‌.. ഈ മാളു ഫോണും ഓഫ് ആക്കി ഇതെവിടെ പോയി കിടക്കുവാണ്.ശ്രദ്ധ രമ ആന്റിയുടെ ലാൻഡ് ഫോണിലേക്ക് വിളിച്ചു. ഹലോ ആന്റി ഞാൻ ശ്രദ്ധയാണ്. ശിഖ ഉണ്ടോ അവിടെ.. വിളിച്ചിട്ട് കിട്ടുന്നില്ല.. ആ ഉണ്ട് മോളെ.. ശിഖയുടെ ഫോൺ നിലത്ത് വീണു പൊട്ടി. ആണോ എന്ത് പറ്റിയതാ.. അറിയില്ല കൈയിൽ നിന്ന് വീണതാ എന്നാ പറഞ്ഞെ ഞാൻ വിളിക്കാം. ആ ആന്റി.. 'ശിഖ.... ശിഖ... 'അവർ വിളിക്കുന്നത് ശ്രദ്ധ ഫോണിലൂടെ കേട്ടു. 'ആ ആന്റി..' 'ദാ നിന്നെ ശ്രദ്ധ വിളിക്കുന്നു.' 'ആ ദാ വന്നു..' ഹലോ സച്ചു... നിന്റെ ഫോണിനെന്ത് പറ്റി.. ഹാ അത് നിലത്ത് വീണു പൊട്ടി. എന്നാ നിനക്ക് അതൊന്ന് വിളിച്ചു പറഞ്ഞൂടെ... എത്രായി വിളിക്കുന്നു. സോറി സച്ചു മറന്നു പോയി. മ്മ് നിന്റെ ശബ്ദം എന്താ വല്ലാണ്ടിരിക്കുന്നെ... ഹേയ് ഒന്നുമില്ല... ഒന്നുമില്ലേ... ഇല്ലടാ.. ഫോൺ പോയതിന്റെ വിഷമം ആണ്.. ഓ.. അത് നന്നാവുമോ.. ഇല്ലാ...

നന്നാക്കുന്ന കാശ് ഉണ്ടേൽ പുതിയ ഒരെണ്ണം വാങ്ങാം. അത് പത്ത് കഷ്ണം ആയി. അപ്പൊ നീയെന്തുവാ അതിട്ടു ഫുട്‌ബോൾ കളിക്കുവായിരുന്നോ .. സാദാരണ ഫോൺ നിലത്തിട്ടാൽ തന്നെ കൂടിപ്പോയാൽ ഡിസ്പ്ലേ പോകും നി ഇത് എന്ത് കാണിച്ചത.. അത് പിന്നെ.. ഏത് പിന്നെ സത്യം പറഞ്ഞോ മാളു നിന്റെ ഫോൺ എന്തെ... എടി.. അത് ഞാൻ എറിഞ്ഞു പൊട്ടിച്ചതാ... ങേ.. എന്തിന്.. അവൾ ഒന്നും മിണ്ടിയില്ല... പറ മാളു എന്തിനാന്ന്.. നീ ഇങ്ങോട്ട് വാ പറയാം.. മാളു കരയും പോലെ ആയി. എന്താ മാളു എന്താ പറ്റിയെ.. ഒന്നൂല്ലടി.. നീ വാ.. വരുമ്പോ ഒരു ഫോൺ വാങ്ങാൻ പറ്റുവോ.. ഞാൻ ഇപ്പൊ ഹോസ്റ്റലിൽ ആണ് സമയം 6.00കഴിഞ്ഞു ഇനി ഞാൻ എങ്ങനെ വരാനാ... അപ്പുറത്ത് മൗനം. ഞാൻ വരാം നി വെക്ക്. എങ്ങനെ... അതൊക്കെ ഞാൻ വന്നോളാം.. നി ഫോൺ വെക്ക്. സച്ചു ഫോൺ കട്ട് ആക്കി വിക്കിയെ വിളിച്ചു. എന്താടി പട്ടി. എടാ നി ഒരു 7.00മണിക്ക് ഹോസ്റ്റൽ വരെ വരണേ...

ഹേയ് എനിക്ക് വയ്യ സിനിമക്ക് ആണേൽ അന്ന് നീ വിളിച്ച തെറി ഓക്കെ എനിക്ക് ഇപ്പോഴും ഓർമയുണ്ട്. എനിക്ക് വയ്യ.. അതൊന്നും അല്ലടാ പോത്തേ.. മാളൂന്റെ അടുത്ത് വരെ പോവാന.. ചേച്ചിക്ക് എന്ത് പറ്റി. അവൾക്കൊന്നും പറ്റിയില്ല. നി വാ... ഞാൻ പറയാം. ആ.. അവൾ ഫോൺ വെച്ച് മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി. ഇനി ഫറയെയും ദിവ്യയെയും എങ്ങനെ സമ്മതിപ്പിക്കും..അവളുമാർ കേൾക്കില്ല സെന്റി ഏൽക്കില്ല.. ഇനിപ്പോ. പറഞ്ഞിട്ട് പോവാൻ അവളുമാർ സമ്മതിക്കില്ല. മെസ്സിൽ പോയി നേരത്തെ കഴിച്ചു വരാം അല്ലേൽ ആ പെണ്ണുമ്പിള്ള ഇങ്ങോട്ട് കേറി വരും. ശ്രദ്ധ പോയി ഫുഡ്‌ കഴിച്ചു വന്നു. റൂമിൽ ചെല്ലുമ്പോൾ ഫറ അവളെ കാര്യമായി ഒന്ന് ഉഴിഞ്ഞു നോക്കി. എന്താടി നോക്കുന്നെ... ഏയ്‌ ഒന്നുമില്ല കാര്യായിട്ട് നേരത്തെ മെസ്സിൽ കേറിയോണ്ട് നോക്കിയതാ.. ഈ.. ശ്രദ്ധ നന്നായി ഒന്നിളിച്ചു കൊടുത്തു ഏഴു മണിയായപ്പോൾ വിക്കി താഴെ വന്നു ശ്രദ്ധയെ വിളിച്ചു. അവൾ ബാത്‌റൂമിൽ പോയി വരാം എന്ന് പറഞ്ഞു

എഴുന്നേറ്റ് വെളിയിലേക്ക് നടന്നു. ഷെയ്ഡിൽ കൂടെ ഇറങ്ങി മതിലിൽ കേറി. ചാടി ഇറങ്ങി. എന്നിട്ട് ഫറക്ക് മെസ്സേജ് ചെയ്തു. എടി വെരി സോറി നിങ്ങളോട് പറഞ്ഞാൽ സമ്മതിക്കില്ല എന്ന് അറിയാം. ചേച്ചിക്ക് എന്തോ വയ്യാന്നു തോന്നണു അവളുടെ അടുത്ത് പോവാൻ വേറെ വഴി ഇല്ലാ. മേട്രിന് ഇനി എന്നെ തിരക്കില്ല ഒന്ന് ഹെല്പ് ചെയ്യാനേ 9.00ന് മുൻപ് തിരികെ വരാം എന്ന് പ്രതീക്ഷിക്കുന്നു. മെസ്സേജ് കണ്ടതും ടെക്സ്റ്റായും ഓഡിയോ ആയും നല്ല സംസ്‌കൃത ശ്ലോകം അവളുമാർ പറയാൻ തുടങ്ങി. അതോടെ അവൾ നെറ്റ് ഓഫ് ചെയ്ത് വിക്കിയോട് വണ്ടി എടുക്കാൻ പറഞ്ഞു. പോകുന്ന വഴിക്ക് ഒരു ഫോൺ വാങ്ങാനും അവൾ മറന്നില്ല. വിക്കിയെ രമ ആന്റിക്ക് നേരത്തെ കണ്ട് പരിചയം ഉള്ളത് കൊണ്ട് ആ പ്രശ്നം വന്നില്ല പക്ഷെ ഈ രാത്രി അവൾ എങ്ങനെ ഹോസ്റ്റലിനു പുറത്ത് വന്നു എന്ന് അവരുടെ ചോദ്യത്തിനു ശ്രദ്ധ കണ്ണടച്ചു ഒന്ന് ഇളിച്ചു കൊടുത്തു. അവർ ശിഖയെ കാണാൻ മുകളിലോട്ട് പോയി. ശ്രദ്ധ നി എങ്ങനെ വന്നു. ശിഖ അതിശയത്തോടെ ചോദിച്ചു.

ഇവന്റെ കൂടെ.. ശ്രദ്ധ ചിരിയോടെ പറഞ്ഞു. അവൾ കുറച്ചു നേരം ശ്രദ്ധയെ നോക്കി. മതിൽ ചാടിയോ. ആ മുത്തേ.. അവളുടെ കവിളിൽ പിച്ചിക്കൊണ്ട് ശ്രദ്ധ പറഞ്ഞു. അതൊക്കെ വിട് എന്താ നിന്റെ പ്രശ്നം നി എന്തിനാ ഫോൺ എറിഞ്ഞു പൊട്ടിച്ചേ... ശിഖ മുഖം താഴ്ത്തി ഇരുന്നു. ശ്രദ്ധ അവളുടെ താടിയിൽ പിടിച്ചു ഉയർത്തി അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്താ മാളു എന്താടി പറ്റിയെ... അവളുടെ സ്വരം ഇടറിയിരുന്നു. ശിഖ അവളെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി. ചെ... ഇവര് ചുമ്മാ സെന്റി അടിച്ചു എന്നെ കരയിക്കും....വിക്കി മാളുവിന്റെ കരച്ചിൽ കണ്ട് നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് ബാൽക്കണിയിലേക്ക് ഇറങ്ങി പോയി. എന്താ മാളു എന്താ പറ്റിയെ... ശ്രദ്ധയും അപ്പോഴേക്കും കരഞ്ഞിരുന്നു. നീ പറയുന്നുണ്ടോ.. ഇങ്ങനെ വിളിച്ചു കരയാൻ ആണോ എന്നെ ഇപ്പൊ വിളിച്ചു വരുത്തിയെ.. ശിഖ കണ്ണ് തുടച്ചു. മാഷിന്റെ കല്യാണം ആയി.ഇന്ന് പെണ്ണ് കാണാൻ പോയതാ.. പെണ്ണിനെ ഇഷ്ട്ടപെട്ടുത്രെ...

ഉടനെ കല്യാണം കാണൂന്നും.. അത്രയും പറഞ്ഞപ്പോഴേക്കും ശിഖ വീണ്ടും കരയാൻ തുടങ്ങിയിരുന്നു. ശ്രദ്ധ ആകെ ഞെട്ടി ഇരിക്കുകയാണ്. ഹേയ് അത് ചിലപ്പോ നിന്നെ പറ്റിക്കാൻ പറഞ്ഞതാവും. അവൾ ഒന്നും മിണ്ടിയില്ല. എന്താ മാഷ് പറഞ്ഞെ.. മാഷിന് നിന്നെ ഇഷ്ട്ടാന്നും നിന്റെ വരികളെ മാഷ് പ്രേമിക്കുന്നു എന്നൊക്കെ അല്ലേ നി കഴിഞ്ഞ ദിവസം വിളിച്ചപ്പോ പറഞ്ഞെ.. എന്നെ ഇഷ്ട്ടാണെന്നു പറഞ്ഞിട്ടില്ല വരികളെ ഇഷ്ട്ടാണെന് പറഞ്ഞപ്പോ ഞാൻ എന്റെ ആഗ്രഹം കൊണ്ട് വെറുതെ ഊഹിച്ചതാ... ആണെങ്കിൽ തന്നെയും നിന്നോട് പിന്നെ ഇത്രയും ദിവസം ചാറ്റ് ചെയ്തില്ലേ അതൊക്കെയോ.. നിന്നെ കാണാൻ ആഗ്രഹം... ഓക്കെ ഉണ്ടെന്നോ.. ശ്രദ്ധ വാക്കുകൾക്കായി പരതി.. ഞാൻ ചോദിച്ചു. ആഗ്രഹം ഉണ്ടായിരുന്നു ഇനി ഇപ്പൊ അതിന്റെ ആവശ്യം ഇല്ലാന്നാ പറഞ്ഞെ.. അതെന്തേ... ഇന്ന് കാണാൻ പോയ പെണ്ണിനെ ഇഷ്ട്ടപെട്ടന്ന്.. ഇന്ന് മാഷ് ലീവ് ആരുന്നോ. ശിഖ കണ്ണീര് തുടച്ചു ചോദിച്ചു. ശ്രദ്ധ തല താഴ്ത്തി അതെ എന്ന് തല കുലിക്കി.

അല്ലേൽ തന്നെ മാഷ് എന്തിനാ.. എന്നെ സ്നേഹിക്കുന്നെ... എന്ത് കാര്യത്തിനാ.. എന്നെ കണ്ടിട്ടില്ല ഓർമയില്ല പിന്നെ എന്തിനാ.. അവൾ മൂക്കു തുടച്ചു പതം പറഞ്ഞുകൊണ്ടിരുന്നു. ശ്രദ്ധക്ക് അത് കണ്ട് നല്ല വിഷമം തോന്നി. നി ഇനി ഇങ്ങനെ ഒളിച്ചു കളിക്കണ്ട.. നേരിൽ കാണാം എന്ന് പറ.. നിന്നെ കാണുമ്പോൾ അല്ലേൽ പഴയ കഥയൊക്കെ പറയുമ്പോൾ മാഷ് മാറ്റി ചിന്തിക്കും. എനിക്ക് ഉറപ്പാ.. അതിനു മാഷിന് പഴയതൊന്നും ഓർമ ഇല്ലാലോ.. എന്നെ കണ്ടാൽ തന്നെ വീട്ടുകാർ ഉറപ്പിച്ച പെണ്ണിനെ അല്ലേ കെട്ടു. നി ആദ്യം പോയി കാണു.. ബാക്കി നമുക്ക്‌ നോക്കാം.. ആ കാട്ടുമാക്കാൻ നിന്നെ അല്ലാതെ വേറെ ആരെയും കെട്ടില്ല ഇത് ഞാൻ തരുന്ന വാക്ക.... ശ്രദ്ധ അവളുടെ കൈയിൽ പിടിച്ചു സത്യം ഇട്ടു. ഇന്നാ ഫോൺ നി മെസ്സേജ് അയച്ചു കാര്യം പറ.. മ്മ് അവൾ തലയാട്ടി. മാളു.....

ശ്രദ്ധ വിളിച്ചു. ഒന്ന് പോടീ പെണ്ണെ.... എനിക്ക് നീ കഴിഞ്ഞേ ആരും ഉള്ളു. ഞാൻ തൂങ്ങി ചാവും എന്നൊന്നും നീ ഓർക്കേണ്ട.. ആ വിളിയുടെ അർത്ഥം മനസിലാക്കി എന്നോണം ശിഖ പറഞ്ഞു. ചെ... ഒന്ന് സ്വസ്ഥമായി നിനക്കൂടെ ഉള്ളത് അടിച്ചു മാറ്റം എന്ന് കരുതിയ ഞാൻ ആരായി.. ശ്രദ്ധ അവളുടെ മനസ് മാറ്റാൻ ചിരിയോടെ പറഞ്ഞു. അതൊക്കെ വെറുതെയ മോളെ... കണ്ണ് തുടച്ചു ശിഖ ചിരിയോടെ പറഞ്ഞു. അതന്നെ..... അവൻ പോയ അവന്റെ ചേട്ടൻ അതായിരിക്കണം നമ്മുടെ ആറ്റിട്യൂട്.. ശിഖ ചിരിച്ചു. ഇനി അങ്ങേരെങ്ങാനും നിന്നെ തേക്കുവാണേൽ ദാ ഒരു ഗതിയും പരഗതിയും ഇല്ലാത്ത ഇവനെ നിനക്ക് കെട്ടിച്ചു തന്ന് ഞാൻ ത്യാഗം ചെയ്യാം പോരെ... വിക്കിയെ ചൂണ്ടി ശ്രദ്ധ പറഞ്ഞു. എനിക്ക് വേണ്ടായേ... ശിഖ കൈ തൊഴുതു പറഞ്ഞു ശ്രദ്ധക്ക് പകുതി സമാദാനം ആയി അവൾ വിക്കിയുടെ കൂടെ തിരിച് ഹോസ്റ്റലിലേക്ക് പോയി. ആരും ഒന്നും അറിഞ്ഞില്ല.

പക്ഷെ തിരികെ റൂമിൽ കയറിയതും ഫറയുടെയും ദിവ്യയുടെയും കൈയിൽ നിന്ന് അവൾക്ക് കണക്കിന് കിട്ടി.. 💞💞💞 വേദ കോളേജിൽ നിന്ന് ഇറങ്ങാൻ പോകുമ്പോഴാണ് ഗേറ്റിനു മുൻപിൽ മഹിയെ കാണുന്നത്.അവൾക്ക് വല്ലാത്ത സന്തോഷം തോന്നി. പക്ഷെ അവൻ ശിഖയെ കാത്ത് നിൽക്കുവാണല്ലോ എന്ന് ഓർത്തപ്പോൾ ചെറിയ നീറ്റലും തോന്നി.അവൾ കുറച്ചു നേരം അവനെ നോക്കി നിന്നിട്ട് അവളുടെ വണ്ടിക്ക് അടുത്തേക്ക് നടന്നു. മഹി വേദ ഗേറ്റ് കടന്നു വരുന്നത് കണ്ടതും വണ്ടിക്ക് കൈ കാണിച്ചു. അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. മഹിയേട്ടൻ എന്താ ഇവിടെ... കാര്യം അറിയാമെങ്കിലും അവൾ വെറുതെ ചോദിച്ചു. ശിഖ ലീവ് ആണോ.. അവൾ വേദന നിറഞ്ഞ പുഞ്ചിരിയോടെ തലയാട്ടി. എന്തെ എന്ത്പറ്റി. അത് അവൾ ആക്....... പെട്ടന്ന് എന്തോ ഓർത്തിട്ടെന്ന പോലെ മാറ്റി പറഞ്ഞു. അത് അവളുടെ കല്യാണം ആയി നാട്ടിലാണ് ഇപ്പൊ.....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story