പ്രിയമുള്ളവൾ: ഭാഗം 8

priyamullaval

രചന: കാശിനാഥൻ

ഭദ്രന്റെ ചോദ്യം കേട്ട് കൊണ്ട് നന്ദന ഒന്നും പറയാതെ മുഖം കുനിച്ചു.

അവനൊരു മറുപടി കൊടുക്കാൻ അവൾക്ക് അപ്പോൾ ആകുമായിരുന്നില്ല എന്നത് ആണ് സത്യം.

താൻ ഇനി വീണ്ടും വീട്ടിലേക്ക് പോകുന്നത് ആലോചിക്കാൻ പോലും അവൾക്ക് ആകുമായിരുന്നില്ല.വിവാഹം മുടങ്ങി, ഇഷ്ടപ്പെട്ടവന്റെ ഒപ്പം ഇറങ്ങി പോകുന്നു എന്ന് എല്ലാവരെയും അറിയിച്ചു കൊണ്ട് ഇറങ്ങിപോന്നിട്ട്, ഇനി വീണ്ടും അവിടേക്ക്....വേണ്ട.... അത് വേണ്ട.. ഇനി എല്ലാവരുടെയും മുന്നിൽ തന്റെ അച്ഛൻ വീണ്ടും നാണംകെടും....

അതോർത്തപ്പോൾ അവൾ ഒന്നു തേങ്ങി.

എടി... ഇതൊക്കെ ആദ്യം ഓർക്കണമായിരുന്നു, ഇപ്പൊ കിടന്നു മോങ്ങിയിട്ട് യാതൊരു കാര്യവും ഇല്ല.... ആലോചിച്ചു തീരുമാനം എടുക്കാൻ ഉള്ള പ്രായം ആയത് അല്ലേ നിനക്ക്, കൊച്ച് കുട്ടി ഒന്നും അല്ലാലോ നീയ്......

ഭദ്രൻ അവളോട് കയർത്തതും അവൾ ഒഴുകി വന്ന കണ്ണീർ തുടച്ചു.

മുറ്റത്തൊരു വാഹനം വന്നു നിൽക്കുന്നതായി ഭദ്രന് തോന്നി.

ഇടതു പുരികം ഒന്നു ഉയർത്തി കൊണ്ട് അവൻ വാതിൽ തുറക്കാനായി പോയതും നന്ദന ഓടി വന്നു അവന്റെ കൈയിൽ പിടിച്ചു.

എനിക്ക്... എനിക്ക് ഒറ്റയ്ക്കു പേടിയാ, ഇവിടെ നിൽക്കാമോ പ്ലീസ്..

അവന്റെ വലത് കൈ മുട്ടിന്റെ  മുകളിലായി പിടിച്ചു കൊണ്ട് നന്ദന ദയനീയമായി കേണു.

അവൻ ആണെങ്കിൽ അവളുടെ പിടിത്തം വിടുവിച്ചു കൊണ്ട് മുന്നോട്ട് നടന്നു.

സംഭവിക്കാൻ ഉള്ളത് എല്ലാം സംഭവിച്ചു, ഇനി ഒക്കെയും വരുന്നിടത്തു വെച്ച് കണ്ടാൽ മതി... കിടന്ന് കാറിയിട്ട് യാതൊരു കാര്യോം ഇല്ല പെണ്ണേ..


വാതിൽ തുറക്കും മുന്നേ ഭദ്രൻ പിന്തിരിഞ്ഞു അവളെ നോക്കി പറഞ്ഞു.

നന്ദന വേഗം തന്നെ മുറിയില്ക്ക് കയറി പതുങ്ങി നിന്നു.

പേടിയോടു കൂടി.

ആരൊക്കെയോ വെളിയിൽ സംസാരിക്കുന്നത് കേൾക്കാം.. പക്ഷെ ആരാണ് എന്നുള്ളത് വ്യക്തം അല്ല...

അവൾ കാത് കൂർപ്പിച്ചു നിന്നു..

ആരൊക്കെയോ നടന്നു വരുന്ന ശബ്ദം പോലെ കേട്ടതും അവൾ ശ്വാസം അടക്കി പിടിച്ചു കൊണ്ട് മിഴികൾ ഇറുക്കി അടച്ചു നിൽക്കുകയാണ്.

ടി.... പിഴച്ചവളെ....

ശബ്ദം കേട്ട ഭാഗത്തേക്ക്‌ അവൾ മിഴികൾ വലിച്ചു തുറന്നു നോക്കി..

അച്ഛൻ.... അമ്മ.... പിന്നിലായി ചേച്ചിയും ചേട്ടനും നിൽക്കുന്നു.

ടി നാശം പിടിച്ചവളെ, നീയ്... അപ്പോൾ ഞങ്ങളെ ചതിച്ചു അല്ലേടി.. എന്നേ യും എന്റെ കുടുംബ ത്തെയും നാണം കെടുത്തി ഇല്ലെടി നീയ് എന്ന് ചോദിച്ചു കൊണ്ട് നന്ദനയുടെ അച്ഛൻ പാഞ്ഞു വന്നു, അവൾക്കിട്ട് തലങ്ങും വിലങ്ങും അടിച്ചു.

പിന്നിലായി നിന്ന പോലീസ്കാർ വന്നു അയാളെ പിടിച്ചു മാറ്റാൻ ശ്രെമിച്ചു എങ്കിലും, ഇവളെ ഇന്ന് ഞാൻ കൊല്ലും എന്ന് പറഞ്ഞു കൊണ്ട് വീണ്ടും വീണ്ടും മകളെ അയാൾ പ്രഹരിച്ചു.

എല്ലാം ഏറ്റു വാങ്ങി കൊണ്ട് നന്ദന അനങ്ങാതെ നിന്നു.

ഇരു കവിളിലും അച്ഛൻ മാറി മാറി അടിച്ചു.

വേദന കൊണ്ട് പുളയുകയാണ്, എന്നാലും അവൾ ശീല പോലെ നിന്നു

ഒടുവിൽ അമ്മയും ചേച്ചി യുമൊക്കെ ചേർന്നു അച്ഛനെ പിടിച്ചു മാറ്റി..

എങ്ങനെ വളർത്തി വലിയതാക്കിയത് ആണ് മോളെ നിന്നേ... എത്രമാത്രം സ്നേഹിച്ചു, എന്നിട്ട് നീയ്.. നീയും നിന്റെ ചേച്ചിയും മാത്രം ആയിരുന്നു ഞങ്ങളുടെ ലോകം, എന്നിട്ട് നീ ഞങ്ങളെ എല്ലാം മറന്നു ഇവന്റെ കൂടെ പൊന്നല്ലോടി...

ഭദ്രനെ ചൂണ്ടി ആയിരുന്നു നന്ദന യുടെ അച്ഛൻ അത് പറഞ്ഞത്. അത് കണ്ടതും അവൻ ഒന്നു ഞെട്ടി, ഒപ്പം നന്ദന യും..

പോലീസ്കാരിൽ ഒരുവൻ ആ സമയത്ത് ഭദ്രനെ കൂട്ടി വെളിയില്ക്ക് ഇറങ്ങി..

എവിടെയാണ് അവന്റെ നാട്, വീട്, എന്നൊക്കെ ചോദിക്കുന്നത് നന്ദന കേട്ടു.

ഭദ്രനും ആകെ മൊത്തത്തിൽ അകപ്പെട്ട അവസ്ഥ യിൽ ആയിരുന്നു. കാരണം, ഇപ്പൊൾ എന്തെങ്കിലും പറഞ്ഞാൽ അത് തന്റെ അച്ചായനെ കൂടി ബാധിക്കും, അത് തങ്ങൾക്ക് രണ്ടാൾക്കും പ്രശ്നം ആണ് താനും.അതുകൊണ്ട് ഇപ്പോൾ തത്കാലം അവൻ നന്ദന യുടെ കാമുകന്റെ വേഷം കെട്ടുവാൻ തീരുമാനിച്ചു ഉറപ്പിച്ചു.. ഒപ്പം വരുണിനെ ചുട്ടു ചാമ്പൽ ആക്കുവാൻ ഉള്ള ദേഷ്യവും ആയിരുന്നു..

നന്ദനയേ കുറെ പ്രാകുകയും ശപിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് അച്ഛനും അമ്മയുമൊക്ക മാറി മാറി..

എല്ലാം കേട്ടു കൊണ്ട് അവൾ പുറത്തു എവിടേയ്‌ക്കോ ദൃഷ്ടി ഊന്നി നിന്നു.

"അപ്പോൾ മകളെ ജീവനോടെ കണ്ട സ്ഥിതിക്ക് ഇനി നമ്മൾക്ക് മടങ്ങാം അല്ലേ.... ഇനി ഇവരായി ഇവരുടെ പാടായി..."
എന്ന് പറഞ്ഞു കൊണ്ട് ഒരു പോലീസ്കാരൻ അകത്തേക്ക് കയറി വന്നു, ഒപ്പം അയാളുടെ കൈയിൽ ഒരു വെള്ള കടലാസും പേനയും ഉണ്ടായിരുന്നു.

നന്ദന യും ആയിട്ട് ഇനി അച്ഛനും അമ്മയ്ക്കും യാതൊരു ബന്ധവും ഇല്ലെന്നും, ഇന്ന് മുതൽ അവൾ അവളുടെ ഭർത്താവ് ആകാൻ പോകുന്ന ഭദ്രനും ആയിട്ട് ആണ് താമസം എന്നും, ഇനി മേലിൽ കുടുംബത്തെ ബുദ്ധിമുട്ടിക്കുവാനോ, അവരുടെ സ്വത്തു കൈ പറ്റുവാനോളം വരില്ലെന്നും എഴുതിയ കടലാസ്സിൽ വിറയർന്ന കൈകളോട് കൂടി ഒപ്പിട്ട് കഴിഞ്ഞപ്പോൾ അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ അടർന്നു വീണു..
അവൾക്ക് പിന്നാലെ ഭദ്രനും അവിടെ കൂടിയ ആളുകളുടെ മുന്നാലേ ഒപ്പിട്ടു.ശേഷം ആയിരുന്നു എല്ലാവരും മടങ്ങി പോയത്.

പോലീസ് ജീപ്പ് കടന്നു പോയ ശേഷം ഭദ്രൻ തന്റെ ഫോൺ എടുത്തു അച്ചായനെ വിളിച്ചു.

"ജോസച്ചായാ... സംഗതി എല്ലാം കുഴഞ്ഞ മട്ടാണ്...."

അവൻ നടന്ന കാര്യങ്ങൾ ഒക്കെ അയാളോട് വിശദീകരിക്കുന്നത് കേട്ട്  നന്ദന വിങ്ങി കരഞ്ഞു കൊണ്ട് നിലത്തേക്ക് ഊർന്നു ഇരുന്നു...

"കർത്താവെ,പണി ആയല്ലോ...ഇനി എന്നാ ചെയ്യുടാ ഭദ്ര....."

"എനിക്ക് അറിയില്ല ഇച്ചായാ.... തലയ്ക്കു ഭ്രാന്ത് പിടിക്കുവാ. ഫോണിന്റെ ലോക്കഷൻ വെച്ച് കണ്ടു പിടിച്ചതാ "

"എടാ കുഞ്ഞേ, നിന്നോട് ഞാൻ ആദ്യമേ പറഞ്ഞത് അല്ലിയോ ഈ വയ്യാവേലി പരിപാടിക്ക് പോകണ്ട, അവനിട്ടു രണ്ടു പൊട്ടിച്ചു ആണേലും കാശ് നമ്മൾക്ക് മേടിച്ചു എടുക്കാമെന്ന്...."

"അത് പിന്നെ ഇച്ചായ,ആ %%&&@@മോന് ഇവളേം വിളിച്ചു ഒളിച്ചോടാൻ പോവാന്ന് ബിനോച്ചൻ പറഞ്ഞപ്പോൾ, ഞാൻ കരുതിയത് രണ്ടിനേം കൂടി പൊക്കിയാൽ, നമ്മൾക്ക് പൈസ പെട്ടന്ന് സെറ്റ് ആക്കാം എന്ന് അല്ലേ.അതിനല്ലേ ഞാൻ ഈ കോപ്പിലെ പരിപാടിക്ക് പോയത്..."

"മ്മ്... നീ ടെൻഷൻ ആവണ്ട, എന്താണ് എന്ന് വെച്ചാൽ ഞാൻ ചെയ്യാം... ആ പെണ്ണിനെ സൂക്ഷിച്ചോണം കേട്ടോ, ഇനി അതെന്നതെങ്കിലും വയ്യാവേലി ഒപ്പിച്ചാൽ പിന്നെ അതിനും കൂടി നമ്മള് തൂങ്ങണം..."


അയാൾ പറഞ്ഞു നിറുത്തിയതും ഭദ്രന്റെ മിഴികൾ അകത്തെ മുറിയിലേക്ക് പാഞ്ഞു..

പെട്ടന്ന് അവൻ നോക്കിയപ്പോൾ അവളെ അവിടെ എങ്ങും കണ്ടതും ഇല്ല.

മുൻ വശത്തെ വാതിലിന്റെ ഡോർ ഓപ്പൺ ആകുന്ന ശബ്ദം കേട്ടതും അവൻ പാഞ്ഞു ചെന്നു.

ടി...

അലറി വിളിച്ചു കൊണ്ട് അവൻ ചെന്നപ്പോൾ നന്ദന പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്നു.

അവളുടെ വയറിൽ കൂടി വട്ടം പിടിച്ചു കൊണ്ട് അവൻ അവളെ പിന്നിലേക്ക് വലിച്ചു..

വിട്... വിടെന്നെ.... എനിക്ക് പോണം... വിടുന്നുണ്ടോ നിങ്ങള്..

അവൾ അലറി വിളിച്ചപ്പോൾ അവളുടെ വായ മൂടി കൊണ്ട് ഭദ്രൻ അവളെ പൊക്കി എടുത്തു കൊണ്ട് പോയി അകത്തെ മുറിയിലേക്ക് നടന്നു.

അവിടെ ചെന്ന ശേഷം, വാതിൽ അടച്ചു കുറ്റി ഇട്ടിട്ട്, നന്ദനയെ ബെഡിലേക്ക് ഇട്ടിട്ട് അവൻ ഒന്ന് നിവർന്നു.


പേടിച്ചു എഴുന്നേറ്റ അവളുടെ കരണം നോക്കി ഒന്ന് കൊടുത്തിട്ട് അവളുടെ കവിളിൽ കുത്തി പിടിച്ചു.

വേദന കൊണ്ട് അവളുടെ കണ്ണു മിഴിഞ്ഞു.. നീർ കണങ്ങൾ പുറത്തേക്ക് കുതിച്ചു.

ഇനി എങ്ങോട്ട് കെട്ടി എടുക്കാനാടി നീയ്... നിന്റെ വീട്ടുകാര് വന്നിട്ട് നിന്നേ ഉപേക്ഷിച്ചു പോയില്ലേ..... ഇനി ഏത് മറ്റവന്റെ എടുത്തേക്ക് പോകാനായിട്ട് ഇറങ്ങിയതാ..

അത് ചോദിക്കുമ്പോൾ ഭദ്രന്റെ പല്ലിറുമ്മുന്ന ശബ്ദം പോലും നന്ദന വ്യക്തമായി കേട്ടു.

"എന്റെ കഷ്ടകാലത്തിനു ആണ് ഇങ്ങനെ ഒരു നശിച്ച ബുദ്ധി തോന്നിയത്, ആ &%@##മോനിട്ട് രണ്ടു എണ്ണം കൊടുത്താൽ മതി ആയിരുന്നു,അച്ചായൻ അത് അതിനു പകരം നിന്നെയും കൂടി കെട്ടി എടുത്തോണ്ട് പോന്നു.. "

അവളുടെ കവിളിൽ കുത്തി പിടിച്ചു അവന്റെ കൈകൾ വിടുവിക്കുവാൻ നന്ദന ശ്രെമിച്ചു എങ്കിലും അത് അല്പം കൂടി ബലത്തിൽ ആകുകയാണ് ചെയ്തത്..


കവിളിലൂടെ ഒലിച്ചു ഇറങ്ങിയ കണ്ണുനീർ തുള്ളികൾ അവന്റെ കൈകളിലും പതിച്ചപ്പോൾ ആയിരുന്നു ഭദ്രൻ അവളെ തള്ളി മാറ്റിയത്..

വേദന കൊണ്ട് നന്ദനയ്ക്ക് ശരീരം മുഴുവൻ തളർന്നു പോകും പോലെ തോന്നി.

കാരണം, അവന്റെ ഊക്കോട് കൂടി ഉള്ള ഒരടി കിട്ടിയിട്ട് അധികം സമയം ആയില്ല, അതിനു മുന്നേ വീണ്ടും...


തലയ്ക്കു അകത്തു പോലും വല്ലാത്ത ഭാരം...

അവൾക്ക് കണ്ണൊക്കെ കൂമ്പി അടഞ്ഞു..

"നിന്റെ മറ്റവനെ ഞാൻ എന്റെ കൈ കൊണ്ട് തീർക്കും, എന്നിട്ട് ഇനി ഭദ്രൻ അടങ്ങുവൊള്ളൂ "എന്ന് പറഞ്ഞു കൊണ്ട് അവൻ നന്ദനയേ നോക്കിയതും അവളുടെ കൺപോളകൾ മേപ്പോട്ട് പോകും പോലെ അവൻ കണ്ടു..

അവൻ നോക്കി നിൽക്കെ,
പിന്നിലേക്ക് അവൾ മറിഞ്ഞു വീണത് ഒരു നിമിഷം കൊണ്ട് കഴിഞ്ഞു..

കട്ടിലിന്റെ ഒരു വശത്തേക്ക് പോയി, അവളുടെ നെറ്റി ഇടിച്ചതും അവിടെ രക്തം കിനിഞ്ഞതും.


"നന്ദനെ.... എടി...എഴുനേൽക്കാൻ .."

ഭദ്രൻ അവളുടെ കവിളിൽ പിടിച്ചു ഉലച്ചതും വേദന ക്കൊണ്ട് പെണ്ണ് ഒന്ന് ഞരങ്ങി.


തന്റെ കൈലേക്ക് കോരി എടുത്തു കൊണ്ട് ഭദ്രൻ അവളെ ബെഡില്ക്ക് കിടത്തി.

എന്നിട്ട് കുടിക്കാനായി കൊണ്ട് വന്നു വെച്ചിരുന്ന കുപ്പി തുറന്നു വെള്ളം എടുത്തു അവളുടെ മുഖത്തേക്ക് തളിച്ചു.

ആഹ്... മ്മേ....

ഞരങ്ങി യും മൂളിയും അവൾ മെല്ലെ കണ്ണ് ചിമ്മി.
തന്റെ തൊട്ടരുകിലായി ഇരുന്ന ഭദ്രനെ കണ്ടതും അവൾ  എഴുനേൽക്കാൻ ശ്രെമിച്ചു...

അടങ്ങി കിടക്കെടി മര്യാദക്ക്, എങ്ങോട്ടാ ചാടി എഴുന്നേറ്റിട്ട്...

അവൻ ദേഷ്യപ്പെട്ടു.

ന്റ്.... ന്റെ ഷോള്...

എന്ന് പറഞ്ഞു കൊണ്ട് അവൾ അല്പം മാറി കിടന്ന ഷോൾ എടുക്കാൻ നോക്കി.

പെട്ടന്ന് തന്നെ അവൻ അത് വലിച്ചെടുത്തു അവളുടെ ദേഹത്തേക്ക് ഇട്ടുകൊണ്ട് നന്ദന യേ നോക്കി.

ചുവന്നു തീണിർത്തു കിടപ്പുണ്ട് തന്റെ അഞ്ചു വിരലുകളും അവളുടെ ഇടം കവിളിൽ.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story