പ്രിയമുള്ളവൾ: ഭാഗം 12

priyamullaval

രചന: കാശിനാഥൻ

ശബ്ദം ഉണ്ടാക്കാതെ കൊണ്ട്  മെല്ലെ അവൾ എഴുന്നേറ്റു.

റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി.

നേർത്ത വെളിച്ചം ഉണ്ട് അവിടമാകെ.

അവൾ ഭദ്രൻ കിടന്ന സ്ഥലത്തേക്ക് സൂക്ഷിച്ചു നോക്കി.
ആളു അവിടെ കിടപ്പ് ഉണ്ടെന്ന് തോന്നുന്നു. പക്ഷെ നേരെ ചൊവ്വേ കാണാനും മേലാ...
രണ്ടും കല്പിച്ചു കൊണ്ട് അവള് ചെന്ന് സാവധാനം വാതിലിന്റെ ഓടമ്പൽ എടുത്തു..
എന്നിട്ട് ഒരു പ്രകാരത്തിൽ വെളിയിലേക്ക് ഇറങ്ങി..
ശേഷം ശ്വാസം ഒന്ന് എടുത്തു വലിച്ചു.
കതക് ചാരിയ ശേഷം അവള് മുറ്റത്തേയ്ക്ക് ഇറങ്ങാൻ തുടങ്ങിയതും അവിടമാകെ പ്രകാശം നിറഞ്ഞു.

തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു സിറ്റ് ഔട്ടിന്റെ കോണിൽ കിടന്ന കസേരയിൽ ഇരുന്നു പുക വലിക്കുന്ന ഭദ്രനെ.

ഒന്നേ നോക്കിയൊള്ളു..അവന്റ 
കണ്ണിൽ രോഷം ആളി കത്തുകയാണ്..

കേറിപ്പോടി പുല്ലേ അകത്തേക്ക്...
അവൻ അലറി.

പക്ഷെ നന്ദന ഇറങ്ങി ഓടിയത് വെളിയിലേക്ക് ആണ്..

ഭദ്രൻ ആണെങ്കിൽ അതും പ്രതീക്ഷിച്ചത് പോലെ ഇരുന്നിടത്തു നിന്നും എഴുനേൽക്കാതെ അങ്ങനെ തന്നെ ഇരുന്നു.

മുറ്റത്തിന്റെ കോണിൽ പകുതി വരെയും എത്തിയതേ ഒള്ളു നന്ദന.. അപ്പോളേക്കും രണ്ട് നായകൾ കുരച്ചു കൊണ്ട് അവളുടെ പിന്നാലെ ഓടി ചെന്നു.

അത് കണ്ടതും അവൾ പേടിച്ചു നിലവിളിച്ചു.


ലിയോ... ടോബി...

ഭദ്രൻ അവയെ പേരെടുത്തു വിളിച്ചു കൊണ്ട് എഴുനേറ്റു..

നന്ദനയേ ഒന്ന് അനങ്ങാൻ പോലും സമ്മതിക്കാതെ കൊണ്ട് അവൾക്ക് ചുറ്റിനും വട്ടത്തിൽ നടക്കുകയാണ് ആ നായ രണ്ടും.

പേടിച്ചു കണ്ണുകൾ അടച്ചു നിൽക്കുകയാണ് അവൾ...

ഭദ്രൻ ഇറങ്ങി വന്നു അവയെ ഒന്ന് നോക്കി കൊണ്ട് എന്തോ നിർദ്ദേശം കൊടുത്തതും അവർ ഓടി ചെന്നു കൂട്ടിൽ കയറി.

"നന്ദനാ....."

ഭദ്രൻ വിളിച്ചതും അവൾ കണ്ണ് തുറന്നു.

എന്നിട്ട് പേടിയോടെ ചുറ്റിനും നോക്കി.

"എന്നേ കൊലയ്ക്ക് കൊടുക്കാൻ നിൽക്കാതെ കേറി പോടീ അകത്തേക്ക്....."

അവന്റെ ശബ്ദം ഉയർന്നു.


"ഞാൻ.... എനിക്ക്, എന്റെ വീട്ടിൽ പോണം "

"അവിടെ ആരിരുന്നിട്ട് ആണ് "
ചോദിച്ചു കൊണ്ട് അവൻ അവളുടെ അടുത്തേക്ക് വന്നു.

"ജോസച്ചായൻ ചെന്നു അവരോട് കാര്യങ്ങൾ ഒക്കെ സംസാരിച്ചു, പക്ഷെ ആരും നിന്നേ അവിടേക്ക് തിരികെ കൊണ്ട് വരാൻ സമ്മതിക്കുന്നില്ല.. ഒപ്പം പറഞ്ഞത് ഒന്നും വിശ്വസിക്കുന്നുമില്ല.. നിന്റെ കൂട്ടുകാരികൾ ആരോ പറഞ്ഞുന്നു നീ ഏതോ ഒരുത്തനും ആയിട്ട് പ്രേമം ആണെന്ന്, അത് ആരാണ് എന്നുള്ളത് നിന്റെ വീട്ടുകാർക്ക് അറിയില്ലലോ, അവരുട വിചാരം നമ്മൾ തമ്മിലാണ് എന്നോ മറ്റൊ.... നീ ഇനി ഇവിടെ നിന്നു എങ്ങോട്ടെങ്കിലും പോയിട്ട് ആരെങ്കിലും പിടിച്ചു ഉപദ്രവിച്ചാൽ അതും കൂടി എന്റെ തലേൽ ആവും.... അതുകൊണ്ട് തത്കാലം കേറി പോയെ.... എന്തെങ്കിലും വഴി ഉണ്ടാക്കാം, നാളെ നേരം വെളുത്തിട്ട്...."

മറുത്തൊന്നും പറയാതെ കൊണ്ട് ഭദ്രന്റെ പിന്നാലെ നന്ദനയും അകത്തേയ്ക്ക് കയറി പോയി.

പോയി കിടന്നോ.. നീ വിഷമിക്കുവൊന്നും വേണ്ട, എന്തെങ്കിലും ഒരു പരിഹാരം ഉണ്ടാക്കാം, താമസിയാതെ..

മുഖം ഉയർത്തി അവനെ ഒന്നു നോക്കി പോയിരിന്നു അവളപ്പോൾ.


അച്ചായൻ പറഞ്ഞത്, എവിടെ എങ്കിലും സേഫ് ആയിട്ട് നിന്നേ ഏൽപ്പിക്കാം എന്നാണ്... കൂടുതൽ ഒന്നും ചിന്തിക്കാതെ ചെല്ല് പെണ്ണേ.....

അവൻ മുറു മുറുത്തു.

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ്‌ നന്ദന...

എന്ത് ആകും ഇനിയുള്ള തന്റെ ജീവിതം എന്ന് യാതൊരു ഊഹവും ഇല്ലാതെ...

**
. കാലത്തെ ആദ്യം ഉണർന്നത് ഭദ്രൻ ആയിരുന്നു.

അവൻ ഒന്നെഴുനേറ്റു മൂരി നിവർന്നു കൊണ്ട് തന്റെ കാവിമുണ്ട് ഒന്നുടെ മുറുക്കി ഉടുത്തു.

അകത്തെ മുറിയുടെ വാതിൽക്കൽ ചെന്നു നോക്കിയപ്പോൾ കണ്ടു ഒരു വശം ചെരിഞ്ഞു കിടന്നു ഉറങ്ങുന്ന നന്ദനയേ..

തിരിഞ്ഞു വന്ന ശേഷം അവൻ അടുക്കളയിലേക്ക് പോയി.

അവിടെ അത്യാവശ്യം കുക്ക് ചെയ്യാൻ ഉള്ള ക്രമീകരണങ്ങൾ ഒക്കെ ഉള്ളത് ആണ്..

ഇടയ്ക്ക് ഒക്കെ താനും അച്ചായനും ആന്റപ്പനും കൂടി വന്നു ആഘോഷിക്കുന്നത് ആണ് ഇവിടെ.


ഒരു ചായ പാത്രം എടുത്തു അവൻ വെള്ളം ഒഴിച്ച് അടുപ്പത്തു വെച്ചു.

തിളച്ചു വന്നപ്പോൾ പൊടിയും പഞ്ചസാരയും ചേർത്തു ഇളക്കി കാപ്പി പകർന്നു എടുത്തു.

അത് അവിടെ വെച്ച ശേഷം അവൻ നന്ദന കിടക്കുന്ന മുറിയിലേക്ക്പോയി.

അവിടെ ആണ് വാഷ് റൂം ഉള്ളത്.

പല്ല് തേപ്പും കുളിയും കഴിഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങി വന്നപ്പോൾ ആയിരുന്നു നന്ദന പതിയെ ഉണർന്നു വരുന്നത്.

കാവി മുണ്ടു മുറുക്കി ഉടുത്തു കൊണ്ട് നനഞ്ഞ തോർത്ത്‌ ഒന്നൂടെ പിഴിഞ്ഞ് ദേഹത്തു വിരിച്ചു കൊണ്ട് ഇറങ്ങി വരുന്ന ഭദ്രനെ കണ്ടതും അവൾ മുഖം കുനിച്ചു.

അവൻ അതൊന്നും ശ്രദ്ധിക്കാതെ കൊണ്ട് പുറത്തേക്ക് ഇറങ്ങി പോയിരിന്നു.

എല്ലാ ദിവസവും കാലത്തെ എഴുന്നേറ്റു കുളിച്ചു വേഷം മാറുന്നത് ആണ്..

പക്ഷെ ഇത് ഇപ്പോ രണ്ടു ദിവസം ആയിരിക്കുന്നു ഇവിടെ എത്തിയിട്ട്.

എന്നാൽ കുളിച്ചു മാറാൻ ഉള്ള യാതൊരു നിർവഹവും ഇല്ല..

ഇന്നലെ കുളിക്കാഞ്ഞതിന്റെ വല്ലാത്തൊരു ഈറിച്ച ഉണ്ട്.


ചൂണ്ടു വിരലിൽ അല്പം പേസ്റ്റ് എടുത്തു തേച്ചു കൊണ്ട് അവൾ ചുറ്റിനും നോക്കി...

ഭദ്രൻ കുളി കഴിഞ്ഞു ഇറങ്ങിയത് കൊണ്ട് ഏതോ ഒരു സോപ്പിന്റെ മണം അവിടമാകെ നിറഞ്ഞു നിന്നും.

പല്ല് തേച്ചു കാലും മുഖവും കഴുകി ഇറങ്ങി വന്നപ്പോൾ കണ്ടു മേശമേൽ ഇരിക്കുന്ന ആവി പൊങ്ങുന്ന കട്ടൻ കാപ്പി..

മറ്റൊന്നും ആലോചിച്ചില്ല..

ഓടിച്ചെന്നു അത് എടുത്തു മൊത്തി കുടിച്ചു.

വല്ലാത്ത വിശപ്പ്‌..

രണ്ടു ദിവസം ആയിട്ട് ഭക്ഷണം ഒന്നും കഴിച്ചിട്ടില്ല.. വീട്ടിൽ നിന്നും ഇറങ്ങി പോരുമ്പോൾ, കുറച്ചു കഞ്ഞി കുടിച്ചത് ആണ്.. അത് ആണെങ്കിൽ തൊണ്ടയിൽ നിന്നും ഇറങ്ങുന്നില്ലായിരുന്നു താനും.

കാപ്പി മുഴുവനും കുടിച്ച ശേഷം, അവൾ വെളിയിലേക്ക് ഇറങ്ങി ചെന്നു.

ഭദ്രൻ ആണെങ്കിൽ ഫോണിൽ നോക്കി അവിടെ സെറ്റിയിൽ കിടപ്പുണ്ട്.

ഭദ്രേട്ടാ.....

നന്ദന വിളിച്ചപ്പോൾ അവൻ പെട്ടന്ന് മുഖം തിരിച്ചു നോക്കി.

എന്നിട്ട് മെല്ലെ എഴുന്നേറ്റു ഇരുന്നു.

എന്താ....

അച്ചായൻ വിളിച്ചോ.. എന്തെങ്കിലും പറഞ്ഞോന്നു അറിയാനായിരുന്നു.


അച്ചായൻ ഇപ്പൊ ഇങ്ങോട്ട് വരും... നീ പേടിക്കുവൊന്നും വേണ്ട, എന്നതെങ്കിലും വഴി ഉണ്ടാക്കാം....

അവൻ അലക്ഷ്യമായി പറഞ്ഞു 

ആ നേരത്തു ആണ് പുറത്ത് ഒരു വാഹനം വന്നു നിന്നത്..

ഭദ്രൻ ചെന്നു വാതില് തുറന്നു...

അച്ചായൻ ആയിരുന്നു അത്.. അയാളുടെ ഒപ്പം നന്ദനയുടെ  ചേച്ചിയും ഭർത്താവും ഉണ്ടായിരുന്നു.

അവരെ കണ്ടതും അവളുടെ മിഴികൾ തിളങ്ങി....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story