പ്രിയമാനസം 💝: ഭാഗം 8

രചന: മാളുട്ടി

"ഏട്ടാ... പോവില്ലെന്ന് പറഞ്ഞിട്ട് എവിടെക്കാ പോണേ... പോവല്ലേ... എന്നേ വിട്ട് പോവല്ലേ എനിക്ക് ആരും ഇല്ല... "കുഞ്ഞു ജെനി കരഞ്ഞു പറഞ്ഞു... "ആാാ..." ജെനി സ്വപ്നത്തിൽ നിന്നും ചാടി എണീറ്റു... അവൾക്കു തന്റെ ഏട്ടൻ പോയത് അംഗികരിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് അവളുടെ ആ പേടിയിൽ തന്നെ വ്യക്തമാവുന്നുണ്ട്.. അവൾ പതിയെ എണീറ്റു... സമയം ആറു മണി ആയിരിക്കുന്നു... പിന്നെ അവൾ കിടക്കാൻ പോയില്ല... കിടന്നാലും ഉറക്കം വരില്ലെന്ന് അറിയാം അവൾക്ക്...

അതുകൊണ്ട് അവൾ ഫ്രഷ് ആയി താഴേക്ക് പോയി... അമ്മാ എണീറ്റ് വന്നതേ ഉണ്ടാരുന്നുള്ളു ... "മോള് എത്ര നേരത്തെ എണീറ്റോ... കുറച്ചൂടെ കിടക്കത്തില്ലായിരുന്നോ..." "കിടന്നിട് ഉറക്കം വരണില്ല അമ്മേ.. " "മ്മ് എന്നാ മോള് അവിടെ ഇരുന്നോ അമ്മാ പോയി ചായ ഇട്ടോണ്ട് വരാ.." "അയ്യോ അമ്മാ ഞാൻ ചായ ഒന്നും അങ്ങനെ കുടിക്കാറില്ല. ഞാൻ തന്നെ ആയത്കൊണ്ട് രാവിലെ ചായ ആ ശീലം ഓക്കെ മാറിപ്പോയി..."

"അത് സാരില്ല... ഇവിടെ വന്നില്ലേ.. ഇപ്പൊ ഒറ്റക്കല്ലല്ലോ... അമ്മാ ഇടുന്ന ചായ ഒന്നും കുടിച് നോക്ക്... നല്ല ടേസ്റ്റ് ആണെന്ന എല്ലാരും പറയണേ..." "മ്മ് "അവൾ ഒരു പുഞ്ചിരിയോടെ മറുപടി നൽകി... "അമ്മേ ചായ.... "ജെന പഠിക്കുന്ന റൂമിൽ നിന്നും അലറി. "ആ കൊച്ചു തബ്രാട്ടി എണീറ്റിട്ടുണ്ടല്ലോ.. "അവരുടെ ഒരു കളിയലെ പറഞ്ഞു. "അവൾ നേരത്തെ ഓക്കെ എണിക്കുവോ.." ജെനി സംശയത്തിൽ ചോയ്ച്ചു..

"വെറുതെയാ... ആരേലും പുതിയ ആൾക്കാർ വരുമ്പോ ഉള്ള ഷോ... നാട്ടുകാരെ കൊണ്ട് നല്ലത് പറയിക്കണല്ലോ...🤭" അത്കേട്ടതും ജെനിക്ക് ചിരി വന്നു... "മോള് ഇപ്പൊ അവിടെ പോയി നോക്ക് ഒന്നെങ്കിൽ അവൾ ടേബിളിൽ കിടന്ന് ഉറങ്ങുവായിരിക്കും.. അല്ലേൽ കുത്തി വരച്ചു കളിക്കുവായിരിക്കും... " ജെനി ഒരു ചിരിയാലേ അമ്മയുടെ ഒപ്പം ജെനയുടെ മുറിയിലേക്ക് പോയി. അവിടെ പുള്ളിക്കാരി വളരെ കലാപരമായ പരുപാടിയിലാണ്... ശില്പ പണിയാണ് ഇന്നത്തേ പരുപാടി..

അതും കസേരയിൽ... "ഡി.. നിനക്ക് കണ്ട കൊത്തുപാനി ചെയ്യാൻ അല്ല നിന്റെ അച്ഛൻ ഇവിടെ ക്യാഷ് ഉണ്ടാക്കി വെച്ചേക്കണേ..."അമ്മാ കലിപ്പായപ്പോഴാണ് അമ്മാ വന്നെന്ന കാര്യം അറിഞ്ഞത്.. "ശേ.... മതാശ്രീ പല്ലുതേച്ചില്ലേ.. മണക്കുന്നു..."കാര്യം മാറ്റാൻ അവൻ അത് എടുത്തിട്ടു.. പിന്നെ എന്തൊക്കെയോ പറഞ്ഞു ജെന അമ്മയെ അവിടുന്ന് ഓടിച്ചു... (സ്വാഭാവികം 😌) ജെനി അവളുടെ അടുത്ത് നിന്നു.. പുസ്തകത്തിൽ നോക്കി.. എന്നിട്ട് തലതിരിഞ്ഞിരുന്ന പുസ്തകം നേരെ ആക്കി കൊടുത്തു...

അവൾ നല്ല അസ്സൽ ചിരി അങ് പാസ്സ് ആക്കി... കുറച്ചു കഴിഞ്ഞതും ജെനി അവളുടെ റൂമിലേക്ക് പോയി.. അവിടെ ചെന്ന് മിന്നയുടെ ഫോട്ടോ എടുത്തു നോക്കി.. എന്തെന്നില്ലാത്ത സങ്കടം വന്നു അവളെ പൊതിഞ്ഞു.. കണ്ണുകർ നിറഞ്ഞു.... "ചേച്ചി.."പുറകിൽ നിന്നും ജെനയുടെ വിളി കേട്ടതും അവൾ ഞെട്ടി അത് ഒളിപ്പിക്കാൻ പാടുപെട്ടു. എന്നാൽ ജെന അതിനു മുന്നേ അത് കയ്യ്ക്കലാക്കിയിരുന്നു... "ഇതാരാ ചേച്ചി..." ജെന ആ ഫോട്ടോയിലേക്ക് നോക്കി കൊണ്ട് ചോദിച്ചു...

"അത്... മിന്നയാ എന്റെ ഫ്രണ്ട് ആണ്... "ആദ്യം ഒന്നു മടിച്ചെങ്കിലും പിന്നെ അവൾ പറഞ്ഞു... "ഈ ചേച്ചി ഇപ്പൊ എവിടെയാ." "അവൾ പോയി... ഈ ലോ.. ലോകത്ത് നിന്നു... "പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. 🥀 "സോറി ചേച്ചി... ഞാൻ അറിയാതെ... "അവൾക്കു എന്ത്‌ പറഞ്ഞു ജെനിയെ ആശ്വസിപ്പിക്കണം എന്ന് അറിയില്ലായിരുന്നു... "അത് സാരില്ല " "ആ ചേച്ചി അമ്മാ ഫുഡ് എടുത്തു വെച്ചിട്ടുണ്ട്.. നല്ല കുട്ടിയായിട്ട് വന്നേ..

"ഒരു കളിയാലേയും വിഷയം മാറ്റാനും ആയി അവൾ പറഞ്ഞു... "മ്മ്മ് "അവൾ ആ ഫോട്ടോ എടുത്തു വെച്ച് ജെനയുടെ കൂടെ താഴേക്ക് പോയി... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ഇതേ സമയം മറ്റൊരിടത്തു.... "ആ പെണ്ണ് മരിച്ചെന്നു കരുതി ആ നവിൻ ജോലിയിൽ നിന്നും പിരിഞ്ഞു.... അത് കൊണ്ട് നമ്മുക്ക് ഇനി അവൻ അന്യോഷിച്ചു വരുമോ എന്ന് പേടിക്കേണ്ട കാര്യം ഇല്ല..acp ക്രിസ്റ്റി അടക്കം എല്ലാവരെയും വിശ്വസിപ്പിച്ചേക്കുന്നത് ആ പെണ്ണ് മരിച്ചെന്നു ആണ് എന്നാൽ അവൾ എവിടെ ആണെന്ന് അവർക്ക് അറിയില്ലല്ലോ...

ഇനി ഇപ്പൊ ആ ക്രിസ്റ്റി എത്ര അന്യോഷിച്ചാലും ഇവളുടെ കേസ് തെളിയിക്കാൻ പാടാണ് അതുപോലെ അല്ലെ സാർ കാണിച്ചു വെച്ചേക്കുന്നേ...." "അത് ശെരിയാ... അവനു ഈ അന്യോഷണത്തിലൂടെ ചിലപ്പോൾ ട്രാൻസ്ഫർ കിട്ടാൻ നല്ല സാധ്യത ഉണ്ട്..എന്തൊക്കെ പറഞ്ഞാലും നവീനിന് അവളെ ഒരുപാട് ഇഷ്ടമായിരുന്നു... പക്ഷെ അവന് അറിയുന്നില്ലല്ലോ അവനെ സാർ ചതിച്ചത് ആരാണെന്നു... " "എടാ ഒന്നു പതുക്കെ പറയടാ സാർ എങ്ങാനും കേറി വന്നാൽ പിന്നെ തീർന്നു..."

"ശെരിയാ... അല്ല ആ പെണ്ണിന് ബോധം വന്നോ എന്തോ.... ഇന്നലെ മയക്കി കിടത്തിയത് അല്ലെ രാവിലെ ഇത്രെയും ആയില്ലേ എന്നിട്ടും എണീറ്റില്ലേ .... " "ഇല്ല... അത് ഇങ്ങനെ എണീക്കാൻ ആണ് നി നോക്കിക്കോ സാർ വരുമ്പോഴേക്കും ആയിരിക്കും എനിക്കുക.." "അതെന്താടാ..." "സാർ അങ്ങനെയെ ചെയ്യൂ... " "മ്മ്മ്.. " "ഡാ... സാർ വരുന്നുണ്ട്... " ഒരാൾ വിളിച്ചു പറഞ്ഞതും ആ ഭാഗത്തേക്ക്‌ എല്ലാവരും നോക്കി..

കണ്ടാൽ ഒരു 55 60 വയസ് തോന്നിക്കുന്ന ഒരു വ്യക്തി തലയിൽ അവിടെ എവിടെ ആയി മുടിനരച്ചിട്ടുണ്ട്...കോപം നിറഞ്ഞകണ്ണുകളും മുഖത്തുള്ള ഗൗരവവും ആരെയും പേടിപ്പെടുത്തുന്ന നോട്ടവും... ഷർട്ട് in ചെയ്ത് വെച്ചിട്ടുണ്ട്.. അതിനുമുകളിലായി ഒരു കോട്ടും.. ഓഫീസിലേക്ക് പോകുന്ന വേഷം ആണ്.. അയാളെ കണ്ടതും എല്ലാവരും ബഹുമാനത്തോടെ എഴുനേറ്റ് നിന്നു.. "എന്തായി ശങ്കർ അവൾ എണീറ്റില്ലേ..."

അവിടെ നിക്കുന്ന ഒരുത്തനോട് ആയി ആയാൽ ചോദിച്ചു... "ഇല്ലെന്നു തോന്നുന്നു സാർ.. ഞങ്ങൾ അങ്ങോട്ടേക്ക് പോയില്ല... സാർ പറഞ്ഞതല്ലേ സാർ വരാത്ത ആരും ആ റൂമിൽ പോവേണ്ടെന്ന്..." "മ്മ്മ് "അത്ര മാത്രം പറഞ്ഞു കൊണ്ട് അയാൾ ഒരു മുറി ലക്ഷ്യം വെച്ച് നടന്നു..... കതക് തുറന്ന് നോക്കിയപ്പോൾ ബെഡിന്റെ ഒരു ഓരത്തായി മുട്ട് മടക്കി നെഞ്ചോട് ചേർത്ത് പേടിയോടെ ഇരിക്കുന്നവളെ.... കതക് തുറക്കുന്ന ശബ്‌ദം കേട്ടിട്ടാവണം അവൾ മുഖം ഉയർത്തി പേടിയോടെ കതകിന്റെ ഭഗത്തേക്ക് നോക്കി...

അവിടെ ഒരാളെ കണ്ടതും അവൾ പേടിയോടെ പുറകിലേക്ക് വേച്ചു.. "എന്താടി... നി എന്ത്‌ വിചാരിച്ചു... എല്ലാം കണ്ടെത്തി അങ് രക്ഷപെടാം എന്നോ... നടക്കില്ലടി... നി കളിക്കുന്നത് ഈ എന്നോടാ... ഈ *ചന്ദ്രശേഖർ *നോട്... നി അത് ആദ്യമേ ഓർക്കണമായിരുന്നു... നിനക്ക് മര്യാദക്ക് ഇരുന്ന പോരായിരുന്നോ... വെറുതെ എന്റെ ബിസിനസ്സിൽ കിള്ളാൻ എന്തിനാ വന്നേ... വേറെ എന്തോരം സംഭവങ്ങൾ ഉണ്ടെടി നിനക്ക് news ആക്കാൻ ഓക്കെ അവൾക്ക് എന്നെ തന്നെ മൂടണം....

ഇപ്പൊ സന്തോഷം ആയില്ലേ...നിന്റെ അമ്മയും അച്ഛനും ഇപ്പൊ പരലോകത്താ. അവരുടെ കൂടെ ഒരു ബോഡിയും കൂടെ ഇട്ടിട്ടുണ്ട്. നിന്റെ ആണെന്ന എല്ലാവരുടെയും വിചാരം... മനസ്സിലായില്ലേ.. നി മരിച്ചു എന്ന് തന്നെയാ ഇപ്പൊ എല്ലാവരും വിചാരിക്കുന്നത് അതുകൊണ്ട് മര്യാദക്ക് ആ ഡീറ്റെയിൽസ് ഓക്കെ തരുവാണേൽ വെറുതെ വിട്ടേക്കാം ഇല്ലേൽ എല്ലാവരുടെയും വിചാരം അങ് സത്യം ആക്കും..."

ഭീഷണിയും പുച്ഛവും കോപവും നിറഞ്ഞ ആ വാക്കുകൾ കേൾക്കെ അവൾ ഒന്നു ഭയന്നെങ്കിലും അവൾ വിട്ടുകൊടുക്കാൻ തയാർ ആയില്ല... അവൾ അയാൾ പറഞ്ഞതിനെ ഓക്കെ ഒരു പുച്ഛത്തോടെ ചിരിച്ചു തള്ളി... "അപ്പൊ ഭയം വന്നു തുടങ്ങി അല്ലേ mr. ചന്ദ്രശേഖറിന്... അതുകൊണ്ടല്ലേ ആ ഡീറ്റെയിൽസിനു വേണ്ടി ഇങ്ങനെ പരക്കം പായുന്നേ.... താൻ നോക്കിയിരുന്നോ തന്റെ നാശം തുടങ്ങി കഴിഞ്ഞേടോ... ഇനി ഞാൻ മരിച്ചാലും തന്റെ നാശം അത് എന്തായാലും ഉണ്ടാവും....

എനിക്ക് നഷ്ടപ്പെടാൻ ഇനി ഒന്നും ഇല്ല... ആരും ഇല്ല... എല്ലാവരെയും നി കൊന്നു... ഇനി എനിക്ക് ആരെയെങ്കിലും ഉപദ്രവിക്കുമോ എന്ന് കരുതി പേടിക്കണ്ട... ഇനി നിനക്കാണ് എല്ലാം നഷ്ടപ്പെടാൻ ഉള്ളെ.... താൻ കുറിച് വെച്ചോ..... എന്റെ അച്ഛന്റെയും അമ്മയുടെയും ഒന്നാം ചരമാവാർഷികത്തിനു മുന്നേ തന്നെ ഞാൻ വേരോടെ നശിപ്പിക്കും....." എവിടുന്നൊക്കെയോ കിട്ടിയ ധൈര്യം കൊണ്ടും എല്ലാം നഷ്ടപ്പെടാതിന്റെ വേദനയാലും അവൾ പറഞ്ഞു..

അവളുടെ ആ വാക്കുകൾക്ക് അവളുടെ പേടിയെക്കാൾ ശക്തി ഉണ്ടെന്ന് ആ നിമിഷം അയാൾക്ക് തോന്നി....അയാൾ വർധിച്ച ദേഷ്യത്തോടെ അവളുടെ അടുക്കലേക്ക് നടന്നു... അവളുടെ മുടിക്ക് കുത്തി പിടിച്ചു അവളുടെ മുഖത്തിന്നിട്ട് ആഞ്ഞു ഒരടി കൊടുത്തു... അടിയുടെ ശക്തിയിൽ അവളുടെ ചുണ്ടിന്റെ അറ്റം പൊട്ടി ചോര വരാൻ തുടങ്ങി... "മിണ്ടാതെ പറയുന്നത് അനുസരിച്ചാൽ ജീവൻ എങ്കിലും തരാൻ നോക്കാം "

അത്രയും പറഞ്ഞു അയാൾ അവളെ വിട്ട് അവിടുന്ന് പോയി... അവൾ ഭിത്തിയിലൂടെ ഊർന്നു നിലത്തുന്നു... പൊട്ടിക്കരഞ്ഞു.... തനിക്കു എല്ലാവരെയും നഷ്ടപ്പെട്ടത് അറിഞ്ഞു അവളുടെ ഉള്ളം നോവാൽ പടർന്നു... 🥀ഒരുനിമിഷം അവൾക്ക് അവളുടെ ജീവിതത്തെ വരെ ശപിക്കാൻ തോന്നി... 🥀അത്രയേറെ അവളെ വിഷമങ്ങൾ പൊതിഞ്ഞിരുന്നു.... 🥀......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story