💞പ്രണയിനി 💞: ഭാഗം 37

pranayini shree

രചന: SHREELEKSHMY SAKSHA

മണ്ഡപത്തിൽ നിന്ന് ഇറങ്ങിയപ്പോ മുതൽ തുടങ്ങിയ ഫോട്ടോ എടുപ്പ് ആണ്. ക്യാമറ ചേട്ടൻ ഓരോ പോസ്സ് പറഞ്ഞു കൊടുക്കും അത് പോലെ നിർത്തി ഫോട്ടോ എടുപ്പ്. രണ്ട് മൂന്നു ക്യാമറ ചേട്ടന്മാർ ഉണ്ട് ഒരാൾ ശ്രദ്ധയെ കണ്ടപ്പോ തോട്ട് അവളുടെ പുറകെ ആണ്. എല്ലാവരും അത് നന്നായി ശ്രദ്ധിക്കുകയും ചെയ്തു.ബാക്കി രണ്ട് പേര് ഇവരെ നിർത്തി വെറുപ്പിക്കുവാന്.. ചേട്ടാ ഒരു ഉമ്മ കൊടുക്കി... ക്യാമെറയിൽ മുൻപ് എടുത്ത ഫോട്ടോ നോക്കി കൊണ്ട് ക്യാമറ മാൻ പറഞ്ഞു. ശിഖ ശിവയെ അന്ധളിച്ചു നോക്കി. ഇവനിത് എന്തിന്റെ കേട് എന്ന് ആ നോട്ടത്തിൽ ഉണ്ടായിരുന്നു. ശിവ ഒരു കള്ള ചിരിയോടെ നോക്കി. ശിഖ പുരികം പൊക്കി എന്തെന്ന് ചോദിച്ചു. അവൻ ഒന്നുമില്ലെന്ന് കണ്ണടിച്ചു കാണിച്ചു. "കൊടുക്ക് ചേട്ടാ സ്വന്തം പ്രോപ്പർട്ടി അല്ലേ..."എല്ലാരും ശബ്ദം കെട്ട ഭാഗത്തേക്ക്‌ നോക്കി. ശ്രദ്ധ. ശിഖ അവളെ നോക്കി എന്തൊക്കെയോ കാണിച്ചു അവൾ മൈൻഡ് ചെയ്തില്ല.. ആന്നെ.. കൊടുക്ക്...

നെറ്റിക്ക് നിക്കേ ഞാൻ ക്യാമറ സെറ്റ് ആകട്ടെ... ക്യാമറ ചേട്ടാ അതും പിടിച്ചു നിൽപ്പായി.. അവസാനം മാഷ് ശിഖയെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരുമ്മ കൊടുത്ത്. ആഹാ പെർഫെക്ട്... സ്വന്തം കഴിവിനെ പുകഴ്ത്തി കൊണ്ട് ആ അയാൾ പറഞ്ഞു. അതെ.... ജോലിക്ക് എടുക്കുമ്പോ ആള് നല്ലതാണോ എന്ന് ചെക്ക് ചെയ്തിട്ട് എടുക്കുന്നത് നന്നായിരിക്കും.. എന്റെ പുറകെ നടക്കുന്ന ആ പൂവങ്കോഴിക്ക് ഒരു ഇച്ചിരി വെള്ളം കൊടുക്ക് കുറെ ആയി കൊക്കുന്നു... ശ്രദ്ധ ഒരുലോഡ് പുച്ഛം അവനു നേരെ വാരി എറിഞ്ഞു ക്യാമറ ചേട്ടനെ നോക്കി പറഞ്ഞു നടന്നകന്നു. ശിഖ വാ പൊത്തി ചിരിച്ചു. കൂട്ടത്തിൽ സീനിയർ എന്ന് തോന്നുന്ന ആ ചേട്ടൻ ചമ്മിയ ഒരു ചിരി കൊടുത്ത് അവനെ നോക്കി പല്ല് കടിച്ചു. അപ്പു ആ ക്യാമറ ചേട്ടന്റെ തോളത്ത് കൈയിട്ട് ആലിന്റെ ചോട്ടിലേക്ക് നടന്നു.. അതെ... നിന്നോട് ഫോട്ടോ എടുക്കാൻ പറഞ്ഞത് കല്യാണ ചെക്കന്റെയും പെണ്ണിന്റെയു അല്ലേ..പിന്നെന്തിനാ അവളുടെ പുറകെ നടക്കുന്നത്.. അത് നല്ലത് അല്ലാട്ടോ... മോനിക്ക് നന്നാവാൻ ചേട്ടൻ ഒരു മരുന്നു തരട്ടെ... അവൻ എന്തെന്ന രീതിയിൽ അവനെ നോക്കിയതും ചെകിടടച്ചു ഒരു അടി കിട്ടി..

അപ്പൊ ചേട്ടൻ പോട്ടേ... അപ്പു മുണ്ടും മടക്കി കുത്തി നടന്നു പോയി.. അവൻ കവിളത്ത് കൈയും വെച് ഇരിക്കുമ്പോഴാണ് വിക്കി അങ്ങോട്ട് വന്നതേ... നിന്നെ ഞാൻ എവിടൊക്കെ നോക്കി എന്റെ മോനെ.... നിയിത് എവിടാരുന്നു... വന്ന പാടെ വിക്കി കൈയും കെട്ടി നിന്ന് ചോദിച്ചതും അവൻ അടുത്ത അടി മണത്തു.. എ.. എന്താ ചേട്ടാ... അവൻ വിക്കി വിക്കി ചോദിച്ചു. നിന്റെ പേര് എന്താ.. രാ.. രാഹുൽ... അപ്പൊ രാഹുൽ മോനെ... ചേട്ടൻ മോന് ഒരു സമ്മാനം തരാവേ... പറഞ്ഞു തീരും മുൻപ് അടി വീണു... എന്തിനാണെന്ന് മനസ്സിലായോ.. അവൻ ആയി എന്ന് തലയാട്ടി.. അപ്പൊ ചേട്ടൻ പോട്ടേ... അവന്റെ കവിളത്ത് രണ്ട് തട്ട് കൊടുത്ത് വിക്കി നടന്നു പോയി.. ആ പെണ്ണിന്റെ പുറകെ നടന്നതിന് ഇതിപ്പോ 4മത്തെ അടി ആണ്... ഉഫ് പല്ല് പോയി... ഇവനൊക്കെ ഏതാണോ എന്തോ..അവൻ കവിളത്ത് കൈയും വെച് പറഞ്ഞു. ആ കല്യാണ ചെക്കന്റെ അടി ഒടുക്കലത്തെ ആയി പോയി അപ്പോഴാണ് ശ്രദ്ധ അതുവഴി പോയത്. അവൻ അവളെ ഒന്ന് നോക്കി. അവൾ തിരിച് നോക്കിയപ്പോൾ അവൻ നോട്ടം മാറ്റി... ഇത് കുറെ തവണ ആവർത്തിച്ചപ്പോൾ ശ്രദ്ധ അവന്റെ അടുത്തേക്ക് വന്നു. ഡ നിനക്ക് എന്തിന്റെ കേടാണ്...

അയ്യോ പെങ്ങളെ സോറി... ഇനിയും തല്ല് കൊള്ളാൻ വയ്യ.. ഇപ്പൊ തന്നെ 4എണ്ണം ആയി ഇനി പെങ്ങളെ ഒന്ന് നോക്കുക പോലും ഇല്ലാ... ശ്രദ്ധ പറയും മുൻപേ അവൻ കൈ തൊഴുതു പിടിച്ചു പറഞ്ഞു നടന്നു പോയി.. ശ്രദ്ധ അവിടെ കിളി പോയി നിന്നു.. 4 എണ്ണമോ... അതാരപ്പ... ഓ വിക്കി അല്ലേൽ അപ്പു... എന്തായാലും ശല്യം ഒഴിഞ്ഞല്ലോ സമാദാനം. ശ്രദ്ധ സദ്യ ഓഡിറ്റോറിയത്തിലേക്ക് നടന്നു. ഫറയും ദിവ്യയും ആദ്യമേ തന്നെ പോളിംഗിന് കേറിയിട്ടുണ്ട്.. കൂടെ വിളമ്പാൻ നിൽക്കുന്ന സേട്ടൻമാരെ വായിനോട്ടവും. ഡീ.. ആ അച്ചാർ വിളമ്പുന്ന ചേട്ടൻ കൊള്ളാം ലെ... ഫറ കഴിക്കുന്നതിനിടയിൽ പറഞ്ഞു. മ്മ് പക്ഷെ താടി ഇല്ലാ... താടി എന്തിനാ പുഴുങ്ങി തിന്നാനോ.. എന്ന പച്ചടി വിളബുന്ന ചേട്ടനെ നോക്കി.. എന്റെ അമ്മോ അതെന്തോന്നാടി... കാടോ... ഇത് താടി അല്ല.. മുടി ആണ്... ദിവ്യ ആ ചേട്ടന്റെ താടി കണ്ട് പറഞ്ഞു. ആ പിന്നെ... താടി വേണോം താനും.. എടി അങ്ങനെ അല്ല.. ഒരുപാട് വേണ്ടാ എന്നാലും വേണം..

ഓ... നി ആ അപ്പു എന്ന ചേട്ടനെ നോക്കിയോ.. നല്ല ലുക്ക്‌ അല്ലേ... ആ പറഞ്ഞിട്ടെന്താ.. ആ മീനൂന് ഉള്ളതല്ലേ... ഓ ആ ചേട്ടന് താൽപ്പര്യം ഇല്ലാത്ത മട്ടാണ്... അയിന്.... അല്ല നിനക്ക് വേണേൽ.. ഫ..... ദിവ്യ ഒരു ആട്ട് വെച് കൊടുത്തു.. പക്ഷെ സംഭവം അൽപ്പം ഉച്ചത്തിലായി എല്ലാരും നോക്കി. അവർ വീണ്ടും ഡീസന്റ് ആയി. എന്താടി... എന്നിട്ട് വേണം ആ പെണ്ണ് എന്റെ എല്ലും പല്ലും എടുക്കാൻ ഒന്ന് പോയെ... അതാരുന്നോ.. നിന്റെ ആട്ട് കേട്ട് പേടിച് പോയി.. അപ്പോഴാണ് ശ്രദ്ധ അവിടേക്ക് വന്നത്. എങ്ങനെ പോകുന്നു..ശ്രദ്ധ ചിരിയോടെ ചോദിച്ചു. ഒന്ന് രണ്ടെണ്ണം കൊള്ളാം...ഫറ താടി ഉഴിഞ്ഞു പറഞ്ഞു. എന്ത്... അല്ല സേട്ടൻമാർ ഒന്ന് രണ്ടെണ്ണം കൊള്ളാം എന്ന്.. ബെസ്റ്റ്.... ഞാൻ കഴിപ്പ് എങ്ങനെ പോണു എന്ന ചോദിച്ചേ... ഓ.. അതാരുന്നോ.. മോശം പറയാറുതല്ലോ... അദാർ ഫുഡ്... എനിക്ക് ഇച്ചിരി പ്രഥമൻ കിട്ടോ.. ദിവ്യ ചോദിച്ചു.. മേങ്ങി കുടിക്കി... ഞാൻ പോവാ... ശിഖയും ശിവയും ഡ്രെസ് മാറി സദ്യക്ക് ഇരുന്നു. ശ്രദ്ധ അവരുടെ കൂടെ ആണ് ഇരുന്നത്.അലച്ചിൽ കാരണം ശ്രദ്ധക്ക് അധികം വിശപ്പ് തോന്നിയില്ല.

അവൾ പെട്ടന്ന് കഴിച്ചു എഴുന്നേറ്റ്. ഇറങ്ങാൻ സമയം അടുക്കുംതോറും ശിഖയുടെ മുഖം മങ്ങി വന്നു. അമ്മ അവളെ കെട്ടിപിടിച്ചു കരഞ്ഞു. അച്ഛൻ കരഞ്ഞില്ലെങ്കിലും ആ മുഖത്തെ വിഷമം മനസിലാക്കാൻ പറ്റും ശ്രദ്ധയെ അവൾ കുറെ നോക്കിയെങ്കിലും അവിടെ എങ്ങും കണ്ടില്ല... വിക്കിയും അപ്പുവും അവളെ നോക്കി നടന്നു. കലവറയിൽ പാചകരോട് സംസാരിച്ചു ഇരിക്കുകയായിരുന്നു അവൾ.. നി ഇവിടെ നിൽക്കണോ... ചേച്ചി ഇറങ്ങാനായി... നി വന്നേ... അപ്പു വന്നു അവളെ വിളിച്ചു. ഏയ് ഞാൻ വരുന്നില്ല അവിടെ മൊത്തം സെന്റി സീൻ ആണ്.. ആഹ് ബെസ്റ്റ്.. നിന്നെ ചേച്ചി തിരക്കുന്നു.. നി വന്നേ..

അവൻ കൈ പിടിച്ചു നടന്നു.. അവളും നടന്നു.. എന്താടി.. നി എന്നെ കണ്ടിട്ടേ പോകു എന്നൊക്കെ... ശ്രദ്ധ അല്പം ഗൗരവത്തിൽ ചോദിച്ചതും ശിഖ പൊട്ടി കരഞ്ഞുകൊണ്ട് അവളെ കെട്ടി പിടിച്ചു.. ആ ഇതാണ് ഞാൻ ഇങ്ങോട്ട് വരാഞ്ഞേ.. പോടീ... നി ചെല്ല്.. ദേ ചേട്ടായി നോക്കി നിന്ന് മടുത്തു.. അവൾ ശിവയെ നോക്കി പറഞ്ഞു. സച്ചൂ..... ആ വിളിയിൽ പിടിച്ചു വെച്ച ധൈര്യം എല്ലാം പോയി ശ്രദ്ധയും കരഞ്ഞു പോയി. മ്മ്.. അമ്മയോടും അച്ഛനോടും പിണങ്ങല്ല്.. മ്മ്.. കുറുമ്പ് കാണിക്കല്ലേ... മ്മ്.. മിസ്സ്‌ യൂ..... മിസ്സ്‌ യൂ ടൂ.... അവൾ ശിഖയുടെ കവിളിൽ നോവിക്കാതെ ഒരു കടി കൊടുത്തു. കണ്ട് നിന്നവർ എല്ലാം കരഞ്ഞു.. കരഞ്ഞു കൂവി അവസാനം മാഷും ശിഖയും യാത്രയാക്കി.. കുറച്ചു അധികം ദൂരം ഉള്ളത് കൊണ്ട് നല്ലവാതിൽ അടുത്ത ദിവസം ആണ്.. അന്ന് തന്നെ റിസപ്ഷൻ നടത്താൻ ആണ് പ്ലാൻ.....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story