💞പ്രണയിനി 💞: ഭാഗം 56

pranayini shree

രചന: SHREELEKSHMY SAKSHA

താഴെ എല്ലാരും അവർക്ക് വേണ്ടി നോക്കി നിൽക്കുവായിരുന്നു എന്ന് അവരുടെ മുഖം കണ്ടപ്പോൾ മനസിലായി..മാളു സെറ്റ് ആണ് ഉടുത്തിരിക്കുന്നത്.. ശിവ ബ്ലാക്ക് കളർ ഷർട്ടും ആ കരയുള്ള മുണ്ടും... അമ്മയും സെറ്റും മുണ്ടും ആണ്... ഇഹ്ഹ് ലേറ്റ് ആയോ.... സച്ചു ചിരിച്ചുകൊണ്ട് ചോദിച്ചു... കൊള്ളാം രണ്ടും ഇതെവിടെ ആയിരുന്നു...നോക്കി കണ്ണ് കിഴച്ചു... ശിവ പറഞ്ഞു... മാളു അപ്പപ്പോഴും സച്ചുവിനെ നോക്കി നിൽക്കായിരുന്നു... ലെച്ചു ആണോ കണ്ണ് എഴുതിച്ചേ... ലെച്ചുവിനെ നോക്കി മാളു ചോദിച്ചു.. ഹാം അവൾ ചിരിച്ചു... തോന്നി.... വോ.... സച്ചു ഒന്ന് പുച്ഛിച്ചു...... എന്ന ഇറങ്ങാം...ശിവ പറഞ്ഞു... എല്ലാരും വന്നു കാറിൽ കയറി... യാത്രയിലുടനീളം അമ്മയും ശിവയും മാളുവും എന്തോ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു എന്നാൽ സച്ചുവും ലെച്ചുവും ഇതൊന്നും ശ്രദ്ധിക്കാതെ അമ്പലത്തിൽ നിന്ന് വന്ന ശേഷമുള്ള കാര്യങ്ങളെ കുറിച്ച് പ്ലാനിങ് ആയിരുന്നു... അമ്പലങ്ങൾ കുറെ കഴിഞ്ഞിട്ടും ശിവ വണ്ടി നിർത്താതെ കണ്ട് സച്ചുവും ലെച്ചുവും കണ്ണിൽ കണ്ണിൽ നോക്കി...

ഏട്ടാ നമ്മൾ അമ്പലത്തിൽ അല്ലേ പോണേ.... ലെച്ചു ചോദിച്ചു.. ഹാം... പിന്നെ.... അമ്പലം കുറെ കഴിഞ്ഞല്ലോ... ദാ എത്തി എന്ന് പറഞ്ഞു ശിവ കാർ നിർത്തി... ഇതേതാ സ്ഥലം എന്ന രീതിയിൽ ലെച്ചുവും സച്ചുവും ഇറങ്ങി... മുന്നിലെ ആ വലിയ ബോർഡ് വായിച്ചു .... ശ്രീ വിശാലാക്ഷീസമേത ശ്രീ വിശ്വനാഥസ്വാമിക്ഷേത്രം.... ഈ പേര് ഞാൻ എവിടെയോ കെട്ടിട്ടുണ്ടല്ലോ..... സച്ചു ഓർത്തു... ലെച്ചുവിന് ഇറങ്ങിയപ്പോൾ തന്നേ സ്ഥലം മനസിലായി കൽപ്പാത്തി ക്ഷേത്രം... സച്ചു ചുറ്റും ഒന്ന് കണ്ണോടിച്ചു... രാഥോത്സവത്തോട് അനുബന്ധിച്ച കുറെ കടകൾ അവിടെ പ്രത്യക്ഷ പെട്ടിട്ടുണ്ട് തമിഴ് ശൈലിയിലുള്ള ആ അമ്പലം പെട്ടന്ന് തന്നേ അവളുടെ നെഞ്ചിൽ ഇടം നേടി.... 10 ദിവസത്തെ ഉത്സവത്തിനു മുന്നോടിയയുള്ള അമ്പലത്തിലെ ഒരുക്കങ്ങൾ അവളെ ശരിക്കും അമ്പരപ്പിച്ചു.. അടുത്ത ഫ്ളക്സിലെ കൽപ്പാത്തി രഥോത്സവത്തിന്റെ ഫോട്ടോ കണ്ടതും പണ്ട് സോഷ്യൽ ടെസ്റ്റിൽ പഠിച്ചത് ഓർമ വന്നു... ഭാരതപുഴയുടെ കൈവഴി കൽപ്പാതിയുടെ തീരത്തെ അതിമനോഹരമായ ഒരു ക്ഷേത്രം 700 വർഷങ്ങൾ പഴക്കമുള്ള ആ ക്ഷേത്രം ചുറ്റി നടന്നു കാണുന്ന തിരക്കിൽ ആയിരുന്നു സച്ചു. ശിവന്റെയും പാർവതിയുടെയും ക്ഷേത്രം കാശി യാത്രയുടെ പൂർണത ഇവിടെ എന്ന് വിശ്വസിക്കുന്നു....

ശിവ പ്രതിഷ്ട്ട കാണെ അച്ചൻകോവിലാറിന്റെ തീരത്തെ മാഹദേവ ക്ഷേത്രം അവളുടെ മുന്നിൽ തെളിഞ്ഞു... ആ ക്ഷേത്ര പരിസരം അവളെ ഒരുപാട് അത്ഭുതപെടുത്തി... സാദാരണ അമ്പലത്തിൽ പോയാൽ ഏതേലും മൂലക്ക് കൂടി അവിടെ കിടക്കുന്ന ആലിലയും പെറുക്കി നടക്കൽ ആണ് ശ്രദ്ധയുടെ പതിവ്... നടക്ക് മുന്നിൽ പോയി വെറുതെ കൈ തൊഴുതു നോക്കി നിൽക്കും... പിന്നെ മാളു കണ്ണുരുട്ടുമ്പോൾ കണ്ണടച്ചു നിൽക്കും. ഇതുപോലെ ഓടി നടന്നു കാണാൻ ഇഷ്ട്ടം തോന്നിയിട്ടുള്ള സ്ഥലങ്ങൾ വളരെ കുറവാണു എന്നവൾ ഓർത്തു.. പഴമ വിളിച്ചോതുന്ന പല സ്ഥലങ്ങളും അവൾക്ക് ഒരുപാട് ഇഷ്ട്ടം ആണ്... പഴയ കൊട്ടാരങ്ങൾ ഒരുപാട് മനസ്സിൽ ഇടം നേടായിട്ടുണ്ട്... പന്തളം കൊട്ടാരം കൃഷ്ണപുരം കൊട്ടാരം അങ്ങനെ കുറെ ഏറെ... കൂടുതൽ യാത്രകളും അങ്ങോട്ടൊക്കെ ആണ്... വരുവഴി അമ്മ പറഞ്ഞോണ്ടിരുന്നത് ഇതൊക്കെ ആവും എന്നവൾ ഓർത്തു.. അവൾ അമ്പലത്തിനു വെളിയിൽ എത്തി കൂടുതലും തമിഴ് സ്ത്രീകൾ ആണ് അവിടെ കച്ചവടം നടത്തുന്നത് എന്ന് അവൾ ശ്രദ്ധിച്ചു.

അവിടെ ഉള്ള മലയാളികളുടെ സംസാരം അവൾ ഒന്ന് ശ്രദ്ധിച്ചു. പാലക്കാടിന്റെ തനതായ രീതിയിലുള്ള സംസാരം അവൾക്ക് ഒരുപാട് ഇഷ്ട്ടായി.. ഒരുവട്ടം അതുപോലെ പറയാൻ മനസ്സിൽ നോക്കി.. അറിയാതെ ഒരു ചിരി ചൊടികളിൽ സ്ഥാനം പിടിച്ചു.. ഒരു സ്ത്രീ നിലത്ത് പാ വിരിച് കുപ്പിവളകൾ വിൽക്കുന്നത് കണ്ടപ്പോൾ അന്ന് ആദ്യമായി അവൾക്ക് കുപ്പിവളകളോട് ഒരു മോഹം തോന്നി.. കറുത്ത കുപ്പിവളകൾ അവൾക്ക് ഒരുപാട് മനസ്സിൽ കേറി... കുറെ നേരം അത് നോക്കി നിന്നു... കറുപ്പ് പച്ച നീല ചുവപ്പ് എല്ലാ നിറത്തിലും ഉള്ള വളകൾ... കാണാൻ തന്നേ ഒരു പ്രതെയ്ക ഭംഗി... കുറെ നേരം കൂടെ അതിൽ നോക്കി നിന്നു.. അവൾ നോക്കുന്നത് കണ്ടാകണം ആ സ്ത്രീ കുറച്ചു ഉച്ചത്തിൽ വളയുടെ വിലകൾ പറഞ്ഞു... കൂടെ ഒരു ചുവന്നു കുപ്പിവള പൊക്കി കാണിച്ചു.. അവൾ ഒന്ന് ചിരിച്ചു മാവിന്റെ അടുത്തേക്ക് പോയി മാളു.... മാളു.... അവൾ അവളെ തോണ്ടി വിളിച്ചു മ്മ്... എനിക്ക് ആ കുപ്പിവള വാങ്ങി തരോ... ഏത്... ദാ അവിടെ ഒരു അമ്മ വിൽക്കുന്നുണ്ട്.. കുപ്പിവളയോ....

മാളു നെറ്റി ചുളിച്ചു ചോദിച്ചു ആം ങേ.... നിനക്ക് അതിലൊക്കെ കമ്പം വന്നു തുടങ്ങിയോ... ഇഹ്ഹ്... കണ്ടപ്പോൾ ഒരു മോഹം വാങി താ... നിങ്ങൾ ചെന്ന് വാങ്ങിക്ക് ഞങ്ങൾ ദാ ഇപ്പൊ വരാം... ലെച്ചുവിനെ അടുത്തേക്ക് വിളിച്ചുകൊണ്ടു മാളു പറഞ്ഞു... അവൾ ചിരിച്ചുകൊണ്ട് ലെച്ചുവിന്റെ കൂടെ അവിടേക്ക് നടന്നു.. അവിടെ നിലത്ത് അവരോടൊപ്പം മുട്ട് കുത്തി ഇരുന്ന് വളകൾ നോക്കി.. ആ സ്ത്രീ സ്നേഹത്തോടെ ഓരോ വളകളും എടുത്ത് കാണിച്ചുകൊണ്ടിരുന്നു ലെച്ചു ഓരോന്നും ഇട്ട് അളവ് നോക്കി.. സച്ചു അളവ് നോക്കാതെ വളയുടെ ഭംഗി കാണുന്ന തിരക്കിൽ ആയിരുന്നു... എടി അത് നിനക്ക് ചെറുതാവും... ലെച്ചു അവളുടെ കൈയിൽ ഇരിക്കുന്ന വള നോക്കി പറഞ്ഞു... വെറുതെ ഇട്ട് പൊട്ടിക്കണ്ട... ഇതിന്റെ വലുത്... സച്ചു പറഞ്ഞതും അവൾ ഒരു പെട്ടി നിറയെ ഏകദേശം അവളുടെ കൈവണ്ണത്തിനുള്ള കുപ്പിവളകൾ എടുത്ത് കാണിച്ചു.. എടി ഇതെല്ലാം അങ്ങ് വാങ്ങിയാലോ... ഓരോന്നും എടുത്ത് നോക്കികൊണ്ട് സച്ചു പറഞ്ഞു.. ലെച്ചു ഒന്ന് ചിരിച്ചു.. എല്ലാ നിറവും മൂന്ന് സെറ്റ് വീതം വാങ്ങി അവർ നിന്നു...

അപ്പോഴേക്കും മാളുവും അമ്മയും ശിവയും തിരിച്ചു വന്നു... അവരുടെ കൈയിൽ ഇരിക്കുന്ന വളകൾ കണ്ട് മാളുവിന്റെ കണ്ണ് തള്ളി... ഇതെന്തുവാ കട മൊത്തം വാങ്ങിയോ...ശിവ ചിരിച്ചോണ്ട് ചോദിച്ചു... ആ ഞങ്ങൾ മൂന്ന് പെൺപിള്ളേർ ഇല്ലേ.. അയിനാ.... ലെച്ചു ഒന്ന് കണ്ണടച്ച്... അടിപൊളി... എന്റെ പോക്കറ്റ് കീറുവോ..... ശിവ ചിരിച്ചോണ്ട് ചോദിച്ചു... മിക്കവാറും സച്ചു മേലോട്ട് നോക്കി പറഞ്ഞു.... എടി പിള്ളേരെ ഞാൻ കാശ് എടുത്തിട്ടില്ല ഇവിടെ കാർഡും എടുക്കില്ല... അവസാനം രണ്ടും കൂടെ ഇവർക്ക് കൂട്ടിനു ഇവിടെ ഈച്ചയെ ഓടിച്ചു ഇരിക്കരുത്... ആ സ്ത്രീയും അവന്റെ പറച്ചിൽ കേട്ട് ചിരിച്ചു... ഏയ് വരില്ല... യെൻ മാളു റിച് ഡാ.... സച്ചു കോളർ പൊക്കി പറഞ്ഞു.. വീണ്ടും ഒരു ചിരി.. ആ നടക്കട്ടെ... നിന്റെ മാളു വലിയ അംബാനി ഞാൻ പാവം ഒരു വാദ്യാർ... വോ.... മാളു അവനെ നോക്കി ഒന്ന് മുഖം കോട്ടി....

ശിവ ഒന്ന് ചിരിച്ചു പോക്കറ്റിൽ നിന്ന് പൈസ എടുത്തു കൊടുത്തു.. അവർ ഒരു ചിരിയോടെ അത് വാങ്ങി അടുത്തുള്ള പെട്ടിയിൽ ഇട്ടു വെച്ചു.. കാറിൽ കേറിയ പാടെ സച്ചു കവറിലെ പാവടക്ക് മാച്ച് ആയ കുപ്പിവള എടുത്തിട്ടു.. രണ്ട് കൈ നിറയെ വള ഇട്ട് അവൾ അവരെയെല്ലാം കിലുക്കി കാണിച്ചു... എല്ലാരും ഒന്ന് ചിരിച്ചു... അമ്മ അങ്ങോട്ടും ആ അമ്പലത്തിന്റെ കഥ പറയുന്ന തിരക്കിൽ ആയിരുന്നു... മാളു അതൊക്കെ ശ്രദ്ധയോടെ കേൾക്കുന്നു ശിവ ഒരു ചിരിയോടെ കാർ ഓടിച്ചു.. പണ്ട് ഒരു തമിഴ് സ്ത്രീ കാശി യാത്രക്കിടയിൽ കിട്ടിയ ശിവപ്രതിഷ്ഠ കൽപ്പാതിയിൽ എത്തിയ കഥ അമ്മ പറഞ്ഞുകൊണ്ടിരുന്നു.. ലെച്ചുവും സച്ചുവും വീണ്ടും ഇതൊന്നും ശ്രദ്ധിക്കാതെ മറ്റു ചർച്ചകൾ ആയിരുന്നു... വീട്ടിൽ ഇന്ന് വിക്കി, യെയും മറ്റും വിളിച്ചിട്ടുണ്ട്.. എല്ലാർക്കും വീട്ടിൽ സദ്യ തിരികെ വീട്ടിൽ വന്നു കേറുമ്പോൾ എല്ലാരിലും വല്ലാത്ത സന്തോഷം ഉണ്ടായിരുന്നു... വീട്ടിൽ കേറിയിട്ടും ആ പാവാടയും ഉടുപ്പും ഒന്നും മാറ്റാൻ നിന്നില്ല അതും ഇട്ട് ചാടി തുള്ളി നടന്നു. മാളുവും അമ്മയും അടുക്കളയിൽ തിരക്കിട്ടു പണിയിലാണ്...

സച്ചു ശിവയുടെയും ലെച്ചുവിന്റെയും റൂമിന്റെ മുന്നിൽ കേറാനോ കേറണ്ടായോ എന്ന രീതിയിൽ നിന്നു അപ്പോഴാണ് അകത്ത് നിന്ന് ഡ്രെസ് മാറി തിരികെ വന്ന ശിവ അവളെ കണ്ടത്... എന്താണ് ഒരു ഒളിച്ചു കളി... ഞാൻ അകത്ത് കേറിക്കോട്ടെ... ആ അവൻ നെറ്റി ചുളിച്ചു അവളെ നോക്കി... അവൾ അകത്ത് കേറി ലെച്ചുവിന്റെ മാലയൊക്കെ ഇട്ട് വെച്ചിരുന്ന ഡ്രോയർ തുറന്നു.. ഇതെല്ലാം നോക്കി ശിവ കാട്ടിലിനു അടുത്ത് നിന്നു.. ഇവളെന്താ നോക്കുന്നെ എന്ന ഭാവം ആയിരുന്നു മുഖത്ത്.. അതിൽ കുറെ തപ്പി എന്തോ എടുത്ത് പിടിച്ചു.. ഇത് ഞാൻ എടുത്തെ ഡ്രോയർ വലിച്ചു അടച്ചുകൊണ്ട് പറഞ്ഞു അവൾ വെളിയിലേക്ക് ഓടി... എന്തോ ഒന്ന് മിന്നായം പോലെ ശിവ കണ്ടു... അവൻ ആകെ കിളി പാറി നിന്നു.. ഉമ്മറത്ത് ഒരു കാര്യവുമില്ലാതെ പത്രം നോക്കിയിരിക്കുന്ന ലെച്ചുവിന്റെ അടുത്തേക്ക് ആണ് അവൾ ഓടിയത്.. കാര്യം എന്തെന്ന് അറിയാൻ ശിവയും പിന്നാലെ പോയ്‌... മാളുവിന്റെ വെള്ളികൊലുസ് ആണ് അവൾ എടുത്തോണ്ട് പോയത്... ഡാൻഡാഡേ...... അവൾ കൊലുസ് പൊക്കി ലെച്ചുവിനെ കാണിച്ചു.. ആഹാ.. ഇപ്പൊ ഇതിനും മോഹം തോന്നിയോ ലെച്ചു കളിയാക്കി... ആ തോന്നി... നിന്റെ കാലിൽ കിടക്കണത് കണ്ടപ്പോ.... ദാ ഇട്ടു താ... അവൾ കൊലുസ് രണ്ടും ലെച്ചുവിന് നേരെ നീട്ടി. അരമതിലിൽ കയറി ഇരുന്നു കാലു നീട്ടി പാവാട അൽപ്പം പൊക്കി. അവൾ ഒന്ന് ചിരിച്ചു ആ കൊലുസ് ഇട്ട് കൊടുത്തു... ഇത് നോക്കി ശിവ വാതിലിൽ നിൽപ്പുണ്ടായിരുന്നു........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story