പ്രിയമുള്ളവൾ: ഭാഗം 2

priyamullaval

രചന: കാശിനാഥൻ

ഇടക്ക് എങ്ങാനും വരുൺ ഇങ്ങനെ വരും. നന്ദനയുടെ ക്ലാസ് ഇന്ന് തീരുവായതുകൊണ്ട് അവൻ ഓടി വന്നത്. 

പഠിത്തം കഴിഞ്ഞു ഒരു പ്രമുഖനായ എൻജിനീയറുടെ അസിസ്റ്റന്റ് ആയിട്ട് വർക്ക് ചെയ്യുവാന് വരുൺ. അയാളോട് ഒരു മണിക്കൂറിനുള്ളിൽ വരം എന്ന് പറഞ്ഞു ഇറങ്ങിയതാണ്. 

"എന്താ വരുൺ കൊണ്ടുവന്നത്.... കാണിക്കുന്നേ പ്ലീസ്... "

"ഇത് നീ വീട്ടിൽ ചെന്നിട്ട് മാത്രം പൊട്ടിക്കാവൊള്ളൂ സമ്മതം ആന്നോ.  "വരുൺ അവളോട് ചോദിച്ചു. 

"സമ്മതം..ഇനി തരുമോ.... "

അവൻ കൊടുത്ത സമ്മാനം വാങ്ങി അവൾ ബാഗിൽ വെച്ചു. 

ഇനി എന്താ നിന്റെ ഫ്യൂച്ചർ പ്ലാൻ... അവൻ ചോദിച്ചു... 

പഠിത്തം ഒക്കെ തീർന്നു വരുണേട്ടാ... ഇനി എന്തേലും ടെസ്റ്റ് ഒക്കെ എഴുതണം. 

ഇത്രയും മാർക്ക് വാങ്ങി പഠിച്ചിട്ട് നീ നിന്റെ ഭാവി കളയരുത്. 

നമ്മൾക്കു രണ്ടുപേർക്കും ജോബ് ഉണ്ടെങ്കിലേ പിടിച്ചു നിക്കാൻ പറ്റത്തൊള്ളൂ. എന്തായാലും എന്റെ വീട്ടുകാർ നമ്മുടെ കെട്ടു നടത്തില്ല. 

യ്യോ.. അതൊന്നും എന്നെ ഓർമിപ്പിക്കരുത്....നന്ദന പറഞ്ഞു 

പിന്നെ നീ എന്തിനാ എന്നെ കേറി പ്രേമിച്ചത്...എന്നിട്ടു ഇപ്പോൾ പേടിയാകുന്നു പോലും... അവൻ ദേഷ്യപ്പെട്ടു. 

എന്തിനാ വെറുതെ കിടന്നു അലറുന്നത് ചെക്കാ.... അതൊക്കെ നമ്മൾക്ക് പിന്നെ ആലോചിക്കാം.


"ഹ്മ്... പിന്നീട് ആണേലും ഇപ്പോൾ ആണേലും... ഇടയ്ക്ക് ഒക്കെ എന്റെ പൊന്നുമോൾ ഒന്ന് ഓർമിക്കുന്നത് നല്ലത് ആണ്... അത്രയും ഒള്ളൂ എനിക്ക് നിന്നോട് പറയാൻ.."

"അതിലെന്തോ ഒരു ധ്വനി മറഞ്ഞു ഇരിക്കുന്നുണ്ടല്ലോ... എന്തുവാ അത്."


"മറഞ്ഞും തിരിഞ്ഞും ഒന്നും ഇരുപ്പില്ല... ഞാൻ നിന്നോട് ജസ്റ്റ് പറഞ്ഞു... അത്ര തന്നെ "


"ഓഹ്.. ഒന്ന് കാണാൻ ആഗ്രഹിച്ചു വന്നപ്പോൾ നിങ്ങൾക്ക് ഒടുക്കത്തെ ജാഡ.. ഇനി ഞാൻ മേലാൽ വരില്ല..."


അവൾ മുഖം വീർപ്പിച്ചു..

"ഞാൻ പറഞ്ഞത് സത്യം ആണ് നന്ദനാ..... നിനക്ക് പഠിത്തം ഒക്കെ കഴിഞ്ഞു.. ഇനി ഏതെങ്കിലും ചെക്കൻമാര് കല്യാണം ആലോചിച്ചു എങ്ങാനും വരുമോ എന്ന് എനിക്ക് നല്ല ഭയം ഉണ്ട്... "


"നാവെടുത്തു വളയ്ക്കാതെ വരുൺ..."

അവൾ അവന്റെ തോളിലേക്ക് ഒരു തട്ട് കൊടുത്തു..

"വരുൺ....."

അല്പം കഴിഞ്ഞതും അവൾ വിളിച്ചു.


"ഹ്മ് "


"എന്നെ.... എന്നെ.... എനിക്ക് അങ്ങനെ... ഒന്നും ഓർക്കാൻ കൂടി വയ്യാ "


അത് പറയുകയും അവളുടെ കണ്ണുകൾ നിറഞ്ഞു.


അവളുടെ നിറഞ്ഞ തൂവിയ മിഴികൾ കാണെ അവന്റ നെഞ്ചും വല്ലാണ്ട് പിടഞ്ഞു പോയി.


"ഹേയ്... നീ എന്തിനാ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നേ.... ഞാൻ എന്റെ മനസിലെ ടെൻഷൻ കൊണ്ട് പറഞ്ഞത് ആണ്... പോട്ടെ..."
..

അവൻ അവളുടെ പൂവ് പോലെ മൃദുലം ആയ കൈയിലേക്ക് തന്റെ കൈ ചേർത്തു വെച്ച്...


"എടി കാന്താരി....."


മെല്ലെ അവൻ അവളെ വിളിച്ചു.


അവൾ മിഴികൾ ഉയർത്തി.


"നിന്നെ അങ്ങനെ ആർക്കും വിട്ട് കൊടുക്കാൻ അല്ല, ഇങ്ങനെ പിറകെ നടന്നു നടന്നു കഷ്ടപ്പെട്ട് വളച്ചു എടുത്തത് കേട്ടോ..ഒരു മിന്നു മാല മേടിച്ചു ഈ കഴുത്തിലേക്ക് ഇട്ടിട്ടേ എന്റെ പെണ്ണുംപിള്ള ആക്കി കൂടെ പൊറുപ്പിക്കാൻ ആടി...

ലാലേട്ടൻ പറയുന്നത് പോലെ വെള്ളമടിച്ചു കോൺ തെറ്റി വീട്ടിലേക്ക് വന്നു കയറുമ്പോൾ ചെരുപ്പൂരി കാലു മടക്കി ചുമ്മാ തൊഴിക്കാനും തുലാ വർഷ രാത്രികളിൽ ഒരു പുതപ്പിനടിയിൽ കിടന്ന് ഉറങ്ങാനും, എന്റെ കുഞ്ഞുങ്ങളെ പെറ്റു വളർത്താനും...."


അവൻ അത്രയും പറഞ്ഞപ്പോൾ നന്ദന അവന്റെ വായ പൊത്തി..

. "ഓഹ്.. നിർത്തിക്കോ കേട്ടോ.. കുറെ ആയിരുന്നു കേൾക്കാൻ തുടങ്ങിയിട്ട്... "


അവൾ അത് പറയുകയും അവൻ അവളെ ഒന്നു ഇളിച്ചു കാണിച്ചു.


അവന്റെ പാന്റിന്റെ പോക്കറ്റിൽ കിടന്നു ഫോൺ അടിച്ചു... ആഹ്ഹ്ഹ് പദ്മകുമാർ സാർ ആയിരിക്കും. ഡി ഞാൻ പോകുവന്നേ... പിന്നെ വിളിക്കാം. 

ഇതും പറഞ്ഞു അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു. ഗിഫ്റ്റ് കണ്ടിട്ട് വിളിക്കണം......അവൻ ബൈക്ക് ഓടിച്ചു പോയി. 

നന്ദനക്കുളള ബസ് വന്നു.... അവൾ ബസിൽ വേഗം കയറി.. വരുണുമായിട്ട് പ്രണയം തുടങ്ങിയപ്പോൾ അവൾ ഓർത്തത് അവൻ കോളേജ് ജീവിതം അവസാനിക്കുന്നതോടെ അവളെയും മറക്കും എന്നാണ്. കാരണം അവൻ നസ്രാണി ചെക്കൻ ആണ്. അതിപുരാതന തറവാട് ആണ് അവന്റേതു. അപ്പൻ ഡോക്ടർ ആണ്.പോരാത്തതിന് പൂത്ത കാശും..അങ്ങനെ ഉള്ള വരുൺ, ഒരു മാരാർ പെൺകുട്ടിയെ പ്രേമിച്ചു കെട്ടാൻ കൂട്ടാക്കുമോ. 

    പക്ഷെ വരുൺ നന്ദനയേ ചതിക്കാൻ തയാറല്ലാരുന്നു. എവിടെ വരെ പോകുമെന്ന് നോക്കാം. എന്നിട്ട് ബാക്കി തീരുമാനിക്കാം ഇതായരിന്നു അവന്റെ മനോഭാവം. എന്നിരുന്നാലും അവളെ താൻ ഉപേക്ഷിച്ചു പോകില്ല.... അത് ഉറപ്പ് ആണ്...അതായിരുന്നു അവന്റ തീരുമാനം..


വരുണിനെ കണ്ടതും ഇഷ്ടം ആയതുമൊക്കെ ഓർത്തു ഇരിക്കുക ആണ് അവൾ..


ഓരോന്ന് ഓർത്തിരുന്നു അവൾക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് എത്തി. 

പാടവരമ്പത്തു കൂടി അവൾ വേഗം വീട്ടിലേക്ക് നടന്നു. വരുൺ കൊടുത്ത സമ്മാനം കാണുവാൻ ആയിരുന്നു തിടുക്കം.

   "പരീക്ഷ എളുപ്പമായിരുന്നോ കുട്ടി.. "

അവളെ കാത്തു ഇരുന്ന മുത്തശ്ശി ചോദിച്ചു്. 

  "അതെ എന്റെ കല്യാണിക്കുട്ടി..അങ്ങനെ എന്റെ കോളേജ് പഠനം അവസാനിച്ചു...."

"ആഹ് ഇനി ഏതെങ്കിലും പയ്യനെ കണ്ടു പിടിച്ചു കെട്ടിച്ചു വിടാം... അല്ലെങ്കിൽ പ്രായം മുന്നോട്ട് ആണ് പോകുന്നെ..."

.. അവർ ആരോടെന്നല്ലാതെ പറഞ്ഞു..


"ദേ ദേ..... മുത്തശ്ശി ആണെന്ന് ഒന്നും നോക്കില്ലകെട്ടോ.. ചെറിയ വായിൽ വല്യ വർത്താനം പറയുന്നോ..."...


അവരെ നോക്കി കൊണ്ട് അവൾ കപട ദേഷ്യം ഭാവിച്ചു..


അത് കണ്ടതും മുത്തശ്ശി അവളെ നോക്കി പല്ലില്ലാത്ത മോണാ കാണിച്ചു ചിരിച്ചു.

നന്ദന ആണെങ്കിൽ കല്യാണി മുത്തശ്ശിയെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു.

"പാറു... "...


"എന്തോ..."

. "പോയി വേഷം മാറി വാ കുട്ടി... ഇടനഅപ്പം ഉണ്ടക്കിട്ടു ണ്ട്..."


"അതെയോ... എവുടെ നിന്നും കിട്ടിയമ്മേ ചക്ക പഴം.."

"വടക്കേലെ ഗീതേച്ചി..."


"ആഹാ..."


"ഹ്മ്... മൊത്തം പഴുത്തു ചാടി പോകാണ് ന്നു "


"മ്മ്.. നാളെ അവിടെ വരെ ഒന്ന് പോണം... ഇനി ഇപ്പോൾ അവധി അല്ലേ "

... ഇതും പറഞ്ഞു അവൾ മുറിയിലേക്ക് പോയി. വാതിൽ അടച്ചു കുറ്റിയിട്ടിട്ട്  അവൾ വരുൺ കൊടുത്ത സമ്മാനം തുറന്നു നോക്കി. 
  
   ജുവല്ലറി ബോക്സ് ആയിരുന്നു അത്.തുറന്നു നോക്കിയപ്പോൾ അതിൽ ഒരു ഡയമണ്ട് മൂക്കുത്തി..... വെള്ള കല്ല് തിളങ്ങി നിക്കുന്നത് നോക്കി അവൾ നിന്നു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story