പ്രിയമുള്ളവൾ: ഭാഗം 10

priyamullaval

രചന: കാശിനാഥൻ

എന്ന് പറഞ്ഞാൽ പിന്നെ എങ്ങനെ ആണ് ഭദ്രാ.. ഈ കൊച്ചിനെ എങ്ങോട്ട് ഇറക്കി വിടും ഇനി... നിനക്ക് ആണെങ്കിൽ ഇതിനു കാവലു ഇരിക്കാൻ പറ്റുമോടാ. പല കാര്യങ്ങൾ ഉള്ളത് അല്ലേ....

അ lച്ചായൻ ആണെങ്കിൽ തല ചൊറിഞ്ഞു കൊണ്ട് അവനെ നോക്കി.

ഞാന് എവിടേയ്ക്ക് എങ്കിലും പോയ്കോളാം,എന്നേ ഒന്ന് ഇറക്കി വിട്ടാൽ മാത്രം മതി.. പ്ലീസ്..

തന്നെ നോക്കി കൈ കൂപ്പി തൊഴുതു കൊണ്ട് നിൽക്കുന്ന നന്ദന യേ കണ്ടതും ജോസച്ചായന് സങ്കടം തോന്നി...

അയാൾ ഒന്നും മിണ്ടാതെ കൊണ്ട് കുറച്ചു നിമിഷങ്ങൾ ഇരുന്നു.

ശേഷം പതിയെ എഴുന്നേറ്റു.

ഭദ്ര ഇന്നൊരു രാത്രി കൂടി നിങ്ങൾ ഇവിടെ നില്ക്കു കെട്ടോ.... നാളെ എന്തേലും വഴി കാണാം...


അയാൾ ഭദ്രനെ നോക്കി പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി.


"എടാ... ആ കൊച്ചിനെ വല്ലോ അബദ്ധത്തിലും ചാടിച്ചിട്ടോ മറ്റൊ ആണോ അവൻ പോയത്..."

കാറിലേക്ക് കയറവെ ശബ്ദം താഴ്ത്തി അയാള് ചോദിച്ചു.


അവളെ അവൻ ഒന്നു തൊട്ടിട്ടു പോലും ഇല്ലെന്ന് ഒക്കെ പറഞ്ഞു... ആഹ് എനിക്ക് അതൊന്നും അറിയാൻ വയ്യാ,,ചുമ്മാ വായിൽ കിടക്കുന്ന നാവ് കൊണ്ട് എന്നാ വേണേലും പറയാല്ലോ അച്ചായാ...."


"ഹേയ് അങ്ങനെ ഒന്നും അല്ലേടാ.. അതൊരു പാവം കൊച്ച, കാണുമ്പോൾ തന്നെ അറിയാം, അതെങ്ങനെയൊ അവന്റെ വലയിൽ കുരുങ്ങി പോയതാ...."

"ആഹ്... എന്നതാണേലും അച്ചായൻ വണ്ടി വിടാൻ നോക്ക്, നേരം വൈകി...."

"ഹ്മ്മ്... ഞാൻ പോയേക്കുവാ,ആഹ് പിന്നെ, നീ അതിനിട്ട് എന്തിനാടാ കൈ വെച്ചത്,എനിക്ക് അത് കണ്ടിട്ട് സങ്കടം വന്നെടാ, സത്യം പറഞ്ഞാലുണ്ടല്ലോ നിന്റെ ഒരു അടി താങ്ങാൻ പോലും ഉള്ള ശക്തി ഇല്ല അതിനു കേട്ടോ, ആകെ പാടെ ഒരു അശു ആണ് "

അയാൾ വണ്ടി സ്റ്റാർട്ട്‌ ചെയ്തു കൊണ്ട് അവനെ നോക്കി പറഞ്ഞു.


കിട്ടേണ്ട സമയത്ത് കിട്ടാതെ വളർന്നത് കൊണ്ടാ ഇന്നീ വീട്ടിൽ നിൽക്കേണ്ടി വന്നത്, ഇവളെയൊക്കെ തല്ലി കൊല്ലുവാ വേണ്ടത്....മാരണം ഇനി എന്റെ തലേൽ ആകുമോ കാവിലമ്മേ....

പിറു പിറുത്തു കൊണ്ട് അകത്തേക്ക് കയറി വന്ന ഭദ്രൻ കണ്ട് താൻ പറയുന്നത് എല്ലാം കേട്ടു കൊണ്ട് നിറഞ്ഞ മിഴിയോടെ നിൽക്കുന്നവളെ....

എന്താടി..... നിന്നു മോങ്ങുന്നത്, നിന്റെ ആരേലും ചത്തോ....

ദേഷ്യത്തിൽ അകത്തേക്ക് കയറി വന്നു അവൻ വാതിൽ അടച്ചു കുറ്റിയിട്ടു.


"എന്റെ ഒരു ഫ്രണ്ട് ഉണ്ട്, അവളുടെ ആന്റി ഒരു സിസ്റ്റർ ആണ്, ഇവിടെ അടുത്തൊരു കോൺവെന്റിൽ ആണുള്ളത്...അവൾ എന്നോട് പറഞ്ഞു കുറച്ചു ദിവസം അവിടെ നിന്നോളാൻ, ആ സമയം കൊണ്ട് എന്റെ വീട്ടിൽ ചെന്ന് അവളും സിസ്റ്ററും കൂടി കാര്യങ്ങൾ ഒക്കെ അവതരിപ്പിച്ചോളാം എന്ന്...എന്നേ അവിടെ കൊണ്ടുപോയി ഒന്നു വിടാമോ... ഞാൻ നിങ്ങടെ കാലു പിടിക്കാം...."
അവൾ ഭദ്രനെ നോക്കി പൊട്ടി ക്കരഞ്ഞു.


എനിക്ക് നിന്നേ ഒരിടത്തും കൊണ്ട് പോയി ആക്കാൻ ഒന്നും പറ്റില്ല... അതിന്റെ ആവശ്യവും തത്കാലം എനിക്ക് ഇല്ല....

ഭദ്രന്റെ മറുപടി കേട്ടതും നന്ദന അവനെ തുറിച്ചു നോക്കി.

എന്താടി നോക്കി പേടിപ്പിക്കുന്നത്?

നിങ്ങള് കാരണം അല്ലേ ഇങ്ങനെ ഒക്കെ സംഭവിച്ചത്, എന്തിനാ എന്നേ ഇങ്ങോട്ട് കൊണ്ട് വന്നത്, അവന്റ കൂടെ ആയിരുന്നു എങ്കിൽ അവൻ എന്നേ എവിടെ എങ്കിലും കൊണ്ടുപോയി കൊന്ന് തള്ളിയേനെ.. അതായിരുന്നു ഇതിലും ഭേദം....."ഹ്മ്മ്... അതായിരുന്നു നല്ലത് എന്ന് എനിക്ക് ഇപ്പോ തോന്നുന്നുണ്ട്, പിന്നെ നിന്നെ ഇങ്ങോട്ട് ഞാൻ കൊണ്ട് വന്നത് എന്തിനാണന്നു കൂടി കേട്ടോ,നിന്റെ കാമുകനോട്‌ കാശ് ചോദിക്കാൻ ചെന്നപ്പോൾ അവൻ എനിക്ക് ഒരു ഓഫർ വെച്ചു, പൈസ ഒരു മാസത്തിനു ഉള്ളിൽ തരം, പകരം അവൻ എനിക്ക് ഒരാളെ തരാം,ആള് ഫ്രഷ് ആണെന്നും ഞാൻ &%%%##കഴിഞ്ഞു അവനു കൊടുത്താൽ മതിയെന്നു....
ഭദ്രൻ പറയുന്നത് കേട്ട് കൊണ്ട് കാത് രണ്ടും പൊത്തി നിന്നു പോയി നന്ദന....


നിന്നേ അവൻ ആർക്കൊക്കെ കൊണ്ട് പോയി കാഴ്ച വെയ്ക്കും എന്നോർത്ത് പോയെടി പുല്ലേ ഞാൻ ഒരു നിമിഷം, അതിനു വേണ്ടി ഞാനും ഒരു നാടകം കളിച്ചു... അവനോട് പറഞ്ഞു നിന്നേ വിളിച്ചു കൊണ്ട് വരാൻ എന്റെ ഒപ്പം വേണം എന്ന്.. അങ്ങനെ ആണ് അന്ന് അവൻ എത്തിയത്.. അല്ലാതെ നിന്നേ കൊണ്ട് പോയി കല്യാണം കഴിച്ചു കെട്ടിലമ്മആയിട്ട് വഴിയ്ക്കാൻ വേണ്ടി ഒന്നും അല്ലേ...


ദേഷ്യത്തോടെ കൂടി അവൻ പറഞ്ഞു നിറുത്തി..

എന്റെ വീട്ടിലും ഉണ്ട് നിന്നേ പോലെ രണ്ടെണ്ണം... അത് ഒരു നിമിഷത്തേക്ക് ഓർത്തു പോയി... ആ ഒരു തെറ്റ് മാത്രം ഞാൻ ചെയ്‌തൊള്ളൂ... അതിനു പകരം ആയിട്ട് ആണ് ഈ ഊരകുടുക്കിൽ ഞാൻ വന്നു ചാടിയത്.....

ഭദ്രനെ നോക്കി നിൽക്കുകയാണ് നന്ദന..
അവൻ പറഞ്ഞത് ഒന്നും വിശ്വസിക്കാൻപോലും ആവാതെ കൊണ്ട്.

"പഠിയ്ക്കാൻ വിട്ടാല് അത് കഴിഞ്ഞു വീട്ടിൽ തിരിച്ചു എത്തണം, അല്ലാതെ വല്ലവന്റേം പിറകെ നടന്നാൽ ഇതാവും അവസ്ഥ.. ആവശ്യം കഴിഞ്ഞു അവനോക്കേ അവന്റെ പാട്ടിനു പോകും.... തന്ത ഇല്ലാത്ത കൊച്ചിനെയും വളർത്തി നിന്നേ പോലെ ഉള്ളവർക്ക് ജീവിയ്ക്കാം...."

മിനറൽ വാട്ടറിന്റെ ബോട്ടിൽ തുറന്ന് കുറച്ചു വെള്ളം എടുത്തു അവൻ വായിലേക്ക് കമഴ്ത്തി.


ഞാന് അവന്റ കൂടെ ഒരിടത്തും പോയിട്ടില്ല, ഒന്ന് രണ്ടു തവണ കോളേജ് ന്റെ അടുത്തുള്ള ഐസ് ക്രീം ഷോപ്പിൽ കേറിയിട്ടുണ്ട്, അത്രമാത്രം ഒള്ളു. മറ്റൊരു തരത്തിൽ എന്റെ ദേഹത്തു ഒന്ന് തൊടാൻ പോലും ഞാൻ അവനെ അനുവദിച്ചിട്ടുമില്ല...അവൻ കുറെ നാളായി എന്റെ പിന്നാലെ നടക്കുന്നു... കുറെ ഏറെ തവണ എനിക്ക് അവനോട് അങ്ങനെ ഒന്നും ഇല്ലെന്ന് പറഞ്ഞതാ... പക്ഷെ പിന്നെയും പിന്നെയും പുറകെ വന്നപ്പോൾ, ഒടുവിൽ ഞാൻ അവനോട് ഇഷ്ടം ആണെന്ന് സമ്മതിച്ചു പോയി, സ്നേഹിച്ചത് ഒക്കെ ഞാൻ ആത്മാർത്ഥമായിറ്റ് ആയിരുന്നു.. എന്നാൽ 
ഇങ്ങനെ ഒക്കെ അവൻ എന്നോട് ചെയ്യും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.. തെറ്റ് പറ്റി പോയി.... എനിക്ക് വേറെ ഒരു വഴിയും ഇല്ലായിരുന്നു... അതാണ് ഇറങ്ങി പോന്നത്..അത് ഇത്രത്തോളം ആയി... ചേട്ടൻ എനിക്ക് ഒരു ഉപകാരം ചെയ്യാമോ,ദയവ് ചെയ്തു എന്നെ ഒന്നു ഇവിടെ നിന്ന് ഇറക്കി വിടാമോ.. ഞാൻ എന്റെ വീട്ടിലേക്ക് പോയ്കോളാം... അച്ഛന്റെ യും അമ്മയുടെയും കാലു പിടിച്ചു ആണേലും ശരി ഞാൻ അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം..

അത് വരെയും കരഞ്ഞു കൊണ്ട് നിന്നിരുന്ന പെൺകുട്ടി അല്ലായിരുന്നു അവൾ അപ്പോള്.. എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ച പോലെയാണെന്ന് അവനു തോന്നി.

ചേട്ടാ.. പ്ലീസ്..


അവൾ ഭദ്രനെ നോക്കി... വീണ്ടും പ്രതീക്ഷയോട് കൂടി...

"ആഹ്, നാളെ നേരം വെളുക്കട്ടെ.. എന്നിട്ട് പോരേ..."

"Mm... മതി "

"എന്നാല് എന്തേലും എടുത്തു കഴിക്ക്, എന്നിട്ട് പോയി കിടന്നോ...."

അച്ചായൻ കൊണ്ട് വന്ന പൊതി എടുത്തു അവൻ അവളുടെ കൈയിൽ കൊടുത്തു.

എനിക്ക് ഒന്നും വേണ്ടാ ചേട്ടാ, വിശപ്പില്ല.. അതുകൊണ്ടാ...

തന്റെ കൈയിൽ ഇരിക്കുന്ന ഭക്ഷണപ്പൊതിയിലേക്ക് നോക്കി അവൾ പറഞ്ഞു.


ആഹ് അതൊക്കെ നിന്റെ ഇഷ്ടം, പക്ഷെ , എനിക്ക് വിശപ്പുണ്ട്, ഞാൻ കഴിക്കാൻ പോകുവാ... എന്നും പറഞ്ഞു കൊണ്ട് അവൻ കൈ കഴുകാനായി പോയി.

ഭദ്രൻ പറഞ്ഞ ഓരോ വാചകവും ഓർത്തു കൊണ്ട് നന്ദന ചുവരിൽ ചാരി ഇരുന്നു..

ഇടയ്ക്ക് എപ്പോളോ അവൾക്ക് കണ്ണടയും പോലെ തോന്നി..

ഒന്നു മയക്കത്തിലേക്ക് വന്നതേ ഒള്ളു അവള്, ആ സമയത്ത് ആയിരുന്നു എന്തോ ഒരു ശബ്ദം കേട്ട് അവൾ ചാടി എഴുന്നേറ്റത്..

എടാ... ഭദ്രാ..ആരാടാ നിന്റെ കൂടെ ഇതിന്റെ അകത്തുള്ളത്.. വാതിൽ തുറന്നെ.... ടാ.... വാതിൽ തുറക്കാൻ....


വെളിയിൽ നിന്നും ആരോ കതകിൽ തട്ടുന്നുണ്ട്...

നന്ദന ചാടി എഴുനേറ്റ് ഭദ്രൻ കിടക്കുന്ന സെറ്റിയുടെ അടുത്തേക്ക് ഓടി ചെന്നു.

ഭദ്രേട്ട... ഏട്ടാ ആരോ വിളിയ്ക്കുന്നു..

അവള് അവനെ കൊട്ടി വിളിച്ചു..

ഭദ്രൻ കണ്ണു തുറന്നപ്പോൾ കേട്ടു പുറത്തെ ബഹളം...


രാജൻ അമ്മാവന്റെ ശബ്ദം പോലെ..

അവൻ എഴുന്നേറ്റു തന്റെ കാവി മുണ്ട് മുറുക്കി ഉടുത്തു.

എന്നിട്ട് ഡോറിന്റെ ലോക്ക് എടുത്തതും പുറത്തെ കാഴ്ച കണ്ടു സ്തംഭിച്ചുപോയി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story