പ്രിയമുള്ളവൾ: ഭാഗം 7

priyamullaval

രചന: കാശിനാഥൻ

വരുൺ, എന്നേ ഒന്ന് സ്പർശിച്ചിട്ടു പോലും ഇല്ല...... നിങ്ങള് വെറുതെ അനാവശ്യം പറയല്ലേ..."

ചുവന്നു വീർത്ത കവിൾതടം വേദന കൊണ്ട് പുകയുകയാണ്.അതിനേക്കാൾ ഏറെ നീറുന്നത് തന്റെ ഹൃദയം ആണെന്ന് അവൾക്ക് തോന്നി.


അവൻ ആണെങ്കിൽ അവളെ നോക്കി പല്ല് ഞെരിച്ചു കൊണ്ട് തന്റെ പോക്കറ്റിൽ നിന്നും ഫോൺ കൈയിൽ എടുത്തു.

എന്നിട്ട് ആരെയോ വിളിച്ചു കൊണ്ട് അവിടെ നിന്നും അല്പം മാറി.

എങ്കിലും അവൻ സംസാരിക്കുന്നത് വ്യക്തമായി അവൾക്കും കേൾക്കാം.


ഹെലോ.....ആ അച്ചായാ .. ഞാൻ ഇവിടെ ഔട്ട്‌ ഹൌസിൽ ഉണ്ട്.. ഇല്ലില്ല.. അവൻ പിന്നീട് ഇങ്ങോട്ട് വിളിച്ചില്ല... ഹ്മ്മ്... ആ പെണ്ണ് ഉണ്ട്.. ആഹ് ഒന്നും കഴിച്ചില്ലെന്ന് തോന്നുന്നു... മ്മ്.... ആന്റപ്പൻ പോയി.. ഞാൻ ഇവിടെ ഉണ്ടല്ലോ, അച്ചായൻ ധൈര്യം ആയിട്ട് ഇരിക്ക്..... .എന്നാൽ ശരി.. വെച്ചേക്കാം....

അവൻ കാൾ കട്ട്‌ ചെയ്തു. എന്നിട്ട് വീണ്ടും നന്ദന യുടെ അടുത്തേക്ക് വന്നു.

"ഇന്ന് നിന്റെ വിവാഹം ആയിരുന്നു അല്ലേടി......"

അവൻ ചോദിച്ചതും നന്ദന പേടിയോടെ തലയാട്ടി കാണിച്ചു.

വീട്ടുകാര് കണ്ടു പിടിച്ചു തന്നവന്റെ കൂടെ ജീവിക്കാൻ മേലായിരുന്നോ നിനക്ക്, ഈ പ്രേമം തലയ്ക്കു മൂത്തു ഇറങ്ങി തിരിച്ചിട്ട്.... അവൻ ആണെങ്കിൽ ലോക ഫ്രോഡും......നിന്നേ ഒക്കെ വിശ്വസിച്ച നിന്റെ മാതാപിതാക്കളെ പറഞ്ഞാൽ മതി ല്ലോ....

അവളുടെ ചുവന്നു വീർത്ത കവിൾ ത്തടത്തിലേക്ക് നോക്കി കൊണ്ട് ഭദ്രൻ ഉറക്കെ പറഞ്ഞു.

നിങ്ങള്  പറഞ്ഞത് സത്യം ആണോ,വരുൺ... വരുൺ എന്നേ ചതിച്ചത് ആണോ... അയാൾ ഇനി വരില്ലേ..

നിസ്സഹായ ആയി അവൾ ഭദ്രനെ നോക്കി ചോദിച്ചു.

അതിനു മറുപടി ഒന്നും പറയാതെ കൊണ്ട് ഭദ്രൻ തന്റെ പോക്കറ്റിൽ നിന്നും ഫോൺ കൈയിൽ എടുത്തു.

അത് നന്ദനയുടെ ഫോൺ ആയിരുന്നു എന്ന് അവൾ തിരിച്ചറിഞ്ഞു.


മറു തലയ്ക്കൽ ഫോൺ റിങ് ചെയ്യുന്ന ശബ്ദം സ്പീക്കറിലൂടെ അവൾ കേട്ടു.

രണ്ടു മൂന്നു തവണ ഫോൺ ബെൽ അടിച്ചു തീർന്നു, എങ്കിലും മറു വശത്തു നിന്നും യാതൊരു റെസ്പോണ്ടും ഇല്ലയിരുന്നു.

എന്നാൽ അഞ്ചു മിനിറ്റിനുള്ളിൽ തന്നെ ഭദ്രന്റെ കൈയിൽ ഇരുന്ന ഫോൺ ശബ്ധിച്ചു..

"ഹ്മ്മ്
.. ഇതാ നിന്റെ കാമുകൻ വിളിക്കുന്നുണ്ട്, എടുത്തു സംസാരിക്കു എന്ന് പറഞ്ഞു കൊണ്ട് അവൻ ഫോൺ നന്ദനക്ക് നീട്ടി.

പെട്ടന്ന് അവൾ ഫോൺ മേടിച്ചു.

ഹെലോ... വരുൺ....നീയ്... നീയ് എവിടെ ആണ്...
അവൾ കരഞ്ഞു കൊണ്ട് അവനെ വിളിച്ചു.

ഓഹ്.. നീയാരുന്നോ...

അവന്റെ താല്പര്യം ഇല്ലാത്ത പോലെ ഉള്ള സംസാരം ഭദ്രനും കേട്ടു.

"വരുൺ..... നീ... നീ ഇങ്ങോട്ട് വരുന്നുണ്ടോ.. എനിക്ക് ആകെ പേടി തോന്നുവാ.... പ്ലീസ്..."

"ഞാൻ കുറച്ചു ബിസി ആണ് നന്ദന... അടുത്ത വ്യാഴാഴ്ച എന്റെ മനസമ്മതം ആണ്, അതിന്റെ കുറച്ചു തിരക്കിൽ ആണ്, നോക്കട്ടെ ഫ്രീ ആകുവാണേൽ ഇറങ്ങാം...."

അവൻ പറയുന്നത് കേട്ട് നന്ദന ഞെട്ടി തരിച്ചു..

വരുൺ..... നീ എന്താണ് പറയുന്നേ, എനിക്ക് ഒന്നും മനസിലാകുന്നില്ല...


അതെന്താ, നിനക്ക് മലയാളം പറഞ്ഞാൽ മനസിലാവാത്തത്.

എന്റെ കല്യാണം ആണ്. രണ്ടു ആഴ്ചയ്ക്ക് ഉള്ളിൽ തന്നെ ഉണ്ട്. അതിനു മുന്നോടി ആയിട്ട് ഞാൻ കുറച്ചു ഏറെ തിരക്ക് ആണ്... ഇപ്പൊ മനസ്സിലായോ...


അവൻ ദേഷ്യത്തിൽ ആയിരുന്നു നന്ദനയോട് സംസാരിച്ചത്...

"നീ... നീ എന്നേ ചതിക്കുവായിരുന്നോ വരുൺ, നിന്റെ വാക്കു വിശ്വസിച്ചു അല്ലേ ഞാൻ എന്റെ വീട്ടുകാരെ ഉപേക്ഷിച്ചു പോലും ഇറങ്ങി വന്നത്, എന്നിട്ട് ഒടുക്കം "


" അതൊക്കേ ഓരോരോ പ്രായത്തിന്റെ എടുത്തു ചാട്ടം ആണെന്ന് കരുതിയാൽ മതി, നീ നിന്റെ വീട്ടിലേക്ക് തിരിച്ചു പൊയ്ക്കോ, എന്നിട്ട് അവരോട് എന്തെങ്കിലും പറഞ്ഞാൽ മതി "

"വരുൺ നീയ്....."


"നന്ദന... സത്യം പറഞ്ഞാൽ എനിക്ക് ഇയാളെ ഒന്ന് അടുത്തറിയണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു കേട്ടോ, പക്ഷെ എന്ത് ചെയ്യാനാ, നീ ആണെങ്കിൽ നിന്റെ വിരൽ തുമ്പിൽ പോലും ഒന്ന് തൊടുവിയ്ക്കില്ലലോ..... എല്ലാം കല്യാണ ശേഷം മതി എന്നല്ലേ നിന്റെ ഡിമാൻഡ്..ആ ഒരു നഷ്ടബോധം എന്നും എന്റെ ഉള്ളിൽ ഉണ്ടാവും. ഇനി ഇന്നലെ എങ്ങാനും നിന്നേ കട്ടോണ്ട് പോയവൻ രുചിച്ചു കളഞ്ഞോ പെണ്ണേ... നീ അറിയാതെ വെല്ലോം "

അവൻ പറയുന്നത് കേട്ട് കൊണ്ട് നന്ദന അറപ്പോട് കൂടി മുഖം തിരിച്ചു


"എടോ,ഇയാളെ കെട്ടണം എന്നൊക്കെ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു, പക്ഷെ എന്റെ പപ്പാ സമ്മതിക്കുന്നില്ലടോ.... പപ്പയെ എതിർത്തു കൊണ്ട് ഞാൻ ഈ ബന്ധത്തിനു തയ്യാറായാൽ പിന്നെ അത് എന്നും എന്റെ ഉള്ളിൽ ഒരു നോവായി കിടക്കും.. അതുകൊണ്ട് ആണ് ഞാൻ ഇപ്പൊ എന്റെ വീട്ടുകാര് പറഞ്ഞ പെണ്ണിനെ കെട്ടാൻ സമ്മതം മൂളിയത്..സോറി ടോ..... ഇനി എന്റെ ഫോണിലേക്ക് താൻ വിളിക്കണ്ട കേട്ടോ..വെറുതെ എന്നേ ശല്യം ചെയ്യല്ലേ ."

മറു തലയ്ക്കൽ ഫോൺ കട്ട്‌ ആയതു നന്ദനയ്ക്ക് മനസിലായി.
അവൾ കരഞ്ഞു കൊണ്ട് ഭദ്രനെ നോക്കി...

നിന്റെ കാമുകൻ എന്ത് പറഞ്ഞെടി,ഇന്ന് തന്നെ വരുമോ കൊണ്ട് പോകാൻ.അതോ നാളെയെ എത്തുവൊള്ളൂ 

അവൻ പുച്ഛത്തിൽ അവളോട് ചോദിച്ചതും നന്ദന നിലത്തേയ്ക്ക് ഊർന്നിരുന്നു...

എന്നിട്ട് മടക്കി വെച്ചിരിക്കുന്ന കാൽ മുട്ടിലേക്ക് മുഖം പൂഴ്ത്തി പൊട്ടി ക്കരഞ്ഞു.

ആ സമയത്തു ഭദ്രൻ ഫോണും എടുത്തു കൊണ്ട് വെളിയിലേക്ക് ഇറങ്ങി പോയി.

ഹെലോ... അച്ചായാ... കാര്യങ്ങൾ ഒക്കെ കൈവിട്ടു പോയല്ലോ... അവൻ ആണെങ്കിൽ ആ പെണ്ണിനെ ഇപ്പൊ വിളിച്ചു..

സംഭവിച്ച കാര്യങ്ങൾ എല്ലാം തന്നെ അവൻ അയാളോട് പറഞ്ഞു കേൾപ്പിച്ചു.


ശോ... കഷ്ടം ആയല്ലോടാ ഭദ്രാ, ആ പെങ്കൊച്ചിന്റെ ഭാവി കൂടി തുലഞ്ഞല്ലോ, ഈ നാറി കാരണം....നമ്മളുടെ പ്ലാൻ എല്ലാം തകർന്നു ല്ലോ 

അയാളും പരവശൻ ആയതായി ഭദ്രന് തോന്നി..

അവന്റ കല്യാണം നമ്മള് നടത്തില്ല അച്ചായാ... അത് ഉറപ്പാണു... പിന്നെ അച്ചായന് കിട്ടാൻ ഉള്ള പണം.. അത് കിട്ടിയാൽ പോരേ നമ്മുക്ക്..


പണം മാത്രം അല്ലാലോടാ... ആ കൊച്ചു പാവം.. നമ്മൾ കരുതിയത്, ആ കൊച്ചിനെ ഇവൻ ജീവന് തുല്യം സ്നേഹിക്കുന്നത് ആണെന്ന് അല്ലേ...


ആഹ് എന്നാ ചെയ്യാനാ, വല്ലോന്റേം വാക്ക് കേട്ടു ഇറങ്ങി തിരിച്ചപ്പോൾ ഓർക്കണമായിരുന്നു...ഒരെണ്ണം കൂടി ചെകിട് തീർത്തു കൊടുക്കാന് എനിക്ക് തോന്നുന്നത്..

എടാ എടാ.... വേണ്ട കേട്ടോ, നീ വെറുത അതിനെ ഒന്നും ചെയ്തേക്കല്ലേ, നമ്മുടെ സാറമ്മേടെ പ്രായം ആണെന്ന് ഓർത്തോണം... നീ ഒരെണ്ണം കൊടുത്താൽ പിന്നെ അത് ചത്തു പോകും കേട്ടോ..

അയാൾ പറഞ്ഞു.

എന്നിട്ട് ചത്തില്ലലോ എന്നാണ് ഭദ്രൻ അപ്പോൾ ചിന്തിച്ചത്.


ഫോൺ വെച്ച ശേഷം അവൻ വീണ്ടും റൂമിലേക്ക് ചെന്നപ്പോൾ നന്ദന കരഞ്ഞു കൊണ്ട് അതേ ഇരുപ്പ് ഇരിക്കുകയാണ്.

ടി.....

അവന്റെ അലർച്ച കേട്ടതും അവളെ ഞെട്ടി വിറച്ചു.

ചാടി എഴുനേറ്റ് അവൾ ഭിത്തിയിലേക്ക് കുറച്ചു കൂടെ ചേർന്നു നിന്നു.

ഇനി എന്താ നിന്റെ പ്ലാൻ.. കാമുകൻ എന്തായാലും തേച്ചിട്ട് പോയിന്നു ഉറപ്പായി.....ഇനി നീ എങ്ങോട്ട് പോകും?....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story